കണ്ണൂർ: വാഹന പരിശോധനയ്ക്കിടെ പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തുകയും ആക്രമിച്ച് അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതിന് സിഐടിയു നേതാവിന്റെ മകനെതിരേ പോലീസ് കേസ്. സിഐടിയു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവന്റെ മകൻ കെ.പി. രാജീവിനെതിരേയാണ് സിറ്റി പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ 13ന് രാത്രി താഴെചൊവ്വ തെഴുക്കിലെ പീടികയിലായിരുന്നു സംഭവം. വാഹനം പരിശോധിക്കണമെന്ന് പോലീസ് പറഞ്ഞപ്പോൾ എസ്ഐ എം. പ്രമോദനുൾപ്പെടെയുള്ളവരോട് തട്ടിക്കയറി ആക്രമിക്കാൻ ശ്രമിച്ചെന്നാണ് കേസ്. പോലീസുമായി വാക്കേറ്റമുണ്ടാക്കിയ ശേഷം കാർ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. കാർ പിന്നീട് പോലീസ് റിക്കവറി വാഹനം ഉപയോഗിച്ച് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.
Read MoreCategory: Kannur
പോലീസ് വാഹനം ആക്രമിച്ചയാളെ മാനസികാരോഗ്യകേന്ദ്രത്തിലേക്കു മാറ്റി
തളിപ്പറമ്പ്: പോലീസ് ജീപ്പിന്റെ ചില്ലുകൾ കല്ലെറിഞ്ഞു തകർക്കുകയും പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ അറസ്റ്റിലായ പ്രതി ദിനേശനെ കോടതി നിർദേശാനുസരണം കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി. തളിപ്പറമ്പ് കോര്ട്ട്റോഡില് വച്ച് ഇന്നലെ വൈകുന്നേരം 6.45 ഓടെ വിഷു-ലോകസഭാ തെരഞ്ഞെടുപ്പ് പട്രോളിഗ് കഴിഞ്ഞ് തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലേക്ക് തിരിച്ചു പോകുകയായിരുന്ന പോലീസ് വാഹനത്തിനുനേരേ ദിനേശൻ കല്ലേറു നടത്തുകയായിരുന്നു. കല്ലേറിൽ വാഹനത്തിന്റെ ചില്ലുകൾ തകർന്നു. തുടർന്ന്, അക്രമിയെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. 2018 മാര്ച്ചിൽ തളിപ്പറമ്പ് താലൂക്ക് ഓഫീസിലെ മഹാത്മാഗാന്ധി പ്രതിമക്കുനേരേ ആക്രമണം നടത്തിയ കേസിലെ പ്രതിയാണ് ദിനേശൻ. ഈ കേസില് കോടതിയില് ഹാജരാകാത്തതിനെത്തുടര്ന്ന് കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പ്രതി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നയാളാണെന്ന് വ്യക്തമായതോടെയാണ് കോടതി മാനസികാരോഗ്യ കേന്ദ്രത്തിലേക്കു കൊണ്ടുപോകാൻ നിർദേശിച്ചത്. ഇയാളുടെ പേരിൽ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.
Read Moreകോളിച്ചാലിൽ യുവാവിനെ കാട്ടാന എടുത്തെറിഞ്ഞു; ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കാസർഗോഡ്: പറമ്പിലേക്ക് വെള്ളമെത്തുന്ന പൈപ്പ് ശരിയാക്കാൻ പോയ യുവാവിനെ കാട്ടാന എടുത്തെറിഞ്ഞു. പനത്തടി പഞ്ചായത്തിൽ കോളിച്ചാൽ മൊട്ടയംകൊച്ചിയിലെ ദേവരോലിക്കൽ ബേബിയുടെ മകൻ ഉണ്ണി (31) യെയാണ് കാട്ടാന ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ പ്രാഥമിക ചികിത്സകൾക്കുശേഷം പരിയാരം ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റും. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. വനാതിർത്തിക്കു സമീപമാണ് പൈപ്പ് സ്ഥാപിച്ചിരുന്നത്. തൊട്ടടുത്ത റബർ തോട്ടത്തിൽ ടാപ്പിംഗ് നടത്തുകയായിരുന്ന സുകു എന്ന യുവാവാണ് പരിക്കേറ്റു കിടന്ന ഉണ്ണിയെ കണ്ടത്. തുടർന്ന് കൂടുതൽ ആളുകളെ വിളിച്ചുകൂട്ടി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. റാണിപുരം വിനോദസഞ്ചാരകേന്ദ്രത്തിനും കർണാടക വനാതിർത്തിക്കും അടുത്തു കിടക്കുന്ന ഈ പ്രദേശത്ത് നാളുകളായി കാട്ടാനകളുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാർ പറയുന്നു. ജനവാസകേന്ദ്രങ്ങളിലിറങ്ങി കൃഷി നശിപ്പിച്ച സംഭവങ്ങൾ വ്യാപകമാണെങ്കിലും മനുഷ്യർക്കുനേരെ നേരിട്ട് ആക്രമണമുണ്ടാകുന്നത് ആദ്യമായിട്ടാണ്.
Read Moreഒന്നരലക്ഷത്തിന്റെ ബിഎസ്എൻഎൽ കേബിളുകൾ മോഷണം പോയി; അന്വേഷണം ആരംഭിച്ച് പോലീസ്
ഉളിക്കൽ: ഉളിക്കൽ കൃഷിഭവന്റെയും നുച്യാട് പഴയ ടോൾ ബൂത്തിന്റെയും സമീപത്തുനിന്നു ബിഎസ്എൻഎലിന്റെ ഒന്നര ലക്ഷം രൂപ വിലവരുന്ന കേബിളുകൾ മോഷണം പോയി. റോഡിന്റെ പ്രവൃത്തി നടക്കുന്ന ഭാഗങ്ങളിൽ റോഡിന് വെളിയിൽ കിടന്ന കേബിളിന്റെ ഭാഗങ്ങളാണ് മോഷ്ടിച്ചത്. ടെലിഫോൺ ലൈൻ പ്രവർത്തിക്കാതെ വന്നതോടെ ഉപഭോക്താക്കൾ പരാതിയുമായി വന്നപ്പോഴാണ് കേബിൾ മോഷണം പോയ വിവരം അധികൃതർ അറിയുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേബിൾ മോഷണം പോയതെന്നാണ് നിഗമനം. 100 പെയറിന്റെ 350 മീറ്റർ കേബിളും 20 പെയറിന്റെ 100 മീറ്റർ കേബിളുമാണ് മോഷണം പോയിരിക്കുന്നത്. നുച്യാട് നടന്ന മോഷണം നിരവധി വാഹനങ്ങൾ കടന്നുപോകുന്ന മലയോര ഹൈവേയിലാണ് നടന്നിരിക്കുന്നത്. അടുത്ത നാളുകളായി ബിഎസ്എൻഎൽ കേന്ദ്രീകരിച്ചുള്ള മോഷണങ്ങൾ വർധിക്കുകയാണ്. അടച്ചിട്ട ബിഎസ്എൻഎൽ ഓഫീസുകളിൽനിന്ന് എൽസിസി ചിപ്പുകൾ മോഷണം നടത്തിയ അന്തർ സംസ്ഥാന മോഷ്ടാക്കളിൽ രണ്ടുപേരെ കഴിഞ്ഞ ദിവസങ്ങളിൽ ഇരിട്ടി പോലീസ് പിടികൂടിയിരുന്നു. സംഭവത്തിൽ ജൂണിയർ…
Read Moreമുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേ ഫേസ്ബുക്ക് പോസ്റ്റ്; കണ്ണൂർ സ്വദേശിക്കെതിരേ കേസ്
കണ്ണൂർ: സാമൂഹ്യ മാധ്യമം വഴി മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തേയും അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിന് കേസ്. കണ്ണൂർ സ്വദേശി കെ.പി. സുബ്രമണ്യനെതിരേയാണ് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത്ത്കുമാറിന്റെ നിർദേശത്തെത്തുടർന്ന് സൈബർ പോലീസ് കേസെടുത്തത്. പ്രതിയുടെ ഫേസ്ബുക്ക് പ്രൊഫൈലിൽനിന്നും മുഖ്യമന്ത്രിക്കും മകൾ വീണക്കുമെതിരേ അപകീർത്തിയുണ്ടാക്കുന്ന തരത്തിൽ സന്ദേശം പ്രചരിപ്പിച്ച് സമൂഹത്തിൽ കലാപമുണ്ടാക്കുന്നതിനും പാർട്ടി അണികളിൽ പ്രകോപനം സൃഷ്ടിക്കുന്നതിനുമെതിരെയാണ് കേസെടുത്തത്. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ ശക്തമായ നിരീക്ഷണം നടത്തിവരുകയാണെന്ന് പോലീസ് പറഞ്ഞു.
Read Moreനാലുമാസം പ്രായമായ കുഞ്ഞിനെ കഴുത്തുഞെരിച്ചുകൊന്നശേഷം യുവതി തൂങ്ങിമരിച്ചു; ബിന്ദുവിന് പ്രസവാനന്തര വിഷാദമുണ്ടായിരുന്നതായി ബന്ധുക്കൾ
കാസർഗോഡ്: മൂളിയാറിൽ യുവതി തൂങ്ങിമരിച്ചത് നാലുമാസം പ്രായമായ കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊന്നശേഷമെന്നു പോലീസ്. സ്വിറ്റ്സർലൻഡിൽ ജോലിചെയ്യുന്ന തൊടുപുഴ സ്വദേശി ശരത്തിന്റെ ഭാര്യ മൂളിയാർ സ്വദേശിനി ബിന്ദു (30) വിനെ ഇന്നലെ ഉച്ചകഴിഞ്ഞാണു വീട്ടുമുറ്റത്തെ മരക്കൊന്പിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. മകൾ ശ്രീനന്ദനയെ കൊലപ്പെടുത്തിയശേഷം ബിന്ദു ആത്മഹത്യചെയ്യുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ബിന്ദുവിന്റെ അച്ഛനമ്മമാർ ജോലിക്കുപോയ സമയമായിരുന്നു സംഭവം. ഇവർ തിരിച്ചെത്തിയപ്പോഴാണ് ബിന്ദുവിനെ വീട്ടുമുറ്റത്തെ മരക്കൊമ്പിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയത്. രണ്ടു കൈകളുടെയും ഞരമ്പുകൾ മുറിച്ചിരുന്നു. വീട്ടിനകത്തു കയറി നോക്കിയപ്പോഴാണ് കുഞ്ഞിനെ കിടപ്പുമുറിയിൽ അവശനിലയിൽ കണ്ടെത്തിയത്. ഉടനെ ചെങ്കള സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. ബിന്ദുവിന്റെ മൂത്ത മകൻ അഞ്ചുവയസുകാരൻ ശ്രീഹരി സംഭവസമയത്ത് വീടിനു പുറത്തായിരുന്നു. തൊടുപുഴയിലെ ഭർതൃവീട്ടിലായിരുന്ന ബിന്ദു രണ്ടുദിവസം മുമ്പാണ് മുളിയാറിലെ വീട്ടിലെത്തിയത്. ആറു വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. പുറമേക്ക് കുടുംബപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് പറയുന്നു.…
Read Moreചെണ്ടയാട് ബോംബ് നിർമാണ ഫാക്ടറി? പൊട്ടിയത് ഉഗ്രസ്ഫോടനശേഷിയുള്ള സ്റ്റീൽ ബോംബ്; 4 പേർ കസ്റ്റഡിയിൽ
തലശേരി: പാനൂരിലെ സിപിഎം പാർട്ടി ഗ്രാമമായ ചെണ്ടയാട് മൂളിയാത്തോട് നിർമാണത്തിലിരിക്കുന്ന വീടിന്റെ ടെറസിൽ ബോംബുണ്ടാക്കുന്നതിനിടെയുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് നാലുപേർ കസ്റ്റഡിയിൽ. സ്ഫോടനം നടക്കുന്പോൾ സ്ഥലത്തുണ്ടായിരുന്നവരാണ് കസ്റ്റഡിയിലായത്. കോയന്പത്തൂരിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച ഒരാളെ പാലക്കാട് വച്ച് ഇന്ന് പുലർച്ചെയാണ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. പിടിയിലായവരെ ചോദ്യം ചെയ്തുവരികയാണ്. കൊളവല്ലൂർ, പാനൂർ മേഖലയിലുള്ളവരാണ് കസ്റ്റഡിയിലായിരിക്കുന്നത്.അതേസമയം, മൂളിയാത്തോടുനിന്ന് കൂടുതൽ ബോംബുകൾ നിർമിച്ച് കടത്തിയതായ് പോലീസിന് വിവരം ലഭിച്ചു. അപകടസമയത്ത് സ്ഥലത്ത് പത്തുപേർ ഉണ്ടായിരുന്നുവെന്നാണ് നിഗമനം. ബോംബ് നിർമാണ സംഘത്തിൽ വേറെയും ആളുകൾ ഉണ്ടെന്നു സംശയിക്കുന്നു.വീട്ടുടമയുടെ അനുമതിയില്ലാതെയാണ് ഇവിടെനിന്ന് സംഘം ബോംബ് നിർമിച്ചത്. ഉഗ്രസ്ഫോടന ശേഷിയുള്ള സ്റ്റീൽ ബോംബാണ് പൊട്ടിയത്. സംഭവസ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയിൽ രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെടുത്തിരുന്നു. കൂത്തുപറന്പ് എസിപി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിൽ പാനൂർ എസ്എച്ച്ഒ പ്രേംസദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസന്വേഷിക്കുന്നത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരിൽ നിന്ന്…
Read Moreതലശേരിയിൽ 770 കിലോ സ്ഫോടകവസ്തുക്കൾ പിടികൂടി
തലശേരി: കണ്ണൂർ തലശേരിയിൽ 770 കിലോഗ്രാം സ്ഫോടകവസ്തുക്കൾ പിടികൂടി.കോളവല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ സെന്റർ പൊയിലൂർ വടക്കേയിൽ പ്രമോദ്, വടക്കേയിൽ ശാന്ത എന്നിവരുടെ വീടുകളിൽനിന്നാണ് ഉഗ്രസ്ഫോടനശേഷിയുള്ള വസ്തുക്കൾ പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോളവല്ലൂർ പോലീസ് നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കൾ പിടികൂടിയത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Read Moreറബർ പാൽ എടുക്കുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണം; കർഷകനു പരിക്കേറ്റു
ചപ്പാരപ്പടവ് : റബർ പാലെടുക്കാൻ എത്തിയ കർഷകന് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്ക്. ചപ്പാരപ്പടവ് തേരണ്ടിയിലെ എൻ. ഗോപിനാഥൻ (56)നെയാണ് കാട്ടുപന്നി കുത്തി പരിക്കേൽപ്പിച്ചത്. ഇന്നലെ രാവിലെ എട്ടിന് റബർ തോട്ടത്തിൽ ടാപ്പിംഗ് നടത്തി പാലെടുക്കാൻ ബക്കറ്റുമായി ചെന്നതായിരുന്നു ഗോപിനാഥൻ. റബർ തോട്ടത്തിൽ കാട്ടുപന്നിയുടെ മുന്നിൽപ്പെട്ടുപോയ ഗോപിനാഥൻ പേടിച്ച് തിരിച്ചോടുമ്പോൾ വീഴുകയും കാട്ടുപന്നി കാലിൽ കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. ടാപ്പിംഗിനെത്തിയ മറ്റ് തൊഴിലാളികൾ ഗോപിനാഥനെ തളിപ്പറമ്പിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Moreപയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതിമണ്ഡപങ്ങൾ വികൃതമാക്കിയ കേസ്; ചാല സ്വദേശി കസ്റ്റഡിയിൽ
കണ്ണൂർ: പയ്യാന്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ കേസിൽ ചാല പടിഞ്ഞാറേക്കര സ്വദേശിയായ 54കാരൻ കസ്റ്റഡിയിൽ. ഇയാളെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. സിറ്റി പോലീസ് കമ്മീഷണർ അജിത്ത് കുമാർ, എസിപി സിബി ടോം, ടൗൺ സിഐ കെ.സി.സുബാഷ് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ആക്രമണത്തിനു പിന്നിൽ രാഷ്ട്രീയമില്ലെന്നാണ് പോലീസ് പറയുന്നത്. സ്തൂപങ്ങളിൽ ഒഴിച്ചത് സോഫ്റ്റ് ഡ്രിങ്കാണെന്നും പോലീസ് പറയുന്നു. പ്രതിയുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തിയേക്കും.വ്യാഴാഴ്ച രാവിലെയാണ് മുൻ മുഖ്യമന്ത്രി ഇ.കെ. നായനാർ, സംസ്ഥാന സെക്രട്ടറിമാരായിരുന്ന ചടയൻ ഗോവിന്ദൻ, കോടിയേരി ബാലകൃഷ്ണൻ, മുൻ എംപി ഒ. ഭരതൻ എന്നിവരുടെ സ്മൃതി കുടീരങ്ങൾ രാസവസ്തുക്കൾ ഉപയോഗിച്ച് വികൃതമാക്കിയ നിലയിൽ കണ്ടത്. ഇതിനെതിരേ സിപിഎമ്മിന്റെ നേതൃത്വത്തിൽ വ്യാപക പ്രതിഷേധം ഉണ്ടായിരുന്നു. സിപിഎം ജില്ലാ ആക്ടിംഗ് സെക്രട്ടറി ടി.വി. രാജേഷ് നൽകിയ പരാതിയെത്തുടർന്ന് കണ്ണൂർ എസിപി സിബി ടോം,…
Read More