ചാത്തന്നൂർ: കെഎസ്ആർടിസിയുടെ ലോജിസ്റ്റിക് സർവീസ് കൊറിയർ, പാഴ്സൽ നിരക്കുകൾ വർധിപ്പിച്ചു. ഇന്നുമുതൽ നിരക്കുവർധന പ്രാബല്യത്തിലായി. അഞ്ച് കിലോവരെയുള്ള പാഴ്സലുകൾക്ക് നിരക്ക് വർധനയില്ല. 800 കിലോമീറ്റർ ദൂരം വരെയാണ് ലോജിസ്റ്റിക് സർവീസ്കൊറിയർ, പാഴ്സലുകൾ എത്തിക്കുന്നത്. ഒന്നു മുതല്‍ അഞ്ചു വരെ കിലോഗ്രാം (200 കിലോമീറ്ററിന്) 110 രൂപ, 5-15 കിലോഗ്രാം132 രൂപ, 15-30 കിലോഗ്രാം158 രൂപ, 30-45 കിലോഗ്രാം 258 രൂപ, 45-60 കിലോഗ്രാം 309 രൂപ, 60 -75 കിലോഗ്രാം 390 രൂപ, 75 -90 കിലോഗ്രാം 468 രൂപ, 90-105 കിലോഗ്രാം 516 രൂപ, 105-120 കിലോഗ്രാം 619 രൂപ എന്നിങ്ങനെയാണ് പുതുക്കിയ ചാര്‍ജ്. ഒന്നരവർഷം മുമ്പാണ് കെ എസ് ആർടിസി സ്വന്തമായി ലോജിസ്റ്റിക് സർവീസ് ആരംഭിച്ചത്. അതിന് സ്വകാര്യ സ്ഥാപനത്തിന്റെ സഹകരണത്തോടെ കൊറിയർ സർവീസ് നടത്തിയിരുന്നെങ്കിലും അത് പരാജയമായി കലാശിച്ചു. സ്വന്തമായി ലോജിസ്റ്റിക് സർവീസ്…
Read MoreCategory: Kollam
ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ വെട്ടിച്ചുകടന്ന പ്രതിയെ കണ്ടെത്തിയില്ല; അന്വേഷണം ശക്തമാക്കി പോലീസ്
കൊല്ലം: ജയിലിൽ എത്തിക്കുന്നതിനായി കൊണ്ടുവരവേ പോലീസ് സംഘത്തെ വെട്ടിച്ച് കടന്ന റിമാൻഡ് പ്രതിയെ കണ്ടെത്താനായില്ല. തങ്കശേരി സ്വദേശി സാജനാണ് (23) പോലീസുകാരെ കബളിപ്പിച്ച് രക്ഷപ്പെട്ടത്. കൊല്ലം ജില്ലാ ജയിലിനു സമീപം ഇന്നലെ വൈകുന്നേരം 6.45 ന് ആണു സംഭവം. മൊബൈൽ ഫോൺ മോഷണക്കേസിൽ പള്ളിത്തോട്ടം പോലീസ് സാജനെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തുടർന്ന് ജയിലിൽ പ്രവേശിപ്പിക്കാനായി സാജനെ പോലീസുകാർ ജില്ലാ ജയിലിന് മുന്നിൽ കൊണ്ടുവന്നു. വിലങ്ങ് അഴിക്കവെ ഇയാൾ പോലീസിനെ വെട്ടിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. ആനന്ദവല്ലീശ്വരം ക്ഷേത്ര പരിസരത്തേയ്ക്കാണ് ഇയാൾ ഇരുളിന്റെ മറവിൽ ഓടിയത്. ഒപ്പമുണ്ടായിരുന്ന പോലീസുകാർ പിന്തുടർന്നെങ്കിലും പിടികൂടാൻ സാധിച്ചില്ല. രാത്രി വൈകി പോലീസുകാർ നിരവധി സംഘങ്ങളായി തിരിഞ്ഞ് നഗരം മുഴുവൻ അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇയാളെ പിടികൂടുന്നതിനായി ഇന്നും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പോലീസിന്റെ ശക്തമായ പരിശോധനകൾ…
Read Moreബൈക്കും മൊബൈൽ ഫോണും ഉപേക്ഷിച്ച നിലയിൽ; കാണാതായ യുവാവിനെ കടലിൽ മരിച്ചനിലയിൽ കണ്ടെത്തി
ചാത്തന്നൂർ : കാണാതായ യുവാവിനെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണേറ്റ അമൃതേശ്വരിയിൽ രാജേന്ദ്രന്റെ മകൻ ഭഗത് രാജ് (23)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബൈക്കും മൊബൈൽ ഫോണും ഉപേക്ഷിച്ചനിലയിൽ കടപ്പുറത്തുനിന്നു കിട്ടി. കഴിഞ്ഞ നാലിന് രാവിലെ കാപ്പിൽ കടപ്പുറത്ത് എത്തിയ ശേഷം ബൈക്കും മൊബൈലും ബീച്ചിന് സമീപം ഉപേക്ഷിച്ച ശേഷം കൂട്ടുകാരെ വിളിച്ചു പോകുകയാണെന്ന് പറഞ്ഞ ശേഷം കടലിൽ ചാടുകയായിരുന്നു. തുടർന്ന് കൂട്ടുകാർ അയിരൂർ സ്റ്റേഷനിലും ചാത്തന്നൂർ സ്റ്റേഷനിലും പരാതി നൽകിയിരുന്നു. ഇന്നലെ വൈകുന്നേരം മൂന്നോടെ മൃതദേഹം കാപ്പിൽ ബീച്ചിന് സമീപം കണ്ടെത്തുകയായിരുന്നു.അതിരൂർ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം ഇന്ന് പോസ്റ്റ് മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മാതാവ്: സിന്ധു. സഹോദരി : രേഷ്മ.
Read Moreകെഎസ്ആർടിസി പണിമുടക്ക് തുടങ്ങി; പലയിടത്തും ബസുകൾ തടഞ്ഞു; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ
തിരുവനന്തപുരം/ചാത്തന്നൂർ: കെഎസ്ആർടിസിയിൽ ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടിഡിഎഫ് ) പ്രഖ്യാപിച്ച പണിമുടക്ക് തുടരുന്നു. ഇന്നലെ അർധരാത്രി തുടങ്ങിയ പണിമുടക്ക് ഇന്ന് അർധ രാത്രി അവസാനിക്കും. സംസ്ഥാനത്ത് പലയിടത്തും സമരാനുകൂലികൾ ബസ് തടഞ്ഞു. തിരുവനന്തപുരം പാപ്പനംകോട്, പാലക്കാട് ഡിപ്പോകളിൽ സമരാനുകൂലികൾ ബസ് തടഞ്ഞു. തിരുവനന്തപുരം തന്പാനൂരിൽ ബസ് തടഞ്ഞ സമരാനുകൂലികൾ ബസിനു മുന്നിൽ കിടന്ന് പ്രതിഷേധിച്ചു. അതേസമയം സമരത്തെ നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്.സിഐടിയു, ബിഎംഎസ് എന്നിവ സമരത്തിൽ പങ്കെടുക്കുന്നില്ല. കൂടാതെ താൽകാലിക ജീവനക്കാരെ കൂടുതലായി ഉപയോഗിച്ചുകൊണ്ട് സർവീസ് നടത്താനാണ് മാനേജ്മെന്റ് തീരുമാനം. സിവിൽ സർജന്റെ റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ മാത്രമേ അവധി അനുവദിക്കാൻ പാടുള്ളൂ എന്നും നിർദേശമുണ്ട്. എല്ലാ മാസവും ഒന്നാം തീയതി ശമ്പളം വിതരണം ചെയ്യുക, ഡിഎ കുടിശ്ശിക പൂർണമായും അനുവദിക്കുക, ശമ്പള പരിഷ്കരണ കരാറിന്റെ…
Read Moreറിസർവേഷൻ വേണ്ടാത്ത പത്ത് പുതിയ ട്രെയിനുകളുമായി റെയിൽവേ; കേരളത്തിന് ട്രെയിൻ ഇല്ല
കൊല്ലം: രാജ്യത്തെ ഏറ്റവും തിരക്കേറിയ റെയിൽവേ റൂട്ടുകളിൽ പത്ത് പുതിയ ട്രെയിൻ സർവീസുകൾ റെയിൽവേ അവതരിപ്പിച്ചു.മുൻകൂർ റിസർവേഷൻ ആവശ്യമില്ലാത്ത ഈ പുതിയ ട്രെയിൻ സർവീസുകൾ ഇനി യാത്രകളെ വളരെ എളുപ്പമാക്കും. എല്ലാം എക്സ്പ്രസ് ട്രെയിനുകൾ ആണെന്നുള്ളതാണ് ഏറ്റവും വലിയ സവിശേഷത. പക്ഷെ ഇതിൽ കേരളം വഴി സർവീസ് നടത്തുന്ന ഒരു ട്രെയിൻ പോലും ഇല്ല എന്നത് മറ്റൊരു യാഥാർഥ്യം. ആഴ്ചകൾക്കു മുമ്പേ തന്നെ റിസർവേഷൻ ടിക്കറ്റനായി പരിശ്രമിച്ച് പരാജയപ്പെടുന്ന അവസ്ഥ ഇനിയുണ്ടാകാതെ, ഈ ട്രെയിനുകളിൽ റിസർവേഷൻ ടിക്കറ്റുകളില്ലാതെ യാത്ര ചെയ്യാം. റിസർവേഷൻ ഇല്ലാതെ യാത്ര ചെയ്യുന്ന യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നിലുള്ളത്. തുടക്കത്തിൽ പരീക്ഷണാർഥമാണ് ഇവ സർവീസ് നടത്തുക. യാത്രക്കാരുടെ പ്രതികരണം മികച്ചതാണെങ്കിൽ കൂടുതൽ റൂട്ടുകളിൽ ഇത്തരം ട്രെയിനുകൾ ആരംഭിക്കാനും റെയിൽവേയ്ക്ക് പദ്ധതിയുണ്ട്. ഇന്ത്യൻ റെയിൽവേയുടെ 10 പുതിയ ട്രെയിനുകൾ ഇവയാണ്-…
Read Moreകുടുംബ പ്രശ്നം; വീട്ടമ്മയ്ക്കുനേരേ ആസിഡ് ആക്രമണം: ഭർത്താവ് അറസ്റ്റിൽ
കൊല്ലം: കടയ്ക്കൽ ചിതറ കല്ലുവെട്ടാന്‍കുഴിയില്‍ യുവതിക്കുനേരേ ആസിഡ് ആക്രമണം. കല്ലുവെട്ടാന്‍കുഴി സ്വദേശി കവിതയ്ക്ക് നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഭര്‍ത്താവ് ബിജുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ക്കും മുഖത്തിനും പൊള്ളലേറ്റ നിലയിലാണ് യുവതി. ഇരുവരും തമ്മിലുണ്ടായിരുന്ന കുടുംബപ്രശ്നങ്ങളാണ് ആസിഡ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്.യുവതിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പഞ്ചായത്തില്‍നിന്നു വീട് വയ്ക്കുന്നതിനായി ബിജുവിന്റെ പേരില്‍ ഭൂമി അനുവദിച്ചിരുന്നു. ഈ ഭൂമിയില്‍ ഷെഡ് കെട്ടിയാണ് ബിജുവും കവിതയും കവിതയുടെ അമ്മയും താമസിച്ചിരുന്നത്. ഇവിടെ വച്ച് വഴക്കുണ്ടാകുകയും ഇരുവരേയും ഇറക്കിവിടാന്‍ ബിജു പലതവണ ശ്രമിക്കുകയും ചെയ്തിരുന്നു. പ്രശ്നങ്ങള്‍ വഷളായതോടെ കവിതയും അമ്മയും സമീപത്തുള്ള മറ്റൊരു വീട്ടിലേക്ക് വാടകയ്ക്ക് താമസം മാറ്റിയിരുന്നു. വാടകവീട്ടില്‍ വച്ചാണ് കവിതയെ ബിജു ആക്രമിച്ചത്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതുകൊണ്ട് മാത്രമാണ് കവിതയുടെ ജീവന്…
Read Moreനാളികേരത്തിന്റെ നാടെന്ന ഖ്യാതി കേരളത്തിന് നഷ്ടമാകുന്നു; നാളികേര ഉത്പാദനത്തിൽ മുന്നിൽ കർണാടക
കൊല്ലം: നാളികേരത്തിന്റെ നാടെന്ന ഖ്യാതി കേരളത്തിന് നഷ്ടമാകുന്നു. രാജ്യത്തെ ഏറ്റവും വലിയ നാളികേര ഉത്പാദക സംസ്ഥാനമായി കർണാടക മാറി. 2016 മുതൽ ഒന്നാം സ്ഥാനത്ത് നിന്നിരുന്ന കേരളം ഇപ്പോൾ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കേന്ദ്ര നാളികേര വികസന ബോർഡിന്റെ (സിഡിബി) 2022-23 ലെ കണക്കുകൾ പ്രകാരം കർണാടകയുടെ ഉത്പാദനം 595 കോടി നാളികേരമാണ്. തൊട്ടു പിന്നിൽ ഉള്ള കേരളത്തിന് ഇക്കാലയളവിൽ 563 കോടി നാളികേരമേ ഉത്പാദിപ്പിക്കാൻ സാധിച്ചുള്ളൂ. 2021-22 ൽ കേരളമായിരുന്നു മുന്നിൽ. അന്ന് സംസ്ഥാനം ഉത്പാദിപ്പിച്ചത് 552 കോടി നാളികേരമാണ്. കർണാടകയുടെ സംഭാവന 518 കോടിയുമായിരുന്നു. നാളികേരള വികസന ബോർഡ് 2023-24 ലെ കണക്കുകൾ ഇതുവരെ ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. എങ്കിലും അവരുടെ ആദ്യ രണ്ടുപാദ താത്കാലിക എസ്റ്റിമേറ്റിലും കേരളം പിന്നിലാണ്. 726 കോടി നാളികേര ഉത്പാദനവുമായി കർണാടക തന്നെ ഒന്നാം സ്ഥാനത്ത് തുടരുന്നത്. 578…
Read Moreഅറ്റകുറ്റപ്പണികൾ: കേരളത്തിലേക്കുള്ള ട്രെയിനുകൾ റദ്ദാക്കി; കനത്ത മൂടല്‍മഞ്ഞ് കാരണം ട്രെയിനുകൾ വൈകും
കൊല്ലം: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കേരളത്തിലേക്കുള്ള ഏതാനും ദീർഘദൂര ട്രെയിൻ സർവീസുകൾ റെയിൽവേ റദ്ദാക്കി.ഫെബ്രുവരി മൂന്ന്, ആറ്, പത്ത് തീയതികളില്‍ തിരുവനന്തപുരം-കോർബ സൂപ്പർഫാസ്റ്റ് എക്സ്പ്രസും (ട്രെയിൻ നമ്പർ 22648) അഞ്ച്, എട്ട്, 12 തീയതികളില്‍ കോർബ-തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസും (22647) പൂർണമായി റദ്ദാക്കി. ഫെബ്രുവരി ഏഴ്, ഒമ്പത് തീയതികളില്‍ ഗോരഖ്പൂർ-തിരുവനന്തപുരം രപ്തിസാഗർ സൂപ്പർഫാസ്റ്റ് എക്സ്പ്രസും (12511) ഫെബ്രുവരി 11, 12 തീയതികളില്‍ തിരുവനന്തപുരം-ഗോരഖ്പുർ രപ്തിസാഗർ സൂപ്പർഫാസ്റ്റ് എക്സ്പ്രസും (12512) പൂർണമായി റദ്ദാക്കിയതായി അറിയിപ്പിൽ പറയുന്നു. അതേസമയം ഉത്തരേന്ത്യയിലെ കനത്ത മൂടല്‍മഞ്ഞ് കാരണം ചില ട്രെയിനുകള്‍ വൈകിയോടുന്നതായി റെയില്‍വേ അറിയിച്ചു. കാലാവസ്ഥയുടെ പ്രതികൂല സാഹചര്യം കണക്കിലെടുത്ത് 15 ഓളം ട്രെയിനുകളാണ് വൈകിയോടുന്നത്. മൂടല്‍ മഞ്ഞ് കാരണം കുറച്ചു ദിവസങ്ങളായി റെയില്‍വേ സേവനങ്ങള്‍ തടസപ്പെട്ടിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
Read Moreവൈദ്യുതി പോസ്റ്റ് ഇടിച്ചുതകര്‍ത്ത് പിക്കപ്പ്: യാത്രക്കാർ പുറത്തിറങ്ങാത്തതിനാൽ അപകടം ഒഴിവായി
അഞ്ചല്‍ : ചോഴിയക്കോട് പിക്കപ്പ് വൈദ്യുതി പോസ്റ്റ് ഇടിച്ച് തകര്‍ത്തു. വാഹനത്തിലുണ്ടായിരുന്നവർ പുറത്തിറങ്ങാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. മലയോര ഹൈവേയില്‍ കുളത്തൂപ്പുഴ മടത്തറ പാതയില്‍ ചോഴിയക്കോട് കല്ലുകുഴിയില്‍ ഇന്ന് പുലര്‍ച്ചെ 2 നാണ് അപകടം ഉണ്ടായത്. തമിഴ്നാട്ടില്‍ നിന്നും തണ്ണിമത്തന് കയറ്റിവന്ന പിക്കപ്പ് വൈദ്യുതി പോസ്റ്റും ഇടിച്ച് തകര്‍ത്ത് ഓടയിലേക്ക് വീഴുകയായിരുന്നു.ഒടിഞ്ഞ വൈദ്യുതി പോസ്റ്റില്‍ നിന്നും വൈദ്യുതി ലൈനുകള്‍ പൊട്ടി വാഹനത്തിന് മുകളിലും സമീപത്തും വീണു. ഈസമയം വൈദ്യുതി ഉണ്ടാകാനുള്ള സാഹചര്യം മുന്നില്‍ കണ്ടു പിക്കപ്പിനുള്ളില് ഉണ്ടായിരുന്നവര്‍ പുറത്തിറങ്ങാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. ശബ്ദം കേട്ടു ഓടിക്കൂടിയ നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കെ എസ് ഇ ബി അധികൃതരാണ് വൈദ്യുതി ഓഫ് ചെയ്തത് അപകടം ഒഴിവാക്കിയത്. ഡ്രൈവര്‍ അടക്കമുള്ളവര്‍ പരിക്കുകള്‍ ഏല്ക്കാതെ രക്ഷപ്പെട്ടു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് നിഗമനം
Read Moreഒരു രാജ്യം, ഒരു സമയം; കരട് വ്യവസ്ഥകൾ തയാറാക്കാൻ കേന്ദ്ര സർക്കാർ നടപടികൾ ആരംഭിച്ചു
കൊല്ലം: ഒരു രാജ്യം, ഒരു സമയം എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഇന്ത്യൻ സ്റ്റാൻഡാർഡ് ടൈം (ഐഎസ്ടി) നിർബന്ധിതമാക്കുന്നതിനുള കരട് വ്യവസ്ഥകൾ തയാറാക്കാൻ കേന്ദ്ര സർക്കാർ നടപടികൾ ആരംഭിച്ചു.നിയമപരവും ഭരണപരവും വാണിജ്യപരവും സാമ്പത്തികവുമായ പ്രവർത്തനങ്ങൾക്ക് ഐഎസ്ടി നിർബന്ധ സമയ റഫറൻസായി മാറ്റും. അംഗീകാരത്തിന് വിധേയമായി ചില പ്രത്യേക മേഖലകളെ ഇതിൽ നിന്ന് ഒഴിവാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ടൈം കീപ്പിംഗ് രാജ്യത്തുടനീളം ഏകീകൃതമാക്കുന്നതിൻ്റെ ഭാഗമായാണിത്.ഇതുമായി ബന്ധപ്പെട്ട് ദേശീയ ഉപഭോക്തൃകാര്യ മന്ത്രാലയം ഫെബ്രുവരി 14 -നകം പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും തേടും.കരട് ചട്ടം അനുസരിച്ച് കൊമേഴ്സ്, ട്രാൻസ്പോർട്ട്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, നിയമപരമായ കരാറുകൾ തുടങ്ങിയവ ഉൾപ്പെടെ എല്ലാ മേഖലകളിലും ഐഎസ്ടി നിർബന്ധിത സമയ റഫറൻസ് ആയിരിക്കും. ഇത് പ്രാബല്യത്തിൽ വരുന്നതോടെ നിലവിലുള്ള ഇതര സമയ റഫറൻസുകൾക്ക് തുടർന്ന് സാധുത ഉണ്ടായിരിക്കില്ല.ചട്ടം നിലവിൽ വന്നു കഴിഞ്ഞാൽ സർക്കാർ ഓഫീസുകളിലും പൊതു സ്ഥാപനങ്ങളിലും…
Read More