തലശേരി: തലശേരിയിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ എംഡിഎംഎയുമായി യുവതി അറസ്റ്റിൽ. തലശേരി സ്വദേശി റുബൈദയാണ്(37) അറസ്റ്റിലായത്. ഇവരുടെ കൈയിൽ നിന്ന് 10.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. തലശേരിയിൽ വ്യാപകമായി ലഹരി വിൽപന നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് ഇന്നലെയാണ് പോലീസ് മിന്നൽ പരിശോധന നടത്തിയത്. വാടക ക്വാർട്ടേഴ്സിന്റെ അടുക്കളയിലെ ഫ്രിഡ്ജിനടിയിൽ സൂക്ഷിച്ച നിലയിലായിരുന്നു എംഡിഎംഎ കണ്ടെടുത്തത്. യുവതിയുടെ കൈയിൽ നിന്നു ലഹരി വിൽപനയ്ക്കുപയോഗിക്കുന്ന ആറ് മൊബൈൽ ഫോണുകളും പണവും പോലീസ് കണ്ടെടുത്തു. പ്രദേശത്ത് ലഹരി വിൽപന നടത്തുന്ന പ്രധാന കണ്ണിയാണ് അറസ്റ്റിലായ യുവതിയെന്ന് പോലീസ് പറഞ്ഞു. യുവതിക്ക് ആരാണ് എംഡിഎംഎ എത്തിച്ച് നൽകുന്നതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
Read MoreCategory: Kannur
തളിപ്പറമ്പിൽ ടാങ്കർലോറി താഴ്ചയിലേക്കു മറിഞ്ഞു; ലോറി കാലി ആയതിനാൽ ഒഴിവായത് വൻ ദുരന്തം
തളിപ്പറമ്പ്: ദേശീയ പാതയിൽ ചിറവക്ക് വളവിൽ ടാങ്കർ ലോറി നിയന്ത്രണംവിട്ട് റോഡിൽ നിന്നു താഴ്ചയിലേക്കു മറിഞ്ഞു. ഡ്രൈവർക്കു പരിക്കേറ്റു. ഉത്തർപ്രദേശ് സ്വദേശി പവൻ ഉപാധ്യായ്ക്കാണ് (45) പരിക്കേറ്റത്. ഇന്നു പുലർച്ചെയായിരുന്നു അപകടം. എംഎച്ച് 43 ബിപി 6916 എന്ന ഓയിൽ ടാങ്കർ ലോറിയാണു അപകടത്തിൽ പ്പെട്ടത്. പരിക്കേറ്റ ഡ്രൈവറെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പരിക്കു സാരമുള്ളതല്ല. അപകടവിവരമറിഞ്ഞ് എത്തിയ തളിപ്പറമ്പ് പോലീസാണ് ഉപാധ്യായയെ ആശുപത്രിയിലെത്തിച്ചത്. ടാങ്കർ ലോറി കാലിയായതിനാലാണു വൻ ദുരന്തം ഒഴിവായത്. തളിപ്പറമ്പിൽനിന്നുള്ള അഗ്നിരക്ഷാസേന സ്ഥലത്തെത്തി പരിശോധന നടത്തി.
Read Moreസ്കൂൾ ബസിൽ പെൺകുട്ടിക്കുനേരേ അതിക്രമം; വിദ്യാർഥിനിയുടെ പരാതിയിൽ ഡ്രൈവർ അറസ്റ്റിൽ; പോക്സോ കേസ് ചുമത്തി പോലീസ്
ചക്കരക്കൽ(കണ്ണൂർ): സ്കൂൾ ബസിൽ വച്ച് വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ച സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ. എടക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു വിദ്യാലയത്തിലെ ബസ് ഡ്രൈവറെയാണ് പോക്സോ വകുപ്പ് ചുമത്തി ചക്കരക്കൽ സിഐ ആസാദ് ഇന്നു രാവിലെ അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് സ്കൂൾ ബസിലെ യാത്രയ്ക്കിടെ ഡ്രൈവർ ഉപദ്രവിച്ചെന്നാണ് പരാതി. പെൺകുട്ടി ഇക്കാര്യം അധ്യാപകരോട് പറയുകയും സ്കൂൾ അധികൃതർ എടക്കാട് പോലീസിൽ പരാതി നൽകുകയുമായിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.
Read Moreബർത്തഡേ പാർട്ടിക്കിടെ ലൈറ്റർ ചോദിച്ചിട്ട് നൽകിയില്ലെന്ന് ആരോപിച്ച് യുവാക്കൾക്ക് ക്രൂരമർദനം; രണ്ട് പേർ അറസ്റ്റിൽ
കണ്ണൂർ: ലൈറ്റർ ചോദിച്ചിട്ട് നൽകാത്ത വിരോധത്തിൽ യുവാക്കളെ മർദിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. അത്താഴക്കുന്ന് സ്വദേശി കെ. മുഹമ്മദ് സഫ്വാൻ(22), കൊറ്റാളി സ്വദേശി കെ. സഫ്വാൻ(24) എന്നിവരെയാണ് കണ്ണൂർ ടൗൺ സിഐ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. ഇന്നലെ പുലർച്ചെ 2.45 ഓടെയായിരുന്നു സംഭവം. പാപ്പിനിശേരി സ്വദേശി ടി.പി.പി. മുനവീറിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. പരാതിക്കരന്റെ സഹോദരനായ ടി.പി.പി. തൻസീൽ(22) സുഹൃത്ത് ഷഹബാസ്(20) എന്നിവർക്കാണ് പരിക്കേറ്റത്. പയ്യാമ്പലത്ത് നടന്ന ബർത്ത്ഡേ പാർട്ടിയിൽ വച്ച് ആറ് പേർ ചേർന്ന് തൻസീലിനോടും സുഹൃത്തിനോടും ലൈറ്റർ ചോദിക്കുകയും ഇല്ലെന്ന് പറഞ്ഞപ്പോൾ നീയൊക്കെ എന്തിനാടാ വന്നതെന്ന് പറഞ്ഞ് വാക്ക് തർക്കം നടക്കുകയും ചെയ്തു. തുടർന്ന് പ്രതികൾ ചേർന്ന് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് തൻസീലിന്റെ തുടയ്ക്കും സുഹൃത്ത് ഷാഹബാസിന്റെ വയറിനും കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു.
Read Moreചികിത്സയ്ക്കിടയിൽ നാലു വയസുകാരിയുടെ മരണം: പോലീസ് അന്വേഷണം തുടങ്ങി; കാലിൽ പൊള്ളലുമായി എത്തിയ കുട്ടിക്കാണ് ദാരുണസംഭവം ഉണ്ടായത്
തലശേരി: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നാലു വയസുകാരി മരിച്ച സംഭവത്തിൽ കൊളവല്ലൂർ പോലീസ് അന്വേഷണം ആരംഭിച്ചു. പാനൂർ കൊളവല്ലൂർ തൂവക്കുന്ന് മന്നത്ത് തയുള്ളതിൽ അബ്ദുള്ള-സുമയ്യ ദമ്പതികളുടെ മകൾ സയ്ഫ ആയിഷയാണ് ഇന്നലെ മരിച്ചത്. തിളച്ച ചായ കാലിൽ മറിഞ്ഞതിനെത്തുടർന്ന് തലശേരിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ചികിത്സയ്ക്കു ശേഷം ആശുപത്രി വിടാൻ ഒരുങ്ങവെ മരുന്നു നൽകിയിരുന്നു. തുടർന്ന് അത്യാസന്ന നിലയിലായ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചികിത്സയിലെ അപാകതയാണ് മരണ കാരണമെന്ന ബന്ധുക്കളുടെ പരാതിയെത്തുടർന്നാണ് കൊളവല്ലൂർ പോലീസ് കേസെടുത്തത്. ആശുപത്രി അധികൃതരുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് ചികിത്സാരേഖകൾ ശേഖരിച്ചു.തങ്ങൾപീടിക സഹ്റ പബ്ലിക് സ്കൂൾ എൽകെ ജി വിദ്യാർഥിനിയാണ് സയ്ഫ.സഹോദരങ്ങൾ: സൻഹ ഫാത്തിമ. അഫ്ര ഫാത്തിമ, മുഹമ്മദ് അദ്നാൻ.
Read Moreസിസിടിവി സ്ഥാപിച്ചതിന് മർദനം: രണ്ടു പേർക്കെതിരേ കേസ്
പയ്യന്നൂർ: വീട്ടിൽ നിരീക്ഷണക്കാമറ സ്ഥാപിച്ച വിരോധത്തിൽ മർദിച്ചുവെന്ന പരാതിയിൽ രണ്ടു പേർക്കെതിരേ പയ്യന്നൂർ പോലീസ് കേസെടുത്തു. രാമന്തളി കക്കമ്പാറയിലെ പി. സനീഷിന്റെ പരാതിയിലാണ് അയൽവാസികളായ അയ്യപ്പൻ, ലതിക എന്നിവർക്കെതിരേ കേസെടുത്തത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനാണ് സംഭവം. നടന്നു പോവുകയായിരുന്ന പരാതിക്കാരനെ തടഞ്ഞു നിർത്തി ഇരുമ്പുവടി കൊണ്ട് കഴുത്തിനടിച്ച് പരിക്കേൽപ്പിച്ചതായും മുളകു വെള്ളമൊഴിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അശ്ലീലഭാഷയിൽ ചീത്തവിളിച്ചുമെന്നുമാണ് പരാതി. അനധികൃത മദ്യവില്പന ചോദ്യം ചെയ്ത വിരോധത്തിലും പ്രതികളുടെ വീടിന്റെ മുന്നിലെ വഴിയിലൂടെ നടക്കുന്നതിന്റെയും പരാതിക്കാരന്റെ വീട്ടിൽ നിരീക്ഷണക്കാമറ സ്ഥാപിച്ചതിന്റെയും വിരോധമാണ് അക്രമത്തിന് കാരണമെന്നും പരാതിയിലുണ്ട്.
Read Moreട്രാഫിക് എസ്ഐയെ മർദിച്ച ബസ് യാത്രക്കാരൻ പിടിയിൽ
കണ്ണൂർ: ട്രാഫിക് എസ്ഐയെ മർദിച്ച സംഭവത്തിൽ ബസ് യാത്രക്കാരനെതിരേ കേസെടുത്തു. ട്രാഫിക് എസ്ഐ മനോജ് കുമാറിന്റെ പരാതിയിൽ കൊളച്ചേരിയിലെ ടി.വി. നിസാറിന് (42) എതിരേയാണു കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്. ഇന്നലെ രാവിലെ 11.15 ഓടെ താഴെചൊവ്വ തെഴുക്കിലെപീടികയിലായിരുന്നു സംഭവം. സ്ഥിരമായി ട്രാഫിക് കുരുക്കനുഭവപ്പെടുന്ന താഴെ ചൊവ്വയിൽ ഇന്നലെ രാവിലെ കണ്ണൂരിൽനിന്നു കോഴിക്കോടേക്ക് പോവുകയായിരുന്ന കെ എൽ18 ആർ5664നമ്പർ കിംഗ് ലയൺ ബസ് മറ്റ് വാഹനങ്ങളും ഡിവൈഡറും മറികടന്ന് വന്നതിനെ തുടർന്ന് ട്രാഫിക് പോലീസ് ബസ് നിർത്താൻ ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങൾക്ക് തുടക്കം. ബസ്ഡ്രൈവറോട് ലൈസൻസ് കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ ബസിൽനിന്ന് ഓടിയിറങ്ങി വന്ന നിസാർ ട്രാഫിക് എസ്ഐയോട് നീയാരാടാ എന്റെ ബസ് പിടിക്കാനെന്ന് പറഞ്ഞ് അസഭ്യഭാഷയിൽ തെറി വിളിക്കുകയും കോളറിൽ കയറിപ്പിടിക്കുകയുമായിരുന്നു എന്നാണ് പരാതി..
Read Moreമതപഠനശാലയിലെ ഉസ്താദിന്റെ ക്രൂരമർദനം: കൂത്തുപറന്പ് പോലീസിന് കേസ് കൈമാറും
കൂത്തുപറമ്പ്: കൂത്തുപറമ്പിനടുത്ത് കിണവക്കൽ കമ്പിത്തൂണിൽ സ്വകാര്യ വ്യക്തി നടത്തുന്ന മതപഠനശാലയിൽ ഉസ്താദിന്റെ ക്രൂരമർദനത്തിന് 23 കാരൻ ഇരയായ കേസ് വിഴിഞ്ഞം പോലീസ് ഇന്ന് കൂത്തുപറമ്പ് പോലീസിന് കൈമാറിയേക്കും. മതപപഠനശാലയിലെ വിദ്യാർഥി തിരുവനന്തപുരം വിഴിഞ്ഞം ടൗൺഷിപ്പ് കോളനിയിലെ അജ്മൽ ഖാൻ ആണ് മലപ്പുറം തിരൂർ സ്വദേശി ഉസ്താദ് ഉമൈർ അഷറഫിയുടെ ക്രൂരമർദനത്തിന് ഇരയായത്. കമ്പിത്തൂണിലെ ഇഷ അതുൽ ഉലു ദർസിൽ ഈ മാസം ആറിനാണ് സംഭവം. ഉമൈർ അഷറഫി നല്ലവണ്ണം മതപഠനം നടത്തുന്നില്ലെന്ന് പുറത്തുള്ളവരോടു പറഞ്ഞ വിരോധത്തിൽ അജ്മൽ ഖാനെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിക്കുകയും ചൂരൽ വടി കൊണ്ട് മുതുകിൽ അടിച്ച് മുറിവേൽപ്പിക്കുകയും കണ്ണിൽ മുളക് ഉടച്ച് തേക്കുകയും ചെയ്തുവെന്നാണ് ഉസ്താതാദിനെതിരേയുള്ള കേസ്. അമീർ ഖാൻ വിഴിഞ്ഞം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ്. പരാതിയിൽ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. സംഭവ സ്ഥലം കൂത്തുപറമ്പ് സ്റ്റേഷൻ പരിധിയിലായതിനാലാണ് കേസ് കൂത്തുപറമ്പ് സ്റ്റേഷനിലേക്ക്…
Read Moreഇൻസ്റ്റയിലൂടെ പരിചയപ്പെട്ട പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ പകർത്തി ഭീഷണി; 24കാരൻ പിടിയിൽ
തലശേരി: ഇൻസ്റ്റയിലൂടെ പരിചയപ്പെട്ട പ്ലസ്വൺ വിദ്യാർഥിനിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ എടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ ഇരുപത്തിനാലുകാരൻ അറസ്റ്റിൽ. ബിസിനസ് ഡവലപ്പ്മെന്റ് കമ്പനി ജീവനക്കാരനായ ചോമ്പാല സ്വദേശിയാണ് അറസ്റ്റിലായത്. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഇൻസ്റ്റാഗ്രാമിലൂടെയാണ് പതിനാറുകാരിയായ പെൺകുട്ടിയെ യുവാവ് പരിചയപ്പെട്ടത്. തുടർന്ന് മാഹി, തലശേരി തുടങ്ങിയ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ പകർത്തി ഭീഷണി മുഴക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു.
Read Moreമരുമകളുടെ വിവാഹത്തിന് അമ്മാവൻ ഗൾഫിൽനിന്നു കൊടുത്തയച്ച സ്വർണം കവർന്നു; രണ്ടുപേർക്കെതിരേ കേസ്
കൂത്തുപറമ്പ്: മരുമകളുടെ വിവാഹ ആവശ്യത്തിനായി വിദേശത്തുനിന്നു കൊടുത്തയച്ച പത്തുലക്ഷം രൂപയുടെ 150 ഗ്രാം സ്വർണം വീട്ടിൽ നൽകിയില്ലെന്ന പരാതിയിൽ രണ്ടു പേർക്കെതിരേ കണ്ണവം പോലീസ് കേസെടുത്തു. മലപ്പുറം തിരൂരങ്ങാടിയിലെ അബ്ദുൾ റഫീഖിന്റെ പരാതിയിൽ സുബീഷ്, അമൽ രാജ് എന്നിവർക്കെതിരേയാണ് കണ്ണവം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. അബ്ദുൾ റഫീഖിന്റെ അമ്മാവൻ മുസ്തഫയാണ് ഗൾഫിൽ നിന്നു സുബീഷിന്റെ കൈയിൽ സ്വർണം കൊടുത്തയച്ചത്. എന്നാൽ സ്വർണം വീട്ടിൽ നൽകിയില്ലെന്നാണ് പരാതി. എന്നാൽ സ്വർണം മുസ്തഫയുടെ വീട്ടിൽ നൽകാനായി സുബീഷ് അമൽ രാജിന് കൈമാറുകയാണുണ്ടായതെന്നും പരാതിയിൽ പറയുന്നു.
Read More