കേളകം: ആദിവാസി യുവതിയെ പ്രലോഭിപ്പിച്ച് അവയവ കച്ചവടത്തിന് പ്രേരിപ്പിച്ചെന്ന പരാതിയിൽ ഭർത്താവുൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ. യുവതിയുടെ ഭർത്താവ് അനിൽ കുമാർ, ഇടനിലക്കാരനായി പ്രവർത്തിച്ചെന്നു പറയുന്ന പെരുന്തോടി സ്വദേശി ബെന്നി എന്നിവരെയാണ് പേരാവൂർ ഡിവൈഎസ്പി കീർത്തി ബാബുവും സംഘവും അറസ്റ്റ് ചെയ്തത്. നെടുംപൊയിൽ 24-ാം മൈൽ സ്വദേശിനിയായി യുവതി കണ്ണൂർ ഡിഐ ജി ഉൾപ്പെടെയുള്ളവർക്ക് നേരെത്ത നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അവയവക്കച്ചവടത്തിന് ഭർത്താവ് ഒന്നരവർഷമായി നിരന്തരം പ്രേരിപ്പിക്കുകയും മർദിക്കുകയുമാണെന്നും വൃക്ക ദാനം ചെയ്താൽ ഒൻപതുലക്ഷം രൂപ നൽകാമെന്ന് ബെന്നി വാഗ്ദാനം ചെയ്തതായും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഭർത്താവ് നേരത്തെ വൃക്ക ദാനം ചെയ്തയാളാണ്. സംഭവത്തിൽ കേളകം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. അനിൽ കുമാറിനോടും ബെന്നിയോടും സ്റ്റേഷനിൽ ഹാജരാകാൻ അവശ്യപ്പെട്ടത് പ്രകാരം ഇവർ സ്റ്റേഷനിലെത്തിയപ്പോൾ പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കി ഇരുവർക്കും കോടതി ജാമ്യമനുവദിച്ചു.
Read MoreCategory: Kannur
എടിഎമ്മിൽനിന്നു 2,000 രൂപ പിൻവലിച്ചപ്പോൾ നഷ്ടം 2.41 ലക്ഷം; പണം പോയിരിക്കുന്നത് ഇതരസംസ്ഥാനത്തേക്കെന്ന് പോലീസ്
നാദാപുരം: വിശാഖപട്ടണത്തെ എടിഎമ്മിൽനിന്നു പണം പിൻവലിച്ച നാദാപുരം സ്വദേശിക്ക് ലക്ഷങ്ങൾ നഷ്ടമായി. തൂണേരി സ്വദേശിക്കാണ് 2,000 രൂപ പിൻവലിച്ചതിനു പിന്നാലെ വിവിധ സമയങ്ങളിലായി 2.41 ലക്ഷം രൂപ നഷ്ടമായത്. പെരിങ്ങത്തൂർ എസ്ബിഐയിൽ അക്കൗണ്ടുള്ള തൂണേരി സ്വദേശി വിശാഖപട്ടണം എൻടിപിസി ദീപാഞ്ജലി നഗറിലെ എടിഎം കൗണ്ടറിൽനിന്ന് രണ്ടായിരം രൂപ പിൻവലിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അഞ്ചു ദിവസങ്ങളിലായി വിവിധ സമയങ്ങളിൽ അക്കൗണ്ടിലെ മുഴുവൻ തുകയും നഷ്ടമായത്. കഴിഞ്ഞ ദിവസം അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പണം നഷ്ടമായ വിവരം അറിയുന്നത്. തുടർന്ന് നാദാപുരം പോലീസിൽ പരാതി നൽകി. അക്കൗണ്ടിൽനിന്നു നഷ്ടമായ തുക മുഴുവൻ പോയത് ഇതര സംസ്ഥാനത്തേക്കാണെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്.
Read Moreഇനിയും പഠിക്കാത്ത മനുഷ്യർ… ഓൺലൈൻ തട്ടിപ്പ്; പയ്യന്നൂരിൽ നഷ്ടമായത് 40 ലക്ഷം
പയ്യന്നൂർ: ഓൺലൈനിലൂടെ തട്ടിപ്പ് അരങ്ങേറിയ രണ്ടു സംഭവങ്ങളിലൂടെ പയ്യന്നൂരിൽനിന്നു തട്ടിയെടുത്തത് 40 ലക്ഷത്തോളം രൂപ. ഷെയർ മാർക്കറ്റിംഗിന്റെ പേരിൽ പയ്യന്നൂർ കൊക്കാനിശേരിയിലെ കുഞ്ഞപ്പന്റെ 34 ലക്ഷവും രാമന്തളി കുന്നരുവിലെ 32 കാരിയുടെ 6,12,146 രൂപയും നഷ്ടമായെന്ന പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്തു. കഴിഞ്ഞ മാസം ആറുമുതൽ 24 വരെയുള്ള ദിവസങ്ങളിലാണ് കുഞ്ഞപ്പൻ വഞ്ചിക്കപ്പെട്ടത്. എച്ച്ഡിഎഫ്സി വിഐപി എന്ന ആപ്പിലൂടെയാണ് തട്ടിപ്പിനു കളമൊരുക്കിയത്. ഈ ആപ്പിൽ ഓൺലൈനിലൂടെ പണം നിക്ഷേപിച്ചാൽ കൂടുതൽ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചതായി പരാതിയിൽ പറയുന്നു. ഇതേത്തുടർന്ന് ആപ്പിലെ വിവിധ അക്കൗണ്ടുകളിലേക്ക് പരാതിക്കാരന്റെ അക്കൗണ്ടിൽനിന്ന് 11, 25,000 രൂപ ഫോൺ ബാങ്കിംഗ് വഴിയും ഐഎംപിഎസ് വഴിയും തവണകളായി അടയ്ക്കുകയായിരുന്നു. ബാങ്കിന്റെ പേരിലുള്ള സംവിധാനമെന്ന് തെറ്റിദ്ധരിച്ച് ലോണിനത്തിൽ 20,00,000 രൂപയും അടച്ചു. വാഗ്ദാനം ചെയ്ത ലാഭമിനത്തിൽ 2,75,000 രൂപയുമടക്കം 34 ലക്ഷം രൂപയുടെ വഞ്ചനയാണ് നടന്നതെന്ന് പരാതിയിൽ…
Read Moreഉരുൾപൊട്ടിയത് 1,983 മീറ്റർ ഉയരത്തിൽ; അതിശക്തമായ മഴയാണ് ഉരുൾപൊട്ടലിനു കാരണമായതെന്നു വയനാട് ജില്ലാ മണ്ണുസംരക്ഷണ മുൻ ഓഫീസർ പി.യു. ദാസ്
കൽപ്പറ്റ: ഉരുൾ സർവനാശം വിതച്ച ചൂരൽമലയിൽനിന്ന് അഞ്ച് കിലോമീറ്റർ ആകാശദൂരത്തിലാണു പുഞ്ചിരിമട്ടം ചോലവനം. ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രം സമുദ്രനിരപ്പിൽനിന്ന് 1,983 മീറ്റർ ഉയരത്തിലുള്ള പുഞ്ചിരിമട്ടം ചോലവനത്തിന്റെ തലപ്പിലാണ്. ചുരുങ്ങിയ സമയത്തിനിടെ പെയ്ത അതിശക്തമായ മഴയാണ് ഉരുൾപൊട്ടലിനു കാരണമായതെന്നു വയനാട് ജില്ലാ മണ്ണുസംരക്ഷണ മുൻ ഓഫീസർ പി.യു. ദാസ് ചൂണ്ടിക്കാട്ടുന്നു. വയനാട് ജില്ലയിലെ ഏറ്റവും ഉയരം കൂടിയ മലമുടികളായ വെള്ളരിമല, എളന്പിലേരിമല എന്നിവ മുണ്ടക്കൈ മലയുടെ ഇടതും വലതുമാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ പടിഞ്ഞാറൻ ചരിവ് ഇരുവഴിഞ്ഞിപ്പുഴയുടെയും കിഴക്കൻ ചരിവ് കള്ളാടിപ്പുഴയുടെയും നീരൊഴുക്കു പ്രദേശമാണ്. ഇവ രണ്ടും ചാലിയാറിലാണ് എത്തുന്നത്. മഴവെള്ളമിറങ്ങി കുതിർന്ന മലത്തലപ്പ് പുറംതള്ളിയ വെള്ളമാണ് മുണ്ടക്കൈയിലും ചൂരൽമലയിലും കുത്തിയൊഴുകിയത്. ഉരുൾപൊട്ടലിന്റെ പ്രഭവസ്ഥാനത്തിനു ചുറ്റും നിബിഡവനമാണ്. മലയിൽനിന്നുള്ള തോടിന് ചരിവും നീളവും കൂടുതലുള്ളത് ആഘാതം വർധിപ്പിച്ചു. ചാലിയാർ പുഴയ്ക്ക് വയനാട്ടിൽ 150 ചതുരശ്ര കിലോമീറ്റർ വൃഷ്ടിപ്രദേശമുണ്ട്. മുണ്ടക്കൈ, പുത്തുമല,…
Read Moreഗ്യാസ് സിലിണ്ടർ കയറ്റിപ്പോകുകയായിരുന്ന പിക്കപ്പ് വാനിന്റെ ടയർ ഊരിത്തെറിച്ചു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്
മാഹി: ഗ്യാസ് സിലിണ്ടർ കയറ്റിപ്പോകുകയായിരുന്ന പിക്കപ്പ് വാനിന്റെ ടയർ ഊരിത്തെറിച്ചു. ഭാരത് ഗ്യാസ് കമ്പനിയുടെ ഗാർഹിക ആവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറുകൾ കയറ്റി പോകുകയായിരുന്ന പിക്കപ്പ് വാനിന്റെ പിൻഭാഗത്തെ ടയറാണ് ഊരിത്തെറിച്ചത്. ഇന്ന് രാവിലെ ഒന്‍പതോടെ ചമ്പാട് ഭാഗത്ത് നിന്ന് പാനൂർ ഭാഗത്തേക്കു പോകുകയായിരുന്നു വാൻ.ടയർ ഊരിത്തെറിച്ച ഉടൻ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ പാനൂർ ഭാഗത്ത് യാത്രക്കാരെയും കയറ്റിവരികയായിരുന്ന ഓട്ടോറിക്ഷയിൽ ചെറുതായി ഉരസിയശേഷം വലതു വശത്തേക്ക് ഓടി കുത്തി നിന്നു. വാനിന്റെ ഊരിത്തെറിച്ച ടയർ പാതയോരത്തെ ഓവുചാലിലേക്കു തെറിച്ചുപോകുകയായിരുന്നു.
Read Moreറോയല്‍ ട്രാവന്‍കൂര്‍ നിധിക്കെതിരേ വീണ്ടും കേസ്; നഷ്ടപ്പെട്ടത് 2,35,000 രൂപ
പയ്യന്നൂര്‍: ചിട്ടികളില്‍ പണം നിക്ഷേപമായി സ്വീകരിച്ച് വഞ്ചിച്ചതായുള്ള പരാതിയില്‍ സ്ഥാപന ഉടമകള്‍ക്കെതിരേ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. സൗത്ത് തൃക്കരിപ്പൂര്‍ മാടക്കാലിലെ ടി.പി. മുഹമ്മദ് നബീലിന്റെ പരാതിയിൽ പയ്യന്നൂരിലെ റോയല്‍ ട്രാവന്‍കൂര്‍ നിധി ലിമിറ്റഡ് ഉടമകളായ രാഹുല്‍ ചക്രപാണി, സിന്ധു ചക്രപാണി, അനില്‍ ചക്രപാണി എന്നിവര്‍ക്കെതിരേയാണ് വഞ്ചനാ കുറ്റത്തിന് കേസെടുത്തത്. 2022 ഏപ്രില്‍ രണ്ടുമുതല്‍ 2023 ഏപ്രില്‍ 26 വരേയുള്ള ദിവസങ്ങളിലാണ് പരാതിക്കാസ്പദമായ സംഭവം. 12 ശതമാനം പലിശയുള്‍പ്പെടെ തിരിച്ച് തരാമെന്ന വ്യവസ്ഥയിലാണ് സ്ഥാപനത്തിന്റെ മൂന്ന് ചിട്ടികളിലായി 2,85,000 രൂപ നിക്ഷേപിച്ചതെന്ന് പരാതിയിലുണ്ട്. ഇതില്‍ 50,000 രൂപമാത്രം തിരിച്ച് നല്‍കുകയും ബാക്കി 2,35,000 രൂപയും പലിശയും നല്‍കാതെ വഞ്ചിച്ചുവെന്നാണ് പരാതി.
Read Moreആകര്‍ഷകമായ ലാഭ വാഗ്ദാനം; ഷെയര്‍ വാഗ്ദാനം ചെയ്ത് ഒരുകോടി തട്ടിയെടുത്തു
പയ്യന്നൂര്‍: ആകര്‍ഷകമായ ലാഭം വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗിലൂടെ ഒരുകോടിയോളം രൂപ തട്ടിയെടുത്തതായി പരാതി. പയ്യന്നൂരിലെ വി.വി. ഗണേശന്റെ പരാതിയിൽ ജിഎസ്എഎം (ഗോള്‍ഡ് മാന്‍ സച്സ് അസിസ്റ്റ് മാനേജ്മെന്റ്) എന്ന സ്ഥാപനത്തിനെതിരെ വഞ്ചനാ കുറ്റത്തിനും ഐടി ആക്ട് പ്രകാരവും പയ്യന്നൂര്‍ പോലീസ് കേസെടുത്തു. ജൂലൈ മൂന്നു മുതല്‍ 20 ദിവസത്തിനകമാണ് കേസെടുത്തത്. പരാതിക്കാരനെ സ്ഥാപനത്തിന്റെ ആളുകള്‍ വാട്സാപ് വഴി ബന്ധപ്പെട്ടാണ് ഷെയറെടുത്താല്‍ ലഭിക്കുന്ന ആകര്‍ഷകമായ ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയത്. ഇതില്‍ വിശ്വസിച്ച പരാതിക്കാരന് ഫെഡറല്‍ ബാങ്കിലേയും യൂക്കോ ബാങ്കിലേയും അക്കൗണ്ടുകളില്‍നിന്നു 97,40,000 രൂപ ജിഎസ്എഎം എന്ന സ്ഥാപനത്തിന്റെ അക്കൗണ്ടുകളിലേക്ക് പല തവണകളായി ഓണ്‍ലൈനായി നിക്ഷേപിക്കുകയായിരുന്നു. എന്നാല്‍ പ്രതിസ്ഥാനത്തുള്ള സ്ഥാപനം വാഗ്ദാനങ്ങള്‍ പാലിക്കാതെ വഞ്ചിക്കുകയായിരുന്നുവെന്ന പരാതിയിലാണു പോലീസ് കേസെടുത്തത്.
Read Moreസാധ്യമായ എല്ലാ സഹായവും വയനാട്ടിൽ എത്തിക്കും; ദുരന്തത്തിൽ അഗാധമായ വേദന രേഖപ്പെടുത്തി രാഹുൽ ഗാന്ധി
കൽപ്പറ്റ: വയനാട് മേപ്പാടിയിലുണ്ടായ ഉരുൾപൊട്ടലിൽ ജില്ലയ്ക്ക് ആവശ്യമായ സഹായം എത്തിക്കാൻ കേന്ദ്രമന്ത്രിമാരുമായി സംസാരിക്കുമെന്നും വയനാടിന് സാധ്യമായ എല്ലാ സഹായങ്ങളുമെത്തിക്കുമെന്നും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മുഖ്യമന്ത്രി, ജില്ലാകളക്ടർ എന്നിവരുമായി ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഊർജിതമായ രക്ഷപ്രവർത്തനം നടക്കുന്നുണ്ടെന്ന് അവർ അറിയിച്ചതായി രാഹുൽ എക്സിൽ കുറിച്ചു. എല്ലാ ഏജൻസികളുമായി ചേർന്ന് ഏകോപനം ഉണ്ടാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദുരന്തത്തിൽ അഗാധമായ വേദന രേഖപ്പെടുത്തിയ അദ്ദേഹം എല്ലാ യുഡിഎഫ് പ്രവർത്തകരും ഭരണകൂടത്തിനൊപ്പം ചേർന്ന് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാവണമെന്നും ആഹ്വാനം ചെയ്തു.
Read Moreവയനാട് ചൂരല്‍മലയിൽ ഇന്നു പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലിന്റെ നടുക്കുന്ന ദൃശ്യങ്ങൾ…
ചൂരൽമലയിലെ ഉരുൾപ്പൊട്ടൽ; പോത്തുകല്ലിലെ പുഴയിലൂടെ ഒഴുകിയെത്തിയത് മൂന്ന് വയസ് തോന്നിക്കുന്ന കുട്ടിയുടെ മൃതദേഹം
മലപ്പുറം: മലപ്പുറം പോത്തുകല്ലിലെ കുത്തിയൊഴുകുന്ന പുഴയിൽ മൂന്നുവയസുള്ള കുട്ടിയുടേതെന്ന് തോന്നിക്കുന്ന മൃതദേഹം കണ്ടെത്തി. വയനാട് ചൂരൽമലയിലെ ഉരുൾപൊട്ടലിൽ അപകടത്തിൽപ്പെട്ടതാകാമെന്നാണ് നിഗമനം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഉരുൾ പൊട്ടലിൽ ചൂരല്‍മല ടൗണിന്റെ ഒരു ഭാഗം ഒലിച്ചുപോയി. ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ നിരവധി വീടുകള്‍ തകര്‍ന്നു. വെള്ളാര്‍മല സ്കൂള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. മുണ്ടക്കൈയിൽ പുലര്‍ച്ചെ ഒന്നിനും നാലിനുമാണ് ഉരുള്‍പൊട്ടലുണ്ടായത്. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി റവന്യൂ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം വയനാട്ടിലേക്ക് തിരിച്ചു.
Read More