കൊല്ലം: സംസ്ഥാനത്തിനു മൂന്നാമതൊരു വന്ദേഭാരത് എക്സ്പ്രസ് കൂടി റെയിൽവേ ബോർഡിന്റെ പരിഗണനയിൽ. സാങ്കേതിക തടസങ്ങൾ ഒന്നുമില്ലെങ്കിൽ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പു വന്ദേഭാരതിന് അനുമതി ലഭിച്ചേക്കുമെന്നാണ് സൂചനകൾ. ചെന്നൈയിലെ പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്) യിൽനിന്ന് ദക്ഷിണ റെയിൽവേയ്ക്ക് അനുവദിച്ച പുതിയ വന്ദേ ഭാരത് എറണാകുളത്തുനിന്ന് ബംഗളൂരുവിലേക്ക് സർവീസ് നടത്തും എന്നാണ് റെയിൽവേ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ഐസിഎഫ് വന്ദേ ഭാരത് തീവണ്ടികൾ ആറ് സോണുകൾക്കായി അനുവദിച്ചിരുന്നു. ദക്ഷിണ റെയിൽവേയിലെ ഏറ്റവും തിരക്കേറിയ റൂട്ടുകളിലൊന്നായ എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തുന്നതിന്റെ അവസാന വട്ട കാര്യങ്ങളിലേക്ക് റെയിൽവേ കടക്കുന്നു എന്നാണ് ഒടുവിൽ ലഭിക്കുന്ന സൂചനകൾ. തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, ഈറോഡ്, സേലം എന്നിവ ആയിരിക്കും സ്റ്റോപ്പുകൾ എന്നാണ് വിവരം. ഇപ്പോൾ സംസ്ഥാനത്ത് സർവീസ് നടത്തുന്ന രണ്ട് വന്ദേഭാരത് സർവീസുകൾക്കും വൻ സ്വീകാര്യതയാണ് യാത്രക്കാരിൽ നിന്നു…
Read MoreCategory: Kollam
അഞ്ചലില്‍ കത്തിക്കുത്ത്: സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു
അഞ്ചല്‍: അഞ്ചല്‍ കുരുവിക്കോണത്ത് കഴിഞ്ഞ ദിവസം ഉണ്ടായ കത്തിക്കുത്തില്‍ ഗുരുതരമായി പരിക്കേറ്റ സെക്യൂരിറ്റി ജീവനക്കാ രൻ മരിച്ചു. നെടിയറ കോയിപ്പാട്ട് പുത്തന്‍വീട്ടില്‍ ഭാസി (60) യാണ് മരിച്ചത്. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. കുരുവിക്കോണം സര്‍ക്കാര്‍ മദ്യവില്പനശാലയുള്പ്പെടുന്ന കെട്ടിടത്തിന്റെ സെക്യൂരിറ്റിയാണ് കൊല്ലപ്പെട്ട ഭാസി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഭാസിയും കേസിലെ പ്രതിയായ ബാലചന്ദ്ര പണിക്കരും തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ഭാസിയുടെ മകനും സുഹൃത്തും എത്തി ബാലചന്ദ്ര പണിക്കരെ മര്‍ദിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ രാത്രിയോടെ വീണ്ടും എത്തുകയും കുരുവിക്കോണം മദ്യവില്പന ശാലയുടെ താഴെ പ്രവര്‍ത്തിക്കുന്ന സിമന്റ് ഗോഡൗണില്‍ ഉണ്ടായിരുന്ന ഭാസി, മകന് മനോജ്, സുഹൃത്തായ വിഷ്ണു എന്നിവരെ കുത്തുകയായിരുന്നു. പിടിവലിക്കിടയിൽ ബാലചന്ദ്ര പണിക്കര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ പോലീസ് നിരീക്ഷണത്തില്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കുത്തേറ്റു പരിക്ക് സംഭവിച്ച മൂവരെയും അഞ്ചലിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചു പ്രാഥമിക ചികിത്സ…
Read Moreകന്യാകുമാരി-ദിബ്രുഗഢ് റൂട്ടിൽ സ്പെഷൽ ട്രെയിൻ; മാര്‍ച്ച് ഒന്ന്, 15, 29 തീയതികളില്‍ സര്‍വീസ്
കൊല്ലം: കന്യാകുമാരിയില്‍നിന്ന് പാലക്കാട് വഴി ദിബ്രുഗഢിലേക്ക് രണ്ട് സൂപ്പര്‍ ഫാസ്റ്റ് സ്പെഷല്‍ ട്രെയിനുകളുമായി ഇന്ത്യന്‍ റെയില്‍വേ. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് സ്പെഷല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 57 സ്റ്റോപ്പുകളുള്ള ട്രെയിനിന് കേരളത്തില്‍ എട്ട് സ്റ്റോപ്പുകളുണ്ട്. ട്രെയിനുകളുടെ ടിക്കറ്റ് ബുക്കിംഗ് കഴിഞ്ഞ ദിവസം ആരംഭിച്ചു.ട്രെയിന്‍ നമ്പര്‍ 06103 കന്യാകുമാരി ദിബ്രുഗഢ് വീക്കലി സൂപ്പര്‍ ഫാസ്റ്റ് സ്പെഷല്‍ ട്രെയിന്‍ മാര്‍ച്ച് ഒന്ന്, 15, 29 തീയതികളില്‍ സര്‍വീസ് നടത്തും. വെള്ളിയാഴ്ചകളില്‍ വൈകുന്നേരം 5.25ന് കന്യാകുമാരിയില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നാലാംദിവസം രാത്രി 08.50ന് ദിബ്രുഗഢില്‍ എത്തുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. തിരിച്ച് 06104 ദിബ്രുഗഢ് -കന്യാകുമാരി ട്രെയിന്‍ മാര്‍ച്ച് ആറ്, 20, ഏപ്രില്‍ മൂന്ന് തീയതികളിലാണ് യാത്ര ആരംഭിക്കുക. ബുധനാഴ്ച രാത്രി 7.55ന് ദിബ്രുഗഢില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നാലാംദിവസം രാത്രി 9.55ന് കന്യാകുമാരിയില്‍ എത്തും റെയിൽവേ ജനറൽ മാനേജരുടെ സന്ദർശനത്തിൽ മാറ്റംകൊല്ലം:…
Read Moreവരുന്നൂ റെയിൽവേയിൽ ഉദ്ഘാടന മാമാങ്കങ്ങൾ; കേരളത്തിൽ 32 പദ്ധതികൾക്കു തുടക്കംകുറിക്കും
കൊല്ലം: പാർലമെന്റ് തെരഞ്ഞെടുപ്പ് പടിവാതുക്കൽ എത്തിയതോടെ റെയിൽവേയിൽ ഉദ്ഘാടന മാമാങ്കങ്ങൾ വരവായി. രാജ്യത്തെ വിവിധ റെയിൽവേ ഡിവിഷനുകളിലായി അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട പദ്ധതികൾ, ശിലാസ്ഥാപനം എന്നിവയുടെ ഉദ്ഘാടനം 26-ന് 535 സ്ഥലങ്ങളിൽ നടക്കും. രാവിലെ 10.45 ന് പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാ പദ്ധതികളുടെയും നിർമാണ ഉദ്ഘാടനം ഓൺലൈനിലൂടെ നിർവഹിക്കും. ഇതു സംബന്ധിച്ച അറിയിപ്പ് വിവിധ ഡിവിഷൻ മേധാവികളിൽ നിന്ന് ബന്ധപ്പെട്ട സ്റ്റേഷൻ മാസ്റ്റർമാർക്കും നിർദേശം ലഭിച്ച് കഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മുമ്പ് പരമാവധി പദ്ധതികളുടെ പ്രവർത്തനം തുടങ്ങി വയ്ക്കുക എന്ന രാഷ്ട്രീയ അജണ്ട മാത്രമാണ് ഇതിന് പിന്നിൽ. എല്ലായിടത്തും വലിയ എൽഇഡി സ്ക്രീൻ സ്ഥാപിച്ച് പ്രധാനമന്ത്രിയുടെ ഉദ്ഘാടന ചടങ്ങ് ലൈവായി സംപ്രേഷണം എന്നതാണ് പ്രധാന നിർദേശം. ഒപ്പം മന്ത്രിമാർ, ജനപ്രതിനിധികൾ, പ്രമുഖ വ്യക്തിത്വങ്ങൾ എന്നിവരെ ഉൾപ്പെടുത്തി പൊതുയോഗങ്ങളും സംഘടിപ്പിക്കണമെന്നും നിർദേശത്തിലുണ്ട്. ഇതിനായി ഓരോ സ്റ്റേഷനിലും…
Read Moreമുഖംമൂടി സംഘം അതിക്രമിച്ച് വീട്ടിൽ കയറി: കൈയിൽ കിട്ടിയതെല്ലാം അടിച്ചു തകർത്തു; ഞെട്ടിക്കുന്ന സംഭവം കൊല്ലത്ത്
കൊല്ലം: ചവറയിൽ വീട്ടിൽ കയറി അതിക്രമം നടത്തി മുഖംമൂടി സംഘം. മടപ്പള്ളി സ്വദേശി അനിലിന്റെ വീട്ടിലാണ് മാരകായുധങ്ങളുമായി എത്തിയ സംഘം അക്രമം നടത്തിയത്. മുഖംമൂടി ധരിച്ചെത്തിയ രണ്ടംഗ സംഘം കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് മണിക്കാണ് അനിലിന്റെ വീട്ടിലെത്തിയത്. തുടർന്ന് അസഭ്യം പറഞ്ഞ് കൈയിൽ കിട്ടിയതെല്ലാം ഇവർ നശിപ്പിച്ചു. മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറും അടിച്ചു തകർത്തു. വീടിന്റെ ജനലും കസേരകളും നശിപ്പിച്ചു. ഈ ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നെന്ന് മനസിലായിട്ടും സംഘം അക്രമം തുടരുകയായിരുന്നു. ഈ അക്രമ ദൃശ്യങ്ങൾ അനിൽ തന്നെയാണ് മൊബൈലിൽ പകർത്തിയത്. അനിലിന്റെ കാർ ഒന്നര വർഷം മുൻപ് പ്രദേശവാസിയുടെ ബൈക്കിൽ തട്ടിയിരുന്നു. ഇത് കേസാവുകയും ചെയ്തു. ഒടുവിൽ പരാതിക്കാരന് 5000 രൂപ നൽകിയാണ് ഒത്തുതീർപ്പാക്കിയത്. എന്നാൽ പ്രദേശവാസി വീണ്ടും പണം ആവശ്യപ്പെട്ടു. ഇത് നൽകാൻ അനിൽ തയാറായില്ലായിരുന്നു. ഇതിന്റെ പേരിൽ തർക്കമുണ്ടായെന്നും പിന്നാലെയാണ്…
Read Moreകാണാതായ രണ്ടു കുട്ടികൾ കല്ലടയാറ്റിൽ മരിച്ചനിലയിൽ; കുളിക്കാനിറങ്ങിയപ്പോൾ ചുഴിയിൽ അകപ്പെട്ടതാകാം മരണകാരണം
പത്തനാപുരം: പട്ടാഴിയിൽ നിന്ന് കാണാതായ രണ്ട് കുട്ടികളെ കല്ലടയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ടാഴി വടക്കേക്കര ഏറത്തു വടക്ക് നന്ദനത്തിൽ ആദർശ് -സരിത ദമ്പതികളുടെ മകൻ ആദിത്യൻ(14), അമ്പാടിയിൽ അനി -ശ്രീജ ദമ്പതികളുടെ മകൻ അമൽ (14)എന്നിവരുടെ മൃതദേഹങ്ങൾ ആണ് കല്ലടയാറ്റിലെ ആറാട്ടുപുഴ പാറക്കടവിന് സമീപത്തു നിന്നും കണ്ടെത്തിയത്. ഇരുവരും വെണ്ടാർ വിദ്യാധിരാജ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളാണ്. ഫുട്ബോൾ പരിശീലനത്തിന്റെ ഭാഗമായി ഇന്നലെ ഇരുവരും സ്കൂളിൽ പോയിരുന്നില്ല.വൈകുന്നേരം മൂന്നോടെയാണ് ഇരുവരെയും കാണാനില്ല എന്ന് അറിയുന്നത്. നാട്ടുകാരുടെയും പോലീസിന്റെയും നേതൃത്വത്തിൽ രാത്രി ഏറെ വൈകിയും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ ആയില്ല. ഇന്ന് പുലർച്ചെ നാട്ടുകാർ നടത്തിയ തെരച്ചിലിൽ ആണ് കല്ലടയാറ്റിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. തുടർന്ന് പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി മൃതദേഹങ്ങൾ കരയ്ക്കെത്തിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.…
Read Moreഎന്‍.കെ. പ്രേമചന്ദ്രനായി മലയോര മേഖലയില്‍ ചുവരെഴുതി യുഡിഎഫ്; മതിൽ ബുക്ക് ചെയ്ത് പേരിനായി കാത്ത് എൽഡിഎഫ്
അഞ്ചല്‍ : തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഈ മാസം അവസാനമോ അടുത്തമാസം ആദ്യ വാരമോ ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയ പാര്‍ട്ടികളും പൊതുപ്രവര്‍ത്തകരും. കേരളത്തില്‍ കോട്ടയം ജില്ലയില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ തോമസ് ചാഴിക്കാടന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനമാണ് ഔദ്യോഗികമായി ആദ്യം നടന്നതെങ്കില്‍ പ്രഖ്യാപനം വരും മുമ്പേ കൊല്ലത്ത് എന്‍.കെ .പ്രേമചന്ദ്രനായി ചുവരെഴുത്ത് നടത്തി തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. കോണ്‍ഗ്രസ് അഞ്ചല്‍ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ മണ്ഡലം പ്രസിഡന്റ് സേതുനാഥിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരാണ് ബുക്ക് ചെയ്ത മതിലില്‍ എന്‍.കെ പ്രേമചന്ദ്രനെ വിജയിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ചുവരെഴുത്ത് നടത്തിയിരിക്കുന്നത്. ചിഹ്നം ഉള്‍പ്പടെയാണ് ചുവരെഴുത്ത്. പ്രേമചന്ദ്രനെതിരെ വ്യക്തിപരമായ കുപ്രചരണങ്ങള്‍ പടച്ചുവിടുന്ന സിപിഎമ്മിനും ഇടതുമുന്നണിക്കും എതിരെ ശക്തമായ പ്രചരണം നടത്തുന്നതിന്റെ ഭാഗമായിട്ടാണ് ഒരുപടി മുന്നേ ചുവരെഴുത്തുകള്‍ ഉള്‍പ്പടെയുള്ളവയ്ക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിചിരിക്കുന്നതെന്ന് കോണ്‍ഗ്രസ്…
Read Moreബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
ചാത്തന്നൂർ: അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ആദിച്ചനല്ലൂർ പ്ലാക്കാട് എസ്.എസ് ഭവനിൽ പരേതനായ വിജയന്റെ മകൻ വിഷ്ണു (35) ആണ് മരിച്ചത്. ബൈക്കിൽ കൂടെ യാത്ര ചെയ്ത ചാത്തന്നൂർ സ്വദേശിയെ കൊട്ടിയത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയ പാതയിൽ മൈലക്കാട് ഇറക്കത്ത് കഴിഞ്ഞ രാത്രി 11.30നായിരുന്നു അപകടം. വിഷ്ണുവും സുഹൃത്തും കൂടി ബൈക്കിൽ കൊട്ടിയത്തുനിന്നും ഇത്തിക്കരയിലേയ്ക്ക് പോവുകയായിരുന്നു. വിഷ്ണു അപകടസ്ഥലത്തു വച്ചു തന്നെ മരിച്ചു. സംഭവത്തിൽ കൊട്ടിയം പോലീസ് കേസെടുത്തിട്ടുണ്ട്.
Read Moreകെഎസ്ആർടിസി ബസില്‍ യുവതിയെ അപമാനിക്കാൻ ശ്രമം; അറുപതുകാരൻ പോലീസ് പിടിയിൽ
പേരൂര്‍ക്കട: കെഎസ്ആർടിസി ബസില്‍ യുവതിയെ അപമാനിച്ചയാളെ തമ്പാനൂര്‍ പോലീസ് അറസ്റ്റുചെയ്തു. കാരക്കോണം കടയറ പുത്തന്‍വീട്ടില്‍ കൃഷ്ണന്‍കുട്ടി (60) ആണ് അറസ്റ്റിലായത്. സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന 26-കാരിയുടെ പരാതിയിലാണ് അറസ്റ്റ്. കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടെ തമ്പാനൂരില്‍ വച്ച് പ്രതി യുവതിക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്നും ശരീരത്തില്‍ പിടിച്ചുവെന്നുമുള്ള പരാതിയിലായിരുന്നു അന്വേഷണം. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read Moreഎപിപി അനീഷ്യയുടെ ആത്മഹത്യ: ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ പുരോഗതിയില്ല
കൊല്ലം: പരവൂർ മുനിസിഫ് കോടതിയിലെ എപിപി എസ്. അനീഷ്യ ജീവനൊടുക്കിയ സംഭവത്തിൽ മജിസ്ട്രേട്ടുമാരുടെ മൊഴിയെടുക്കാൻ നീക്കം. വകുപ്പുതല അന്വേഷണം നടത്തുന്ന ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻസ് ( ഹെഡ്ക്വാർട്ടേഴ്സ് ) കെ. ഷീബ ഇതിനായി ഹൈക്കോടതി രജിസ്ട്രാറുടെ അനുമതി തേടി. അനുമതി ലഭിച്ചാലുടൻ മൊഴി രേഖപ്പെടുത്തുമെന്നാണ് വിവരം. കഴിഞ്ഞ മാസം 23 – നാണ് ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ റ്റി.എ. ഷാജി വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടത്. 14 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം എന്നായിരുന്നു നിർദശം. ഇതിന്റെ ഭാഗമായി ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു എന്നാണ് വിവരം. മജിസ്ട്രേട്ടുമാരുടെ മൊഴികൾ കൂടി രേഖപ്പെടുത്തിയാലേ അന്വേഷണം പൂർത്തിയാകുകയുള്ളൂ. അതിനു ശേഷമായിരിക്കും അന്തിമ റിപ്പോർട്ട് സമർപ്പിക്കുക. അതേസമയം സംഭവത്തിൽ ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണത്തിൽ ഒട്ടും പുരോഗതില്ലാത്ത അവസ്ഥയാണ്. ആരോപണ വിധേയരായ കൊല്ലത്ത ഡെപ്യൂട്ടി ഡയറക്ടർ ഒഫ് പ്രോസിക്യൂഷൻ അബ്ദുൾ ജലീൽ, പരവൂർ…
Read More