ചാത്തന്നൂർ: കെഎസ്ആർടിസി ബസ് സർവീസുകളുടെ മുടക്കം (ഓഫ് റോഡ്) പകുതിയായി കുറഞ്ഞു. കെഎസ്ആർടിസി ബസുകളുടെ ഓഫ് റോഡ് നിരക്ക് പരമാവധി കുറച്ച് 5 ശതമാനത്തിൽ നിലനിർത്തുന്നതിന്റെ ഭാഗമായി ആരംഭിച്ച പ്രവർത്തനങ്ങൾ ഫലപ്രാപ്തിയിലേക്ക് എത്തുകയാണ് എന്നാണ് സൂചന. കഴിഞ്ഞ ജനുവരിയിൽ ഓഫ് റോഡ് നിരക്ക് 1000 ആയിരുന്നത് ഓഗസ്റ്റിൽ 500 ന് താഴെ എത്തിക്കുവാനായി എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. സെൻട്രൽ റീജണൽ വർക്ഷോപ്പുകളിൽ ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കുകയും കൃത്യസമയങ്ങളിൽ ആവശ്യമായ സ്പെയർപാർട്സ് ലഭ്യമാക്കുകയും ആവശ്യമായ മെക്കാനിക്കുകളെ ലഭ്യമാക്കുകയും വർക്ക് ഷോപ്പുകളിൽ മെക്കാനിക്കൽ ജീവനക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എൻജിൻ, ഗിയർ ബോക്സ്, ക്രൗൺ ആൻഡ് വീൽ, സബ് അസംബ്ലി അടക്കമുള്ളവയ്ക്ക് പ്രൊഡക്ഷൻ ടാർജറ്റ് നൽകി പ്രൊഡക്ടിവിറ്റി വർദ്ധിപ്പിക്കുവാനുമായതാണ് അതിവേഗം ഓഫ് റോഡ് കുറയ്ക്കുന്നതിനായി സാധിച്ചിച്ചുള്ളത്. ബസുകളുടെ കൃത്യമായ പീരിയോഡിക് മെയിന്റനൻസ്, എൻജിൻ അടക്കമുള്ള യൂണിറ്റുകൾ ലൈഫിന് അനുസരിച്ചുള്ള…
Read MoreCategory: Kollam
20 കോച്ചുകളുള്ള വന്ദേഭാരത് വരുന്നു; ട്രയൽ റൺ നടത്തി; അഹമ്മദാബാദിനും മുംബൈ സെൻട്രലിനും മധ്യേയുള്ള പരീക്ഷണ ഓട്ടം വിജയം
കൊല്ലം: രാജ്യത്തുടനീളം 20 കോച്ചുകൾ ഉള്ള വന്ദേ ഭാരത് എക്സ്പ്രസ് സർവീസുകൾ ആരംഭിക്കാൻ റെയിൽവേ തയാറെടുക്കുന്നു.ഇതിനു മുന്നോടിയായി 20 കോച്ചുകൾ ഉള്ള വന്ദേ ഭാരതിന്റെ ട്രയൽ റൺ കഴിഞ്ഞ ദിവസം നടന്നു.അഹമ്മദാബാദിനും മുംബൈ സെൻട്രലിനും മധ്യേ ആയിരുന്നു പരീക്ഷണ ഓട്ടം. അഹമ്മദാബാദിൽനിന്നു രാവിലെ ഏഴിനു പുറപ്പെട്ട പരീക്ഷണ ട്രെയിൻ ഉച്ചയ്ക്ക് 12.15 ന് മുംബൈയിൽ എത്തി. 130 കിലോമീറ്റർ വേഗതയിലാണ് വണ്ടി ഓടിയത്. ട്രയൽ റൺ വിജയകരമായിരുന്നുവെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.20 കോച്ചുകൾ ഉള്ള വന്ദേ ഭാരത് എക്സ് പ്രസ് ട്രെയിൻ ആദ്യം സർവീസ് നടത്തുക അഹമ്മദാബാദ് – മുംബൈ സെൻട്രൽ റൂട്ടിൽ ആയിരിക്കുമെന്നും അവർ സൂചിപ്പിച്ചു. നിലവിൽ ചില പ്രധാന നഗരങ്ങളിൽ 16 കോച്ചുകൾ ഉള്ള വന്ദേ ഭാരത് എക്സ്പ്രസുകൾ സർവീസ് നടത്തുന്നുണ്ട്. മറ്റിടങ്ങളിൽ എട്ടു കോച്ചുകൾ ഉള്ള വന്ദേഭാരത് ആണ് ഓടുന്നത്. കേരളത്തിലും സമാനമായ…
Read Moreഎംസി റോഡിനു സമാന്തരമായി ഗ്രീൻഫീൽഡ് പാത; കേന്ദ്രത്തിന് അങ്ങനെയൊരു പദ്ധതിയില്ലെന്ന് മന്ത്രി നിതിൻ ഗഡ്കരി
കൊല്ലം: എംസി റോഡിന് സമാന്തരമായി ആറുവരി ഗ്രീൻഫീൽഡ് പാത നിലവിൽ നിർമിക്കാൻ കേന്ദ്ര സർക്കാരിനു പദ്ധതിയില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത , ഹൈവേ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി. കൊടിക്കുന്നിൽ സുരേഷ് എം പി ഈ വിഷയത്തിൽ ലോകസഭയിൽ ഉന്നയിച്ച ചോദ്യത്തിന് രേഖമൂലം നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അസന്നിഗ്ധമായി വ്യക്തമാക്കിയത്. ദേശീയ പാത 66 വികസിപ്പിക്കാൻ വലിയ സ്ഥലപരിമിതി ഉണ്ടായപ്പോഴാണ് ഇത്തരത്തിൽ എംസി റോഡിന് സമാന്തരമായി ഗ്രീൻഫീൽഡ് റോഡ് നിർമിക്കാനായുള്ള സാധ്യതകൾ ആരാഞ്ഞത്. എന്നാൽ സ്ഥലമെടുപ്പിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞതിനാൽ ഗ്രീൻഫീൽഡ് റോഡ് സംബന്ധിച്ച് തീരുമാനം കേന്ദ്രസർക്കാർ എടുക്കുന്നില്ല എന്നും മന്ത്രിയുടെ മറുപടിയിൽ സൂചിപ്പിച്ചു. ഇതോടെ ഗ്രീൻഫീൽഡ് ആറുവരി പാത നിർമാണം എന്ന ആശയം സമീപ ഭാവിയിലൊന്നും നടക്കില്ല എന്ന കാര്യം ഉറപ്പായി.ആലപ്പുഴ , കൊല്ലം ജില്ലകളിൽ വിവിധ പദ്ധതികൾക്ക് അനുമതി നൽകിയതായും മന്ത്രിയുടെ…
Read Moreയാത്രക്കാരുടെ ശ്രദ്ധയ്ക്ക്; അവധിക്കാല ട്രെയിനുകളുടെ കാലാവധി ദീർഘിപ്പിച്ചു; റിസർവേഷൻ സൗകര്യം ലഭ്യമാണ്
കൊല്ലം: യാത്രക്കാരുടെ തിരക്ക് പ്രമാണിച്ച് അവധിക്കാല സ്പെഷൽ ട്രെയിനുകളുടെ കാലാവധി ദീർഘിപ്പിച്ച് റെയിൽവേ. 06085 എറണാകുളം -പറ്റ്ന പ്രതിവാര എക്സ്പ്രസ് (വെള്ളി) ഈ മാസം 16 മുതൽ സെപ്റ്റംബർ ആറുവരെ സർവീസ് നടത്തും. 06086 പറ്റ്ന- എറണാകുളം പ്രതിവാര എക്സ്പ്രസ് (തിങ്കൾ) സർവീസ് 19 മുതൽ സെപ്റ്റംബർ ഒമ്പത് വരെയും ദീർഘിപ്പിച്ചു. 06059 കോയമ്പത്തൂർ ബറൗണി എക്സ്പ്രസ് (ചൊവ്വ) 13 മുതൽ സെപ്റ്റംബർ മൂന്ന് വരെയും തിരികെയുള്ള സർവീസ് 06060 ബറൗണി – കോയമ്പത്തൂർ എക്സ്പ്രസ് (വെള്ളി) 16 മുതൽ സെപ്റ്റംബർ ആറു വരെയും നീട്ടി. 06063 കോയമ്പത്തൂർ – ധൻബാദ് എക്സ്പ്രസ് (വെള്ളി) 16 മുതൽ സെപ്റ്റംബർ ആറുവരെയും ദീർഘിപ്പിച്ചു. 06064 ധൻബാദ് -കോയമ്പത്തൂർ എക്സ്പ്രസ് സ്പെഷൽ (തിങ്കൾ) 19 മുതൽ സെപ്റ്റംബർ ഒമ്പത് വരെയും നീട്ടി. 06087 തിരുനെൽവേലി – ഷാലിമാർ എക്സ്പ്രസ് (വ്യാഴം)…
Read Moreഅഞ്ചലിൽ പട്ടാപ്പകൽ വീടു കുത്തിത്തുറന്നു കവർച്ച; സാഹസികമായി പ്രതികളെ കീഴടക്കി പോലീസ്; പിടിയിലായവരുടെ പേരിൽ നിരവധി ക്രിമിനൽ കേസുകൾ
അഞ്ചല്‍ : ചിതറ പോലീസ് സ്റ്റേഷന് പരിധിയില്‍ അരിപ്പയിലെ വീട്ടില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച നടത്തിയ പ്രതികള്‍ പിടിയിൽ. തിരുവനന്തപുരം വെള്ളനാട് സ്വദേശി എറണാകുളം ബിജു എന്ന ബിജു, കൂട്ടാളി മലയന്‍കീഴ് സ്വദേശി സതീശന് എന്നിവരേയാണ് ചിതറ പോലീസ് ഇന്നലെ രാത്രി പിടികൂടിയത്. കഴിഞ്ഞ മാസം 28 നാണ് നാടിനെ ഞെട്ടിച്ചു പട്ടാപ്പകല്‍ പ്രധാന പാതയോരത്തെ വീട്ടില്‍ മുന്‍വശത്തെ കതക് പൊളിച്ചു പത്തുപവന്‍ സ്വര്‍ണ്ണവും പണവും രേഖകളും കവര്‍ച്ച ചെയ്തത്. വീട്ടുകാര്‍ തൊട്ടടുത്ത് ബന്ധുവിന്റെ വീട്ടില്‍ പോയി മടങ്ങിവന്നപ്പോഴാണ് കവര്‍ച്ച വിവരം അറിയുന്നത്. ഉടന്‍ സ്ഥലത്ത് എത്തിയ ചിതറ പോലീസ് തെളിവുകള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. അരിപ്പമുതല് തിരുവനന്തപുരം വരെയുള്ള നൂറിലധികം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്. പിടിയിലായ എറണാകുളം ബിജു അറുപതോളം ക്രിമിനല്‍ കേസുകളില്‍പ്പെട്ട കൊടുംകുറ്റവാളിയാണ്. കൂട്ടാളി സതീശനും കവര്‍ച്ച അടക്കം അനവധി…
Read Moreകേരളത്തിനു വലിയ പ്രതീക്ഷ; വന്ദേമെട്രോ ട്രയൽ റൺ നാളെ ; പ്രധാന സ്റ്റേഷനുകളിൽ എല്ലാം സ്റ്റോപ്പ്
കൊല്ലം: മെമു ട്രെയിനുകളുടെ പരിഷ്കരിച്ച പതിപ്പായ വന്ദേ മെട്രോയുടെ രാജ്യത്തെ പ്രഥമ ട്രയൽ റൺ നാളെ ചെന്നൈയിൽ നടക്കും.ചെന്നൈ ബീച്ച് ജംഗ്ഷൻ സ്റ്റേഷൻ മുതൽ കാട്പാടി ജംഗ്ഷൻ സ്റ്റേഷൻ വരെയാണ് പരീക്ഷണ ഓട്ടം. റെയിൽവേയുടെ ചീഫ് സേഫ്റ്റി കമ്മീഷണർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ ട്രയൽ റണ്ണിന് നേതൃത്വം നൽകും. രാജ്യത്ത് ഹ്രസ്വദൂര റൂട്ടുകളിൽ വേഗമേറിയ വന്ദേ മെട്രോകൾ ഓടിത്തുടങ്ങുമ്പോൾ കേരളത്തിന് വലിയ പ്രതീക്ഷയ്ക്ക് വകയുണ്ട്. സംസ്ഥാനത്ത് 10 റൂട്ടുകളിൽ വന്ദേ മെട്രോകൾ സർവീസ് ആരംഭിക്കാൻ റെയിൽവേ തയാറെടുക്കുന്നതായാണ് വിവരം.ചെന്നൈ ബീച്ച് സ്റ്റേഷനിൽ നിന്ന് നാളെ രാവിലെ 9.30 ന് ട്രയൽ റൺ ആരംഭിക്കും. വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ള സംഘം 10.10 ന് വില്ലിവാക്കം സ്റ്റേഷനിൽ നിന്ന് കയറും. തുടർന്ന് 10.15 ന് അവിടുന്ന് പുറപ്പെടുന്ന പരീക്ഷണ വണ്ടി 11.15 ന് കാട്പാടി സ്റ്റേഷനിൽ എത്തും.…
Read Moreസർവീസ് ലാഭകരമാക്കാനുള്ള അവസാനശ്രമം; മഡ്ഗാവ്-മംഗളൂരു വന്ദേഭാരത് കോഴിക്കോടുവരെ നീട്ടും
കൊല്ലം: ഗോവയിലെ മഡ്ഗാവിൽ നിന്ന് മംഗളൂരുവരെയുള്ള സെമി ഹൈസ്പീഡ് വന്ദേഭാരത് എക്സ്പ്രസ് (20646/20645) കോഴിക്കോട് വരെ നീട്ടാൻ റെയിൽവേ മന്ത്രാലയം തത്യത്തിൽ തീരുമാനിച്ചു.വണ്ടി കോഴിക്കോട് വരെ സർവീസ് ദീർഘിപ്പിക്കണമെന്ന് ഗോവയിലെ മലയാളി സമൂഹം പി.ടി.ഉഷ എംപിക്ക് നിവേദനം നൽകിയിരുന്നു. അവർ ഈ ആവശ്യം കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിൻ്റെ ശ്രദ്ധയിൽപ്പെടുത്തി. വണ്ടി നീട്ടുന്ന കാര്യത്തിൽ മന്ത്രി വ്യക്തമായ ഉറപ്പും നൽകി കഴിഞ്ഞു. ഓഗസ്റ്റ് മധ്യവാരത്തിനുള്ളിൽ വണ്ടി കോഴിക്കോടിന് നീട്ടുമെന്നാണ് ലഭ്യമാകുന്ന വിവരം. അങ്ങനെയെങ്കിൽ കേരളത്തിന് സ്ഥിരമായി ലഭിക്കുന്ന മൂന്നാം വന്ദേഭാരത് ആയിരിക്കും ഇത്. അതേ സമയം വണ്ടി ഷൊർണൂർ വരെ നീട്ടുന്ന കാര്യവും റെയിൽവേയുടെ സജീവ പരിഗണനയിലാണെന്ന് അറിയുന്നു. നിലവിൽ മഡ്ഗാവ് – മംഗളുരു വന്ദേഭാരത് സർവീസ് വൻ നഷ്ടത്തിലാണ് ഓടുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിൽ സർവീസ് പിൻവലിക്കുന്നത് സംബന്ധിച്ച് റെയിൽവേയുടെ ഉന്നത തലങ്ങളിൽ ആലോചനയും നടന്നിരുന്നു.…
Read Moreസ്റ്റേഷൻ കൺസൾട്ടേറ്റീവ് കമ്മിറ്റികൾ രൂപീകരിക്കാൻ റെയിൽവേ ബോർഡ് നിർദേശം
കൊല്ലം: പ്രധാന സ്റ്റേഷനുകളിൽ സ്റ്റേഷൻ കൺസൾട്ടേറ്റീവ് കമ്മിറ്റികൾ രൂപീകരിക്കാൻ റെയിൽവേ ബോർഡിന്റെ അടിയന്തര നിർദേശം. ഇതു സംബന്ധിച്ച സർക്കുലർ ബന്ധപ്പെട്ട സ്റ്റേഷൻ മാസ്റ്റർമാർക്ക് ലഭിച്ച് കഴിഞ്ഞു. ഇതിനായി വരുമാനത്തിന്റെയും യാത്രക്കാരുടെ എണ്ണത്തിന്റെ യും അനുപാതത്തിൽ സ്റ്റേഷനുകളെ മൂന്ന് കാറ്റഗറികളായി തരം തിരിച്ചിട്ടുണ്ട്. എൻഎസ്ജി- രണ്ട് (നോൺ സബർബൻ ഗ്രേഡ് ) സ്റ്റേഷനുകളിൽ ഒമ്പതും എൻഎസ്ജി- മൂന്ന് സ്റ്റേഷനുകളിൽ ഏഴും അംഗങ്ങൾ കമ്മിറ്റിയിൽ ഉണ്ടാകണമെന്നാണ് നിർദേശം. ഇതിന് താഴെയുള്ള മറ്റ് സ്റ്റേഷനുകളിൽ കമ്മിറ്റി അംഗങ്ങളുടെ എണ്ണം അഞ്ച് ആയും നിജപ്പെടുത്തിയിട്ടുണ്ട്.കമ്മിറ്റികളിൽ ആരെയൊക്കെ ഉൾപ്പെടുത്തണമെന്നും പ്രത്യേക മാർഗനിർദേശമുണ്ട്. ചേംബർ ഓഫ് കൊമേഴ്സ്, ഇതര വ്യാപാര-വ്യവസായ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ പ്രതിനിധികളെ കൂടാതെ പ്രദേശത്തെ പ്രമുഖ വ്യക്തികളെയും കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്നാണ് സർക്കുലറിൽ പറയുന്നത്.നിലവിലെ വ്യവസ്ഥ അനുസരിച്ച് കമ്മിറ്റിയുടെ പ്രവർത്തന കാലാവധി രണ്ട് വർഷമാണ്. യോഗങ്ങൾ വിളിച്ച്…
Read Moreകെഎസ്ആർടിസി ഇനി വഴിയിൽകിടക്കില്ല; സർവീസ് ബസുകളുടെ ബ്രേക്ക്ഡൗൺ പരിഹരിക്കുന്നതിന് റാപ്പിഡ് റിപ്പയർ ടീം
ചാത്തന്നൂർ:സർവീസിനിടയിൽ കെഎസ്ആർടിസി ബസുകൾ ബ്രേക്ക്ഡൗണായാൽ തകരാർ പരിഹരിക്കുന്നതിന് റാപ്പിഡ് റിപ്പയർ ടീം സജ്ജമാക്കുന്നു. ബസുകൾ തകരാറിലാകുമ്പോൾ അത് കെഎസ്ആർടിസി ഡിപ്പോകളിൽ അറിയിച്ച് വലിയ വർക്ക് ഷോപ്പ് വാനുകൾ ഡിപ്പോകളിൽ നിന്നെത്തി തകരാറ് പരിഹരിക്കുകയാണ് പതിവ്. നിലവിലെ ഈ സമ്പ്രദായം കാലതാമസം വരുത്തുന്നു. അത്ഒഴിവാക്കി, അതിലൂടെ യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനാണ് കെഎസ്ആർടിസി റാപ്പിഡ് റിപ്പയർ ടീം ആരംഭിക്കുന്നത്.റാപ്പിഡ് റിപ്പയർ ടീമിനായി നാല് വീലുകളുള്ള അലൂമിനിയം കവേർഡ് ബോഡിയുള്ള മിനി ട്രക്കുകളാണ് ഉപയോഗിക്കുന്നത്. ആദ്യഘട്ടത്തിൽ പത്തു യൂണിറ്റ് റാപ്പിഡ് റിപ്പയർ ടീമുകൾ രൂപീകരിക്കും. ഓരോ ടീമിലും ആവശ്യമായ മെക്കാനിക്കുകളെയും ടയറുകൾ ഉൾപ്പെടെ സ്പെയർപാർട്സും കരുതിയിരിക്കും. അന്തർസംസ്ഥാന സർവീസുകൾ ഉൾപ്പെടെ ബ്രേക്ക്ഡൗണാകുന്ന ബസുകളുടെ തകരാറുകൾ പരിഹരിക്കുന്ന തരത്തിൽ പ്രത്യേക പ്രദേശങ്ങൾ തിരിച്ച് ടീമുകളെ നിയോഗിക്കും. 24 മണിക്കൂറും സേവനം ലഭ്യമാകുന്ന തരത്തിലാണ് റാപ്പിഡ് റിപ്പയർ ടീമുകളെ നിയോഗിക്കുന്നത്. പത്തു വാഹനങ്ങളാണ് ആദ്യഘട്ടത്തിൽ…
Read Moreഗരീബ്രഥ് പഴയ കോച്ചുകൾ പൂർണമായും പിൻവലിക്കുന്നു; എസി ഇക്കണോമി കോച്ചുകൾ ഏർപ്പെടുത്താൻ തീരുമാനം
കൊല്ലം: രാജ്യത്ത് സർവീസ് നടത്തുന്ന ഗരീബ് രഥ് ട്രെയിനുകളിലെ പഴയ കോച്ചുകൾ പൂർണമായും പിൻവലിക്കാൻ റെയിൽവേ ബോർഡ് തീരുമാനം. ഇപ്പോൾ രാജ്യത്ത് 52 ഗരീബ് രഥ് ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. ഇവയിൽ എല്ലാം പഴയ കോച്ചുകൾ മാറ്റി പകരം പുതുതായി രൂപകൽപ്പന ചെയ്തതും ആധുനിക സൗകര്യങ്ങൾ ഉള്ളതുമായ എസി ഇക്കണോമി കോച്ചുകൾ ഏർപ്പെടുത്താനാണ് തീരുമാനം. ഇത്തരം കോച്ചുകളുടെ നിർമാണം കപൂർത്തല യിലെ റെയിൽ കോച്ച് ഫാക്ടറി, ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി, റായ്ബറേലിയിലെ കോച്ച് ഫാക്ടറി എന്നിവിടങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. നിലവിൽ ഗരീബ് രഥിലെ പഴയ കോച്ചുകൾ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമിച്ചവയാണ്. ഏതാനും മാസം മുമ്പ് ഇത്തരം കോച്ചുകളുടെ നിർമാണം പൂർണമായും റെയിൽവേ ഉപേക്ഷിക്കുകയുണ്ടായി. നിലവിൽ ഗരീബ് രഥിൽ തേർഡ് എസി, സെക്കൻഡ് ക്ലാസ് എസി, എസി ചെയർ കാറുകൾ എന്നിവയാണ് ഉണ്ടായിരുന്നത്. ഓരോ…
Read More