കണ്ണൂർ: വിദേശവനിതയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ കളരി പരിശീലകനെതിരേ ടൗൺ പോലീസ് കേസെടുത്തു. അമേരിക്കൻ സ്വദേശിയും ഇന്ത്യൻ പൗരത്വവുമുള്ള 42 കാരിയെ കളരി പഠിപ്പിക്കാമെന്ന് പറഞ്ഞ് കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ തോട്ടട സ്വദേശിയും കളരി പരിശീലകനുമായ 53 കാരനെതിരേയാണ് ടൗൺ പോലീസ് കേസെടുത്തത്. 2023 നവംബറിലാണ് കേസിനാസ്പദമായ സംഭവമെങ്കിലും ഇന്നലെയാണ് യുവതി പരാതി നല്‍കിയത്. ടൗൺ പോലീസ് അന്വേഷണം നടത്തിവരികയാണ്.
Read MoreCategory: Kannur
വാഹന പരിശോധനയ്ക്കിടെ എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ വാഹനം ഇടിച്ചുതെറിപ്പിച്ചു; 2 പേർക്കെതിരേ കേസ്
കണ്ണൂർ: വാഹന പരിശോധനയ്ക്കിടെ എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ വാഹനം ഇടിച്ചുതെറിപ്പിച്ച് കടന്നുപോയ സംഭവത്തിൽ വാഹനത്തെയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ കോമത്ത്കുന്നിൽ ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം. കണ്ണൂർ എൻഫോഴ്സമെന്റ് സ്ക്വാഡ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് മാരുതി എസ് ക്രോസ് കാർ എത്തിയത്.എൻഫോഴ്സ്മെന്റ് സ്ക്വാഡ് കൈകാണിച്ചപ്പോൾ വാഹനം നിർത്താതെ സ്ക്വാഡിന്റെ വാഹനത്തിൽ ഇടിച്ചശേഷം കടന്നുകളയുകയായിരുന്നു. തുടർന്ന് സ്ക്വാഡ് ചക്കരക്കൽ പോലീസിൽ വിവരം അറിയിച്ചു. വാഹനത്തിന്റെ ഉടമ കീഴ്മാടം സ്വദേശി റാഷിദിനെതിരേയും വാഹനം ഓടിച്ച ഡ്രൈവർക്കെതിരേയും കേസെടുത്തിട്ടുണ്ട്. വാഹനത്തിന് ഇൻഷ്വറൻസ് ഇല്ലായിരുന്നുവെന്ന് എൻഫോഴ്സമെന്റ് സ്ക്വാഡ് അറിയിച്ചു.
Read Moreകണ്ണൂരിൽ ഓൺലൈൻ തട്ടിപ്പുസംഘംകവർന്നത് 7.2 കോടി രൂപ; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ് മേധാവി എം. ഹേമലത
തളിപ്പറന്പ്: കണ്ണൂര്‍ റൂറൽ ജില്ലയിൽ സമീപകാലത്തായി ഓൺലൈൻ തട്ടിപ്പുസംഘം കവർന്നത് 7.2 കോടിയോളം രൂപയെന്ന് കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലത. ഓൺലൈൻ ട്രേഡിംഗിലൂടെയും നിക്ഷേപത്തിലൂടെയും ലക്ഷങ്ങൾ ലാഭമുണ്ടാക്കാമെന്നു പറഞ്ഞ് 2.5 കോടി രൂപയും വ്യാജ അന്വേഷണസംഘം ചമഞ്ഞ് 13.75 ലക്ഷം രൂപയുമാണ് തട്ടിയത്. ഓൺലൈൻ ട്രേഡിംഗിലൂടെയും നിക്ഷേപത്തിലൂടെയും ലക്ഷങ്ങൾ ലാഭമുണ്ടാക്കാമെന്നു പറഞ്ഞ് തളിപ്പറമ്പ് സ്വദേശിയില്‍നിന്ന് 64 ലക്ഷം രൂപയും ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് തളിപ്പറമ്പ് സ്വദേശിയില്‍നിന്ന് 32 ലക്ഷം രൂപയും ആമസോണ്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് ആപ്പില്‍ പ്രോഡക്ട് കാര്‍ട്ട് ചെയ്താല്‍ പണം ലഭിക്കുമെന്നു പറഞ്ഞ് മാട്ടൂല്‍ സ്വദേശിയില്‍നിന്ന് 16 ലക്ഷം രൂപയുമാണ് തട്ടിയത്. മുംബൈ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ സുപ്രീംകോടതി വാറണ്ടുണ്ടെന്ന് പറഞ്ഞ് പയ്യന്നൂരിലെ ഡോക്ടറില്‍നിന്നു പത്ത് ലക്ഷം രൂപ തട്ടി. ഉയർന്ന ഉദ്യോഗസ്ഥന്റെ യൂണിഫോം ധരിച്ച് വാട്സാപ്പിലൂടെയാണ്…
Read Moreപള്ളി ഭണ്ഡാരം കുത്തിപ്പൊളിക്കാനുള്ള ശ്രമം; പിടിയിലായത് ജയിലില്‍ നിന്നിറങ്ങിയ കുപ്രസിദ്ധ മോഷ്ടാവ്
പയ്യന്നൂര്‍: പള്ളി ഭണ്ഡാരം കുത്തിപ്പൊളിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍. കാസര്‍ഗോഡ് ബാളാല്‍ അത്തിക്കടവിലെ സി. ഹരീഷ് കുമാറാണ്(50) പിടിയിലായത്. ഇന്നലെ പുലര്‍ച്ചെ പന്ത്രണ്ടേമുക്കാലോടെ പയ്യന്നൂരിലാണ് സംഭവം. ഗാന്ധിപാര്‍ക്കിന് സമീപത്തെ ജുമാ മസ്ജിദ് വളപ്പില്‍ അതിക്രമിച്ച് കയറിയ മോഷ്ടാവ് പള്ളിയുടെ ഭണ്ഡാരം കുത്തിപ്പൊളിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. പിക്കാസും മറ്റുമുപയോഗിച്ച് ഭണ്ഡാരം കുത്തിപ്പൊളിക്കുന്നതിന്റെ ശബ്ദം പള്ളിയുടെ സമീപത്തെ കെട്ടിടത്തില്‍ താമസിക്കുന്ന വിദ്യാര്‍ഥികളാണ് കേട്ടത്. ഇതേത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ പള്ളിക്കമ്മിറ്റി സെക്രട്ടറിയെയും സെക്രട്ടറി പോലീസിനേയും വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തിയതോടെ ഭണ്ഡാരം കുത്തിപ്പൊളിച്ചുകൊണ്ടിരുന്ന മോഷ്ടാവിനെ കൈയോടെ പിടികൂടുകയായിരുന്നു. സംഭവത്തില്‍ ജുമാ മസ്ജിദ് സെക്രട്ടറി നാദിറാ മന്‍സിലിലെ മുഹമ്മദ് ആഷിഖ് നല്കിയ പരാതിയില്‍ കേസെടുത്ത പോലീസ്, അറസ്റ്റ് ചെയ്ത പ്രതിയെ കോടതി ഹാജരാക്കി റിമാൻഡ് ചെയ്തു. നിരവധി മോഷണ കേസിലെ പ്രതിയാണ് പിടിയിലായത്. കാപ്പ കേസില്‍ ശിക്ഷ കഴിഞ്ഞ് കഴിഞ്ഞ മാസം 11നാണ്…
Read Moreസിപിഎം നേതാവിന്റെ പിന്നാലെ കത്തിയുമായി പാഞ്ഞടുത്ത് സിപിഎം പ്രവർത്തകൻ; സംഭവം മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ
തലശേരി: മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ സിപിഎം നേതാവായ ബാങ്ക് പ്രസിഡന്റിനെ സിപിഎമ്മുകാരനായ ജീവനക്കാരൻ കത്തിയെടുത്ത് കുത്താൻ പിന്നാലെ ഓടി. പ്രസിഡന്റ് സെക്രട്ടറിയുടെ കാബിനിൽ കയറി രക്ഷപെട്ടു.ബാങ്കിന്റെ സായാഹ്ന ശാഖയിലാണ് സംഭവം. സംഭവത്തെത്തുടർന്ന് ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. സീനിയർ ക്ലർക്കായ ജീവനക്കാരനെ ഇടപാടുകാരുടെ മുന്നിൽ വച്ച് മാനസിക രോഗി എന്ന് ആക്ഷേപിച്ചതിനെത്തുടർന്നാണ് പ്രകോപിതനായ ജീവനക്കാരൻ പേപ്പർ മുറിക്കാനുപയോഗിക്കുന്ന കത്തിയുമെടുത്ത് പ്രസിഡന്റിന്റെ പിന്നാലെ പാഞ്ഞത്. സംഭവത്തിനു ശേഷം രക്തസമ്മർദ്ദത്തെ തുടർന്ന് അവശ നിലയിലായ ജീവനക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇടപാടുകാരുടെ മുന്നിൽ വച്ച് നടത്തിയ ജീവനക്കാരുടെ യോഗത്തിലാണ് സംഭവങ്ങളുടെ തുടക്കം. ഇടപാടുകാരുടെ മുന്നിൽ വച്ച് ജീവനക്കാരുടെ യോഗം വിളിക്കുന്നതിനെ ജീവനക്കാർ തന്നെ എതിർത്തിരുന്നു.എതിർപ്പ് വക വയ്ക്കാതെയാണ് പ്രസിഡന്റ് ജീവനക്കാരുടെ യോഗം ഇടപാടുകാരുടെ മുന്നിൽ വച്ച് വിളിച്ചതെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. യോഗത്തിൽ കെവൈസി ഫോം പൂരിപ്പിച്ച് നൽകാത്തതിനെക്കുറിച്ചുള്ള ചർച്ചക്കിടയിലാണ് പ്രകോപനപരമായ രംഗങ്ങൾ അരങ്ങേറിയത്. ഫോം…
Read Moreഫിസിയോ തെറാപ്പി ചെയ്യാനെത്തിയ യുവതിയെ പീഡിപ്പിച്ച സംഭവം; ഇരയ്ക്കെതിരേ നവമാധ്യമ പ്രചാരണം; കേസെടുക്ക് പോലീസ്
പയ്യന്നൂര്‍: ഫിസിയോ തെറാപ്പി ചെയ്യാനെത്തിയ യുവതിയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ഇരയെ നവമാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. അതിജീവിതയുടെ പരാതിയില്‍ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് റിമാൻഡില്‍ കഴിയുന്ന ശരത് നമ്പ്യാരുടെ ഭാര്യ രേഷ്മ ശരത്, സഹോദരന് ഡോ. വരുണ്‍ നമ്പ്യാര്‍ എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കിയാണു കേസെടുത്തത്. ഇരയെ അപകീര്‍ത്തിപ്പെടുത്തും വിധമുള്ള ചില നവമാധ്യമ പ്രചാരണം സംബന്ധിച്ച് മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പയ്യന്നൂര്‍ ഡിവൈഎസ്പിക്കും അതിജീവിത പരാതി നല്കി മണിക്കൂറുകള്‍ക്കകമാണ് പോലീസിന്റെ നടപടിയുണ്ടായത്. പീഡനത്തിനിരയായ യുവതിയുടെ ദൃശ്യങ്ങള്‍ ഇരയെ തിരിച്ചറിയും വിധത്തില്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും മറ്റും പ്രചരിപ്പിച്ചതിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണു കേസെടുത്തിരിക്കുന്നത്. തന്നെയും കുടുംബത്തെയും സ്ത്രീത്വത്തെയും അപമാനിക്കുന്ന രീതിയില്‍ നടക്കുന്ന പ്രചാരണത്തിനെതിരെയായിരുന്നു അതിജീവിതയുടെ പരാതി. ക്ലിനിക്കില്‍നിന്നു യുവതിയും പിതാവും പുറത്തിറങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച ഫേസ്…
Read Moreകൊളവല്ലൂരിൽ പ്രവാസിയുടെ പൂട്ടിയിട്ട വീട്ടിൽ കവർച്ചാശ്രമം; ” വീട്ടിലെ മോഷണം വിദേശത്തിരുന്ന് കണ്ടു’; പിന്നെ സംഭവിച്ചത്…
തലശേരി: പ്രവാസിയുടെ വീട്ടിൽ നടന്ന കവർച്ചാശ്രമത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. കൊളവല്ലൂർ കുന്നോത്ത് പറമ്പിലെ അരുന്നത്തിൽ സുനിൽ ബാബുവിന്റെ പൂട്ടിയിട്ട വീട്ടിൽ നടന്ന മോഷണ ശ്രമത്തെക്കുറിച്ചാണ് കൊളവല്ലൂർ പോലീസ് അന്വേഷണം ആരംഭിച്ചത്. ഇന്നലെ രാത്രി 9.30 തോടെയാണ് സംഭവം. യുഎഇ ഫുജൈറയിൽ നിന്നാണ് വീട്ടുടമ സുനിൽ ബാബു മൊബൈലിലൂടെ സിസി ടിവി ദൃശ്യങ്ങളിൽ നിന്നു മോഷ്ടാക്കൾ വീടിനുള്ളിലേക്ക് കയറുന്നത് കണ്ടത്. വീടിന്റെ പിൻവശത്തെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. ഉടൻ സുനിൽ സുഹൃത്തും അയൽവാസിയുമായ ഡോ. രവീന്ദ്രനെ വിവരമറിയിച്ചു. ഉടൻ വീടിനു പുറത്തിറങ്ങിയ ഡോക്ടർ മോഷണം ശ്രമം നടന്ന വീട്ടിലേക്ക് ടോർച്ചടിച്ച് ആരടാ എന്ന് ചോദിച്ച ഉടൻ മോഷ്ടാക്കൾ കടന്നു കളഞ്ഞു. വിവരമറിഞ്ഞ് കൊളവല്ലൂർ പോലീസും നാട്ടുകാരും സ്ഥലത്തെത്തി. മോഷ്ടാക്കൾ സിസിടിവി കാമറ മറയ്ക്കാൻ നടത്തുന്ന ശ്രമങ്ങളും ചിത്രത്തിൽ പതിഞ്ഞിട്ടുണ്ട്. മോഷ്ടാക്കളിൽ ഒരാൾ മുഖം മറച്ചിരുന്നു.…
Read Moreഇരിട്ടിയിൽ പുഴയിൽ കാണാതായ വിദ്യാർഥിനികളെ കണ്ടെത്തിയില്ല
ഇരിട്ടി: പഴശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ ഒഴുക്കിൽ പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തെരച്ചിൽ തുടരുന്നു. ഇന്ന് രാവിലെ ഏഴോടെ ഇരിട്ടി ഫയർഫോഴ്സ് സ്റ്റേഷൻ ഇൻചാർജ് മഹറൂഫ് വാഴോത്തിന്റെ നേതൃത്വത്തിൽ ഇരിട്ടി, പേരാവൂർ, കണ്ണൂർ, തലശേരി സ്റ്റേഷനുകളിൽ നിന്നുള്ള മുപ്പത് സേനാംഗങ്ങളാണ് തെരച്ചിൽ ആരംഭിച്ചത്. ആദ്യഘട്ടത്തിൽ നാല് ഡിങ്കി സംഘങ്ങൾ പുഴയിൽ തെരച്ചിൽ ആരംഭിച്ചു. കണ്ടെത്താനായില്ലെങ്കിൽ പത്തോടെ സ്കൂബാ അംഗങ്ങൾ തെരച്ചിൽ നടത്തും. പ്രതികൂലമായ കാലാവസ്ഥയും ശക്തമായ മഴയും പുഴയിലെ അടിയൊഴുക്കും തെരച്ചിലിന് വെല്ലുവിളിയാകുന്നുണ്ട്. സിവിൽ ഡിഫൻസ് വോളണ്ടിയർമാരും ഒരുമ റസ്ക്യു വള്ളിത്തോടിന്റെ അംഗങ്ങളും തെരച്ചിൽ നടത്തുന്നവരെ സഹായിക്കുന്നുണ്ട്. ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു ഇരിക്കൂർ സിഗ്ബ കോളജിലെ ബിഎ സൈക്കോളജി അവസാന വർഷ വിദ്യാർഥിനികളായ എടയന്നൂർ തെരൂർ അഫ്സത്ത് മൻസിലിൽ മുഹമ്മദ് കുഞ്ഞി- അഫ് സത്ത് ദന്പതികളുടെ മകൾ ഷഹർബാന (28), ചക്കരക്കൽ നാലാംപീടികയിലെ…
Read Moreബലാത്സംഗക്കേസ് പ്രതിയുടെ ജിം അടിച്ചു തകര്‍ത്തു; 25 ലക്ഷത്തിന്റെ നഷ്ടമെന്ന് പരാതി
പയ്യന്നൂര്‍: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ ശരത് നമ്പ്യാരുടെ ജിം അടിച്ചു തകര്‍ത്ത സംഭവത്തില്‍ 25 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി പരാതി. യുവതി നൽകിയ ബലാത്സംഗ പരാതിയിൽ ശരത് നന്പ്യാരെ അറസ്റ്റ് ചെയ്തതിന് ശേഷം ഇന്നലെ ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയായിരുന്നു ഇയാളുടെ സ്ഥാപനത്തിന് നേരെ അക്രമം നടന്നത്. പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിനു സമീപത്തെ ആരോഗ്യ വെല്‍നസ് ക്ലിനിക്കിലേക്ക് അതികമിച്ച് കടന്നവര്‍ സിസിടിവി കാമറകള്‍ അടിച്ചു തകര്‍ത്ത ശേഷം അക്രമം നടത്തുകയായിരുന്നു. ടോയ് ലറ്റുകളും വാഷ് ബേസിനുകളും തകര്‍ന്ന നിലയിലാണ്. ജിമ്മിലെ ഉപകരണങ്ങളും റിസപ്ഷന് കാബിനും ഫാനുകളുള്പ്പെടെയുള്ള ഇലക്ടോണിക്സ് ഉപകരണങ്ങളും ജനല്പാളികളുമടക്കം കമ്പിവടിയുപയോഗിച്ച് അടിച്ചു തകര്‍ത്തു. വിവരമറിഞ്ഞെത്തിയ പോലീസ് ഇ.കപില്‍ (32), എം.വി.ഷനു (36), അഖില്‍ ഭാസ്കര്‍ (29), കെ. ലിഗിന് (28), എം.ശ്യാം (27) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ആരോഗ്യ വെല്‍നസ് ക്ലിനിക് ജീവനക്കാരി തെക്കേ മമ്പലത്തെ കെ.പി.…
Read Moreകണ്ണൂരിൽ പ്ലസ് വൺ വിദ്യാർഥിക്ക് സീനിയേഴ്സിന്റെ ക്രൂരമർദനം; സാരമായി പരിക്കേറ്റ് വിദ്യാർഥി ജില്ലാ ആുപത്രിയിൽ ചികിത്സയിൽ
കണ്ണൂർ: തോട്ടട ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിക്ക് സീനിയർ വിദ്യർഥികളുടെ ക്രൂരമർദനം. പരിചയപ്പെടാനെന്ന് പറഞ്ഞ് ശുചിമുറിയിൽ കൊണ്ടുപോയി വയറിനും കാലിനും നാഭിക്കും ചവിട്ടി പരിക്കേൽപ്പിച്ചെന്നാണ് പരാതി. പ്ലസ് വൺ കൊമേഴ്സ് വിദ്യാർഥിയായ റിത്വിനാണ് (16) മർദനമേറ്റത്. പ്ലസ് ടു വിദ്യാർഥികളായ എട്ട്പേർ ചേർന്ന് മർദിച്ചെന്നാണ് പരാതി. ഇന്നലെ രാവിലെ10.45 ഓടെയാണ് സംഭവം നടന്നത്. പ്ലസ് വൺ ക്ലാസ് തുടങ്ങി ഒരാഴ്ച കഴിഞ്ഞതേയുള്ളു. സ്കൂൾ ഇന്റർവെല്ലിന്റെ സമയത്ത് നവാഗതരെ പരിചയപെടാനായി എത്തിയ സീനിയർ വിദ്യാർഥികളാണ് സ്കൂൾ ശുചിമുറിയിലേക്ക് കൊണ്ടുപോയി മർദിച്ചെന്നാണ് പരാതിയിൽ പറയുന്നത്. പരിക്കേറ്റ റിത്വിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റിത്വിനിന്റെ പരാതിയിൽ എടക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജില്ലാ കളക്ടർക്കും ആന്റി റാഗിംഗ് കമ്മിറ്റിക്കും പരാതി നൽകുമെന്ന് വിദ്യാർഥിയുടെ ബന്ധുക്കൾ…
Read More