നടുവിൽ(കണ്ണൂർ): പോത്തുകുണ്ടിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള റബർ തോട്ടത്തിൽനിന്ന് രണ്ട് വടിവാളുകൾ കണ്ടെത്തി. പിവിസി പൈപ്പിനുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു വടിവാളുകൾ. തോട്ടത്തിലെ മരങ്ങൾ മുറിക്കുന്നതിനിടയിൽ തൊഴിലാളികളാണ് വടിവാളുകൾ ഒളിപ്പിച്ചുവച്ചനിലയിൽ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് കുടിയാന്മല പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ എൻ. ബിജോയിയുടെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം വടിവാളുകൾ കസ്റ്റഡിയിലെടുത്തു. ആയുധങ്ങൾ കൈവശം വച്ചിരുന്നവർ റബർതോട്ടത്തിൽ ഉപേക്ഷിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. കണ്ണൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് റബർ തോട്ടം. ആയുധം ഒളിപ്പിച്ചവരെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.
Read MoreCategory: Kannur
നവീൻ ബാബുവിന്റെ മരണം; നാളെ അറിയാം, ദിവ്യ അകത്തോ, പുറത്തോ?
തലശേരി: കണ്ണൂർ എഡിഎം നവീൻ ബാബു ജീവനൊടുക്കിയ കേസിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പി.പി. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ തലശേരി പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് കെ.ടി. നിസാർ അഹമ്മദ് നാളെ വിധി പറയും. സാധാരണ ഗതിയിൽ വാദം പൂർത്തിയായ മുൻകൂർ ജാമ്യഹർജി ഉൾപ്പെടെയുള്ള ജാമ്യാപേക്ഷകളിൽ കോടതി രാവിലെ 11 ന് തന്നെ വിധി പറയാറാണ് പതിവ്. ഈ പതിവിന് മാറ്റമില്ലെങ്കിൽ നാളെ രാവിലെ 11.05 നുള്ളിൽ പി.പി. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി വിധി പറയും. മുൻകൂർ ജാമ്യം ലഭിച്ചാൽ പോലീസിന് കാര്യങ്ങൾ കൂടുതൽ എളുപ്പമാകും. പോലീസിനു മുന്നിൽ കീഴടങ്ങാൻ നിർദേശിച്ചു കൊണ്ടുള്ള ഉത്തരവുകളും കോടതികളിൽനിന്ന് ഉണ്ടാകാറുണ്ട്. ഈ സാധ്യതയും നിയമ വിദഗ്ധർ തള്ളിക്കളയുന്നില്ല. ജാമ്യാപേക്ഷ തള്ളുകയാണെങ്കിൽ ഹൈക്കോടതിയെ സമീപിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളും ദിവ്യയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ ആലോചിച്ചു വരുന്നുണ്ട്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന…
Read Moreസ്ത്രീകളെ ഉപയോഗിച്ചുള്ള ലഹരിക്കടത്ത്; കൂട്ടുപുഴ ചെക്പോസ്റ്റിൽ മയക്കുമരുന്നുമായി വ്യാജ ദമ്പതികൾ പിടിയിൽ
ഇരിട്ടി: കേരള-കർണാടക അതിർത്തി ചെക്പോസ്റ്റായ കൂട്ടുപുഴയിൽ എംഡിഎംഎയുമായി ദന്പതികളെന്ന വ്യാജേന എത്തിയ യുവാവും യുവതിയും പിടിയിൽ. എസ്ഐ ഷറഫുദീന്റെ നേതൃത്വത്തിലുള്ള ഇരിട്ടി പോലീസും കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും സംയുക്തമായി ഇന്നലെ നടത്തിയ വാഹന പരിശോധനയിലാണ് കാറിൽ കടത്തുകയായിരുന്ന 100 ഗ്രാം എംഡിഎംഎയുമായി വ്യാജ ദമ്പതികൾ പിടിയിലായത്. കോഴിക്കോട് സ്വദേശി മുഹമ്മദ് അമീർ (34), വെസ്റ്റ് ബംഗാൾ സ്വദേശിനി സൽമ കാടൂൺ (30) എന്നിവരാണ് പിടിയിലായത്. സൗന്ദര്യവർധക ഉത്പന്നങ്ങളുടെ പായ്ക്കറ്റിൽ സംശയം തോന്നാത്ത രീതിയിൽ കവറിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാലിന്റെ നിർദേശപ്രകാരം കണ്ണൂർ റൂറൽ ജില്ലയിൽ നടത്തി വരുന്ന സ്പെഷൽ ഡ്രൈവിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. കണ്ണൂർ ജില്ലയിലെ പ്രധാന മയക്കുമരുന്ന് കടത്തിലെ കണ്ണികളാണ് പിടിയിലായത്. പ്രതികൾ പയ്യാമ്പലം ഫ്ലാറ്റിൽ ദമ്പതികളെന്ന വ്യാജേന…
Read Moreജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്; ഡിവൈഎഫ്ഐ വനിതാ നേതാവ് അറസ്റ്റിലായത് കോടതിവളപ്പിൽനിന്ന്
കാസര്‍ഗോഡ്: ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്ത കേസിലെ പ്രതിയായ ഡിവൈഎഫ്ഐ മുൻ വനിതാ നേതാവ് സചിത റൈ (27) അറസ്റ്റില്‍. ഇന്നലെ വൈകുന്നേരം വിദ്യാനഗറിലെ ജില്ലാ കോടതിക്കു മുന്നിൽ നിർത്തിയിട്ടിരുന്ന കാറിൽ നിന്നാണ് സചിതയെ പോലീസ് പിടികൂടിയത്. രണ്ടുമാസം മാത്രം പ്രായമായ കൈക്കുഞ്ഞിനൊപ്പം കാറിലിരിക്കുകയായിരുന്നു സചിത. അഭിഭാഷകനെ കണ്ടശേഷം കോടതി മുമ്പാകെ കീഴടങ്ങാനെത്തിയതാണെന്നു കരുതുന്നു. സചിതയുടെ മുൻകൂർ ജാമ്യാപേക്ഷ നേരത്തേ ജില്ലാ കോടതി തള്ളിയിരുന്നു. ബാഡൂർ എഎൽപി സ്കൂളിലെ അധ്യാപികയായ സചിത ഏതാനും മാസങ്ങളായി പ്രസവാവധിയിലായിരുന്നു. ഇതിനിടയിലാണ് നേരത്തേ നിരവധി പേർക്ക് കേന്ദ്ര, സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയതുമായി ബന്ധപ്പെട്ട പരാതികൾ ഉയർന്നുവന്നത്. കുമ്പള, ബദിയടുക്ക, മഞ്ചേശ്വരം, കാസര്‍ഗോഡ്, ആദൂര്‍, മേല്‍പറമ്പ്, കര്‍ണാടകയിലെ ഉപ്പിനങ്ങാടി പോലീസ് സ്റ്റേഷനുകളിലായി 11 കേസുകളാണ് നിലവിൽ സചിതയ്ക്കെതിരായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മുൻകൂർ ജാമ്യാപേക്ഷ തള്ളി…
Read Moreസ്വകാര്യ ബസില്‍ മദ്യപന്റെ പരാക്രമം;യാത്രക്കാരികൾ ബഹളംവച്ചതോടെ ഇറങ്ങിയോടിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേൽപ്പിച്ചു
നാദാപുരം: സ്വകാര്യ ബസില്‍ മദ്യപന്റെ പരാക്രമം. ബസില്‍ നിന്ന് ഇറങ്ങി ഓടിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. വളയത്തു നിന്നു വടകരയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരിയായ സ്കൂള്‍ വിദ്യാര്‍ഥിനിയാണ് യുവാവിന്റെ പരാക്രമത്തിന് ഇരയായത്. വിദ്യാര്‍ഥിനി ബഹളംവച്ചതോടെ സഹയാത്രികര്‍ ഇടപെടുകയായിരുന്നു. ഇതേ തുടര്‍ന്ന് എടച്ചേരി കളിയാംവെള്ളി പോലീസ് സ്റ്റേഷന് മുന്‍ വശത്ത് ബസ് നിര്‍ത്തി കണ്ടക്ടറും ഡ്രൈവറും പരാതിക്കാരിയായ പെണ്‍കുട്ടിയും യാത്രക്കാരികളായ രണ്ട് യുവതികള്‍ക്കും ഒപ്പം എടച്ചേരി പോലീസ് സ്റ്റേഷനില്‍ എത്തി. താന്‍ നിരപരാധിയാണെന്നും അറിയാതെ പെണ്‍കുട്ടിയുടെ മേല്തട്ടി പോയതാണെന്നും പറഞ്ഞ് യുവാവ് ബസില്‍ നിന്നും പുറത്തിറങ്ങി ഓടുകയായിരുന്നു. കളിയാം വെള്ളിപോലീസ് സ്റ്റേഷന് മുന്പിലെ ഇടവഴിയിലൂടെ ഓടിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി എടച്ചേരി പോലീസിൽ ഏല്‍പ്പിക്കുകയായിരുന്നു. യുവാവ് മദ്യപിച്ചതായി മനസിലാക്കിയ പോലീസ് നടത്തിയ പരിശോധനയില്‍ ബാഗില്‍ നിന്നു ഉപയോഗിച്ച മദ്യകുപ്പിയും കണ്ടെത്തി. ഇതോടെ യുവാവിനെ പോലീസ്…
Read Moreഎഡിഎം നവീൻ ബാബുവിന് നൽകിയ യാത്രയയപ്പ് ചടങ്ങ്; ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ് കളക്ടർ
കണ്ണൂർ: എഡിഎം നവീൻ ബാബുവിന് നൽകിയ യാത്രയയപ്പ് ചടങ്ങിലേക്ക് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യയെ താൻ ക്ഷണിച്ചിട്ടില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ് കണ്ണൂർ കളക്ടർ അരുൺ കെ. വിജയൻ. സംഭവത്തിനുശേഷം പി.പി. ദിവ്യയുമായി താൻ സംസാരിച്ചിട്ടില്ല. അത് വ്യക്തമാക്കുന്ന ഫോൺ കോൾ റെക്കോർഡ് അടക്കം ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ എ. ഗീതയ്ക്ക് കൈമാറിയിട്ടുണ്ട്. എല്ലാവരുടെയും സൗകര്യാർഥമാണ് ഔദ്യോഗിക വസതിയിലെത്തി മൊഴിയെടുത്തത്.അല്ലാതെ രഹസ്യമായി എടുത്തതല്ലായെന്നും കളക്ടർ മാധ്യമങ്ങളോട് പറഞ്ഞു. നവീൻ ബാബുവിന് അവധി നിഷേധിച്ചിരുന്നെന്ന കുടുംബത്തിന്റെ ആരോപണവും കളക്ടർ തള്ളി. താൻ അവധി നിഷേധിച്ചിട്ടില്ലെന്നും എഡിഎം നവീൻ ബാബുവുമായി ഔദ്യോഗിമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതും കളക്ടർ പറഞ്ഞു.
Read Moreപോസ്റ്റ്മോർട്ടം റിപ്പോർട്ട് പോലീസിന് കൈമാറി; എഡിഎമ്മിന്റെ മരണം ആത്മഹത്യതന്നെ
കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്റെ മരണം ആത്മഹത്യ തന്നെയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ മറ്റ് മുറിവുകളോ അടയാളങ്ങളോയില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് പോലീസിന് കൈമാറി. ഏകദേശം പുലര്‍ച്ചെ 4.30നും 5.30നും ഇടയിലാണ് മരണം സംഭവിച്ചിരിക്കുക എന്നാണ് റിപ്പോർട്ടിലുള്ളത്. കഴുത്തില്‍ കയര്‍ മുറുകിയാണ് മരണം സംഭവിച്ചതെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ശരീരത്തില്‍ മറ്റ് മുറിവുകളോ മറ്റൊരാളുടെ സാന്നിധ്യമോ സംശയിക്കാവുന്ന മറ്റ് ഘടകങ്ങളോ ഇല്ലെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ സൂചനയുണ്ടായിരുന്നു. മരണം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും ബന്ധുക്കൾക്ക് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കാത്തതിൽ അമർഷം ഉണ്ടായിരുന്നു. നവീന്‍ ബാബുവിന്റെ ഫോണിൽനിന്നുള്ള അവസാന സന്ദേശം കളക്ടറേറ്റിലെ സഹപ്രവർത്തകരായ രണ്ട് പേരുടെ വാട്സാപ്പിക്കായിരുന്നു. മരണം നടന്ന 15ന് പുലർച്ചെ 4.58ന് ഭാര്യയുടെയും മകളുടെയും മൊബൈൽ നമ്പറുകളാമ് സന്ദേശമായി അയച്ചുകൊടുത്തത്. ഇതിന് ശേഷമായിരിക്കും മരണം സംഭവിച്ചതെന്നാണു വിവരം. എന്നാല്‍, നവീന്റെ മരണ വിവരം പുറത്തുവന്നതിന് ശേഷമാണ് ഇരുവരും…
Read Moreവയനാട്ടിൽ പ്രചാരണം കളറാകും; പ്രിയങ്കയ്ക്കൊപ്പം സോണിയയും രാഹുലും നാളെ എത്തും, ഒരുമിച്ച് റോഡ് ഷോ
കോഴിക്കോട്: വയനാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണ രംഗം ചൂടുപിടിപ്പിക്കാന്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിക്കൊപ്പം സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും നാളെ വയനാട്ടില്‍ എത്തും. വയനാട്ടിലെ പ്രിയങ്കയുടെ പ്രചാരണം കളറാക്കാൻ എല്ലാ വിധ ഒരുക്കങ്ങളും നടത്തുകയാണ് കോണ്‍ഗ്രസ്. സോണിയയും രാഹുലും പ്രിയങ്കയും ഒന്നിച്ചാകും നാളെ എത്തുക. കൽപ്പറ്റയിൽ ഇവർ ഒന്നിച്ചുതന്നെ റോഡ് ഷോയും നടത്തും. ഉച്ചയോടെയായിരിക്കും എത്തുക എന്നാണ് നിലവില്‍ ലഭിച്ചിരിക്കുന്ന വിവരം. റോഡ് ഷോയ്ക്കുശേഷം നാമനിർദേശ പത്രിക സമർപ്പണവുമുണ്ടാകും. അവിടെയും ഇരുവരും പ്രിയങ്കയ്ക്കൊപ്പമുണ്ടാകും. വർഷങ്ങൾക്കുശേഷമാണ് സോണിയ ഗാന്ധി കേരളത്തിൽ എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി പ്രചാരണം തുടങ്ങി മുന്നേറുമ്പോൾ ബിജെപി സ്ഥാനാർഥി നവ്യാ ഹരിദാസ് ഇന്ന് വയനാട്ടില്‍ എത്തും. ഗംഭീര സ്വീകരണപരിപാടികളാണ് സ്ഥാനാര്‍ഥിക്ക് വേണ്ടി ബിജെപി ഒരുക്കിയിരിക്കുന്നത്. ദേശീയ പ്രാധാന്യമുള്ള മണ്ഡലത്തിൽ ദേശീയ നേതാക്കളെ തന്നെ എത്തിച്ചുള്ള പ്രചാരണവും നടത്താനാണ് ബിജെപി നീക്കം.…
Read Moreസത്യം സത്യമായി തന്നെ പറയും; മുഖ്യമന്ത്രിയെ വീട്ടിൽ പോയി കണ്ടതിൽ അസ്വാഭാവികതയില്ലെന്ന് കണ്ണൂർ കളക്ടർ
കണ്ണൂർ: മുഖ്യമന്ത്രിയെ ഇന്നലെ വീട്ടിൽ സന്ദർശിച്ചതിൽ അസ്വാഭാവികതയില്ലെന്നും ജില്ലയുമായി ബന്ധപ്പെട്ട് കാര്യങ്ങൾ അറിയിക്കുന്നതിന്റെ ഭാഗമായാണ് സന്ദർശിച്ചതെന്നും കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ. വിജയൻ. എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള പോലീസ് അന്വേഷണ സംഘത്തോട് സത്യം സത്യമായി തന്നെ പറയുമെന്നും അരുൺ കെ. വിജയൻ പറഞ്ഞു. എഡിഎമ്മിന്റെ മരണത്തിൽ പ്രതി ചേർക്കപ്പെട്ട മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ തന്റെ മുൻകൂർ ജാമ്യ ഹർജിയിൽ യാത്രയയപ്പ് യോഗത്തിൽ താൻ കളക്ടർ വിളിച്ചിട്ടാണ് പങ്കെടുത്തതെന്ന് ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും കഴിഞ്ഞ ദിവസം കളക്ടർ ഇത് നിഷേധിച്ചിരുന്നു. ഇക്കാര്യം കളക്ടർ വകുപ്പ് തല അന്വേഷണം നടത്തിയ ലാൻഡ് റവന്യു ജോയിന്റെ കമ്മീഷണർ എ. ഗീതയ്ക്ക് മൊഴിയായി നൽകുകയും ചെയ്തിരുന്നു. പോലീസിന് മൊഴി നൽകുന്പോഴും സത്യം സത്യമായി പറയുമെന്നാണ് കളക്ടർ ആവർത്തിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട മറ്റു ചില ചോദ്യങ്ങളോട് കോടതിയുടെ പരിഗണനയിലായതിനാൽ…
Read Moreഉപതെരഞ്ഞെടുപ്പിൽ ചൂടുപിടിച്ച് മണ്ഡലങ്ങൾ; തന്ത്രങ്ങൾ ആവിഷ്കരിക്കാൻ രാഷ്ട്രീയ യോഗങ്ങൾ; സുധീറിനെ അനുനയിപ്പിക്കാൻ യുഡിഎഫ്
തിരുവനന്തപുരം: റോഡ് ഷോകളും കൺവൻഷനുകളുമായി മുന്നണികൾ സജീവമായതോടെ കേരളത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ചൂടുപിടിച്ചു. പാലക്കാട്ടെ യുഡിഎഫിന്റെ ആദ്യ തെരഞ്ഞെടുപ്പ് കൺവൻഷൻ ഇന്ന് വൈകുന്നേരം ചേരും. ചേലക്കരയിലെ യുഡിഎഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷനും ഇന്ന് നടക്കും. കൺവെൻഷനു മുൻപ് ചേലക്കരയിൽ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിന്റെ റോഡ് ഷോയുമുണ്ട്. പ്രിയങ്ക ഗാന്ധി 23നാണ് വയനാട് മണ്ഡലത്തിൽ നാമനിർദേശപത്രിക സമർപ്പിക്കുന്നത്. സോണിയ ഗാന്ധിയും രാഹുൽഗാന്ധിയും പ്രിയങ്കക്കൊപ്പം ഉണ്ടാകും.ഉപതെരഞ്ഞെടുപ്പുകളിലെ തന്ത്രങ്ങൾ ആവിഷ്കരിക്കാൻ ഇടതുമുന്നണിയോഗം ഇന്ന് ചേരും. വൈകിട്ട് എകെജി സെന്ററിലാണ് യോഗം ചേരുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഇടതുമുന്നണി നേതാക്കൾ പങ്കെടുക്കേണ്ട തീയതികൾ സംബന്ധിച്ച് യോഗം ചർച്ച ചെയ്യും. ഓരോ മണ്ഡലങ്ങളിലും ഉയർത്തേണ്ട പ്രചരണ വിഷയങ്ങളും മുന്നണി യോഗത്തിൽ ചർച്ചയ്ക്ക് വരും. മുന്നണിയുടെ പ്രധാനപ്പെട്ട നേതാക്കളുടെ പ്രചാരണ തീയതികൾ യോഗത്തിൽ ചർച്ചയാകും. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ,…
Read More