മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ഇന്നു വിദേശത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ രണ്ടു വിമാന സർവീസുകൾ റദ്ദാക്കി. പുലർച്ചെ ദമാമിലേക്കും രാവിലെ 9.20 ന് അബുദാബിയിലേക്കും പോകണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവീസുകളാണ് റദ്ദാക്കിയത്. രണ്ടു ദിവസങ്ങളായി നടത്തിയ ജീവനക്കാരുടെ സമരം അവസാനിപ്പിച്ചെങ്കിലും എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ പൂർണമായും പുനഃരാരംഭിക്കാനായില്ല. തിങ്കളാഴ്ചയോടെ മാത്രമേ വിമാന സർവീസ് പതിവുപോലെയാകുകയുള്ളുവെന്ന് വിമാനകമ്പനി അധികൃതർ അറിയിച്ചു. സമരം അവസാനിച്ച ശേഷം വെള്ളിയാഴ്ച കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള എട്ട് സർവീസുകൾ റദ്ദാക്കിയിരുന്നു. ദുബായ്, അബുദാബി, ഷാർജ, ദമാം, മസ്ക്കറ്റ്, റിയാദ്, റാസൽഖൈമ, ദോഹ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്. അഞ്ചിടങ്ങളിൽനിന്ന് കണ്ണൂരിലേക്കുള്ള സർവീസും റദ്ദാക്കി. വെള്ളിയാഴ്ച വൈകുന്നേരം നാലിന് ഷാർജയിലേക്കും രാത്രി എട്ടിന് ദുബായിലേക്കുമുള്ള സർവീസുകളാണ് നടത്തിയത്. പ്രതിഷേധം അവസാനിപ്പിച്ചെങ്കിലും ജീവനക്കാർ തിരികെ ജോലിയിൽ പ്രവേശിക്കുന്നതിനുള്ള കാലതാമസവും സാങ്കേതിക തടസങ്ങളുമാണ് സർവീസുകളെ ബാധിച്ചത്.…
Read MoreCategory: Kannur
ആറളത്ത് വനംവകുപ്പ് ഉദ്യോഗസ്ഥന്റെ വാഹനത്തിനുനേരേ കാട്ടാനയുടെ ആക്രമണം
ഇരിട്ടി: വനംവകുപ്പ് ഡെപ്യൂട്ടി റേഞ്ചറുടെ വാഹനത്തിനുനേരേ കാട്ടാനയുടെ ആക്രമണം. ആറളം ഫാം ആറാം ബ്ലോക്കിൽ വച്ചായിരുന്നു ഡെപ്യൂട്ടി റേഞ്ചർ കെ. ജിജിലും സംഘവും സഞ്ചരിച്ചിരുന്ന ജീപ്പിനു നേരേ കാട്ടാനയും കുട്ടിയും പാഞ്ഞടുത്തത്. ഇന്നലെയായിരുന്നു സംഭവം. ഫാമിൽനിന്ന് ആനകളെ തുരത്തുന്ന ജോലിക്കിടയിലായിരുന്നു ആനയുടെ ആക്രമണം. ആനയും കുട്ടിയും ജീപ്പിനുനേരേ പാഞ്ഞടുത്തെങ്കിലും ജീപ്പ് പുറകോട്ടെടുത്ത് ശബ്ദം ഉണ്ടാക്കി ആനയെ തുരത്തുകയായിരുന്നു. കുട്ടി കൂടെയുള്ളതുകൊണ്ടാണ് ആന കൂടുതൽ അക്രമാസക്തമാകുന്നത്. പുനരധിവാസ മേഖലയിൽനിന്ന് ആനയെ തുരത്തുന്നത് ഇന്നും തുടരുകയാണ്. ബ്ലോക്ക് 13 ലെ ഓടക്കാട് മേഖലകളിലാണ് രാവിലെ തെരച്ചിൽ ആരംഭിച്ചിരിക്കുന്നത്. ഇന്നലെ രാത്രി ബ്ലോക്ക് 10 ലും 13 ലും വിവിധ സ്ഥലങ്ങളിൽ ആന ഇറങ്ങിയിരുന്നു. ആർആർടി സംഘം എത്തി ബ്ലോക്ക് 10 ലെ കേളപ്പന്റെ വീടിന് സമീപത്തുനിന്നും 13 ൽ മാധവിയുടെ വീടിന് സമീപത്തുനിന്നും കോട്ടപ്പാറ വാസുവിന്റെ വീടിന് സമീപത്തുനിന്നും രാത്രിയിൽ…
Read Moreചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഇതരസംസ്ഥാന തൊഴിലാളിയുടെ മരിച്ച സംഭവം; കണ്ണൂർ ജില്ലാ ആശുപത്രി സൂപ്രണ്ടിനോട് വിശദീകരണം തേടി
കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഇതരസംസ്ഥാന തൊഴിലാളി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിനോട് ആരോഗ്യവകുപ്പ് വിശദീകരണം തേടി. അവശനിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് അഗ്നിരക്ഷാസേനാംഗങ്ങൾ ജില്ലാ ആശുപത്രിയിലെത്തിച്ചയാളെയാണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ മരിച്ചനിലയിൽ പിന്നീടു കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഹിമാചൽപ്രദേശ് സ്വദേശിയാണെന്ന് സംശയിക്കുന്നു. ജില്ലാ ആശുപത്രിയിൽനിന്നു ചികിത്സ നൽകാതെ പറഞ്ഞുവിട്ടതാണെന്നാണ് ആരോപണം. ഇന്നലെ രാവിലെ പഴയ ബസ്സ്റ്റാൻഡ് പരിസരത്താണ് കാലിന് പഴുപ്പ് ബാധിച്ചനിലയിൽ മാനസികാസ്വസ്ഥ്യം പ്രകടിപ്പിച്ച യുവാവിനെ കണ്ടെത്തിയത്. സമീപത്തുള്ളവർ വിവരമറിയിച്ചതിനെ തുടർന്ന് കണ്ണൂർ ഫയർസ്റ്റേഷനിലുള്ളവർ യുവാവിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീട് വൈകുന്നേരം അഞ്ചോടെയാണ് യുവാവിനെ ആശുപത്രി ബസ് സ്റ്റാൻഡിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്.യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ലെന്നും പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ റഫർ ചെയ്യുകയായിരുന്നുവെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്. ആരോരുമില്ലാത്ത അവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ച അവശനിലയിലായ യുവാവിന് ചികിത്സയോ ആവശ്യമായ കരുതലോ…
Read Moreകണ്ണൂരിലെ കള്ളനോട്ട് കേസിന് പിന്നിൽ വൻ റാക്കറ്റ്; ശോഭയുടെ കൂട്ടാളിക്കായി വലവിരിച്ച് പോലീസ്
കണ്ണൂർ: കണ്ണൂരിൽ പിടികൂടിയ കള്ളനോട്ടുമായി ബന്ധപ്പെട്ട് പോലീസിന്റെ പ്രത്യേകസംഘം അന്വേഷണം ഊർജിതമാക്കി. ഇതിന് പിന്നില് വൻ റാക്കറ്റുകളുണ്ടെന്നാണ് പോലീസ് പറയുന്നത്. ബുധനാഴ്ച വൈകുന്നേരത്തോടെ പിടിയിലായ പാടിയോട്ടുചാൽ ഏച്ചിലാംപാറയിലെ ശോഭ (50) യെ ചോദ്യം ചെയ്തതിൽ കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ശോഭയുടെ കൂട്ടാളിയെ പിടികൂടിയാൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പോലീസ് പറയുന്നത്. യുവതിയുടെ വീട്ടിൽനിന്നു ലഭിച്ച ലാപ്ടോപ്പും യുവതിയുടെ മൊബൈൽ ഫോണും പോലീസ് പരിശോധിച്ച് വരികയാണ്. ഇതിൽനിന്ന് കള്ളനോട്ട് സംഘത്തെക്കുറിച്ചുള്ള സൂചന ലഭിക്കുമെന്നാണ് പോലീസിന്റെ നിഗമനം. അതേസമയം യുവതിക്കൊപ്പം താമസിച്ച് വന്ന ഇടുക്കി സ്വദേശിയായ ചന്ദ്രനെന്നയാൾ ഒളിവിൽ പോയിരിക്കുകയാണ്. ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്. ബാറിൽ കയറി മദ്യപിച്ചശേഷം ബില്ലടയ്ക്കാൻ കള്ളനോട്ട് നൽകിയ സംഭവത്തിലാണ് പ്രവാസിയായ പയ്യന്നൂർ സ്വദേശി ഷിജുവിനെ ചൊവ്വാഴ്ച വൈകുന്നേരം കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. മെക്കാനിക്കായ ഇയാൾ വര്ക്ക് ഷോപ്പില് നിന്നും…
Read Moreകണ്ണൂരിലെ കള്ളനോട്ട് അന്വേഷണം കാസർഗോഡേക്കും, യുവതി കസ്റ്റഡിയിൽ
കണ്ണൂർ: കണ്ണൂരിൽ പിടികൂടിയ കള്ളനോട്ടുമായി ബന്ധപ്പെട്ട് ഒരാൾകൂടി കസ്റ്റഡിയിൽ. ചെറുപുഴ പാടിയോട്ടുചാൽ സ്വദേശിനിയായ യുവതിയെയാണ് ഇന്ന് പുലർച്ചെ കണ്ണൂർ ടൗൺ സിഐ സുഭാഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിൽ എടുത്തത്. കള്ളനോട്ടുമായി ബന്ധപ്പെട്ട് പയ്യന്നൂർ സ്വദേശി ഷിജുവിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് യുവതിയാണ് കള്ളനോട്ട് നല്കിയതെന്ന് വിവരം ലഭിച്ചത്. ഈ യുവതി കഴിഞ്ഞ ദിവസം പാടിയോട്ടുചാലിലെ പെട്രോൾ പന്പിൽനിന്നു വാഹനത്തിൽ എണ്ണ നിറച്ചശേഷം നല്കിയ അഞ്ഞൂറു രൂപ കള്ളനോട്ടായിരുന്നു. തുടർന്ന് ജീവനക്കാർ നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ യുവതിയെ പോലീസ് ചോദ്യം ചെയ്തിരുന്നു. കണ്ണൂർ ടൗൺ പോലീസിന് ലഭിച്ച വിവരം അനുസരിച്ച് യുവതിയുടെ വീട്ടിൽ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. യുവതി കാസർഗോഡ് ജില്ലയിൽ ഡ്രൈവിംഗ് സ്കൂൾ നടത്തുന്നതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. കള്ളനോട്ടുമായി ബന്ധപ്പെട്ട് കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ്…
Read Moreവിഷ്ണുപ്രിയ കൊലക്കേസ്: വിധി വെള്ളിയാഴ്ചത്തേക്ക് മാറ്റി
തലശേരി: പാനൂർ വള്ള്യായിയിലെ വിഷ്ണുപ്രിയ(23)യെ വീട്ടിനകത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ വിധി പറയുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റി. തലശ്ശേരി അഡീഷണൽ ജില്ലാ കോടതി (ഒന്ന്) ആണ് കേസ് വിധി പറയാൻ മാറ്റിയത്. വിഷ്ണുപ്രിയയുടെ മുൻസുഹൃത്ത് മാനന്തേരി താഴെക്കളത്തിൽ എ. ശ്യാംജിത്ത് (27) ആണ് കേസിലെ പ്രതി. 2022 ഒക്ടോബർ 22-നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ശ്യാംജിത്ത് മുൻകൂട്ടി തീരുമാനിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. സംഭവത്തിന്റെ രണ്ടുദിവസം മുന്പ് കൂത്തുപറമ്പിലെ കടയിൽനിന്ന് പ്രതി ചുറ്റികയും കൈയുറയും വാങ്ങിയിരുന്നു. ഇവ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. വിഷ്ണുപ്രിയയുടെ ശരീരത്തിൽ 29 മുറിവുകളുണ്ടായിരുന്നു. അതിൽ 10 മുറിവ് മരണശേഷമുള്ളതാണ്. സംഭവത്തിന് ദൃക്സാക്ഷികളില്ല.സാഹചര്യതെളിവും ശാസ്ത്രീയതെളിവുകളും പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത്കുമാർ കോടതിയിൽ ഹാജരാക്കിയിരുന്നു. വിഷ്ണുപ്രിയയും പ്രതിയും തമ്മിൽ നേരത്തേ സംസാരിച്ചതിന്റെ ഫോൺരേഖകളും തെളിവായി കോടതിയിൽ ഹാജരാക്കി. കൊലപാതകം നടന്ന്…
Read Moreദോഷങ്ങൾ അകറ്റാൻ വീട്ടിൽ വന്നയാൾ പെൺകുട്ടിയെ പീഡിപ്പിച്ചു; വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത് പോലീസ്
കണ്ണൂർ: പത്തൊന്പതുകാരിയെ വീട്ടിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതായ പരാതിയിൽ പോലീസ് കേസെടുത്തു. ഇരിക്കൂർ മട്ടന്നൂർ സ്വദേശി രമേശനെതിരേയാണ് എടക്കാട് പോലീസ് കേസെടുത്തത്. ഇന്നലെ രാവിലെ 11ന് എടക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വീട്ടിലെ ദോഷങ്ങൾ അകറ്റുന്നതിനായി രക്ഷിതാക്കൾ കൂട്ടിക്കൊണ്ടുവന്നതായിരുന്നു ഇയാളെ. വീട്ടിലെ മുറിയിൽ കയറി ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തതായാണു വിവരം. ജാ
Read Moreപന്ത്രണ്ട് വർഷത്തിന് ശേഷം വിധിയെത്തി; സുഹൃത്തിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തവും പിഴയും
തലശേരി: പശ്ചിമ ബംഗാൾ സ്വദേശിയായ യുവാവിനെ സ്റ്റീൽ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ സുഹൃത്തും സഹപ്രവർത്തകനുമായ യുവാവിന് ജീവപര്യന്തവും ഒരു ലക്ഷം പിഴയും ശിക്ഷ വിധിച്ചു. പശ്ചിമ ബംഗാൾ സ്വദേശി സുബ്രതോ മണ്ഡൽ ( 30 ) കൊല്ലപ്പെട്ട സംഭവത്തിൽ പശ്ചിമ ബംഗാൾ സൗത്ത് പർഘാനയിലെ രത്തൻ മണ്ഡലിനെയാണ് (49)തലശേരി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് എ.വി. മൃദുല ശിക്ഷിച്ചത്. പ്രതി പിഴ അടച്ചാൽ സംഖ്യ കൊല്ലപ്പെട്ട സുബ്രതോ മണ്ഡലിന്റെ ആശ്രിതർക്ക് നൽകണം. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി തടവ് അനുഭവിക്കണം. തളിപ്പറമ്പ് തൃച്ചംബരം ജീവൻ പ്രകാശ് ഓഡിറ്റോറിയത്തിന് സമീപം പണി നടന്നുവന്ന റസിഡൻഷ്യൽ ഫ്ളാറ്റിൽ കോൺക്രീറ്റ് സെൻട്രിംഗ് ജോലിക്കായി വന്നതായിരുന്നു ഇരുവരും. 2012 ഡിസംബർ മൂന്നിന് വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. കലഹസ്വഭാവമുള്ള രത്തന് കരാറുകാരൻ ജോലി നിഷേധിച്ചിരുന്നു. ഇതിന് പിന്നിൽ സുബ്രതോ മണ്ഡലാണെന്ന ധാരണയിലാണ്…
Read Moreവിഷ്ണുപ്രിയ വധം; പ്രതിഭാഗം വാദം നാളെ; 13 സെക്കൻഡ് വീഡിയോ നിർണായക തെളിവ്; 29 മുറിവുകളിൽ പത്തെണ്ണം മരണശേഷം സംഭവിച്ചത്
തലശേരി: പാനൂർ വളള്യായിയിലെ വിഷ്ണുപ്രിയ കൊലക്കേസിൽ വിചാരണയുടെ അടിസ്ഥാനത്തിലുള്ള പ്രോസിക്യൂഷൻ വാദം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് എ.വി. മൃദുല മുമ്പാകെ പൂർത്തിയായി. പ്രതിഭാഗം വാദം നാളെ നടക്കും.കൂത്തുപറമ്പ് മാനന്തേരി സ്വദേശി എ. ശ്യാംജിത്താണ് കേസിലെ പ്രതി. കൊല്ലപ്പെട്ട വിഷ്ണു പ്രിയയുടെ ദേഹത്ത് 29 മുറിവുകളാണ് ഉണ്ടായിരുന്നതെന്നും ഇതിൽ പത്ത് മുറിവുകളും വിഷ്ണു പ്രിയയുടെ മരണത്തിന് ശേഷം ഉണ്ടായതാണെന്നും ഇത് പ്രതിയുടെ ക്രൂരമായ പ്രതികാര മനോഭാവമാണ് കാണിക്കുന്നതെന്നും പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത് വാദത്തിൽ പറഞ്ഞു. കഴുത്തിൽ മാത്രം അഞ്ച് മുറിവുകളാണ് ഉള്ളത്. കഴുത്ത് മുറിഞ്ഞ് തൂങ്ങിയിരുന്നു. രണ്ട് മുതൽ 10 മിനിറ്റ് വരേയുള്ള സമയത്തിനുള്ളിൽ മരണം സംഭവിച്ചു. നിലവിളിക്കാൻ പോലും സാധിക്കാതെയാണ് വിഷ്ണു പ്രിയ കൊല്ലപ്പെട്ടത്. ആദ്യം ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി. പിന്നെ ഓടി രക്ഷപ്പെടാതിരിക്കാൻ കൈകാലുകളുടെ ഞരമ്പുകൾ മുറിച്ചു. പ്രതിയുടെ വീട്ടിൽ നിന്നും…
Read Moreകണ്ണൂർ ജയിലിൽ ഉദ്യോഗസ്ഥർക്ക് തടവുകാരന്റെ ക്രൂരമർദനം; പോലീസെത്തിയപ്പോൾ മരത്തിൽ കയറി ആത്മഹത്യാഭീഷണി
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ ജയിൽ ഉദ്യോഗസ്ഥരെ ശിക്ഷാ തടവുകാരൻ മർദിച്ചു. തടവുകാരനായ കോഴിക്കോട് അരീക്കോട് സ്വദേശി ഇൻസുദ്ദീൻ(29) ആണ് അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ശ്രീജിത്ത്, പ്രവീശൻ എന്നിവരെ മർദിച്ചത്. ഇന്നലെ രാത്രി ഏഴിനു വാക്കുതർക്കത്തെ തുടർന്ന് പ്രതി മർദിക്കുകയായിരുന്നു. ജീവനക്കാർ ഓടിയെത്തിയപ്പോഴേക്കും ഇൻസുദ്ദീൻ അടുത്തുള്ള മരത്തിൽ കയറുകയും ആത്മഹത്യ ഭീഷണി മുഴക്കുകയും ചെയ്തു. ജീവനക്കാർ ഇടപെട്ടാണ് ഇൻസുദ്ദീനെ പിന്നീടു താഴെയിറക്കിയത്. മാറാട്, അരീക്കോട് പ്രദേശങ്ങളിലെ നിരവധി കളവുകേസുകളിലെ പ്രതിയാണ് ഇൻസുദ്ദീൻ. അസി. പ്രസൺ ഓഫീസർ ശ്രീജിത്തിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു.
Read More