കൊല്ലം: ഓണാആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ലഹരിക്കെതിരെ നടക്കുന്ന പ്രത്യേക പരിശോധനയുടെ ഭാഗമായി കൊല്ലം വെസ്റ്റ് പോലീസും കൊല്ലം സിറ്റി പോലീസ് ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ സംയുക്ത പരിശോധനയിൽ വില്പനക്കായി കൊണ്ടുവന്ന 46.79 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ. പുത്തൻ നഗർ 197 റെജി ഭവനിൽ റെജി(35), എറണാകുളം പെരുമ്പള്ളി ചെല്ലാട്ട് വീട്ടിൽ ആര്യ(26) എന്നിവരാണ് വാഹന പരിശോധനക്കിടെപിടിയിലായത്. ആര്യ എറണാകുളത്ത് എംഡിഎംഎ കേസിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കൊല്ലം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദ്ദേശ പ്രകാരം കൊല്ലം എ സി പി ഷെരീഫ് , ഐഎസ്എച്ച്ഒ ഷെഫീഖ്, സബ് ഇൻസ്പെക്ടർ മാരായ ജോസ് പ്രകാശ്, ജയലാൽ, അൻസർഖാൻ , പോലീസുകാരായ ശ്രീലാൽ, ദീപു ദാസ് ,എന്നിവരുടെ നേതൃത്വത്തിൽ ഉള്ള കൊല്ലംവെസ്റ്റ് പോലീസും , ഡാൻസാഫ് സബ് ഇൻസ്പെക്ടർ കണ്ണൻ. ബൈജു ജെറോം. പോലീസ്…
Read MoreCategory: Kollam
യാത്രക്കാരെ പിഴിയാൻ ഗരീബ് രഥ് കോച്ചുകൾ പൊടിതട്ടി സ്പെഷൽ ട്രെയിനായി ഓടിക്കുന്നു; പുതിയ ഓണം സ്പെഷൽ നാളെ മുതൽ
കൊല്ലം: ഗരീബ് രഥ് കോച്ചുകൾ പൊടിതട്ടി മിനുക്കിയെടുത്ത് സ്പെഷൽ ട്രെയിനായി ഓടിച്ച് യാത്രക്കാരെ പിഴിയാൻ റെയിൽവേ. ഇത്തരത്തിൽ ഒരു ട്രെയിൻ നാളെ മുതൽ എറണാകുളത്തിനും ബംഗളുരുവിന് സമീപത്തെ യലഹങ്ക സ്റ്റേഷനും മധ്യേ ഓണം സ്പെഷലായി സർവീസ് നടത്താൻ റെയിൽവേ ബോർഡ് തീരുമാനിച്ചു. പച്ചനിറത്തിലുള്ള ഗരീബ് രഥ് കോച്ചുകൾ കാലഹരണപ്പെട്ടതിനാൽ അവ ഘട്ടം ഘട്ടമായി ഒഴിവാക്കാൻ റെയിൽവേ തീരുമാനിച്ചതാണ്. പകരം എൽഎച്ച്ബി കോച്ചുകൾ ഏർപ്പെടുത്തുമെന്നും അറിയിപ്പ് വന്നിരുന്നു. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ ഗരീബ് രഥ് കോച്ചുകളുടെ നിർമാണം അവസാനിപ്പിച്ചിട്ട് മാസങ്ങളായി. ഇപ്പോൾ ഗരീബ് രഥ് ട്രെയിനുകൾ കേരളത്തിൽ അടക്കം സർവീസ് റദ്ദാക്കിയിട്ടാണ് പകരം അവ സ്പെഷൽ ട്രെയിനായി ഓടിക്കുന്നത്.ഇത്തരത്തിൽ റദ്ദാക്കിയ ശേഷം ചേപ്പാട് സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുന്ന ലോകമാന്യതിലക് -കൊച്ചുവേളി (12201/12202) ഗരീബ് രഥ് എക്സ്പ്രസിന്റെ 13 കോച്ചുകളാണ് നാളെ മുതൽ ആരംഭിക്കുന്ന എറണാകുളം – യലഹങ്ക സർവീസിന്…
Read Moreമൂന്നംഗ കുടുംബത്തിന്റെ ആത്മഹത്യാശ്രമം; മകന് പിന്നാലെ അച്ഛനും മരിച്ചു; അപകടനിലതരണം ചെയ്ത് അമ്മ; എന്തിനുചെയ്തെന്നറിയാതെ ബന്ധുക്കൾ
ചാത്തന്നൂർ : ആത്മഹത്യയ്ക്ക് ശ്രമിച്ച മൂന്നംഗ കുടുംബത്തിലെ മകന് പിന്നാലെ അച്ഛനും മരിച്ചു. പരവൂർ കുറുമണ്ടൽ പുഞ്ചിറക്കുളം കിഴക്കേ തൊടിയിൽ സൂര്യയിൽ സജിത് (40), മകൻ ശിവ ( ആമ്പാടി – 14) എന്നിവരാണ് മരിച്ചത്. സജിതിന്റെ ഭാര്യ ശ്രീദേവി (36) തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമാണ് മാതാവും പിതാവും മകനും ഉൾപ്പടെ മൂന്നു പേരെ വിഷം കഴിച്ച് അബോധാവസ്ഥയിൽ കിടപ്പുമുറിയിൽ കണ്ടെത്തിയത്. വൈകുന്നേരം നാലര മണിയോടേ സജിത്ത് സുഹൃത്തായ ചാത്തന്നൂർ സ്വദേശിഷാനിനെ ഫോണിൽ വിളിച്ചറിയിച്ച ശേഷമാണ് വിഷം കഴിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. ഷാൻ പാഞ്ഞെത്തുകയും സ്വന്തം കാറിൽ ഇവരെആശുപത്രിയിലെത്തിക്കുകയുമായിരുന്നു. ശ്രീദേവിയുടെ അമ്മയും ഇവരോടൊപ്പമാണ് താമസം. ഈ സമയം അവർ ജോലിക്ക് പോയിരിക്കുകയായിരുന്നു. മൂവരെയും പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ശിവ മരിക്കുകയായിരുന്നു.…
Read Moreകേരളത്തിനു കടുത്ത അവഗണന; ഓണം സ്പെഷൽ ട്രെയിൻ റദ്ദാക്കി; പ്രതിഷേധിക്കാതെ കേരള എംപി മാർ; തമിഴ്നാടിന് രണ്ട് വന്ദേ ഭാരത്
കൊല്ലം: കേരളത്തോടുള്ള റെയിൽവേ അധികൃതരുടെ കടുത്ത അവഗണന തുടരുന്നു. ഓണത്തിരക്ക് ഒഴിവാക്കാൻ ചെന്നൈ-കൊച്ചുവേളി റൂട്ടിൽ അനുവദിച്ച സ്പെഷൽ ട്രെയിൻ റദ്ദാക്കിയതാണ് കൊടിയ അവഗണനയുടെ ഒടുവിലത്തെ ഉദാഹരണം. മാത്രമല്ല തമിഴ്നാടിനു പുതുതായി രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ അനുവദിച്ചപ്പോൾ കേരളത്തെ പരിഗണിച്ചത് പോലുമില്ല. നിലവിൽ ഉണ്ടായിരുന്ന ബംഗളുരു – എറണാകുളം ത്രൈവാര വന്ദേ ഭാരത് എക്സ്പ്രസിന്റെ സർവീസ് അവസാനിപ്പിക്കുകയും ചെയ്തു. ഇത് അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന ആവശ്യവും റെയിൽവേ അധികൃതർ പരിഗണിച്ചിട്ടില്ല.ചെന്നൈ-കൊച്ചുവേളി റൂട്ടിൽ സെപ്റ്റംബർ നാല്, ഏഴ്, 11, 18 നു പ്രഖ്യാപിച്ച ഓണം സ്പെഷൽ ട്രെയിൻ സർവീസ് റദ്ദാക്കിയെന്ന റെയിൽവെയുടെ അറിയിപ്പുവന്നത് ഇന്നലെയാണ്. തിരികെ കൊച്ചുവേളി – ചെന്നൈ സെൻട്രൽ റൂട്ടിൽ സെപ്റ്റംബർ അഞ്ച്, 12, 19, 26ന് ഓടുമെന്ന് പ്രഖ്യാപിച്ചിരുന്ന സ്പെഷൽ ട്രെയിനും റദ്ദാക്കി. സാങ്കേതിക കാരണങ്ങളാൽ സർവീസുകൾ റദ്ദാക്കുന്ന എന്ന ഒറ്റവരി വിശദീകരണമാണ് റെയിൽവേ ഇക്കാര്യത്തിൽ…
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; കരാട്ടെ പരിശീലകൻ പിടിയിൽ
ചവറ: കരാട്ടെ പഠിക്കാനെത്തിയ പതിമൂന്നുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പരിശീലകൻ പിടിയിൽ. നീണ്ടകര സ്വദേശി രതീഷിനെയാണ് ചവറ പോലീസ് അറസ്റ്റ് ചെയ്തത്. കരാട്ടെ ക്ലാസിൽ ചേർന്നതിന് പിന്നാലെ രതീഷ് പെൺകുട്ടിയോട് അടുപ്പം സ്ഥാപിച്ചു. തുടർന്ന് കുട്ടിയെ ഇയാൾ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. പീഡന വിവരം പറഞ്ഞ് ഭീഷണിപ്പെടുത്തി പെൺകുട്ടിയുടെ വീട്ടിൽ വച്ചും ഇയാൾ ലൈംഗികാതിക്രമം നടത്തിയിരുന്നു. ഈ ദൃശ്യങ്ങൾ പ്രതി മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. കുട്ടിയുടെ പെരുമാറ്റത്തിൽ വ്യത്യാസം പ്രകടമായതിനെ തുടർന്ന് രക്ഷിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. പിന്നാലെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ചവറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രതീഷിനെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മൈസൂരുവിലായിരുന്ന പ്രതി ട്രെയിനിൽ കൊല്ലത്ത് എത്തിയ ഉടൻ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreമുകേഷിന്റെ രാജിക്കു മുറവിളി; കൊല്ലത്ത് സമരം ശക്തമാക്കി പ്രതിപക്ഷ സംഘടനകൾ; സിപിഎം ജില്ലാ നേതൃത്വം മൗനത്തിൽ
കൊല്ലം: ലൈംഗിക ആരോപണത്തിനു പിന്നാലെ എം. മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലത്ത് പ്രതിപക്ഷ സംഘടനകൾ സമരം ശക്തമാക്കുന്നു. മഹിളാ കോൺഗ്രസ്, യുവമോർച്ച, യൂത്ത് കോൺഗ്രസ്, ആർഎസ്പി തുടങ്ങിയ സംഘടനകൾ മുകേഷിന്റെ വീട്ടിലേക്കും ഓഫീസിലേക്കും പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ച് കഴിഞ്ഞു. ആർവൈഎഫ് നാളെ മുകേഷിന്റെ ഓഫീസിലേക്കു പ്രതിഷേധ മാർച്ച് നടത്തും. മുകേഷിനെതിരായ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം. പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ മുകേഷിന്റെ ഓഫീസിന് മുന്നിലും പട്ടത്താനത്തെ വസതിക്ക് മുന്നിലും പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, പ്രതിപക്ഷം ഉയർത്തുന്ന ആരോപണങ്ങൾക്ക് സിപിഎം ജില്ലാ നേതൃത്വം ഇതുവരെ മറുപടി പറയാൻ തയാറായിട്ടില്ല. ജില്ലാ സെക്രട്ടറി അടക്കമുള്ളവർ ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്. ജനാധിപത്യ മഹിളാ അസോസിയേഷൻ, പുരോഗമന കലാസാഹിത്യ സംഘം തുടങ്ങിയ സംഘടനകൾക്കും മിണ്ടാട്ടമില്ല. മുകേഷ് രാജിവയ്ക്കേണ്ട സാഹചര്യമില്ല എന്നാണ് പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. സംസ്ഥാന…
Read Moreബംഗളൂരു-എറണാകുളം വന്ദേഭാരത് നീട്ടുമോ?: പ്രതീക്ഷയോടെ കേരളം; ജൂലൈ 31- ന് ആരംഭിച്ച സ്പെഷൽ സർവീസ് ഇന്ന് അവസാനിക്കും
കൊല്ലം: ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കും തിരികെയും സർവീസ് നടത്തിയിരുന്ന വന്ദേഭാരത് എക്സ്പ്രസിന്റെ സർവീസ് നീട്ടുമോ എന്ന കാര്യത്തിൽ പ്രതീക്ഷയോടെ കേരളം. ഈ റൂട്ടിൽ ത്രൈവാര വന്ദേ ഭാരത് സർവീസാണ് നിലവിൽ ഓടിക്കൊണ്ടിരുന്നത്. ജൂലൈ 31- ന് ആരംഭിച്ച സ്പെഷൽ സർവീസ് ഇന്ന് അവസാനിക്കുകയാണ്. തുടർ സർവീസുകൾ ഉണ്ടാകുമോ അതോ സ്ഥിരം സർവീസ് ആക്കുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ഒന്നുമില്ല. ഇക്കാര്യത്തിൽ ഇന്ന് റെയിൽവെയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കേരളത്തിലെ റെയിൽ യാത്രികർ കരുതുന്നത്. എറണാകുളത്ത് നിന്ന് ബംഗളൂരുവിലേയ്ക്ക് ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലും തിരികെ എറണാകുളത്തേയ്ക്ക് വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിലുമായിരുന്നു സർവീസ്.എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് 12.50 ന് പുറപ്പെട്ട് രാത്രി പത്തിന് ബംഗളൂരുവിലും തിരികെ രാവിലെ 5.30 -ന് ബംഗളുരു കന്റോൺമെന്റ് സ്റ്റേഷനിൽനിന്നു പുറപ്പെട്ട് ഉച്ചയ്ക്ക് 2.20 ന് എറണാകുളത്ത് എത്തുന്നതുമായിരുന്നു നിലവിലെ സമയക്രമം. ഇതനുസരിച്ച്…
Read Moreവാക്ക് തർക്കത്തേത്തുടർന്ന് യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി ക്രുരമായി മർദിച്ചു: പണവും മൊബൈൽ ഫോണും കവർന്നു; കേസിൽ ഏഴുപേർ റിമാൻഡിൽ
ചാത്തന്നൂർ: വീട്ടിൽനിന്ന യുവാവിനെ ഫോണിൽ വിളിച്ചുവരുത്തി റോഡിൽവെച്ച് മർദിച്ച ശേഷം കാറിൽ തട്ടിക്കൊണ്ടു പോയ കേസിൽ അറസ്റ്റിലായ ഏഴ് പേരെ കോടതി റിമാൻഡ് ചെയ്തു. കണ്ണനല്ലൂരിലുള്ള അജാസ്(36)നെയാണ് കാറിലെത്തിയ ഏഴംഗ സംഘം തട്ടിക്കൊണ്ടുപോയി മർദിച്ച് കൈയിലുണ്ടായിരുന്ന പണവും മൊബൈലും അപഹരിച്ചത്. ഇക്കഴിഞ്ഞ 19 ന് രാത്രി 10ന് കണ്ണനല്ലൂർ വടക്കേമുക്കിൽ വെച്ചാണ് യുവാവിനെ കാറിലെത്തിയ സംഘം തട്ടികൊണ്ടുപോയി മർദിച്ച് അവശനാക്കിയത് കണ്ണനല്ലൂർ സ്വദേശിയായ അഷ്കറിന്റെ നേതൃത്വത്തിൽ അജയൻ (43), സാബു (41), ദിങ്കൻ (35), കബീർ (35), ഷെരീഫ് (31), വിഷ്ണു (30) എന്നിവർ ഉൾപ്പെട്ട സംഘമാണ് മർദിച്ച് മൊബൈലും പൈസയും തട്ടിയെടുത്തതെന്ന് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അക്രമം നടത്തിയ അഷ്കറുമായുള്ള വാക്ക്തർക്കംമൂലമുള്ള വിരോധമാണ് തട്ടിക്കൊണ്ടുപോയി മർദിക്കുന്നതിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. കൊട്ടാരക്കര കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
Read Moreവീട്ടമ്മ മരിച്ച നിലയിൽ; മകൻ ഒളിവിൽ; കൊലപാതകമെന്ന് സംശയം
കൊല്ലം കുണ്ടറ പടപ്പക്കരയിൽ വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പടപ്പക്കര പുഷ്പവിലാസം വീട്ടിൽ പുഷ്പലത (45) യെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പിതാവ് ആന്റണിയെ ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മകൻ അഖിൽ കുമാറിനെ (25) കാണാനില്ല. മകൾ വീട്ടിലേക്ക് ഫോൺ വിളിച്ചിട്ടു ആരും എടുത്തില്ല. കുറേ നേരമായിട്ടും തിരികെ വിളിയൊന്നും കാണാത്തതിൽ പരിഭിമിച്ച് അടുത്തുളള ബന്ധുവിനെ വിളിച്ച് വിവരം പറഞ്ഞു. തുടർന്ന് സമീപവാസിയായ ബന്ധു അന്വേഷിച്ച് എത്തിയപ്പോഴാണ് മരിച്ചനിലയിൽ പുഷ്പലതയെ കണ്ടെത്തിയത്. മകൻ ഉപദ്രവിക്കുന്നുവെന്ന് ഇരുവരും കഴിഞ്ഞ ദിവസം പോലീസിൽ പരാതിപ്പെട്ടിരുന്നു. തുടർന്ന് പോലീസ് വീട്ടിലെത്തി മകൻ അഖിലിന് താക്കീത് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പുഷ്പലതയെ വീടുനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അഖിലിനു വേണ്ടി കുണ്ടറ പോലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.
Read Moreആശ്രമവാസിയായ സ്വാമിയുടെ മുഖത്ത് മുളക്പൊടിയെറിഞ്ഞ് ആക്രമണം; ആശ്രമം വിട്ടുപോകണമെന്ന് ആക്രോശം; അന്വേഷണം ശക്തമാക്കി പോലീസ്
കൊല്ലം: ആശ്രമവാസിയായ സ്വാമിയെ ആശ്രമത്തിനുള്ളിൽ മർദിച്ചതായി പരാതിയിൽ റൂറൽ പോലീസ് അന്വേഷണം ശക്തമാക്കി. സദാനന്ദപുരം അവധൂതാ ശ്രമത്തിലെ അന്തേവാസി രാമാനന്ദഭാരതിക്കാണ് മർദനമേറ്റത്.ഇത് സംബന്ധിച്ച് കൊട്ടാരക്കര പോലീസിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി 10.30 ഓടെയാണ് സംഭവം. ആശ്രമത്തിലെത്തിയ അജ്ഞാതൻ കണ്ണിൽ മുളക് പൊടി എറിഞ്ഞ ശേഷം തലങ്ങും വിലങ്ങും അടിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. ആശ്രമം വിട്ടു പോകണമെന്ന് ആവശ്യപ്പെട്ടതായും സ്വാമി പറഞ്ഞു. സ്വാമി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ആശ്രമവും ആശ്രമ ഭൂമി കൈയേറ്റങ്ങളുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ നിലവിലുണ്ട്. വയോധികനായ മഠാധിപതിക്കും സഹായിയായ സ്വാമിക്കും മാനേജർക്കും മാത്രമേ ആശ്രമത്തിൽ പ്രവേശനം പാടുള്ളുവെന്ന് കോടതി ഉത്തരവുണ്ട്. ഇത് ലംഘിച്ച് നിരവധി പേർ ഇപ്പോഴിവിടെ തമ്പടിച്ചിട്ടുണ്ട്. അപരിചിതരാണ് ഇവരെല്ലാമെന്ന് നാട്ടുകാർ പറയുന്നു. ആശ്രമഭൂമി കൈയേറ്റമാണ് കടന്നു കൂടിയിട്ടുള്ളവരുടെ ലക്ഷ്യമെന്നും ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കു പരാതി നൽകുമെന്നും സ്ഥലം സന്ദർശിച്ച…
Read More