കൊല്ലം: കരുനാഗപ്പള്ളിയിൽ മദ്യപിച്ചെത്തിയ ഒരു കൂട്ടം ആളുകൾ തട്ടുകട അടിച്ചുതകർത്തു. ഇടക്കുളങ്ങര സ്വദേശി ഗോപകുമാറിന്റെ കടയാണ് അക്രമികൾ അടിച്ചുതകർത്തത്. സംഭവത്തിൽ പ്രസാദ് എന്നയാൾ പിടിയിലായി. അക്രമികൾ കടയിൽ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു. കഴിയ്ക്കാൻ ദോശയ്ക്കൊപ്പം ഓംലെറ്റ് ഓഡർ ചെയ്തിരുന്നു. എന്നാൽ ഓംലെറ്റ് ഉണ്ടാക്കുന്നതിന് താമസമുണ്ടെന്ന് പറഞ്ഞത് ഇവരെ ചൊടിപ്പിക്കുകയായിരുന്നു. അത് അക്രമത്തിലേക്ക് വഴിവച്ചു. കടയിൽ ഭക്ഷണം കഴിയ്ക്കാനെത്തിയവരേയും അക്രമികൾ മർദിച്ചു. പുലിയൂർവഞ്ചി സ്വദേശികളും സഹോദരങ്ങളുമായ അരുൺ, അജിൽ എന്നിവർക്ക് പരിക്കേറ്റു. സംഭവത്തിൽ കരുനാഗപ്പള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read MoreCategory: Kollam
മുൻ സിഎംഡിയുടെ പരിഷ്കാരങ്ങൾ പൊളിച്ചടുക്കുന്നു; കെഎസ്ആർടിസി വീണ്ടും; ‘പഴയ റൂട്ടിലേക്ക് ’
ചാത്തന്നൂർ: കെഎസ്ആർടിസിയുടെ മുൻ സിഎംഡിയായിരുന്ന ബിജു പ്രഭാകർ നടപ്പാക്കിയ ഭരണപരിഷ്കാരങ്ങൾ പുതിയ വകുപ്പുമന്ത്രിയുടെ നേതൃത്വത്തിൽ പൊളിച്ചടുക്കുന്നു. തൊഴിലാളികളുടെ എതിർപ്പുപോലും അവഗണിച്ചായിരുന്നു ഭരണപരിഷ്കാരങ്ങൾ. അതിൽ ഏറ്റവും പ്രധാനമായിരുന്നു യൂണിറ്റ് ഓഫീസുകൾ നിർത്തലാക്കി കേന്ദ്രീകൃത ജില്ലാ ഓഫീസ് സംവിധാനവും ബസുകളുടെ കോമൺ പൂൾ സംവിധാനവും ജില്ലാ വർക്ക് ഷോപ്പും. ഭരണനിർവഹണ സൗകര്യത്തിനെന്ന കാരണത്താലാണ് യൂണിറ്റ് ഓഫീസുകൾ നിർത്തലാക്കി ജില്ലാ ഓഫീസുകൾ രുപീകരിച്ചത്. എന്നാൽ ജില്ലാ ഓഫീസുകളുടെ പ്രവർത്തനം ഉടൻ പ്രാബല്യത്തിൽ നിർത്തലാക്കാനും യൂണിറ്റ് ഓഫീസുകളുടെ പ്രവർത്തനം പഴയ കാലത്തെപ്പോലെ പുനഃസ്ഥാപിക്കാനും ഇപ്പോഴത്തെ സിഎംഡി പ്രമോജ്ശങ്കർ ഇന്നലെ ഉത്തരവിറക്കി. ജില്ലാ ഓഫീസുകളിൽനിന്നു ജീവനക്കാരെ യൂണിറ്റ് ഓഫീസുകളിലേക്ക് ഉടൻ പുനർവിന്യസിക്കാൻ ജില്ലാ ഓഫീസർമാർക്കു നിർദേശം നല്‍കിയിട്ടുണ്ട്. യൂണിറ്റ് ഓഫീസുകളിൽ ആവശ്യമായ കമ്പ്യൂട്ടർ, അനുബന്ധ ഉപകരണങ്ങൾ എന്നിവ ഉടൻ സ്ഥാപിക്കണം. യൂണിറ്റ് ഓഫീസുകൾ പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ അടിയന്തര സിവിൽ വർക്കുകൾ ചെയ്യാനും യൂണിറ്റ് ഓഫീസുകൾ പൂർണമായും…
Read Moreഗാർഹിക പാചകവാതകം: വിലക്കുറവ് പ്രാബല്യത്തിൽ; കോട്ടയത്തെ വില 810 രൂപ
കൊല്ലം: ഗാർഹിക പാചക വാതക സിലിണ്ടറുകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പ്രഖ്യാപിച്ച 100 രൂപ വിലക്കുറവ് ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു. പുതിയ വില ഇന്ന് രാവിലെ വിവിധ കമ്പനികൾ അവരുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യൻ ഓയിൽ കമ്പനിയുടെ ( ഇൻഡേൻ) കേരളത്തിലെ വിവിധ ജില്ലകളിലെ സിലിണ്ടർ വില ഇങ്ങനെ ( ഇന്ന് രാവിലെ പ്രസിദ്ധീകരിച്ചത്): ആലപ്പുഴ – 810 എറണാകുളം – 810 ഇടുക്കി – 810 കണ്ണൂർ – 823 കാസർഗോഡ് – 823 കൊല്ലം – 812 കോട്ടയം – 810 കോഴിക്കോട് -811.50 മലപ്പുറം -811.50 പാലക്കാട് -821.50 പത്തനംതിട്ട -815 തൃശൂർ – 815 തിരുവനന്തപുരം – 812 വയനാട് -816.50 ഗ്യാസ് സിലിണ്ടറുകൾ ബുക്ക് ചെയ്ത് സ്ഥിരമായി ഓൺലൈനായി പണം അടയ്ക്കുന്ന ഉപഭോക്താക്കൾക്ക് പുതുക്കിയ വില അപ്ഡേറ്റ്…
Read Moreവിദ്യാർഥികൾക്കുനേരേ സദാചാര ഗുണ്ടായിസം; അൻവർ സാദത്തും സുഹൃത്തും പോലീസ് പിടിയിൽ
കൊല്ലം: കോളജ് വിദ്യാർഥികളോട് സദാചാര ഗുണ്ടായിസം നടത്തിയ രണ്ട് പ്രതികൾ പിടിയിൽ. കൊല്ലം ആയൂരിലാണ് സംഭവം. ആയൂർ സ്വദേശികളായ അൻവർ സാദത്തിനേയും ബൈജുവിനേയുമാണ് ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കുഴിയത്തെ ആയിരവല്ലിപ്പാറ സന്ദർശിക്കാൻ എത്തിയതായിരുന്നു വിദ്യാർഥിനികൾ ഉൾപ്പെടെയുളള സംഘം. ഇതിന് സമീപം മദ്യപിച്ചുകൊണ്ടിരുന്ന മൂന്നുപേർ ഇവരെ അസഭ്യം പറഞ്ഞ് ചോദ്യം ചെയ്തു. തുടർന്ന് വിദ്യാർഥികളെ സംഘം ആക്രമിക്കുകയായിരുന്നു. ആൺകുട്ടികളെ വടിയും ആയുധവും ഉപയോഗിച്ച് മർദിച്ച് പരിക്കേൽപ്പിക്കാൻ ശ്രമിച്ചു. തുടർന്ന് നാട്ടുകാർ വിവരമറിയിച്ച് പോലീസ് സ്ഥലത്തെത്തിയപ്പോൾ പ്രതികൾ രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രണ്ട് പ്രതികൾ പിടിയിലായി. ഇവരെ കോടതിയിൽ ഹാജരാക്കി റമാൻഡ് ചെയ്തു.
Read Moreഞാൻ അടിയുറച്ച കോൺഗ്രസുകാരി; കെ സുരേന്ദ്രന്റെ ആരോപണങ്ങൾ കള്ളം; പാർട്ടി മാറുന്നതിനെപ്പറ്റി ചിന്തിച്ചിട്ടില്ലെന്ന് ബിന്ദു കൃഷ്ണ
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ കള്ളമാണെന്ന് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. പത്മജയുടെ ഭർത്താവിനെ ഇഡി ചോദ്യം ചെയ്തുവെന്ന് ആരോപിച്ച വ്യക്തി മുൻപ് ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയിരുന്നുവെന്നായിരുന്നു സുരേന്ദ്രന്റെ ആരോപണം. ഞാൻ ബിജെപി നേതാക്കളോടും സിപിഎം നേതാക്കളോടും സംസാരിക്കും. ഞാൻ എന്നും അടിയുറച്ച കോൺഗ്രസുകാരിയാണ്. ഈ നിമിഷം വരെ പാർട്ടി മാറുന്നതിനെപ്പറ്റി ചിന്തിച്ചിട്ടില്ല. ഇനിയും കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് വരുമെന്ന് കാണിക്കാൻ വെറുതേ പുകമറ സൃഷ്ടിക്കാനാണ് സുരേന്ദ്രന്റെ ശ്രമമെന്നും ബിന്ദുകൃഷ്ണ പറഞ്ഞു. പത്മജയുടെ ഭർത്താവിനെ ഇഡി ചോദ്യം ചെയ്തുവെന്നുള്ളത് ഞാൻ കേട്ടിട്ടുണ്ട്. അങ്ങനെ അറിഞ്ഞ കാര്യമാണ് ഞാൻ പറഞ്ഞത്. എന്തിനാണ് ചോദ്യം ചെയ്തത് എന്ന് എനിക്കറിയില്ല. അതു സംബന്ധിച്ച തെളിവുകളും എന്റെ പക്കലില്ല. ബിജെപിയിലേക്ക് പോകുമെന്ന വിവരം അറിഞ്ഞ ഉടൻ പത്മജയെ വിളിച്ചിരുന്നു. പക്ഷേ ഫോൺ എടുത്തില്ല. ബിജെപിയിലേക്ക് പോകുമെന്ന…
Read Moreകൊല്ലത്ത് കളംനിറഞ്ഞ് യുഡിഎഫും എൽഡിഎഫും; സ്ഥാനാർഥിയെ തീരുമാനിക്കാതെ ബിജെപി
എസ്.ആർ. സുധീർ കുമാർകൊല്ലം: കൊല്ലം ലോക്സഭാ മണ്ഡലത്തിൽ പ്രചാരണ പര്യടന പരിപാടികളിൽ യുഡിഎഫ്-എൽഡിഎഫ് സ്ഥാനാർഥികൾ ബഹുദൂരം മുന്നേറിയിട്ടും ബിജെപി ഇനിയും പാർട്ടി സ്ഥാനാർഥിയെ തീരുമാനിച്ചിട്ടില്ല. പാർട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങളും വിഭാഗീയതയുമാണ് സ്ഥാനാർഥി നിർണയം വൈകുന്നതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ബിജെപി ജില്ലാ പ്രസിഡന്റ് ബി. ബി. ഗോപകുമാറിന്റെ പേരാണ് സ്ഥാനാർഥിയായി തുടക്കം മുതലേ കേൾക്കുന്നത്. എന്നാൽ ഇതിനോട് ഒരു വിഭാഗം മുതിർന്ന നേതാക്കൾക്ക് വിയോജിപ്പുണ്ട്. ദുർബലനായ സ്ഥാനാർഥി എന്നാണ് ഇവരുടെ വിലയിരുതൽ. കരുത്തനായ സ്ഥാനാർഥിയെ മത്സരിപ്പിക്കണമെന്ന് ആർഎസ്എസും പാർട്ടി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എൻഡിഎ സംസ്ഥാന ചെയർമാനും ബിജെപി സംസ്ഥാന പ്രസിഡന്റുുമായ കെ. സുരേന്ദ്രൻ നയിച്ച കേരള പദയാത്ര കൊല്ലം ജില്ലയിൽ എത്തിയപ്പോൾ ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും വിട്ടു നിൽക്കുകയുണ്ടായി. ഇത് അടക്കമുള്ള സംഘടനാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഉതകുന്ന തരത്തിലുള്ള സ്ഥാനാർഥിയാകണം കൊല്ലത്ത് മത്സരിക്കേണ്ടതെന്ന അഭിപ്രായവും പാർട്ടിക്കുള്ളിൽ…
Read Moreഫർണിച്ചർ വർക്ക്ഷോപ്പിൽ തീപിടിത്തം: 30 ലക്ഷത്തിന്റെ നഷ്ടം
കൊല്ലം: മുഖത്തലയിലെ ഫർണിച്ചർ വർക്ക്ഷോപ്പിൽ വൻ അഗ്നിബാധ. തീപിടിത്തത്തിൽ സ്ഥാപനം പൂർണമായും കത്തി നശിച്ചു. ചെന്താപ്പൂര് പ്ലാമൂട്ടിലെ സ്വകാര്യ ഫർണിച്ചർ നിർമാണ യൂണിറ്റിലാണ് ഇന്ന് പുലർച്ചെ 1.20 ഓടെ തീപിടിത്തമുണ്ടായത്.നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് കൊല്ലം ചാമക്കട, കടപ്പാക്കട എന്നിവിടങ്ങളിൽ നിന്നടക്കം പത്ത് യൂണിറ്റ് ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി. ഇവർ ഏറെ പണിപ്പെട്ട് രാവിലെ 4.45 ഓടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവം അറിഞ്ഞ് കെഎസ്ഇബി അധികൃതരും പോലീസും സ്ഥലത്ത് എത്തുകയുണ്ടായി. പ്രദേശത്തെ വൈദ്യുതി ബന്ധം താത്ക്കാലികമായി വിച്ഛേദിച്ചാണ് ഫയർഫോഴ്സ് രക്ഷാപ്രവർത്തനം നടത്തിയത്. നാട്ടുകാരും പോലീസും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. അഗ്നിബാധയിൽ വർക്ക്ഷോപ്പ് പൂർണമായും കത്തിനശിച്ചു. 30 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണ് ഫയർഫോഴ്സിന്റെ പ്രാഥമിക വിലയിരുത്തൽ. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
Read Moreകേരളത്തിന് മൂന്നാം വന്ദേഭാരത് പരിഗണനയിൽ
കൊല്ലം: സംസ്ഥാനത്തിനു മൂന്നാമതൊരു വന്ദേഭാരത് എക്സ്പ്രസ് കൂടി റെയിൽവേ ബോർഡിന്റെ പരിഗണനയിൽ. സാങ്കേതിക തടസങ്ങൾ ഒന്നുമില്ലെങ്കിൽ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പു വന്ദേഭാരതിന് അനുമതി ലഭിച്ചേക്കുമെന്നാണ് സൂചനകൾ. ചെന്നൈയിലെ പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്) യിൽനിന്ന് ദക്ഷിണ റെയിൽവേയ്ക്ക് അനുവദിച്ച പുതിയ വന്ദേ ഭാരത് എറണാകുളത്തുനിന്ന് ബംഗളൂരുവിലേക്ക് സർവീസ് നടത്തും എന്നാണ് റെയിൽവേ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ഐസിഎഫ് വന്ദേ ഭാരത് തീവണ്ടികൾ ആറ് സോണുകൾക്കായി അനുവദിച്ചിരുന്നു. ദക്ഷിണ റെയിൽവേയിലെ ഏറ്റവും തിരക്കേറിയ റൂട്ടുകളിലൊന്നായ എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തുന്നതിന്റെ അവസാന വട്ട കാര്യങ്ങളിലേക്ക് റെയിൽവേ കടക്കുന്നു എന്നാണ് ഒടുവിൽ ലഭിക്കുന്ന സൂചനകൾ. തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, ഈറോഡ്, സേലം എന്നിവ ആയിരിക്കും സ്റ്റോപ്പുകൾ എന്നാണ് വിവരം. ഇപ്പോൾ സംസ്ഥാനത്ത് സർവീസ് നടത്തുന്ന രണ്ട് വന്ദേഭാരത് സർവീസുകൾക്കും വൻ സ്വീകാര്യതയാണ് യാത്രക്കാരിൽ നിന്നു…
Read Moreഅഞ്ചലില്‍ കത്തിക്കുത്ത്: സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു
അഞ്ചല്‍: അഞ്ചല്‍ കുരുവിക്കോണത്ത് കഴിഞ്ഞ ദിവസം ഉണ്ടായ കത്തിക്കുത്തില്‍ ഗുരുതരമായി പരിക്കേറ്റ സെക്യൂരിറ്റി ജീവനക്കാ രൻ മരിച്ചു. നെടിയറ കോയിപ്പാട്ട് പുത്തന്‍വീട്ടില്‍ ഭാസി (60) യാണ് മരിച്ചത്. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. കുരുവിക്കോണം സര്‍ക്കാര്‍ മദ്യവില്പനശാലയുള്പ്പെടുന്ന കെട്ടിടത്തിന്റെ സെക്യൂരിറ്റിയാണ് കൊല്ലപ്പെട്ട ഭാസി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഭാസിയും കേസിലെ പ്രതിയായ ബാലചന്ദ്ര പണിക്കരും തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ഭാസിയുടെ മകനും സുഹൃത്തും എത്തി ബാലചന്ദ്ര പണിക്കരെ മര്‍ദിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ രാത്രിയോടെ വീണ്ടും എത്തുകയും കുരുവിക്കോണം മദ്യവില്പന ശാലയുടെ താഴെ പ്രവര്‍ത്തിക്കുന്ന സിമന്റ് ഗോഡൗണില്‍ ഉണ്ടായിരുന്ന ഭാസി, മകന് മനോജ്, സുഹൃത്തായ വിഷ്ണു എന്നിവരെ കുത്തുകയായിരുന്നു. പിടിവലിക്കിടയിൽ ബാലചന്ദ്ര പണിക്കര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ പോലീസ് നിരീക്ഷണത്തില്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കുത്തേറ്റു പരിക്ക് സംഭവിച്ച മൂവരെയും അഞ്ചലിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചു പ്രാഥമിക ചികിത്സ…
Read Moreകന്യാകുമാരി-ദിബ്രുഗഢ് റൂട്ടിൽ സ്പെഷൽ ട്രെയിൻ; മാര്‍ച്ച് ഒന്ന്, 15, 29 തീയതികളില്‍ സര്‍വീസ്
കൊല്ലം: കന്യാകുമാരിയില്‍നിന്ന് പാലക്കാട് വഴി ദിബ്രുഗഢിലേക്ക് രണ്ട് സൂപ്പര്‍ ഫാസ്റ്റ് സ്പെഷല്‍ ട്രെയിനുകളുമായി ഇന്ത്യന്‍ റെയില്‍വേ. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് സ്പെഷല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 57 സ്റ്റോപ്പുകളുള്ള ട്രെയിനിന് കേരളത്തില്‍ എട്ട് സ്റ്റോപ്പുകളുണ്ട്. ട്രെയിനുകളുടെ ടിക്കറ്റ് ബുക്കിംഗ് കഴിഞ്ഞ ദിവസം ആരംഭിച്ചു.ട്രെയിന്‍ നമ്പര്‍ 06103 കന്യാകുമാരി ദിബ്രുഗഢ് വീക്കലി സൂപ്പര്‍ ഫാസ്റ്റ് സ്പെഷല്‍ ട്രെയിന്‍ മാര്‍ച്ച് ഒന്ന്, 15, 29 തീയതികളില്‍ സര്‍വീസ് നടത്തും. വെള്ളിയാഴ്ചകളില്‍ വൈകുന്നേരം 5.25ന് കന്യാകുമാരിയില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നാലാംദിവസം രാത്രി 08.50ന് ദിബ്രുഗഢില്‍ എത്തുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. തിരിച്ച് 06104 ദിബ്രുഗഢ് -കന്യാകുമാരി ട്രെയിന്‍ മാര്‍ച്ച് ആറ്, 20, ഏപ്രില്‍ മൂന്ന് തീയതികളിലാണ് യാത്ര ആരംഭിക്കുക. ബുധനാഴ്ച രാത്രി 7.55ന് ദിബ്രുഗഢില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നാലാംദിവസം രാത്രി 9.55ന് കന്യാകുമാരിയില്‍ എത്തും റെയിൽവേ ജനറൽ മാനേജരുടെ സന്ദർശനത്തിൽ മാറ്റംകൊല്ലം:…
Read More