കൊല്ലം: കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് വാഗമണിലേക്ക് വിനോദയാത്ര പോയ കെഎസ്ആർടിസി സൂപ്പർ ഡിലക്സ് എയർ ബസ് നിയന്ത്രണം വിട്ട് റോഡിൽ നിന്ന് 15 മീറ്റർ മാറി മരത്തിൽ ഇടിച്ചു നിന്നു. ഇന്ന് രാവിലെ 6.30ന് ഏനാത്ത് കുളക്കടയിൽ ആയിരുന്നു സംഭവം. ബസിൽ 49 യാത്രക്കാരുണ്ടായിരുന്നു. ആർക്കും പരിക്കില്ല. പുനലൂർ ഡിപ്പോയിലേതാണ് ബസ്. കൊല്ലം ഡിപ്പോയിലെ ഡ്രൈവർ ജെ. ഷാജിയാണ് ബസ് ഓടിച്ചിരുന്നത്. സ്റ്റിയറിംഗ് സ്ട്രക്കായി നിയന്ത്രണം വിട്ടതാണെന്ന് ഷാജി പറയുന്നു. ഇടതുവശം ചേർന്നുവന്ന ബസ് വലതുവശത്തേക്കാണ് ഇടിച്ചു കയറിയത്. എതിരെ നിന്ന് മറ്റു വാഹനങ്ങൾ വരാതിരുന്നതും വലതുവശത്ത് ഒഴിഞ്ഞ പറമ്പ് ആയിരുന്നതും അപകടത്തിന്റെ തീവ്രത കുറച്ചു. പിന്നീട് കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് പകരം ഡീലക്സ് ബസ് എത്തിച്ച് യാത്രക്കാരെ വാഗമണിലേക്ക് കയറ്റി വിട്ടു.
Read MoreCategory: Kollam
കൊല്ലം-ചെങ്കോട്ട പാതയിൽ ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം കൂട്ടുന്നു
കൊല്ലം: കൊല്ലം -ചെങ്കോട്ട പാതയിൽ ഓടുന്ന ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം വർധിപ്പിക്കുന്നു. ഇതിനുള്ള അനുമതി ദക്ഷിണ റെയിൽവേയുടെ ട്രാൻസ്പോർട്ടേഷൻ ബ്രാഞ്ച് നൽകി കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ 16362/16361 എറണാകുളം – വേളാങ്കണ്ണി എക്സ്പ്രസുകളിൽ നാളെ മുതൽ 18 കോച്ചുകൾ വീതം ഏർപ്പെടുത്തും. നിലവിൽ 14 കൊച്ചുകളാണ് ഉണ്ടായിരുന്നത്. സെക്കൻഡ് ഏസി – ഒന്ന്, തേർഡ് ഏസി നാല്, സ്ലീപ്പർ -ഒമ്പത്, അൺ റിസർവ്ഡ്- രണ്ട്, എസ്എൽആർ -രണ്ട് എന്നിങ്ങനെയാണ് 18 കോച്ചുകൾ ഉൾപ്പെടുത്തുന്നത്. കൊല്ലം -ചെങ്കോട്ട റൂട്ടിൽ ഓടുന്ന മറ്റ് ട്രെയിനുകളിലും കോച്ചുകളുടെ എണ്ണം വർധിപ്പിക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്. റേക്കുകളുടെ ലഭ്യതയ്ക്കനുസരിച്ച് ഇത് പ്രാവർത്തികമാക്കാനാണ് തീരുമാനം.
Read Moreപത്ത് ദമ്പടി ഉണ്ടാക്കാം; കെഎസ്ആർടിസി കാലപ്പഴക്കമുള്ള ഫയലുകൾ ലേലം ചെയ്യുന്നു
ചാത്തന്നൂർ: കെഎസ്ആർടിസി കാലപ്പഴക്കം ചെന്ന ഫയലുകളും രജിസ്റ്ററുകളും ഇനി സൂക്ഷിക്കേണ്ടതില്ലെന്നും ലേലം ചെയ്ത് വിറ്റ് കോർപറേഷന് മുതൽകൂട്ടുണ്ടാക്കാനും തീരുമാനം. എക്സിക്യൂട്ടീവ് ഡയറക്ടറും ഫിനാൻഷ്യൽ അഡ്വൈസറും ചീഫ് അക്കൗണ്ട്സ് ഓഫീസറുമായ എം. ഷാജിയുടെ അധ്യക്ഷതയിൽ യോഗമാണ് തീരുമാനമെടുത്തത്. ഫയലുകളും രജിസ്റ്ററുകളും ഡിസ്പോസൽ ചെയ്യുന്നതിനായി യൂണിറ്റ് മേധാവി ചെയർമാനായി ഡിസ്പോസൽ കമ്മിറ്റി രൂപീകരിക്കാനും നിർദേശമുണ്ട്. വർക്ക് ഷോപ്പ് തുടങ്ങി വിവിധ വിഭാഗങ്ങളിലെ മേധാവികളും അംഗീകൃത തൊഴിലാളി സംഘടന പ്രതിനിധികളും ഈ കമ്മിറ്റിയിലുണ്ടാകും. അഞ്ചുവർഷത്തിലധികം പഴക്കമുള്ള കെഎം പി എൽ രജിസ്റ്റർ, ചെക്ക്ഷീറ്റ്, ലോഗ് ഷീറ്റ്, വേബിൽ, ജേർണി ബിൽ മൂന്ന് വർഷത്തിലധികം പഴക്കമുള്ള മെക്കാനിക്ക് വർക്ക് രജിസ്റ്റർ, പർച്ചേസ് സ്റ്റേഷനറി ഫയലുകൾ ജനറൽ ഫയലുകൾ, കൺസഷൻ അപേക്ഷകൾ പത്ത് വർഷത്തിലധികം പഴക്കമുള്ളെ ടെൻഡർ ഫയലുകൾ എന്നിവയാണ് ഡിസ്പോസ് ചെയ്യുന്നത്. സാമ്പത്തിക ഇടപാട് രേഖകൾ ഡിസ്പോസൽ കമ്മിറ്റിയുടെ സാന്നിധ്യത്തിൽ മാത്രമേ ഒഴിവാക്കാവു.…
Read Moreകൊല്ലത്ത് കടലാക്രമണം; മുണ്ടയ്ക്കലിൽ വീടുകൾ തകർന്നു; കൂറ്റൻ തിരമാലകൾ ഉയർന്നുപൊങ്ങുന്നു
കൊല്ലം: ജില്ലയിൽ കൊല്ലം മുണ്ടയ്ക്കൽ മുതൽ തിരുവനന്തപുരം ജില്ലയുടെ അതിർത്തിയായ കാപ്പിൽ വരെ ഇന്നലെ ഉച്ചയ്ക്ക് ആരംഭിച്ച കടലേറ്റം ശമനമില്ലാതെ തുടരുന്നു. പരവൂർ കോങ്ങാൽ മുതൽ താന്നിവരെയുള്ള ഭാഗത്ത് ശക്തമായ തിരമാലകൾ ഇന്ന് രാവിലെയും തീരത്തേക്ക് നിരവധി തവണ ഇരച്ചുകയറി. നാലു മീറ്റർ ഉയരത്തിൽ വരെ തിരമാലകൾ ഉയർന്ന് പൊങ്ങുന്നതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു. മുക്കം ഭാഗത്ത് 30 മീറ്റർ വരെയാണ് കടൽ കയറിയത്. താന്നിയിലും മുക്കത്തും തീരദേശ റോഡിലും വെള്ളം കയറി. എന്നാൽ ഇതുവഴിയുള്ള ഗതാഗതത്തിന് കാര്യമായ തടസങ്ങൾ ഉണ്ടായിട്ടില്ല. കൊല്ലം മുണ്ടയ്ക്കൽ, ഇരവിപുരം, താന്നി, മുക്കം, പൊഴിക്കര, ചില്ലയ്ക്കൽ, തെക്കുംഭാഗം, കാപ്പിൽ മേഖലയിലാണ് കടലേറ്റം ശക്തമായി അനുഭവപ്പെടുന്നത്. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയാണ് ഇവിടങ്ങളിൽ കടലാക്രമണം അനുഭവപ്പെട്ടത്. ഇതേ തുടർന്ന് വള്ളങ്ങളും വലകളുമൊക്കെ മത്സ്യത്തൊഴിലാളികൾ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റി. ചില്ലയ്ക്കൽ, പൊഴിക്കര, മുക്കം, ഇരവിപുരം മേഖലകളിലെ…
Read Moreതാംബരം-കൊച്ചുവേളി-താംബരം റൂട്ടിൽ ഈസ്റ്റർ സ്പെഷൽ ട്രെയിൻ
കൊല്ലം: ഈസ്റ്റർ തിരക്ക് പ്രമാണിച്ച് താംബരം-കൊച്ചുവേളി -താംബരം റൂട്ടിൽ ഓരോ സൂപ്പർ ഫാസ്റ്റ് സ്പെഷൽ ട്രെയിൻ ഓടിക്കാൻ ദക്ഷിണ റെയിൽവേ തീരുമാനിച്ചു. 06043 താംബരം-കൊച്ചുവേളി സർവീസ് 31ന് ഉച്ചകഴിഞ്ഞ് 2.15ന് താംബരത്തുനിന്നു പുറപ്പെട്ട് ഒന്നിനു രാവിലെ 11.30ന് കൊച്ചുവേളിയിൽ എത്തും. 06044 കൊച്ചുവേളി-താംബരം എക്സ്പ്രസ് ഏപ്രിൽ ഒന്നിന് ഉച്ചകഴിഞ്ഞ് 2.30 ന് കൊച്ചുവേളിയിൽ നിന്നു പുറപ്പെട്ട് രണ്ടിനു രാവിലെ 10.55നു താംബരത്ത് എത്തും. പാലക്കാട്, ഒറ്റപ്പാലം, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ. 22 കോച്ചുകൾ ഉണ്ടാകും. ആസ്ത ട്രെയിനിന്റെ റേക്കുകളാണ് ഇതിനായി ഉപയോഗിക്കുക. മുൻകൂർ റിസർവേഷൻ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ഇത് കൂടാതെ 30, 31നു ചെന്നൈ എഗ് മോർ-നാഗർകോവിൽ റൂട്ടിലും തിരികെയും ഈസ്റ്റർ സ്പെഷലായി വന്ദേഭാരത് ട്രെയിനും സർവീസ് നടത്തും. 06057…
Read Moreകൊല്ലം എന്‍ഡിഎ സ്ഥാനാര്‍ഥി ജി. കൃഷ്ണകുമാറിനെ തടഞ്ഞ സംഭവം; 7 എസ്എഫ്ഐ പ്രവർത്തകർക്കെതിരേ കേസ്
കൊല്ലം: കൊല്ലം ചന്ദനത്തോപ്പ് ഐടിഐയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ജി. കൃഷ്ണകുമാറിനെ തടഞ്ഞ സംഭവത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്തു. ഏഴ് എസ്എഫ്ഐക്കാര്ക്കെതിരേയാണ് കേസ്. എബിവിപിയുടെയും എന്‍ഡിഎ മണ്ഡലം കമ്മിറ്റിയുടെയും പരാതിയിലാണ് കേസെടുത്തത്. അന്യായമായി സംഘം ചേരല്‍, തടഞ്ഞു നിര്‍ത്തല്‍, ആയുധം കൊണ്ടുള്ള ആക്രമണം, മര്‍ദ്ദനം, മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കുണ്ടറ പോലീസ് കേസെടുത്തത്. ഇന്നലെ രാവിലെയാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയായ കൃഷ്ണകുമാര്‍ വോട്ടു ചോദിച്ച് ചന്ദനത്തോപ്പ് ഗവ. ഐടിഐയിലെത്തിയത്. എന്നാല്‍ കൃഷ്ണകുമാറിനെ തടഞ്ഞ എസ്എഫ്ഐ പ്രവര്‍ത്തകര്‍, സ്ഥാനാര്‍ഥിയെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. ഇതേത്തുടര്‍ന്ന് എബിവിപി പ്രവര്‍ത്തകരും എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. സ്പോര്‍ട്സ് ഡേയുമായി ബന്ധപ്പെട്ട ചടങ്ങില്‍ മുന്‍കൂട്ടി അറിയിക്കാതെ സ്ഥാനാര്‍ഥിയെ സംസാരിപ്പിക്കാന്‍ അനുവദിച്ചത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് എസ്എഫ്ഐ വിശദീകരിക്കുന്നത്.
Read Moreക്ഷേത്ര പരിപാടികാണാനെത്തിയ യുവാവ് മൈതാനത്ത് കിടന്നുറങ്ങി; തലയിലൂടെ മിനിബസ് കയറിയിറങ്ങി ദാരുണാന്ത്യം
ചാത്തന്നൂർ: ക്ഷേത്രത്തോട് ചേ ർന്നുള്ള മൈതാനത്ത് ഉറങ്ങി കിടക്കവേ തലയിലൂടെ മിനി ബസ് കയറി യുവാവ് മരിച്ചു. കണ്ണനല്ലൂർ ചേരിക്കോണം തെക്കതിൽ (കുളങ്ങരതൊടിയിൽ ) വീട്ടിൽ രാജുവിന്റെയും പൊന്നമ്മയുടെ മകൻ രാജീവ് (28) ആണ് മരിച്ചത്. ഇന്ന് പുലർച്ചേ ഒന്നരയോടെയായിരുന്നു അപകടം. കണ്ണനല്ലൂർ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ മെഗാ ഷോ നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഇത് കാണാനെത്തിയ രാജീവ് തൊട്ടടുത്തുള്ള മൈതാനത്തിൽ പോയി കിടന്നുറങ്ങി. മൈതാനത്ത് പാർക്ക് ചെയ്തിരുന്ന മിനി ബസ് മുന്നോട്ട് എടുത്തപ്പോൾ ഒരു വികലാംഗന്റെ മുച്ചക്ര വാഹനത്തിൽ തട്ടി. ഇതറിഞ്ഞ് ക്ഷേത്രത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് അവിടേയ്ക്ക് വരുന്നത് കണ്ട് മിനി ബസ് ഡ്രൈവർ വീണ്ടും വാഹനം എടുത്തപ്പോഴാണ് രാജീവിന്റെ തലയിലൂടെ വീൽ കയറിയിറങ്ങിയത്. അപകട സ്ഥലത്തുവച്ചുതന്നെ മരിച്ചതായാണ് വിവരം. മൃതദേഹം കൊട്ടിയത്തെ സ്വകാര്യാശുപത്രിലെത്തിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മേസ്തിരി പണിക്കാരനായിരുന്നു. കണ്ണനല്ലൂർ…
Read Moreകൊല്ലത്തെ ബിജെപി സ്ഥാനാർഥിയെ ഇന്നറിയാം; മേജർ രവി പരിഗണനയിൽ
കൊല്ലം: കൊല്ലം പാർലമെന്റ് ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി ആരെന്ന് ഇന്നറിയാം. വൈകുന്നേരത്തോടെ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പാർട്ടി ജില്ലാ നേതൃത്വം നൽകുന്ന സൂചന. നേരത്തെ നടന്ന ചർച്ചകളിൽ ഉരുത്തിരിഞ്ഞ സാധ്യതാ പട്ടികയിൽ ഇപ്പോൾ നേരിയ മാറ്റം വന്നിട്ടുണ്ട്. നടൻ കൃഷ്ണകുമാർ, ഔദ്യോഗിക വക്താവ് സന്ദീപ് വചസ്പതി, യുവമോർച്ച ദേശീയ നേതാവ് അനൂപ് ആന്റണി എന്നിവരാണ് ഒടുവിലത്തെ സാധ്യതാ പട്ടികയിലുള്ളത്. സ്ഥാനാർഥിത്വത്തിൽ യുവമോർച്ചയ്ക്ക് അവസരം നൽകണമെന്ന പാർട്ടി ദേശീയ നേതൃത്വത്തിൻന്റെ ആഗ്രഹ പ്രകാരമാണ് അനൂപ് ആന്റണിയുടെ പേരും പരിഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അനൂപ് അമ്പലപ്പുഴ മണ്ഡലത്തിൽ സ്ഥാനാർഥിയായിരുന്നു. അനൂപിനു കൊല്ലത്തു മത്സരിക്കാൻ താത്പര്യമില്ലെങ്കിൽ എറണാകുളം നൽകി പകരം മേജർ രവിയെ കൊല്ലത്തു പരീക്ഷിക്കണമെന്ന നിർദേശവും നേതൃത്വത്തിനു മുന്നിലുണ്ട്. ഇക്കാര്യങ്ങളിലെല്ലാം ഇന്നുതന്നെ വ്യക്തത വരുമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ പ്രതീക്ഷ. കൊല്ലത്ത് ബിജെപിക്കു സ്ഥാനാർഥി ആയില്ലങ്കിലും…
Read Moreജയന്തി ജനത പിടിച്ചിട്ടു: വൻ പ്രതിഷേധം; എസ്എസ്എൽസി പരീക്ഷാ ഡ്യൂട്ടിക്ക് പോയ അധ്യാപകർ കുടുങ്ങി
കൊല്ലം: മുന്നറിയിപ്പ് ഇല്ലാതെയും അകാരണമായും മുംബൈ -കന്യാകുമാരി ജയന്തി ജനത എക്സ്പ്രസ് പെരിനാട് സ്റ്റേഷനിൽ നിർത്തിയിട്ടത് യാത്രക്കാരുടെ വൻ പ്രതിഷേധത്തിന് കാരണമായി. ഈ ട്രെയിൻ ഇന്ന് രാവിലെ 6.30 ന് കായംകുളത്ത് കൃത്യസമയത്ത് എത്തി. അതിനു ശേഷം കരുനാഗപ്പള്ളിയിൽ വന്നപ്പോൾ ഒരു മണിക്കൂറിൽ അധികം നിർത്തിയിട്ടു. തുടർന്ന് കോട്ടയം – കൊല്ലം പാസഞ്ചർ അടക്കം രണ്ട് ട്രെയിനുകൾ കടത്തി വിട്ട ശേഷമാണ് ജയന്തി കരുനാഗപ്പള്ളിയിൽ നിന്ന് പുറപ്പെട്ടത്. തുടർന്ന് പെരിനാട് എത്തിയപ്പോഴും ജയന്തി ജനത നിർത്തിയിട്ട ശേഷം ഇന്റർസിറ്റി എക്സ്പ്രസ് കടത്തി വിട്ടു. ഇതോടെയാണ് ജയന്തിയിലെ യാത്രക്കാർ പ്രതിഷേധവുമായി സ്റ്റേഷൻ മാസ്റ്ററുടെയും ലോക്കോ പൈലറ്റിന്റെ യും മുന്നിൽ എത്തിയത്. പ്രതിഷേധം വാക്കേറ്റത്തിന്റെ വക്കോളം എത്തുകയും ചെയ്തു. എസ്എസ്എൽസി പരീക്ഷാ ഡ്യൂട്ടിക്ക് വർക്കലയിലും കടയ്ക്കാവൂരും പോകേണ്ട നിരവധി പേർ ജയന്തിയിലെ യാത്രക്കാരായിരുന്നു. ഇവർ ഇക്കാര്യം അധികൃതരോട് പറയുകയും ചെയ്തു.…
Read Moreകെ സ്വിഫ്റ്റ് സർവീസുകൾ വൻനഷ്ടത്തിൽ: ബാധ്യത കെഎസ്ആർടിസിയ്ക്ക്
ചാത്തന്നൂർ: കെ സ്വിഫ്റ്റ് ബസ് സർവീസുകൾ നഷ്ടത്തിലാണെന്ന് വിവരാവകാശ രേഖ പ്രകാരം അധികൃതർ വ്യക്തമാക്കുന്നു. എന്നാൽ ഈ നഷ്ടത്തിന്റെ ബാധ്യതയും പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന കെ എസ് ആർ ടി സി യുടെ ചുമലിലാണ്. കെഎസ്ആർടിസിയുടെ ദീർഘദൂര സർവീസുകൾക്ക് പകരമാണ് സ്വിഫ്റ്റ് ബസുകൾ ഓടിക്കുന്നത്. കെ എസ് ആർ ടി സി യുടെ എല്ലാ വിധ സംവിധാനങ്ങളും സ്വിഫ്റ്റ് പ്രയോജനപ്പെടുത്തുന്നുമുണ്ട്. സ്വിഫ്റ്റിന്റെ ഒരു ബസ് ഏകദേശം 500 കിലോമീറ്റർ സർവീസ് നടത്തുമ്പോൾ 23,750 രൂപയാണ് വരുമാനം. ഒരു കിലോമീറ്റർ ദൂരത്തിന് ( ഇപി കെ എം ) 47.50 രൂപ മാത്രം.ഏകദേശം 97 ലിറ്റർ ഡീസൽ വേണ്ടി വരും. ഇതിന് 12,000 ത്തിലധികം രൂപയാകും. കെഎസ്ആർടിസിയുടെ റൂട്ടിൽ സ്വിഫ്റ്റ് ഓടുന്പോൾ ലഭിക്കുന്ന വരുമാനം കെഎസ്ആർടിസി ഡിപ്പോയിൽ അടയ്ക്കുന്നു. ഒരു കിലോമീറ്ററിന് 28 രൂപ നിരക്കിൽ ഒരു ബസിന്…
Read More