കൊച്ചി: എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കെയുആര്‍ടിസി എസി ലോ ഫ്ളോര്‍ ബസ് കത്തി നശിച്ച സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു. സംഭവത്തില്‍ പോലീസ് വിശദമായ റിപ്പോര്‍ട്ട് നല്‍കും. എറണാകുളം സൗത്ത് ഡിപോയില്‍ സൂക്ഷിച്ചിരിക്കുന്ന ബസില്‍ ഇന്ന് വിശദമായ പരിശോധന നടത്തും. തീപിടിത്തത്തിന്റെ കാരണം ഷോര്‍ട് സര്‍ക്യൂട്ട് എന്നാണ് പ്രാഥമിക നിഗമനം. എറണാകുളം ചിറ്റൂര്‍റോഡില്‍ ഇയ്യാട്ടുമുക്ക് ജംക്ഷനില്‍ ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെയായിരുന്നു സംഭവം. തൊടുപുഴയ്ക്ക് യാത്ര ആരംഭിച്ച മൂവാറ്റുപുഴ ഡിപ്പോയിലെ ബസാണ് കത്തി നശിച്ചത്. എറണാകുളം ഡിപ്പോ സ്റ്റാന്‍ഡില്‍നിന്ന് പുറപ്പെട്ട് ഒരു കിലോമീറ്റര്‍ മാത്രം പിന്നിടുന്നതിനിടെയായിരുന്നു അപകടം. 25ലധികം യാത്രക്കാര്‍ ബസില്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും അപകടമില്ല. ഡാഷ്ബോര്‍ഡില്‍ ഫയര്‍ അലേര്‍ട്ട് സിഗ്നല്‍ കാണിച്ച ഉടനെ മൂവാറ്റുപുഴ സ്വദേശികളായ ഡ്രൈവര്‍ വി.ടി. വിജേഷും കണ്ടക്ടര്‍ കെ.എം. രാജുവും വേഗം ബസില്‍നിന്ന് പുറത്തേക്ക് ഇറങ്ങാന്‍ യാത്രക്കാരോട് ആവശ്യപ്പെട്ടു. യാത്രക്കാര്‍ ആദ്യമൊന്ന് ശങ്കിച്ചെങ്കിലും…
Read MoreCategory: Kochi
വിനോദയാത്രയ്ക്കിടെ ബസ് അപകടത്തിൽപ്പെട്ടു; വിദ്യാർഥികൾക്കും അധ്യാപകർക്കും ബസ് ജീവനക്കാരനും പരിക്ക്
ചെറായി: വിനോദയാത്രക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസുകളിൽ ഒന്ന് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റുകളിലിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും ബസ് ക്ലീനർക്കും പരിക്ക്. ഇന്നു രാവിലെ ആറോടെ വൈപ്പിൻ സംസ്ഥാന പാതയിൽ ചെറായി സഹോദരൻ സ്മാരക ഹൈസ്കൂളിനു വടക്ക് വശത്താണ് അപകടം ഉണ്ടായത്. ഞാറക്കൽ ഗവ: ഹയർ സെക്കൻഡറി സ്ക്കൂളിൽനിന്നും പുലർച്ചെ കൊടൈക്കനാലിലേക്ക് ടൂർ പോയ രണ്ട് ബസുകളിലൊന്നാണ് അപകടത്തിൽപ്പെട്ടത്. അഞ്ച് വിദ്യാർഥികൾക്കും, രണ്ട് അധ്യാപകർക്കും, ബസ് ക്ലീനർക്കുമാണ് പരിക്കേറ്റിട്ടുള്ളത്. ഇവരിൽ ബസ് ക്ലീനറെയും ഒരു അധ്യാപകനെയും കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിലും ബാക്കി വിദ്യാർത്ഥികളായ ആദർശ് ദേവ് – 17, ആരോമൽ അനിൽകുമാർ – 17, ലതാ ജോൺസൺ – 17, ആന്റോ സിബി – 17, അഞ്ജന പ്രമോദ് – 17 എന്നീ വിദ്യാർഥികളെയും അധ്യാപകനായ തോമസ് കെ. സ്റ്റീഫൻ -52 നേയും കുഴുപ്പിള്ളിയിലെ സ്വകാര്യ…
Read Moreപെണ്‍വാണിഭ സംഘങ്ങളെ ലക്ഷ്യമിട്ട് പോലീസിന്റെ മിന്നല്‍ പരിശോധന; കൊച്ചിയില്‍ രണ്ടാഴ്ചയ്ക്കിടെ അറസ്റ്റിലായത് 20 പേര്
കൊച്ചി: കൊച്ചി നഗരത്തില്‍ കൂണ് പോലെ മുളച്ചുപൊന്തുന്ന പെണ്‍വാണിഭ സംഘങ്ങള്‍ക്കെതിരേ കര്‍ശന നടപടിയുമായി കൊച്ചി പോലീസ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കൊച്ചി നഗരത്തിലും ആലുവയും നടത്തിയ പോലീസിന്റെ മിന്നല്‍ പരിശോധനയില്‍ 20 പേരാണ് അറസ്റ്റിലായത്. ലോഡ്ജുകളും ഹോട്ടലുകളും മസാജ് കേന്ദ്രങ്ങളും കേന്ദ്രീകരിച്ചുള്ള പരിശോധന തുടരുകയാണ്. മസാജ് കേന്ദ്രത്തിന്റെ മറവില്‍ അനാശാസ്യം നടത്തിവരുന്നതായി കണ്ടെത്തിയ ആയുര്‍വേദ സ്ഥാപന ഉടമയെ ഇന്നലെ എറണാകുളം നോര്‍ത്ത് പോലീസ് ഇന്‍സ്പെക്ടര്‍ സജീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. വടുതല പിഎഫ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ ചികിത്സ കേന്ദ്രത്തിന്റെ ഉടമ വടുതല സ്വദേശി അജിത്ത് രാജ് (36) ആണ് അറസ്റ്റിലായത്. സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതിയുടെ പരാതിയിലാണ് നോര്‍ത്ത് പോലീസ് കേസെടുത്ത് നടപടി സ്വീകരിച്ചത്.രണ്ട് മാസം മുന്‍പാണ് സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചതെന്ന് പോലീസ് പറയുന്നു. മൂന്ന് നില കെട്ടിടത്തിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. കോര്‍പറേഷന്റെ ലൈസന്‍സ്…
Read Moreവയോധികനെ കൊലപ്പെടുത്താൻ ശ്രമം: യുവാവ് പോലീസ് പിടിയിൽ
ആലങ്ങാട്: വയോധികനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ ആലങ്ങാട് പോലീസ് പിടികൂടി. തിരുവാലൂർ ഫാം വില്ലയിൽ കിരണിനെയാണു (41) പോലീസ് പിടികൂടിയത്. വാക്കുതർക്കത്തെ തുടർന്നാണ് തിരുവാലൂർ ചേർളിയിൽ വീട്ടിൽ വേണുഗോപാൽ ( 54) നെ കിരൺ ആക്രമിക്കുകയും തുടർന്നു കത്തി ഉപയോഗിച്ചു കുത്താനും ശ്രമം നടത്തിയത്. ഇന്നലെ രാവിലെ ഒൻപതോടെ തിരുവാലൂർ കവലയ്ക്കു സമീപം വച്ചായിരുന്നു സംഭവം. തുടർന്നു ഒളിവിൽ പോയ യുവാവിനെ വരാപ്പുഴയിൽനിന്നാണു ആലങ്ങാട് പോലീസ് പിടികൂടിയത്. തിരുവാലൂർ സ്വദേശി അഭിജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ രണ്ടാം പ്രതിയാണു പിടിയിലായ കിരൺ. കഴിഞ്ഞദിവസമാണ് ഇയാൾ ജാമ്യത്തിൽ ഇറങ്ങിയത്. ഇൻസ്പെക്ടർ പി.പി. ജസ്റ്റിന്റെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ പിടികൂടിയത്. കുത്തേറ്റ വേണുഗോപാൽ ആലുവ കാരോത്തുകുഴി ആശുപതിയിൽ ചികിത്സയിലാണ്.
Read Moreസംഗീത പരിപാടിക്കിടെ മൊബൈല്‍ മോഷണം: ‘മാസ്റ്റര്‍ ബ്രെയ്ന്‍’ ഒളിവില്‍
കൊച്ചി: അലന് വാക്കറുടെ സംഗീത പരിപാടിക്കിടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച സംഭവത്തിലെ മുഖ്യസൂത്രധാരന്‍ ഒളിവിലുള്ളയാള്. പിടിയിലായ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് അന്വേഷണസംഘത്തിന് നിര്‍ണയക വിവരം ലഭിച്ചിട്ടുള്ളത്. മുംബൈ സംഘം 12ഓളം ഫോണുകളുമായി വിമാനത്താവളത്തിലെത്തുന്നതിന്റെ ദൃശ്യവും പോലീസിന് ലഭിച്ചതായാണ് വിവരം. എന്നാല്‍ പ്രതികളില്‍നിന്നും മൂന്ന് ഫോണുകള്‍ മാത്രമാണ് പോലീസിന് കണ്ടെത്താനായത്. മറ്റ് ഫോണുകള്‍ കണ്ടെത്താനുള്ള അന്വേഷണവും പോലീസ് ആരംഭിച്ചു. കേസില്‍ നാല് പേരെയാണ് ഇനി പിടികൂടാനുള്ളതെന്ന് പോലീസ് പറയുന്നു. അതിനിടെ അറസ്റ്റിലായ ഡല്‍ഹി മുംബൈ സംഘങ്ങള്‍ തമ്മില്‍ ബന്ധമുണ്ടോയെന്നും പോലീസ് പരിശോധിച്ച് വരികയാണ്. അറസ്റ്റിലായ നാല് പേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. നിലവില്‍ ഡല്ഹിയിയില്നിന്നും അറസ്റ്റിലായ വസീം അഹമ്മദ് (32), ആതിക് ഉര് റഹ്മാന് (38) എന്നിവരെ പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്ത് വരികയാണ്. കേസുമായി ബന്ധപ്പെട്ട് മുംബൈയില്‍ അറസ്റ്റിലായ താനെ സ്വദേശി സണ്ണി…
Read Moreസംഗീത പരിപാടിക്കിടെ മൊബൈല്‍ മോഷണം; മുംബൈ സംഘത്തിലെ പ്രതികളെ ഇന്ന് കൊച്ചിയിലെത്തിക്കും
കൊച്ചി: അലന് വാക്കറുടെ സംഗീത പരിപാടിക്കിടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച സംഭവത്തില്‍ മുംബൈയില്‍ പിടിയിലായ പ്രതികളെ ഇന്നു കൊച്ചിയില്‍ എത്തിക്കും. താനെ സ്വദേശി സണ്ണി ഭോല യാദവ് (27), യുപി രാംപൂര്‍ ഖുഷിനഗര്‍ സ്വദേശി ശ്യാം ബരന്‍വാള്‍ (32) എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. ഇവരില്‍ നിന്ന് മൂന്ന് ഫോണുകളാണ് കണ്ടെത്തിയിട്ടുള്ളത്. കൊച്ചിയിലെത്തിക്കുന്ന ഇവരെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി സംഘത്തിലെ അറസ്റ്റിലായ ഡല്‍ഹി സ്വദേശികളായ വസീം അഹമ്മദ് (32), ആതിക് ഉര് റഹ്മാന് (38) എന്നിവരെ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇവരെ കസ്റ്റഡിയില്‍ ലഭിക്കാന്‍ അന്വേഷക സംഘം അപേക്ഷ നല്‍കിയിട്ടുണ്ട്. ഡല്‍ഹി, മുംബൈയ് മോഷണസംഘങ്ങള്‍ തമ്മില്‍ ബന്ധമുണ്ടെന്ന സംശയത്തിലാണ് പോലീസ്. കൂടുതല്‍ വ്യക്ത വരുത്താനായി അറസ്റ്റിലായ നാലു പേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് നീക്കം. കേസില്‍ നാല്…
Read Moreമൊബൈല്‍ മോഷണം: കൂടുതല്‍ ഫോണുകളുമായി സംഘാംഗം യുപിയിലേക്കു കടന്നതായി വിവരം
കൊച്ചി: അലന് വോക്കറുടെ കൊച്ചിയിലെ സംഗീത പരിപാടിക്കിടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച കേസില്‍ മോഷ്ടിക്കപ്പെട്ട കൂടുതല്‍ ഫോണുകള്‍ കൈവശമുള്ള സംഘാംഗം യുപിയിലേക്ക് കടന്നതായി വിവരം. മുംബൈയിലുള ഇയാളെക്കുറിച്ച് അന്വേഷണ സംഘത്തിന് ഇന്നലെ വിവരം ലഭിച്ചിരുന്നു. ഇയാളുടെ കൈവശമാണ് മോഷ്ടിക്കപ്പെട്ട കൂടുതല്‍ ഫോണുകളുള്ളതെന്നാണ് മുംബൈയില്‍ നിന്ന് പിടിയിലായ സണ്ണി ഭോല യാദവ് (28), ശ്യാം ബെന്വാള് (32) എന്നിവര്‍ പോലീസിന് മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ഇയാള്‍ നിലവില്‍ യുപിയിലേക്ക് കടന്നതായാണ് വിവരം. മുംബൈയില്‍ നിന്ന് പിടിയിലായ പ്രതികളുമായി പോലീസ് സംഘം ഇന്ന് വൈകിട്ടോടെ കൊച്ചിയിലേക്ക് തിരിക്കും. നാളെ ഇവിടെ എത്തും. പിടിയിലായ ഡല്‍ഹി സംഘത്തിലെ ആതിഖ് ഉര് റഹ്മാന് (38), വാസിം അഹമ്മദ് (31) എന്നിവരെ കസ്റ്റഡിയില്‍ വാങ്ങാന്‍ മുളവുകാട് പോലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. പ്രതികളെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ…
Read Moreഓണ്‍ലൈന്‍ ട്രേഡിംഗ്: ബാങ്ക് മാനേജരുടെ 40 ലക്ഷം തട്ടിയെടുത്ത മൂന്നംഗ സംഘം അറസ്റ്റില്‍
കൊച്ചി: ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ ബാങ്ക് മാനേജറുടെ 40 ലക്ഷം രൂപ തട്ടിയെടുത്ത മൂന്നംഗ സംഘം അറസ്റ്റില്‍. ആലപ്പുഴ ചന്തിരൂര്‍ പഴയപ്പാലം പടിഞ്ഞാറേപൊക്കാലില് പി.എല്‍. ഷിയാസ് (29), ആലപ്പുഴ ചന്തിരൂര്‍ നടുവിലത്തറ നികര്‍ത്തില്‍ മുഹമ്മദ് അല്‍ത്താഫ് ഹുസൈന് (22), മലപ്പുറം കടാഞ്ചേരി ഉളിയത്തുവളപ്പില് മുഹമ്മദ് ഷബീബ്(23) എന്നിവരെയാണ് കടവന്ത്ര പോലീസ് ഇന്‍സ്പെക്ടര്‍ പി.എം. രതീഷ്, എസ്ഐ കെ. ഷാഹിന എന്നിവരുടെ നേതൃത്വത്തിലുളള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തു വരുന്നു. ട്രേഡിംഗിലൂടെ പണം ഇരട്ടിയായി നല്‍കാമെന്നു വിശ്വസിപ്പിച്ചു എറണാകുളം സ്വദേശിയായ ബാങ്ക് മാനേജറുടെ കൈയില്‍നിന്ന് സംഘം പല തവണകളായി 40 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. ഗള്‍ഫ് നാടുകളില്‍ അക്കൗണ്ടുള്ള മലയാളിയാണ് പണം തട്ടിയെടുത്തിരിക്കുന്നത്. പണം തട്ടിയത് മ്യൂള്‍ അക്കൗണ്ടിലൂടെ മൂന്നു പ്രതികളുടെയും മ്യൂള്‍ അക്കൗണ്ട് (തുച്ഛമായ പ്രതിഫലത്തിനായി ബാങ്ക് അക്കൗണ്ട് എടുത്ത് മറിച്ചു വില്‍ക്കുന്ന…
Read Moreസംഗീത പരിപാടിക്കിടെ മൊബൈല്‍ മോഷണം: പ്രതികളെ ഇന്നു കൊച്ചിയിലെത്തിക്കും
കൊച്ചി: അലന് വാക്കറുടെ സംഗീത പരിപാടിക്കിടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച കേസില്‍ ഡല്‍ഹിയില്‍ പിടിയിലായ പ്രതികളെ ഇന്നു കൊച്ചിയിലെത്തിക്കും. വിശദമായ ചോദ്യം ചെയ്യലിനു ശേഷമാകും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുക. കവര്‍ച്ചാ സംഘത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണ സംഘത്തിന്റെ പരിശോധന ഡല്‍ഹി കേന്ദ്രീകരിച്ച് തുടര്‍ന്നു വരികയാണ്. സമാനരീതിയില്‍ വലിയ ആള്‍ക്കൂട്ടം പങ്കെടുക്കുന്ന പരിപാടികള്‍ക്കിടെ മോഷണം നടത്തുന്ന സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പിടിയിലായവരില്‍ നിന്നും 20ഓളം മൊബൈല്‍ ഫോണുകള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ ചോദ്യം ചെയ്യുന്നതില്‍ നിന്നും മോഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് പോലീസ് കരുതുന്നത്. കാണാതായ ഫോണുകളുടെ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്. 21 ഐ ഫോണുകളടക്കം 36 മൊബൈല്‍ ഫോണുകളാണ് കഴിഞ്ഞ ആറിന് ബോള്‍ഗാട്ടി പാലസില്‍ നടന്ന സംഗീത പരിപാടിക്കിടെ നഷ്ടമായത്. 2022ല്‍ ബംഗളൂരുവിലും…
Read Moreസംഗീത പരിപാടിക്കിടയിലെ വ്യാപക മൊബൈല്‍ മോഷണം: മൂന്നുപേര്‍ പിടിയിൽ; കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം
കൊച്ചി: കൊച്ചിയില്‍ അലന് വാക്കറുടെ സംഗീത പരിപാടിക്കിടെ മൊബൈല്‍ ഫോണുകള്‍ മോഷണംപോയ സംഭവത്തില്‍ ഡല്‍ഹിയില്‍ മൂന്ന് പേര് പിടിയിലായി. ഇവരില്‍ നിന്ന് 20 മൊബൈല്‍ ഫോണുകള്‍ കണ്ടെത്തിയതായാണ് വിവരം. ഇതിന്റെ ഐഎംഇഐ നമ്പര്‍ പോലീസ് പരിശോധിച്ചുവരികയാണ്. നഷ്ടപ്പെട്ട ഫോണുകളുടെ ഐഎംഇഐ നമ്പര്‍ പോലീസിന്റെ കൈവശമുണ്ട്. കേസില്‍ കൂടുതല്‍ പ്രതികളുടെ പങ്ക് സംശയിക്കുന്ന പോലീസ് അന്വേഷണം തുടരുകയാണ്. കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യം ചെയ്തുവരികയാണ്. കാണാതായ ഫോണുകളുടെ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവ കണ്ടെത്തിയിട്ടുള്ളത്. 36 ഫോണുകളാണ് നഷ്ടമായത്. ഇതില്‍ 21 എണ്ണം ഐ ഫോണുകളാണ്. പ്രതികളെ വൈകാതെ കേരളത്തിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും. മോഷണത്തിന് പിന്നില്‍ വന്‍ റാക്കറ്റ് തന്നെയുണ്ടെന്ന് സംശയിക്കുന്ന പോലീസ് സംഘം രണ്ടായി തിരിഞ്ഞ് ഡല്‍ഹിയില്‍ അന്വേഷണം തുടര്‍ന്നുവരികയാണ്. ഗോവയിലടക്കം അലന് വാക്കറുടെ പരിപാടിക്കിടെ സമാനരീതിയില്‍ കവര്‍ച്ച നടന്നതായി പോലീസ് കണ്ടെത്തിയിരുന്നു. കവര്‍ച്ചക്ക് പിന്നില്‍ രണ്ട്…
Read More