കൊല്ലം: കാറിൽ കടത്തുകയായിരുന്ന 25 കിലോ കഞ്ചാവ് പിടികൂടി. പാരിപ്പള്ളി, വർക്കല മേഖലയിൽ കഞ്ചാവിന്റെ മൊത്ത വിൽപ്പനക്കാരാണ് എക്സൈസ് സംഘത്തിന്റെ വലയിൽ കുടുങ്ങിയത്. പ്രതികളായ വിഷ്ണവും അനീഷും പ്രദേശത്തെ സ്ഥിരം പ്രശ്നക്കാർ. ആന്ധ്രയിൽ നിന്നുമാണ് പ്രതികൾ കഞ്ചാവ് കൊണ്ടുവന്നത്. എച്ച് ആർ 26 ബിക്യു 8090 എന്ന നമ്പറുള്ള ഷവർലെ ക്രൂയിസ് കാറിലാണ് കഞ്ചാവ് കടത്തി കൊണ്ട് വന്നത്. ഒന്നാം പ്രതി വിഷ്ണു 100 കിലോയോളം കഞ്ചാവുമായി പിടിയിലായതിനെ തുടർന്ന് വിശാഖപട്ടണം ജയിലിൽ ഏഴ് മാസത്തോളം കഴിഞ്ഞ ശേഷം ജാമ്യത്തിൽ നിൽക്കവേയാണ് ഈ കേസിൽ പിടിയിലായത്. രണ്ടാം പ്രതി അനീഷ് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും കാപ്പാ നിയമപ്രകാരം നാടുകടത്തപ്പെട്ടയാളുമാണ്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി.കൃഷ്ണകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ ഉദ്യോഗസ്ഥരും കൊല്ലം എക്സൈസ്…
Read MoreCategory: Kollam
കൂടുതൽ പാസഞ്ചർ ട്രെയിനുകളിൽ മിനിമം ചാർജ് 10 രൂപയാകും
കൊല്ലം: ജൂലൈ ഒന്നുമുതൽ സംസ്ഥാനത്ത് നിലവിൽ സർവീസ് നടത്തുന്ന ചില എക്സ്പ്രസ് ട്രെയിനുകൾ കൂടി പാസഞ്ചറുകളാക്കി മാറ്റും. ഇതോടെ ദക്ഷിണ റെയിൽവേയിൽ കൂടുതൽ പാസഞ്ചർ ട്രെയിനുകളിൽ മിനിമം യാത്രാ നിരക്ക് 10 രൂപയായി കുറയും. നിലവിൽ 30 രൂപയാണ് ഈടാക്കുന്നത്. ദക്ഷിണ റെയിൽവേയുടെ അറിയിപ്പ് അനുസരിച്ച് അവരുടെ പരിധിയിലുള്ള 140 എക്സ്പ്രസ് ട്രെയിനുകൾ ജൂലൈ ഒന്നുമുതൽ പാസഞ്ചറുകളായി മാറും. കേരളത്തിൽ സർവീസ് നടത്തുന്ന 39 ട്രെയിനുകളും ഇതിൽ ഉൾപ്പെടും. ഇത് സംബന്ധിച്ച് റെയിൽവേ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ച് കഴിഞ്ഞു. കോവിഡിന് ശേഷം ട്രെയിൻ സർവീസുകൾ പുനരാംരഭിച്ചപ്പോൾ പാസഞ്ചറുകൾ എല്ലാം അൺ റിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ എന്ന പേരിലാണ് ഓടിയിരുന്നത്. വണ്ടികളുടെ നമ്പരുകളിലും മാറ്റം വരുത്തി. 200 കിലോമീറ്റർ ദൈർഘ്യത്തിൽ താഴെയുള്ള പാസഞ്ചറുകളുടെ നമ്പറുകൾ പൂജ്യത്തിൽ തുടങ്ങുന്ന രീതിയിലാണ് അധികൃതർ മാറ്റിയത്. മറ്റ് പാസഞ്ചറുകളുടെ നമ്പർ ഒന്നിൽ ആരംഭിക്കുന്ന…
Read Moreയാത്രക്കാർക്ക് ഇനി ആശ്വാസക്കാലം; കൂടുതൽ ട്രെയിനുകളിൽ അധിക കോച്ചുകൾ
കൊല്ലം: യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ ട്രെയിനുകളിൽ താത്ക്കാലികമായി അധിക കോച്ചുകൾ അനുവദിച്ച് റെയിൽവേ. ഇന്നു രാത്രി 11.15 ന് ചെന്നൈ എഗ്മോറിൽ നിന്ന് മംഗളുരു സെൻട്രലിലേക്ക് പുറപ്പെടുന്ന എക്സ്പ്രസിൽ (16159) ഒരു അധിക സ്ലീപ്പർ കോച്ച് ഉണ്ടാകും. 16160 മംഗളൂരു സെൻട്രൽ – ചെന്നൈ എഗ്മോർ എക്സ്പ്രസിൽ നാളെ ഒരു സ്ലീപ്പർ കോച്ച് അധികമായി ഉണ്ടാകും.തിരുവനന്തപുരം-കോഴിക്കോട് തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസുകളിൽ (12075/76) ഇന്നുമുതൽ 17 വരെ ഒരു അധിക ചെയർ കാറും ഉൾപ്പെടുത്തിയിട്ടുണ്ട്. 16603 മംഗളുരു -തിരുവനന്തപുരം മാവേലി എക്സ്പ്രസിൽ നാളെയും 16604 തിരുവനന്തപുരം- മംഗളുരു മാവേലി എക്സ്പ്രസിൽ 16-നും അധികമായി ഒരു സ്ലീപ്പർ കോച്ചും ഉൾപ്പെടുത്തിയതായി ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷൻ അധികൃതർ അറിയിച്ചു.
Read Moreകുവൈറ്റ് ദുരന്തം; സാജൻ കുവൈറ്റിലെത്തിയത് 18 ദിവസം മുന്‍പ്; സ്വപ്നം കണ്ട ജീവിതം തുടങ്ങും മുമ്പ് മരണം സാജനെ കവർന്നു
പുനലൂർ: പ്രതീക്ഷകളോടെ വിദേശത്തെത്തിയ യുവാവിന്റെ ദാരുണാന്ത്യത്തിൽ ഞെട്ടിത്തരിച്ച് നരിക്കൽ ഗ്രാമം. കേട്ട വാർത്ത സത്യമാകരുതേയെന്ന പ്രാർത്ഥനയിലായിരുന്നു കുടുംബം .നരിക്കൽ സാജൻ വില്ലയിൽ സാജൻ ജോർജ് (29) കുവൈറ്റിൽ എത്തിയിട്ട് 18 ദിവസമാകുന്നതേയുള്ളു. പ്രവാസ ജീവിതം സ്വപ്നം കണ്ട യുവാവ് ഒടുവിൽ മരണത്തിന് കീഴടങ്ങിയപ്പോൾ ഒരു കുടുംബവും സ്വന്തം നാടുമെല്ലാം തീരാ ദു:ഖത്തിലായി. അപകടത്തിനു ശേഷം ഇന്ത്യൻ എംബസി പുറത്തുവിട്ട പേരുകളിൽ സാജന്റെ പേരും ഉണ്ടായിരുന്നു. പക്ഷെ ഏറെ വൈകിയാണ് സ്ഥിരീകരണമുണ്ടായത്. എംടെക്കിൽ ബിരുദം നേടിയ സാജൻ അടൂരിലെ ഒരു സ്വകാര്യ കോളജിൽ അധ്യാപകനായി ജോലി ചെയ്തിരുന്നു. ഇതിനിടെ പോസ്റ്റ് ഓഫീസിലും താൽകാലികമായി ജോലി ചെയ്തു. അങ്ങനെയിരിയ്ക്കെ കുവൈറ്റിൽ ജോലി ശരിയായി.ഗൾഫിൽ ജോലി ചെയ്ത് നന്നായി ജീവിയ്ക്കണമെന്ന പ്രതീക്ഷയായിരുന്നു യുവാവിന്. സാധാരണ കുടുംബത്തിലെ അംഗമായ സാജന് നാട്ടിൽ ഒരുപാട് സൗഹൃദങ്ങളുണ്ട്. ഇന്നലെ രാത്രി മരണവാർത്ത അറിഞ്ഞതോടെ നൂറുകണക്കിനാളുകൾ വീട്ടിലെത്തി.അലമുറയിട്ടു…
Read Moreകുവൈറ്റ് ദുരന്തം; ലൂക്കോസിനെ മരണം കവർന്നത് നാട്ടിലേക്ക് വരാനിരിക്കെ
തിരുവനന്തപുരം: മകളുടെ അഡ്മിഷനുവേണ്ടി അടുത്ത മാസം നാട്ടിലേക്ക് വരാനിരിക്കെയാണ് കുവൈറ്റിൽ തീപിടിത്തത്തിൽ മരണം കൊല്ലം കണ്ണനല്ലൂർ വെളിച്ചിക്കാല വടക്കോട്ടുവിളയിൽ ലൂക്കോസി(48)നെ കവർന്നത്. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയാണ് മൂത്ത മകള്‍ ലിഡിയ പ്ലസ്ടു പാസായത്. ലിഡിയയുടെ നഴ്സിംഗ് അഡ്മിഷനായി അടുത്ത മാസം നാട്ടില്‍ വരാനിരിക്കുകയായിരുന്നു ലൂക്കോസ്.ദുരന്തത്തിന് തൊട്ടുമുന്‍പ് ഇന്നലെ രാവിലെയും ലൂക്കോസ് വീട്ടുകാര്‍ക്കുള്ള പതിവ് ഗുഡ്മോണിംഗ് സന്ദേശം അയച്ചിരുന്നു. തീപിടിത്തത്തെപ്പറ്റി ടിവിയില്‍ വാര്‍ത്ത വന്നതോടെ ബന്ധുക്കൾ ലൂക്കോസിനെ ഉച്ചവരെ ഫോണില്‍ ബന്ധപ്പെട്ടിട്ടും ഫലമുണ്ടായില്ല. ആദ്യം കുവൈറ്റിലെ സുഹൃത്തുക്കള്‍ ലൂക്കോസിനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കുറച്ചുനേരത്തേക്ക് ലഭിച്ചിരുന്നു. പിന്നീട് വിളിച്ചിട്ട് കിട്ടിയില്ല. എന്നാല്‍ ഉച്ച കഴിഞ്ഞാണ് ലൂക്കോസ് ആശുപത്രിയിലാണെന്ന വിവരം ലഭിച്ചത്. പിന്നീടാണ് മരണവിവരം അറിഞ്ഞതെന്ന് ഒരു ബന്ധു മാധ്യമങ്ങളോടു പറഞ്ഞു. ലൂക്കോസ് എന്‍ബിടിസി കമ്പനിയിലെ മെക്കാനിക്കല്‍ സൂപ്പര്‍വൈസറായിരുന്നു. 18 വര്‍ഷമായി കുവൈറ്റില്‍ ജോലി ചെയ്യുന്നു. ഭാര്യ ഷൈനി.…
Read Moreജ്വല്ലറി ജീവനക്കാരനെ വിളിച്ചുവരുത്തി കവർച്ച; വജ്രങ്ങളും സ്വർണവും തട്ടിയ 5 പേർ പിടിയിൽ
എടപ്പാൾ (മലപ്പുറം): തൃശൂരിലെ ജ്വല്ലറി ജീവനക്കാരനെ കൊല്ലത്തേക്കു വിളിച്ചുവരുത്തി ആക്രമിച്ച് കോടികൾ വിലമതിക്കുന്ന വജ്രങ്ങളും സ്വർണവും തട്ടിയെടുത്ത സംഭവത്തിൽ പ്രധാനപ്രതികളടക്കം അഞ്ചുപേർ കൂടി പിടിയിൽ. എടപ്പാൾ പട്ടാമ്പി റോഡിലെ സ്വാകാര്യ ലോഡ്ജിൽനിന്ന് ഇന്ന് രാവിലെയാണ് പ്രതികള്‍ അറസ്റ്റിലായത്. ഇവരിൽനിന്നു വജ്രക്കല്ലുകളും സ്വർണവും കണ്ടെടുത്തു. പ്രതികളിൽ ഒരാൾ പോലീസിനെ കണ്ടതോടെ ഓടിരക്ഷപ്പെട്ടു. സംഭവത്തിന് സഹായിച്ച അഞ്ച് പ്രതികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി. തൃശൂരിലെ ഒരു ജ്വല്ലറി വ്യാപാരിയുടെ ജീവനക്കാരനായ സുരേഷ് കുമാറിനെ കൊല്ലത്തേക്ക് ഡയമണ്ട് വാങ്ങാൻ എന്ന വ്യാജേന വിളിച്ചു വരുത്തി സുരേഷ് കുമാറിന്റെ കൈയിൽ ഉണ്ടായിരുന്ന വജ്രങ്ങളും സ്വർണവും പ്രതികൾ തട്ടിയെടുത്തു കടന്നുകളയുകയായിരുന്നു. സംഭവത്തിൽ സഹായിച്ചവരിൽനിന്ന് ഒരു വജ്രം പിടിച്ചെടുത്തിരുന്നു. തുടർന്നുള്ള അനേഷണത്തിൽ ബാക്കി ഉള്ള ആറു പ്രതികൾ എടപ്പാളിൽ ഉണ്ടെന്നു വിവരം ലഭിച്ചു. ഇതേത്തുടർന്ന് ചങ്ങരംകുളം…
Read Moreഹംസഫർ എക്സ്പ്രസിൽ വ്യാഴം, ശനി ദിവസങ്ങളിൽ അധിക സ്ലീപ്പർ കോച്ചുകൾ
കൊല്ലം: യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിന് ഹംസഫർ എക്സ്പ്രസിൽ ഒന്നുവീതം സ്ലീപ്പർ കോച്ചുകൾ ഏർപ്പെടുത്താൻ റെയിൽവേ തീരുമാനം. കൊച്ചുവേളിയിൽ നിന്ന് വൈകുന്നേരം 6.05 ന് ബംഗളൂരുവിന് പുറപ്പെടുന്ന 16319- നമ്പർ വണ്ടിയിൽ നാളെ മുതൽ ജൂലൈ രണ്ട് വരെ വ്യാഴം, ശനി ദിവസങ്ങളിൽ ഒരു സ്ലീപ്പർ ക്ലാസ് കോച്ച് അധികമായി ഉണ്ടാകും. ബംഗളൂരുവിൽ നിന്ന് കൊച്ചുവേളിയിലേയ്ക്ക് രാത്രി ഏഴിന് പുറപ്പെടുന്ന 16320 നമ്പർ ഹംസഫർ എക്സ്പ്രസിൽ ഈ മാസം 14 മുതൽ ജൂലൈ മൂന്നു വരെയുള്ള വെള്ളി, ശനി ദിവസങ്ങളിൽ ഒരു അധിക സ്ലീപ്പർ കോച്ച് ഉൾപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു. നേരത്തേ ദീർഘദൂര ട്രെയിനുകളിൽ തിരക്ക് ഒഴിവാക്കാൻ റെയിൽവേ അധികമായി ഏസി കോച്ചുകളാണ് അനുവദിച്ചിരുന്നത്. ഇത് യാത്രക്കാരുടെ വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോൾ സ്ലീപ്പർ കോച്ചുകൾ കൂടുതലായി ഉൾപ്പെടുത്താൻ അധികൃതർ തീരുമാനിച്ചിട്ടുള്ളത്.
Read Moreസുരേഷ് ഗോപിയുടെ കേന്ദ്രമന്ത്രിസ്ഥാനം; കൊല്ലത്തിനും അഭിമാനനിമിഷം
കൊല്ലം: സുരേഷ് ഗോപി കേന്ദ്ര മന്ത്രിയായതിൽ കൊല്ലത്തിനും അഭിമാനിക്കാൻ വകയേറെ.ജന്മം കൊണ്ട് ആലപ്പുഴക്കാരനാണെങ്കിലും അദ്ദേഹത്തിന്റെ ബാല്യവും കൗമാരവും യൗവനത്തിന്റെ നല്ലൊരു പങ്കും കൊല്ലത്തായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പുതിയ സ്ഥാനലബ്ധി ദേശിംഗനാടിന് ലഭിച്ച ദേശീയ അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്. പിതാവ് കെ. ഗോപിനാഥൻ പിള്ള കൊല്ലം സ്വദേശിയും മാതാവ് വി. ജ്ഞാനലക്ഷ്മിയമ്മ ആലപ്പുഴക്കാരിയുമാണ്. പിതാവ് ആലപ്പുഴയിൽ ലക്ഷ്മി ഫിലിംസ് എന്ന പേരിൽ ഡിസ്ട്രിബ്യൂഷൻ കമ്പനി നടത്തിവരികയായിരുന്നു. 1958 ജൂൺ 26-നായിരുന്നു സുരേഷ് ഗോപിയുടെ ജനനം.ചെറുപ്രായത്തിൽ തന്നെ കുടുംബം പിതാവിന്റെ കൊല്ലം മാടൻനടയിലുള്ള അച്ഛന്റെ വീട്ടിലേക്കു താമസം മാറി. തുടർന്ന് സുരേഷ് ഗോപി വളർന്നതും വിദ്യാഭ്യാസം ചെയ്തതും കൊല്ലം നഗരത്തിലാണ്. തങ്കശേരി ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഉപരി പഠനം നടത്തിയത് കൊല്ലത്തെ ഫാത്തിമാ മാതാ നാഷണൽ കോളജിലും.പഠനത്തിൽ ഏറെ മിടുക്കനായിരുന്ന ഇദ്ദേഹം സുവോളജിയിൽ ബിരുദവും…
Read Moreയാത്രക്കാരുടെ അനിയന്ത്രിതമായ തിരക്ക്; മാവേലി എക്സ്പ്രസിൽ ഓരോ അധികകോച്ചുകൾ
കൊല്ലം: യാത്രക്കാരുടെ അനിയന്ത്രിതമായ തിരക്ക് ഒഴിവാക്കുന്നതിന് മംഗളുരു-തിരുവനന്തപുരം റൂട്ടിൽ ഓടുന്ന മാവേലി എക്സ്പ്രസിൽ അധിക കോച്ച് ഏർപ്പെടുത്താൻ ദക്ഷിണ റെയിൽവേ തീരുമാനിച്ചു. ഇതനുസരിച്ച് 16603 നമ്പർ മംഗളുരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസിൽ ഒമ്പത് മുതൽ ജൂലൈ 28 വരെ ഞായർ ദിവസങ്ങളിൽ ഒരു ഏസി ത്രീ ‘ടയർ കോച്ച് അധികമായി ഉൾപ്പെടുത്തും. 16604 തിരുവനന്തപുരം- മംഗളുരു സെൻട്രൽ എക്സ്പ്രസിൽ പത്ത് മുതൽ ജൂലൈ 29 വരെ തിങ്കൾ ദിവസങ്ങളിൽ ഒരു ഏസി ത്രീ ടയർ കോച്ചും കൂടുതലായി ഏർപ്പെടുത്തും. അതേ സമയം റെയിൽവേയുടെ ഈ തീരുമാനത്തിൽ പ്രതിഷേധവുമായി സ്ഥിരം യാത്രക്കാർ രംഗത്ത് വന്നിട്ടുണ്ട്. തിരക്ക് ഒഴിവാക്കുന്ന കാര്യത്തിൽ റെയിൽവേ ഉയർന്ന ക്ലാസ് യാത്രക്കാരെ മാത്രം പരിഗണിക്കുന്നു എന്നാണ് അവരുടെ ആക്ഷേപം. രണ്ട് ട്രെയിനുകളിലും ഓരോ സെക്കൻഡ് ക്ലാസ് സ്ലീപ്പർ കോച്ചും സെക്കൻ്റ് ക്ലാസ് ജനറൽ കോച്ചും സ്ഥിരമായി…
Read Moreകെഎസ്ആർടി സി കൂടുതൽ കുട്ടിബസുകൾ നിരത്തിലിറക്കും; ആദ്യ സർവീസ് പത്തനാപുരം -കുര-മൈലം -കൊട്ടാരക്കര റൂട്ടിൽ
ചാത്തന്നൂർ: കെഎസ്ആർടിസി കൂടുതൽ കുട്ടി ബസുകൾ നിരത്തിലിറക്കും. ഇതിന്റെ ട്രയൽ റൺ മന്ത്രി കെ.ബി. ഗണേശ്കുമാർ തിരുവനന്തപുരത്ത് നടത്തി. മലയോരമേഖലകളിലും ഉൾപ്രദേശങ്ങളിലും ചെറു നഗരങ്ങളിലും അനായസം സർവീസ് നടത്താൻ മിനി ബസുകൾക്ക് കഴിയുമെന്നതിനാലാണ് ഈ തീരുമാനം. വലിയ ബസുകൾ ഉപയോഗിച്ച് സർവീസ് നടത്താൻ കഴിയാത്ത എന്നാൽ നിലവിൽ സർവീസ് നടത്തുന്ന റൂട്ടുകളിൽ മിനി ബസ് ഓടിക്കും.ടാറ്റയുടെ എൽപി 712 സീരിസ് 120 ബസുകളാണ് വാങ്ങുന്നത്. 32സീറ്റുകളുള്ള 8, 63 മീറ്റർ നീളവും 2.3 മീറ്റർ വീതിയും 18 സി എം ഫ്ലോർ ഉയരവുമുള്ളതാണ് ഈ ബസുകൾ. നോൺ എ സി ആണ് ഈ എൽ പി വാതക ഇന്ധന ബസുകൾ. ഡീസൽ ചിലവ് കുറയ്ക്കാനും ഇടുങ്ങിയ റോഡുകളിൽ സർവീസ് നടത്താനും ജനസാന്ദ്രത കുറഞ്ഞ മേഖലകളിലേയ്ക്ക് സർവീസ് വ്യാപിക്കാനും ലാസ്റ്റ് മൈൽ കണക്ടിവിറ്റി ഉറപ്പാക്കുന്നതിനും ഈ വാതക ഇന്ധന…
Read More