പഴയങ്ങാടി: കണ്ണപുരത്ത് ശോഭായാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന ബിജെപി പ്രവർത്തകനെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. കല്യാശേരി മണ്ഡലം കരിക്കാട്ടെ ബിജെപി ബൂത്ത് പ്രസിഡന്റ് ബാബുവിനായിരുന്നു (32) തിങ്കളാഴ്ച രാത്രി വെട്ടേറ്റത്. കണ്ണപുരം സിപിഎം ബ്രാഞ്ച് സെക്രട്ടറി അരുൺ ബാബു, സബിൻ, റിതിൻ എന്നിവരെയാണ് കണ്ണപുരം സിഐയും സംഘവും അറസ്റ്റ് ചെയ്തത്. ശ്രീകൃഷ്ണ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട ഘോഷയാത്ര തുടങ്ങുന്നതിന് തൊട്ടുമുന്‍പ് കോലത്ത് വയലിൽ വച്ച് ഒരു സംഘം അനൗൺസ്മെന്റ് വാഹനം അടിച്ചു തകർക്കുകയും പ്രവർത്തകരെ മർദിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം ഘോഷയാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബാബുവിനെ തടഞ്ഞുവെച്ച് വെട്ടിപരിക്കേൽപ്പിക്കകുയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 15 പേർക്കെതിരെ വധശ്രമത്തിനാണ് പോലീസ് കേസെടുത്തത്.പ്രതികളെ ഇന്ന് കണ്ണൂർ കോടതിയിൽ ഹാജരാക്കും.
Read MoreCategory: Kannur
ബിജെപി പ്രവർത്തകന് വെട്ടേറ്റ സംഭവം: 15 സിപിഎം പ്രവർത്തകർക്കെതിരേ കേസ്
പഴയങ്ങാടി: കണ്ണപുരത്ത് ബിജെപി പ്രവർത്തകനു വെട്ടേറ്റ സംഭവുമായി ബന്ധപ്പെട്ട് പോലീസ് സുരക്ഷ ശക്തമാക്കി. കരിക്കാട്ട് മുത്തപ്പൻ ക്ഷേത്രത്തിനു സമീപത്തുനിന്നാണ് ബിജെപി പ്രവർത്തകനും ബൂത്ത് പ്രസിഡന്റുമായ ബാബുവിന് (32) ഇന്നലെ രാത്രിയിൽ വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരായ രോഷിത്ത്, സിനാൻ, അരുൺ ബാബു കണ്ണപുരം തുടങ്ങി 15 പേർക്കെതിരേ കണ്ണപുരം പോലീസ് കേസെടുത്തു. ഗുരുതര പരിക്കുകളോടെ ബാബു കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ശ്രീകൃഷ്ണ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് കോലത്തുവയലിന് സമീപം ഘോഷയാത്ര തുടങ്ങുന്നതിനിടെ എത്തിയസംഘം അനൗൺമെന്റ് വാഹനം അടിച്ചു തകർക്കുകയും പ്രവർത്തകരെ മർദിക്കുകയും ചെയ്തതായാണ് പറയുന്നത്. തുടർന്ന് ഘോഷയാത്ര കഴിഞ്ഞ് മടങ്ങവേയാണ് വീടിന് സമീപത്ത് വച്ച് ബാബുവിനെ ഒരു സംഘം തടഞ്ഞ് നിർത്തി വെട്ടി പരിക്കേൽപ്പിച്ചത്. ഡിവൈഎഫ്ഐ-സിപിഎം പ്രവർത്തകരാണ് സംഘർഷം നടത്തിയതെന്ന് കാണിച്ച് ബിജെപി കല്യാശേരി മണ്ഡലം പ്രസിഡന്റ് സി.വി. സുമേഷ് കണ്ണപുരം പോലീസിൽ പരാതി…
Read Moreപടന്നക്കാട് മേല്‍പ്പാലത്തില്‍: ബൈക്ക് കുഴിയിൽ ചാടാതെ വെട്ടിച്ചു, യാത്രികന് ബസിടിച്ചു മരിച്ചു
കാഞ്ഞങ്ങാട്: പടന്നക്കാട് മേൽപ്പാലത്തിന് മുകളിൽ കെഎസ്ആർടിസി ബസ് ഇടിച്ച് തെറിച്ചു വീണ ബൈക്ക് യാത്രികന് എതിരേവന്ന സ്വകാര്യ ബസ് കയറി മരിച്ചു. ബേഡകം തെക്കെക്കര സ്വദേശി ശ്രീനേഷാണ്(39) മരിച്ചത്. ഇന്നലെ രാത്രി ഒമ്പതോടെയായിരുന്നു അപകടം. കണ്ണൂരില്‍നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് ബൈക്കിൽ വരികയായിരുന്ന ശ്രീനേഷ് മേല്‍പ്പാലത്തിനു മുകളിലെ കുഴിയില്‍ ചാടാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. തെറിച്ചു വീണ യുവാവിന്റെ ദേഹത്ത് സ്വകാര്യ ബസ് കയറിയിറങ്ങി. സംഭവ സ്ഥലത്ത് തന്നെ ശ്രീനേഷ് മരിച്ചിരുന്നു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് നൽകും. ബേഡകം തെക്കേക്കരയിലെ ബാലകൃഷ്ണന്റെയും പരേതയായ ശ്യാമളയുടെയും മകനായ ശ്രീനേഷ് കംപ്യൂട്ടര്‍ കെയര്‍ കാഞ്ഞങ്ങാട് ബ്രാഞ്ചില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനിയറായി ജോലി ചെയ്യുകയായിരുന്നു. സഹോദരി: ശുഭ.
Read Moreകണ്ണൂരിൽ മൊയ്തു പാലത്തിൽ ആംബുലൻസും ഫയർഫോഴ്സ് വാഹനവും കൂട്ടിയിടിച്ചു; ആംബുലൻസ് ഡ്രൈവർ മരിച്ചു
എടക്കാട് (കണ്ണൂർ): മൃതദേഹവുമായി പോകുകയായിരുന്ന ആംബുലൻസും ഫയർഫോഴ്സ് വാഹനവും കൂട്ടിയിടിച്ച് ആംബുലൻസ് ഡ്രൈവർ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. പരിയാരത്തെ ആംബുലൻസ് ഡ്രൈവറായ ഏഴോം കൊട്ടില സ്വദേശി കെ. മിഥുനാണ് (38) മരിച്ചത്. വടക്കുമ്പാട് കൂളിബസാറിലെ പോത്തോടയില്‍ പി. സിന്ധു(48), പ്രവീണ്‍, സുകേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11 ഓടെ ധർമടം മൊയ്തുപാലത്തിലായിരുന്നു അപകടം. തീപിടിത്തം ഉണ്ടായ മുഴപ്പിലങ്ങാട് കുളം ബസാറിലേക്ക് പോകുകായിരുന്ന അഗ്നിരക്ഷാസേനയുടെ വാഹനവും പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽനിന്നു പാലയാട് അണ്ടല്ലൂര്കാവിന് സമീപത്തെ ഹരിദാസ് എന്നാളുടെ മൃതദേഹവുമായി പോയ ആംബുലൻസുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ആംബുലൻസ് പൂർണമായും തകർന്നു. അപകടം നടന്നയുടനെ മിഥുനെ തലശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും മരിക്കുകയായിരുന്നു. അപകടത്തിൽ അഗ്നിരക്ഷാ സേനാംഗങ്ങൾക്ക് പരിക്കില്ല. പരിക്കേറ്റ സുകേഷും സിന്ധുവും ഹരിദാസന്റെ മക്കളാണ്. പ്രവീൺ മറ്റൊരു…
Read Moreചെള്ളുപനി ബാധിച്ച കണ്ണൂർ സ്വദേശി മരിച്ചു; പനിക്ക് കാരണം ശരീരത്തില്‍ പ്രവേശിക്കുന്ന ബാക്ടീരിയ; രോഗം മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരില്ല
പരിയാരം: കണ്ണൂരിൽ ചെള്ളുപനി ബാധിച്ച് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. പുരളിമല കോളനിയിലെ കായലോടന്‍ കുമാരനാണ് (50) മരിച്ചത്. ഒരു മാസം മുമ്പ് പനി ബാധിച്ച് രോഗം ഭേദപ്പെട്ട കുമാരന് ഒരാഴ്ച മുമ്പാണ് വീണ്ടും പനി വന്നത്. തുടര്‍ന്നുള്ള പരിശോധനയില്‍ ചെള്ളുപനിയാണെന്ന് വ്യക്തമായതോടെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന കുമാരന് ഇന്നലെ രാത്രിയോടെയാണ് മരിച്ചത്. സ്ക്രൈബ് ടൈഫസ് എന്നറിയപ്പെടുന്ന ചെള്ളുപനിക്ക് കാരണം ചെള്ളുകളിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്ന ബാക്ടീരിയയാണ്. എലികളിലും മറ്റ് ചില ഉരഗങ്ങളിലും കാണപ്പെടുന്ന ചെള്ളുകള്‍ മനുഷ്യരെ കടിച്ചാല്‍ മാത്രമേ രോഗം പിടിപെടുകയുള്ളൂ. രോഗം മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരില്ലെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ.കെ.സുദീപ് പറഞ്ഞു. ചെള്ളുകടിയേറ്റ ഭാഗത്ത് കറുപ്പ്നിറം പ്രത്യക്ഷപ്പെടും. 14 ദിവസത്തിനകം പനി, തലവേദന, പേശിവേദന, ചുമ, വിറയല്‍ ദഹനമില്ലായ്മ എന്നിവയും രോഗ ലക്ഷണങ്ങളാണ്. ഭാര്യ.എന്‍.കെ. ഗീത. മക്കള്‍: അതുല്‍കുമാര്‍,ആദര്‍ശ്,അഞ്ജിമ. …
Read Moreവനിതാ ജീവനക്കാർക്കു നേരെയുള്ള അതിക്രമം; ‘പോഷ് ആക്ട്’ പ്രകാരം ലഭിച്ചത് 126 പരാതികൾ; ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് തിരുവനന്തപുരത്തുനിന്ന്
കണ്ണൂര്‍: വനിതാ ജീവനക്കാർക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ നിലവിൽവന്ന പോഷ് ആക്ട് പ്രകാരം മൂന്നുവർഷത്തിനുള്ളിൽ രജിസ്റ്റർ ചെയ്തത് 126 പരാതികൾ. ഇതിൽ 100 എണ്ണം പരിഹരിച്ചു. ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് തിരുവനന്തപുരത്താണ് (31). രണ്ടാമത് എറണാകുളം (15), തൃശൂർ (14), മലപ്പുറം (10) എന്നിങ്ങനെയാണ്. പാലക്കാട്, കാസർഗോഡ് എന്നിവിടങ്ങളിൽ ആറും അഞ്ചും പരാതികൾ ലഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഒന്നും പരിഹരിച്ചിട്ടില്ല. അതേസമയം, പത്തുകൊല്ലം മുന്‍പ് നടപ്പായ പോഷ് നിയമം പൂർണമായും നടപ്പാക്കാൻ സർക്കാർ സംവിധാനത്തിന് സാധിച്ചിട്ടില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. പലർക്കും ഇങ്ങനെയൊരു നിയമമുള്ളത് അറിയില്ല. എന്നാൽ, കുറച്ച് സ്ത്രീകൾ പരാതികളുമായി മുന്നോട്ടുവരാൻ തയാറായിട്ടുണ്ട്. ആവശ്യമില്ലാതെ മാനസികമായി തളര്‍ത്തുക, സ്ത്രീകള്ക്കെതികരേയുള്ള ലൈംഗിക അതിക്രമം തുടങ്ങി നിരവധി പ്രശ്നങ്ങൾ സ്ത്രീകള്‍ തൊഴിലിടങ്ങളില്‍ നേരിടുന്നുണ്ട്. എന്നാല്‍, ഇത്തരം പരാതിയുമായി സ്ത്രികള്‍ മുന്നോട്ട് വരുമ്പോള്‍ അവരെ മോശമായി ചിത്രീകരിക്കുന്ന സാഹചര്യമാണുള്ളതെന്ന് ജീവനക്കാര്‍ പറയുന്നു. ഉന്നത…
Read Moreപുനർവിവാഹം കഴിച്ച എഴുപതുകാരനായ മുത്തച്ഛന് ചെറുമകന്റെ മർദനം; ഒപ്പം താമസിക്കുന്ന പ്രതി ഹെൽമെറ്റുകൊണ്ട് ക്രൂരമായി മർദിക്കുകയായിരുന്നു
പഴയങ്ങാടി: പുനർവിവാഹം ചെയ്ത വിരോധത്തിൽ വയോധികനെ ഹെൽമെറ്റ് കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചുവെന്ന പരാതിയിൽ മകളുടെ മകനെതിരേ പഴയങ്ങാടി പോലീസ് കേസെടുത്തു. മാട്ടൂൽ നോർത്തിലെ കാവിലെപറമ്പ് സ്വദേശി വി.പി.കെ. മുഹമ്മദ് കുഞ്ഞിയുടെ (72) പരാതിയിലാണ് മകളുടെ മകനായ കെ.പി. അസ്ലമിനെതിരേ പോലീസ് കേസെടുത്തത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഒന്‍പതിനാണ് പരാതിക്കാസ്പദമായ സംഭവം. പരാതിക്കാരൻ താമസിക്കുന്ന വീട്ടിൽ വച്ച് ഒപ്പം താമസിക്കുന്ന പ്രതി ഹെൽമെറ്റ് കൊണ്ടും കൈകൊണ്ടും അടിച്ചു പരിക്കേൽപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.
Read Moreകണ്ണൂർ സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചു ജോലി നേടി; സർട്ടിഫിക്കറ്റ് പരിശോധനയിൽ കള്ളത്തരം പൊളിഞ്ഞു; ആലപ്പുഴ സ്വദേശിക്കെതിരേ കേസ്
കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ പേരിൽ വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കി ജോലി നേടിയ ആലപ്പുഴ സ്വദേശിക്കെതിരേ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. കണ്ണൂർ സർവകലാശാല പരീക്ഷാ കൺട്രോളർ ഡോ. മുഹമ്മദ് ഇസ്മയേലിന്റെ പരാതിയിലാണ് ആലപ്പുഴയിലെ തമീം കൊച്ചിൻങ്ങപറമ്പിനെതിരേ (24) പോലീസ് കേസെടുത്തത്. തമീം ഹൈദരാബാദുള്ള ഡാറ്റഫ്ലോ സർവീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ ജോലിക്ക് അപേക്ഷിച്ചിരുന്നു. ഇന്റർവ്യൂവിനുശേഷം സർട്ടിഫിക്കറ്റുകൾ പരിശോധിക്കാനായി കമ്പനി കണ്ണൂർ സർവകലാശാലയിലേക്ക് അയച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. കണ്ണൂർ സർവകലാശാലയുടെ എംബ്ലവും സീലും ഉപയോഗിച്ച് ബിടെക് ഡിഗ്രി സർട്ടിഫിക്കറ്റ് വ്യാജമായി നിർമിക്കുകയായിരുന്നെന്ന് കണ്ടെത്തി. തുടർന്ന് പരീക്ഷാ കൺട്രോളർ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
Read Moreറെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്തതു കോടികൾ; അന്വേഷണം ഊർജിതമാക്കി; ഒന്നാം പ്രതിയായ സിപിഎം നേതാവ് പോലീസ് കസ്റ്റഡിയിൽ
തലശേരി: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു കോടികൾ തട്ടിയെടുത്ത സംഭവത്തിൽ തലശേരി പോലീസ് അന്വേഷണം ഊർജിതമാക്കി. ഇന്ത്യൻ റെയിൽവേയിൽ ക്ലർക്ക്, ട്രെയിൻ മാനേജർ, സ്റ്റേഷൻ മാനേജർ തുടങ്ങിയ ജോലികൾ വാഗ്ദാനം ചെയ്താണ് കോടികളുടെ തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ തലശേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ മൂന്നാം പ്രതിയുടെ ജാമ്യഹർജി ഇന്ന് ജില്ലാ സെഷൻസ് കോടതി പരിഗണിക്കും. കേസിലെ മൂന്നാംപ്രതി തിരുവനന്തപുരം മലയിൻകീഴ് സ്വദേശി ഗീതാറാണി നൽകിയ മുൻകൂർ ജാമ്യാപേക്ഷയാണ് ഇന്ന് കോടതി പരിഗണിക്കുന്നത്. ഗീതാറാണി സമാനമായ ഏഴ് കേസുകളിൽ പ്രതിയാണെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു. കൊയ്യോട് സ്വദേശി ശ്രീകുമാർ നൽകിയ പരാതിയിലാണ് ഗീതാ റാണി ഉൾപ്പെടെ മൂന്നുപേരെ പ്രതി ചേർത്ത് ടൗൺ പോലീസ് കേസെടുത്തത്. ഒന്നാം പ്രതിയും സിപിഎം നേതാവും മുൻ ബ്ലോക്ക് പഞ്ചായത്തംഗവുമായിരുന്ന ചൊക്ലി നാടുബ്രത്തെ കെ. ശശിയെ നേരത്തെ പോലീസ്…
Read Moreനേട്ടം ഉണ്ടാക്കാന്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതു; സാമ്പത്തിക ക്രമക്കേടിൽ തളിപ്പറമ്പ് നഗരസഭ വൈസ് ചെയർമാനെതിരേ കേസ്
തളിപ്പറമ്പ്: ഔദ്യോഗിക പദവികള്‍ ദുരുപയോഗം ചെയ്ത് സാമ്പത്തിക ക്രമക്കേടിലൂടെ വഞ്ചന നടത്തിയെന്ന പരാതിയില്‍ തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരേ കേസ്. ബാങ്കിന്റെ മുന്‍ പ്രസിഡന്റും നിലവിൽ തളിപ്പറമ്പ് നഗരസഭാ വൈസ് ചെയർമാനുമായ കീഴാറ്റൂരിലെ കല്ലിങ്കല്‍ പത്മനാഭന്, മുന്‍ വൈസ് പ്രസിഡന്റ് തളിപ്പറമ്പ് ബ്ലോക്ക് ഓഫീസിന് സമീപത്തെ അബ്ദുല്ലഹാജി എന്നിവര്‍ക്കെതിരേ തളിപ്പറമ്പിലെ പ്ലാന്തോട്ടത്തില്‍ ഗോവിന്ദന് നല്കിയ പരാതിയിലാണ് കണ്ണൂര്‍ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കേസെടുത്തത്. ബാങ്കിന്റെ താത്പര്യം സംരക്ഷിക്കാന്‍ ബാധ്യതയുള്ള ഭരണസമിതി കാലഘട്ടത്തിലെ പ്രസിഡന്റും വൈസ് പ്രസിഡന്റും അനധികൃത സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായും വിശ്വാസവഞ്ചനയും ചതിയും നടത്തിയതായുമുള്ള പരാതിയിലാണ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കേസെടുത്തത്.
Read More