കാഞ്ഞങ്ങാട്: ബല്ലാ കടപ്പുറത്ത് സിപിഎം ബൂത്ത് ഏജന്റിന്റെ തട്ടുകട കത്തിനശിച്ചു. മീനാപ്പീസ് കണ്ടത്തിൽ ഗവ.എൽപി സ്കൂളിലെ 138-ാം നമ്പർ ബൂത്തിൽ ഏജന്റായിരുന്ന ബല്ലാ കടപ്പുറത്തെ മൂസക്കുട്ടിയുടെ തട്ടുകടയാണ് കത്തിനശിച്ചത്. സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായ മൂസക്കുട്ടിയും സഹപ്രവർത്തകരും തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇന്നലെ പുലർച്ചെ ഒന്നര വരെ കടയിലുണ്ടായിരുന്നു.പുലർച്ചെ ആറുമണിയോടെയാണ് തീ ആളിപ്പടരുന്നത് കണ്ടത്. ഹോസ്ദുർഗ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.പി.ആസാദിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.മുസ്ലീംലീഗ് പ്രവർത്തകരാണ് സംഭവത്തിനു പിന്നിലെന്ന് സിപിഎം നേതാക്കൾ ആരോപിച്ചു. അതേസമയം സംഭവവുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നും പ്രദേശത്തെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ആസൂത്രിതശ്രമമാണ് നടന്നതെന്നും ലീഗ് നേതാക്കൾ പറഞ്ഞു.
Read MoreCategory: Kannur
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലെ പോലീസുകാർ ചോദിക്കുന്നു: ഞങ്ങളുടെ അലവൻസ് എവിടെ?
കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പോലീസുകാർക്കു മാത്രം അലവൻസ് അനുവദിക്കുന്നില്ലെന്ന് പരാതി. പണം അനുവദിക്കണമെന്ന് സർക്കാർ ഉത്തരവുണ്ടായിട്ടും പോലീസുകാർക്ക് ഇതുവരെ പണം ലഭിച്ചിട്ടില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോലീസ് ഡിപ്പാർട്ട്മെന്റിന് സർക്കാർ 13 കോടി രൂപ അനുവദിച്ചിരുന്നു. ഡ്യൂട്ടിയിലുള്ള പോലീസുകാർക്ക് ഭക്ഷണ അലവൻസായി പ്രതിദിനം 250 രൂപയാണ് അനുവദിക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എസ്ടി, എസ്എസ്ടി ചെക്ക്പോസ്റ്റ്, ഫ്ലൈയിംഗ് സ്ക്വാഡ്, ആന്റി ഡിഫൈസ്മെന്റ് സ്ക്വാഡ് എന്നീ സ്ക്വാഡുകളിലാണു പോലീസുകാർ ജോലി ചെയ്യുന്നത്. എന്നാൽ, ഈ സ്ക്വാഡിൽ പ്രവർത്തിക്കുന്ന പോലീസുകാർ ഒഴികെയുള്ളവർക്ക് ഭക്ഷണ അലവൻസ് അനുവദിക്കണമെന്നാണ് പുതിയ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. ഈ ഉത്തരവിനെതിരേ വ്യാപക പ്രതിഷേധമാണ്. എന്നാൽ, പോലീസുകാർക്കുള്ള പണം പോലീസ് ഡിപ്പാർട്ട്മെന്റിന് കൈമാറിയിട്ടുണ്ടെന്നും അവരാണ് പോലീസുകാർക്ക് പണം അനുവദിക്കേണ്ടതെന്നുമാണ് വിശദീകരണം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാർക്ക് പ്രതിദിനം 600 രൂപയാണ് അനുവദിച്ചിരിക്കുന്നത്.
Read Moreകെ. സുധാകരന്റെ മുൻ പിഎ ബിജെപിയിൽ ചേർന്നു; സുധാകരന്റെ വികസനവിരുദ്ധ നിലപാടുകളാണ് തന്നെ ബിജെപിയിലെത്തിച്ചതെന്ന് മനോജ്
കണ്ണൂർ: കണ്ണൂർ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയും കെപിസിസി പ്രസിഡന്റുമായ കെ സുധാകരന്റെ പിഎ ബിജെപിയിൽ ചേർന്നു. മനോജ് കുമാറാണ് ഇന്നു രാവിലെ ബിജെപിയിൽ ചേർന്നത്. 2004 മുതൽ 2009 വരെ കെ. സുധാകരൻ എംപി ആയിരുന്ന സമയത്ത് മനോജ് കുമാർ ആയിരുന്നു പിഎ. സുധാകരന്റെ വികസനവിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നതെന്ന് മനോജ് കുമാർ പറഞ്ഞു.
Read Moreപയ്യന്നൂരിലെ വീട്ടിലെ വോട്ടിലെ അട്ടിമറി; കളക്ടർക്കെതിരേ വോട്ടർ; തന്റെ സമ്മതത്തോടെയല്ല വോട്ട് രേഖപ്പെടുത്തിയതെന്നു വയോധികന്
പയ്യന്നൂര്‍: കാസർഗോഡ് ലോക്സഭാ മണ്ഡലത്തിലെ പയ്യന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ വീട്ടിലെ വോട്ട് സംവിധാനം ബാഹ്യശക്തികളിടപെട്ട് അട്ടിമറിച്ചതായി പരാതിയുയര്‍ന്ന സംഭവത്തില്‍ തന്റെ സമ്മതത്തോടെയല്ല വോട്ടു രേഖപ്പെടുത്തിയതെന്ന പരാതിയുമായി വയോധികനായ വോട്ടര്‍. സഹായി വോട്ടര്‍ ക്രമപ്രകാരമാണ് വോട്ടുചെയ്തതെന്ന ജില്ലാ കളക്ടറുടെ വെളിപ്പെടുത്തലിനെതിരേയാണ് മുഖ്യ വരണാധികാരിക്ക് വോട്ടര്‍ പരാതി നല്‍കിയത്. കോറോം വില്ലേജ് 54-ാം ബൂത്തില്‍ ക്രമനമ്പര്‍ 720ലെ വോട്ടര്‍ വി. മാധവന് വെളിച്ചപ്പാടാണ് പരാതി നല്‍കിയത്. 18ന് വൈകുന്നേരം മൂന്നരയോടെയാണ് പരാതിക്കിടയായ സംഭവം. 92 കാരനായ മാധവന് വെളിച്ചപ്പാടിന്റെ വോട്ടാണ് അദ്ദേഹത്തിന്റെ സമ്മതമില്ലാതെ ബാഹ്യശക്തികള്‍ ഇടപെട്ട് ചെയ്തതായി പരാതിയുയര്‍ന്നത്. തന്റെ മകനോ ബന്ധുക്കളോ ഉള്ളപ്പോള്‍ മാത്രം വോട്ട് ചെയ്താല്‍ മതിയെന്ന് താന്‍ ബിഎല്‍ഒയെ അറിയിച്ചിരുന്നതായി പരാതിയില്‍ പറയുന്നു. എന്നാല്‍, അവരാരുമില്ലാത്തപ്പോള് ബിഎല്‍ഒയും മറ്റു ചിലരും വന്ന് തന്റെ വിരലൊപ്പ് മാത്രം വാങ്ങിക്കുകയും പിന്നീട് പോവുകയുമാണുണ്ടായത്. തന്റെ സമ്മതത്തോടെയല്ല അവര്‍ വോട്ടുരേഖപ്പെടുത്തിയത്.ഈ…
Read Moreകണ്ണൂർ കൂട്ടുപുഴയിൽ ആരോഗ്യവകുപ്പിന്റെ ചെക്ക് പോസ്റ്റില്ല; മായം കലർന്ന ഭക്ഷ്യവസ്തുക്കൾ സംസ്ഥാനത്തേക്ക് ഒഴുകുന്നു
ഇരിട്ടി: അന്തർ സംസ്ഥാന അതിർത്തിയ കണ്ണൂർ കൂട്ടുപുഴയിലെ കേരളത്തിന്റെ ചെക്ക് പോസ്റ്റിൽ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാര പരിശോധനാ സംവിധാനമില്ലാത്തു മറയാക്കി മായം കലർന്ന ഭക്ഷ്യവസ്തുക്കൾ കേരളത്തിലേക്കു വ്യാപകമായി കടത്തുന്നു. മറ്റു സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്കു കൊണ്ടുവരുന്ന ഭക്ഷ്യവസ്തുക്കൾ പരിശോധിച്ചു ഗുണനിലവാരം ഉറപ്പാക്കിയശേഷം മാത്രം കടത്തിവിടുക എന്ന നിബന്ധന നിലനിൽക്കെയാണ് കൂട്ടുപുഴയിലൂടെ മായം കലർന്ന വസ്തുക്കൾ കേരളത്തിലേക്കു വ്യാപമായി കടത്തി വരുന്നത്. പഴം, പച്ചക്കറികൾ, തേൻ, പച്ച മത്സ്യം എന്നിവ ഒരു പരിശോധനയും കൂടാതെയാണ് കേരളത്തിലേക്കെത്തുന്നതെന്ന് ഭക്ഷ്യമേഖലയിൽ പ്രവർത്തിക്കുന്നവർ തന്നെ പറയുന്നു. ചെന്നൈ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നു പ്രത്യേക ലോറികളിൽ കൊണ്ടു വരുന്ന രാസവസ്തുക്കൾ ചേർന്ന മത്സ്യമുൾപ്പെടെയാണ് പരിശോധനാ സംവിധാനമില്ലാത്തതിന്റെ മറവിൽ കേരളത്തിലേക്ക് എത്തുന്നത്. ഇവയുടെ ഗുണനിലവാരത്തെക്കുറിച്ചോ; എവിടേക്കു കൊണ്ടുപോകുന്നതെന്നോ, എവിടെ വിൽപ്പന നടത്തുന്നതെന്നോ ബന്ധപ്പെട്ട വകുപ്പുകൾക്കൊന്നും അറിയില്ല. പരിശോധനാ സംവിധാനത്തിന്റെ അപര്യാപത്തയിൽ ചെന്നൈയിൽനിന്നെത്തിക്കുന്ന പഴകിയ മീനുകൾ സംസ്ഥാനത്തെ മാർക്കറ്റിൽ എത്തുന്നുണ്ടെന്നാണു…
Read Moreവര്ഗീയവാദികളാക്കിയുള്ള പ്രചാരണത്തിനെതിരേ കേസ്
പയ്യന്നൂര്‍: മുസ്ലീം വോട്ടര്‍മാരേയും കാസര്‍ഗോഡ് തളങ്കര നിവാസികളേയും വര്ഗീയവാദികളാക്കിയുള്ള പ്രചരണത്തിനെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. പയ്യന്നൂര്‍ നിയോജക മണ്ഡലം മുസ്ലീം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഷജീര്‍ ഇഖ്ബാലിന്റെ പരാതിയിലാണ് കേസ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ പ്രചരണവുമായി ബന്ധപ്പെട്ട് ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ വിദ്വേഷജനകമായ വീഡിയോകള്‍ പ്രചരിപ്പിച്ചുവെന്ന പരാതിയിലാണ് പ്രചാരകര്‍ക്കെതിരെ പോലീസ് കേസെടുത്തത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ വീഡിയോ മൂന്ന് എംഎല്‍എമാരും സ്ഥാനാര്‍ഥിയും ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമുള്‍പ്പെടെ ഷെയര്‍ ചെയ്തിരുന്നു. ഇതിനെതിരെ ഡിജിപിക്കും കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലാ പോലീസ് മേധാവികള്‍ക്കും പരാതി നല്‍കിയിരുന്നു.
Read Moreവീട്ടിൽ അതിക്രമിച്ചു കയറി പത്താംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; മധ്യവയസ്കനെതിരേ പോക്സോ കേസ്
പഴയങ്ങാടി: പ്രായപൂർത്തിയാകാത്ത പത്താം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ മധ്യവയസ്കനെതിരേ പഴയങ്ങാടി പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. ചെങ്ങൽ കൊവ്വപുറം സ്വദേശി കെ.പി. രാജ(65)നെതിരേയാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം പാടത്ത് പണിയെടുക്കുന്നതിനിടെ ഉച്ചയോടെ സമീപത്തെ വീട്ടിൽ എത്തിയ ഇയാൾ ഇവിടെ തനിച്ചായിരുന്ന കുട്ടിയെ വീടിനകത്തുകയറി ഉപദ്രവിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് അമ്മ എത്തിയപ്പോൾ രാജൻ രക്ഷപ്പെട്ടിരുന്നു. ബഹളം കേട്ട് നാട്ടുകാരും ഓടിയെത്തി. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിച്ചതോടെ ചൈൽഡ് ലൈൻ അധികൃതർ എത്തുകയും കോസെടുക്കാൻ പഴയങ്ങാടി പോലീസ് നിർദേശം നൽകുകയായിരുന്നു. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreതളങ്കരയിലാണോ പ്രചാരണം? എങ്കിൽ മുണ്ട് ഇടത്തോട്ട്; എല്‍ഡിഎഫ് പ്രചാരണ വീഡിയോ വിവാദമാകുന്നു
കാസര്‍ഗോഡ്: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എല്‍ഡിഎഫ് നേതൃത്വം പുറത്തിറക്കിയ വീഡിയോ വിവാദത്തില്‍. കോണ്‍ഗ്രസിന്റേതിന് സമാനമായ ഷാള്‍ അണിഞ്ഞ സ്ഥാനാര്‍ഥി എവിടെയാണ് ഇന്നത്തെ ആദ്യ സ്വീകരണ പരിപാടിയെന്ന് ചോദിക്കുമ്പോള്‍ തളങ്കരയില്‍ ആണെന്ന് ഒപ്പമുള്ളയാള്‍ മറുപടി പറയുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. അപ്പോള്‍ തന്നെ സ്ഥാനാര്‍ഥിയുടെ കൈയില്‍ കെട്ടിയ ചരട് മുറിച്ചുകളയുന്നതും നെറ്റിയിലെ കുറി മായ്ച്ചുകളയുന്നതും വലത്തോട്ട് ഉടുത്ത മുണ്ട് ഇടത്തോട്ട് ഉടുക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. കാസര്‍ഗോഡ് പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വി. ബാലകൃഷ്ണനും സിപിഎം ജില്ലാ സെക്രട്ടറി ഇന്‍ ചാര്‍ജ് സി.എച്ച്. കുഞ്ഞമ്പു എംഎല്‍എയും ഈ വീഡിയോ തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തെന്നും ഒമ്പതു മണിക്കൂറിനുശേഷം വീഡിയോ വിവാദമായതിനെത്തുടര്‍ന്ന് നീക്കം ചെയ്യുകയായിരുന്നുവെന്നും യുഡിഎഫ് നേതൃത്വം ആരോപിക്കുന്നു. വീഡിയോക്കെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറും കാസര്‍ഗോഡ് ഡിസിസി പ്രസിഡന്റുമായ പി.കെ. ഫൈസല്‍ പറഞ്ഞു.…
Read Moreകണ്ണൂരിൽ കാറും മിനി ട്രക്കും കൂട്ടിയിടിച്ച് ഒരു മരണം; ഏഴു പേർക്കു പരിക്ക്; അപകടത്തിൽപ്പെട്ടത് ചേർത്തല സ്വദേശികൾ
മട്ടന്നൂർ: ചാവശേരി പത്തൊൻമ്പതാം മൈലിൽ കാറും മിനി ട്രക്കും കൂട്ടിയിടിച്ച് കാർ യാത്രക്കാരിയായ സ്ത്രീ മരിച്ചു. കുട്ടികൾ അടക്കം ഏഴു പേർക്കു പരിക്കേറ്റു. ഇന്നു പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം. ചേർത്തലയിൽ നിന്നു കർണാടകയിലേക്കു പോകുകയായിരുന്ന കാറും മൈസൂരിൽ നിന്നു ചെടികളുമായി കൂത്തുപറമ്പിലേക്കു പോകുകയായിരുന്ന മിനി ട്രക്കും കൂട്ടിയിടിച്ചായിരുന്നു അപകടം.പത്തൊൻമ്പതാം മൈൽ ഇരിട്ടി താലൂക്ക് സൊസൈറ്റിക്ക് സമീപത്തെ വളവിലായിരുന്നു അപകടം. കാറിന്റെ പിൻസീറ്റിലിരുന്ന ചേർത്തല സ്വദേശിനി കുമാരി (63) ആണു മരിച്ചത്. വസുദേവ, മഞ്ജുള, അഞ്ജു, ആദിത്യ, കൃഷ്ണാനന്ദ് തുടങ്ങിയവർക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ മട്ടന്നൂരിൽ നിന്നെത്തിയ അഗ്നിശമന വിഭാഗവും പോലീസും നാട്ടുകാരും ചേർന്നാണു പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും കുമാരി മരിച്ചിരുന്നു. പരിക്കേറ്റവർക്കു പ്രഥമ ശുശ്രൂഷ നൽകി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. അപകടത്തിൽപ്പെട്ട…
Read Moreകണ്ണൂരിൽ സിപിഎം ഓഫീസ് അടിച്ചുതകർത്തു
പയ്യന്നൂര്‍(കണ്ണൂർ): കുഞ്ഞിമംഗലം താമരക്കുളങ്ങരയിലെ സിപിഎം ബ്രാഞ്ച് ഓഫീസായ സഖാവ് ഷേണായി മന്ദിരവും തെരഞ്ഞെടുപ്പ് പ്രചരണ ബോർഡുകളും അജ്ഞാതർ അടിച്ചു തകർത്തു. ഇന്ന് പുലർച്ചെയാണ് സംഭവം. പുലർച്ചെ ഒന്നോടെ മല്യോട്ട് ക്ഷേത്രത്തിലെ ആഘോഷങ്ങളിൽ പങ്കെടുത്ത് തിരിച്ചുപോകുന്നവരാണ് അക്രമം നടന്നത് കണ്ടത്. ഷേണായി മന്ദിരം ചവിട്ടിപ്പൊളിച്ച് അകത്ത് കയറിയ അക്രമികള്‍ ഓഫീസിനകത്തെ കസേരകളുള്പ്പെടെ അടിച്ചു തകർത്തു. സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടേയും കൊടികള്‍ കീറിയ നിലയിലാണ്. ഓഫീസിനകത്തും പുറത്തുമുണ്ടായിരുന്ന എല്‍ഡിഎഫ് കാസർഗോഡ് പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ഥി എം.വി.ബാലകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി തയാറാക്കിയിരുന്ന ഫ്ലക്സ് ബോര്‍ഡുകളിൽ സ്ഥാനാർഥിയുടെ തല മുറിച്ച് മാറ്റിയ നിലയിലായിരുന്നു. കൊടിമരത്തില്‍ തൂക്കിയിരുന്ന പതാക കീറിയ നിലയില്‍ പറമ്പിലാണ് ഉണ്ടായിരുന്നത്. തീരദേശ റോഡ്, തൃക്കൈ മഹാവിഷ്ണു ക്ഷേത്രം, ഏഴിലോട്, പറമ്പത്ത് തുടങ്ങിയ പ്രദേശങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചരണ സാമഗ്രികകള്‍ വ്യാപകമായി നശിപ്പിച്ച നിലയിലാണ്. എംഎല്‍എയുള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തി. സിപിഎം ഓഫീസ്…
Read More