കൊല്ലം: കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് എക്സ്പ്രസ് സംസ്ഥാനത്തിന് നഷ്ടമായേക്കും. എറണാകുളം – ബംഗളൂരു റൂട്ടിൽ സർവീസ് നടത്തുക എന്ന ലക്ഷ്യത്തോടെയാണ് മൂന്നാം വന്ദേഭാരത് കേരളത്തിന് അനുവദിച്ചത്. ഇതിനായി എട്ട് കോച്ചുകൾ ഉള്ള വന്ദേഭാരത് എക്സ്പ്രസ് കൊല്ലത്ത് എത്തിക്കുകയും ചെയ്തു. എന്നാൽ ഉദ്യോഗസ്ഥ ലോബിയുടെ ഇടപെടൽ കാരണം വണ്ടി സർവീസ് ആരംഭിച്ചതുമില്ല. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി റൂട്ട് നിശ്ചയിക്കുന്നത് അടക്കമുള്ള കാര്യത്തിൽ വലിയ തടസങ്ങളാണ് ഉദ്യോഗസ്ഥർ നിരത്തിയത്.കൊല്ലത്ത് വന്നു കിടന്ന വന്ദേഭാരത് എക്സ്പ്രസ് നാല് മാസത്തെ വിശ്രമത്തിന് ശേഷം വൺവേ സ്പെഷലായി ഇന്ന് കൊച്ചുവേളിയിൽ നിന്ന് മംഗലാപുരത്തേയ്ക്ക് യാത്ര തിരിച്ചു. ഇതിന് മുന്നോടിയായി പ്രസ്തുത ട്രെയിനിനെ ശനി വൈകുന്നേരം കൊല്ലത്ത് നിന്ന് കൊച്ചുവേളിയിൽ എത്തിക്കുകയുണ്ടായി. കൊച്ചുവേളിയിൽ നിന്നുള്ള വൺവേ സ്പെഷലിന്റെ റൂട്ട് കോട്ടയം വഴിയാണ്. ഇതിന്റെ ഭാഗമായി ഇന്നലെ കൊച്ചുവേളി – കോട്ടയം റൂട്ടിൽ വണ്ടിയുടെ പരീക്ഷണ…
Read MoreCategory: Kollam
കെഎസ്ആർടിസിയുടെ കടബാധ്യത 15,281. 92 കോടി; ലാഭ -നഷ്ടങ്ങളില്ലാതെ മുന്നോട്ടു പോകാൻ പ്രതിമാസം വേണ്ടത് 20 കോടി
ചാത്തന്നൂർ: കെ എസ് ആർ ടി സിയുടെ ആകെ കട ബാധ്യത 15281. 92 കോടി രൂപ. 2024 ഏപ്രിൽ വരെയുള്ള കണക്കാണ് ഇത്.ബാങ്കുകളുടെ കൺസോർഷ്യത്തിന് ഇനി അടയ്ക്കാനുള്ളത് 2863.33 കോടിയും എസ് ബി ഐ യിൽ നിന്നുള്ള ഓവർഡ്രാഫ്റ്റ് 44 കോടിയും സർക്കാർ വായ്പയായ 12372.59 കോടിയുമാണ്. ബാങ്ക് കൺസോർഷ്യത്തിന്റെ കടം 3500 കോടിയായിരുന്നത് ഇപ്പോൾ 2863.33 കോടിയായി കുറഞ്ഞു. മാസം 30 കോടി വീതം അടച്ചാണ് ഈ കടം കുറച്ചു കൊണ്ടുവരുന്നത്. അതിനാൽ ഡിഗ്രേഡായിരുന്ന കെഎസ്ആർടി സി യെ സിഗ്രേഡിലേക്ക് ഉയർത്തിയിട്ടുണ്ട്. ബജറ്റ് വിഹിതവും പ്ലാൻ ഫണ്ടും ഉൾപ്പെടെ സർക്കാരിൽ നിന്നും ലഭിച്ചിട്ടുള്ള സഹായമാണ് 12 372.59 കോടി. കെ എസ് ആർടിസി ഇത് കട ബാധ്യതകളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ തുക രിച്ചടയ്ക്കേണ്ടാത്തതാണ്. കെഎസ്ആർടിസിയുടെ പ്രതിദിന ടിക്കറ്റ് വരവ് ശരാശരി7.5 കോടിയാണ്. ടിക്കറ്റി…
Read Moreമലബാർ മേഖലയിലെ യാത്രാക്ലേശത്തിനു താത്കാലിക പരിഹാരമാകും; പരശുറാം എക്സ്പ്രസിലെ തിരക്ക് ഒഴിവാക്കാൻ സ്പെഷൽ ട്രെയിൻ അനുവദിച്ച് റെയിൽവേ
കൊല്ലം: നാഗർകോവിൽ – മംഗളുരു സെൻട്രൽ റൂട്ടിൽ സർവീസ് നടത്തുന്ന പരശുറാം എക്സ്പ്രസിൽ മലബാർ മേഖലയിൽ ഓഫീസ് സമയത്തെ തിരക്ക് ഒഴിവാക്കാൻ സ്പെഷൽ ട്രെയിൻ അനുവദിച്ച് റെയിൽവേ. ഷൊർണൂർ -കണ്ണൂർ -ഷൊർണൂർ റൂട്ടിൽ ആഴ്ചയിൽ നാല് ദിവസം താത്ക്കാലികമായി അൺ റിസർവ്ഡ് എക്സ്പ്രസ് ട്രെയിൻ ആയിരിക്കും സർവീസ് നടത്തുക. പത്ത് ജനറൽ സെക്കൻ്റ് ക്ലാസ് കോച്ചുകളും രണ്ട് സ്ലീപ്പർ കോച്ചുകളും ഈ സ്പെഷൽ വണ്ടിയിൽ ഉണ്ടാകും. വിജയകരമാണെങ്കിൽ സർവീസ് പ്രതിദിനമാക്കുന്നതും റെയിൽവേയുടെ പരിഗണനയിൽ ഉണ്ടെന്നാണ് സൂചന. ഷൊർണൂർ -കണ്ണൂർ ട്രെയിൻ ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ജൂലൈ രണ്ട് മുതൽ 31 വരെ സർവീസ് നടത്തും. കണ്ണൂരിൽ നിന്ന് ഷൊർണൂരിലേയ്ക്കുള്ള വണ്ടി ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ജൂലൈ മൂന്ന് മുതൽ ഓഗസ്റ്റ് ഒന്നു വരെയും ഉണ്ടാകും.ഷൊർണൂരിൽ നിന്ന് ഉച്ചകഴിഞ്ഞ് 3.40 ന് പുറപ്പെടുന്ന…
Read Moreകെഎസ്ആർടിസി ബസും ടെമ്പോയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; അപകടത്തിൽപ്പെട്ടത് കോട്ടയത്തു നിന്നു തിരുവനന്തപുരത്തേക്കുള്ള ബസ്
അഞ്ചൽ : അഞ്ചൽ ആയൂർ പാതയിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും ടെമ്പോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വെളിയം സ്വദേശി ഷിബുവാണ് മരിച്ചത്. അപകടത്തിൽപ്പെട്ട ടെമ്പോയുടെ ഡ്രൈവറാണ് മരിച്ച ഷിബു. ഇന്ന് രാവിലെ ഏഴേമുക്കാലോടെ ഐസ് പ്ലാന്റിന് സമീപമായിരുന്നു അപകടം. കോട്ടയത്തു നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസും വെളിയം ഭാഗത്ത് നിന്നും റബർ തൈകളുമായി അഞ്ചൽ ഭാഗത്തേക്ക് പോവുകയായിരുന്നു ടെമ്പോയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ അഘാതത്തിൽ പൂർണ്ണമായും തകർന്ന ടെന്പോയിൽ നിന്നും ഏറെ പണിപ്പെട്ടാണ് ഡ്രൈവർ ഉൾപ്പടെയുള്ള മൂന്നുപേരെ പുറത്ത് എടുത്തത്. പരിക്കറ്റവരെ അഞ്ചലിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കെറ്റ അമ്പിളി എന്ന സ്ത്രീയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുപ്പത്തഞ്ചോളം പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട് എന്ന വിവരമാണ് പുറത്തു വരുന്നത്. അപകടത്തെ തുടർന്ന് ഏറെ നേരം പാതയിൽ ഗതാഗതം സ്തംഭിച്ചു. അഞ്ചൽ ഏരൂർ…
Read Moreപുറ്റിംഗൽ വെടിക്കെട്ട് അപകട കേസ്: പുതിയ പ്രോസിക്യൂട്ടറെ നിയമിക്കും
കൊല്ലം: പരവൂർ പുറ്റിംഗൽ വെടിക്കെട്ട് ദുരന്തക്കേസിൽ സർക്കാർ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കും. നിലവിലെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായ പാരിപ്പള്ളി രവീന്ദ്രൻ കഴിഞ്ഞ ദിവസം അന്തരിച്ച സാഹചര്യത്തിലാണിത്. കേസ് ഇന്നലെ ജില്ലാ സെഷൻസ് കോടതിയിൽ പരിഗണനയ്ക്ക് വന്നപ്പോൾ പബ്ലിക് പ്രോസിക്യൂട്ടറുടെ അഭാവത്താൽ ഓഗസ്റ്റ് 24 – ലേയ്ക്ക് മാറ്റി. അടുത്ത അവധിക്ക് മുമ്പ് തന്നെ സർക്കാർ പുതിയ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കുമെന്നാണ് വിവരം. പ്രത്യേക കോടതി സ്ഥാപിച്ചതിനാൽ വിചാരണ നടപടികൾ അതിവേഗം നടത്തേണ്ടതുണ്ട്. ഇന്നലെ കേസ് പരിഗണിച്ചപ്പോൾ പ്രതികളും അവരുടെ അഭിഭാഷകരും ഹാജരായിരുന്നു. അതേ സമയം പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചാലും അദ്ദേഹം കേസ് വിശദമായി പരിശോധിക്കാൻ ഏറെ സമയം എടുക്കും. ഇതനുസരിച്ച് വിചാരണ നടപടികൾ വൈകാനും സാധ്യതയുണ്ട്. 110 പേർ മരിച്ച കേസിൽ 1417 സാക്ഷികളും 1 611 രേഖകളും 376 കൊണ്ടിമുതലുകളും ഉൾപ്പെടുന്നു. പതിനായിരത്തിധികം പേജുകൾ ഉള്ള…
Read Moreട്രെയിനിൽ യുവാവ് മരിച്ചു കിടന്ന സംഭവത്തിൽ ദുരൂഹത; റെയിൽവേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
പരവൂർ: റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിൽ യുവാവ് മരിച്ചു കിടന്ന സംഭവത്തിൽ ദുരൂഹത. കടയ്ക്കാവൂർ വക്കം ബി.എസ് നിവാസിൽ ശൈലേഷാ (20)ണ് മരിച്ചത്. പരവൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന കൊച്ചു വേളി -ഇൻഡോർ എക്സ് പ്രസിന്റെ എ സി കോച്ചിലാണ് ഞായറാഴ്ച രാവിലെ പത്തുമണിയോടെ ശൈലേഷിന്റെ മൃതദേഹം കണ്ടത്. ഈ ട്രെയിൻ രണ്ടു ദിവസമായി പരവൂരിൽ നിർത്തിയിട്ടിരിക്കയായിരുന്നു കൊച്ചുവേളിയിൽ നിന്നും പരവൂരിൽ എത്തിച്ച ട്രെയിന്റെ എല്ലാ ബോഗികളും പൂട്ടിയിട്ടിരുന്നതാണ്. അതാണ് റെയിൽവേയുടെ നിയമവും. പ്രത്യേകിച്ചും എസി ബോഗികൾ നിർബന്ധമായും പൂട്ടിയിടേണ്ടതാണ്. അങ്ങനെ പൂട്ടിയിട്ടിരുന്ന ബോഗിയിൽ ശൈലേഷ് എങ്ങനെ എത്തപ്പെട്ടു എന്നത് ദുരുഹമാണ്. ഈ ട്രെയിന്റെ പല സ്ലീപ്പർ ക്ലാസ്, ലോക്കൽ ക്ലാസ് ബോഗികളും തുറന്ന നിലയിലായിരുന്നു. ഇതും ദുരുഹത ഉയർത്തുന്നുണ്ട്. ശൈലേഷിന്റെ ദേഹത്ത് പ്രത്യേക പാടുകളൊന്നും പ്രാഥമിക പരിശോധനയിൽ കണ്ടെത്താനായിട്ടില്ല. മൃതദേഹം പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജ്…
Read Moreറിസർവേഷൻ കോച്ചുകളിലെ അനധികൃത യാത്ര: രണ്ടാഴ്ചയ്ക്കിടെ ലഭിച്ചത് 13,749 പരാതികൾ; കർശന പരിശോധനയ്ക്ക് ഐജിയുടെ അടിയന്തര നിർദേശം
കൊല്ലം: ട്രെയിനുകളിൽ റിസർവേഷൻ കോച്ചുകളിലെ അനധികൃത യാത്ര സംബന്ധിച്ച് റെയിൽവേയുടെ പരാതി പരിഹാര ആപ്പിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ലഭിച്ചത് 13,749 പരാതികൾ. ഈ മാസം ഒന്നുമുതൽ 12 വരെയാണ് ഇത്രയധികം പരാതികൾ ലഭിച്ചത്. ഇത് അതീവ ഗുരുതരമായ സ്ഥിതിവിശേഷമാണെന്നാണ് റെയിൽവേ ബോർഡ് സുരക്ഷാ വിഭാഗത്തിന്റെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ ഈ മാസം 30 വരെ രാജ്യവ്യാപകമായി സംയുക്ത പരിശോധനകൾ നടത്താൻ പ്രിൻസിപ്പൽ ചീഫ് സെക്യൂരിറ്റി ഓഫീസർമാർ, റെയിൽവേ സംരക്ഷണ സേന, സംസ്ഥാനങ്ങളിലെ ഗവൺമെൻ്റ് റെയിൽവേ പോലീസ്, കൊമേഴ്സ്യൽ വിഭാഗം ഉദ്യോഗസ്ഥർ എന്നിവർക്ക് റെയിൽവേ ബോർഡ് ഹെഡ്ക്വാർട്ടേഴ്സ് ഐജി സർവപ്രിയ മയാങ്ക് അടിയന്തര നിർദേശം നൽകി. നിർദേശത്തിൽ അഞ്ച് സുപ്രധാന കാര്യങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 1. ദീർഘദൂര ട്രെയിനുകളിൽ പുറപ്പെടുന്ന സ്റ്റേഷൻ മുതൽ എത്തിച്ചേരുന്ന സ്റ്റേഷൻ വരെ കൊമേഴ്സ്യൽ സ്റ്റാഫിന്റെ സാന്നിധ്യം ഉറപ്പാക്കി ലേഡീസ് കോച്ചുകളിൽ ആർപിഎഫ് പരിശോധന നടത്തണം.…
Read Moreരാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ റൂട്ടിലോടുന്ന വിവേക് എക്സ്പ്രസ് ഇനി ആഴ്ചയിൽ എല്ലാദിവസവും
കൊല്ലം: രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ റൂട്ടിൽ ഓടുന്ന വിവേക് എക്സ്പ്രസ് ട്രെയിൻ ( സൂപ്പർ ഫാസ്റ്റ് ) ഇനി ആഴ്ചയിൽ എല്ലാ ദിവസവും സർവീസ് നടത്താൻ റെയിൽവേ ബോർഡ് തീരുമാനം. ദിബ്രുഗഡ് -കന്യാകുമാരി റൂട്ടിൽ ഓടുന്ന ഈ ട്രെയിൻ ആഴ്ചയിൽ അഞ്ച് ദിവസമാണ് നിലവിൽ സർവീസ് നടത്തുന്നത്. പ്രതിദിന സർവീസ് ആകുമ്പോൾ വിവിധ സംസ്ഥാനങ്ങളിലെ ആയിരക്കണക്കിന് യാത്രക്കാർക്ക് ഇത് ഏറെ പ്രയോജനം ചെയ്യും. 22504 ദിബ്രുഗഡ് -കന്യാകുമാരി എക്സ്പ്രസ് ജൂലൈ എട്ടു മുതലും 22503 കന്യാകുമാരി -ദിബ്രുഗഡ് എക്സ്പ്രസ് 12 മുതലുമാണ് പ്രതിദിന സർവീസായി മാറുന്നത്. രാജ്യത്തെ വടക്കുകിഴക്കൻ സംസ്ഥാനമായ അസമിലെ ദിബ്രുഗഡിൽ നിന്ന് ആരംഭിച്ച് തെക്കേ അറ്റത്തുള്ള തമിഴ്നാട് കന്യാകുമാരിയിൽ സർവീസ് അവസാനിക്കുന്നു എന്നതാണ് ഈ ട്രെയിന്റെ ഏറ്റവും വലിയ പ്രത്യേകത. 4189 കിലോമീറ്ററാണ് റൂട്ടിലെ ദൈർഘ്യം. 74 മണിക്കൂർ 35 മിനിട്ടാണ് യാത്രാ…
Read Moreതമിഴ്നാടിന് പുതുതായി രണ്ട് വന്ദേഭാരത് കൂടി: കേരളത്തിന് കിട്ടിയതിന് ഇപ്പോഴും റൂട്ട് നിശ്ചയിച്ചിട്ടില്ല
കൊല്ലം: കേരളത്തിന് പുതുതായി ലഭിച്ച വന്ദേ ഭാരത് എക്സ്പ്രസ് ഇനിയും റൂട്ട് നിശ്ചയിച്ച് സർവീസ് ആരംഭിക്കാതെ കിടക്കുമ്പോൾ തമിഴ്നാടിന് രണ്ട് വന്ദേഭാരത് എക്സ്പ്രസുകൾ കൂടി അനുവദിച്ച് റെയിൽവേ മന്ത്രാലയം.മധുര-ബംഗളൂരു, ചെന്നൈ -നാഗർകോവിൽ റൂട്ടുകളിലാണ് തമിഴ്നാടിന് പുതിയ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകൾ അനുവദിച്ചിട്ടുള്ളത്. രണ്ട് വണ്ടികളുടെയും ഇരുദിശകളിലുമുള്ള പരീക്ഷണ ഓട്ടം ഈ മാസം 17ന് വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു. ഇവയുടെ ഉദ്ഘാടനം 20ന് പുരട്ചി തലൈവർ ഡോ. എം.ജി. രാമചന്ദ്രൻ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. ചെന്നൈ-നാഗർ കോവിൽ വന്ദേഭാരത് ട്രെയിൻ നരേന്ദ്ര മോദി നേരിട്ട് ഫ്ലാഗ് ഓഫ് ചെയ്യും.മധുര-ബംഗളൂരു വന്ദേഭാരതിന്റെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി ചെന്നൈയിൽനിന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ ആയിരിക്കും നടത്തുക. ഈ ട്രെയിനിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകൾ മധുരയിലാണ് നിശ്ചയിച്ചിട്ടുള്ളത്. രണ്ട് വണ്ടികളുടെയും സ്റ്റോപ്പുകളിൽ പ്രത്യേക സ്വീകരണ പരിപാടികളും റെയിൽവേ…
Read Moreവിലകൂടിയ കാറിൽ കടത്തുകയായിരുന്ന 25 കിലോ കഞ്ചാവ് പിടികൂടി; മൊത്തക്കച്ചവടക്കാരായ പ്രതികൾ സ്ഥലത്തെ സ്ഥിരം പ്രശ്നക്കാർ
കൊല്ലം: കാറിൽ കടത്തുകയായിരുന്ന 25 കിലോ കഞ്ചാവ് പിടികൂടി. പാരിപ്പള്ളി, വർക്കല മേഖലയിൽ കഞ്ചാവിന്റെ മൊത്ത വിൽപ്പനക്കാരാണ് എക്സൈസ് സംഘത്തിന്റെ വലയിൽ കുടുങ്ങിയത്. പ്രതികളായ വിഷ്ണവും അനീഷും പ്രദേശത്തെ സ്ഥിരം പ്രശ്നക്കാർ. ആന്ധ്രയിൽ നിന്നുമാണ് പ്രതികൾ കഞ്ചാവ് കൊണ്ടുവന്നത്. എച്ച് ആർ 26 ബിക്യു 8090 എന്ന നമ്പറുള്ള ഷവർലെ ക്രൂയിസ് കാറിലാണ് കഞ്ചാവ് കടത്തി കൊണ്ട് വന്നത്. ഒന്നാം പ്രതി വിഷ്ണു 100 കിലോയോളം കഞ്ചാവുമായി പിടിയിലായതിനെ തുടർന്ന് വിശാഖപട്ടണം ജയിലിൽ ഏഴ് മാസത്തോളം കഴിഞ്ഞ ശേഷം ജാമ്യത്തിൽ നിൽക്കവേയാണ് ഈ കേസിൽ പിടിയിലായത്. രണ്ടാം പ്രതി അനീഷ് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും കാപ്പാ നിയമപ്രകാരം നാടുകടത്തപ്പെട്ടയാളുമാണ്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി.കൃഷ്ണകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ ഉദ്യോഗസ്ഥരും കൊല്ലം എക്സൈസ്…
Read More