കൊച്ചി: മുനമ്പം-ചെറായി പ്രദേശത്തെ വഖഫ് അവകാശവാദത്തിന്റെ പേരിലുയര്‍ന്ന പ്രതിസന്ധികളില്‍ പരിഹാരത്തിനു സാധ്യത തെളിയുന്നു. വിഷയത്തില്‍ മന്ത്രിതല ചര്‍ച്ചയ്ക്കും നിയമ തടസങ്ങള്‍ നീക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്തതില്‍ പ്രദേശവാസികളും പ്രതീക്ഷയിലാണ്. അടുത്ത പതിനാറിനു മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്തിട്ടുള്ള യോഗത്തില്‍ റവന്യൂ, നിയമ, ന്യൂനപക്ഷ വകുപ്പു മന്ത്രിമാര്‍ പങ്കെടുക്കും. മന്ത്രിതല യോഗത്തിലേക്കു നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ മുനമ്പം ഭൂസംരക്ഷണ സമിതിയോടു സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പ്രശ്ന പരിഹാരത്തിനുള്ള നിര്‍ദേശങ്ങളും മുനമ്പം നിവാസികളുടെ ആവശ്യങ്ങളും ഉള്‍പ്പെടുത്തി സര്‍ക്കാരിനു നിവേദനം നല്കുമെന്നു സമിതി നേതാക്കള്‍ അറിയിച്ചു. മുനമ്പം വിഷയത്തില്‍ കോടതികളില്‍ നിലവിലുള്ള കേസുകള്‍ക്കും വഖഫിന്റേതുള്പ്പടെ മറ്റു നിയമപ്രശ്നങ്ങള്‍ക്കും രമ്യമായ പരിഹാരവും ഒത്തുതീര്‍പ്പിനുമുള്ള ശ്രമങ്ങളാകും സര്‍ക്കാര്‍ നടത്തുക. മുനമ്പത്തെ നിര്‍ദിഷ്ട ഭൂമി വഖഫ് അല്ലെന്നു, വഖഫ് ബോര്‍ഡും സംസ്ഥാന സര്‍ക്കാരും നിലപാടെടുക്കുകയാണു പ്രധാനം. ആ നിലയിലുള്ള ചര്‍ച്ചകളാകും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുകയെന്നാണു മുനമ്പം നിവാസികളുടെ പ്രതീക്ഷ. വി.എസ്.…
Read MoreCategory: Kochi
വാണിജ്യാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ വില വര്‍ധിച്ചു: ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല
കൊച്ചി: വാണിജ്യാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി. 19 കിലോ സിലിണ്ടറിന് 61 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. 1,810 രൂപ 50 പൈസയാണ് കൊച്ചിയിലെ പുതുക്കിയ വില. കഴിഞ്ഞ മാസം വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വിലയില്‍ 50 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. സെപ്റ്റംബറില്‍ 39 രൂപ വര്‍ധിപ്പിച്ചു. കഴിഞ്ഞ നാലു മാസത്തിനിടെ വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 157 രൂപ 50 പൈസയാണ് വര്‍ധിച്ചത്. ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.
Read Moreതോപ്പുംപടിയില്‍ അസം സ്വദേശിയുടെ മരണം കൊലപാതകം; സുഹൃത്ത് പിടിയിൽ; കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച്
കൊച്ചി: എറണാകുളം തോപ്പുംപടിയില്‍ അസം സ്വദേശിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്ത് അസം സ്വദേശിയായ അഭിജിത്തിനെ തോപ്പുംപടി പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തുവരുന്നു. ചോദ്യം ചെയ്യലിനു ശേഷമെ കൊലയ്ക്കു പിന്നിലെ കാരണം വ്യക്തമാകൂ. ഇയാളുടെ മറ്റ് രണ്ടു സുഹൃത്തുക്കളും പോലീസ് നിരീക്ഷണത്തിലാണ്. തോപ്പുംപടി നേതാജി ലോഡ്ജിലെ ഒമ്പതാം നമ്പര്‍ മുറിയിലാണ് കബ്യ ജ്യോതി കക്കാടിനെ (26) ചൊവ്വാഴ്ച രാത്രി ഏഴോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെയാണ് കബ്യയും മറ്റു മൂന്നു പേരും ഒരുമിച്ചെത്തി മുറിയെടുത്തത്. കബ്യയും അഭിജിത്തും ഒരു മുറിയിലായിരുന്നു. മറ്റു രണ്ടുപേര്‍ തൊട്ടടുത്ത മുറിയിലുമായിരുന്നു താമസിച്ചത്. മുറി ഒഴിയേണ്ട സമയം ആയിട്ടും വാതില്‍ തുറക്കാതെ വന്നതോടെയാണ് ലോഡ്ജ് ഉടമയും ജീവനക്കാരും മുറി തുറന്ന് പരിശോധിച്ചത്. അപ്പോഴാണ് കബ്യയെ മരിച്ച നിലയില്‍ മുറിയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് തോപ്പുംപടി…
Read Moreതാഴേയ്ക്കിറങ്ങാതെ വീണ്ടും റിക്കാര്‍ഡ് കുതിപ്പ്: സ്വര്‍ണ വില പവന് 59,000 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും റിക്കാര്‍ഡ് കുതിപ്പ്. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 7375 രൂപയും പവന് 5,9000 രൂപയുമായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 50 രൂപ വര്‍ധിച്ച് 6075 രൂപയായി. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 83ലക്ഷം രൂപ കടന്നു. അന്താരാഷ്ട്ര സ്വര്‍ണവില 2756 ഡോളറിലും ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 84.07 ലുമാണ്.
Read Moreകള്ളൻ കപ്പലിൽ തന്നെ: കഞ്ചാവുമായി ലക്ഷദ്വീപ് സ്വദേശിയായ കപ്പല്‍ ജീവനക്കാരന് അറസ്റ്റില്‍
കൊച്ചി: വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 200 ഗ്രാം കഞ്ചാവുമായി ലക്ഷദ്വീപ് സ്വദേശിയായ കപ്പല്‍ ജീവനക്കാരന് അറസ്റ്റില്‍. കൊച്ചിയില്‍നിന്ന് ലക്ഷദ്വീപിലേക്കുള്ള ലഗൂണ്‍ എന്ന കപ്പലിലെ ജീവനക്കാരനായ മുഹമ്മദ് അലി (34)യെയാണ് സിഐഎസ്എഫ് അറസ്റ്റ് ചെയ്തത് എറണാകുളം ഹാര്‍ബര്‍ പോലീസിന് കൈമാറിയത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഹാര്‍ബര്‍ പോലീസ് ഇയാള്‍ക്കെതിരേ കേസെടുത്ത് പിന്നീട് ജാമ്യത്തില്‍ വിട്ടു.
Read Moreആംബുലന്‍സിലെ യാത്രാ വിവാദം; മാധ്യമങ്ങളോട് “മൂവ് ഔട്ട് ‘ മറുപടിയുമായി സുരേഷ് ഗോപി
കൊച്ചി: ആംബുലന്‍സിലെ യാത്രാ വിവാദത്തെക്കുറിച്ച് ചോദിച്ച മാധ്യമങ്ങളോട് “മൂവ് ഔട്ട്’ എന്ന മറുപടിയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. എറണാകുളം ഗംഗോത്രി ഹാളില്‍ ഇന്ന് രാവിലെ നടന്ന പ്രധാനമന്ത്രിയുടെ റോസ്ഗാര്‍ മേളയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
Read Moreഎറണാകുളത്ത് ലോ ഫ്ളോര്‍ ബസ് കത്തിയ സംഭവം; കേസെടുത്ത് പോലീസ്; അന്വേഷം ആവശ്യപ്പെട്ട് ടി.ജെ. വിനോദ് എംഎല്‍എ
കൊച്ചി: എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കെയുആര്‍ടിസി എസി ലോ ഫ്ളോര്‍ ബസ് കത്തി നശിച്ച സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു. സംഭവത്തില്‍ പോലീസ് വിശദമായ റിപ്പോര്‍ട്ട് നല്‍കും. എറണാകുളം സൗത്ത് ഡിപോയില്‍ സൂക്ഷിച്ചിരിക്കുന്ന ബസില്‍ ഇന്ന് വിശദമായ പരിശോധന നടത്തും. തീപിടിത്തത്തിന്റെ കാരണം ഷോര്‍ട് സര്‍ക്യൂട്ട് എന്നാണ് പ്രാഥമിക നിഗമനം. എറണാകുളം ചിറ്റൂര്‍റോഡില്‍ ഇയ്യാട്ടുമുക്ക് ജംക്ഷനില്‍ ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെയായിരുന്നു സംഭവം. തൊടുപുഴയ്ക്ക് യാത്ര ആരംഭിച്ച മൂവാറ്റുപുഴ ഡിപ്പോയിലെ ബസാണ് കത്തി നശിച്ചത്. എറണാകുളം ഡിപ്പോ സ്റ്റാന്‍ഡില്‍നിന്ന് പുറപ്പെട്ട് ഒരു കിലോമീറ്റര്‍ മാത്രം പിന്നിടുന്നതിനിടെയായിരുന്നു അപകടം. 25ലധികം യാത്രക്കാര്‍ ബസില്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും അപകടമില്ല. ഡാഷ്ബോര്‍ഡില്‍ ഫയര്‍ അലേര്‍ട്ട് സിഗ്നല്‍ കാണിച്ച ഉടനെ മൂവാറ്റുപുഴ സ്വദേശികളായ ഡ്രൈവര്‍ വി.ടി. വിജേഷും കണ്ടക്ടര്‍ കെ.എം. രാജുവും വേഗം ബസില്‍നിന്ന് പുറത്തേക്ക് ഇറങ്ങാന്‍ യാത്രക്കാരോട് ആവശ്യപ്പെട്ടു. യാത്രക്കാര്‍ ആദ്യമൊന്ന് ശങ്കിച്ചെങ്കിലും…
Read Moreവിനോദയാത്രയ്ക്കിടെ ബസ് അപകടത്തിൽപ്പെട്ടു; വിദ്യാർഥികൾക്കും അധ്യാപകർക്കും ബസ് ജീവനക്കാരനും പരിക്ക്
ചെറായി: വിനോദയാത്രക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസുകളിൽ ഒന്ന് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റുകളിലിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും ബസ് ക്ലീനർക്കും പരിക്ക്. ഇന്നു രാവിലെ ആറോടെ വൈപ്പിൻ സംസ്ഥാന പാതയിൽ ചെറായി സഹോദരൻ സ്മാരക ഹൈസ്കൂളിനു വടക്ക് വശത്താണ് അപകടം ഉണ്ടായത്. ഞാറക്കൽ ഗവ: ഹയർ സെക്കൻഡറി സ്ക്കൂളിൽനിന്നും പുലർച്ചെ കൊടൈക്കനാലിലേക്ക് ടൂർ പോയ രണ്ട് ബസുകളിലൊന്നാണ് അപകടത്തിൽപ്പെട്ടത്. അഞ്ച് വിദ്യാർഥികൾക്കും, രണ്ട് അധ്യാപകർക്കും, ബസ് ക്ലീനർക്കുമാണ് പരിക്കേറ്റിട്ടുള്ളത്. ഇവരിൽ ബസ് ക്ലീനറെയും ഒരു അധ്യാപകനെയും കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിലും ബാക്കി വിദ്യാർത്ഥികളായ ആദർശ് ദേവ് – 17, ആരോമൽ അനിൽകുമാർ – 17, ലതാ ജോൺസൺ – 17, ആന്റോ സിബി – 17, അഞ്ജന പ്രമോദ് – 17 എന്നീ വിദ്യാർഥികളെയും അധ്യാപകനായ തോമസ് കെ. സ്റ്റീഫൻ -52 നേയും കുഴുപ്പിള്ളിയിലെ സ്വകാര്യ…
Read Moreപെണ്‍വാണിഭ സംഘങ്ങളെ ലക്ഷ്യമിട്ട് പോലീസിന്റെ മിന്നല്‍ പരിശോധന; കൊച്ചിയില്‍ രണ്ടാഴ്ചയ്ക്കിടെ അറസ്റ്റിലായത് 20 പേര്
കൊച്ചി: കൊച്ചി നഗരത്തില്‍ കൂണ് പോലെ മുളച്ചുപൊന്തുന്ന പെണ്‍വാണിഭ സംഘങ്ങള്‍ക്കെതിരേ കര്‍ശന നടപടിയുമായി കൊച്ചി പോലീസ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കൊച്ചി നഗരത്തിലും ആലുവയും നടത്തിയ പോലീസിന്റെ മിന്നല്‍ പരിശോധനയില്‍ 20 പേരാണ് അറസ്റ്റിലായത്. ലോഡ്ജുകളും ഹോട്ടലുകളും മസാജ് കേന്ദ്രങ്ങളും കേന്ദ്രീകരിച്ചുള്ള പരിശോധന തുടരുകയാണ്. മസാജ് കേന്ദ്രത്തിന്റെ മറവില്‍ അനാശാസ്യം നടത്തിവരുന്നതായി കണ്ടെത്തിയ ആയുര്‍വേദ സ്ഥാപന ഉടമയെ ഇന്നലെ എറണാകുളം നോര്‍ത്ത് പോലീസ് ഇന്‍സ്പെക്ടര്‍ സജീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. വടുതല പിഎഫ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ ചികിത്സ കേന്ദ്രത്തിന്റെ ഉടമ വടുതല സ്വദേശി അജിത്ത് രാജ് (36) ആണ് അറസ്റ്റിലായത്. സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതിയുടെ പരാതിയിലാണ് നോര്‍ത്ത് പോലീസ് കേസെടുത്ത് നടപടി സ്വീകരിച്ചത്.രണ്ട് മാസം മുന്‍പാണ് സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചതെന്ന് പോലീസ് പറയുന്നു. മൂന്ന് നില കെട്ടിടത്തിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. കോര്‍പറേഷന്റെ ലൈസന്‍സ്…
Read Moreവയോധികനെ കൊലപ്പെടുത്താൻ ശ്രമം: യുവാവ് പോലീസ് പിടിയിൽ
ആലങ്ങാട്: വയോധികനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ ആലങ്ങാട് പോലീസ് പിടികൂടി. തിരുവാലൂർ ഫാം വില്ലയിൽ കിരണിനെയാണു (41) പോലീസ് പിടികൂടിയത്. വാക്കുതർക്കത്തെ തുടർന്നാണ് തിരുവാലൂർ ചേർളിയിൽ വീട്ടിൽ വേണുഗോപാൽ ( 54) നെ കിരൺ ആക്രമിക്കുകയും തുടർന്നു കത്തി ഉപയോഗിച്ചു കുത്താനും ശ്രമം നടത്തിയത്. ഇന്നലെ രാവിലെ ഒൻപതോടെ തിരുവാലൂർ കവലയ്ക്കു സമീപം വച്ചായിരുന്നു സംഭവം. തുടർന്നു ഒളിവിൽ പോയ യുവാവിനെ വരാപ്പുഴയിൽനിന്നാണു ആലങ്ങാട് പോലീസ് പിടികൂടിയത്. തിരുവാലൂർ സ്വദേശി അഭിജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ രണ്ടാം പ്രതിയാണു പിടിയിലായ കിരൺ. കഴിഞ്ഞദിവസമാണ് ഇയാൾ ജാമ്യത്തിൽ ഇറങ്ങിയത്. ഇൻസ്പെക്ടർ പി.പി. ജസ്റ്റിന്റെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ പിടികൂടിയത്. കുത്തേറ്റ വേണുഗോപാൽ ആലുവ കാരോത്തുകുഴി ആശുപതിയിൽ ചികിത്സയിലാണ്.
Read More