ചാത്തന്നൂർ: പമ്പയിലെത്തുന്ന ശബരിമല തീർഥാടകരുടെ യാത്രാബുദ്ധിമുട്ട് ഒഴിവാക്കാൻ കെഎസ്ആർടിസിയുടെ സൗജന്യ ബസ് യാത്ര. പമ്പയിൽ നിന്നു ത്രിവേണിയിലേക്കും തിരിച്ചുമാണ് കെഎസ്ആർടസി ബസുകൾ സൗജന്യയാത്ര നടത്തുന്നത്. മൂന്ന് ബസുകളാണ് സൗജന്യ സർവീസിന് വേണ്ടി തയാറാക്കിയിട്ടുള്ളത്. തീർഥാടകർ നിറയുന്നതനുസരിച്ച് ഈ ബസുകൾ അങ്ങോട്ടുമിങ്ങോട്ടും സർവീസ് നടത്തും. കുറഞ്ഞത് 40 പേരുണ്ടെങ്കിൽ അവർ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് പ്രത്യേക ചാർട്ടേഡ് സർവീസ് നടത്തും. ശബരിമല മണ്ഡല മഹോത്സവുമായി ബന്ധപ്പെട്ട് പമ്പ ബസ് സ്റ്റേഷനിൽ നിന്ന് വിപുലമായ തയാറെടുപ്പുകളാണ് കെഎസ്ആര്ടിസി നടത്തുന്നത്. ദീർഘദൂര സർവീസ്, നിലയ്ക്കൽ ചെയിൻ സർവീസ് എന്നിവയ്ക്കായി 200 ബസുകളാണ് ആദ്യഘട്ടത്തിൽ പമ്പ ബസ് സ്റ്റേഷനിലേക്ക് മാത്രം അനുവദിച്ചിരിക്കുന്നത്. ഇതിന് പുറമെയാണ് മറ്റ് ഡിപ്പോകളിൽ നിന്നുള്ള ശബരിമല സർവീസുകൾ. പമ്പയില് നിന്ന് നിലയ്ക്കലിലേക്കുള്ള ചെയിന് സര്വീസുകള് ത്രിവേണിയിൽ നിന്നാണ് ആരംഭിക്കുക. ദീര്ഘദൂര ബസുകള് പമ്പ ബസ് സ്റ്റേഷനില് നിന്ന് ഓപ്പറേറ്റ് ചെയ്യുന്നു.…
Read MoreCategory: Kollam
മണിക്കൂറിൽ 280 കിലോമീറ്റർ സ്പീഡ്: മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം അതിവേഗ ട്രെയിൻ നിർമിക്കുന്നു; . കോച്ചുകളുടെ രൂപകൽപ്പന ചെന്നൈയിൽ
കൊല്ലം: മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം രാജ്യത്ത് അതിവേഗ ബുള്ളറ്റ് ട്രെയിൻ നിർമിക്കാൻ റെയിൽവേ നടപടികൾ ആരംഭിച്ചു. മണിക്കൂറിൽ 280 കിലോമീറ്റർ വേഗതയുള്ള ട്രെയിനുകളാണ് നിർമിക്കുന്നത്. കോച്ചുകളുടെ രൂപകൽപ്പന ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ തുടങ്ങിക്കഴിഞ്ഞു. ഭാരത് ഹെവി എർത്ത് മൂവേഴ്സിനാണ് നിർമാണ ചുമതല. രൂപകൽപ്പന പൂർത്തിയായതിന് ശേഷം റെയിൽവേ ബോർഡിന്റെ അംഗീകാരം കൂടി ലഭിക്കണം. തുടർന്നായിരിക്കും പദ്ധതിയുടെ സമയക്രമം അന്തിമമായി തീരുമാനിക്കുക. സ്വദേശിവത്ക്കരണം ലക്ഷ്യമിട്ടുള്ള വന്ദേ ഭാരത് ട്രെയിനുകളുടെ വിജയകരമായ പൂർത്തീകരണമാണ് തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ എന്ന ആശയവുമായി അതിവേഗം മുന്നോട്ട് വരാൻ റെയിൽവേയെ പ്രേരിപ്പിച്ചത്. ഒരു ട്രെയിനിന് 100 കോടിയിലധികം രൂപയാണ് നിർമാണ ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിനായി 866 .87 കോടി രൂപയുടെ കരാർ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡിന് നൽകിക്കഴിഞ്ഞു. എയ്റോ ഡൈനാമിക് എക്സ്റ്റീരിയേഴ്സ് ഉള്ള ചെയർകാർ, സീൽ ചെയ്ത ഗാംഗ്…
Read Moreകെടിഡിഎഫ്സിയെ ഒഴിവാക്കിയാലും ഷോപ്പിംഗ് കോംപ്ലക്സുകൾ തിരികെ കിട്ടില്ല
ചാത്തന്നൂർ: കെഎസ്ആർടിസിയുടെ ബാങ്ക് കൺസോർഷ്യത്തിൽനിന്നു കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻഷ്യൽ കോർപറേഷനെ (കെടിഡിഎഫ്സി ) ഒഴിവാക്കിയാലും ഷോപ്പിംഗ് കോംപ്ലക്സുകൾ കെഎസ്ആർടിസിക്ക് തിരികെ ലഭിക്കില്ല. ഷോപ്പിംഗ് കോംപ്ലക്സുകളിൽനിന്നുള്ള ലാഭവിഹിതം കെഎസ്ആർടി സിക്ക് നല്കാതെ കെടിഡിഎഫ്സി കുടിശിക വരുത്തിയിരിക്കുകയാണ്. ലാഭവിഹിതത്തിന്റെ 50 ശതമാനമാണ് കരാർ പ്രകാരം കെഎസ്ആർടിസിക്ക് ലഭിക്കേണ്ടത്. കെഎസ്ആർടിസിയുടെ കോഴിക്കോട് അങ്കമാലി, തിരുവല്ല, തിരുവനന്തപുരം ഡിപ്പോകളിലാണ് ഷോപ്പിംഗ് കോംപ്ലക്സുകൾ ഉള്ളത്. സംസ്ഥാനത്തെ ന്നെ ഏറ്റവും പ്രധാന നഗരങ്ങളിലാണ് ഷോപ്പിംഗ് കോംപ്ലക്സുകൾ. കെടിഡിഎഫ്സിയും കെഎസ്ആർടിസിയും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ഇവ കെടിഡിഎഫ്സി നിർമിച്ചിട്ടുള്ളത്. ബിഒടി (ബിൽഡ് ഓപ്പറേറ്റ് ട്രാൻസ്ഫർ )വ്യവസ്ഥയിലാണ് നിർമാണക്കരാർ. നിർമിച്ച കെട്ടിടങ്ങളിൽ 30 വർഷത്തേക്കാണ് കെടിഡിഎഫ്സിക്ക് അവകാശം. ഷോപ്പിംഗ് കോംപ്ലക്സുകൾ നിർമിച്ച് വാടകയ്ക്ക് നല്കുന്നതിൽനിന്നു ലഭിക്കുന്ന ലാഭത്തിന്റെ 50 ശതമാനം വീതംവർഷം തോറും കെഎസ്ആർടിസിക്ക് കൈമാറണമെന്നും വ്യവസ്ഥയുണ്ട്. തകർച്ചയിൽ പെട്ടുഴലുന്ന കെടിഡിഎഫ്സി ഇതുവരെ ലാഭവിഹിതമായി ഒന്നും കെഎസ്ആർടിസിക്ക്…
Read Moreകെഎസ്ആർടിസി വിദ്യാർഥികൾക്കായി ട്രാവൽ ടു ടെക്നോളജി പാക്കേജ് ഒരുക്കുന്നു
ചാത്തന്നൂർ: കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സ്കൂൾ – കോളേജ് വിദ്യാർഥികൾക്കായി ട്രാവൽ ടു ടെക്നോളജി പാക്കേജുകൾ ഒരുക്കുന്നു. സാങ്കേതിക വ്യവസായിക മേഖലയിലെ പ്രവർത്തനങ്ങൾ നേരിട്ട് മനസിലാക്കുന്നതിനായുള്ള സാങ്കേതിക വ്യാവസായിക വിനോദ വിജ്ഞാന യാത്രയാണ് ട്രാവൽ ടു ടെക്നോളജി കൊണ്ട് ലക്ഷ്യമിടുന്നത്. ഐഎസ്ആർഒ, കെഎസ്ആർടിസി റീജണൽ വർക്ക്ഷോപ്പുകൾ, യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ്, കയർ മ്യൂസിയം, മിൽമ പ്ലാൻറ് തുടങ്ങി, കേരളത്തിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള നൂറ്റിമുപ്പത്തഞ്ചോളം പാക്കേജുകൾ ആണ് കെഎസ്ആർടിസി ട്രാവൽ ടു ടെക്നോളജി യാത്രാ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രദീപ് ചാത്തന്നൂർ
Read Moreവിശാഖപട്ടണം – കൊല്ലം സ്പെഷൽ ട്രെയിൻ നീട്ടി; മുൻകൂർ റിസർവേഷൻ ആരംഭിച്ചതായി റെയിൽവേ അധികൃതർ
കൊല്ലം: വിശാഖപട്ടണത്ത് നിന്ന് കൊല്ലത്തേക്കും തിരികെയും ആരംഭിച്ച പ്രതിവാര സ്പെഷൽ ട്രെയിൻ സർവീസിന്റെ കാലാവധി ദീർഘിപ്പിച്ച് റെയിൽവേ. 08539 വിശാഖപട്ടണം – കൊല്ലം സ്പെഷൽ ഡിസംബർ നാല്, 11, 18, 25 , 2025 ജനുവരി ഒന്ന്, എട്ട്, 15, 29, ഫെബ്രുവരി അഞ്ച്, 12, 19, 26 തീയതികളിൽ രാവിലെ 8.20 ന് വിശാഖപട്ടണത്ത് നിന്ന് പുറപ്പെട്ട് പിറ്റേ ദിവസം ഉച്ചയ്ക്ക് 12.55 ന് കൊല്ലത്ത് എത്തും. തിരികെയുള്ള സർവീസ് (08540) കൊല്ലത്ത് നിന്ന് ഡിസംബർ അഞ്ച്, 12, 19, 26, ജനുവരി ഒമ്പത്, 16, 23, 30, ഫെബ്രുവരി ആറ്, 13, 20, 27 തീയതികളിൽ കൊല്ലത്ത് നിന്ന് രാത്രി 7.35 ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 11.20 ന് വിശാഖപട്ടണത്ത് എത്തും. മുൻകൂർ റിസർവേഷൻ ആരംഭിച്ചതായി റെയിൽവേ അധികൃതർ അറിയിച്ചു.
Read Moreവരുന്നൂ, രാജ്യത്ത് 151 സ്വകാര്യ ട്രെയിനുകൾ; റെയിൽ ഹോസ്റ്റസ് സേവനമടക്കം ലഭ്യം
കൊല്ലം: രാജ്യത്ത് വരുന്ന മൂന്ന് വർഷത്തിനുള്ളിൽ 151 സ്വകാര്യ ട്രെയിനുകൾ കൂടി അവതരിപ്പിക്കാൻ റെയിൽവേ ബോർഡ് പദ്ധതി തയാറാക്കി. 2027 -ൽ ഈ ട്രെയിനുകൾ വിവിധ റൂട്ടുകളിലായി ട്രാക്കിലിറക്കാനാണ് അധികൃതരുടെ തീരുമാനം. ടാറ്റ ഗ്രൂപ്പ്, അദാനി ഗ്രൂപ്പ്, ആർകെ ഗ്രൂപ്പ് തുടങ്ങിയവർക്കായിരിക്കും ട്രെയിൻ സർവീസുകളുടെ നടത്തിപ്പ് ചുമതല. ഇവർ ഇക്കാര്യത്തിലുള്ള താത്പര്യം റെയിൽവേയെ ഇതിനകം അറിയിച്ചു കഴിഞ്ഞു. ട്രെയിനുകൾ സ്വകാര്യവത്ക്കരിക്കുന്നത് വഴി മൂന്ന് സുപ്രധാന കാര്യങ്ങളാണ് റെയിൽവേ ലക്ഷ്യമിടുന്നത്. ആദ്യത്തേത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ്. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുകയാണ് രണ്ടാമത്തെ ലക്ഷ്യം. യാത്രക്കാർക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുക എന്നതാണ് മൂന്നാമതായി ഉദ്ദേശിക്കുന്നത്. രാജ്യത്ത് നിലവിൽ ഏതാനും സ്വകാര്യ ട്രെയിൻ സർവീസുകൾ നടത്തുന്നുണ്ട്. തേജസ് എക്സ്പ്രസ് എന്നാണ് ഇവയുടെ പേര്. 2019 ഒക്ടോബർ നാലിന് ലക്നൗവിനും ഡൽഹിക്കും മധ്യേയാണ് ഈ ട്രെയിൻ ആദ്യമായി ആരംഭിച്ചത്.റെയിൽവേയുടെ…
Read Moreഉൾനാടൻ ജലഗതാഗതം പ്രോത്സാഹിപ്പിക്കൽ; കൂടുതൽ സൗരോർജ ബോട്ടുകൾ പുറത്തിറക്കാൻ ജലഗതാഗത വകുപ്പ്
കൊല്ലം: ഉൾനാടൻ ജലഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെയും വ്യാപിപ്പിക്കുന്നതിന്റെയും ഭാഗമായി കൂടുതൽ സൗരോർജ ബോട്ടുകൾ അവതരിപ്പിക്കാൻ ജലഗതാഗത വകുപ്പിന് പദ്ധതി. 20 പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന ചെറുബോട്ടുകൾ നിർമിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഇതിന്റെ രൂപകൽപ്പനാ നടപടികൾ ഇതിനകം ആരംഭിച്ച് കഴിഞ്ഞു. നദികളും തോടുകളും അടക്കമുള്ള ഉൾനാടൻ ജലാശയങ്ങളിൽ സുരക്ഷിത യാത്ര നടത്തുന്നതിന് അനുയോജ്യമായ ചെറു ബോട്ടുകളാണ് രൂപകൽപ്പനയിലുള്ളത്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലായിരിക്കും ഈ ബോട്ടുകൾ തുടക്കത്തിൽ സർവീസ് നടത്തുക. കുട്ടനാട്ടിലെ നിലവിലെ കായൽ ടൂറിസം കൂടുതൽ വികസിപ്പിക്കുന്നതിൻ്റെ ഭാഗമായി 30 സീറ്റുകൾ ഉള്ള സോളാർ ബോട്ടുകൾ നിർമിക്കാനും ജലഗതാഗത വകുപ്പിന് പദ്ധതിയുണ്ട്. ഇത് കൂടാതെ കൊല്ലം ജില്ലയിലെ മൺട്രോതുരുത്തിലെ പ്രധാന ആകർഷണമായ കണ്ടൽ കാടുകളിലേയ്ക്ക് വിദേശ – ആഭ്യന്തര വിനോദ സഞ്ചാരികളെ കൊണ്ടുപോകാൻ ഔട്ട് ബോർഡ് എൻജിനുകളുള്ള ബോട്ടുകൾ അവതരിപ്പിക്കാനും വകുപ്പ് ആലോചിക്കുന്നു. ആലപ്പുഴ…
Read Moreചെന്നൈ-കൊല്ലം റൂട്ടിൽ ഗരീബ് രഥ് സൂപ്പർഫാസ്റ്റ് ശബരിമല സ്പെഷൽ
കൊല്ലം: ചെന്നൈ- കൊല്ലം റൂട്ടിൽ റെയിൽവേ ഗരീബ് രഥ് സൂപ്പർ ഫാസ്റ്റ് പ്രതിവാര സ്പഷൽ ട്രെയിൻ സർവീസ് നടത്തും. ചെന്നൈയിൽ നിന്ന് നവംബർ 20 മുതൽ ( ബുധൻ ) ജനുവരി 15 വരെയും കൊല്ലത്ത് നിന്ന് 21 മുതൽ (വ്യാഴം) ജനുവരി 16 വരെയുമാണ് സർവീസ്. 06119 ചെന്നൈ- കൊല്ലം ട്രെയിൻ ചെന്നൈയിൽ നിന്ന് ബുധൻ ഉച്ചകഴിഞ്ഞ് 3.10 ന് പുറപ്പെട്ട് വ്യാഴം വൈകുന്നേരം 6.20 ന് കൊല്ലത്ത് എത്തും. 06120 കൊല്ലം – ചെന്നൈ സർവീസ് വ്യാഴം രാത്രി 8.45 ന് കൊല്ലത്ത് നിന്ന് യാത്ര തിരിച്ച് വെള്ളി ഉച്ചകഴിഞ്ഞ് 3.30 ന് ചെന്നൈയിൽ എത്തും. 17 കോച്ചുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പാലക്കാട്, ഷൊർണൂർ -ബി, തൃശൂർ, ആലുവ, എറണാകുളം, ഏറ്റുമാനൂർ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ. ഇത് കൂടാതെ…
Read Moreഉപജില്ലാ കലോത്സവത്തിനിടെ വിദ്യാർഥിനിക്കു നേരേ പീഡനശ്രമം: പാരലൽ കോളജ് പ്രിൻസിപ്പൽ പിടിയിൽ
കൊല്ലം: കുമ്മിളിൽ പ്ലസ് വൺ വിദ്യാർഥിനിയോട് ലൈംഗിക അതിക്രമത്തിന് ശ്രമിച്ചെന്ന കേസിൽ പാരലൽ കോളജ് പ്രിൻസിപ്പൽ പിടിയിൽ. മുക്കുന്നം സ്വദേശി അഫ്സൽ ജമാലിനെയാണ് കടയ്ക്കൽ സിഐ രാജേഷ് അറസ്റ്റ് ചെയ്ത് . ഉപജില്ലാ കലോത്സവത്തിന് എത്തിയ കുട്ടിക്കു നേരേയായിരുന്നു പ്രതിയുടെ അതിക്രമം. പാരലൽ കോളജിൽ എത്തിയ കുട്ടിയോട് അപമര്യദയായി പെരുമാറുകയായിരുന്നു. സ്കൂളുകൾക്ക് പുറമെ സമീപത്തെ പാരലൽ കോളജുകളും കലോത്സവ വേദിയായിരുന്നു. പ്രാഥമിക ആവശ്യത്തിനായി പോയ കുട്ടിയെ ട്യൂട്ടോറിയൽ കോളജ് പ്രിൻസിപ്പാളായ അഫ്സൽ ജമാൽ കടന്നു പിടിച്ചെന്നാണ് പരാതി.സംഭവത്തക്കുറിച്ച് കുട്ടി മാതാപിതാക്കളെ വിവരം അറിയിച്ചു. തുടർന്നാണ് കടയ്ക്കൽ പോലീസിൽ പരാതി നല്കിയത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തത് അറിഞ്ഞ പ്രതി ഒളിവിൽ പോയി. തുടർന്ന് സിഐ രാജേഷിന്റെ നേതൃത്വത്തിൽ എസ്ഐ ഷിജു നടത്തിയ അന്വേഷണത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.പ്രതിക്കെതിരെ കുട്ടികൾക്ക് നേരെയുളള ലൈംഗിക ആക്രമണം തടയൽ, സ്ത്രീത്വത്തെ അപമാനിക്കൽ…
Read Moreഒറ്റദിവസം മൂന്നുകോടി യാത്രക്കാർ: ഇന്ത്യൻ റെയിൽവേയ്ക്ക് ചരിത്ര നേട്ടം; അഭിമാനാർഹമായ നേട്ടമെന്ന് റെയിൽവേ മന്ത്രാലയം
കൊല്ലം: ഒറ്റദിവസം മൂന്നു കോടിയിലധികം ആൾക്കാർ ട്രെയിനിൽ യാത്ര ചെയ്ത് ഇന്ത്യൻ റെയിൽവേയ്ക്ക് ചരിത്ര നേട്ടം. ഈ മാസം നാലിനാണ് ഇത്രയധികം പേർ യാത്ര ചെയ്തത്. ഇത് ഗതാഗത ചരിത്രത്തിലെ അപൂർവവും അഭിമാനാർഹവുമായ നേട്ടമാണെന്ന് റെയിൽവേ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. നവംബർ നാലിന് നോൺ സബർബൻ യാത്രക്കാരുടെ എണ്ണം 120. 27 ലക്ഷം ആയിരുന്നു. ഇതിൽ 19.43 ലക്ഷം പേർ റിസർവ്ഡ് യാത്രക്കാരും 101- 29 ലക്ഷം പേർ അൺ റിസർവ്ഡ് യാത്രികരുമായിരുന്നു. അന്നത്തെ സബർബൻ യാത്രക്കാരുടെ എണ്ണം 180 ലക്ഷമാണ്.ദുർഗാപൂജ, ദീപാവലി, ഛാത്ത് പൂജ എന്നീ ഉത്സവങ്ങളുമായി ബന്ധപ്പെട്ട തിരക്കും അതിന് അനുസൃതമായി ആവശ്യാനുസരണം സ്പെഷൽ ട്രെയിനുകൾ ഏർപ്പെടുത്തിയതുമാണ് അപൂർവ നേട്ടം കൈവരിക്കാൻ റെയിൽവേയ്ക്ക് സഹായകമായത്. 2024 ഒക്ടോബർ ഒന്നിനും നവംബർ അഞ്ചിനും മധ്യേ 4521 സ്പെഷൽ ട്രെയിനുകളിലായി 65 ലക്ഷം പേരാണ് യാത്ര…
Read More