പയ്യന്നൂര്‍: കുഞ്ഞിമംഗലത്ത് നിര്‍മാണം നടക്കുന്ന വീട്ടില്‍ അതിക്രമിച്ച് കയറി നാശനഷ്ടങ്ങള്‍ വരുത്തുകയും നിര്‍മാണത്തിനായി കരുതിവച്ചിരുന്ന സാധനങ്ങള്‍ മോഷ്ടിക്കുകയും ചെയ്ത സംഭവത്തില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. കുഞ്ഞിമംഗലം കുതിരുമ്മലിലെ ടി.വി. വിനീതിന്റെ പരാതിയിൽ കുഞ്ഞിമംഗലത്തെ മനോജിനെതിരേയാണ് കേസെടുത്തത്.ഈ മാസം ഏഴിനുശേഷം നടന്ന സംഭവം ഇന്നലെ രാവിലെയാണ് പുറത്തറിഞ്ഞത്. കുഞ്ഞിമംഗലം ആണ്ടാംകൊവ്വലില്‍ പരാതിക്കാരന് പുതിയതായി നിര്‍മിക്കുന്ന വീട്ടില്‍ അതിക്രമിച്ച് കയറിയാണ് പ്രതി അക്രമവും മോഷണവും നടത്തിയത്. വീട്ടിലെ നിരീക്ഷണക്കാമറകളും കേബിളുകളും സ്വിച്ച് ബോര്‍ഡുകളിലേക്കുള്ള വയറുകളും നശിപ്പിച്ചിരുന്നു. കാര്‍ഡ്ബോര്‍ഡ് ബോക്സില്‍ സൂക്ഷിച്ചിരുന്ന അഞ്ച് ലക്ഷത്തോളം വിലവരുന്ന സാനിട്ടറി സാധനങ്ങള്‍ മോഷ്ടിച്ചെന്നും 15 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്നും പരാതിയിൽ പറയുന്നു.
Read MoreCategory: Kannur
പോലീസ് അമിത പിഴ ചുമത്തുന്നു: കണ്ണൂരിൽ ഇന്ന് സ്വകാര്യ ബസുകൾ ഓടില്ല
കണ്ണൂർ: ജില്ലയിൽ സ്വകാര്യ ബസുകൾ ഇന്ന് പണിമുടക്കുകയാണ്. പോലീസ് അമിത പിഴ ചുമത്തുന്നു എന്നാരോപിച്ചാണ് പണിമുടക്ക് നടത്തുന്നത്. ജില്ല ബസ് ഓപ്പറേറ്റേഴ്സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. പോലീസ് നടപടിയില്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്‍കിയെന്നും പരിഹാരം ഉണ്ടാകാത്തതിനാലാണ് സൂചനാ പണിമുടക്കിന് ആഹ്വാനം ചെയ്തതെന്നും ബസ് ഉടമകള്‍ അറിയിച്ചു. പ്രശ്നത്തിന് പരിഹാരം കാണാനായില്ലെങ്കില്‍ ഈ മാസം 18 മുതൽ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് കോ ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു.
Read Moreമുഴപ്പിലങ്ങാട് സൂരജ് വധം: വിചാരണ പൂർത്തിയായി ; പ്രതികൾ കുറ്റം നിഷേധിച്ചു
തലശേരി: മുഴപ്പിലങ്ങാട്ടെ ബി ജെ പി പ്രവർത്തകനായിരുന്ന എളമ്പിലായി സൂരജിനെ (32) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ വിചാരണ പ്രിൻസിപ്പൾ സെഷൻസ് കോടതിയിൽ പൂർത്തിയായി. വിചാരണയുടെ അടിസ്ഥാനത്തിൽ പ്രതികളെ കോടതി ചോദ്യം ചെയ്തു. പ്രതികൾ കുറ്റം നിഷേധിച്ചു. കേസിൽ ഇന്ന് വാദം നടക്കും. 28 സാക്ഷികളെയാണ് വിസ്തരിച്ചത്. 51 രേഖകൾ മാർക്ക് ചെയ്തു. ഒമ്പത് തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കി. കേസിൽ രണ്ട് സാക്ഷികൾ കൂറുമുറി.44 സാക്ഷികളാണ് ഈ കേസിൽ ഉണ്ടായിരുന്നത്. ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ടി.കെ രജീഷിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് രജീഷ് ഉൾപ്പെടെ മൂന്ന് പേർ കൂടി പ്രതി സ്ഥാനത്ത് എത്തിയിരുന്നു. പന്ത്രണ്ട് പ്രതികളുള്ള കേസിൽ രണ്ട് പേർ മരണപ്പെട്ടിരുന്നു. പാനൂർ പത്തായക്കുന്ന് കാരായിന്റവിട ടി.കെ രജീഷ് (50), തലശേരി കൊളശേരി കാവുംഭാഗം കോമത്ത് പാറാലിലെ എൻ.വി. യോഗേഷ് (40) എരഞ്ഞോളി അരങ്ങേറ്റു പറമ്പിലെ കണ്ട്യൻ വീട്ടിൽ ജിത്തു…
Read Moreപയ്യന്നൂരില്‍ വര്‍ക്ക്ഷോപ്പ് ഗാരേജില്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നതായി അഗ്നിരക്ഷാ അധികൃതർ
പയ്യന്നൂര്‍: പയ്യന്നൂര്‍ കണ്ടോത്ത് വര്‍ക്ക്ഷോപ്പ് ഗാരേജില്‍ വന്‍ തീപിടിത്തത്തിൽ രണ്ടുവാഹനങ്ങള്‍ പൂര്‍ണമായും മൂന്ന് വാഹനങ്ങള്‍ ഭാഗികമായും കത്തിനശിച്ചു. ഇന്നുപുലര്‍ച്ചെ ഒന്നോടെ കണ്ടോത്ത് പെട്രോള്‍ പമ്പിന് സമീപത്തെ ടിപി ഓട്ടോ ഗാരേജിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നതായി അഗ്നിരക്ഷാ അധികൃതർ പറഞ്ഞു. അറ്റകുറ്റപ്പണികള്‍ തീര്‍ത്തശേഷം ഉടമകള്‍ക്ക് കൈമാറാനായി സൂക്ഷിച്ച വാഹനങ്ങളാണ് തീപിടിത്തത്തില്‍ കത്തി നശിച്ചത്. ഹോണ്ടോ, ബൊലീറോ വാഹനങ്ങളാണ് പൂര്‍ണമായും കത്തി നശിച്ചത്. ആള്‍ട്ടോ കാറുള്‍പ്പെടെ മൂന്നുവാഹനങ്ങള്‍ ഭാഗികമായും കത്തിയിട്ടുണ്ട്. തീപിടിത്ത വിവരമറിഞ്ഞ് പയ്യന്നൂര്‍ അഗ്നിരക്ഷാ നിലയത്തിലെ സ്റ്റേഷന് ഓഫീസര്‍ പി.വി.പ്രകാശ്കുമാര് അസി.സ്റ്റേഷന് ഓഫീസര്‍ സി.പി. ഗോകുല്‍ദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള രണ്ടുയൂണിറ്റ് സേനാംഗങ്ങളെത്തിയാണ് തീയണച്ചത്. ആളിപ്പടര്‍ന്ന തീയില്‍ ഗാരേജിന്റെ മേല്‍ക്കൂരയുടെ ഫൈബര്‍ ഗ്ലാസ് ഷീറ്റുള്‍പ്പെടെ ഉരുകിയൊലിച്ചു. പൂര്‍ണമായും കത്തിനശിച്ച വാഹനങ്ങളില്‍ ഒന്നില്‍മാത്രമാണ് ബാറ്ററിയുണ്ടായിരുന്നതെന്ന് അഗ്നിരക്ഷാ നിലയം അധികൃതര്‍ പറഞ്ഞു. ഇതില്‍നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടായിരിക്കാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക…
Read Moreമരം മുകളിൽ വീണു നിയന്ത്രണം വിട്ട കാർ കുളത്തിലേക്കു മറിഞ്ഞു; യുവാവിനു ദാരുണാന്ത്യം
ഇരിട്ടി: ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം വീണ് നിയന്ത്രണം വിട്ട കാർ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. അങ്ങാടിക്കടവ് കുറിച്ചികുന്നേൽ ബെന്നി -ബീന ദമ്പതികളുടെ മകൻ ഇമ്മാനുവേൽ (24) ആണ് മരിച്ചത്. ആനപ്പന്തി അങ്ങാടിക്കടവ് മെയിൻ റോഡിൽ വഴക്കുണ്ടിൽ ഇന്ന് പുലർച്ചെ 5.30 ഓടെയാണ് അപകടം. തൃശൂരിൽനിന്നും എൻട്രൻസ് പരീക്ഷ എഴുതി തിരിച്ചുവരികയായിരുന്നു ഇമ്മാനുവേൽ. അപകടം നടന്നതിന് 100 മീറ്റർ അകലെ ഉണങ്ങിയ റബർ മരം പൊടുന്നനെ വണ്ടിക്ക് മുകളിലേക്ക് മറിഞ്ഞുവീണതാണ് അപകടകാരണമായത്. അപ്രതീക്ഷിതമായ മരം വീണതോടെ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മുന്നോട്ട് ഓടിയ വാഹനം വലിയ തെങ്ങ് ഇടിച്ചുമറിച്ചിട്ട ശേഷം ഏകദേശം 15 അടിയോളം താഴ്ചയിലുള്ള കുളത്തിലേക്ക് വീഴുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികൾ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടെങ്കിലും കുളത്തിലെ വെള്ളത്തിലേക്ക് കൂപ്പുകുത്തി വീണ കാറിന്റെ മുൻഭാഗം ചെളിയിൽ അമർന്നത് രക്ഷാപ്രവർത്തനത്തിന് തടസമായി. ജീപ്പും ജെസിബിയും ഉൾപ്പെടെയുള്ള…
Read Moreസിപിഐയുടെ നഗരസഭ വനിതാ കൗൺസിലർ സിപിഎം സമ്മേളനത്തിൽ
തലശേരി: സിപിഎം തലശേരി ഏരിയാ സമ്മേളനത്തിൽ സജീവമായി പങ്കെടുത്ത് സിപിഐ നഗരസഭ കൗൺസിലർ. തിരുവങ്ങാട് വാർഡിലെ കൗൺസിലറും മഹിളാ ഫെഡറേഷൻ നേതാവുമായ എൻ. രേഷ്മയാണ് രണ്ട് ദിവസങ്ങളിലായി നടന്ന സിപിഎം തലശേരി ഏരിയാ സമ്മേളനത്തിൽ സജീവമായി പങ്കെടുത്തത്. ദീപശിഖാപ്രയാണത്തിലും പ്രകടനത്തിലും പൊതു സമ്മേളനത്തിലും ഇവർ സജീവമായിരുന്നു. തലശേരി സിപിഐ ടൗൺ ബ്രാഞ്ച് സെക്രട്ടറി, ലോക്കൽ കമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന എം. പ്രേമാനന്ദന്റെ ഭാര്യയാണ് രേഷ്മ. ഇത്തവണ തിരുവങ്ങാട് സീറ്റ് ലഭിക്കില്ലെന്ന് ബോധ്യമായതിനെ തുടർന്ന് അധികാരം നിലനിർത്താനും വീണ്ടും കൗൺസിലർ സ്ഥാനത്ത് എത്താനുമാണ് രേഷ്മ ഇപ്പോൾ സിപിഎമ്മിനൊപ്പം സഞ്ചരിക്കുന്നതെന്നാണ് സിപിഐ നേതാക്കൾ പറയുന്നത്. എന്നാൽ താൻ സിപിഎമ്മുകാരിയാണെന്നും കുണ്ടുചിറ സ്വദേശിയായ തന്റെ സഹോദരങ്ങൾ സിപിഎം പ്രാദേശിക നേതാക്കളാണെന്നും രേഷ്മ രാഷ്ട്രദീപികയോടു പറഞ്ഞു.ഭർത്താവ് സിപിഐ ആയതു കൊണ്ടാണ് താൻ സിപിഐ ടിക്കറ്റിൽ കൗൺസിലർ ആയത്. സിപിഐയിലെ ചില…
Read Moreഎടാ മോനേ… കാറിൽ രഹസ്യ അറയുണ്ടാക്കി കഞ്ചാവ് കടത്ത്; യുവാവ് അറസ്റ്റിൽ
പെരിങ്ങോം: കാറിൽ സീറ്റിന്റെ അടിയിൽ രഹസ്യ അറയുണ്ടാക്കി കഞ്ചാവു കടത്തിയ യുവാവ് പിടിയിൽ. കണ്ണൂർ പെരിങ്ങോം മടക്കാംപൊയിലിലെ എം.വി. സുഭാഷ് (43) ആണ് എക്സൈസിന്റെ പിടിയിലായത്. ഇയാളിൽനിന്ന് 25 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഇയാൾ കാറില്‍ കഞ്ചാവ് കടത്തുന്നതായി തളിപ്പറമ്പ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.കെ. ഷിജില്കുമാറിനു രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നലെ രാത്രി എട്ടോടെ പരിശോധന നടത്തിയത്. ആദ്യപരിശോധനയില്‍ കാറില്‍നിന്ന് ഒന്നും കണ്ടെത്താനായില്ല. പിന്നീടു നടത്തിയ വിശദമായ പരിശോധനയിലാണ് കാറിന്റെ സീറ്റിനടിയില്‍ രഹസ്യ അറയുണ്ടാക്കിയതായി കണ്ടെത്തിയത്. ഇതു തുറന്നുനോക്കിയപ്പോഴാണ് അതിനുള്ളില്‍ 25.07 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് പ്രതിക്കെതിരേ എന്‍ഡിപിഎസ് കേസെടുക്കുകയും കഞ്ചാവും അത് ഒളിച്ചുകടത്താനുപയോഗിച്ച കാറും എക്സൈസ് സംഘം കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Read Moreഎന്തോന്നാടാ ഇത്,നിനക്ക് ഇത്രേം വല്യ കണ്ണുണ്ടല്ലോ മത്തങ്ങ പോലെ: ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ചു പരിക്കേറ്റയാള്‍ക്ക് ഹെല്‍മറ്റ് കൊണ്ടിടി
പെരിങ്ങോം: ഇന്ഡിക്കേറ്ററിട്ടതിന് വിപരീതമായി ബൈക്കോടിച്ച് അപകടമുണ്ടാക്കിയശേഷം റോഡില്‍ തെറിച്ചുവീണയാളെ ഹെല്‍മറ്റുകൊണ്ട് അടിച്ചുപരിക്കേല്പ്പിച്ചതായുള്ള പരാതിയില്‍ കേസ്. വെള്ളോറ കോയിപ്രയിലെ കെ.പി. മുര്‍ഷിദിന്റെ പരാതിയിലാണ് അപകടമുണ്ടാക്കിയ രാരിച്ചന്‍ എന്നയാള്‍ക്കെതിരെ പെരിങ്ങോം പോലീസ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം 5.30 ഓടെ കുറ്റൂര്‍ വെള്ളരിയാനത്തായിരുന്നു സംഭവം. വലതുഭാഗത്തേക്കു പോകുന്നതിനുള്ള ഇന്‍ഡിക്കേറ്റര്‍ ഇട്ടതുകണ്ട് ഇടതുഭാഗത്തുകൂടി പരാതിക്കാരന് പോകാന്‍ ശ്രമിക്കുന്നതിനിടയിലാണ് പ്രതി ഓടിച്ചിരുന്ന ബൈക്ക് ഇടതുഭാഗത്തേക്ക് വെട്ടിച്ചതിനെ തുടര്‍ന്ന് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്കു തെറിച്ചുവീണ പരാതിക്കാരനെ ചീത്ത വിളിച്ച് ഹെല്‍മറ്റുകൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചതായും പരാതിക്കാരന്റെ ഫോണ്‍ എറിഞ്ഞുപൊട്ടിച്ചതില് പതിനായിരം രൂപയുടെ നഷ്ടമുണ്ടായെന്നുമുള്ള പരാതിയിലാണു കേസെടുത്തത്.
Read Moreചേട്ടാ ഒരു ലാർജ്, പറഞ്ഞു തീരും മുൻപേ പിടിവീണു: വനിതാ പോലീസുകാരിയെ വെട്ടിക്കൊന്ന ഭര്‍ത്താവ് കണ്ണൂരിൽ ബാറിൽ പിടിയിൽ
പയ്യന്നൂര്‍: വനിതാ പോലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കാസര്‍ഗോഡ് ചന്തേര പോലീസിലെ വനിതാ സിപിഒ കരിവെള്ളൂര്‍ പലിയേരിയിലെ പി. ദിവ്യശ്രീയെ (35) വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലാണ് ഭര്‍ത്താവ് കൊഴുമ്മല്‍ സ്വദേശി കുന്നുമ്മല്‍ രാജേഷിനെ(41) പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ പുതിയതെരുവിലെ ബാറിൽനിന്നാണ് പ്രതിയെ പിടികൂടിയത്. ഇന്നലെ വൈകുന്നേരം 5.45 ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. കുറച്ചുനാളുകളായി തമ്മിലകന്നു കഴിയുന്ന ഇവര്‍ വിവാഹ മോചനത്തിനായി അപേക്ഷ നല്‍കിയിരുന്നു. ഇന്നലെ ദിവ്യശ്രീയുടെ പലിയേരിയിലെ വീട്ടിലെത്തിയ രാജേഷ് ദിവ്യശ്രീയുടെ ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ചശേഷം വെട്ടിവീഴ്ത്തുകയായിരുന്നു. സംസാരിക്കാനെന്നുപറഞ്ഞ് വീട്ടില്‍നിന്നു വിളിച്ചിറക്കിയശേഷമായിരുന്നു ആക്രമണം. തടയാനെത്തിയ ദിവ്യശ്രീയുടെ പിതാവ് വാസുവിനും വെട്ടേറ്റു. ഒച്ചകേട്ട് ആളുകളെത്തുമ്പോഴേക്കും രാജേഷ് വെട്ടാനുപയോഗിച്ച വടിവാളുമായി ബൈക്കുപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ദേഹമാസകലം വെട്ടേറ്റ ദിവ്യശ്രീയെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു. വെട്ടേറ്റ വാസുവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാര്യയെ അതിക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ച…
Read Moreകർണാടക കുന്താപുരത്ത് കണ്ടെയ്നർ ലോറി ഇന്നോവയിൽ ഇടിച്ചു മറിഞ്ഞു; പയ്യന്നൂർ സ്വദേശികളായ 7 പേർക്കു പരിക്ക്
കർണാടക: കുന്താപുരത്തിന് സമീപം ദേശീയപാതയിൽ കണ്ടെയ്നർ ലോറി ഇന്നോവ കാറിലിടിച്ചു മറിഞ്ഞ് പയ്യന്നൂർ സ്വദേശികളായ ഏഴു പേർക്ക് ഗുരുതരപരിക്ക്. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. കൊല്ലൂർ മൂകാംബികയിലേക്കു പോവുകയായിരുന്ന പയ്യന്നൂർ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. തായിനേരി സ്വദേശികളായ നാരായണൻ, വത്സല, മധു, അനിത, അന്നൂർ സ്വദേശികളായ ഭാർഗവൻ, ചിത്രലേഖ എന്നിവരും ഡ്രൈവർ ഫാസിലുമാണ് ഇന്നോവയിൽ ഉണ്ടായിരുന്നത്. എല്ലാവരെയും മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവർക്കും ഗുരുതരമായി പരിക്കേറ്റു. കുന്താപുരത്തിന് സമീപം കുംഭാശി എന്ന സ്ഥലത്തുള്ള ദുർഗാപരമേശ്വരി ക്ഷേത്രത്തിലേക്കു പോകാനായി കാർ തിരിച്ചപ്പോൾ എതിരേവന്ന ലോറി ഇടിക്കുകയായിരുന്നു.ഗോവയിൽനിന്ന് മത്സ്യം കയറ്റിവന്ന കണ്ടെയ്നർ ലോറിയാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പാടേ തകർന്നു.
Read More