മട്ടന്നൂർ: കനത്ത മഴയിൽ കണ്ണൂർ വിമാനത്താവളത്തിന്റെ ചുറ്റുമതിൽ തകർന്നു വെള്ളം കുത്തിയൊഴുകി വീടുകളിൽ വെള്ളം കയറി. ഇന്നലെ അർധരാത്രി 12 ഓടെ കല്ലേരിക്കരയിൽ വിമാനത്താവള കവാടത്തിന് സമീപത്തായിരുന്നു സംഭവം. ശക്തമായ മഴയിൽ വിമാനത്താവളത്തിൽ നിന്ന് ഒഴുകിയെത്തിയ വെള്ളത്തിന്റെ സമ്മർദം കാരണം ചെങ്കല്ല് കൊണ്ട് നിർമിച്ച ചുറ്റുമതിൽ തകരുകയായിരുന്നു. മതിൽ തകർന്ന സ്ഥലത്തിലൂടെ വെള്ളം കുത്തിയൊഴുകി സമീപത്തെ വീടുകളിലും ബൈക്ക് വർക്ക് ഷോപ്പിലും വെള്ളം കയറി. ഓട്ടോ ഡ്രൈവർ കെ. മോഹനന്റെ വീട്ടിനുള്ളിലേക്ക് വെള്ളം ഇരച്ചു കയറിയതിനാൽ വീട്ടുപകരണങ്ങളും വീട്ടുമുറ്റത്ത് പാകിയ ഇന്റർ ലോക്ക് അടക്കം നശിച്ചു. വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോയ്ക്കും കാറിനും കേടുപാടുകളുണ്ടായി. സമീപത്തെ കെ.സുമേഷിന്റെ വീട്ടിലും വെള്ളം കയറി. റോഡരികിലെ ബിജുവിന്റെ ബൈക്ക് വർക്ക് ഷോപ്പിൽ വെള്ളം കയറിയതിനാൽ സാധനങ്ങൾ ഒഴുകിപ്പോവുകയും പിൻഭാഗത്തെ ചുറ്റു മതിൽ തകരുകയും ചെയ്തു. വർഷങ്ങൾക്കുമുമ്പും ഇതേ സ്ഥലത്ത് ചുറ്റുമതിൽ തകർന്നതിനാൽ…
Read MoreCategory: Kannur
പയ്യന്നൂരില്‍ വീട് കുത്തിത്തുറന്ന് 75 പവന് കവര്‍ന്നു;അന്വേഷണം ആരംഭിച്ച് പോലീസ്
പയ്യന്നൂർ: പയ്യന്നൂരില്‍ വീട് കുത്തിത്തുറന്ന് അലമാരിയില്‍ സൂക്ഷിച്ചിരുന്ന 75 പവനോളം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. പെരുമ്പ ജുമാ മസ്ജിദിനു സമീപത്തെ ചെക്കിന്റകത്ത് സുഹ്റയുടെ വീട്ടിലാണു നാടിനെ ഞെട്ടിച്ച കവര്‍ച്ച അരങ്ങേറിയത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. ഇന്നുരാവിലെ 6.15 ഓടെ ഉണര്‍ന്നെഴുന്നേറ്റ വീട്ടുകാരാണ് ഇന്നലെ അടച്ചുപൂട്ടിയിട്ടിരുന്ന വീടിന്റെ മുന്‍വാതില്‍ അല്പം തുറന്നു കിടക്കുന്നതായി കണ്ടത്. തുടര്‍ന്ന് നോക്കിയപ്പോഴാണു വാതില്‍ കുത്തിപ്പൊളിച്ചതാണെന്നു മനസിലായത്.അകത്തെ രണ്ടു മുറികളിലെ അലമാരകള്‍ തുറന്നുകിടക്കുന്ന നിലയിലായിരുന്നു. അലമാരകളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാനില്ലായിരുന്നു. ഉടന്‍തന്നെ അയല്‍വാസിയായ അഡ്വ. വിനീഷിന്റെ വീട്ടിലെത്തി വിവരം അറിയിച്ചതോടെയാണു നാട്ടുകാര്‍ കവര്‍ച്ച നടന്നതായി അറിഞ്ഞത്.സുഹറയും ഭര്‍ത്താവ് ആമുവും കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കായി പോയിരിക്കുകയായിരുന്നു. സുഹ്റയുടെ മകന് റഫീക്കും മകള്‍ ഹസീനയും ഗള്‍ഫിലാണുള്ളത്. അടുത്തനാളില്‍ ഗള്‍ഫില്‍ നിന്നുമെത്തിയ മറ്റൊരു മകളായ സാജിതയും റഫീഖിന്റെ മക്കളും വീടിന്റെ മുകള്‍നിലയില്‍ കിടന്നുറങ്ങുമ്പോഴായിരുന്നു താഴത്തെ…
Read Moreപയ്യന്നൂരിൽ വിവാഹം നിശ്ചയിച്ച വിദ്യാർഥിനി തൂങ്ങിമരിച്ച നിലയില്‍; അന്വേഷണം ആരംഭിച്ചു
പയ്യന്നൂര്‍: പ്രതിശ്രുത വധുവായ വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍. പയ്യന്നൂരിലെ സ്വകാര്യ കോളജിലെ ബിഎ അവസാന വര്‍ഷ വിദ്യാര്‍ഥിനി കിഴക്കേ കണ്ടങ്കാളി അങ്കണവാടിക്ക് സമീപത്തെ എന്‍. നയന (20) യെയാണ് വീടിന്റെ കിടപ്പുമുറിയിലെ ജനലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ പുലര്‍ച്ചെ പന്ത്രണ്ടരയോടെയായിരുന്നു സംഭവം. വൈകുന്നേരം മുതല്‍ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് വാതില്‍ ചവിട്ടിപ്പൊളിക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പയ്യന്നൂര്‍ പോലീസ് യുവതിയുടെ മൊബൈല്‍ ഫോണ്‍ ഇന്ന് ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും. കൂടുതല്‍ പരിശോധനകള്‍ക്കായി യുവതിയുടെ കിടപ്പുമുറി പൂട്ടി പോലീസ് സീല്‍ ചെയ്തിട്ടുണ്ട്. മരണകാരണം കണ്ടെത്താനുള്ള ഊര്‍ജിത ശ്രമത്തിലാണ് പയ്യന്നൂര്‍ എസ്ഐ കെ. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ്. യുവതിയുമായി അടുപ്പമുണ്ടായിരുന്ന പയ്യന്നൂരിന് സമീപത്തെ യുവാവുമായുള്ള വിവാഹം നിശ്ചയിച്ചിരുന്നു. പ്രകാശന് -ബീന ദമ്പതികളുടെ മകളാണ്.
Read Moreകണ്ണൂർ വിമാനത്താവളത്തിൽ സ്വർണവുമായി രണ്ട് യാത്രക്കാർ പിടിയിൽ
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ 42 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ടു യാത്രക്കാർ പിടിയിൽ. കാസർഗോഡ് സ്വദേശികളായ മുഹമ്മദ് റിയാസ്, മുഹമ്മദ് നിസാർ എന്നിവരിൽ നിന്നാണു സ്വർണം പിടികൂടിയത്. ഡിആർഐ കണ്ണൂർ യൂണിറ്റിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നു ഡിആർഐയും കസ്റ്റംസും നടത്തിയ സംയുക്ത പരിശോധനയിലാണു കള്ളക്കടത്തു പിടികൂടിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഷാർജയിൽ നിന്നും കണ്ണൂരിൽ എത്തിയതായിരുന്നു ഇരുവരും. മുഹമ്മദ് റിയാസിൽ നിന്നും 479 ഗ്രാം സ്വർണം ഫുഡ് പ്രോസസറിൽ സ്വർണ കട്ടിയായും തലയിണ കവറിൽ പേസ്റ്റ് രൂപത്തിലും ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുമ്പോഴാണു പിടികൂടിയത്. മുഹമ്മദ് നിസാറിൽ നിന്നും 97 ഗ്രാം സ്വർണം ചോക്കലേറ്റിന്റെയും കളിപ്പാട്ടത്തിന്റെയും ഹാർഡ് ബോർഡ് കവറുകൾക്കിടയിൽ പേസ്റ്റ് രൂപത്തിൽ ഒളിപ്പിച്ചാണു സ്വർണം കടത്താൻ ശ്രമിച്ചത്. നീണ്ട ഇടവേളയ്ക്കുശേഷമാണു സ്വർണക്കടത്ത് പിടികൂടുന്നത്.
Read Moreഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിയെടുത്തു പീഡിപ്പിച്ച സംഭവം; പ്രതി നാട്ടുകാരൻതന്നെ? അന്വേഷണത്തിന് പ്രത്യേകസംഘം
കാഞ്ഞങ്ങാട്: വീട്ടിൽ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും സ്വർണാഭരണം കവരുകയും ചെയ്ത സംഭവത്തിൽ അന്വേഷണത്തിന് കാഞ്ഞങ്ങാട് ഡിവൈഎസ്പി വി.വി. ലതീഷിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു. കണ്ണൂർ മേഖലാ ഡിഐജി തോംസൺ ജോസ്, കാസർഗോഡ് ജില്ലാ പോലീസ് മേധാവി പി. ബിജോയ് എന്നിവർക്കാണ് അന്വേഷണത്തിന്റെ ഏകോപന ചുമതല. നാട്ടുകാരനായ ആൾ തന്നെയാണ് സംഭവത്തിനു പിന്നിലെന്ന് മിക്കവാറും ഉറപ്പിച്ചിട്ടുണ്ട്. പെൺകുട്ടിയോട് മലയാളത്തിൽ സംസാരിച്ചതും സംഭവത്തിനു ശേഷം വീട്ടിലേക്കുള്ള വഴി പറഞ്ഞുകൊടുത്തതുമെല്ലാം ഇക്കാര്യം ഉറപ്പിക്കുന്നു. കുട്ടിയുടെ വല്യച്ഛൻ അതിരാവിലെ വീടുതുറന്ന് പശുവിനെ കറക്കാൻ പോകാറുണ്ടെന്നും വല്യമ്മ സ്ഥലത്തില്ലെന്നും അച്ഛനമ്മമാർ മറ്റൊരു മുറിയിലാണ് കിടക്കാറുള്ളതെന്നുമുള്ള വിവരങ്ങൾ പോലും ഇയാൾക്കറിയാമെന്നതിൽ നിന്നും കുടുംബത്തെ അടുത്തറിയാവുന്ന ആൾ തന്നെയാണെന്ന് വ്യക്തമാണ്. പുലർച്ചെ മൂന്നുമണിയോടെയാണ് വല്യച്ഛൻ തൊഴുത്തിലേക്ക് പോയത്. നാലുമണിയോടെ തിരിച്ചെത്തിയപ്പോഴാണ് കുട്ടി മുറിയിലില്ലെന്ന് അറിയുന്നത്. തുടർന്നു തെരച്ചിൽ നടത്തുന്നതിനിടെയാണ് അര കിലോമീറ്ററോളം അകലെയുള്ള വീട്ടിൽനിന്ന്…
Read Moreഇല്ലാത്ത സ്വര്‍ണം പണയം വച്ച് 4.76 കോടി തട്ടി; കാസർഗോട്ട് സിപിഎം നേതാവ് മുങ്ങി
കാസര്‍ഗോഡ്: മെംബര്‍മാരുടെ പേരില്‍ ഇല്ലാത്ത സ്വര്‍ണം പണയം വച്ച് സഹകരണസംഘം സൊസൈറ്റി സെക്രട്ടറിയായ സിപിഎം നേതാവ് തട്ടിയത് 4,75,99,907 കോടി രൂപ. സിപിഎം നിയന്ത്രണത്തില്‍ മുള്ളേരിയയില്‍ സ്ഥിതിചെയ്യുന്ന കാറഡുക്ക അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് വന്‍ തട്ടിപ്പ് അരങ്ങേറിയത്. സംഭവത്തില്‍ സൊസൈറ്റി സെക്രട്ടറിയം സിപിഎം മുള്ളേരിയ ലോക്കല്‍ കമ്മിറ്റിയംഗവുമായ കാറഡുക്ക കര്മംതൊടിയിലെ കെ.രതീശനെതിരേ ജാമ്യമില്ലാവകുപ്പ് ചുമത്തി ആദൂര്‍ പോലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണ്. കേസ് ഉടന്‍ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറും. സൊസൈറ്റി പ്രസിഡന്റ് ബെള്ളൂര്‍ കിന്നിങ്കാറിലെ കെ.സൂപ്പി നല്കിയ പരാതിയിലാണ് കേസെടുത്തത്. ഈവര്‍ഷം ജനുവരി മുതല്‍ നാലുമാസം കൊണ്ടാണ് ഇത്രയും വലിയ തുക തട്ടിയെടുത്തത്. സഹകരണവകുപ്പിന്റെ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. കാറഡുക്ക, ബെള്ളൂര്‍ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് 10 വര്‍ഷം മുമ്പാണ് ഈ സഹകരണസംഘം പ്രവര്‍ത്തനം ആരംഭിച്ചത്. തുക തിരിച്ചുപിടിക്കാനായില്ലെങ്കില്‍ ഈ സ്ഥാപനത്തിന്റെ നിലനില്പുതന്നെ അപകടത്തിലാകുമെന്നതിനാല്‍ ഇടപാടുകാര്‍ ആശങ്കയിലാണ്.
Read Moreവാട്ടർ തീം പാർക്കിൽ യുവതിയെ കയറിപ്പിടിച്ച പ്രഫസർ അറസ്റ്റിൽ
തളിപ്പറമ്പ്: വിസ്മയ വാട്ടർ തീം പാർക്കിൽ 22 കാരിയെ കയറിപ്പിടിച്ച കേന്ദ്രസർവകലാശാല ഇംഗ്ലീഷ് വിഭാഗം പ്രഫസർ അറസ്റ്റിൽ. പഴയങ്ങാടി മാടായി എരിപുരത്തെ ഇഫ്തിക്കർ അഹമ്മദാ (51) ണ് പിടിയിലായത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം. പ്രഫസർ കുടുംബസമേതമാണ് വിസ്മയ പാർക്കിൽ ഉല്ലാസത്തിനെത്തിയത്. മലപ്പുറം സ്വദേശിനിയായ യുവതിയും കുടുംബസമേതമാണ് വന്നത്. വേവ് പൂളിൽ വച്ച് ഇഫ്തിക്കർ അഹമ്മദ് യുവതിയെ കയറിപ്പിടിക്കുകയായിരുന്നു. ഇവർ ബഹളം വച്ചതോടെ പാർക്ക് അധികൃതർ പോലീസിനെ വിവരം അറിയിച്ചു. സ്ത്രീകൾക്കെതിരേയുള്ള അതിക്രമം തടയൽ നിയമപ്രകാരമാണ് കേസ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
Read Moreഎയര്‍ ഇന്ത്യ എക്സ്പ്രസ്; കൊച്ചിയിലും കണ്ണൂരിലും സർവീസുകൾ മുടങ്ങി
കൊച്ചി: ജീവനക്കാരുടെ പണിമുടക്കിനെത്തുടര്‍ന്ന് താറുമാറായ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന സര്‍വീസുകള്‍ ഇന്നും മുടങ്ങി. കണ്ണൂരില്‍നിന്നുള്ള രണ്ട് സര്‍വീസുകളും കൊച്ചിയില്‍നിന്നുള്ള ഒരു സര്‍വീസുമാണ് ഇന്നു രാവിലെ റദ്ദാക്കിയത്. അബുദാബി, റിയാദ്, ദമാം, ബഹ്റൈന്‍ എന്നിവിടങ്ങളില്‍നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട സര്‍വീസുകളും റദ്ദാക്കി. ആഭ്യന്തര സെക്ടറില്‍ ബംഗളൂരു, കോല്‍ക്കത്ത, ഹൈദരാബാദ് സര്‍വീസുകളും ഇന്നു മുടങ്ങി. കൊച്ചിയില്‍നിന്നുള്ള ചില സര്‍വീസുകള്‍ ഇന്നലെയും മുടങ്ങിയിരുന്നു. സൗദി അറേബ്യയിലെ ദമാം, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്ക് കൊച്ചിയില്‍നിന്നുള്ള വിമാന സര്‍വീസുകളാണ് ഇന്നലെ മുടങ്ങിയത്. അബുദാബി, റിയാദ്, ദമാം, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട സര്‍വീസുകളും ഇന്നലെയുണ്ടായില്ല. ആഭ്യന്തര സര്‍വീസ് സെക്ടറില്‍ കൊച്ചിയില്‍നിന്നുള്ള ബംഗളൂരു, കോല്‍ക്കത്ത, ഹൈദരാബാദ് സര്‍വീസുകളും ഇന്നലെ മുടങ്ങിയിരുന്നു. ജീവനക്കാര്‍ സമരം പിന്‍വലിച്ചെങ്കിലും സര്‍വീസുകള്‍ പൂര്‍ണമായും സാധാരണ നിലയിലാകാത്തതാണ് കഴിഞ്ഞ ദിവസവും വിമാനങ്ങള്‍ റദ്ദാക്കാന്‍ കാരണം. സമരം മൂലം എയര്‍ ഇന്ത്യ എക്സ്പ്രസ് കന്പനിക്കും…
Read Moreവീട്ടിൽ തനിച്ചിരുന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; മധ്യവയസ്കൻ പോക്സോ കേസിൽ അറസ്റ്റിൽ
പഴയങ്ങാടി: കണ്ണപുരം പോലീസ്സ്റ്റേഷൻ പരിധിയിൽ പ്രയപൂർത്തിയാകാത്ത 8ാം ക്ലാസുകാരിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്കൻ അറസ്റ്റൻ. കണ്ണപുരം ഇടക്കേപുറം അമ്പലം റോഡിലെ സി. ചന്ദ്രൻ (62) നെയാണ് കണ്ണപുരം സിഐ സുഷീറും സംഘവും അസ്റ്റുചെയ്തത്.2024 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ ആരുമില്ലാത്ത സമയത്ത് എത്തി സാഹചര്യം മനസിലാക്കി കുട്ടിയെ കയറിപ്പിടിച്ച് പീഡിപ്പിക്കുവാൻ ശ്രമിക്കുകകയായിരുന്നു.വിവരം മാതാപിതാക്കളോട് പറയുകയും കണ്ണപുരം പോലീസിൻ പരാതി നൽകുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രതിയെ കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Moreമദ്യപിച്ച് രോഗിയുമായി പോയ ആംബുലൻസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു
തൃക്കരിപ്പൂർ: മദ്യപിച്ച് ദേശീയ പാതയിലൂടെ രോഗിയുമായി ആംബുലൻസ് ഓടിച്ച ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. മുന്നാട് ചേരിപ്പാടി മഞ്ഞളാംപാറയിലെ ടി. ജയനെ (37) ആണ് ചന്തേര എസ്ഐ എൻ. വിപിൻ ഇന്നു പുലർച്ചെ അറസ്റ്റ് ചെയ്തത്. മംഗളൂരു ഭാഗത്തു നിന്ന് രോഗിയുമായി കോഴിക്കോടേക്കു പോകുന്നതിനിടയിൽ നീലേശ്വരത്തും ചെറുവത്തൂരിലും രണ്ടിടങ്ങളിൽ നിയന്ത്രണം വിട്ട് ആംബുലൻസ് ഇടിച്ചു. നാട്ടുകാർ കാലിക്കടവ് ടൗണിലെത്തിയപ്പോൾ വാഹനം നിർത്തി മറ്റൊരു ആംബുലൻസിൽ രോഗിയെ കയറ്റി അയക്കുകയുമായിരുന്നു. പുലർച്ചെ 2.30 ഓടെ ചന്തേര പോലീസ് സ്ഥലത്തെത്തി മദ്യപാന പരിശോധന നടത്തി സ്ഥിരീകരിച്ച ശേഷം ഡ്രൈവറെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയായിരുന്നു. ആംബുലൻസ് ചന്തേര പോലീസ് സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുകയാണ്. ചെറുവത്തൂരിലെയും കാലിക്കടവിലെയും നാട്ടുകാരുടെ ഇടപെടലാണ് വൻ ദുരന്തമൊഴിവാക്കാൻ കഴിഞ്ഞത്.
Read More