പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കേരളത്തിലെ പ്രധാന നഗരങ്ങളില്‍ ബസ് സ്റ്റേഷനുകളുള്ള കെഎസ്ആര്‍ടിസിയുടെ ഡിപ്പോകളില്‍ റസ്റ്റോറന്റുകളും മിനി സൂപ്പര്‍മാര്‍ക്കറ്റുകളും ആരംഭിക്കും. മിനിസൂപ്പര്മാര്ക്കറ്റുകളിലൂടെനിത്യജീവിതത്തില്പൊതുജനങ്ങള്ക്കാവശ്യമായ പലചരക്ക് സാധനങ്ങള്‍ വിതരണം ചെയ്യുക. കേരളത്തിലെ ജനങ്ങള്‍ പരമ്പരാഗത ഭക്ഷണരീതി ഇഷ്ടപ്പെടുന്നവര്‍ ആയതിനാല്‍ റസ്റ്റോറന്റുകളില്‍ പരമ്പരാഗത ഭക്ഷണം ഉച്ചയ്ക്ക് ഒരു വിഭവമായി ഉള്‍പ്പെടുത്തി നല്‍കുക എന്നിവയാണ് ലക്ഷ്യം. ദീർഘദൂരബസുകളിലെ യാത്രയ്ക്കിടയില്‍ റിഫ്രഷ്മെന്റിനായി നിര്‍ത്തുന്ന ബസിലെ യാത്രക്കാര്‍ക്ക് ഇത്തരം റെസ്റ്റോറന്റുകളിലും മിനി സൂപ്പര്‍മാര്‍ക്കറ്റുകളിലും ഭക്ഷണം കഴിക്കുന്നതിനും അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനുമുള്ള സൗകര്യമൊരുക്കാനാണിത്. ആദ്യ ഘട്ടത്തില്‍ 14 സ്റ്റേഷനുകളിലാണ് കെഎസ്ആര്‍ടിസി ഇത്തരത്തില്‍ റസ്റ്റോറന്റുകളും മിനി സൂപ്പര്‍മാര്‍ക്കറ്റുകളും ആരംഭിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നത്. വൈകാതെതന്നെ മറ്റു സ്റ്റേഷനുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നതാണ്. അടൂര്‍,കാട്ടാക്കട, പാപ്പനംകോട്, പെരുമ്പാവൂര്‍, റീജിയണൽ വർക്ക് ഷോപ്പ് എടപ്പാള്‍,ചാലക്കുടി, നെയ്യാറ്റിന്‍കര,നെടുമങ്ങാട്,ചാത്തനൂര്‍, അങ്കമാലി,ആറ്റിങ്ങല്‍, മൂവാറ്റുപുഴ, കായംകുളം,തൃശൂര്‍ എന്നിവയാണ് ഇതിലേക്കായി ആദ്യഘട്ടത്തില്‍ അനുവദിക്കുന്ന ബസ് സ്റ്റേഷനുകൾ. മിനി സൂപ്പർ മാർക്കറ്റുകളും റസ്റ്റാറൻ്റുകളും നടത്താൻ കെഎസ് ആർ…
Read MoreCategory: Kollam
റോഡപകടങ്ങൾ കുറയ്ക്കാൻ പദ്ധതിയുമായി കെഎസ്ആർടിസി
ചാത്തന്നൂർ: റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിന് സമഗ്ര കർമപദ്ധതിയുമായി കെഎസ്ആർടിസി. മോട്ടോർ വാഹന വകുപ്പിന്റെ സഹകരണത്തോടെ ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കും. യൂണിറ്റ് തലത്തിലും സംസ്ഥാന തലത്തിലും റോഡ് സുരക്ഷ മോണിറ്ററിംഗ് സമിതികൾ രുപീകരിച്ച് പ്രവർത്തിക്കും. കെഎസ്ആർടിസി ബസുകളുമായി ബന്ധപ്പെട്ട അപകടങ്ങൾ പരമാവധി കുറയ്ക്കുകയാണ് ലക്ഷ്യം. ഡ്രൈവർ, കണ്ടക്ടർ വിഭാഗം ജീവനക്കാരുടെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന് പദ്ധതി ആസൂത്രണം ചെയ്യും. അപകടരഹിതമായും റോഡ് സുരക്ഷയിൽ ശ്രദ്ധ ചെലുത്തുന്നതിനും ഡ്രൈവർമാരെ പ്രാപ്തരാക്കുക, ശാരീരികമായോ മാനസികമായോ അസ്വസ്ഥതകൾ ഉള്ളപ്പോൾ ബസ് ഓടിക്കാതിരിക്കുക, ബസ് ഓടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കാതിരിക്കുക, ലഹരി ഉപയോഗിച്ചു കൊണ്ട് ബസ് ഓടിക്കാതിരിക്കുക തുടങ്ങി നല്ലൊരു ഡ്രൈവിംഗ് സംസ്കാരം രൂപപ്പെടുത്തി എടുക്കാനാണ് ശ്രമം. ബ്രീത്ത് അനലൈസർ പരിശോധന ആരംഭിച്ച് നാലാഴ്ചകൊണ്ട് കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട അപകടങ്ങളുടെ നിരക്ക് 16 ശതമാനം കുറഞ്ഞെന്ന് കെഎസ്ആർടിസി വിലയിരുത്തുന്നു. യൂണിറ്റ് തലത്തിലുള്ള റോഡ് സുരക്ഷമോണിറ്ററിംഗ്…
Read Moreലെവല്‍ ക്രോസുകളിൽ വാഹനമിടിപ്പിക്കുന്നവർക്ക് എതിരേ കർശന നടപടിക്കു റെയിൽവേ
കൊല്ലം: ലെവല്‍ ക്രോസ് ഗേറ്റുകളിൽ വാഹനങ്ങള്‍ ഇടിക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കർശന മുന്നറിയിപ്പുമായി റെയില്‍വേ. അപകട മുന്നറിയിപ്പ് അവഗണിച്ച് ലെവല്‍ ക്രോസ് ഗേറ്റുകള്‍ തകര്‍ക്കുന്ന സംഭവങ്ങളിൽ ഇനി മുതൽ കടുത്ത നടപടികൾ എടുക്കുമെന്നാണ് മുന്നറിയിപ്പ്. ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്കെതിരേ റെയിൽവേ ആക്ട് പ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കും, കൂടാതെ ഗേറ്റുകളുടെ അറ്റകുറ്റപ്പണികൾക്ക് ചെലവാകുന്ന തുകയും ഇവരില്‍ നിന്ന് ഈടാക്കും.ഗേറ്റുകളിലെ അപകടങ്ങളില്‍ റെയില്‍വേ നിയമം 154, 160 എന്നിവ പ്രകാരം രണ്ട് വകുപ്പുകളിലാണു കേസെടുക്കുന്നത്. ട്രെയിനില്‍ യാത്ര ചെയ്യുന്നവരുടെ സുരക്ഷയ്ക്കു ഭംഗം വരുത്തുന്ന പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്ക് എതിരേയുള്ള 154-ാം വകുപ്പ് അനുസരിച്ചു കേസെടുത്താല്‍ ഒരു വര്‍ഷം തടവും പിഴയും ശിക്ഷയായി ലഭിക്കും. ലെവല്‍ ക്രോസിംഗിൽ അതിക്രമിച്ചു കടക്കുന്നവരെ തടയുന്നതാണ് 160-ാം വകുപ്പ്. മൂന്നു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി അടഞ്ഞു കിടക്കുന്ന…
Read Moreവന്ദേഭാരത് എക്സ്പ്രസിന് തിങ്കൾ മുതൽ സമയമാറ്റം; തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴിയുള്ള മംഗളൂരു സർവീസിനാണ് സമയമാറ്റം
കൊല്ലം: തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി മംഗളൂരുവിലേക്ക് പോകുന്ന വന്ദേഭാരത് എക്സ്പ്രസിന് (20632) തിങ്കൾ മുതൽ നേരിയ രീതിയിൽ സമയമാറ്റം. എതിർദിശയിലെ സർവീസിന്റെ സമയ ക്രമത്തിൽ മാറ്റം ഇല്ല. എറണാകുളം ജംഗ്ഷൻ, തൃശൂർ, ഷൊർണൂർ ജംഗ്ഷൻ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ സ്റ്റേഷനുകളിലാണ് സമയമാറ്റം ഉള്ളത്. എറണാകുളം ജംഗ്ഷനിൽ ഈ വണ്ടി വൈകുന്നേരം 6.35 ന് എത്തി 6.38-നാണ് പുറപ്പെട്ടിരുന്നത്. തിങ്കൾ മുതൽ 6.42 ന് എത്തി 6.45 നായിരിക്കും പുറപ്പെടുക. തൃശൂരിൽ രാത്രി 7.56 ന് എത്തി 7.58 നും ഷൊർണൂർ ജംഗ്ഷനിൽ 8.30 ന് എത്തി 8.32 നും തിരൂരിൽ 9-02 ന് എത്തി 9.04 നും പുറപ്പെടും.കോഴിക്കോട് 9.32 ന് എത്തി 9.34 നും കണ്ണൂരിൽ 10.36 ന് എത്തി 10.38 നും കാസർഗോഡ് 11.46 ന് എത്തി 11.48 നും…
Read Moreമരണത്തെ അതിജീവിച്ച ശ്രീരാഗിന് പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം; പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചതിനെത്തുടർന്ന് ഇപ്പോൾ ചികിത്സയിലാണ് ശ്രീരാഗ്
ചാത്തന്നൂർ: പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച ശ്രീരാഗ് മരണത്തെ അതിജീവിച്ചതിന് പിന്നാലെ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടി. പുതക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സയൻസ് ബാച്ച് വിദ്യാർഥിയായ ശ്രീരാഗ് രണ്ട് എ പ്ലസും നാല് എ ഗ്രേഡും (1058 മാർക്ക്) നേടിയാണ് ഉന്നത വിജയം നേടിയത്. പൂതക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പഠിച്ച ശ്രീരാഗിന് എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് ലഭിച്ചിരുന്നു. പുതക്കുളം വേപ്പിൻ മൂട് തെങ്ങിൽവീട്ടിൽ ശ്രീരാഗിനെയും അമ്മ പ്രീതയെയും സഹോദരി ശ്രീനന്ദയെയും കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് പിതാവ് ശ്രീജു (സുജിത്) കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചത്. ശ്രീജുവും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. അമ്മ പ്രീതയും സഹോദരി ശ്രീനന്ദയും മരിച്ചു. ശ്രീരാഗിനെ ചൊവ്വാഴ്ച രാവിലെ അതീവ ഗുരുതരാവസ്ഥയിൽ നാട്ടുകാർ കൊട്ടിയത്തെ സ്വകാര്യാശുപത്രിയിൽ എത്തിച്ചു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന ശ്രീരാഗിന്റെ നില മെച്ചപ്പെടുകയും കഴിഞ്ഞ…
Read Moreപുനലൂർ-കൊല്ലം പാതയിൽ ആദ്യ എൽഎച്ച്ബി ട്രെയിൻ സർവീസ് 17 മുതൽ
കൊല്ലം: പുനലൂർ-കൊല്ലം പാതയിൽ എൽഎച്ച്ബി കോച്ചുകളുടെ ആദ്യ ട്രെയിൻ സർവീസ് 17 മുതൽ ഓടിത്തുടങ്ങും. നിലവിൽ ഈ പാതയിൽ ഐസിഎഫ് കോച്ചുകൾ മാത്രമുള്ള ട്രെയിനുകളാണ് ഓടുന്നത്. താംബരം -കൊച്ചുവേളി ദ്വൈവാര സമ്മർ സ്പെഷലാണ് ഇതുവഴി കടന്നുപോകുന്ന ആദ്യ എൽഎച്ച്ബി ട്രെയിൻ. 16 എൽഎച്ച്ബി കോച്ചുകളാണ് ഈ വണ്ടിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.താംബരത്ത് നിന്ന് പുറപ്പെടുന്ന വണ്ടി ചെങ്കോട്ട, പുനലൂർ, കൊല്ലം വഴിയാണ് കൊച്ചുവേളിക്ക് പോകന്നത്. താംബരം-കൊച്ചുവേളി ഈ മാസം 16 മുതൽ ജൂൺ 29 വരെ വ്യാഴം ശനി, ദിവസങ്ങളിലാണ് സർവീസ് നടത്തുക. തിരികെയുള്ള കൊച്ചുവേളി -താംബരം എക്സ്പ്രസ് ഈ മാസം 17 മുതൽ അടുത്ത മാസം 30 വരെ വെള്ളി, ഞായർ ദിവസങ്ങളിലാണ് സർവീസ് ക്രമീകരിച്ചിട്ടുള്ളത്. താംബരത്ത് നിന്ന് രാത്രി 7.30 ന് യാത്ര തിരിക്കുന്ന വണ്ടി പിറ്റേദിവസം രാവിലെ 9.45 ന് കൊച്ചുവേളിയിൽ എത്തും. കൊച്ചുവേളിയിൽ നിന്ന്…
Read Moreപൂതക്കുളത്ത് അമ്മയുടെയും മകളുടെയും മരണം; ചികിത്സയിൽ തുടരുന്ന ഭർത്താവിന്റെ അറസ്റ്റ് ഉടൻ
ചാത്തന്നൂർ: ഭാര്യയും മകളും കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിന്റെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് പോലീസ്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോലീസ് നിരീക്ഷണത്തിലാണ് ഭർത്താവ് പുതക്കുളം വേപ്പിൻ മൂട് തെങ്ങിൽ വീട്ടിൽ ശ്രീജു എന്ന് വിളിക്കുന്ന സുജിത്ത്. സുജിത്തിന്റെ ഭാര്യ പ്രീത (39), മകൾ ശ്രീനന്ദ (14) എന്നിവരാണ് മരിച്ചത്. പതിനേഴുകാരനായ മകൻ ശ്രീരാഗ് ഗുരുതരാവസ്ഥയില്‍ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ശ്രീരാഗിന് അടിയന്തിര ശസ്ത്രക്രിയ നടത്തി. സ്ഥിതി മെച്ചപ്പെട്ടു വരികയാണെന്നാണ് അറിവ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീജുവിന്റെ നിലയും ഗുരുതരമാണ്. ഇയാള്‍ ഭാര്യയ്ക്കും മക്കള്‍ക്കും വിഷം നല്കിയ ശേഷമാണ് കഴുത്തറത്തതെന്ന് പോലീസ് സംശയിക്കുന്നു. ശ്രീരാഗും ശ്രീജുവും ഗുരുതരാവസ്ഥയിലായതിനാൽ മൊഴി രേഖപ്പെടുത്താൻ പോലീസിനായിട്ടില്ല. ഇവരുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും ശ്രീജുവിന്റെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ എന്നാണ് പരവൂർ എസ് എച്ച് ഒ പ്രമോദ്…
Read Moreപുനലൂർ-ചെങ്കോട്ട റെയിൽവേ ലൈനിൽ പ്ലാറ്റ്ഫോമുകളുടെ ഉയരം കൂട്ടുന്നു; വന്ദേഭാരത് സർവീസിന്റെ സാധ്യതകളും പരിശോധിക്കുന്നു
കൊല്ലം: പുനലൂർ-ചെങ്കാട്ട റെയിൽവേ ലൈനിൽ വിവിധ സ്റ്റേഷനുകളിൽ താഴ്ന്ന നിലയിലുള്ള പ്ലാറ്റ്ഫോമുകളുടെ ഉയരം വർധിപ്പിക്കുന്നു. ഇതിൻ്റെ ഭാഗമായി ന്യൂ ആര്യങ്കാവ് സ്റ്റേഷനിൽ പ്ലാറ്റ്ഫോമിൻ്റെ പൊക്കം വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ച് കഴിഞ്ഞു. ചെങ്കോട്ടയ്ക്കും പുനലൂരിനും മധ്യേ എട്ട് സ്റ്റേഷനുകളാണുള്ളത്. ഇത് കൂടാതെ പുനലൂർ മുതൽ കൊല്ലത്തിന് മുമ്പുള്ള കിളികൊല്ലൂർ സ്റ്റേഷനും മധ്യേയുള്ള ചില സ്റ്റേഷനുകളിലും പ്ലാറ്റ്ഫോമുകൾക്ക് ഉയരക്കുറവുണ്ട്. ഇവയുടെ ഉയരവും വർധിപ്പിക്കും.അതിനുശേഷം പ്ലാറ്റ്ഫോമുകളുടെ നീളം കൂട്ടുന്ന ജോലികളും ആരംഭിക്കും. ചെങ്കോട്ട -കൊല്ലം റൂട്ടിൽ കിളികൊല്ലൂർ സ്റ്റേഷൻ വരെ മധുര ഡിവിഷന് കീഴിലാണ്. ചെങ്കോട്ട-പുനലൂർ റൂട്ടിൽ സമ്പൂർണ വൈദ്യുതീകരണം അടുത്തിടെയാണ് പൂർത്തിയായത്. അതിനു ശേഷം ചെങ്കോട്ട-കൊല്ലം റൂട്ടിൽ ഓടുന്ന ഏതാനും വണ്ടികളിൽ കോച്ചുകളുടെ എണ്ണം 14 -ൽ നിന്ന് 18 ആയി ഉയർത്തുകയുണ്ടായി. ഏപ്രിൽ ആദ്യവാരം മുതലാണ് കോച്ചുകളുടെ എണ്ണം വർധിപ്പിച്ചത്. ചെങ്കോട്ട – കൊല്ലം റൂട്ടിൽ പ്ലാറ്റ്ഫോമുകളുടെ എണ്ണം…
Read Moreകൊല്ലത്തുനിന്നു മധുരയ്ക്ക് വന്ദേഭാരത് പരിഗണനയിൽ; വിവരശേഖരണവും തയാറെടുപ്പുകളും തുടങ്ങി
കൊല്ലം: കൊല്ലത്തുനിന്നു ചെങ്കോട്ട വഴി മധുരയ്ക്ക് വന്ദേഭാരത് എക്സ്പ്രസ് സർവീസ് നടത്തുന്നത് റെയിൽവേ ബോർഡിന്റെ പരിഗണനയിൽ. വരുമാനത്തിലടക്കം സർവീസ് ഗുണകരമാകുമോ എന്ന കാര്യത്തിൽ അധികൃതരുടെ ഭാഗത്ത് നിന്ന് വിവരശേഖരണവും തയാറെടുപ്പുകളും തുടങ്ങി കഴിഞ്ഞു. അടുത്തിടെ ദക്ഷിണ റെയിൽവേയ്ക്ക് അനുവദിച്ച എട്ട് കോച്ചുകളുള്ള ഒരു വന്ദേഭാരത് എക്സ്പ്രസ് അനുവദിച്ചിരുന്നു. ഇത് ബംഗളൂരൂ -എറണാകുളം റൂട്ടിൽ സർവീസ് നടത്താനാണ് അധികൃതർ ആലോചിച്ചത്. ചില സാങ്കേതിക തടസങ്ങൾ ചൂണ്ടിക്കാട്ടി പ്രസ്തുത നീക്കം റെയിൽവേ താത്ക്കാലികമായി ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ ബംഗളൂരു-എറണാകുളം റൂട്ടിലെ സ്വകാര്യ ബസ് ലോബിയാണ് അട്ടിമറിക്ക് പിന്നിലെന്ന ആക്ഷേപം ശക്തമാണ്. ബംഗളൂരുവിൽനിന്ന് എറണാകുളത്തേക്ക് നിർദേശിക്കപ്പെട്ട വന്ദേഭാരത് കൊല്ലം, കൊച്ചുവേളി, തിരുവനന്തപുരം ഭാഗത്തേക്ക് നീട്ടണമെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ് അടക്കമുള്ള യാത്രക്കാരുടെ സംഘടനകൾ ആവശ്യപ്പെട്ടെങ്കിലും അതും പരിഗണിക്കപ്പെട്ടില്ല. കേരളത്തിനായി അനുവദിക്കപ്പെട്ട എട്ടു കോച്ചുകൾ ഉള്ള വന്ദേഭാരത് എക്സ്പ്രസ് കഴിഞ്ഞ മൂന്നാഴ്ചയിൽ അധികമായി കൊല്ലം…
Read Moreകൊട്ടിക്കലാശത്തിനിടെ കരുനാഗപ്പള്ളിയില്‍ എൽഡിഎഫ് -യുഡിഎഫ് സംഘർഷം
കരുനാഗപ്പള്ളി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അവസാന മിനിട്ടുകളിൽ ടൗണിൽ പ്രകടനമായി എത്തിയ പ്രവർത്തകർ തമ്മിൽ സംഘർഷം. രാഷ്ട്രീയ പാർട്ടികളുമായി ഉണ്ടായ ധാരണ പ്രകാരം കെ എസ്ആർടിസി ജംഗ്ഷനിൽ എൽഡിഎഫിനും പോലീസ് സ്റ്റേഷനു സമീപം യുഡിഎഫിനും പടനായർകുളങ്ങര ക്ഷത്രം ഭാഗത്ത് ബിജെപി പ്രവർത്തകർക്കുമാണ് അനുമതി നൽകിയിരുന്നത്. എന്നാൽ യുഡിഎഫ് പ്രവർത്തകർ നിന്ന സ്ഥലത്തേക്ക് എൽഡിഎഫ് പ്രവർത്തകർ എത്തിയതോടെയാണ് സംഘർഷമുണ്ടായത്. പ്രവർത്തകർ തമ്മിൽ വാക്കേറ്റവും അടിപിടിയും തുടർന്ന് കല്ലേറും ഉണ്ടായി. ഇതിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന്റെ ചില്ലുകൾ തകർന്നു. പാർക്കു ചെയ്തിരുന്ന നിരവധി സ്വകാര്യവാഹനങ്ങളും തകർക്കപ്പെട്ടു. കല്ലേറിലും അടിയിലും നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. സംഘർഷം കനത്തതോടെ എസിപി വി.എസ്. പ്രദീപിന്റെ നേതൃത്വത്തിൽ ലാത്തി വീശി. തുടർന്ന് കണ്ണീർവാതക പ്രയോഗവും നടത്തി. സംഘർഷത്തിൽപ്പെട്ട് ഓടിയ പ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മിൽ കല്ലേറുണ്ടായി. സി.ആർ. മഹേഷ് എംഎൽഎ, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സൂസൻ…
Read More