പയ്യന്നൂര്‍: കുഞ്ഞിമംഗലത്ത് വയോധികരുള്‍പ്പെടെ 14 പേര്‍ക്ക് ഭ്രാന്തന് കുറുക്കന്റെ കടിയേറ്റു. പരിക്കേറ്റവരെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷകള്‍ക്കുശേഷം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നു രാവിലെ ആറരയോടെയാണ് ഭ്രാന്തന് കുറുക്കന്റെ ആക്രമണമുണ്ടായത്. വീടിന് പുറത്തുണ്ടായിരുന്നവരും പ്രഭാത സവാരിക്കായി പോയവരുമാണ് ആക്രമണത്തിനിരയായത്. കുഞ്ഞിമംഗലം മൂശാരിക്കൊവ്വല്‍, കുതിരുമ്മല്‍, മാട്ടുമ്മല്‍ കളരി, വണ്ണച്ചാല്‍ പ്രദേശത്ത് ഭ്രാന്തന് കുറുക്കന് കണ്ണില്‍ കണ്ടവരെയെല്ലാം കൈക്കും കാലിനുമൊക്കെ കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. കമലാക്ഷി (56), കൃഷ്ണന് (72), ചന്ദ്രന് (63), ദാമോദരന്‍ (72), കരുണാകരന് (72), ദീപ (45), ശ്രീജ (46), സജീവന് (47), കുഞ്ഞമ്പു (85), സുഷമ (45), ഉമ (46), പ്രജിത്ത് (35), രാജന് (56), കമലാക്ഷി (70) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പത്ര വിതരണത്തിനിടയിലാണ് പ്രജിത്തിന് കടിയേറ്റത്. വിവരമറിഞ്ഞെത്തിയവര്‍ ഉടന്‍തന്നെ പരിക്കേറ്റവരെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചു. താലൂക്ക് ആശുപത്രിയില്‍ ഇഞ്ചക്ഷനില്ലാത്തതിനാൽ…
Read MoreCategory: Kannur
റോഡ് വികസനത്തിന് ആൽമരം തടസം; മുറിക്കുന്നത് സംബന്ധിച്ച് ആർഎസ്എസ്-സിപിഎം വാക്കേറ്റം; പോലീസെത്തിയപ്പോൾ സംഭവിച്ചത്
കണ്ണൂർ: അഴീക്കോട് വൻകുളത്ത് വയലിൽ റോഡരികിലെ ആൽമരം മുറിക്കാനുള്ള നീക്കത്തെ തുടർന്ന് സംഘപരിവാർ-സിപിഎം പ്രവർത്തകർ തമ്മിൽ വാക്കേറ്റം. ആർഎസ്എസ് കാര്യാലയത്തിനു മുന്നിലായുള്ള ആൽമരം റോഡ് വികസന പ്രവൃത്തികളുടെ ഭാഗമായി മുറിക്കാനുള്ള പഞ്ചായത്ത് അധികൃതരുടെ നീക്കത്തെ ആർഎസ്എസ് പ്രവർത്തകർ തടഞ്ഞതാണ് വാക്കേറ്റത്തിന് ഇടയാക്കിയത്. റോഡരിക് കോൺക്രീറ്റ് ചെയ്യുന്നതിന്റെ ഭാഗമായാണ് മരം മുറിക്കാൻ തീരുമാനിച്ചതെന്നാണ് പഞ്ചായത്തധികൃതർ പറഞ്ഞത്. എന്നാൽ റോഡരികിലെ മറ്റു മരങ്ങൾ മുറിക്കാതെ ആൽമരം മാത്രം മുറിക്കാൻ വ്യഗ്രത കാട്ടുന്നതിൽ ദുരൂഹതയുണ്ടെന്ന് പറഞ്ഞ് ആർഎസ്എസ്-ബിജെപി പ്രവർത്തകർ മരം മുറിക്കാനുള്ള നീക്കം തടഞ്ഞു. സ്ഥലത്തെത്തിയ സിപിഎം പ്രവർത്തകർ പഞ്ചായത്ത് തീരുമാനത്തിന് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. സിപിഎം പ്രവർത്തകരും സ്ഥലത്തെത്തിയിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വളപട്ടണം പോലീസ് ഇരുവരെയും അനുനയിപ്പിക്കുകയും തുടർന്ന് മരം മുറിക്കുകയുമായിരുന്നു.
Read Moreദേശീയപതാക താഴ്ത്തുന്നതിനിടെ തലശേരി അതിരൂപതയിലെ യുവവൈദികൻ ഷോക്കേറ്റു മരിച്ചു ; 4ബ്രദറിന് പരിക്ക്
മുള്ളേരിയ: സ്വാതന്ത്ര്യദിനത്തിൽ പള്ളിക്കു മുന്നിൽ ഉയർത്തിയ ദേശീയപതാക വൈകുന്നേരം താഴ്ത്തുന്നതിനിടെ ഇരുമ്പു പൈപ്പുകൊണ്ടുണ്ടാക്കിയ കൊടിമരം വൈദ്യുതകമ്പിയിൽ തട്ടി യുവവൈദികൻ ഷോക്കേറ്റു മരിച്ചു. തലശേരി അതിരൂപതയിലെ വൈദികനും മുള്ളേരിയ ഇൻഫന്റ് ജീസസ് പള്ളി വികാരിയുമായ ഫാ. മാത്യു (ഷിൻസ്) കുടിലിൽ (29) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബ്രദർ സെബിൻ ജോസഫിനെ (28) പരിക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു സംഭവം. ദേശീയപതാക താഴ്ത്തുമ്പോൾ കയറിൽ കുരുങ്ങിയതിനെ തുടർന്ന് കൊടിമരം എടുത്തുപൊക്കി അത് വിടർത്താൻ ശ്രമിക്കുന്പോഴായിരുന്നു അപകടം. ഭാരവും കാറ്റും മൂലം കൊടിമരം മറിഞ്ഞ് തൊട്ടടുത്ത ഹൈടെൻഷൻ വൈദ്യുതലൈനിൽ തട്ടി. കൊടിമരത്തെ മുറുകെ പിടിച്ച നിലയിലാണ് ഫാ. മാത്യു മറിഞ്ഞുവീണത്. ബ്രദർ സെബിൻ ഷോക്കേറ്റ് തെറിച്ചുവീഴുകയായിരുന്നു. ഇരുവരെയും ഉടൻതന്നെ മുള്ളേരിയ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫാ. മാത്യുവിന്റെ ജീവൻ രക്ഷിക്കാനായില്ല. ആദൂർ പോലീസ് ഇൻക്വസ്റ്റ് നടത്തി.…
Read Moreസീനിയേഴ്സിന് ‘ബട്ടൻസ്’ ഇത്ര പ്രശ്നമോ; തലശേരിയിലും വിദ്യാർഥികൾ ഏറ്റുമുട്ടി; പ്രശ്നത്തിൽ ഇടപെട്ട അധ്യാപികയ്ക്കും മർദനം
തലശേരി: കടവത്തൂർ ഹയർ സെക്കൻഡറി സ്കൂളിൽ ബട്ടൻസ് വിഷയത്തിൽ നടന്ന റാഗിംഗിനു പിന്നാലെ തലശേരിയിലെ സ്കൂളിലും ബട്ടൻസ് തർക്കവും മർദനവും. നഗരമധ്യത്തിലെ സ്കൂളിൽ ബട്ടൻസ് പ്രശ്നം ഉന്നയിച്ച് സീനിയർ വിദ്യാർഥികൾ ജൂണിയർ വിദ്യാർഥിയെ ക്ലാസിൽ കയറി മർദിക്കുകയായിരുന്നു. തുടർന്നു നടന്ന ഏറ്റുമുട്ടലിൽ നാല് കുട്ടികൾക്കും മർദനം തടയാൻ ശ്രമിച്ച അധ്യാപികയ്ക്കും മർദനമേറ്റു. ഇവർ ചികിത്സ തേടി. ഇന്നലെ നഗരമധ്യത്തിലെ സ്കൂളിലായിരുന്നു സംഭവം. വിവരമറിഞ്ഞ് മാധ്യമപ്രവർത്തകർ സ്കൂളിലെത്തുന്പോഴേക്കും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് പ്രശ്നം ഒത്തു തീർപ്പാക്കി.ഷർട്ടിന്റെ ഏറ്റവും മുകളിലെ ബട്ടൻ സംബന്ധിച്ചാണ് ഇപ്പോൾ വിദ്യാലയങ്ങളിൽ സീനിയേഴ്സും ജൂണിയേഴ്സും തമ്മിലുള്ള അടി നടക്കുന്നത്. കടുത്ത ചൂടിലും ഷർട്ടിന്റെ ഏറ്റവും മുകളിലത്തെ ബട്ടൻ അഴിച്ചിടാൻ ജൂണിയർ വിദ്യാർഥികൾക്ക് അവകാശമില്ലെന്ന സീനിയേഴ്സിന്റെ പിടിവാശിയാണ് പലപ്പോഴും അടിയിൽ കലാശിക്കുന്നത്.ജൂണിയർ വിദ്യാർഥി മുകൾ ഭാഗത്തെ ബട്ടൻ ഇടാത്തതായിരുന്നു തലശേരിയിലെ സീനിയർ വിദ്യാർഥികളെ പ്രകോപിപ്പിച്ചത്. സീനിയർ വിദ്യാർഥികൾ…
Read Moreകടവത്തൂർ സ്കൂളിലെ റാഗിംഗ് വീഡിയോ പുറത്ത്; സീനിയേഴ്സിന്റെ മുന്നിൽ ബട്ടൺ അഴിച്ചിടുന്നോ? അജ്മൽ നേരിട്ടത് ക്രൂരമർദനം; 15 പേർക്കെതിരേ കേസ്
തലശേരി: പാനൂർ കടവത്തൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയെ സീനിയേഴ്സ് റാഗ് ചെയ്ത സംഭവത്തിൽ കൊളവല്ലൂർ പോലീസ് കേസെടുത്തു. റാഗിംഗിന് ഇരയായ പ്ലസ് വൺ വിദ്യാർഥി പുല്ലൂക്കരയിലെ വെള്ളോട്ട്കണ്ടിയിൽ അജ്മലിന്റെ (16) മൊഴിയുടെ അടിസ്ഥാനത്തിൽ 15 സീനിയർ വിദ്യാർഥികൾക്കെതിരേയാണ് മർദനത്തിന് കേസെടുത്തത്. സ്കൂൾ അധികൃതരുടെ മൊഴിയെടുത്ത ശേഷം റാഗിംഗ് ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു. റാഗിംഗിന് ഇരയായ അജ്മൽ ഗുരുതരമായ പരിക്കുകളോടെ തലശേരി ഇന്ദിരാഗാന്ധി സഹ. ആശുപത്രിയിൽ ചികിത്സയിലാണ്. അതിനിടെ അജ്മലിനെ ക്രൂരമായി മർദിക്കുന്നതുൾപ്പെടെയുള്ള വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ഷർട്ടിന്റെ ബട്ടനഴിച്ചുവെന്നാരോപിച്ച് സീനിയേഴ്സ് ക്രൂരമായി മർദിക്കുന്നതുൾപ്പടെയുള്ള ദൃശ്യങ്ങളാണ് പുറത്തായത്. പാട്ടുപാടാൻ നിർദേശിക്കുന്നതും മാമു എന്നയാളെ വിളിക്കാൻ ആവശ്യപ്പെടുന്നതും വീഡിയോയിൽ വ്യക്തമായി കാണാം. അജ്മലിന്റെ കഴുത്തിനും കൈക്കും തലയ്ക്കുമാണ് പരിക്ക്. ഇന്നലെ വൈകുന്നേരം 4.30 ഓടെ സ്കൂൾ പരിസരത്തെ…
Read Moreപയ്യന്നൂരിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു
പയ്യന്നൂർ: പാലക്കോട് അഴിമുഖത്ത് രൂപപ്പെട്ട മണൽത്തിട്ടയിലിടിച്ച് ഫൈബർ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. പാലക്കോട് സ്വദേശി കെ.എ. നാസറാണ് (55) മരിച്ചത്. മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ. ഇന്നുരാവിലെ ആറോടെ പാലക്കോട് അഴിമുഖത്താണ് അപകടം. പുറംകടലിൽ മത്സ്യം പിടിക്കുന്ന ഫൈബറിൽ നിന്ന് മത്സ്യം ഹാർബറിലെത്തിക്കാനായി ചെറിയ ഫൈബർ വള്ളത്തിൽ മൂന്നു പേർക്കൊപ്പം പോകുന്നതിനിടയിലായിരുന്നു അപകടം. സമീപകാലത്തായി രൂപം കൊണ്ട മണൽത്തിട്ടയിലിടിച്ചതോടെയാണ് ഇവർ സഞ്ചരിച്ചിരുന്ന ഓടം മറിഞ്ഞ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ നാസറിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന രണ്ടുപേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഗൾഫിൽ ജോലി ചെയ്തിരുന്ന നാസർ ഒരു വർഷത്തോളം മുമ്പ് തിരിച്ചെത്തിയ ശേഷം കടലിലെ മത്സ്യബന്ധനത്തിലേക്ക് തിരിയുകയായിരുന്നു. അപകടവിവരമറിഞ്ഞ് കടലിൽ പോയിരുന്ന മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തി നാസറിന്റെ ദാരുണാന്ത്യത്തിൽ അനുശോചിച്ച് ഇന്ന് ഹർത്താൽ ആചരിക്കുകയാണ്. പാലക്കോട്ടെ മുഹമ്മദ് -നഫീസ ദമ്പതികളുടെ…
Read Moreഎംഎസ്എഫ് നേതാവിന് മർദനം; 13 പേർക്കെതിരേ കേസെടുത്തു
പരിയാരം(കണ്ണൂർ): കടന്നപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം വച്ച് എംഎസ്എഫ് ജില്ലാ വൈസ് പ്രസിഡന്റ് കൊട്ടില അടിപ്പാലം സ്വദേശി കെ. തസ്ലീമിന് (29) മർദനമേറ്റ സംഭവത്തിൽ 12 എസ്എഫ്ഐ പ്രവർത്തകർക്കെതിരെയും ഒരു സിപിഎം പ്രവർത്തകനെതിരെയും കേസെടുത്തു. കടന്നപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എംഎസ്എഫ് പ്രവർത്തനത്തിന് നേതൃത്വം കൊടുത്തതിന്റെ വിരോധത്തിൽ ആക്രമിച്ചെ ന്നാണു പരാതി. കടന്നപ്പള്ളി സ്കൂളിന് സമീപത്തു കൂടി ബൈക്കിൽ യാത്ര ചെയ്യുമ്പോൾ എട്ട് ബൈക്കുകളിൽ വന്ന ആദർശ്, ശ്യാംനാഥ്, പി. ജിതിൻ, അനുരാഗ് എന്നിവരടങ്ങിയ 12 അംഗ സംഘം ചവിട്ടിവീഴ്ത്തി ഹെൽമറ്റുകൾ ഉപയോഗിച്ച് മാരകമായി മർദിക്കുകയും സംഭവ സ്ഥലത്തുണ്ടായിരുന്ന കണ്ടാലറിയാവുന്ന ഒരു സിപിഎം പ്രവർത്തകൻ മരവടി കൊണ്ട് തസ്ലീമിന്റെ തലയ്ക്കടിച്ചെന്നും പരാതിയിൽ പറയുന്നു.
Read Moreകണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരന്റെ മരണം; സഹതടവുകാരൻ അറസ്റ്റിൽ
കണ്ണൂർ: കണ്ണൂർ സെൻട്രജയിലിൽ ജീവപര്യന്തം തടവുകാരനെ കൊലപ്പെടുത്തിയ കേസിൽ സഹതടവുകാരൻ അറസ്റ്റിൽ. പാലക്കാട് കോട്ടായി സ്വദേശി വേലായുധനെ (78) ആണ് കണ്ണൂർ ടൗൺ സിഐ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. ഇന്നലെ പാലക്കാട് കോടതിയിൽനിന്ന് അറസ്റ്റ് ചെയ്യാനുള്ള അനുമതി പോലീസ് വാങ്ങിയിരുന്നു. തുടർന്ന്, ഇന്ന് രാവിലെ 10.30 തോടെ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തി. ജീവപര്യന്തം ശിക്ഷയനുഭവിക്കുകയായിരുന്ന കോളയാട് ആലച്ചേരി എടക്കോട്ട് പതിയാരത്ത് കരുണാകരനാണ്(86) കൊല്ലപ്പെട്ടത്. ഇരുവരും തമ്മിലുള്ള നിസാര വാക്കുതർക്കത്തെ തുടർന്ന് കരുണാകരന്റെ വാക്കിംഗ് സ്റ്റിക്ക് കൊണ്ട് തലയ്ക്കടിക്കുകയും മുഖത്തടിച്ച് കൊലപ്പെടുത്തുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. ജൂൺ മുതൽ കരുണാകരനും വേലായുധനും ഓരേ സെല്ലിലാണ് കഴിഞ്ഞിരുന്നത്. ഞായറാഴ്ച ഇരുവരെയും സിംഗിൾ സെല്ലിലേക്ക് മാറ്റിയത്. വാർധക്യ സഹജമായ അസുഖങ്ങൾ കാരണം ഇരുവരും ആശുപത്രി ബ്ലോക്കിലായിരുന്നു. ഉറങ്ങി കിടന്ന ഭാര്യയെ നിസാരകാരണത്താൽ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് വേലായുധൻ. ഇയാൾക്ക്…
Read Moreകണ്ണൂർ കരിക്കോട്ടക്കരിയിൽ ആസിഡ് ആക്രമണം; ഏഴുപേർക്ക് പരിക്ക്, ഒരാൾക്ക് ഗുരുതരം; അറസ്റ്റിലായ മുനീർ നിരവധി മോഷണക്കേസിൽ പ്രതി
ഇരിട്ടി: കരിക്കോട്ടക്കരി രാജീവ് ഗാന്ധി കോളനിയിലെ താമസക്കാരായ അയൽവാസികൾ തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് മദ്യപിച്ചെത്തിയ പ്രതി അയൽവാസിയുടെ ദേഹത്ത് ആസിഡ് ഒഴിച്ചു. ആസിഡ് ശരീരത്തിൽ വീണ് ഏഴു പേർക്ക് പൊള്ളലേറ്റു. ഒരാളുടെ നില ഗുരതരമാണ്. ഇയാളെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 7.30 ഓടെയായിരുന്നു സംഭവം. രാജീവ് ഗാന്ധി കോളനിയിലെ താമസക്കാരായ മുനീർ (32) ആണ് ആസിഡാക്രമണം നടത്തിയത്. അയൽവാസിയും കോളനിയിലെ താമസക്കാരനായ സുബാഷ് (36) നാണ് ഗുരുതരമായി പൊള്ളലേറ്റത്. സമീപത്തുണ്ടയിരുന്ന കുട്ടികളടക്കം കോളനിയിലെ താമസക്കാരായ ആര്യ (അഞ്ച്), വിജേഷ് (12), ശിവകുമാർ (22), ജാനു (35), ശോഭ (45), സോമൻ (70) എന്നിവർക്കും പൊള്ളലേറ്റു. ഇവർക്ക് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകി. ജില്ലയ്ക്കകത്തും പുറത്തും നിരവധി മോഷണകേസുകളിലെ പ്രതിയാണ് മുനീർ. ഇയാൾ കഴിഞ്ഞ കുറെ വർഷങ്ങളായി കോളനിയിലെ സ്ത്രീയെ…
Read Moreഅവയവക്കച്ചവടം; ആദിവാസി യുവതിയുടെ പരാതിയിൽ ഭർത്താവും ഇടനിലക്കാരനും അറസ്റ്റിൽ
കേളകം: ആദിവാസി യുവതിയെ പ്രലോഭിപ്പിച്ച് അവയവ കച്ചവടത്തിന് പ്രേരിപ്പിച്ചെന്ന പരാതിയിൽ ഭർത്താവുൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ. യുവതിയുടെ ഭർത്താവ് അനിൽ കുമാർ, ഇടനിലക്കാരനായി പ്രവർത്തിച്ചെന്നു പറയുന്ന പെരുന്തോടി സ്വദേശി ബെന്നി എന്നിവരെയാണ് പേരാവൂർ ഡിവൈഎസ്പി കീർത്തി ബാബുവും സംഘവും അറസ്റ്റ് ചെയ്തത്. നെടുംപൊയിൽ 24-ാം മൈൽ സ്വദേശിനിയായി യുവതി കണ്ണൂർ ഡിഐ ജി ഉൾപ്പെടെയുള്ളവർക്ക് നേരെത്ത നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അവയവക്കച്ചവടത്തിന് ഭർത്താവ് ഒന്നരവർഷമായി നിരന്തരം പ്രേരിപ്പിക്കുകയും മർദിക്കുകയുമാണെന്നും വൃക്ക ദാനം ചെയ്താൽ ഒൻപതുലക്ഷം രൂപ നൽകാമെന്ന് ബെന്നി വാഗ്ദാനം ചെയ്തതായും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഭർത്താവ് നേരത്തെ വൃക്ക ദാനം ചെയ്തയാളാണ്. സംഭവത്തിൽ കേളകം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. അനിൽ കുമാറിനോടും ബെന്നിയോടും സ്റ്റേഷനിൽ ഹാജരാകാൻ അവശ്യപ്പെട്ടത് പ്രകാരം ഇവർ സ്റ്റേഷനിലെത്തിയപ്പോൾ പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കി ഇരുവർക്കും കോടതി ജാമ്യമനുവദിച്ചു.
Read More