പയ്യന്നൂര്‍: വനിതാ പോലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കാസര്‍ഗോഡ് ചന്തേര പോലീസിലെ വനിതാ സിപിഒ കരിവെള്ളൂര്‍ പലിയേരിയിലെ പി. ദിവ്യശ്രീയെ (35) വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലാണ് ഭര്‍ത്താവ് കൊഴുമ്മല്‍ സ്വദേശി കുന്നുമ്മല്‍ രാജേഷിനെ(41) പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ പുതിയതെരുവിലെ ബാറിൽനിന്നാണ് പ്രതിയെ പിടികൂടിയത്. ഇന്നലെ വൈകുന്നേരം 5.45 ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. കുറച്ചുനാളുകളായി തമ്മിലകന്നു കഴിയുന്ന ഇവര്‍ വിവാഹ മോചനത്തിനായി അപേക്ഷ നല്‍കിയിരുന്നു. ഇന്നലെ ദിവ്യശ്രീയുടെ പലിയേരിയിലെ വീട്ടിലെത്തിയ രാജേഷ് ദിവ്യശ്രീയുടെ ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ചശേഷം വെട്ടിവീഴ്ത്തുകയായിരുന്നു. സംസാരിക്കാനെന്നുപറഞ്ഞ് വീട്ടില്‍നിന്നു വിളിച്ചിറക്കിയശേഷമായിരുന്നു ആക്രമണം. തടയാനെത്തിയ ദിവ്യശ്രീയുടെ പിതാവ് വാസുവിനും വെട്ടേറ്റു. ഒച്ചകേട്ട് ആളുകളെത്തുമ്പോഴേക്കും രാജേഷ് വെട്ടാനുപയോഗിച്ച വടിവാളുമായി ബൈക്കുപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ദേഹമാസകലം വെട്ടേറ്റ ദിവ്യശ്രീയെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു. വെട്ടേറ്റ വാസുവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാര്യയെ അതിക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ച…
Read MoreCategory: Kannur
കർണാടക കുന്താപുരത്ത് കണ്ടെയ്നർ ലോറി ഇന്നോവയിൽ ഇടിച്ചു മറിഞ്ഞു; പയ്യന്നൂർ സ്വദേശികളായ 7 പേർക്കു പരിക്ക്
കർണാടക: കുന്താപുരത്തിന് സമീപം ദേശീയപാതയിൽ കണ്ടെയ്നർ ലോറി ഇന്നോവ കാറിലിടിച്ചു മറിഞ്ഞ് പയ്യന്നൂർ സ്വദേശികളായ ഏഴു പേർക്ക് ഗുരുതരപരിക്ക്. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. കൊല്ലൂർ മൂകാംബികയിലേക്കു പോവുകയായിരുന്ന പയ്യന്നൂർ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. തായിനേരി സ്വദേശികളായ നാരായണൻ, വത്സല, മധു, അനിത, അന്നൂർ സ്വദേശികളായ ഭാർഗവൻ, ചിത്രലേഖ എന്നിവരും ഡ്രൈവർ ഫാസിലുമാണ് ഇന്നോവയിൽ ഉണ്ടായിരുന്നത്. എല്ലാവരെയും മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവർക്കും ഗുരുതരമായി പരിക്കേറ്റു. കുന്താപുരത്തിന് സമീപം കുംഭാശി എന്ന സ്ഥലത്തുള്ള ദുർഗാപരമേശ്വരി ക്ഷേത്രത്തിലേക്കു പോകാനായി കാർ തിരിച്ചപ്പോൾ എതിരേവന്ന ലോറി ഇടിക്കുകയായിരുന്നു.ഗോവയിൽനിന്ന് മത്സ്യം കയറ്റിവന്ന കണ്ടെയ്നർ ലോറിയാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പാടേ തകർന്നു.
Read Moreആയിക്കരയിൽ നാലു മത്സ്യത്തൊഴിലാളിയുമായി ഫൈബർ വള്ളം കാണാതായി; കണ്ടെത്താൻ ജെഒസിയുടെ സഹായം തേടി
കണ്ണൂർ:ആയിക്കരയിൽനിന്ന് നാലു തൊഴിലാളികളുമായി മത്സ്യബന്ധനത്തിനുപോയ ഫൈബർ വള്ളം കണ്ടെത്താൻ ജോയിന്റ് ഓപ്പറേഷൻ സെന്റർ ഫോർ കോസ്റ്റൽ സെക്യൂരിറ്റിയുടെ(ജെഒസി) സഹായം തേടി കോസ്റ്റൽ പോലീസ്.ഫൈബർ വള്ളം കുടുങ്ങിയത് ഉൾക്കടലിലായതുകൊണ്ട് കോസ്റ്റൽ പോലീസിനു രക്ഷാപ്രവർത്തനം നടത്താൻ കഴിയില്ല. അതുകൊണ്ടാണ് ജെഒസിയുടെ സഹായം തേടിയത്. രക്ഷാപ്രവർത്തനം നടത്താൻ നേവിയുടെ ഉൾപ്പെടെ സഹായം വേണമെന്നാവശ്യപ്പെട്ട് തലശേരി കോസ്റ്റൽ പോലീസ് ജെഒസിക്ക് അപേക്ഷ നൽകിയിട്ടുണ്ട്.ആയിക്കരയിൽനിന്നു മത്സ്യബന്ധനത്തിനു പോയ സഫാ മോൾ എന്ന ഫൈബർ വള്ളമാണ് ഉൾക്കടലിൽ കുടുങ്ങിയത്. വയർലെസ് സന്ദേശം ലഭിച്ച ഭാഗത്ത് തലശേരി കോസ്റ്റൽ പോലീസിന്റെ നേതൃത്വത്തിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കഴിഞ്ഞ 17 നാണ് ഫൈബർ വള്ളം ആയിക്കരയിൽനിന്നു മത്സ്യബന്ധനത്തിനായി പുറപ്പെട്ടത്. മറ്റു വള്ളക്കാർക്ക് ലഭിച്ച വയർലെസ് സന്ദേശത്തിലൂടെയാണ് അപകടവിവരം പുറത്തറിയുന്നത്. ഡ്രൈവർ പരപ്പനങ്ങാടി സ്വദേശി മുജീബിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് എൻജിൻ പ്രവർത്തിപ്പിക്കാനാകാതെ വള്ളം കടലിൽ കുടുങ്ങുകയായിരുന്നെന്ന് തലശേരി കോസ്റ്റൽ പോലീസ്…
Read Moreവീട്ടിൽ അതിക്രമിച്ച് കയറി കുട്ടിയോടൊപ്പം ഉറങ്ങിക്കിടന്ന വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമം; പ്രതി അറസ്റ്റില്‍
പയ്യന്നൂര്‍: കുട്ടിയോടൊപ്പം കിടന്നുറങ്ങുകയായിരുന്ന വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. പയ്യന്നൂര്‍ കേളോത്തെ കൊടക്കല്‍ മഹേഷ്കുമാറാണ് (46) അറസ്റ്റിലായത്. കോടതി ഇയാളെ റിമാൻഡ് ചെയ്തു. ഇന്നലെ പുലര്‍ച്ചെ നാലോടെ പയ്യന്നൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ വീട്ടിലായിരുന്നു സംഭവം. വീട്ടില്‍ അതിക്രമിച്ച് കയറിയ ഇയാള്‍ വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. വീട്ടമ്മ ഒച്ചവച്ചതോടെ അക്രമി ഇരുട്ടില്‍ മറയുകയായിരുന്നു. വീട്ടമ്മയുടെ പരാതിയില്‍ പ്രദേശത്തെ നിരീക്ഷണ കാമറ ദൃശ്യങ്ങള്‍ ശേഖരിച്ചാണ് പോലീസ് പ്രതിയെ പിടികൂടിയത്.
Read Moreജോലിയും വിവാഹ സഹായവും വാഗ്ദാനം ചെയ്ത് പണവും സ്വർണവും തട്ടുന്നയാൾ അറസ്റ്റിൽ
കണ്ണൂർ: പാവപ്പെട്ട രക്ഷിതാക്കളെ വലയിലാക്കി മക്കൾക്ക് വിദേശ ജോലിയും പെൺമക്കളുടെ വിവാഹത്തിന് സ്വർണവും പണവും ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തി വന്ന കുപ്രസിദ്ധ തട്ടിപ്പുകാരൻ കണ്ണൂർ പോലീസിന്റെ പിടിയിൽ. തൃശൂർ എടക്കര വില്ലേജ് ഓഫീസിനു സമീപത്തെ കെ. കുഞ്ഞിമോനെയാണ് (53) കണ്ണൂർ ടൗൺ എസ്എച്ച്ഒ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മൈസൂരുവിൽ വച്ച് അറസ്റ്റ് ചെയ്തത്. കാസർഗോഡ് സ്വദേശി അൻസാറിന്റെ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. ഒരു പള്ളിയിൽ വച്ച് അൻസാറിനെ പരിചയപ്പെട്ട പ്രതി അൻസാറിന്റെ മകന് താമരശേരിയിലെ ഒരു ചാരിറ്റി സ്ഥാപനം മുഖേന വിദേശത്ത് ജോലി ലഭ്യമക്കി തരാമെന്നും മകളുടെ വിവാഹത്തിന് സ്വർണമുൾപ്പടെയുള്ള ലഭ്യമാക്കുമെന്നും വിശ്വസിപ്പിച്ചു. വിദേശ ജോലിക്കായി മെഡിക്കൽ പരിശോധന, മറ്റ് കാര്യങ്ങൾ എന്നിവയ്ക്കായി 60,000 രൂപ ചെലവ് വരുമെന്ന് പറഞ്ഞ് പണം കൈപ്പറ്റി. ഇക്കഴിഞ്ഞ സെപ്റ്റംബർ26ന് പ്രതി അൻസാറുമായി ബന്ധപ്പെടുകയും…
Read Moreപുതിയങ്ങാടിയിൽ ഫൈബർ വള്ളത്തിന് തീപിടിച്ചു: 40 ലക്ഷം രൂപയുടെ നാശനഷ്ടം
പഴയങ്ങാടി(കണ്ണൂർ): കണ്ണൂർ പുതിയങ്ങാടിയിൽ കടലിൽ നങ്കൂരമിട്ട ദുൽഹജ്ജ് എന്ന ഫൈബർ വള്ളത്തിനു തീപിടിച്ചു. ഇന്നു പുലർച്ചെ നാലോടെയാണ് തീപിടിത്തം ഉണ്ടായത്. 40 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. വലയും എൻജിനും വള്ളവും മറ്റു മത്സ്യബന്ധന ഉപകരണങ്ങളുമാണു കത്തിനശിച്ചത്. തീപിടിത്തത്തത്തുടർന്ന് വള്ളത്തിൽ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. പൂർണമായും കത്തിയ വള്ളം കടലിൽ മുങ്ങിപ്പോയി. കത്തിയ വള്ളത്തിനു സമീപത്തായി നിർത്തിയിട്ട മറ്റു വള്ളങ്ങളിലേക്കു തീ പടരാതിരുന്നത് ആശ്വാസമായി. പുതിയങ്ങാടി സ്വദേശികളായ ശിഹാബ്, സമീർ, മിൻഹാജ്, റിയാസ് എന്നിവരുടെ ഉടമസ്ഥതയിൽ ഉള്ളതാണ് കത്തിയ വള്ളം. അപകടത്തെത്തുടർന്ന് ഇന്നു രാവിലെ മുതൽ ഉച്ചവരെ പുതിയങ്ങാടിയിൽ മത്സ്യത്തൊഴിലാളികൾ ഹർത്താൽ പ്രഖ്യാപിച്ചു.
Read Moreനവീൻ ബാബുവിന്റെ മരണം; ആരോപണ വിധേയനായ കണ്ണൂർ വിജിലൻസ് സിഐ ബിനു മോഹനു സ്ഥലമാറ്റം
കണ്ണൂർ: കണ്ണൂർ എഡിഎം നവീൻബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണമുയർന്ന കണ്ണൂർ വിജിലൻസ് സിഐയെ സ്ഥലം മാറ്റി. ബിനു മോഹനനെയാണ് ന്യൂ മാഹി പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയത്. പി.പി. ദിവ്യയുമായി ബന്ധപ്പെട്ട് ഉയർന്ന ബിനാമി ഇടപാടിൽ ബിനു മോഹനനും പങ്കുണ്ടെന്ന ആരോപണം യൂത്ത് കോൺഗ്രസും കോൺഗ്രസും ഉന്നയിച്ചിരുന്നു.ബിനു മോഹൻ വിജിലൻസിലിരുന്നാൽ കൈക്കൂലിയുമായി ബന്ധപ്പെട്ട് വിവാദ പെട്രോൾ പന്പുടമ പ്രശാന്തിനെതിരേയുള്ള അന്വേഷണം അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു. ഇതിനിടെയാണ് ബിനു മോഹനനെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് ഇന്നലെ പുറത്തിറങ്ങിയത്. ന്യൂ മാഹി സിഐയായിരുന്ന സി. ഷാജുവാണ് പുതിയ വിജിലൻസ് സിഐ.
Read Moreസ്ത്രീകളോടു അപമര്യാദ കാട്ടിയതിന് പുറത്താക്കപ്പെട്ടയാള്‍ സിപിഎം ഏരിയ കമ്മിറ്റിയംഗം; വിവാദം പുകയുന്നു
കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്തുള്ള മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ പിന്തുണയ്ക്കുംവിധമുള്ള സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ പ്രസംഗം വിവാദമായതിന് പിന്നാലെ വീണ്ടും വിവാദങ്ങള്‍ തലപൊക്കുന്നു. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ കുറ്റത്തിന് നടപടിക്ക് വിധേയമായ ആളെ പെരിങ്ങോം ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക് നിയോഗിച്ചതും വിവാദമാകുന്നു. പെരിങ്ങോം ഏരിയ കമ്മിറ്റിയംഗമായിരുന്ന എം.വി. സുനില്‍കുമാറിനെ മുമ്പ് കമ്മിറ്റിയില്‍നിന്നും നീക്കം ചെയ്തിരുന്നു. സ്ത്രീകളോടുള്ള പെരുമാറ്റ ദൂഷ്യത്തിന്റെ പേരിലുയര്‍ന്ന വനിതാ സഖാവിന്റെ പരാതിയാണ് നടപടിക്ക് കാരണമായത്. ആരോപണ വിധേയനെ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചതും ശക്തമായ വിമര്‍ശനത്തിനിടയാക്കിയിരുന്നു. അതിനിടയാണ് കഴിഞ്ഞ ദിവസം നടന്ന പെരിങ്ങോം ഏരിയ സമ്മേളനത്തില്‍ ഇയാളുള്‍പ്പെട്ട പാനല്‍ നേതൃത്വം അവതരിപ്പിച്ച് ഏരിയ കമ്മിറ്റിയിലേക്ക് എടുത്ത നടപടിയുണ്ടായത്. ബാലസംഘംമുതല് സജീവ പാര്‍ട്ടി പ്രവര്‍ത്തന പാരമ്പര്യമുള്ളവരെ തഴഞ്ഞ് പാര്‍ട്ടിക്ക് പേരുദോഷമുണ്ടാക്കിയയാളെ അവരോധിച്ച നേതൃത്വത്തിന്റെ…
Read Moreബിജെപി നിയന്ത്രണത്തിലുള്ള പഴയങ്ങാടി ലേബർ വെൽഫെയർ സഹകരണ സംഘത്തിൽ 1.32 കോടിയുടെ ക്രമക്കേട്
കണ്ണൂർ: ബിജെപി നിയന്ത്രണത്തിലുള്ള പഴയങ്ങാടി ലേബർ വെൽഫെയർ സഹകരണ സംഘത്തിൽ ഓഡിറ്റ് പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തി. 2023-24 വർഷത്തെ ഓഡിറ്റ് പരിശോധനയിലാണ് ന്യൂനതകൾ കണ്ടെത്തിയത്. സംഘത്തിൽ 1.32 കോടി രൂപയുടെ ഫണ്ട് ശോഷണം നടന്നതായാണ് പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. സംഘത്തിന് നിലവിലെ ആസ്തിയേക്കാൾ കൂടുതൽ ബാധ്യതയാണെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. സംഘത്തിന്റെ ചെലവിനുള്ള വരുമാനം പോലുമില്ലെന്നും ദൈനംദിന ചെലവുകൾക്ക് അംഗങ്ങളുടെ നിക്ഷേപത്തെയാണ് ആശ്രയിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത്തരത്തിൽ പ്രവർത്തിക്കരുതെന്ന് സഹകരണ സംഘം രജിസ്ട്രാറുടെ ഉത്തരവുണ്ടെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭരണസമിതി അംഗങ്ങളോ സെക്രട്ടറിയോ ജീവനക്കാരോ പരിശോധിച്ച് വ്യക്തമായി ശിപാർശ ചെയ്യാതെയാണ് അപേക്ഷകളിൽ വായ്പ അനുവദിച്ചതെന്നതാണ് മറ്റൊരു ക്രമക്കേട്. ഭൂരിഭാഗം സ്വത്ത് പരിശോധന റിപ്പോർട്ടിലും അധികാരപ്പെടുത്തിയ ആരും ഒപ്പുവച്ചിട്ടില്ല. സ്ഥലത്തിന്റെ മതിപ്പുവിലയുടെ 35 ശതമാനത്തിൽ താഴെയുള്ള തുക മാത്രമേ നൽകാവൂ എന്ന് നിയമമുണ്ടെങ്കിലും ചിലർക്ക് 60 ശതമാനത്തിലധികം വരെ നൽകിയിട്ടുണ്ട്.
Read Moreവിദേശത്ത് ജോലിവാഗ്ദാനം ചെയ്ത് ഒന്നരലക്ഷം തട്ടിയെടുത്തു: കേസെടുത്ത് പോലീസ്
പയ്യന്നൂര്‍: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഒന്നരലക്ഷം രൂപയുടെ വഞ്ചന നടത്തിയെന്ന പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. കുഞ്ഞിമംഗലം താമരക്കുളങ്ങരയിലെ കെ. സുനില്‍കുമാറിന്റെ പരാതിയില്‍ തൃശൂര്‍ കൊക്കാലയിലെ കാസില ഓവര്‍സീസ് എഡ്യുക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡിനെതിരേയും പാര്‍ട്ണര്‍മാരായ രാഹുല്‍, കണ്ണന് എന്നിവര്‍ക്കെതിരേയുമാണ് കേസെടുത്തത്. കഴിഞ്ഞ ഏപ്രില്‍ രണ്ട്, അഞ്ച് ദിവസങ്ങളിലായി ഒന്നരലക്ഷം രൂപ കൈപ്പറ്റിയശേഷം നല്കിയ പണമോ ജോലിയോ നല്‍കാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.
Read More