കൊല്ലം: താംബരം -മംഗളൂരു റൂട്ടിൽ നാളെ മുതൽ ദ്വൈവാര സമ്മർ സ്പെഷൽ എസി ട്രെയിൻ സർവീസ് നടത്തും. 06047 താംബരം -മംഗളുരു വണ്ടി നാളെ, ഒമ്പത്, 14, 16, 21, 23, 28, 30 തീയതികളിൽ ഉച്ചയ്ക്ക് 1.55 ന് താംബരത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 6.55 ന് മംഗലാപുരത്ത് എത്തും. തിരിച്ചുള്ള സർവീസ് (06748) മംഗളുരുവിൽ നിന്ന് എട്ട്, 10, 15, 17, 22, 24 , 29, ജൂലൈ ഒന്ന് തീയതിൽ ഉച്ചയ്ക്ക് 12 ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 4.45 ന് താംബരത്ത് എത്തും. ഇരു ദിശകളിലുമായി എട്ട് വീതം സർവീസുകളാണ് ക്രമീകരിച്ചിട്ടുള്ളത്. 14 എസി ത്രീ ടയർ കോച്ചുകളും അംഗപരിമിതർക്കായി രണ്ട് സെക്കൻ്റ് ക്ലാസ് കോച്ചുകളും ഉണ്ടാകും. മുൻകൂർ ബുക്കിംഗ് ആരംഭിച്ച് കഴിഞ്ഞു. പാലക്കാട്, ഒറ്റപ്പാലം, തൃശൂർ,…
Read MoreCategory: Kollam
മുംബൈയിൽനിന്ന് കേരളത്തിലേക്ക് പുതിയ ട്രെയിനിന് ശിപാർശ
കൊല്ലം: മുംബൈയിൽനിന്ന് കേരളത്തിലേക്കു പുതിയ ട്രെയിൻ ആരംഭിക്കുന്നതിന് ശിപാർശ. പൻവേൽ -കൊച്ചുവേളി റൂട്ടിൽ പ്രതിവാര എക്സ്പ്രസ് ഓടിക്കുന്നതിനാണ് കഴിഞ്ഞ മാസം ചേർന്ന ടൈംടേബിൾ കമ്മിറ്റി യോഗം ശിപാർശ ചെയ്തിട്ടുള്ളത്. ഈ നിർദേശം റെയിൽവേ ബോർഡിന്റെ പരിഗണനയിലാണ്. അന്തിമ തീരുമാനം ആയിട്ടില്ല. അതുകൊണ്ടുതന്നെ ജൂലൈയിൽ പുറത്തിറങ്ങുന്ന പുതിയ ടൈംടേബിളിൽ ഈ വണ്ടിയെ ഉൾപ്പെടുത്തുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.നിലവിൽ ലോകമാന്യ തിലക് -തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് മാത്രമാണ് മുംബൈയിൽനിന്ന് കേരളത്തിലേയ്ക്ക് പ്രതിദിന സർവീസ് നടത്തുന്ന ഏക വണ്ടി. ഇതുകൂടാതെ ലോകമാന്യ തിലക് – കൊച്ചുവേളി ദ്വൈവാര സൂപ്പർ ഫാസ്റ്റ് എക്സ്പ്രസും കേരളത്തിലേക്ക് ഓടുന്നുണ്ട്. ഇത് ജൂലൈ ഒന്നുമുതൽ ആഴ്ചയിൽ അഞ്ചു ദിവസം സർവീസ് നടത്തുന്നതിനും ടൈംടേബിൾ കമ്മിറ്റി ശിപാർശ ചെയ്തിട്ടുണ്ട്. നേരത്തേ മുംബൈ സിഎസ്ടി-കന്യാകുമാരി റൂട്ടിൽ ഓടിയിരുന്ന ജയന്തി ജനത എക്സ്പ്രസുകൾ (16381/16382) ഇപ്പോൾ മുംബൈ വരെ പോകുന്നില്ല. പൂനെ…
Read Moreരാജ്യത്തെ ദീർഘദൂര ട്രെയിനുകളായ രാജധാനി-ശതാബ്ദി ട്രെയിനുകൾ വന്ദേഭാരത് സ്ലീപ്പറിനു വഴിമാറും
കൊല്ലം: രാജ്യത്തെ ദീർഘദൂര ട്രെയിനുകളായ രാജധാനി-ശതാബ്ദി എക്സ്പ്രസുകൾക്ക് പകരം വന്ദേഭാരത് സ്ലീപ്പർ സർവീസുകൾ ഓടിക്കും. ഇതിനുള്ള പ്രാരംഭ നടപടികൾ റെയിൽവേ ആരംഭിച്ച് കഴിഞ്ഞു.ഈ വർഷം അവസാനത്തോടെ രാജ്യത്ത് ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഓടിത്തുടങ്ങും. അതിനു ശേഷമായിരിക്കും രാജധാനിയുടെയും ശതാബ്ദിയുടെയും ഘട്ടം ഘട്ടമായുള്ള മാറ്റം. ഇങ്ങനെ മാറ്റം വരുത്തുമ്പോൾ ഇവയുടെ കോച്ചുകൾ മറ്റ് റൂട്ടുകളിൽ പ്രയോജനപ്പെടുത്താനാണ് റെയിൽവേയുടെ പദ്ധതി.വന്ദേഭാരത് സ്ലീപ്പർ കോച്ചുകളുടെ നിർമാണം ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ അവസാന ഘട്ടത്തിലാണ്. നിലവിൽ രാജ്യത്ത് സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ പരിഷ്കരിച്ച പതിപ്പാണ് വന്ദേ ഭാരത് സ്ലീപ്പറുകൾ. മണിക്കൂറിൽ 200 കിലോമീറ്റർ സ്പീഡിൽ വരെ ഓടും എന്നതാണ് വന്ദേ സ്ലീപ്പർ ട്രെയിനുകളുടെ ഏറ്റവും വലിയ പ്രത്യേകത. ഇവ യാത്രാ സമയം കുറയ്ക്കുകയും സുഖകരമായ യാത്രാനുഭവം പ്രദാനം നൽകുകയും ചെയ്യും. അതിനാലാണ് രാജധാനിയും ശതാബ്ദിയും വന്ദേ…
Read Moreസ്കൂൾ തുറക്കൽ: സജ്ജീകരണങ്ങളൊരുക്കി കെഎസ്ആർടിസി
ചാത്തന്നൂർ: മധ്യവേനൽ അവധി കഴിഞ്ഞ് വിദ്യാലയ വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി വിദ്യാർഥികൾക്ക് യാത്രാ സൗകര്യം ഒരുക്കാൻ കെ എസ് ആർ ടി സി. സ്കൂളുകൾ കോളജുകൾ തുടങ്ങി വിദ്യാഭ്യാസസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ക്രമീകരിച്ചിട്ടുള്ള മുഴുവൻ ഷെഡ്യൂളുകളും മുടക്കം കൂടാതെ നടത്തണമെന്ന് യൂണിറ്റ് മേധാവികൾക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഡോക്കുകളിലുള്ള മുഴുവൻ ബസുകളും സർവീസ് യോഗ്യമാക്കുകയും ജീവനക്കാരുടെ അവധികൾ നിയന്ത്രിക്കുകയും വേണം.തിരക്കുള്ള സമയങ്ങളിൽ പ്രധാന കേന്ദ്രങ്ങളിൽ ഇൻസ്പെക്ടർമാരെ നിയോഗിച്ച് വിദ്യാർത്ഥികളുടെ യാത്രാ സൗകര്യം ഉറപ്പുവരുത്തണം. ബസുകളുടെ ചോർച്ച ഉൾപ്പെടെ അത്യാവശ്യം അറ്റകുറ്റപണികൾ ഉടൻ പൂർത്തിയാക്കണം. വിദ്യാഭ്യാസസ്ഥാപനങ്ങളുടെ അക്കാദമിക് കലണ്ടറുകൾ യൂണിറ്റ് മേധാവികൾ കരസ്ഥമാക്കി അതിനനുസരിച്ച് സർവീസുകൾ ക്രമീകരിക്കണം. വിദ്യാർത്ഥികളുടെ കൺസഷന് ആവശ്യമായ രേഖകൾ എന്തൊക്കെയാണെന്ന് വ്യക്തമായി രേഖപ്പെടുത്തി എല്ലാവർക്കും കാണത്തക്കവിധത്തിൽ ഡിപ്പോകളിൽ പ്രദർശിപ്പിക്കാനും ഫല പ്രദമായ രീതിയിൽ കൺസഷൻ കൗണ്ടറുകൾ പ്രവർത്തിപ്പിക്കണമെന്നും ഓപ്പറേഷൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ നിർദ്ദേശിച്ചിട്ടുണ്ട്. പ്രദീപ് ചാത്തന്നൂർ
Read Moreചാത്തന്നൂരിൽ വീണ്ടും ഗുണ്ടാആക്രമണം: ഹോട്ടൽ ഉടമയ്ക്ക് ഗുരുതര പരിക്ക്
ചാത്തന്നൂർ: ചാത്തന്നൂരിൽ വീണ്ടും ഗുണ്ടാആക്രമണം ഹോട്ടലുടമയ്ക്ക് ഗുരുതര പരിക്ക്. ചാത്തന്നൂർ താഴം കൊച്ചുവീട്ടിൽ മനോജി (48)നാണ് ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ രാത്രി 10.45ഓടെ കടയടച്ചു വീട്ടിലേക്ക് വരുമ്പോൾ ചാത്തന്നൂർ പഞ്ചായത്ത് കാര്യാലയത്തിന് സമീപമുള്ള ക്ഷേത്രത്തിന് സമീപം വച്ചാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ തലയ്ക്കും മുഖത്തിനും ഗുരുതരമായ ഗുരുതരമായി പരിക്ക് പറ്റിയ മനോജ് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഹെൽമറ്റും റെയിൻ കോട്ടും ഇട്ടവർ ആണ് ആക്രമിച്ചതെന്ന് മനോജ് പറഞ്ഞു.
Read Moreസ്പെഷൽ ട്രെയിനുകൾ ഒരു മാസം കൂടി നീട്ടിയതായി ദക്ഷിണ റെയിൽവേ
കൊല്ലം: വിവിധ സമ്മർ സ്പെഷൽ ട്രെയിനുകളുടെ സർവീസ് ഒരു മാസം കൂടി ദീർഘിപ്പിക്കാൻ റെയിൽവേ തീരുമാനിച്ചു. നാഗർകോവിൽ ജംഗ്ഷൻ -താംബരം പ്രതിവാര സൂപ്പർ ഫാസ്റ്റ് സ്പെഷൽ ( 06012) ജൂൺ 30 വരെയുള്ള ഞായറാഴ്ചകളിൽ സർവീസ് നടത്തും. താംബരം-നാഗർകോവിൽ ജംഗ്ഷൻ പ്രതിവാര സൂപ്പർ ഫാസ്റ്റ് ട്രെയിൻ (06011) ജൂലൈ ഒന്നു വരെയുള്ള തിങ്കളാഴ്ചകളിലും ഓടും. ചെന്നൈ സെൻട്രൽ കൊച്ചുവേളി പ്രതിവാര എക്സ്പ്രസ് (06043) ജൂലൈ മൂന്നുവരെ ബുധനാഴ്ചകളിലും തിരികെയുള്ള കൊച്ചുവേളി -ചെന്നൈ സെൻട്രൽ പ്രതിവാര എക്സ്പ്രസ് ജൂലൈ നാലു വരെ വ്യാഴാഴ്ചകളിലും സർവീസ് നടത്തും. അതേ സമയം ബംഗളൂരൂ-കന്യാകുമാരി ഐലൻ്റ് എക്സ്പ്രസ്, കന്യാകുമാരി -ചെന്നൈ എഗ്മോർ സൂപ്പർ ഫാസ്റ്റ് എന്നീ ട്രെയിനുകളിൽ ഒരു ഏസി എക്കന്നോമി കോച്ചും അധികമായി അനുവദിച്ചിട്ടുണ്ട്. യശ്വന്ത്പുർ – കൊച്ചുവേളി എക്സ്പ്രസിൽ ഒരു ഏസി ടൂടയർ കോച്ചും ബംഗളുരു- കണ്ണൂർ എക്സ്പ്രസിൽ ഒരു…
Read Moreമറ്റ് യാത്രക്കാരുടെ കടന്നുകയറ്റം; ട്രെയിനിൽ അംഗപരിമിതരുടെ കോച്ചുകളിൽ കർശന പരിശോധനയ്ക്ക് നിർദേശം
കൊല്ലം: എക്സ്പ്രസ്-മെയിൽ ട്രെയിനുകളിൽ അംഗപരിമിതർക്കായി സംവരണം ചെയ്തിട്ടുള്ള കോച്ചുകളിൽ ഉദ്യോഗസ്ഥർ കർശന പരിശോധനകൾ നടത്താൻ നിർദേശം. ഇത്തരം കോച്ചുകളിൽ മറ്റ് യാത്രക്കാർ കടന്നുകയറുന്നു എന്ന പരാതി വ്യാപകമായ സാഹചര്യത്തിലാണ് റെയിൽവേ മന്ത്രാലയം ഇക്കാര്യത്തിൽ അടിയന്തിര പരിശോധന നടത്താൻ ആവശ്യപ്പെട്ടിട്ടുള്ളത്. ഇന്നു മുതൽ ജുൺ ആറു വരെ പരിശോധന ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ സോണുകളിലെയും ചീഫ് കൊമേഴ്സ്യൽ മാനേജർമാർക്ക് റെയിൽവേ ബോർഡ് ഡയറക്ടർ ഓഫ് പാസഞ്ചർ മാർക്കറ്റിംഗ് ( രണ്ട് ) സഞ്ജയ് മഹോച്ച നിർദേശം നൽകി. പിടികൂടുന്ന യാത്രക്കാരിൽ നിന്ന് റെയിൽവേ ആക്ട് 1989 പ്രകാരമുള്ള ശിക്ഷയും ഈടാക്കണം. പരിശോധനയുടെ വിശദാംശങ്ങൾ ജൂൺ 16-ന് മുമ്പ് റെയിൽവേ ബോർഡിന് കൈമാറണമെന്നും നിർദേശത്തിൽ പറയുന്നു. ഇത് കൂടാതെ 2023 നവംബർ മുതൽ 2024 മേയ് വരെയുള്ള ആറു മാസത്തെ പരിശോധനാ വിവരങ്ങൾ ഓരോ മാസവും ഇനം തിരിച്ച് റിപ്പോർട്ടായി…
Read Moreഇരുപത്തിനാല് കോച്ചുകൾ കൈകാര്യം ചെയ്യാനുള്ള സൗകര്യം; പരശുറാം എക്സ്പ്രസ് കന്യാകുമാരിവരെ നീട്ടും
കൊല്ലം: മംഗളുരു സെൻട്രൽ – നാഗർകോവിൽ ജംഗ്ഷൻ (16649/16650) പരശുറാം എക്സ്പ്രസ് ട്രെയിൻ കന്യാകുമാരി വരെ ദീർഘിപ്പിക്കാൻ റെയിൽവേ ബോർഡ് തീരുമാനം.24 കോച്ചുകൾ കൈകാര്യം ചെയ്യാനുള്ള സൗകര്യം കന്യാകുമാരി സ്റ്റേഷനിൽ ഉള്ളതുകൊണ്ടാണ് റെയിൽവേയുടെ ഈ തീരുമാനം. നിലവിൽ പരശുറാം എകസ്പ്രസിന് 21 കോച്ചുകളാണ് ഉള്ളത്. നാഗർകോവിലിൽ 21 കോച്ചുകൾ കൈകാര്യം ചെയ്യുന്നതിനുള്ള സൗകര്യമേ ഉള്ളൂ. വണ്ടി കന്യാകുമാരി വരെ നീട്ടിയാൽ കോച്ചുകളുടെ എണ്ണം 24 ആയി ഉയർത്താനുമാകും. മാത്രമല്ല നിലവിലെ യാത്രാക്ലേശത്തിനും അമിത തിരക്കിനും ഒരു പരിധിവരെ പരിഹാരമാകുകയും ചെയ്യും. സർവീസ് ദീർഘിപ്പിക്കൽ പുതിയ ടൈം ടേബിൾ പുറത്തിറങ്ങുന്ന ജൂലൈ മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് വിവരം. നിലവിലെ സമയക്രമത്തിൽ നേരിയ മാറ്റം വരുത്താനും സാധ്യതയുണ്ട്.അതേ സമയം സംസ്ഥാനത്ത് വിവിധ ട്രെയിനുകൾക്ക് പരീക്ഷണാർഥം അനുവദിച്ച സ്റ്റോപ്പുകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുടരുമെന്ന് ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു. ഈ…
Read Moreട്രെയിനുകൾ റദ്ദാക്കൽ: അമിതനിരക്കും സമയക്രമവും തിരിച്ചടിയായി
കൊല്ലം: അവധിക്കാല തിരക്ക് നിയന്ത്രിക്കാൻ ഏർപ്പെടുത്തിയ സ്പെഷൽ ട്രെയിനുകൾ കൂട്ടത്തോടെ നിർത്തലാക്കി റെയിൽവേ. കഴിഞ്ഞ ദിവസം സർവീസ് ജൂലൈ വരെ ദീർഘിപ്പിച്ച സ്പെഷൽ ട്രെയിനുകളും ഇതിൽ ഉൾപ്പെടും. ഇത്തരത്തിൽ ആറ് ട്രെയിനുകളാണ് റെയിൽവേ പൊടുന്നനെ റദ്ദാക്കിയത്. നടത്തിപ്പ് ( ഓപ്പറേഷണൽ)- സുരക്ഷാ കാരണങ്ങളാൽ സർവീസുകൾ റദാക്കി എന്നാണ് റെയിൽവേ നൽകിയിട്ടുള്ള വിശദീകരണം. പക്ഷേ യാഥാർഥ്യം അതല്ല. ഭൂരിഭാഗം സ്പെഷൽ ട്രെയിനുകളിലും സ്പെഷൽ യാത്രാ നിരക്കാണ് അവസരം മുതലെടുത്ത് റെയിൽവേ ഈടാക്കുന്നത്. ഇത് പലപ്പോഴും സാധാരാണ നിരക്കിന്റെ മൂന്ന് ഇരട്ടി വരെയാണ്. ഇതാണ് യാത്രക്കാർ സമ്മർ സ്പെഷലുകൾ ഉപേക്ഷിക്കുന്നതിന്റെ പ്രധാന കാരണം. അശാസ്ത്രീയ സമയക്രമമാണ് മറ്റൊരു കാരണം. യാത്രക്കാർക്ക് ഉപകാര പ്രദമായ രീതിയിൽ അല്ല മിക്ക സ്പെഷലുകളുടെയും സമയം നിശ്ചയിച്ചിരിക്കുന്നത്. പകൽ സർവീസ് നടത്തുന്ന വണ്ടികളിൽ പൂർണമായും സ്ലീപ്പർ കോച്ചുകൾ ഏർപ്പെടുത്തിയിരിക്കുന്നതും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഭൂരിഭാഗം സ്പെഷലുകളിലും ഒന്നോ…
Read Moreഎടാ മോനേ ആഷികെ… ശുചിമുറിയിൽ കാമറ വച്ച് ചിത്രം പകർത്തൽ; യൂത്ത്കോൺഗ്രസ് നേതാവ് അറസ്റ്റിൽ
കൊല്ലം: ശുചിമുറിയില്‍ കാമറ വച്ച് ദൃശ്യങ്ങൾ പകർത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30) പോലീസ് പിടിയിൽ. തിരുവനന്തപുരം സ്വദേശികളായ പെണ്‍കുട്ടികളുടെ പരാതിയിലാണ് നടപടി. തെന്മല ഡാമില്‍ ശുചിമുറി നടത്തിപ്പുകാരനാണ് ആഷിക്. യൂത്ത് കോണ്‍ഗ്രസ് പുനലൂര്‍ ബ്ലോക്ക് സെക്രട്ടറി ആണ് ഇയാൾ. ആഷിക്കിന്റെ മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read More