മൂവാറ്റുപുഴ: യുവതിയെ ആസിഡ് ഒഴിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. കടവൂർ ചാത്തമറ്റം പാറേപ്പടി ഭാഗത്ത് കാക്കുന്നേൽ റെജി (47) യെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒന്‍പതിന് രാത്രി 11നാണ് സംഭവം. യുവതി കുടുംബമായി താമസിക്കുന്ന ചാത്തമറ്റം കടവൂരിലെ വീട്ടിലെത്തി ഹാളിൽ ഇരിക്കുകയായിരുന്ന യുവതിയുടെ ദേഹത്തേക്ക് കന്നാസിൽ കരുതിയിരുന്ന ആസിഡ് ജനലിലൂടെ ഒഴിക്കുകയായിരുന്നു. ആസിഡ് വീണ് യുവതിയുടെ മുഖത്തും ശരീരത്തിലും പൊള്ളലേറ്റു. തുടർന്ന് 15ന് വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. വിവാഹ അഭ്യർഥന നിരസിച്ചതിലുള്ള വിരോധമാണ് സംഭവത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ കെ. ബ്രിജുകുമാർ, എസ്ഐമാരായ റോജി ജോർജ്, വി.സി. സജി, എസ്സിപിഒ ലിജേഷ്, സിപിഒ സുമോദ് എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read MoreCategory: Kochi
വിദേശജോലി വാഗ്ദാനം ചെയ്ത് പണം തട്ടി: നാലു പേര്‍ക്കെതിരേ കേസ്
കൊച്ചി: വ്യാജ റിക്രൂട്ടിംഗ് ഏജന്‍സിയുടെ മറവില്‍ വിദേശജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് കോടികള്‍ തട്ടിയതായി പരാതി. പണം നഷ്ടമായ കാലടി സ്വദേശിനിയുടെ പരാതിയില്‍ ഇരിങ്ങാലക്കുട സ്വദേശി സിനോബ് ജോര്‍ജ് അടക്കം നാലു പേര്‍ക്കെതിരെ കാലടി പോലീസ് കേസെടുത്തു. സിനോബിന്റെ ഉടമസ്ഥതയില്‍ ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തിക്കുന്ന ബ്ലൂ മിസ്റ്റി ടൂര്‍സ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനം മുഖേന ന്യൂസിലന്‍ഡില്‍ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് 5.5 ലക്ഷം രൂപ കൈപ്പറിയശേഷം വാഗ്ദാനം ചെയ്ത ജോലി നല്‍കിയില്ലെന്നും ജോലിക്കായി നല്കിയ പണം തിരികെ കൊടുത്തില്ലെന്നുമാണ് പരാതി. സമാന രീതിയില്‍ വിവിധ ജില്ലകളില്‍ നിന്നുള്ളവര്‍ ഇത്തരത്തില്‍ സിനോബിന് പണം നല്‍കിയിട്ടുണ്ടെന്ന് പരാതിക്കാരി പത്രസമ്മേളനത്തില്‍ പറഞ്ഞു. ആദ്യഘട്ടം ഒരു ലക്ഷം രൂപയും വിസ ലഭിക്കുമ്പോള്‍ ബാക്കി തുകയും കൈമാറണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ വാട്സ്ആപ്പില്‍ വ്യാജ വിസ അയച്ചു തന്നശേഷം ഇയാള്‍ ബാക്കി…
Read Moreയുവാവിന്റെ കൊലപാതകം: പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി
കൊച്ചി: ഇടപ്പള്ളി മരോട്ടിച്ചോടില്‍ യുവാവിനെ നടുറോഡില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ കേസില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം സ്വദേശി ഷെമീറിന്റെ അറസ്റ്റ് ആണ് എളമക്കര പോലീസ് രേഖപ്പെടുത്തിയത്. ഇയാളെ ഇന്നു കോടതിയില്‍ ഹാജരാക്കും. കൊല്ലപ്പെട്ട എറണാകുളം കൂനംതൈ സ്വദേശി പ്രവീണിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നു ബന്ധുക്കള്‍ക്കു വിട്ടുനല്‍കും. മദ്യപാനത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതി പോലീസിന് നല്‍കിയിട്ടുള്ള മൊഴി. പ്രവീണിനും ഷെമീറിനുമൊപ്പം താമസച്ചിരുന്ന തൃപ്പൂണിത്തുറ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും കൊലപാതകത്തില്‍ ഇയാള്‍ക്ക് പങ്കില്ലെന്ന് പോലീസ് പറഞ്ഞു. തിരുവോണ ദിനത്തില്‍ രാവിലെയാണ് ഇടപ്പള്ളി മരോട്ടിച്ചോട് ഭാഗത്ത് നടുറോഡില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് എത്തുകയായിരുന്നു. ശനിയാഴ്ച രാത്രി മൂവരും ഒരുമിച്ചിരുന്ന് മദ്യം കഴിച്ചു. ഇതിനിടെ ഉണ്ടായ വാക്കുതര്‍ക്കം പിന്നീട് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. പ്രവീണിനെ ക്രൂരമായി മര്‍ദിച്ചുവെന്ന് പ്രതി പിന്നീട് പോലീസിന്…
Read Moreവീട്ടുമുറ്റത്ത് കഞ്ചാവ് ചെടി വളര്‍ത്തിയയാൾ പിടിയില്‍; പ്രതി സജീവിന് വിവിധ ജില്ലകളിലായി നാൽപത്തിയാറോളം കേസുകൾ
മൂവാറ്റുപുഴ: വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി നട്ടു വളര്‍ത്തിയ പ്രതി എക്സൈസ് പിടിയില്‍. വിവിധ കേസുകളിൽ പിടികിട്ടാപ്പുള്ളിയായ പായിപ്ര മൂങ്ങാച്ചാല്‍ ഉറവും ചാലില്‍ സജീവ് ജോണാ(ജോസപ്പന്-39)ണ് മൂവാറ്റുപുഴ എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഓണം സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ പ്രതിയുടെ വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി നട്ടു വളര്‍ത്തിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. 32 സെന്റീമീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടി എക്സൈസ് സംഘം കസ്റ്റഡിയില്‍ എടുത്തു. മൂവാറ്റുപുഴ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സനിലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതിയുടെ പേരില്‍ വിവിധ ജില്ലകളിലായി 45 ഓളം കേസുകള്‍ നിലവിലുണ്ട്. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് നിയാസ്, പ്രിവന്റീവ് ഓഫീസര്‍മാരായ ഉമ്മര്‍, കൃഷ്ണകുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍ രഞ്ജിത്ത് രാജന്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ അനിതഎന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
Read Moreനടിയെ ആക്രമിച്ച കേസ് ; പ്രോസിക്യൂഷന് വാദം പൂര്‍ത്തിയായി; 261 സാക്ഷികളും 1600രേഖകളും കൈമാറി
കൊച്ചി: യുവനടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ പ്രോസിക്യൂഷന് വാദം പൂര്‍ത്തിയായി. അവസാന സാക്ഷിയായ അന്വേഷണ ഉദ്യോഗസ്ഥന് ബൈജു പൗലോസിന്റെ വിസ്താരം ഇന്നലെ പൂര്‍ത്തിയായി. കേസില്‍ ആകെ 261 സാക്ഷികളെ വിസ്തരിച്ചു. 1,600 രേഖകളാണ് കേസില്‍ കൈമാറിയത്. സാക്ഷി മൊഴികള്‍ കേന്ദ്രീകരിച്ചുള്ള വിശദമായ വാദം അടുത്ത ഘട്ടത്തില്‍ തുടരും.
Read More2015 ലെ സംസ്ഥാന ബജറ്റ് അവതരണം; നിയമസഭാ കൈയാങ്കളിക്കേസിലെ കോൺഗ്രസ് മുൻ എംഎൽഎമാർക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: നിയമസഭാ കൈയാങ്കളിക്കിടെ ഇടത് വനിതാ എംഎൽഎമാരെ കൈയേറ്റം ചെയ്തെന്നാരോപിച്ച് കോൺഗ്രസ് മുൻ എംഎൽഎമാർക്കെതിരെ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. കേസെടുത്തതിനെതിരേ മുൻ എംഎൽഎമാരായ എം.എ.വാഹിദ്, ഡൊമിനിക് പ്രസന്റേഷൻ, കെ.ശിവദാസൻ നായർ എന്നിവർ നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റീസ് പി.വി.കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. 2015 മാർച്ച് 13ന് സംസ്ഥാന ബജറ്റ് അവതരണത്തിനിടെ ആയിരുന്നു സംഭവം. അന്തരിച്ച മുൻ ധനമന്ത്രി കെ.എം. മാണി ബാർ കോഴക്കേസിലെ പ്രതിയാണെന്ന് ആരോപിച്ച് ബജറ്റ് അവതരണം തടയാൻ പ്രതിപക്ഷം നടത്തിയ ശ്രമം വലിയ കൈയാങ്കളിയിലെത്തിയിരുന്നു. തുടർന്ന് ഇന്നത്തെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി, മുൻ മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.ടി.ജലീൽ എന്നിവരടക്കമുള്ളവർക്കെതിരേ പോലീസ് കേസെടുത്തു.
Read Moreസ്വകാര്യ ബസില്‍ പെണ്‍കുട്ടിക്കുനേരേ ലൈംഗികാതിക്രമം; യാത്രക്കാർ പിടികൂടിയത് അമ്പത്തിരണ്ടുകാരനായ അധ്യാപകനെ
കൊച്ചി: സ്വകാര്യ ബസില്‍ 19 കാരിയായ പെണ്‍കുട്ടിക്കുനേരേ ലൈംഗികാതിക്രമം കാണിച്ച സംഭവത്തില്‍ അറസ്റ്റിലായ അധ്യാപകനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പള്ളിക്കര പെരിങ്ങോല കുമാരപുരം സ്വദേശി കമാല്‍ (52) നെയാണ് സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് ഫോര്‍ട്ടുകൊച്ചി – ആലുവ റൂട്ടിലോടുന്ന ബസിലായിരുന്നു സംഭവം. പെണ്‍കുട്ടി ബഹളം വച്ചതോടെ ബസ് ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കടയിരിപ്പ് സ്കൂളിലെ അധ്യാപകനാണ്.
Read Moreസിനിമാ മേഖലയിലെ പ്രശ്നപരിഹാരം; നവംബിൽ നടത്താനിരുന്ന സിനിമ കോണ്‍ക്ലേവ് മാറ്റിയേക്കും; നയരൂപീകരണ സമിതി ആദ്യ യോഗം കൊച്ചിയില്‍
കൊച്ചി: സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നവംബറില്‍ കൊച്ചിയില്‍ നടത്താനിരിക്കുന്ന സിനിമ കോണ്‍ക്ലേവ് മാറ്റിയേക്കുമെന്നു സൂചന. സിനിമ നയരൂപീകരണ സമിതിയുടെ ആദ്യ യോഗം ഇന്ന് കൊച്ചിയില്‍ നടക്കുകയാണ്. സമിതി അധ്യക്ഷനായ സംവിധായകന് ഷാജി എന്‍. കരുണിന്റെ അധ്യക്ഷതയില്‍ ചലച്ചിത്ര അക്കാദമി ചെയര്മാന് പ്രേംകുമാറും നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകളും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. ചര്‍ച്ചയില്‍ തീയതി മാറ്റുന്നത് സംബന്ധിച്ച് തീരുമാനമുണ്ടായേക്കും. നവംബര്‍ 24നും 25നുമാണ് കോണ്‍ക്ലേവ് തീരുമാനിച്ചിരുന്നത്. നവംബറിലും ഡിസംബറിലും പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉള്ളതിനാലാണ് ജനുവരിയിലേക്ക് മാറ്റാന്‍ ശ്രമം നടക്കുന്നത്. നവംബര്‍ 20 മുതല്‍ 28 വരെയാണ് ഗോവ ചലച്ചിത്ര മേളയും ഡിസംബര്‍ ആദ്യവാരം കേരളീയവും അത് കഴിഞ്ഞു ഐഎഫ്എഫ്കെയും നടത്തുന്നുണ്ട്. ഇതിനാല്‍ അന്തിമ തീരുമാനം സര്‍ക്കാര്‍ ഉടന്‍ എടക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. സിനിമ കോണ്‍ക്ലേവിന് മുന്‍പായി ഒരു കരട് തയാറാക്കുകയാണ് യോഗത്തിന്റെ ലക്ഷ്യം. വരും ദിവസങ്ങളില്‍ ഫെഫ്ക…
Read Moreസഹോദരന്റെ വിവാഹ ഒരുക്കങ്ങൾക്കിടയിൽ കുഴഞ്ഞു വീണ് ജേഷ്ഠൻ മരിച്ചു
പറവൂർ: സഹോദരന്റെ വിവാഹ ഒരുക്കങ്ങൾക്കിടയിൽ കുഴഞ്ഞു വീണ് ജേഷ്ഠൻ മരിച്ചു. ചിറ്റാറ്റുകര പട്ടണം ഇലവത്തിങ്കൽ ജോജു (36) ആണ് മരിച്ചത്. നാളെ നടത്താൻ തീരുമാനിച്ചിരുന്ന സഹോദരൻ ജോബിയലിന്റെ വിവാഹവുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ചെയ്യുന്നതിനിടയിൽ വീടിനുള്ളിൽ കുഴഞ്ഞു വീണ ജോജുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടഞ്ഞു. പോസ്റ്റ്ർമാർട്ടത്തിനു ശേഷം ഇന്ന് രാവിലെ സെന്റ് തോസ് കോട്ടക്കാവ് പള്ളിയിൽ സംസ്കാരം നടത്തി. അച്ഛൻ: പരേതനായ ജോയ്. അമ്മ: ജൂഡി. ഭാര്യ: ഗീതു. മക്കൾ: ഇസഹാക്ക്, ഇസബെല്ല.
Read Moreബലാത്സംഗ കേസ്; രണ്ടുദിവസത്തെ വാദം പൂർത്തിയായി; നടന്മാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി നാളെ
കൊച്ചി: ബലാത്സംഗ കേസില്‍ നടനും എംഎല്‍എയുമായ മുകേഷ്, ഇടവേള ബാബു, അഭിഭാഷകനായ ചന്ദ്രശേഖരന് എന്നിവര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയാക്കി കോടതി നാളെ വിധി പറയും. മണിയന്‍പിള്ള രാജുവിനെതിരേ ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയതെന്ന് കണ്ടെത്തി ഹര്‍ജി തീര്‍പ്പാക്കി. പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന് ശക്തമായി എതിര്‍ത്തു. മുകേഷ്, ഇടവേള ബാബു, അഡ്വ. ചന്ദ്രശേഖരന്, മണിയന്‍പിള്ള രാജു എന്നിവരുടെ മുന്‍കൂര്‍ ജാമ്യപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പരിഗണിച്ചത്. രണ്ട് ദിവസമായി നടന്ന രഹസ്യവാദത്തെ തുടര്‍ന്നാണ് നാളെ വിധി പറയാന്‍ മാറ്റിയത്. പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും ജാമ്യം നല്‍കരുതെന്നുമാണ് പ്രോസിക്യൂഷന് നിലപാടെടുത്തത്. മണിയന് പിള്ള രാജുവിനെതിരേ ഫോര്‍ട്ടുകൊച്ചി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ജാമ്യം ലഭിക്കാവുന്ന കുറ്റക്യത്യമായതിനാല്‍ അത് രേഖപെടുത്തിയ കോടതി ഹര്‍ജി തീര്‍പ്പാക്കി. മറ്റ് മൂന്നു ഹര്‍ജികളാണ് വിശദമായ വാദം കേട്ട് നാളെ…
Read More