തലശേരി: പാസ്പോർട്ട് പുതുക്കാൻ അപേക്ഷിച്ച വ്യക്തിയുടെ ഫോണിലേക്ക് ജീവിച്ചിരിക്കുന്ന ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ ഫോൺ കോൾ പ്രവാഹം. ന്യൂ മാഹി പോലീസ് സ്റ്റേഷൻ പരിധിയിലാണ് “മെസിയും പാസ്പോർട്ടും’ എന്ന രസകരമായ സംഭവങ്ങൾ അരങ്ങേറിയത്. പാസ്പോർട്ട് പുതുക്കാൻ അപേക്ഷിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും പോലീസ് വേരിഫിക്കേഷൻ നടക്കാത്തത് അപേക്ഷകനെ അങ്കലാപ്പിലാക്കി. പാസ്പോർട്ട് എസ്പി ഓഫീസിൽ പെൻഡിംഗിലാണെന്നാണ് ഓൺലൈനിൽ കാണിക്കുന്നത്.അങ്കലാപ്പിലായ അപേക്ഷകൻ സ്പെഷൽ ബ്രാഞ്ച് എസിപി കെ.വി. പ്രമോദ് ഉൾപ്പെടെയുള്ള പല പോലീസ് ഉദ്യോഗസ്ഥരെയും സമീപിച്ച് ആവലാതി അറിയിച്ചു. ഇതിനിടയിൽ അപേക്ഷകന്റെ ഫോണിലേക്ക് ഒരു കോൾ എത്തി. “ന്യൂ മാഹി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനാണ്. നിങ്ങൾ പാസ്പോർട്ടിന് അപേക്ഷിച്ചിട്ടില്ലേ? എത്ര ദിവസമായി നിങ്ങളെ വിളിക്കുന്നു. എന്താ ഫോൺ അറ്റൻഡ് ചെയ്യാത്തത്… ഇതായിരുന്നു പോലീസ് ഉദ്യോഗസ്ഥന്റെ ചോദ്യം’. തുടർന്നുള്ള ആശയ വിനിമയത്തിലാണ് ലയണൽ മെസി കടന്നു വരുന്നത്. അപേക്ഷന്റെ ഫോണിലേക്ക്…
Read MoreCategory: Kannur
ഭാര്യയെയും മകനെയും വെട്ടിക്കൊല്ലാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍; തലയ്ക്ക് പരിക്കേറ്റ ഭാര്യയുടെ നില ഗുരുതരം
പയ്യന്നൂര്‍: ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. രാമന്തളി സ്വദേശി രാജേഷിനെയാണ് പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. രാമന്തളി ഏഴിമല നരിമടയിലെ പീടികപ്പറമ്പില്‍ വിനയ യ്ക്കും (33), ഇരുടെ ആറുവയസുകാരൻ മകനുമാണ് ഗുരുതരമായി വെട്ടേറ്റത്. ഇന്നലെ ഉച്ച കഴിഞ്ഞ് രണ്ടരയോടെയാണ് സംഭവം. വീട്ടിൽവച്ചുണ്ടായ വാക്കേറ്റത്തിനിടയില്‍ രാജേഷ് ഭാര്യയെ തടഞ്ഞുവച്ച് വാക്കത്തികൊണ്ട് വെട്ടിപ്പരിക്കേല്പിക്കുകയായിരുന്നു. വിനയയെ ആക്രമിക്കുന്നതിനിടയിലെത്തിയ മകന്റെ കഴുത്തിനാണ് വെട്ടേറ്റത്.ഇരുവരും പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലാണ്. തലയില്‍ വെട്ടേറ്റ വിനയ ഗുരുതരാവസ്ഥയിലാണ്. ഇവരില്‍നിന്നു പോലീസ് മൊഴിയെടുത്തു. സംഭവ സ്ഥലത്തു നിന്നുതന്നെ പ്രതിയെ പയ്യന്നൂര്‍ പോലീസ് പിടികൂടി. ഭാര്യ ഇടയ്ക്കിടെ മക്കളെയും കൂട്ടി വീട്ടില്‍നിന്നു മാറിത്താമസിക്കുന്നതിലുള്ള വിരോധമാണ് ആക്രമണത്തിനു കാരണ മെന്നു പറയുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരേ വധശ്രമത്തിനും ബാലാവകാശ സംരക്ഷണ നിയമപ്രകാരവും കേസെടുത്തു.
Read Moreറെയില്‍വേയില്‍ ജോലി വാഗ്ദാനം: സഹോദരങ്ങളില്‍നിന്നും തട്ടിയെടുത്തത് അരക്കോടി
പയ്യന്നൂര്‍: റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് അരക്കോടിയോളം രൂപ വഞ്ചിച്ചെന്ന സഹോദരന്മാരുടെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. കാലിക്കടവ് പിലിക്കോട് സ്വദേശികളായ ശരത് കുമാര്‍, സഹോദരന് ശ്യാംകുമാർ എന്നിവരുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ചെന്നൈ റെയില്‍വേയില്‍ മികച്ച ശന്പളത്തിലുള്ള ജോലി ശരിയാക്കി നല്‍കുമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. കഴിഞ്ഞ സെപ്തംബര്‍ ഒന്നുമുതല്‍ ഫെബ്രുവരി ആറുവരേയുള്ള ദിവസങ്ങളിലായി ശരത്കുമാറില്നിന്നും പണമായും അക്കൗണ്ട് മുഖേനയും 35,20,000 രൂപയാണ് പ്രതികള്‍ കൈപ്പറ്റിയത്. എന്നാല്‍, വാഗ്ദാനം ചെയ്ത ജോലിയോ പണമോ തിരികെ നൽകാതെ വഞ്ചിച്ചുവെന്ന ശരത്കുമാറിന്റെ പരാതിയില്‍ കണ്ണൂര്‍ മക്രേരിയിലെ ലാല്‍ചന്ദ്, ചൊക്ലിയിലെ ശശി, കൊല്ലത്തെ അജിത്ത് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ശരത്കുമാറിന്റെ സഹോദരന് ശ്യാംകുമാറിന്റെ പരാതിയില്‍ ചൊക്ലിയിലെ ശശി, കൊല്ലത്തെ അജിത്ത് എന്നിവര്‍ക്കെതിരെ പോലീസ് മറ്റൊരു കേസുമെടുത്തു. കഴിഞ്ഞ നവംബര്‍ 27 മുതല്‍ ഫെബ്രുവരി ആറുവരെയുള്ള ദിവസങ്ങളിലായി 18,50,000 രൂപവാങ്ങി വഞ്ചിച്ചതായുള്ള സമാനമായ…
Read Moreകണ്ണൂർ നഗരമധ്യത്തിൽ 19കാരിയെ കയറിപ്പിടിച്ച യുവാവ്; നിലവിളികേട്ട് എത്തിയ നാട്ടുകാർ പ്രതിയെ പിടിച്ച് പോലീസിലേൽപിച്ചു
കണ്ണൂർ: നഗരമധ്യത്തിലൂടെ നടന്നു പോകുന്നതിനിടെ 19 കാരിയെ കയറിപ്പിടിച്ച യുവാവ് അറസ്റ്റിൽ. കൊളച്ചേരി പാട്ടയം സ്വദേശി മുഹമ്മദ് അനീസിനെയാണ് (44) ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെ പഴയ ബസ് സ്റ്റാൻഡിനു സമീപത്തെ അണ്ടർ ബ്രിഡ്ജിനു സമീപമായിരുന്നു സംഭവം. യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപമുള്ളവർ അനീസിനെ പിടിച്ചു വച്ച് പോലീസിൽ അറിയിക്കുകയും പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയുമായിരന്നവു.യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തു.
Read Moreകുട്ടികൾക്ക് സ്കൂട്ടർ ഓടിക്കാൻ നല്കി; ആർ സി ഉടമകൾക്കെതിരെ കേസെടുത്ത് പോലീസ്; 55000 രൂപ പിഴയും
പഴയങ്ങാടി: പഴയങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാവാത്ത കുട്ടികൾക്ക് സ്കൂട്ടറോടിക്കാൻ നല്കി ആർസി ഉടമകൾക്കെതിരേ പഴയങ്ങാടി പോലീസ് കേസെടുത്തു. 55,000 രൂപ പിഴയും ഇടാക്കി. വെങ്ങര മുട്ടം സലഫി മസ്ജിദിന് സമീപത്തെ സമീറ മൻസിലിൽ പരിയന്റവിടെ സബീന(38), മുട്ടം വെള്ളച്ചാൽ സി.കെ.ഹൗസിൽ കെ.സി.നജീബ് (39) എന്നിവരുടെ പേരിലാണ് കേസ്. കഴിഞ്ഞ ദിവസം വൈകുന്നേരം 3.30ന് മുട്ടം പിഎച്ച്സിക്ക് സമീപം പഴയങ്ങാടി എസ്ഐ പി.യദുകൃഷ്ണന്റെ നേതൃത്വത്തിൽ വാഹനപരിശോധന നടത്തവെ കെ.എൽ-86 ബി-1546 സ്കൂട്ടറോടിച്ചുവന്ന കുട്ടിയെ കണ്ടത്. ഈ സംഭവത്തിൽ കുട്ടിക്കു സ്കൂട്ടർ നൽകിയതിനാണ് സബീനക്കെതിരേ കേസ്. ഇന്നലെ രാവിലെ 9.45 ന് എസ്ഐ ടി.പി.ഷാജിമോന്റെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തവെ വെങ്ങര പോസ്റ്റ് ഓഫീസിന് സമീപത്തു കെ.എൽ-13 എ.സി 9931 നമ്പർ സ്കൂട്ടറോടിച്ച കുട്ടിയെയും പിടികൂടി. ഈ കുട്ടിക്കു വാഹനം നൽകിയതിനാണ് നജീബിന്റെ പേരിൽ കേസ്. രണ്ട് കേസുകളിലും…
Read Moreകണ്ണൂരിൽ കനത്ത മഴ; ചാവശേരിയിൽ വെള്ളം കയറിയ റോഡിൽ കാർ മുങ്ങി
ചാവശേരി: ബംഗളൂരുവിൽനിന്നു വരികയായിരുന്ന സംഘം സഞ്ചരിച്ച കാർ റോഡിലെ വെള്ളത്തിൽ മുങ്ങി. ഇന്നു രാവിലെ ആറോടെ വെളിയമ്പ്ര കൊട്ടാരത്തിലായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന രണ്ടു പേർ രക്ഷപ്പെട്ടു . കനത്തമഴയിൽ വെള്ളം കയറിയതിനെ തുടർന്നു കൊട്ടാരം-പെരിയത്തിൽ റോഡ് കഴിഞ്ഞ ദിവസം രാത്രിയിൽ അടച്ചിരുന്നു. തോട് നിറഞ്ഞു കവിഞ്ഞൊഴുകിയതിനെ തുടർന്നാണ് റോഡ് വെള്ളത്തിലായത്. ഇതറിയാതെ പെരിയത്തിൽ നിന്നു വന്ന കാർ വെള്ളത്തിലൂടെ കൊട്ടാരം ഭാഗത്തേക്ക് വരുന്നതിനിടെ കാറിന്റെ ഭൂരിഭാഗവും വെള്ളത്തിൽ മുങ്ങുകയായിരുന്നു. ഇതോടെ കാറിലുണ്ടായിരുന്ന രണ്ടു പേർ പുറത്തിറങ്ങി രക്ഷപ്പെട്ടു. ബംഗളൂരുവിൽ നിന്നും കൊട്ടാരത്തിലേക്ക് വരികയായിരുന്നു കാർ. കാർ ഒഴുകി പോകുന്നതിന് മുമ്പ് രാവിലെ ഒമ്പതോടെ ക്രെയിൻ ഉപയോഗിച്ച് നാട്ടുകാരുടെ സഹായത്തോടെ വെള്ളത്തിൽനിന്നു പുറത്തെടുത്തു. മുമ്പ് ഈ പ്രദേശത്തെ വീടുകളിൽ അടക്കം വെള്ളം കയറിയിരുന്നു
Read Moreസിപിഎം നിയന്ത്രണത്തിലുള്ള ഇരിവേരി സഹകരണ ബാങ്കിൽ വായ്പാത്തട്ടിപ്പ്; ജീവനക്കാർക്ക് സസ്പെൻഷൻ
കണ്ണൂർ: സിപിഎം നിയന്ത്രണത്തിലുള്ള ഇരിവേരി സർവീസ് സഹ. ബാങ്കിൽ നടന്ന വായ്പാത്തട്ടിപ്പുമായി ബന്ധപ്പെട്ട് സെക്രട്ടറിയെയും മാനേജരെയും ഭരണ സമിതി സസ്പെൻഡ് ചെയ്തു.ഭരണ സമിതി യോഗത്തിന്റെ അനുമതി വാങ്ങാതെ വലിയ തോതിൽ വായ്പ അനുവദിച്ച് തട്ടിപ്പ് നടത്തിയതായാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. ഒറ്റ ദിവസം കൊണ്ട് പത്തു ലക്ഷം രൂപ വീതം പത്തുപേർക്ക് വായ്പയായി അനുവദിക്കുകയും ഇത് മറ്റൊരാൾക്കു മാത്രമായി നൽകിയുമാണു തട്ടിപ്പ് നടത്തിയത്.ജാമ്യക്കാരെന്ന് തെറ്റിദ്ധരിപ്പിച്ച് പത്തുപേരെ ബാങ്കിൽ വിളിപ്പിച്ച് രേഖകളിൽ ഒപ്പുവയ്പ്പിച്ച് അവരറിയാതെ വായ്പ എന്ന നിലയിൽ മറ്റൊരാൾക്ക് നൽകുകയായിരുന്നു. ഇത്തരത്തിൽ വായ്പ നൽകിയ ഒരു കോടിയുടെ തിരിച്ചടവ് മുടങ്ങിയതോടെയാണ് ഭരണ സമിതി വായ്പയുടെ വ്യാപ്തി അറിയുന്നതും അന്വേഷണം നടത്തുന്നതും.വായ്പ നൽകിയയാൾ തിരിച്ചടക്കാതെ വന്നതോടെ ബാങ്ക് പ്രസിഡന്റ് പോലീസിൽ പരാതി നൽകിയിരുന്നു. ബാങ്കിന്റെ പ്രവർത്തനപരിധിക്കുള്ള സ്ഥാപനത്തിനാണ് വായ്പ നൽകിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് ജീവനക്കാരിൽ നിന്നു…
Read Moreവാഹനമിടിച്ച് വയോധികൻ മരിച്ച കേസ്: രണ്ടുപേർ കസ്റ്റഡിയിൽ
ഇരിട്ടി: ഇരിട്ടി കീഴൂരിൽ തലശേരി-മൈസൂരു അന്തർസംസ്ഥാന പാതയിൽ റോഡിലേക്കു തെന്നിവീണ വയോധികന്റെ ദേഹത്തുകൂടി വാഹനങ്ങൾ കയറിയിറങ്ങി മരിച്ച സംഭവത്തിൽ വാഹനങ്ങളും ഡ്രൈവർമാരും പോലീസ് കസ്റ്റഡിയിൽ. മരണപ്പെട്ടയാളെ ആളെ ആദ്യം ഇടിച്ചു നിർത്താതെ പോയ വാഹനത്തിന്റെ ഡ്രൈവറായ ആറളം സ്വദേശി ഇബ്രാഹിനെയും തുടർന്ന് ചക്കരക്കൽ ഇരുവേരി സ്വദേശിയായ മുഹമ്മദിനെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇരുവരുടെയും വാഹനങ്ങളും കസ്റ്റഡിയിൽ എടുത്തു. ബുധനാഴ്ച രാത്രി 8.30 തോടെയാണ് മനഃസാക്ഷിയെ നടുക്കുന്ന അപകടം ഉണ്ടായത്. ജോലികഴിഞ്ഞു താമസ സ്ഥലത്തേക്കു പോകുക ആയിരുന്ന അടിമാലി സ്വദേശി ഗോപാലകൃഷ്ണൻ (65 ) കാൽവഴുതി മഴ നനയാതെ ചൂടിയിരുന്ന കുടയോടു കൂടി റോഡിലേക്ക് വീഴുന്നത്. റോഡിൽ എണീറ്റിരുന്ന ഗോപാലകൃഷ്ണനെ ആദ്യം വന്ന ഐറിസ് ഓട്ടോറിക്ഷ ഇടിച്ചുതെറിപ്പിച്ച് നിർത്താതെ കടന്നുപോയി. ഉടൻതന്നെ ഇരുവശത്തുനിന്നും വാഹനങ്ങൾ വന്നെങ്കിലും ആരും നിർത്താൻ തയാറാകത്തെ വേഗത്തിൽ കടന്നുപോകുകയായിരുന്നു. അതീവ ഗുരുതരമായി പരിക്കേറ്റ ഗോപാലകൃഷ്ണനെ പോലീസ്…
Read Moreപെട്രോൾ പന്പിൽ ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം; പോലീസുകാരനെതിരെ നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്
കണ്ണൂർ: പെട്രോൾ പന്പിൽ ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കണ്ണൂർ പോലീസ് ഡിഎച്ച് ക്യുവിലെ ഡ്രൈവർ കെ. സന്തോഷ്കുമാറി (50) നെതിരെ നടപടിയെടുക്കാനൊരുങ്ങി മോട്ടോർവാഹനവകുപ്പ്. മോട്ടോർവാഹനവകുപ്പിന്റെ അന്വേഷിച്ച് ലൈസൻസ് റദ്ദാക്കുമെന്നാണ് അധികൃതർ പറയുന്നത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ തളാപ്പ് പാന്പൻ മാധവൻ റോഡിലെ എൻകെബിടി പെട്രോൾ പന്പിലായിരുന്നു സംഭവം. 2100 രൂപയുടെ ഇന്ധനം നിറച്ച സന്തോഷ്കുമാർ 1900 രൂപയാണ് നൽകിയത്. ബാക്കി പണത്തിന് ചോദിച്ചപ്പോൾ തരാൻ കഴിയില്ലെന്നും വേണമെങ്കിൽ ബാക്കി തുകയ്ക്കുള്ള പെട്രോൾ തിരിച്ചെടുത്തോ എന്നുപറഞ്ഞ് കാറുമായി പോകാൻ ശ്രമിക്കുകയായിരുന്നു. കാർ മുന്നോട്ടെടുക്കാൻ ശ്രമിച്ചപ്പോൾ ജീവനക്കാരനായ അനിൽ മുന്നിൽനിന്ന് തടയാൻ ശ്രമിച്ചു. ഇത് ഗൗനിക്കാതെ കാർ നീക്കിയപ്പോൾ അനിൽ ബോണറ്റിനു മുകളിലേക്ക് വീണു. എന്നാൽ കാർ നിർത്താൻ തയാറാകാതെ സന്തോഷ് കുമാർ അതിവേഗം പോകുകയായിരുന്നു. അനിലിനെയും കൊണ്ട് തിരക്കേറിയ നഗരത്തിലൂടെ അഞ്ഞൂറു മീറ്ററോളം ഓടിയശേഷം ട്രാഫിക് പോലീസ്…
Read Moreലാഭവിഹിതം നൽകാമെന്നുപറഞ്ഞ് 31 ലക്ഷം തട്ടിയെടുത്തു; തളിപ്പറന്പിൽ മൂന്നുപേർക്കെതിരേ കേസ്
തളിപ്പറമ്പ്: പണം നിക്ഷേപിച്ചാൽ ഉയർന്ന ലാഭവിഹിതം നൽകാമെന്നു പറഞ്ഞുവിശ്വസിപ്പിച്ച് 31 ലക്ഷം തട്ടിയെടുത്തെന്ന പരാതിയിൽ മൂന്നു പേർക്കെതിരേ തളിപ്പറന്പ് പോലീസ് കേസെടുത്തു. രാജേഷ് നമ്പ്യാർ, ഇയാളുടെ കൂട്ടാളികളായ വിഘ്നേഷ് നമ്പ്യാർ, സി.കെ. ജിതിൻ പ്രകാശ് എന്നിവർക്കെതിരേയാണ് പോലീസ് കേസെടുത്തത്. പറശിനിക്കടവ് സ്വദേശി കെ. ദേവരാജന്റെ(56) പരാതിയിലാണ് കേസ്. ആംഷെ ടെക്നോളജി എന്ന സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചാല്‍ ഉയർന്ന ലാഭവിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ച് 31,05,000 ഉം മകൾക്ക് ഉയർന്ന ശന്പളത്തിൽ ജോലി നൽകാമെന്ന് പറഞ്ഞ് ആറുലക്ഷവും വാങ്ങി വഞ്ചിച്ചെന്നാണ് പരാതി. 2022 മാർച്ച് 21 മുതൽ ഭാര്യയുടെയും മകളുടെയും അക്കൗണ്ടുകളിൽ നിന്ന് തവണകളായി പണം കൈപറ്റിയെങ്കിലും ലാഭവിഹിതമോ മകൾക്ക് ജോലിയോ നൽകാതെ വഞ്ചിച്ചെന്നാണ് പരാതിയിൽ പറയുന്നത്. രാജേഷ് നമ്പ്യാർക്കും കൂട്ടാളികൾക്കുമെതിരേ തളിപ്പറമ്പ് കാക്കാഞ്ചാലിലെ എ.പി. ശിവദാസനെ 25 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതിന് മെയ്-21 ന് തളിപ്പറമ്പ് പോലീസ്…
Read More