കൊച്ചി: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ സംഘടിപ്പിക്കുന്ന മാധ്യമ പര്യടനത്തിന്റെ ഭാഗമായി കേരളത്തിൽ നിന്നുള്ള വനിതാ മാധ്യമ പ്രതിനിധി സംഘം ഗുജറാത്തിലെ റൺ ഉത്സവിൽ പങ്കെടുത്തു. ഗുജറാത്തിന്റെ വികസനം, നവീകരണം, പൈതൃകം എന്നിവ അറിഞ്ഞുകൊണ്ടുള്ള പര്യടനം ഇന്ന് ആറാം ദിവസത്തിലേക്ക് കടന്നു. പര്യടനം നാളെ (ഡിസംബർ 23 ന്) സമാപിക്കും. പര്യടനത്തിന്റെ അഞ്ച്, ആറ് ദിവസങ്ങളിൽ, പ്രതിനിധി സംഘം റൺ ഓഫ് കച്ച് സന്ദർശിച്ചു.ധോർഡോ ഗ്രാമത്തിലെ സർപഞ്ചായ ശ്രീ മിയ ഹുസൈൻ ഗുൽ ബേഗുമായി മാധ്യമ പ്രവർത്തകർ കൂടിക്കാഴ്ച്ച നടത്തി.2005ൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ആരംഭിച്ച റൺ ഉത്സവത്തിലൂടെ ഒരിക്കൽ ഉപ്പ് നിക്ഷേപത്താൽ തരിശായിരുന്ന ഈ പ്രദേശം ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായി മാറിയതിൻ്റെ പ്രചോദനാത്മകമായ കഥ അദ്ദേഹം പങ്കുവെച്ചു. ഇപ്പോൾ ഒരു സുപ്രധാന…
Read MoreCategory: Kochi
സ്വർണാഭരണം കവർന്നു: ഒളിവിൽപോയ ഗുണ്ട നേപ്പാൾ അതിർത്തിയിൽ പിടിയിൽ
ആലുവ: യുഎപിഎ ഉൾപ്പടെ നിരവധി കേസുകളിലെ പ്രതിയായ കുപ്രസിദ്ധ ഗുണ്ട ഉത്തർപ്രദേശിലെ നേപ്പാൾ അതിർത്തിയിൽ പിടിയിലായി. മലപ്പുറം പെരുമ്പടപ്പ് വെളിയങ്കോട് താന്നിത്തുറക്കൽ വീട്ടിൽ ഷംനാദ് (35)നെയാണ് കേരള ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെ സഹായത്തോടെ തൃശൂർ സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. എടിഎസ് ഡിഐജി പുട്ട വിമലാദിത്യയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇയാൾ വലയിലായത്. തടിയന്റവിട നസീർ ഉൾപ്പെട്ട തീവ്രവാദ ശൃംഖലയുമായി അടുത്തബന്ധമുണ്ടായിരുന്നയാളാണെന്ന് പോലീസ് പറഞ്ഞു. വധശ്രമം അടക്കം 22 കേസുകളിലെ പ്രതിയാണ് ഷംനാദ്. 2023 ഓഗസ്ത് 17ന് വെളിയംകോട് സ്വദേശി മുഹമ്മദ് ഫായിസിനെ വധിക്കാൻ ശ്രമിച്ചതിന് തൃശൂർ സിറ്റിയിലെ വടക്കേക്കാട് പോലീസ് സ്റ്റേഷൻ രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ അറസ്റ്റ് ചെയ്തത്. ഈ കേസിന് ശേഷം വടക്കേ ഇന്ത്യയിലും നേപ്പാളിലും മാറി മാറി ഒളിവിൽ കഴിയുകയായിരുന്നു. 2016ൽ വിജിലൻസ് ചമഞ്ഞ് പെരുമ്പാവൂരിലെ ഒരു വീട്ടിൽക്കയറി…
Read Moreക്രിസ്മസ് ആഘോഷത്തിൽ സ്കൂളിൽ വിദ്യാർഥികളുടെ മദ്യസേവ; വിദ്യാർഥികൾക്ക് മദ്യം വാങ്ങി നൽകിയ ഓട്ടോ ഡ്രൈവറെ എക്സൈസ് തെരയുന്നു
ചെറായി: സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിനിടെ വിദ്യാർഥികളുടെ മദ്യസേവ. ഛർദിച്ച് അവശരായ വിദ്യാർഥികളിൽ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷക്ക് ശേഷം വിട്ടയച്ചു. പള്ളിപ്പുറം പഞ്ചായത്തിലെ തെക്കൻ മേഖലയിലെ ഒരു ഹൈസ്കൂളിൽ ഇന്നലെയായിരുന്നു സംഭവം. സ്കൂൾ അധ്യാപകർ അറിയിച്ചതിനെ തുടർന്ന് പോലീസും എക്സൈസും സ്കൂളിലെത്തി അന്വേഷണം നടത്തി. അധ്യാപകർ അറിയാതെ ഒമ്പതാം ക്ലാസിലെ എഴുവിദ്യാർഥികളും എഴ്, എട്ട്, ക്ലാസിലെ നാലു വിദ്യാർഥികളുമാണ് മദ്യസേവ നടത്തിയത്. ഒമ്പതാം ക്ലാസിലെ വിദ്യാർഥിക്ക് ഒരു ഓട്ടോറിക്ഷാ ഡ്രൈവറാണ് മദ്യം വാങ്ങിക്കൊടുത്തതെന്നാണ് സൂചന. ഓട്ടോ ഡ്രൈവറെ എക്സൈസ് തെരയുന്നുണ്ട്. ബാക്കിയുള്ളവർക്ക് ചെറായിലെ ഒരു പ്ലസ് ടു വിദ്യാർഥി വഴിയാണ് മദ്യം ലഭിച്ചതെന്നും പോലീസ്, എക്സൈസ് ടീമിന്റെ അന്വേഷത്തിൽ അറിവായിട്ടുണ്ട്.
Read Moreവയോധികയുടെ മൃതദേഹം മകന് കുഴിച്ചിട്ട സംഭവം; ഫോറന്സിക് ഫലം കാത്ത് പോലീസ്
കൊച്ചി: എറണാകുളം വെണ്ണലയില് വയോധികയുടെ മൃതദേഹം ആരുമറിയാതെ മകന് വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവത്തില് തുടര്നടപടിക്ക് ഫോറന്സിക് റിപ്പോര്ട്ട് കാത്ത് പോലീസ്. മരിച്ച അല്ലിയുടെ പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടില് അസ്വഭാവിക കാരണങ്ങള് കണ്ടെത്താന് കഴിയാത്തതിനെ തുടര്ന്ന് സംഭവവുമായി ബന്ധപ്പെട്ട് പാലാരിവട്ടം പോലീസ് കസ്റ്റഡിയിലെടുത്ത അല്ലിയുടെ മകന് പ്രദീപിനെ പോലീസ് വിട്ടയച്ചിരുന്നു. അതിനിടെ അല്ലിയുടെ ആന്തരീകാവയവങ്ങള് പോലീസ് ഫോറന്സിക് പരിശോധനയ്ക്ക് കൈമാറി. ഈ റിപ്പോര്ട്ട് കിട്ടിയശേഷമാകും തുടര്നടപടികളിലേക്ക് പോലീസ് കടക്കുക.വ്യാഴാഴ്ച പുലര്ച്ചെയോടെ വെണ്ണല സെന്റ് മാത്യൂസ് പള്ളിക്ക് സമീപമായിരുന്നു സംഭവം. പ്രമേഹ രോഗിയായിരുന്നു അല്ലി. ഇവര് മരിച്ചതറിഞ്ഞ പ്രദീപ് സംസ്കാരത്തിനായി അയല്വാസികളുടെ സഹായം തേടിയിരുന്നു. സ്ഥിരം മദ്യപാനിയായ പ്രദീപ് പറഞ്ഞത് അയല്ക്കാര് സംഭവം കാര്യമായി എടുത്തില്ല. എന്നാല് പുലര്ച്ചെ ഇയാള് വീട്ടുമുറ്റത്ത് കുഴിയെടുക്കുന്നത് ശ്രദ്ധയില്പ്പെട്ടതോടെ നാട്ടുകാര് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. അല്ലിയുടെ സംസ്കാരം വ്യാഴാഴ്ച വൈകിട്ട് നടന്നു. സംഭവസമയം ഇരുവരും മാത്രമാണ്…
Read Moreആറുവയസുകാരിയുടെ കൊലപാതകം; അനീഷയെ കസ്റ്റഡിയില് ചോദ്യംചെയ്യാൻ പോലീസ്
കൊച്ചി: കോതമംഗലം നെല്ലിക്കുഴിയില് ഉത്തര്പ്രദേശ് സ്വദേശികളായ അതിഥിതൊഴിലാളികളുടെ മകള് ആറുവയസുകാരി മുസ്ക്കാന കൊല്ലപ്പെട്ട സംഭവത്തില് അറസ്റ്റിലായ രണ്ടാനമ്മ അനീഷയെ കസ്റ്റഡിയില് ലഭിച്ചതോടെ വിശദമായ ചേദ്യം ചെയ്യലിനൊരുങ്ങി പോലീസ്. അനീഷ കരുതിക്കൂട്ടി നടത്തിയ കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. തങ്ങളുടെ ജീവിതത്തില് കുട്ടി ബാധ്യത ആകാതെ ഒഴിവാക്കാന് വേണ്ടിയായിരുന്നു കൊലപാതകമെന്നാണ് നിലവില് നല്കിയിരിക്കുന്ന മൊഴി. ഈ കാര്യങ്ങളിലടക്കം കസ്റ്റഡില് വ്യക്തത തേടാനാണ് പോലീസ് നീക്കം. അനീഷയുമായി അടുപ്പമുള്ള നെല്ലിക്കുഴി സ്വദേശിയായ ദുര്മന്ത്രവാദിയെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും കുട്ടിയുടെ കൊലപാതകവുമായി ഇയാള്ക്ക് ബന്ധമില്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. കുട്ടിയുടെ പിതാവിനെയും പോലീസ് കസ്റ്റഡിയില് എടുത്തിരുന്നെങ്കിലും നിരപരാധിയാണെന്ന് ബോധ്യപ്പെട്ട് വിട്ടയച്ചിരുന്നു. ഉത്തര്പ്രദേശ് സ്വദേശിയായ അനീഷയില് ദുര്മന്ത്രവാദത്തിന്റെ സ്വാധീനം ഉണ്ടെങ്കിലും കൊലപാതകത്തില് ഇതു ഘടകമായിട്ടില്ലെന്നാണ് നിവവില് പോലീസിന്റെ നിഗമം. എന്നാല് ഈ കാര്യങ്ങളില് പോലീസ് കൂടുതല് വ്യക്തത തേടും. അഞ്ച് ദിവസത്തെ കസ്റ്റഡിയില് പരമാവധി തെളിവുകള്…
Read Moreഹെല്മറ്റിനുള്ളില് ശബ്ദിക്കുന്ന ഇലക്ട്രോണിക് ഉപകരണം: പോലീസ് അന്വേഷണം ആരംഭിച്ചു
കൊച്ചി: എറണാകുളം കാക്കനാട് ഇന്ഫോപാക്കിനടുത്ത് ഹെല്മറ്റിനകത്തു നിന്നും ഇലക്ട്രോണിക് ഉപകരണം കണ്ടെത്തിയ സംഭവത്തില് പോലീസ് അന്വേഷണം ആരംഭിച്ചു. ഹെല്മറ്റ് ആരെങ്കിലും മറന്നു വച്ചതാണോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്. പ്രദേശത്തെ കടയുടമകളില്നിന്നും ഹെല്മറ്റ് വച്ചിരുന്ന വാഹനത്തിന്റെ ഉടമയില് നിന്നടക്കം പോലീസ് മൊഴി രേഖപ്പെടുത്തും. ഇന്നലെ രാത്രി 11ഓടെയാണ് ഇന്ഫോപാര്ക്കിന് സമീപം ഹോട്ടലിന് മുന്നില് നിര്ത്തിയിട്ടിരുന്ന ബൈക്കിന് മുകളില് നിന്നാണ് ഹെല്മറ്റും അതിനുള്ളിലായി പ്ലാസ്റ്റിക് കണ്ടെയ്നറുള്ളില് ഇലക്്ട്രോണിക് ഉപകരണവും കണ്ടെത്തിയത്. ബൈക്കിന്റെ ഉടമ ഹെല്മറ്റും അതിലുണ്ടായിരുന്ന വസ്തുവും തന്റേതല്ലെന്ന് പറഞ്ഞ് കടയുടമയുടെ അടുത്തെത്തി. കടയുടമയും ഇത് തന്റേതല്ലെന്ന് പറഞ്ഞു. ഇതോടെ സ്ഥലത്തുണ്ടായിരുന്നവരും പരിഭ്രാന്തിയിലായി. വിവരം പിന്നീട് പോലീസിനെ അറിയിക്കുകയായിരുന്നു. ഉപകരണം ശബ്ദിക്കുന്ന നിലയിലായിരുന്നു. പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി ഇലക്ട്രോണിക് ഉപകരണം നിര്വീര്യമാക്കിയശേഷം കൊണ്ടുപോവുകയായിരുന്നു. ഹോട്ടലില് ഭക്ഷണം കഴിക്കാന് വന്നയാളുടെ ബൈക്കിലാണ് സാധനം കണ്ടെത്തിയത്. ജനങ്ങളെ ബോംബ് ആണെന്ന്…
Read Moreപ്രൊഡ്യൂസേഴ്സ് അസോസിയേഷന് നടപടിക്കെതിരേ പോരാട്ടം തുടരുമെന്ന് സാന്ദ്രാ തോമസ്
കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നടപടിക്കെതിരേ പോരാട്ടം തുടരുമെന്ന് നിര്മാതാവും നടിയുമായ സാന്ദ്രാ തോമസ്. ബുദ്ധിമുട്ട് നേരിടുന്ന നിര്മാതാക്കള് നിരവധിയുണ്ട്. പലരും പ്രതികരിക്കാത്തത് ഭയം കൊണ്ടാണ്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ അടുത്ത യോഗത്തില് പങ്കെടുക്കും. അവസാനം വരെ പോരാടുമെന്നും നന്മ വിജയിക്കുമെന്നും സാന്ദ്രാ തോമസ് പറഞ്ഞു. സംഘടിതമായി ഒരു സ്ത്രീക്കെതിരെ ചെയ്ത അനീതിയോട് പ്രതികരിച്ചതിനാണ് തന്നെ പുറത്താക്കിയത്. വനിത നിര്മാതാക്കള് മാത്രമല്ല ബുദ്ധിമുട്ട് അനുഭവിക്കുന്നത്. സംഘടനയ്ക്കെതിരെ ഭൂരിഭാഗം നിര്മാതാക്കളും നിലപാട് സ്വീകരിക്കാത്തത് ഭയം കൊണ്ട് മാത്രമാണ്. സുപ്രിംകോടതി വരെ പോകേണ്ടി വന്നാലും താന് പിന്നോട്ടില്ലെന്നും സാന്ദ്ര വ്യക്തമാക്കി. തന്നെപ്പോലെ ഇനിയും നിര്മാതാക്കള് മുന്നോട്ടുവരാനുണ്ട്. വൈകാതെ ഇവരുടെ ഗോപുരം ഇടിഞ്ഞുവീഴുമെന്ന് തന്നെയാണ് താന് പ്രതീക്ഷിക്കുന്നതെന്നും സാന്ദ്ര തോമസ് പറഞ്ഞു. നിര്മാതാക്കളുടെ സംഘടനയില് നിന്ന് സാന്ദ്രയെ പുറത്താക്കിയ നടപടി എറണാകുളം സബ് കോടതി ഇന്നലെ സ്റ്റേ ചെയ്തിരുന്നു. അന്തിമ ഉത്തരവ് വരുംവരെ സാന്ദ്ര…
Read Moreഏകതാ നഗറിലെ വനിതാ സ്വയം സഹായ സംഘങ്ങൾ പ്രവർത്തിക്കുന്നത് കേരളത്തിലെ കുടുംബശ്രീയെ മാതൃകയാക്കി: ഉദിത് അഗർവാൾ
കൊച്ചി: ഗുജറാത്ത് ഏകതാ നഗറിലെ വനിതാ സ്വയം സഹായ സംഘങ്ങൾ പ്രവർത്തിക്കുന്നത് കേരളത്തിലെ കുടുംബശ്രീയെ മാതൃകയാക്കിയെന്ന് ഗുജറാത്ത് സ്റ്റാച്യു ഓഫ് യൂണിറ്റി അതോറിറ്റി സിഇഒ ഉദിത് അഗർവാൾ. തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ സംഘടിപ്പിക്കുന്ന കേരളത്തിൽ നിന്നുള്ള മാധ്യമ പര്യടനത്തിലെ വനിത മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് വനിതാ സ്വയം സഹായ സംഘങ്ങളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കാന്റീനുകൾ കഫേകൾ ഷോപ്പുകൾ എന്നിവ സ്ത്രീ ശാക്തീകരണത്തിന്റെ ഉദാഹരണമായി ഇവിടെ നിലകൊള്ളുന്നു. കേരളത്തിന്റെ കുടുംബശ്രീ സംരംഭത്തിന്റെ മാതൃകയിലാണ് ഈ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത്. ഈ പ്രദേശത്തെ സ്ത്രീകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യവും സംരംഭകത്വ അവസരങ്ങളും പ്രദാനം ചെയ്യുന്ന ഇവ ഏകതാ നഗറിന്റെ വിജയഗാഥയുടെ അവിഭാജ്യ ഘടകമാണെന്നും അഗർവാൾ പറഞ്ഞു. സ്റ്റാച്യു ഓഫ് യൂണിറ്റി അഥോറിറ്റിയാണ് ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ അഥോറിറ്റിയെന്നും ഈ മാതൃക കേരളത്തിന് പിന്തുടരാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.…
Read Moreകോതമംഗലത്ത് പത്ത് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് മൂന്നു പേർ
കോതമംഗലം: കോതമംഗലത്ത് പത്ത് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് മൂന്നു പേർ. നിരവധി പേർ പ്രദേശത്ത് ഇതിനോടകം വന്യമൃഗ ആക്രമണങ്ങൾക്കിരയായി. ഏറ്റവും ഒടുവിലത്തെ സംഭവം ഇന്നലെ രാത്രി കുട്ടമ്പുഴ ഉരുളൻതണ്ണി വലിയ ക്ണാച്ചേരിയിൽ കോടിയാട്ട് വർഗീസിന്റെ മകൻ എൽദോസ് (45) നെ കാട്ടാന ചവിട്ടിക്കൊലപ്പെടുത്തിയതാണ്. മൂന്ന് ദിവസം മുമ്പ് ശനിയാഴ്ച വൈകുന്നേരമാണ് നേര്യമംഗലം ഇടുക്കി റോഡിൽ കാട്ടാന പനമറച്ചിട്ട് ബൈക്കിൽ സഞ്ചരിച്ചിരുന്ന കോതമംഗലം എം.എ എഞ്ചിനിയറിംഗ് വിദ്യാർഥിനി സി.വി. ആൻ മേരി (21) മരിച്ചത്. അതിന്റെ നടുക്കവും പ്രതിക്ഷേധവും വിട്ടുമാറും മുമ്പാണ് ഇന്നലെ വീണ്ടും എൽദോസിന്റെ ദാരുണ അന്ത്യം. കഴിഞ്ഞ മാർച്ച് നാലിനാണ് നേര്യമംഗലം കാഞ്ഞിരവേലിയിൽ ജനവാസ മേഖലയിൽ വീടിനോടു ചേർന്നുള്ള കൃഷിയിടത്തിൽ വീട്ടമ്മയായ മുണ്ടോൻകണ്ടത്തിൽ രാമകൃഷ്ണന്റെ ഭാര്യ ഇന്ദിര (71) കൊല്ലപ്പെട്ടത്. പത്ത് മാസത്തിനിടെ കോതമംഗലത്ത് മൂന്ന് മനുഷ്യ ജീവനുകളാണ് കാട്ടാനയെടുത്തത്. മ്ലാവ് ഓട്ടോറിക്ഷക്ക്…
Read Moreതൃക്കാക്കരയിലെ വ്യവസായിയുടെ മരണം; തെളിവെടുപ്പിനു പ്രതികളായ ദന്പതികളുമായി ബിഹാറിലേക്ക്
കൊച്ചി: വ്യവസായിയായ തൃക്കാക്കര വാഴക്കാല സൈറ മന്സില് സലി(68)മിനെ വീട്ടില് മരിച്ച നിലയില് കാണപ്പെട്ട സംഭവത്തില് അറസ്റ്റിലായ ദമ്പതികളെ ബിഹാറിലെത്തിച്ച് തെളിവെടുക്കും. ബിഹാര് സ്വദേശികളായ കൗശല് കുമാര് (24), അസ്മിതകുമാരി(23) എന്നിവരെയാണ് കേസില് തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. സലിമിന്റെ വീട്ടില്നിന്ന് പ്രതികള് മോഷ്ടിച്ച മൊബൈല് ഫോണ് അടക്കം പോലീസിന് ഇനിയും കണ്ടെത്താനായിട്ടില്ല. സലീമിന്റെ വീട്ടിലെ പ്ലംബിംഗ് ജോലികളുംമറ്റും ചെയ്തിരുന്നത് കൗശല്കുമാര് ആയിരുന്നു. കൂലിത്തര്ക്കത്തെ തുടര്ന്നുള്ള പിടിവലിക്കിടയില് സലിമിനെ നിലത്തേക്ക് തള്ളിയിട്ടതാണെന്ന് കൗശല്കുമാര് പോലീസിന് മൊഴി നല്കിയിരുന്നു. വീഴ്ചയുടെ ആഘാതത്തില് മരണം സംഭവിക്കുകയായിരുന്നുവെന്നാണ് വിലയിരുത്തല്. തുടര്ന്ന് സലിമിന്റെ വിരലുകളില്നിന്നും മോതിരങ്ങള് അടക്കം കവര്ന്നു ദമ്പതികള് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. മോഷണമുതലക്കം ഇവിടെ സൂക്ഷിച്ചിട്ടുണ്ടാകാമെന്നാണ് പോലീസ് കരുതുന്നത്. സലിമിന്റെ വീട്ടില്നിന്നു മോഷ്ടിച്ച 3500 രൂപയടങ്ങിയ പഴ്സ് മാത്രമാണ് പോലീസിന് കണ്ടെടുക്കാനായത്. സ്വര്ണ മോതിരം, ചെമ്പുനാണയങ്ങള് എന്നിവയും നഷ്ടപ്പെട്ടിട്ടുള്ളതായാണ് ബന്ധുക്കള് പോലീസിനു…
Read More