ചാത്തന്നൂർ: കെസ്വിഫ്റ്റിന്റെ ബസുകൾക്കുള്ളിൽ ഇനി പരസ്യം പതിപ്പിക്കാം. വരുമാന വർദ്ധനയ്ക്ക് വേണ്ടിയാണ് പരസ്യത്തിന് അനുമതി നല്‍കുന്നത്. ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുക എന്ന നയത്തിന്റെ ഭാഗമായാണ് ഇത്. കെ എസ് ആർടിസിയ്ക്ക് വേണ്ടി കിലോമീറ്റർ അടിസ്ഥാനത്തിൽ വാടകയ്ക്ക് സർവീസ് നടത്തുന്നതാണ് കെ സ്വിഫ്റ്റ് എന്ന സ്വതന്ത്ര സ്ഥാപനത്തിന്റെ ബസുകൾ. കെ സ്വിഫ്റ്റിന്റെ 151 സൂപ്പർഫാസ്റ്റ് ബസുകളിലെയും 88 ഡീലക്സ് ബസുകളിലെയും 165 ഇലക്ട്രിക് ബസുകളിലെയും സീറ്റുകൾക്ക് പുറകിലും ഹാംഗർ സ്ട്രാപ്പിലുമാണ് പരസ്യം ചെയ്യുന്നതിന് അനുമതി നല്‍കുന്നത്. ബസിൻ്റെ പുറത്ത് പരസ്യം അനുവദിക്കില്ല. പരസ്യം ചെയ്യാൻതാല്പര്യമുള്ള സ്ഥാപനങ്ങൾക്ക് കെ സ്വിഫ്റ്റുമായി ബന്ധപ്പെടാം. സംസ്ഥാനത്തിനകത്തും പുറത്തുമായി സർവീസ് നടത്തുന്ന സിഫ്റ്റിന്റെ സൂപ്പർ ഫാസ്റ്റ്, ഡീലക്സ് ബസുകളിൽ പ്രതിദിനം 40,000 ത്തോളം പേർ യാത്ര ചെയ്യുന്നുണ്ടെന്നാണ് കണക്ക്. തിരുവനന്തപുരം നഗരത്തിൽ സർവീസ് നടത്തുന്ന ഇല്ക്ട്രിക് ബസുകളിൽ പ്രതിദിനം 80,000 ത്തോളം യാത്രക്കാർ…
Read MoreCategory: Kollam
കൊങ്കൺ പാതയിൽ വീണ്ടും മണ്ണിടിച്ചിൽ: കേരളത്തിലേക്കുള്ള അഞ്ച് ട്രെയിനുകൾ വഴി തിരിച്ചുവിട്ടു
കൊല്ലം: കൊങ്കൺ പാതയിൽ രത്നഗിരി മേഖലയിലെ ദിവാൻ ഖവതി – വിൻഹരെ സെക്ഷനിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെത്തുടർന്ന് കേരളത്തിലേക്കുള്ള അഞ്ച് ട്രെയിനുകൾ വഴി തിരിച്ചു വിട്ടു. ഇന്നലെ വൈകുന്നേരമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മൂന്ന് മണിക്കൂറിനുള്ളിൽ ഗതാഗതം പുനഃസ്ഥാപിക്കുമെന്നായിരുന്നു അറിയിപ്പ്. പക്ഷേ ഇക്കാര്യത്തിൽ റെയിൽവേയുടെ ഔദ്യോഗിക അറിയിപ്പ് ഇതുവരെ വന്നിട്ടില്ല. ലോകമാന്യ തിലകിൽ നിന്ന് ഇന്നലെ പുറപ്പെട്ട തിരുവനന്തപുരത്തേക്കുള്ള നേത്രാവതി എക്സ്പ്രസ് കല്യാൺ, ലോണാവാല, ഗുണ്ടക്കൽ, റെനിഗുണ്ട , ജോലാർപ്പേട്ട്, ‘പാലക്കാട്, ഷൊർണൂർ വഴിയാണ് എത്തുക. ഹസ്രത് നിസാമുദീൻ – തിരുവനന്തപുരം 12432 രാജധാനി എക്സ്പ്രസ് പൻവേൽ, ‘ലോണാവാല, ദൗണ്ട് ജംഗ്ഷൻ വഴിയാണ് തിരിച്ചു വിട്ടിട്ടുള്ളത്. ഈ വണ്ടി വാടി, ഗുണ്ടക്കൽ, റെനിഗുണ്ട , ജോലാർപേട്ട, പാലക്കാട്, ഷൊർണൂർ വഴി തിരുവനന്തപുരത്ത് എത്തും. 12618 ഹസ്രത്ത് നിസാമുദീൻ – എറണാകുളം എക്സ്പ്രസ് ഭുസാവൽ ജംഗ്ഷൻ വഴിയാണ് തിരിച്ച് വിട്ടിട്ടുള്ളത്. മൻമദ്…
Read Moreനിയമം പഠിക്കാൻ ലേറ്റാകേണ്ട… പുതിയ ക്രിമിനൽ നിയമങ്ങൾ പഠിക്കുന്നതിന് ആർപിഎഫിന് മൊബൈൽ ആപ്പ്
കൊല്ലം: രാജ്യത്ത് പുതുതായി നിലവിൽ വന്ന ക്രിമിനൽ നിയമങ്ങളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്ക് അവബോധം നൽകുന്നതിന് റെയിൽവേ സംരക്ഷണ സേന (ആർപിഎഫ് ) മൊബൈൽ ആപ്പ് പുറത്തിറക്കി. സംഗ്യാൻ എന്നാണ് ആപ്ലിക്കേഷന്റെ പേര്. ആൻഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ഇത് ലഭ്യമാണ്. മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളെ കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ നൽകുന്നതിനായാണ് ആപ്പ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഭാരതീയ ന്യായ സംഹിത ( ബിഎൻഎസ് ), ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത ( ബിഎൻഎസ്എസ് ), ഭാരതീയ സാക്ഷ്യ അധീനിയം ( ബിഎസ്എ ) എന്നിവയാണ് പുതുതായി പ്രാബല്യത്തിൽ വന്ന നിയമങ്ങൾ. പ്രസ്തുത നിയമങ്ങളുടെ പ്രയോഗത്തിനും പ്രവർത്തി പഥത്തിൽ കൊണ്ടുവരുന്നതിനും ആർപിഎഫ് ഉദ്യോഗസ്ഥർക്ക് സംഗ്യാൻ ആപ്പ് സഹായവും മാർഗനിർദേശങ്ങളും നൽകും. ഉദ്യോഗസ്ഥർക്ക് എവിടെ ഇരുന്നാലും പുതിയ നിയമങ്ങളുടെ വിശദാംശങ്ങൾ അറിയാനും കൂടുതൽ വിവരങ്ങൾ തിരയാനും ഒപ്പം റഫർ ചെയ്യാനും കഴിയും…
Read Moreഅഞ്ചലില്‍ വിദ്യാര്‍ഥിക്ക് സഹപാഠികളുടെ ക്രൂരമര്‍ദനം; പോലീസിൽ പരാതി നൽകി വീട്ടുകാർ
അഞ്ചല്‍ : അഞ്ചലില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് സഹപാഠികളുടെ ക്രൂര മര്‍ദനം. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സംഭവം. അഞ്ചല്‍ വെസ്റ്റ് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിയായ 17കാരനാണ് സഹപാഠികളുടെ മര്‍ദനത്തില്‍ പരിക്കേറ്റത്. സ്കൂള്‍ വിട്ടു വരവേ ഒപ്പം പഠിക്കുന്ന മൂന്ന് കുട്ടികള്‍ സംഘം ചേര്‍ന്ന് ചന്തമുക്കിന് സമീപം വച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ക്രൂര മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ വിദ്യാര്‍ഥികളില്‍ ചിലര്‍ തന്നെ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തു. ഇതുപിന്നീട് സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുകയായിരുന്നു. ക്രൂരമായി മര്‍ദനമേറ്റ വിദ്യാർഥി വീട്ടില്‍ എത്തിയെങ്കിലും മാതാപിതാക്കളോട് വിവരം പറഞ്ഞിരുന്നില്ല. പിന്നീട് കുട്ടി പുറത്തിറങ്ങാതെ റൂമില്‍ തന്നെ ഇരുന്നതോടെ വീട്ടുകാര്‍ എത്തി വിവരങ്ങള്‍ തിരക്കുകയായിരുന്നു. ഇതോടെയാണ് മര്‍ദന വിവരം പുറത്തറിയുകയും ചെയ്തത്. ഉടന്‍തന്നെ വിദ്യാർഥിയെ അഞ്ചലിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്കി. അഞ്ചല്‍ പോലീസില്‍ മാതാപിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. സ്കൂള്‍ അധികൃതര്‍ക്കും പരാതി…
Read Moreപെരുമൺ ദുരന്തത്തിന് ഇന്ന് 36 വയസ്; അപകടകാരണം ഇപ്പോഴും ദുരൂഹം; കല്പിത കഥപോലെ കരിഞ്ചുഴലിക്കാറ്റ്!
കൊല്ലം: അഷ്ടമുടി കായലിലേയ്ക്ക് ഐലൻ്റ് എക്സ്പ്രസിന്റെ 10 ബോഗികൾ മറിഞ്ഞ് 105 പേർ മരിച്ച പെരുമൺ തീവണ്ടി അപകടത്തിന് ഇന്ന് 36 വയസ്. പതിവുപോല ഇക്കുറിയും ദുരന്ത അനുസ്മരണ കമ്മിറ്റിയുടെ നേതൃത്തിൽ പെരുമണിൽ അപകടത്തിന്റെ വാർഷിക ആചരണം സംഘടിപ്പിച്ചു. രാവിലെ എട്ടിന് സമൂഹ പ്രാർഥന ആരംഭിച്ചു. സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന, അനുസ്മരണ സമ്മേളനം, പകർച്ചപ്പനി പ്രതിരോധ ഹോമിയോ മെഡിക്കൽ ക്യാമ്പ് എന്നിവയും സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം എൻ.കെ.പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്തു. അനുസ്മരണ കമ്മിറ്റി ചെയർമാൻ ഡോ. കെ.വി. ഷാജി അധ്യക്ഷത വഹിച്ചു. അപകടത്തിൽ മരിച്ച പലരുടെയും ബന്ധുക്കളും പ്രിയപ്പെട്ടവരുടെ ഓർമ പുതുക്കൽ ചടങ്ങിൽ പങ്കെടുത്തു. 1988 ജൂലൈ എട്ടിനാണ് ബംഗളുരുവിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വന്ന ഐലൻ്റ് എക്സ്പ്രസിൻ്റെ ബോഗികൾ പെരുമൺ പാലത്തിൽ നിന്ന് അഷ്ടമുടി കായലിന്റെ ആഴങ്ങളിലേയ്ക്ക് പതിച്ചത്. അപകടകാരണം ഇപ്പോഴും ദുരൂഹം; കല്പിത കഥപോലെ…
Read Moreകെഎസ്ആർടിസിയിൽ മദ്യപിച്ച് ജോലിക്കെത്തിയത് 304 പേർ; എല്ലാവരും വിദൂര ജില്ലയിൽ ജോലി ചെയ്യട്ടെ; പരിശോധന തുടരുമെന്ന് മന്ത്രി
ചാത്തന്നൂർ: കെ എസ് ആർടിസി ജീവനക്കാരെ ആൽക്കഹോളിക് ബ്രീത്ത് അനലൈസർ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം 319ജീവനക്കാർക്കെതിരെ മദ്യപിച്ച് ഡ്യൂട്ടിയ്ക്ക് എത്തിയതിന് നടപടി എടുത്തു. 304 പേർ മദ്യപിച്ച് കൃത്യനിർവഹണത്തിലേർപ്പെട്ടവരും 15 പേർ മദ്യപിച്ച ശേഷം ഡിപ്പോകളിലെ വിശ്രമ മുറികളിൽ തങ്ങിയവരുമാണ്. വിദൂര ജില്ലകളിലേയ്ക്കുള്ള സ്ഥലം മാറ്റമായിരുന്നു ഇവർക്കുള്ള ശിക്ഷാ നടപടി. 2023-24 വർഷത്തിലാണ് കെ എസ് ആർടിസി 20 ആൽക്കഹോളിക് ബ്രീത്ത് അനലൈസർ വാങ്ങിയത്. 38012 .52 രൂപ നിരക്കിൽ 760 250 രൂപ ചിലവാക്കിയാണ് ഇത് വാങ്ങിയത്. എന്നാൽ ബ്രീത്ത് അനലൈസറിനെക്കുറിച്ച് ജീവനക്കാർക്കിടയിൽ വ്യാപകമായ പരാതിയും ആക്ഷേപവും ഉയർന്നിട്ടുണ്ട്. കോതമംഗലം ഡിപ്പോയിൽ 40 ജീവനക്കാരെ പരിശോധനയ്ക്ക് വിധേയരാക്കിയപ്പോൾ എല്ലാവരും മദ്യപിച്ചതായി തെളിഞ്ഞു. ജീവിതത്തിൽ ഇതുവരെ മദ്യപിച്ചിട്ടില്ലാത്ത ആളും ഈ പട്ടികയിൽപ്പെട്ടതോടെ പ്രശ്നമായി. ഒടുവിൽ പരിശോധനയ്ക്ക് എത്തിയവരെ പരിശോധിച്ചപ്പോൾ അവരും മദ്യപിച്ചതായി ബ്രീത്ത് അനലൈസർ പ്രഖ്യാപിച്ചു. ബ്രീത്ത്…
Read Moreആർടി ഓഫീസുകളിൽ കാമറ സ്ഥാപിക്കും; മയക്കുമരുന്ന് കണ്ടെത്താൻ മെഷീൻ വാങ്ങുമെന്ന് ഗതാഗത മന്ത്രി
ചാത്തന്നൂർ: മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിലെ അഴിമതി കണ്ടെത്താൻ എല്ലാ ഓഫീസുകളിലും കാമറ സ്ഥാപിക്കുമെന്ന് ഗതാഗത വകുപ്പുമന്ത്രി കെ.ബി. ഗണേശ് കുമാർ. പുറത്തു നിന്നുള്ള വ്യക്തികൾ സെക്ഷനുകളിൽ കയറുകയോ ഉദ്യോഗസ്ഥരുടെ കമ്പ്യൂട്ടറുകൾ ഉപയോഗിക്കുകയോ ചെയ്യേണ്ട ആവശ്യമില്ലെന്നും മന്ത്രി വീഡിയോ സന്ദേശത്തിൽ പറഞ്ഞു. പുറത്തു നിന്നുള്ള ഒരാൾ ഒരു ഉദ്യോഗസ്ഥന്റെ കമ്പ്യൂട്ടർ പ്രവർത്തിപ്പിച്ച വിവരം ലഭിച്ചിട്ടുണ്ട്. പാസ്വേഡ് നല്കിയ ഈ ഉദ്യോഗസ്ഥനെതിരെ കർശനനടപടി ഉണ്ടാകും. പുറത്തുള്ള നിന്നുള്ളവർ ഓഫീസ് കൈകാര്യം ചെയ്യാൻ അനുവദിക്കില്ല. ട്രാൻസ്പോർട്ട് കമ്മീഷണർക്ക് ഓരോ ഓഫീസിന്റെയും പ്രവർത്തനം നേരിട്ട് കാണത്തക്ക രീതിയിലായിരിക്കും കാമറകൾ സജ്ജമാക്കുന്നത്. വാഹനം ഓടിക്കുന്ന സമയത്ത് മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ റോഡ് സേഫ്റ്റി അതോറിറ്റി ഇതിനുള്ള മെഷീൻ ഉടൻ വാങ്ങും. നിലവിൽ ഇത് പോലീസിന് ഉണ്ട്. മോട്ടോർ വാഹന വകുപ്പ് ഏത് ലഹരിയാണ് ഉപയോഗിച്ചത് എന്നുകൂടി കണ്ടെത്താൻ ശേഷിയുള്ള മെഷീനാണ് വാങ്ങുന്നത്.…
Read Moreബസുകളും സർവീസുകളും കുറഞ്ഞപ്പോൾ കെഎസ്ആർടിസിക്ക് വരുമാനവർധന
ചാത്തന്നൂർ: ബസുകളും സർവീസുകളും കുറഞ്ഞപ്പോൾ കെഎസ്ആർടിസിയ്ക്ക് വരുമാന വർധന.ഇപ്പോൾ പ്രതിദിനം 3,500 ഓളം ബസുകളാണ് സർവീസ് നടത്തുന്നത്. ദിവസേന ശരാശരി 14 ലക്ഷം കിലോമീറ്ററാണ് ബസ് ഓടുന്നത്.പ്രതിദിന ടിക്കറ്റ് വരുമാനം ശരാശരി ഏഴരക്കോടിയോളമാണ്. 24,000 ജീവനക്കാരാണ് നിലവിലുള്ളത്. 2015 – 16കാലഘട്ടം വരെ 36,000 ജീവനക്കാരുണ്ടായിരുന്നു. 6,500 ഓളം ബസുകളുണ്ടായിരുന്നതിൽ ആറായിരത്തോളം ബസുകൾ സർവീസ് നടത്തിയിരുന്നു. അന്നത്തെ പ്രതിദിന ടിക്കറ്റ് വരുമാനം ശരാശരി 4.5 കോടിയായിരുന്നു. ജീവനക്കാരുടെ എണ്ണവും ബസുകളുടെയും സർവീസുകളുടെയും എണ്ണവും കുറഞ്ഞപ്പോൾ വരുമാന വർധന എന്നതാണ് കെഎസ്ആർടിസിയുടെ അനുഭവം. 2016 ന് ശേഷം രണ്ട് തവണ ടിക്കറ്റ് വർധനവുണ്ടായി എന്നത് യാഥാർഥ്യമാണ്. എന്നാൽ ഇതിനിടയിൽ പല തവണ ഇന്ധന വിലവർധന ഉണ്ടാവുകയും അന്നത്തെ ഇന്ധന വിലയുടെ ഏകദേശം ഇരട്ടിയോളമാവുകയും ചെയ്തിട്ടുണ്ട് ഇപ്പോൾ. ബസുകളും സർവീസുകളും കുറഞ്ഞപ്പോൾ കെഎസ്ആർടിസിയുടെ ഇന്ധനചിലവും ഗണ്യമായി കുറയ്ക്കാൻ കഴിഞ്ഞു. മാത്രമല്ല…
Read Moreപരശുറാം എക്സ്പ്രസ് മുതൽ കന്യാകുമാരി വരെ; താത്ക്കാലിക സംവിധാനമെന്ന് അധികൃതർ
കൊല്ലം: മംഗളുരു സെൻട്രൽ -നാഗർകോവിൽ ജംഗ്ഷൻ പരശുറാം എക്സ്പ്രസ് ഇന്നു മുതൽ കന്യാകുമാരി വരെ നീട്ടി. മാത്രമല്ല തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി ട്രെയിനിൽ രണ്ട് അധിക സെക്കൻഡ് ക്ലാസ് ജനറൽ കോച്ചുകളും ഉൾപ്പെടുത്തി. ഇന്ന് രാത്രി 8.20 ന് നാഗർകോവിലിൽ ജംഗ്ഷനിൽ എത്തുന്ന പരശുറാം 8.25 ന് പുറപ്പെട്ട് 9.15 ന് കന്യാകുമാരിയിൽ എത്തും. തിരികെയുള്ള സർവീസ് (16650) നാളെ രാവിലെ 3.45 ന് കന്യാകുമാരിയിൽ നിന്ന് തിരിക്കും. നാഗർകോവിലിൽ 4.05 ന് എത്തി 4.10 ന് പുറപ്പെടും.16 സെക്കന്‍ഡ് ക്ലാസ് ജനറൽ, മൂന്ന് സെക്കൻ്റ് ക്ലാസ് ചെയർകാർ, രണ്ട് ഏസി ചെയർകാർ, അംഗപരിമിതർക്കായി രണ്ട് സെക്കൻഡ് ക്ലാസ്, ലഗേജ് കം ബ്രേക്ക് വാൻ അടക്കം ഇനി പരശുറാമിൽ 23 കോച്ചുകൾ ഉണ്ടാകും. നാഗർകോവിൽ ജംഗ്ഷനിൽ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട ജോലികൾ നടക്കുന്നതിനാൽ താത്ക്കാലികമായാണ് വണ്ടി…
Read Moreഗരീബ് രഥിൽ 500 ബർത്തുകൾ വർധിപ്പിച്ചു; മുംബൈ മലയാളികൾക്ക് വൻ ആശ്വാസം
കൊല്ലം: കൊച്ചുവേളിയിൽനിന്ന് ലോകമാന്യ തിലക് ടെർമിനസിലേയ്ക്കും തിരികെയുമുള്ള ഗരീബ് രഥ് ട്രെയിനുകളിൽ കൊച്ചുകളുടെ എണ്ണം വർധിച്ചു. ഇതോടെ ഈ ട്രെയിനിൽ ഒരു ദിശയിൽ തന്നെ 500 ബർത്തുകളുടെ വർധനയാണ് ഉണ്ടായിട്ടുള്ളത്. ഈ മേഖലയിൽ ആവശ്യത്തിന് ടിക്കറ്റ് ലഭിക്കാതെ വലയുന്ന മുംബൈയിലെ മലയാളി സമൂഹത്തിന് കോച്ചുകളുടെ എണ്ണം കൂട്ടിയത് വലിയ ആശ്വാസത്തിന് വക നൽകുന്ന കാര്യമാണ്. ആഴ്ചയിൽ രണ്ടു വീതം സർവീസ് ഉള്ള ഈ ഗരീബ് രഥ് എക്സ്പ്രസ് കഴിഞ്ഞ ദിവസം മുതൽ ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള എൽഎച്ച്ബി കോച്ചുകളിലേയ്ക്ക് മാറുകയുണ്ടായി.നേരത്തേ 11 ഐസിഎഫ് തേർഡ് ഏസി കോച്ചുകളാണ് ഗരീബ് രഥിൽ ഉണ്ടായിരുന്നത്. എൽഎച്ച്ബിയിലേക്ക് ഇവ മാറിയപ്പോൾ 16 തേർഡ് ഏസി കോച്ചുകളായി എണ്ണം ഉയർത്തപ്പെട്ടു. നിലവിൽ ഉണ്ടായിരുന്ന രണ്ട് ഏസി ചെയർ കാറുകൾ മൂന്നായും വർധിപ്പിച്ചിട്ടുണ്ട്. അങ്ങനെയാണ് ഓരോ സർവീസിലും ബർത്തുകളുടെ എണ്ണം 500-ൽ അധികമായി വർധിച്ചത്.…
Read More