കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ഭൗതിക ശരീരത്തിൽ അന്തിമോപചാരമർപ്പിക്കാൻ കണ്ണൂർ ഡിസിസി നേതൃത്വത്തെ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് പോലീസ് ജീപ്പിനു മുന്നിൽ റീത്ത് വച്ചു. മൃതദേഹത്തിന് മുന്നിൽ വന്ന പോലീസിന്റെ എസ്കോർട്ട് ജീപ്പ് ആംബുലൻസ് വഴിതിരിച്ചുവിട്ടതായാണ് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്. ഇതിനെ തുടർന്ന് കണ്ണൂർ ടൗണിൽ അന്തിമോപചാരമർപ്പിക്കാൻ കോൺഗ്രസ് പ്രവർത്തകർക്ക് സാധിച്ചില്ല. തുടർന്ന് എസ്കോർട്ട് പോയ പോലീസ് ജീപ്പിനു മുകളിൽ കോൺഗ്രസ് പ്രവർത്തകർ റീത്ത് വച്ച് പ്രതിഷേധിക്കുകയായിരുന്നു.
Read MoreCategory: Kannur
കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ രോഗികളെ ബുദ്ധിമുട്ടിലാക്കി വഴിയിൽ കൂട്ടിയിട്ട ആക്രിസാധനങ്ങളും മരുന്നുകളും
പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ രണ്ടാം നിലയിൽ രോഗികളെ ബുദ്ധിമുട്ടിലാക്കി നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി പൊളിച്ചുമാറ്റിയ ഇരുമ്പുകളാണ് പലയിടങ്ങളിലായി കൂട്ടിയിട്ടിരുക്കുന്നത്. നവീകരണത്തിന്റെ ഭാഗമായി മെഡിക്കല്‍ കോളജിന്റെ പല ഭാഗത്തുനിന്നും പൊളിച്ചെടുത്ത ഇരുമ്പ്, ഉരുക്ക്, കുപ്പിച്ചില്ല് തുടങ്ങിയവയാണ്. പകലും രാത്രിയും എന്ന ഭേദമില്ലാതെ നിത്യേന നൂറുകണക്കിനാളുകൾ സൂക്ഷിച്ചുനടന്നുപോയില്ലെങ്കില് ശരീരത്തില്‍ തുരുമ്പെടുത്ത പഴയ ഇരുമ്പ് സാധനങ്ങള്‍ കുത്തിക്കയറും. സർജറി ഒപി, ഓർത്തോ വിഭാഗം ഒപി, ശിശുരോഗ വിഭാഗം ഒപി, പ്രതിരോധ ചികിത്സാ വിഭാഗം ഒപി തുടങ്ങിയവയിലേക്ക് പോകുന്ന വഴിയാണ് ഈ സാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ വീൽചെയറും സ്ട്രെക്ചറും കൊണ്ട് ഈ വഴി പോകാൻ ജീവനക്കാരും കൂട്ടിരിപ്പുകാരും ഏറെ ബുദ്ധിമുട്ടുന്നുണ്ട്. പകൽ പോലും വേണ്ടത്ര വെളിച്ചമില്ലാത്ത ഈ ഭാഗത്ത് രാത്രിയും വെളിച്ചം കുറവാണ്. മെഡിക്കല്‍ കോളജിന് പുറത്ത് കെട്ടി ടമാലിന്യങ്ങള് കൂട്ടിയിടുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയതോടെയാണ് ആരും കാണാതിരിക്കാന്‍…
Read Moreപതിമൂന്നുകാരിയേയും യുവാവിനെയും കാണാതായ കേസ്; ഇരുവരേയും ബംഗളൂരിൽ കണ്ടെത്തി; പെൺകുട്ടിക്ക് വൈദ്യപരിശോധന
പയ്യന്നൂർ: കാണാതായ കുഞ്ഞിമംഗലത്തെ പതിമൂന്നുകാരിയേയും തട്ടിക്കൊണ്ടുപോയ യുവാവിനെയും ബംഗളൂരുവിൽ കണ്ടെത്തി. കാണാതായ കുഞ്ഞിമംഗലം തെക്കുമ്പാട് താമസിക്കുന്ന കർണാടക സ്വദേശിയായ പതിമൂന്നുകാരിയെയും ബംഗളൂരു സ്വദേശിയായ യുവാവിനെയുമാണ് യുവാവിന്റെ സഹോദരന്റെ വീട്ടിൽനിന്നും പയ്യന്നൂർ പോലീസ് കണ്ടെത്തിയത്. ഈ മാസം എട്ടിന് പുലർച്ചെ മൂന്നോടെയാണ് കുട്ടിയെ കാണാതായതെന്നാണ് പയ്യന്നൂർ പോലീസിൽ സഹോദരി പരാതി നൽകിയത്. അവിനാഷ് എന്ന യുവാവാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് സംശയിക്കുന്നതായുള്ള പരാതിയിൽ കേസെടുത്ത പോലീസ് ഈ യുവാവ് തള്ളിക്കൊണ്ടു പോകുന്ന സ്കൂട്ടറിന് പിന്നാലെ നടന്നുപോകുന്ന പെൺകുട്ടിയുടെ സിസിടിവി ദൃശ്യം കണ്ടെത്തിയിരുന്നു. അവിനാഷിന്റെ മൊബൈൽ സ്വിച്ച് ഓഫായിരുന്നത് അന്വേഷണത്തിന്റെ വേഗത കുറച്ചു. പിന്നീട് ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്കൂട്ടർ കണ്ടെത്തിയത് പോലീസിന് ലഭിച്ച സൂചനകളെ തുടർന്നാണ് പോലീസ് സംഘം ബംഗളൂരുവിലെത്തിയത്. ബംഗളൂരുവിൽ അവിനാഷിന്റെ സഹോദരന്റെ താമസസ്ഥലത്തു നിന്നും കസ്റ്റഡിയിലെടുത്ത ഇരുവരെയും പയ്യന്നൂരിലെത്തിച്ചിട്ടുണ്ട്. ഇന്ന് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുന്ന പെൺകുട്ടിയിൽനിന്നു മൊഴിയെടുത്തശേഷം കോടതിയിൽ ഹാജരാക്കും.…
Read Moreവാടകവീട്ടില്‍ ബൈക്കില്‍ വരവും പോക്കും; നാട്ടുകാരുടെ പരാതി ശരിയായി; എംഡിഎംഎയുമായി യുവാവ് പിടിയിൽ
പഴയങ്ങാടി: വാടകവീട്ടിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. തളിപ്പറമ്പ് ഹൈവേ പള്ളിക്ക് സമീപത്തെ പി.കെ. അര്‍ഷാദിനെയാണ് (31) ഏഴോം പഞ്ചാരക്കുളം എകെജി വായനശാലയിക്ക് സമീപത്തെ ക്വാര്‍ട്ടേഴ്സിന്റെ വരാന്തയില്‍ വച്ച് 150 മില്ലിഗ്രാം എംഡിഎംഎയുമായി പഴയങ്ങാടി എസ്ഐ പി. യദുകൃഷ്ണന്റെ നേതൃത്വത്തില്‍ പോലീസ് പിടികൂടിയത്. ഇന്നലെയായിരുന്നു സംഭവം. വാടകവീട്ടില്‍ ചിലര്‍ ബൈക്കില്വന്നുപോകുന്നതായി നാട്ടുകാര്‍ അറിയിച്ചത് പ്രകാരമാണ് പോലീസ് സ്ഥലത്തെത്തിയത്. നേരത്തെ 2022 ജനുവരിയില്‍ തളിപ്പറമ്പ് പോലീസ് അര്‍ഷാദിനെ പിടികൂടിയിരുന്നതായി പോലീസ് പറഞ്ഞു. ഗ്രേഡ് എസ്ഐ പി. അശോകന്, സീനിയര്‍ സിപിഒമാരായ കെ.പി. മനോജ്, ടി.വി. ചന്ദ്രകുമാര്‍ എന്നിവരും റൂറല്‍ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാന്‍സാഫ് ടീം അംഗങ്ങളും അര്‍ഷാദിനെ പിടികൂടിയ പോലീസ് സംഘത്തിലുണ്ടായിരുന്നു. ഡാന്‍സാഫ് ടീം ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു.
Read Moreകുടുംബ പ്രശ്നങ്ങളെ ചൊല്ലിയുള്ള തർക്കം; ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ് ജീവനൊടുക്കി
ചെറുപുഴ: ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചശേഷം ഭർത്താവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ 12.30 തോടെ ചെറുപുഴ പഞ്ചായത്തിലെ പ്രാപ്പോയിലിലാണ് സംഭവം. പ്രാപ്പോയിൽ ടൗണിൽ കച്ചവടം നടത്തുന്ന പനംകുന്നിൽ ശ്രീധരനാണ് (65) ഭാര്യയെ വാക്കത്തി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ജീവനൊടുക്കിയത്. ശ്രീധരൻ ഭാര്യ സുനിതയെ (45) വെട്ടിയ ശേഷം അടുക്കളയിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ബഹളം കേട്ട് സമീപവാസികളും പട്രോളിംഗ് നടത്തുകയായിരുന്ന ചെറുപുഴ പോലീസും സ്ഥലത്തെത്തി പരിക്കേറ്റു കിടന്ന സുനിതയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ശ്രീധരന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് നാലിന് പ്രാപ്പോയിൽ ശ്രീവയനാട്ട് കുലവൻ ക്ഷേത്ര ശ്മശാനത്തിൽ സംസ്കരിക്കും. പുറത്തും കൈക്കും പരിക്കേറ്റ സുനിത പയ്യന്നൂർ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബ പ്രശ്നങ്ങളെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നു പറയുന്നു. ശ്രീരാജ്, അർജുൻ എന്നിവർ മക്കളാണ്. സംഭവസമയത്ത് ശ്രീധരനും ഭാര്യ സുനിതയും…
Read Moreകണ്ണൂരിൽ കാണാതായ 13കാരിയെ കണ്ടെത്താനായില്ല; അതിർത്തികളിൽ പരിശോധന ശക്തമാക്കി പോലീസ്
പയ്യന്നൂർ: കാണാതായ കുഞ്ഞിമംഗലത്തെ 13 വയസുകാരിയെ കണ്ടെത്താനായില്ല. കുഞ്ഞിമംഗലം തെക്കുമ്പാട് പുതിയ പുഴക്കര താമസിക്കുന്ന കർണാടക സ്വദേശിയുടെ മകളെയാണ് സംസ്ഥാന അതിർത്തികളിലടക്കം പരിശോധന നടത്തിയിട്ടും കണ്ടെത്താനാകാഞ്ഞത്. ഇന്നലെ പുലർച്ചെ മൂന്നോടെയാണ് കുട്ടിയെ കാണാതായതെന്നാണ് പയ്യന്നൂർ പോലീസിൽ സഹോദരി നൽകിയ പരാതി. ബന്ധുവായ യുവാവാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് സംശയിക്കുന്നതായുള്ള പരാതിയിയിൽ കേസെടുത്ത പോലീസ് ഉർജിതമായ അന്വേഷണമാണ് നടത്തുന്നത്. ഇയാൾ തള്ളിക്കൊണ്ടു പോകുന്ന സ്കൂട്ടറിന് പിന്നാലെ നടന്നു പോകുന്ന പെൺകുട്ടിയുടെ സിസി ടിവി ദൃശ്യം പോലീസിന് ലഭിച്ചിരുന്നു.പെൺകുട്ടിയുമായി കർണാടക രജിസ്ട്രേഷനിലുള്ള സ്കൂട്ടറിൽ കർണാടകയിലേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് കർണാടക സംസ്ഥാനവുമായി അതിർത്തി പങ്കിടുന്ന പ്രധാനറോഡുകളിൽ പോലീസിനെ വിന്യസിച്ചിരുന്നു. രാജപുരം, ആദൂർ, ബദിയഡുക്ക, മഞ്ചേശ്വരം പോലീസ് സ്റ്റേഷനുകൾക്ക് ജാഗ്രത നിർദേശം നൽകിയതിനെ തുടർന്നായിരുന്നു സ്കൂട്ടർ കണ്ടെത്താനുള്ള ശ്രമം നടത്തിയത്. ഇയാളെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ഇയാളുടെ ഫോൺ സ്വിച്ച്ഓഫുമായിരുന്നു. മീൻപിടിത്തത്തിനായി കർണാടകത്തിൽ നിന്നും…
Read Moreകണ്ണൂരിൽ വീണ്ടും ബാങ്കിൽ ചെക്ക് മോഷണം: 40,399 തട്ടി
കണ്ണൂർ: കണ്ണൂരിൽ വീണ്ടും ബാങ്കിൽനിന്നു ചെക്ക് മോഷ്ടിച്ച് പണം തട്ടിയെന്ന പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. മേലെചൊവ്വയിലെ യൂണിൻ ബാങ്ക് ശാഖ മാനേജർ അനുപമയുടെ പരാതിയിലാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ചൊവ്വ ബ്രാഞ്ചിൽ ക്ലിയറൻസിനായി സമർപ്പിച്ച ചെക്കുകളാണ് മോഷണം പോയത്. ഇതിൽ ഒരു ചെക്കിൽ തിരുത്തൽ വരുത്തി എസ്ബിഐയിൽ ഹാജരാക്കി 40,399 തട്ടിയെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു ബാങ്കിന്റെ കൗണ്ടറിൽ ക്ലിയറൻസിനായി ചെക്കുകൾ വന്നത്. പി.ആർ. ഓട്ടോ ഏജൻസീസ് എന്ന സ്ഥാപനത്തിന്റെ പേരിലുള്ള ചെക്കാണ് എസ്ബിഐയിൽ ഹാജരാക്കി പണം തട്ടാനുപയോഗിച്ചത്. തുക ലഭിക്കേണ്ടയാളുടെ പേര് തിരുത്തിയാണ് പണം തട്ടിയത്. കറുത്ത ഷർട്ട് ധരിച്ച രണ്ട് പേരെത്തി ചെക്ക് മോഷ്ടിച്ച് കടന്നുകളയുന്നതിന്റെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവർ ഹിന്ദി സംസാരിച്ചിരുന്നതായി ബാങ്കിൽ എത്തിയവർ പറയുന്നു. കഴിഞ്ഞ ദിവസം എസ്ബിഐയുടെ…
Read Moreപതിനൊന്നു വയസുള്ള വിദ്യാർഥിനിയെ സ്കൂളിൽ പീഡിപ്പിച്ചു: അധ്യാപകനെതിരേ കേസ് ന്വേഷണം ആരംഭിച്ചു
മയ്യിൽ: 11 വസുകാരിയായ വിദ്യാർഥിനിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ അധ്യാപകനെതിരെ മയ്യിൽ പോലീസ് കേസെടുത്തു. മയ്യിൽ പോലീസ് സ്റ്റേഷൻ പരിധിയിലിലെ യുപി സ്കൂൾ അധ്യാപകനായ ഇരിക്കൂർ സ്വദേശിക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഒരാഴ്ചമുന്പ് സ്കൂളിൽവച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. പീഡനവിവരം കുട്ടി വീട്ടിലെത്തി രക്ഷിതാക്കളോട് പറയുകയായിരുന്നു. രക്ഷിതാക്കൾ ചൈൽഡ് ലൈനിൽ പരാതിയെ തുടർന്നാണ് നടപടി. സംഭവത്തിൽ മയ്യിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreവ്യാജവാറ്റ് ചോദ്യം ചെയ്ത മകനെ പിതാവ് കുത്തിക്കൊന്ന കേസ്: വിധി 19ന്; പിന്നിൽനിന്ന് ഒറ്റകുത്തിനു കൊലപ്പെടുത്തുകയായിരുന്നു
തലശേരി: വീട്ടിൽ വ്യാജമദ്യം നിർമിക്കുന്നത് ചോദ്യം ചെയ്ത മകനെ പിതാവ് കുത്തിക്കൊന്ന കേസിൽ അഡീഷണൽ ജില്ലാ സെഷൻസ് കോടതി 19 ന് വിധി പറയും. പയ്യാവൂർ നേരകത്തന്നാട്ടിയിൽ ഷാരോണിനെ (19) കുത്തികൊലപ്പെടുത്തിയ കേസിലാണ് കോടതി വിധി. ഷാരോണിന്റെ പിതാവ് സജി ജോർജാണ് (45) കേസിലെ പ്രതി. 2020 ഓഗസ്റ്റ് 15 നാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ മൊബൈൽ നോക്കി കൊണ്ടിരിക്കുകയായിരുന്ന ഷാരോണിനെ സജി പിന്നിൽനിന്ന് ഒറ്റകുത്തിനു കൊലപ്പെടുത്തുകയായിരുന്നുവെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. മകനെ കുത്തി വീഴ്ത്തിയശേഷം കത്തി കഴുകി വസ്ത്രം മാറി ബൈക്കിൽ പുറത്തേക്കുപോകുന്നതിനിടയിൽ ” സജിയോട് കളിച്ചാൽ ഇങ്ങനെ ഇരിക്കുമെന്ന്’ പ്രതി പറഞ്ഞതായും പോലീസ് കണ്ടെത്തിയിരുന്നു. ഷാരോണിന്റെ സഹോദരൻ ഷാർലറ്റ് ഉൾപ്പെടെ 31 സാക്ഷികളെയാണ് കേസിൽ പ്രോസിക്യൂഷൻ വിസ്തരിച്ചത്. പിതാവിനെതിരേ ഷാർലറ്റ് മൊഴി നൽകിയിരുന്നു. 43 രേഖകളും ഹാജരാക്കിയിരുന്നു. ഷാർലറ്റിന്റെ അമ്മ ഇറ്റലിയിലാണ്. സജിയും മക്കളുമാണു വീട്ടിൽ…
Read Moreസിപിഎമ്മുമായി തുറന്നപോരാട്ടം നടത്തിയ ചിത്രലേഖ അന്തരിച്ചു; അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു
കണ്ണൂര്‍: ജീവിക്കാനുള്ള പോരാട്ടത്തിനായി സിപിഎമ്മുമായി തുറന്ന പോരാട്ടം നടത്തിയ ഓട്ടോ ഡ്രൈവര്‍ ചിത്രലേഖ(48) അന്തരിച്ചു. കനത്ത ശ്വാസംമുട്ടലിനെ തുടര്‍ന്ന് പുലര്‍ച്ചെ കണ്ണൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദബാധയെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. തന്റെ ഏക വരുമാനമായ ഓട്ടോറിക്ഷ സിപിഎം നേതൃത്വത്തില്‍ കത്തിച്ചു എന്നാരോപിച്ച് നടത്തിയ പ്രക്ഷോഭങ്ങളിലൂടെയാണ് ചിത്രലേഖ സംസ്ഥാനത്ത് ചര്‍ച്ചയായത്. 2004ല്‍ ഓട്ടോ ഓടിക്കുന്നതുമായി ബന്ധപ്പെട്ട് സിഐടിയുമായി തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. 2005ലും 2023ലും ചിത്രലേഖലയുടെ ഓട്ടോറിക്ഷക്ക് തീയിട്ടിരുന്നു. ഇതിന് പിന്നിൽ സിപിഎം ആണെന്ന് ചിത്ര ലേഖ ആരോപിച്ചിരുന്നു. ജാതിവിവേചനം സംബന്ധിച്ച പരാതിയുമായും ചിത്രലേഖ സിപിഎമ്മിനെതിരേ രംഗത്തെത്തിയിരുന്നു. പയ്യന്നൂരിലായിരുന്ന സമയത്താണ് പ്രശ്നം ഉണ്ടായിരുന്നത്. ചിത്രലേഖ പിന്നീട് കാട്ടാമ്പള്ളിയിലേക്ക് താമസം മാറ്റുകയായിരുന്നു.
Read More