കോതമംഗലം: കുട്ടമ്പുഴ അട്ടിക്കളത്ത് വനത്തിൽ കാണാതായ മൂന്നു സ്ത്രീകളെയും കണ്ടെത്തി സുരക്ഷിതരായി വീടുകളിൽ എത്തിച്ചു. കാണാതായ പശുവിനെ തെരഞ്ഞ് ഇന്നലെ രാവിലെ വനത്തിലേക്ക് പോയ മൂവരെയും ഇന്നു പുലർച്ചെ തെരച്ചിൽ സംഘം വനത്തിൽ അറയ്ക്കമുത്തി ഭാഗത്തുനിന്നാണ് കണ്ടെത്തിയത്. അട്ടിക്കളത്തുനിന്ന് ഏകദേശം ആറ് കിലോമീറ്റർ ദൂരെയാണ് അറയ്ക്കമുത്തി. അട്ടിക്കളം പുത്തൻപുര ഡാർളി സ്റ്റീഫൻ, മാളികേക്കുടി മായ ജയൻ, ബന്ധു കാവുംകുടി പാറുക്കുട്ടി കുഞ്ഞുമോൻ എന്നിവരാണ് ഇന്നലെ ഉൾവനത്തിൽ രാത്രി ദിക്കറിയാതെ അകപ്പെട്ടുപോയത്. മായയുടെ പശുവിനെ തെരഞ്ഞായിരുന്നു മുവരും വനത്തിൽ കയറിയത്. കാട്ടാനക്കൂട്ടത്തെ കണ്ട ഇവർ രക്ഷപ്പെടാനായി കൂടുതൽ ഉൾവനത്തിലേക്ക് ഓടിമാറുകയും അങ്ങനെ ദിക്ക് തെറ്റുകയുമായിരുന്നു. ഇവരുടെ പക്കലുണ്ടായിരുന്ന മൊബൈൽ ഫോണിന്റെ റേഞ്ചും ബാറ്ററിചാർജും ഇല്ലാതായതോടെ വനത്തിൽനിന്ന് പുറത്ത് കടക്കുക എളുപ്പമല്ലെന്ന് മനസിലായ മൂവരും സുരക്ഷയെ കരുതി വലിയ പാറയുടെ മുകളിൽ നിലയുറപ്പിക്കുകയായിരുന്നു. രാത്രി മുഴുവൻ ഉറങ്ങാതിരുന്ന് പ്രാർഥിക്കുകയായിരുന്നുവെന്നും പാറയ്ക്ക്…
Read MoreCategory: Kochi
വീട്ടിൽ നിന്ന് രാസലഹരി പിടികൂടിയ സംഭവം; മുന്‍കൂര്‍ ജാമ്യം തേടി യൂട്യൂബര്‍ “തൊപ്പി’യും സുഹൃത്തുക്കളും
കൊച്ചി: രാസലഹരിക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി യൂട്യൂബര്‍ തൊപ്പി എന്ന നിഹാദ് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. നിഹാദിന്റെ വീട്ടില്‍നിന്ന് പാലാരിവട്ടം പോലീസാണ് രാസലഹരി പിടികൂടിയത്. ഇതിനു പിന്നാലെ ഇയാളെയും മൂന്നു വനിതാ സുഹൃത്തുക്കളെയും പ്രതിയാക്കി പോലീസ് കേസെടുത്തു. തുടര്‍ന്ന് എല്ലാവരും ഒളിവില്‍ പോയി. എല്ലാം അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞ് നിഹാദ് നേരത്തെ യൂട്യൂബില്‍ വീഡിയോ അപ് ലോഡ് ചെയ്തിരുന്നു. പണവും പ്രശസ്തിയുമുണ്ടായിട്ട് ഒരു കാര്യവുമില്ലെന്ന് നിഹാദ് വീഡിയോയില്‍ പറഞ്ഞിരുന്നു. “തൊപ്പി’ എന്ന കഥാപാത്രത്തെ ഉപേക്ഷിക്കുകയാണെന്നായിരുന്നു നിഹാദ് വീഡിയോയില്‍ വ്യക്തമാക്കിയത്. ഗെയിമിംഗ് പ്ലാറ്റ് ഫോമുകളിലൂടെ ശ്രദ്ധനേടിയ ആളാണ് കണ്ണൂര്‍ സ്വദേശിയായ “തൊപ്പി’. യൂട്യൂബില്‍ ആറ് ലക്ഷത്തിലേറെ സബ്സ്ക്രൈബേഴ്സ് തൊപ്പിക്കുണ്ട്. തൊപ്പിയുടെ വീഡിയോ കണ്ട് കുട്ടികള്‍ വഴിതെറ്റുന്നു എന്ന ആരോപണം ഉയര്‍ന്നിരുന്നു. 18 വയസിന് താഴെയുള്ള കുട്ടികളാണ് തൊപ്പിയുടെ വീഡിയോകളുടെ സ്ഥിരം കാഴ്ചക്കാര്‍. മോശം…
Read Moreആലുവയിൽ ഗർഭിണിഓട്ടോറിക്ഷയിൽ പ്രസവിച്ചു; ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് വരുമ്പോഴായിരുന്നു സംഭവം; ഇരുവരും സുഖമായിരിക്കുന്നു
ആലുവ: ജില്ലാശുപത്രിയിലേക്ക് ചികിത്സയ്ക്കായി പോകുകയായിരുന്ന ഗർഭിണി ഓട്ടോറിക്ഷയിൽ പ്രസവിച്ചു. ഒറീസ പുൽവാനി ജില്ലയിൽ കൊട്ടാകൊട തുവാഗുഡ വീട്ടിൽ ലിബിയുടെ ഭാര്യ റെസ്മി (32) ആണ് പ്രസവിച്ചത്. ഇന്ന് രാവിലെ 6.10 നാണ് അങ്കമാലിയിലെ വാടക വീട്ടിൽ താമസിക്കുന്ന ലിബിയും ഭാര്യയും ആലുവയിലെ ജനറൽ ആശുപത്രിയിൽ അഡ്മിറ്റ് ആകാൻ വന്നത്. മംഗലപ്പുഴ പാലം കടന്നപ്പോൾ പ്രസവ വേദനയെ തുടർന്ന് ഓട്ടോ നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. ദേശീയപാതയോരത്ത് സെമിനാരിപ്പടിയിൽ വച്ച് 6.40 നാണ് ജനനം നടന്നത്. ജില്ലാശുപത്രിയിൽ എത്തിച്ച ശേഷം അത്യാഹിത വിഭാഗത്തിലെ രാത്രി ഡ്യൂട്ടി ഡോക്ടറായ ഡോ. ബിനീഷ് ഡബ്ലിയു ആണ് പൊക്കിൾക്കൊടി മുറിച്ചത്. ആലുവ ജില്ലാ ആശുപത്രിയിൽ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. റസ്മിയുടെ മൂത്ത സഹോദരിയുടെ കുടുംബത്തോടൊപ്പമാണ് അങ്കമാലിയിൽ താമസിക്കുന്നത്. ഇത് രണ്ടാമത്തെ പ്രസവമാണ്.
Read Moreസീരിയലുകൾക്കെതിരായ പ്രേംകുമാറിന്റെ ‘എന്‍ഡോസള്‍ഫാന്‍’ പരാമർശം പ്രതിഷേധം ശക്തമാകുന്നു
കൊച്ചി: ചലച്ചിത്ര അക്കാഡമി ചെയര്‍മാനും നടനുമായ പ്രേംകുമാറിന്റെ “എന്‍ഡോസള്‍ഫാന്‍ പോലെ വിഷമാണ് ചില സീരിയലുകള്‍’ എന്ന പരാമര്‍ശത്തിനെ മറുപടിയുമായി സീരിയല്‍ താരങ്ങള്‍. നിരവധി പേരാണ് പ്രേംകുമാറിനെതിരേ ഇതിനകം രംഗത്ത് എത്തിയത്. ഇവിടത്തെ ചീഞ്ഞ രാഷ്ട്രീയ കളികളേക്കാള്‍ എത്രയോ ഭേദമാണ് സീരിയല്‍ എന്ന് നടി സീമ ജി നായര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. കുട്ടികളെ വഴിതെറ്റിക്കുന്നതില്‍ സോഷ്യല്‍ മീഡിയയും മൊബൈല്‍ ഫോണുമെല്ലാം വലിയ പങ്ക് വഹിക്കുന്നുണ്ട്. അവയെല്ലാം നിരോധിക്കാന്‍ പറ്റുമോ എന്നും സീമ ജി. നായര്‍ ചോദിച്ചു. നമ്മുടെ കൈയിലാണ് റിമോട്ട് ഉള്ളത്. വേണ്ട എന്ന് തോന്നുന്നവര്‍ക്ക് കാണാതിരിക്കാനുള്ള ഓപ്ഷനും സ്വാതന്ത്ര്യവുമുണ്ട്. സീരിയല്‍ കണ്ടിട്ട് അതിലേതു പോലെ ചെയ്തു എന്ന് ആരുംപറഞ്ഞു കേട്ടിട്ടില്ല. പ്രായം ചെന്നവര്‍ക്കും വീട്ടില്‍ തനിച്ചായി പോകുന്നവര്‍ക്കുമൊക്കെ ആശ്വാസവും കൂട്ടുമാണ് സീരിയലുകള്‍. ഞങ്ങളെ പോലെ പതിനായിരക്കണക്കിന് ആളുകളുടെ ജീവിതമാണിത്. സീരിയലിന്റെ നെഞ്ചിലേക്ക് മെക്കിട്ടു കേറാതെ നന്നാക്കേണ്ടതായ കുറെ…
Read Moreഅപ്പാര്‍ട്ടുമെന്റില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ഹെല്‍മറ്റ് ധരിച്ച് റോഡിലൂടെ നടന്നുപോയ യുവാവിനെ കേന്ദ്രീകരിച്ച് പോലീസ്
കൊച്ചി: ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെ അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങളില്‍ കണ്ട യുവാവിനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സംഭവത്തിനു ശേഷം സമീപത്തെ സിസിടിവി ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഞായറാഴ്ച രാവിലെ 10.20ന് അപ്പാര്‍ട്ട്മെന്റിനു മുന്നിലെ റോഡിലൂടെ ഹെല്‍മറ്റ് ധരിച്ച യുവാവ് നടന്നു പോകുന്ന ദൃശ്യം കണ്ടെത്തിയത്. 12.50ന് ഇയാള്‍ തിരികെ പോകുമ്പോള്‍ ഹെല്‍മറ്റ് ഉണ്ടായിരുന്നു. എന്നാല്‍ ഈ സമയം ആദ്യം ധരിച്ചിരുന്ന ടിഷര്‍ട്ട് മാറ്റി മറ്റൊരു നിറത്തിലുള്ള ടി ഷര്‍ട്ട് ധരിച്ചതായാണ് ദൃശ്യങ്ങളിലുള്ളത്. തുടര്‍ന്നാണ് യുവാവിനെ കണ്ടെത്തുന്നതിനുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിരിക്കുന്നത്. ഇയാള്‍ കൊല നടത്തിയിരിക്കാമെന്ന സംശയമാണുള്ളത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് കളമശേരി കൂനംതൈ അമ്പലം റോഡിനു സമീപത്തെ അപ്പാര്‍ട്ട്മെന്റിലെ ശുചിമുറിയില്‍ പെരുമ്പാവൂര്‍ ചൂണ്ടിക്കുഴി കോരോത്തുകുടി വീട്ടില്‍ ജെയ്സി എബ്രഹാമി(55)നെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാനഡയില്‍ ജോലിയുള്ള ഏക മകള്‍ അമ്മയെ…
Read Moreപിഴ അടയ്ക്കാന്‍ വാട്സാപില്‍ മെസേജ് വരില്ല; തട്ടിപ്പുകൾക്കെതിരേ ജാഗ്രത പാലിക്കണമെന്ന് എംവിഡി നിര്‍ദേശം
കൊച്ചി: ട്രാഫിക് നിയമലംഘനം നടത്തിയെന്നുപറഞ്ഞ് പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ട് വരുന്ന സന്ദേശങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. ട്രാഫിക് നിയമലംഘനം നടത്തിയിട്ടില്ലെന്ന് ഉറപ്പാണെങ്കില്‍ ഇത്തരം ഒരു സന്ദേശമോ പണം അടയ്ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ലിങ്കോ മൊബൈലില്‍ വരില്ലെന്നും എംവിഡി അറിയിച്ചു. ഇത്തരം മെസേജുകള്‍ ഓപ്പണ്‍ ചെയ്യരുതെന്നും വ്യാജമെങ്കില്‍ ഉടന്‍ ഡിലീറ്റ് ചെയ്യണമെന്നും എംവിഡി ആവശ്യപ്പെട്ടു. എംവിഡിയുടെ ഫേസ്ബുക്ക് കുറിപ്പ്അറിഞ്ഞോ അറിയാതെയോ ഒരു ട്രാഫിക് നിയലംഘനം നടത്തിയിട്ടുണ്ടോ സ്വയം ഉറപ്പാക്കുക. ട്രാഫിക് നിയമലംഘനം നടത്തിയിട്ടില്ലെന്ന് ഉറപ്പാണെങ്കില്‍ ശ്രദ്ധിക്കുക ഇത്തരം ഒരു സന്ദേശമോ പേയ്മെന്റ് ലിങ്കോ നിങ്ങളുടെ മൊബൈലില്‍ വരുകയില്ല. ഒരു നിമിഷം നമ്മെ പരിഭ്രാന്തരാക്കാന്‍ ഇത്തരം മെസ്സേജുകള്‍ക്ക് സാധിക്കും. നമ്മുടെ ആ ഒരു നിമിഷത്തെ പരിഭ്രാന്തി മുതലെടുക്കും വിധം മനഃശാസ്ത്രപരമായി സെറ്റ് ചെയ്തിട്ടുള്ളവയാകും ഒട്ടുമിക്ക വ്യാജസന്ദേശങ്ങളും. മോട്ടോര്‍ വാഹനവകുപ്പിന്റെ പോര്‍ട്ടല്‍ echallan.parivahan.gov.in ആണ്. മെസേജുകള്‍ പരിവാഹന്‍ പോര്‍ട്ടലില്‍നിന്നും…
Read Moreപറവൂരിൽ കുറുവാ സംഘം എത്തിയെന്നു സംശയം; അന്വേഷണത്തിനു പ്രത്യക പോലീസ് സംഘം
പറവൂർ: പറവൂരിൽ കുറുവാ സംഘം മോഷ്ടാക്കൾ എത്തിയെന്ന സംശയത്തെ തുടർന്ന് സംഭവത്തെ കുറിച്ച് വിശദമായി അന്വേഷണം നടത്താൻ പത്ത് അംഗ സ്ക്വാഡ് രൂപീകരിച്ച് റൂറൽ എസ്പി. ജനങ്ങൾക്കുണ്ടായ ആശങ്കയും, ഭയവും അകറ്റുന്നതിനായി റൂറൽ എസ്പി മോഷണശ്രമം നടന്ന വീടുകൾ സന്ദർശിച്ചു. ഇന്നലെ രാത്രി ഒമ്പതരയോടെ സ്ഥലത്തെത്തി വീട്ടുക്കാരോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ എസ്പി വീട്ടുകാര ആശ്വസിപ്പിച്ചു. ഭയപ്പെടെണ്ടതില്ലെന്ന് പറഞ്ഞ അദ്ദേഹം പോലീസ് ആവശ്യമായ സഹായങ്ങൾ ചെയ്യുമെന്നും പട്രോളിംഗ് ശക്തമാക്കുമെന്നും ഉറപ്പുനൽകി. ക്രൈബ്രാഞ്ച് ഡിവൈഎസ്പി എം.ആർ. രാജേഷും കൂടെ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം പുലർച്ച ചേന്ദമംഗലത്തെ കരിമ്പാടം, കുമാരമംഗലം പ്രദേശങ്ങളിലാണ് മോഷണ ശ്രമം നടന്നത്. മൂന്ന്, നാല് വീടുകളിൽ മോഷ്ടാക്കൾ എത്തിയിരുന്നു. വാതിലിൽ ശക്തിയായി അടിക്കുന്ന ശബ്ദം കേട്ട് ഉണർന്ന് വീട്ടുകാർ ലൈറ്റ് ഇട്ടതോടെ മോഷ്ടാക്കൾ രക്ഷപ്പെട്ടു. പിന്നിലെ വാതിൽ തുറക്കാൻ ശ്രമിച്ച മോഷ്ടാക്കൾ താഴത്തെ കുറ്റി ഇളക്കുകയും ചെയ്തു.…
Read Moreപുരുഷന്മാരുടെ മാത്രം കുത്തകയായിരുന്ന ജില്ലാ ജുഡീഷറിയില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിച്ചു
കൊച്ചി: ഒരു കാലത്ത് പുരുഷന്മാരുടെ മാത്രം കുത്തകയായിരുന്ന ജില്ലാ ജുഡീഷറിയില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിച്ചതായി കണക്കുകള്‍. സംസ്ഥാനത്തെ ജില്ലാ ജുഡീഷറികളില് മജിസ്ട്രേറ്റുകളും സെഷന്‍സ് ജഡ്ജിമാരും ഉള്‍പ്പെടെ ജുഡീഷ്യല്‍ ഓഫീസര്‍മാരായി സേവനമനുഷ്ഠിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടിയതായാണ് കേരള ഹൈക്കോടതിയുടെ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയില്‍ വെളിപ്പെടുത്തുന്നത്. 2024 സെപ്റ്റംബര്‍ 12 ലെ കണക്കനുസരിച്ച് സേവനമനുഷ്ഠിക്കുന്ന 539 ജില്ലാ ജുഡീഷല്‍ ഓഫീസര്‍മാരില്‍ 260 പേര് സ്ത്രീകളാണ്. കേരള ജുഡീഷല്‍ അക്കാദമിയില്‍ സിവില്‍ ജഡ്ജിമാര്‍ക്കുള്ള (ജൂനിയര്‍ ഡിവിഷന്) ഒരു വര്‍ഷത്തെ ഇന്‍ഡക്ഷന്‍ പരിശീലനം അടുത്തിടെ പൂര്‍ത്തിയാക്കിയ 36 ഉദ്യോഗസ്ഥരില്‍ 26 പേരും സ്ത്രീകളെന്ന് രേഖകള്‍ സൂചിപ്പിക്കുന്നു. മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അടുത്തിടെ നടത്തിയ ഒരു പ്രസംഗത്തില്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. 2023ലെ കേരള ജുഡീഷല്‍ സര്‍വീസ് പരീക്ഷയില്‍ 75 പേരാണ് റാങ്ക് ലിസ്റ്റില്‍ ഇടംനേടിയത്. കേരള ജുഡീഷല്‍ സര്‍വീസസ് പരീക്ഷയുടെ പുതിയ…
Read Moreഎയറിലായ തന്നെ വീണ്ടും എയറിലാക്കിയ കേരള പോലീസിനെ തപ്പി ബേസില്‍ ജോസഫ്; ക്ലിക്കായത് ഹവില്‍ദാര്‍ നിതീഷിന്റെ ഐഡിയ
കൊച്ചി: എയറിലായ നടനും സംവിധായകനുമായ ബേസില്‍ ജോസഫിനെ വീണ്ടും എയറിലാക്കി ആ പോസ്റ്റര്‍ പോസ്റ്റ് ചെയ്യുമ്പോള്‍ കേരള പോലീസ് സോഷ്യല്‍ മീഡിയ സെല്ലിലെ ഡിജിറ്റര്‍ ക്രിയേറ്റര്‍ സി. നിതീഷ് സാക്ഷാല്‍ ബേസില്‍ തന്നെ അതിന് താഴെ കമന്റ് ചെയ്യുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. പക്ഷേ കേരള പോലീസിനോട് ചിരിയുടെ നമ്പര്‍ ചോദിച്ച് ബേസില്‍ ജോസഫ് തന്നെ കമന്റിട്ടിരിക്കുകയാണ്. കുട്ടികളിലെ മാനസികസമ്മര്‍ദം ലഘൂകരിക്കാനായി കേരള പോലീസ് ആരംഭിച്ച ‘ചിരി’ പദ്ധതിയുടെ പ്രചരണാര്‍ഥമാണ് സാമൂഹികമാധ്യമങ്ങളില്‍ വൈറലായ ബേസില്‍ ജോസഫിന്റെ ട്രോള്‍ മീം ഉപയോഗിച്ച് പോലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റിട്ടിരിക്കുന്നത്. കേരള പോലീസ് വളരെ രസകരമായി അവതരിപ്പിച്ച ഈ പോസ്റ്റര്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളില്‍ കേരള പോലീസിന്റെ പേജിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നലെ വൈകിട്ട് 6.40 ന് പോലീസിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പോസ്റ്റു…
Read Moreകാറിൽ കയറ്റിക്കൊണ്ടുപോയി തമിഴ് സ്ത്രീയുടെ സ്വര്‍ണം കവര്‍ന്ന യുവാവ് അറസ്റ്റില്‍
കൊച്ചി: പള്ളിയിലേക്കെന്നു പറഞ്ഞ് കൊണ്ടു പോയി തമിഴ് സ്ത്രീയുടെ സ്വര്‍ണമാല കവര്‍ന്ന യുവാവ് അറസ്റ്റില്‍. ഇടുക്കി പീരുമേട് സ്വദേശി സജീവി(22)നെയാണ് എറണാകുളം സെന്‍ട്രല്‍ എസ്ഐ സി. അനൂപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തൃശൂരില്‍ നിന്ന് അറസ്റ്റ് ചെയ്തത്. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് ഭാഗത്തുനിന്ന് പരിചയപ്പെട്ട രണ്ട് തമിഴ് വംശജരായ യുവതികളെ ഇയാള്‍ കാറില്‍ കയറ്റില്‍ മൂവാറ്റുപുഴയ്ക്ക് കൊണ്ടു പോകുകയായിരുന്നു. അവിടെ എത്തിയപ്പോള്‍ പള്ളിയില്‍ കയറണമെങ്കില്‍ മാല വാഹനത്തിനുള്ളില്‍ ഊരി വയ്ക്കണമെന്ന് നിര്‍ദേശിച്ചു. തുടര്‍ന്ന് യുവതി ഒന്നര പവന്റെ സ്വര്‍ണ മാല ഊരി വണ്ടിയില്‍ വച്ച ശേഷം പുറത്തേക്ക് ഇറങ്ങിയപ്പോള്‍ സജീവ് വാഹനവുമായി കടന്നു കളയുകായിരുന്നുവെന്നാണ് യുവതികളുടെ മൊഴി. പോലീസ് നടത്തിയ അന്വേഷണത്തില്‍ സജീവ് ഇയാളുടെ സുഹൃത്തായ എഡ്വിന് ഷാജി എന്നയാളുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് തൃശൂരിലെ ഹോട്ടലില്‍ മുറിയെടുത്തതായി കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതി…
Read More