കൊല്ലം: ബംഗളൂരുവിൽനിന്ന് കൊച്ചുവേളിയിലേക്ക് ഇലക്ഷൻ സ്പെഷൽ ട്രെയിൻ ദക്ഷിണ റെയിൽവേ നാളെ സർവീസ് നടത്തും. 06549 നമ്പർ ട്രെയിൻ നാളെ ഉച്ചകഴിഞ്ഞ് 3.50ന് ബംഗളൂരുവിൽ നിന്ന് പുറപ്പെടും. 26ന് രാവിലെ ഏഴിന് കൊച്ചുവേളിയിൽ എത്തും. പാലക്കാട് ജംഗ്ഷൻ, തൃശൂർ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കൊല്ലം എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ. പിന്നീട് ഈ ട്രെയിൻ അന്നേ ദിവസം (ഏപ്രിൽ 26) രാത്രി 11:50ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടും. ഏപ്രിൽ 27ന് രാവിലെ എട്ടു മണിക്ക് ഈ ട്രെയിൻ ബെംഗളൂരുവിൽ തിരിച്ചെത്തും.
Read MoreCategory: Kollam
സമ്മർ സ്പെഷൽ: രാജ്യത്ത് 9,111 ട്രിപ്പുകളുമായി റെയിൽവേ; കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 2,742 അധിക സർവീസുകൾ
കൊല്ലം: മധ്യവേനൽ അവധിയുടെ തിരക്ക് ഒഴിവാക്കുന്നതിന് റെയിൽവേ രാജ്യത്താകമാനം വിവിധ റൂട്ടുകളിൽ 9,111 സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്തും.2023ൽ റെയിൽവേ 6,369 സമ്മർ സ്പെഷൽ സർവീസുകളാണ് നടത്തിയത്. ഇത്തവണ കൂടുതലായി ഓടിക്കുന്നത് 2,742 ട്രിപ്പുകളാണ്. ട്രിപ്പുകളുടെ എണ്ണം സോൺ തിരിച്ച് ഇങ്ങനെയാണ്: സെൻട്രൽ -488, ഈസ്റ്റേൺ -254, ഈസ്റ്റ് സെൻട്രൽ -1,003, ഈസ്റ്റ് കോസ്റ്റ്-102, നോർത്ത് സെൻട്രൽ-142.നോർത്ത് ഈസ്റ്റേൺ -244, വടക്ക് കിഴക്കൻ അതിർത്തി-88, വെസ്റ്റേൺ -778, നോർത്ത് വെസ്റ്റേൺ -1,623.സൗത്ത് സെൻട്രൽ – 1,012, സൗത്ത് ഈസ്റ്റേൺ -276, സൗത്ത് ഈസ്റ്റ് സെൻട്രൽ-810, വെസ്റ്റ് സെൻട്രൽ – 1,878.ദക്ഷിണ റെയിൽവേ 16 റൂട്ടുകളിലായി 239 ട്രിപ്പുകളാണ് ക്രമീകരിച്ചുള്ളത്. കേരളം, തമിഴ്നാട്, കർണാടക, രാജസ്ഥാൻ, ബിഹാർ, ന്യൂഡൽഹി, പശ്ചിമ ബംഗാൾ, ഗുജറാത്ത് തുടങ്ങി സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചാണ് ഈ സർവീസുകളെന്ന് ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു.കൊച്ചുവേളി-ബംഗളൂരു, ചെന്നൈ-കൊച്ചുവേളി, തിരുനെൽവേലി-ചെന്നൈ,…
Read Moreബസിൽ സ്ത്രീ യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ: റിസർവേഷൻ മാനദണ്ഡം നിശ്ചയിച്ചു
ചാത്തന്നൂർ: കെഎസ്ആർടിസി ദീർഘദൂരസർവീസുകളിൽ സ്ത്രീകളുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ റിസർവേഷൻ മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിച്ചു. ഫാസ്റ്റ് പാസഞ്ചർ മുതലുള്ള ദീർഘദൂര സർവീസുകളിൽ പുതിയ മാനദണ്ഡങ്ങൾ ബാധകമാണ്. ഓൺലൈനായോ കൗണ്ടർ മുഖേനയോ ടിക്കറ്റ് എടുക്കുമ്പോൾ സ്ത്രീകൾക്ക് സ്വതന്ത്രമായ സീറ്റുകൾ ലഭിക്കും. റിസർവേഷൻ സീറ്റുകൾ അനുവദിക്കുന്പോൾ സ്ത്രീകൾക്ക് പുരുഷ യാത്രക്കാർക്കൊപ്പമുള്ള സീറ്റുകളോ ഇടകലർന്ന സീറ്റുകളോ ഇനി അനുവദിക്കുകയില്ല.പുരുഷ യാത്രക്കാർക്കൊപ്പമോ അല്ലെങ്കിൽ ഇടകലർന്ന സീറ്റോ സ്ത്രീയാത്രക്കാർക്ക് ലഭിക്കുന്നത് മൂലം പലവിധ ബുദ്ധിമുട്ടുകളും പുരുഷ യാത്രക്കാരിൽ നിന്നുള്ള ശല്യങ്ങളും സ്ത്രീയാത്രക്കാർക്ക് ഉണ്ടാകുന്നുണ്ട്. പുരുഷ യാത്രക്കാരിൽ നിന്നും ബോധപൂർവമോ അബോധപൂർവമോ ആയ കൈയേറ്റങ്ങളും നേരിടേണ്ടി വരുന്നുണ്ട്. ഇതേക്കുറിച്ച് സ്ത്രീയാത്രക്കാരിൽ നിന്നും നിരന്തരം പരാതികളും ഉണ്ടായി കൊണ്ടിരിക്കയാണ്. ഇത് പരിഹരിക്കാനാണ് കഴിഞ്ഞ ദിവസം റിസർവേഷന്‍ പുതിയ മാനദണ്ഡം നിശ്ചയിച്ചു കൊണ്ട് ഉത്തരവിറക്കിയത്. എന്നാൽ ജനറൽ സീറ്റുകളിൽ യാത്ര ചെയ്യുന്നവർക്ക് ഇത് ബാധകമല്ല. ജനറൽ സീറ്റുകളിൽ യാത്ര ചെയ്യുന്ന…
Read Moreകെഎസ്ആർടിസി; ഡ്യൂട്ടിക്ക് ഹാജരായില്ലെങ്കിൽ നഷ്ടപരിഹാരം ഈടാക്കും
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെഎസ്ആർടിസിയിൽ ഷെഡ്യൂൾ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ജീവനക്കാർ ഹാജരായില്ലെങ്കിൽ ജീവനക്കാരിൽ നിന്നു വരുമാന നഷ്ടം ഈടാക്കും.ബസ്, ക്രൂ മാര്യേജ് സംവിധാനം നടപ്പാക്കും. ഒരു ഷെഡ്യൂൾ ബസിന് നിശ്ചിത ജീവനക്കാരെ നിയോഗിക്കുന്ന സംവിധാനമാണ് ബസ് ക്രൂ മാര്യേജ് സംവിധാനം. സ്ഥിരം ഈ ഷെഡ്യൂളിന്റെ ഓപ്പറേഷൻ ഈ ജീവനക്കാരുടെ ചുമതലയും ബാധ്യതയുമായിരിക്കും. ഇത്തരത്തിൽ നിയോഗിക്കപ്പെട്ട ജീവനക്കാർ അനധികൃതമായോ മുൻകൂട്ടി അറിയിക്കാതെയോ ഡ്യൂട്ടിക്ക് ഹാജരായില്ലെങ്കിൽ, ആ ഷെഡ്യൂൾ മുടങ്ങുന്നത് മൂലം കോർപ്പറേഷനുണ്ടാകുന്ന വരുമാന നഷ്ടം ജീവനക്കാരിൽ നിന്ന് ഈടാക്കാനാണ് നീക്കം. കോർപ്പറേഷനുണ്ടാകുന്ന വരുമാന നഷ്ടം ഡ്യൂട്ടിക്ക് ഹാജരാകാതിരുന്ന ജീവനക്കാരന്റെ വ്യക്തിഗത ബാധ്യതയായി കണക്കാക്കി നഷ്ടം ഈടാക്കാനാണ് നിർദേശം. യൂണിറ്റ് മേധാവികൾ നഷ്ടം കണക്കാക്കി റിപ്പോർട്ട് തയാറാക്കി സിടിഒ മുഖേന വിജിലൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർക്ക് അയയ്ക്കണം. യൂണിറ്റുകളിൽ 50 ശതമാനം എട്ടുമണിക്കൂർ സിംഗിൾ ഡ്യൂട്ടിയും 50 ശതമാനം ഒന്നര ഡ്യൂട്ടി,…
Read Moreകൊല്ലത്ത് യുഡിഎഫ് സ്ഥാനാർഥിയുടെ ചിഹ്നത്തിന് തെളിച്ചമില്ലെന്നു പരാതി
കൊല്ലം : ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടിങ് മെഷീനിൽ ബാലറ്റ് സെറ്റ് ചെയ്തു ബാലറ്റ് യൂണിറ്റ് കമ്മീഷൻ ചെയ്യുന്ന നടപടി യു ഡി എഫ് എതിർപ്പിനെ തുടർന്ന് നിർത്തിവച്ചു. കൊല്ലം നിയോജകമണ്ഡലത്തിലെ ബാലറ്റ് സെറ്റിങ് സെന്റ് അലോഷ്യസ് സ്കൂളിൽ നടക്കുമ്പോഴാണ് യു ഡി എഫ് പ്രതിനിധികൾ ബാലറ്റിലെ യു ഡി എഫ് സ്ഥാനാർഥി എൻ കെ പ്രേമചന്ദ്രന്റെ ചിഹ്നം മൺവെട്ടിയും മൺകോരികയും മറ്റ് ചിഹ്നങ്ങളെ അപേക്ഷിച്ചു ചെറുതായിട്ടും തെളിച്ചം കുറച്ചുമാണ് അച്ചടിച്ചിരിക്കുന്നത് എന്ന് ആക്ഷേപം ഉന്നയിച്ച് സെറ്റിംഗ് പ്രക്രിയ ബഹിഷ്കരിച്ചത്. വിവരം അറിഞ്ഞു തെരഞ്ഞെടുപ്പ് നിരീക്ഷകൻ അരവിന്ദ് പാൽ സിംഗ് സന്തു സ്കൂളിൽ എത്തി. തുടർന്ന് കൊല്ലം ലോക്സഭാ മണ്ഡലത്തിലെ 7 നിയോജക മണ്ഡലത്തിലും ബാലറ്റ് സെറ്റിംഗ് നിർത്തി വയ്ക്കാൻ തീരുമാനിച്ചു.
Read Moreഎറണാകുളം-പാറ്റ്ന സമ്മർ സ്പെഷൽ നാളെ മുതൽ
കൊല്ലം: എറണാകുളം-പാറ്റ്ന റൂട്ടിൽ നാളെ മുതൽ അൺ റിസർവ്ഡ് സമ്മർ സ്പെഷൽ ട്രെയിൻ ആരംഭിക്കാൻ റെയിൽവേ ബോർഡ് അനുമതി നൽകി. ഇരു ദിശകളിലുമായി 22 സർവീസുകൾ ഉണ്ടാകും. 06085 എറണാകുളം-പാറ്റ്ന സർവീസ് നാളെ, 26, മേയ് മൂന്ന്, പത്ത്, 17, 24, 31, ജൂൺ ഏഴ്, 14, 21, 28 എന്നീ തീയതികളിൽ രാത്രി 11 – ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് നാലാം ദിവസം രാവിലെ 3.30 ന് പട്നനയിൽ എത്തും. 06086 പാറ്റ്ന-എറണാകുളം സർവീസ് 22, 29, മേയ് ആറ്, 13, 20, 27, ജൂൺ മൂന്ന്, പത്ത്, 17, 24, ജൂലൈ ഒന്ന് തീയതികളിൽ രാത്രി 11.45 ന് പാറ്റ്നയിൽ നിന്ന് പുറപ്പെട്ട് നാലാം ദിവസം ദിവസം രാത്രി 8.30 ന് എറണാകുളത്ത് എത്തും. 22 ജനറൽ സെക്കൻ്റ് ക്ലാസ് കോച്ചുകളും അംഗപരിമിതർക്കായി…
Read Moreവള്ളിക്കടവില്‍ കെസിയെ കാത്ത് ‘ജയനും മോഹന്‍ലാലും’; ഇന്നു മുതൽ സിനിമ-സീരിയൽ താരങ്ങളുടെ മെഗാഷോ
കരുനാഗപ്പള്ളി: വള്ളിക്കടവ് കവലയില്‍ കെ.സി. വേണുഗോപാലിനെ കാത്തുനിന്നത് മലയാളത്തിന്റെ വിഖ്യാത നായകന് ജയനും സൂപ്പര്‍ താരം മോഹന്ലാലുമായിരുന്നു… കെ.സി. വേണുഗോപാലിനെ സ്വീകരിക്കാന്‍ മാത്രമല്ല അദ്ദേഹത്തിനായി വോട്ട് ചോദിക്കാനും ജയനും മോഹന്‍ലാലും മറന്നില്ല. കരുനാഗപ്പള്ളിയിലെ പര്യടനവേളയില്‍ വള്ളിക്കടവിലെ പ്രവര്‍ത്തകരാണ് മിമിക്രി കലാകാരന്മാരെ ഉപയോഗിച്ച് വ്യത്യസ്തമായ സ്വീകരണം ഒരുക്കിയത്. കെസിക്കും ജയനും മോഹന്‍ലാലിനുമൊപ്പം ഫോട്ടോ എടുക്കാനും പ്രവര്‍ത്തകര്‍ ആവേശത്തോടെ എത്തി. കെസിക്കുവേണ്ടി സിനിമ- സീരിയൽ താരങ്ങളുടെ മെഗാഷോആലപ്പുഴ: യുഡിഎഫ് സ്ഥാനാർഥി കെ.സി. വേണുഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം ചലച്ചിത്ര നടൻ രവീന്ദ്രനും സംവിധായകൻ ആലപ്പി അഷ്റഫും ചേർന്നൊരുക്കുന്ന മെഗാ ഷോ 17 മുതൽ 22 വരെ ആലപ്പുഴ ലോക്സഭാ മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തും. നിരവധി നർത്തകർ പങ്കെടുക്കുന്ന നൃത്ത പരിപാടിയും പ്രസിദ്ധ ഹാസ്യ താരം രാജാ സാഹിബിന്റെ നേതൃത്വത്തിൽ സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങൾ ഉൾക്കൊള്ളിച്ചുള്ള സ്കിറ്റുകളും ഉണ്ടാവും. 17ന്…
Read Moreഅടിമാലിയിൽ വീട്ടമ്മയുടെ കൊലപാതകം മോഷണശ്രമത്തിനിടെ; കൊല്ലത്തുകാരായ പ്രതികൾ പിടിയിലായത് പാലക്കാട്ട് നിന്ന്
ഇടുക്കി: അടിമാലിയില്‍ വയോധികയായ വീട്ടമ്മയെ വീടിനുള്ളില്‍ തലയ്ക്ക് അടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പാലക്കാട്ട് പിടിയില്‍. അടിമാലി കുര്യന്‍സ്പടി നടുവേലില്‍ കിഴക്കേതില്‍ പരേതനായ കാസിമിന്റെ ഭാര്യ ഫാത്തിമ (70) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയാണ് ഫാത്തിമയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കൊല്ലം കിളികൊല്ലൂര്‍ സ്വദേശികളായ കെ.ജെ.അലക്സ്, കവിത എന്നിവരെയാണ് പാലക്കാട്ടു നിന്ന് പോലീസ് പിടികൂടിയത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. കൃത്യത്തിനു ശേഷം അടിമാലിയില്‍ നിന്ന് കടന്നു കളഞ്ഞ പ്രതികള്‍ പാലക്കാട് എത്തിയതിന് പിന്നാലെയാണ് പോലീസ് ഇവരെ പിടി കൂടുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ട് പേര് ഫാത്തിമയുടെ വീട്ടില്‍ വന്നതായി നാട്ടുകാര്‍ പോലീസിനെ അറിയിച്ചതാണ് കേസില്‍ നിര്‍ണായകമായത്. കവര്‍ച്ച നടത്തുന്നതിനിടെയാണ് കൊലപാതകമെന്നാണ് വിവരം. പ്രതികള്‍ ഫാത്തിമ കാസിമിന്റെ പക്കല്‍ നിന്നു കവര്‍ന്ന ആഭരണങ്ങള്‍ അടിമാലിയിലെ ഒരു…
Read Moreകേരളം വഴി ഒരു സമ്മർ സ്പെഷൽ ട്രെയിൻ; ഇരു ദിശകളിലുമായി 14 സർവീസുകൾ
കൊല്ലം: കേരളം വഴി ഒരു സമ്മർ സ്പെഷൽ സർവീസ് കൂടി ഓടിക്കാൻ ഭക്ഷിണ റെയിൽവേ തീരുമാനിച്ചു. താംബരം -മംഗളൂരു സെൻട്രൽ റൂട്ടിലാണ് നാലാമത്തെ സ്പെഷൽ ട്രെയിൻ ഓടുക. ഇരു ദിശകളിലുമായി 14 സർവീസുകൾ നടത്തും. 06049 താംബരം -മംഗളുരു സെൻട്രൽ സ്പെഷൽ 19, 26, മേയ് 03, 10 ,17, 24, 31 തീയതികളിൽ ഉച്ചയ്ക്ക് 1.30 -ന് താംബരത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 7.30 ന് മംഗളൂരുവിൽ എത്തും. 06050 മംഗളുരു – താംബരം സ്പെഷൽ 21, 28, മേയ് 05, 12, 19, 24 , ജൂൺ രണ്ട് തീയതികളിൽ ഉച്ചയ്ക്ക് 12-ന് മംഗളരുവിൽ നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 5.30 ന് താംബരത്ത് എത്തും. ജനറൽ സെക്കന്റ് ക്ലാസ് കോച്ചുകൾ 19 എണ്ണവും അംഗപരിമിതർക്കായി രണ്ട് ജനറൽ കോച്ചുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.…
Read Moreകെഎസ്ആർടിസി ദീർഘദൂര സർവീസുകളിൽ ഫ്ലെക്സി നിരക്ക്
ചാത്തന്നൂർ: അന്തർ സംസ്ഥാനയാത്രക്കാരുടെ തിരക്ക് ഏറെയുള്ള മേയ്, ജൂൺ ജൂലൈ മാസങ്ങളിൽ കെഎസ്ആർടിസിയുടെയും കെ സ്വിഫ്റ്റിന്റെയും ബസുകളിൽ ഫ്ലെക്സി നിരക്ക് (സീസൺ അസുസരിച്ച് ടിക്കറ്റ് നിരക്കിൽ വ്യത്യാസം വരുത്തുക) നടപ്പാക്കും. ഈ മാസങ്ങളിൽ ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലേക്ക് അഡീഷണൽ സർവീസുകളും നടത്തും. കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന റൂട്ടുകളിലേക്കായിരിക്കും അഡീഷണൽ സർവീസുകൾ. അന്തർ സംസ്ഥാന സർവീസുകളുടെ ആകെ ദൂരത്തിന്റെ 75 ശതമാനത്തിലധികം വരുന്ന ദൂരത്തിലേക്ക് ഏത് സമയവും ടിക്കറ്റ് റിസർവ് ചെയ്യാം. യാത്രക്കാരുടെ തിരക്ക് കുറവുള്ള ചൊവ്വ, ബുധൻ വ്യാഴം ദിവസങ്ങളിൽ ടിക്കറ്റ് നിരക്കിളവ് ലഭിക്കും. എസി സ്ലീപ്പർ, മൾട്ടി ആക്സിൽ, എസി സീറ്റർ എന്നീ അന്തർ സംസ്ഥാന സർവീസുകളിൽ 15 ശതമാനമായിരിക്കും നിരക്കിളവ്. എന്നാൽ വെള്ളി, ശനി ,ഞായർ ദിവസങ്ങളിൽ 30 ശതമാനം കൂടുതലായിരിക്കും ടിക്കറ്റ് നിരക്ക്. സൂപ്പർ ഡീലക്സ്,…
Read More