കൊല്ലം: സ്ഥിരമായി വൈകി ഓടുന്ന ഇന്റർസിറ്റി എക്സ്പ്രസിനെ കടത്തിവിടാനായി വഞ്ചിനാട് എക്സ്പ്രസ് വിവിധ സ്റ്റേഷനുകളിൽ പിടിച്ചിടുന്നത് യാത്രക്കാരെ വലയ്ക്കുന്നു.രാവിലത്തെ ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസ് മിക്ക ദിവസവും അര മണിക്കൂറിലധികം വൈകിയാണ് ഓടുന്നത്. അതേസമയം കൃത്യമായി ഓടുന്ന എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസിനെ പല സ്റ്റേഷനിലും പിടിച്ചിട്ട ശേഷം ഇന്റർസിറ്റി കടത്തി വിടുന്നതാണ് യാത്രക്കാരുടെ പ്രതിഷേധത്തിന് കാരണമായിട്ടുള്ളത്. വഞ്ചിനാടിലെ യാത്രക്കാർ പല സ്റ്റേഷനുകളിലും വണ്ടി പുറപ്പെടുന്നതും കാത്തുകിടക്കേണ്ട അവസ്ഥയാണ്. ഫ്രണ്ട്സ് ഓൺ റെയിൽസ് അടക്കമുള്ള യാത്രക്കാരുടെ സംഘടനകൾ ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിവിഷണൽ റെയിൽവേ മാനേജർക്ക് അടക്കം നിവേദനം നൽകിയെങ്കിലും അനുകൂലമായ ഒരു നടപടിയും നാളിതുവരെയും ഉണ്ടായിട്ടില്ല. മിക്ക ദിവസവും വഞ്ചിനാട് എക്സ്പ്രസ് രാവിലെ കൃത്യസമയത്തും ഏതാനും മിനിട്ടുകൾക്ക് മുമ്പും കായംകുളം സ്റ്റേഷനിൽ എത്താറുണ്ട്. പിന്നീട് ഇന്റർസിറ്റി എക്സ്പ്രസ് കടന്നു പേകാനായി അര മണിക്കൂറോളം വഞ്ചിനാട് കായംകുളത്ത് നിർത്തിയിടുകയാണ് പതിവ്. റെയിൽവേയുടെ…
Read MoreCategory: Kollam
യാത്രക്കാരുടെ തിരക്ക്: കൂടുതൽ സ്പെഷൽ ട്രെയിനുകളുമായി റെയിൽവേ
കൊല്ലം: യാത്രക്കാരുടെ തിരക്ക് ഒഴിവാക്കാൻ കൂടുതൽ സ്പെഷൽ ട്രെയിനുകൾ ഏർപ്പെടുത്തി റെയിൽവേ. ഇതിന്റെ ഭാഗമായി ദക്ഷിണ റെയിൽവേ കന്യാകുമാരി – ചെന്നൈ എഗ്മോർ റൂട്ടിൽ നാളെ സൂപ്പർ ഫാസ്റ്റ് സ്പെഷൽ ട്രെയിൻ സർവീസ് നടത്തും. ഈ വണ്ടി നാളെ രാവിലെ 8.30 ന് കന്യാകുമാരിയിൽ നിന്ന് പുറപ്പെടും. തിരികെ അഞ്ചിന് ഉച്ചയ്ക്ക് ഒന്നിന്ന് ചെന്നൈ എഗ്മോറിൽ നിന്ന് കന്യാകുമാരിക്കും സർവീസ് നടത്തും. കോയമ്പത്തൂർ -ചെന്നൈ എഗ്മോർ സൂപ്പർ ഫാസ്റ്റ് സ്പെഷൽ നാളെ രാത്രി 11.30 ന് കോയമ്പത്തൂരിൽ നിന്ന് പുറപ്പെടും. അഞ്ചിന് രാവിലെ പത്തിന് തിരികെ ചെന്നൈ എഗ്മോറിൽ നിന്ന് കോയമ്പത്തൂരിനും സർവീസ് നടത്തും. ടാറ്റാ നഗർ – എറണാകുളം റൂട്ടിൽ വീണ്ടും പ്രതിവാര സ്പെഷൽ ട്രെയിൻ ഓടിക്കാൻ തെക്ക് കിഴക്കൻ റെയിൽവേയും തീരുമാനിച്ചു.അഞ്ച്, 12 തീയതികളിൽ ടാറ്റാ നഗറിൽ നിന്ന് രാവിലെ 5.15 ന് പുറപ്പെടുന്ന…
Read Moreമാവേലി എക്സ്പ്രസിൽനിന്നു തെറിച്ചുവീണു; കൊല്ലം സ്വദേശിയായ യുവാവിനു ഗുരുതര പരിക്ക്
തൃക്കരിപ്പൂർ: ട്രെയിൻ യാത്രയ്ക്കിടെ ഇന്നലെ രാത്രി തെറിച്ചുവീണ കൊല്ലം സ്വദേശിയായ യുവാവിനെ വടക്കേ കൊവ്വലിനടുത്ത് ഗുരുതര പരിക്കോടെ കണ്ടെത്തി. കൊല്ലം കരുനാഗപ്പള്ളി തുണ്ടുവിള സ്വദേശി ലിജോ ഫെർണാണ്ടസിനെ (33) ആണ് തലയ്ക്കും കാലിന്റെ എല്ലിനും പൊട്ടലുകളോടെ കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നുരാവിലെ നാട്ടുകാർ തൃക്കരിപ്പൂർ അഗ്നിരക്ഷാസേനയിൽ വിവരമറിയിക്കുകയായിരുന്നു. ആദ്യം തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലുമെത്തിച്ചു. ഇന്നലെ രാത്രി മംഗളൂരുവിൽ നിന്നു കൊല്ലത്തേക്കുള്ള യാത്രയ്ക്കിടയിൽ മാവേലി എക്സ്പ്രസ് ട്രെയിനിൽ നിന്നു യുവാവ് വീണതായ വിവരം ലഭിച്ച ഉടൻ പിലിക്കോട് മുതൽ പയ്യന്നൂർ വരെ പാളത്തിനരികിൽ നാട്ടുകാരും പോലീസും മൂന്നു മണിക്കൂറോളം തെരച്ചിൽ നടത്തിയിരുന്നു. രാത്രി ഏഴോടെ ചെറുവത്തൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയതിനുശേഷം യാത്ര തുടർന്ന മാവേലി എക്സ്പ്രസിൽ നിന്നു വീണതായി ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ വിവരം നൽകുകയായിരുന്നു.…
Read Moreഎപിപി അനീഷ്യയുടെ ആത്മഹത്യ: പന്ത്രണ്ട് ദിവസത്തിന് ശേഷം ആരോപണവിധേയർക്ക് സസ്പെൻഷൻ
കൊല്ലം: പരവൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ എപിപി എസ്. അനീഷ്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയരായ രണ്ട് ഉദ്യോഗസ്ഥർക്ക് ഒടുവിൽ സസ്പെൻഷൻ. കൊല്ലത്തെ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻസ് അബ്ദുൾ ജലീൽ, പരവൂർ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലെ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.ആർ. ശ്യാം കൃഷ്ണ എന്നിവരെയാണ് ആഭ്യന്തര വകുപ്പ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. അനീഷ്യയുടെ മരണം നടന്ന് 12-ാം ദിവസമാണ് സസ്പെൻഷൻ നടപടി. ജി.എസ്. ജയലാൽ എംഎൽഎ വിഷയം നിയമസഭ യിൽ സബ്മിഷനായി ഉന്നയിച്ചതിന് പിന്നാലെ ധൃതിപിടിച്ചാണ് സസ്പെൻഷൻ ഉത്തരവ് ഇറക്കിയതെന്ന് ഇതിൽ നിന്നു വ്യക്തമാണ്. കഴിഞ്ഞ മാസം 21നാണ് അനീഷ്യ ജീവനൊടുക്കിയത്. 23ന് ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻസ് ടി.എ. ഷാജി സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. ഡെപ്യൂട്ടി ഡയറക്ടർ ഒഫ് പ്രോസിക്യൂഷൻസ് (ഹെഡ്ക്വാർട്ടേഴ്സ്) കെ.…
Read Moreവീട് വാടകയ്ക്കെടുത്ത് കഞ്ചാവ് വില്പന; പ്രതിക്ക് രണ്ടു വർഷം കഠിന തടവ്
പറവൂർ: കഞ്ചാവ് വില്പന നടത്തിയ കേസിലെ പ്രതി ഒറീസ സ്വദേശി രഞ്ജിത്ത് പ്രദാനെ (38) രണ്ടു വർഷം കഠിന തടവിന് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടത ജഡ്ജി മുജീബ് റഹ്മാൻ ശിക്ഷിച്ചു. 25,000 രൂപ പിഴയുമൊടുക്കണം. 2018 ജൂലൈ 23 നാണ് കേസിനാസ്പദമായ സംഭവം. കോതമംഗലം നെല്ലിക്കുഴി മനക്കപ്പടി കവലയിൽ വീട് വാടകയ്ക്കെടുത്ത് കഞ്ചാവ് വില്പന നടത്തി വരികയായിരുന്ന ഇയാളെ കോതമംഗലം പോലീസ് ഇൻസ്പെക്ടർ ബേസിൽ തോമസാണ് പിടികൂടിയത്. കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് ഇൻസ്പെക്ടർ അഗസ്റ്റിൻ മാത്യു ആണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ എൻ.കെ. ഹരി ഹാജരായി
Read Moreഎപിപി ജീവനൊടുക്കിയ സംഭവം: രണ്ട് അന്വേഷണവും പുരോഗമിക്കുന്നു; ബന്ധുക്കളുടെ മൊഴിയെടുക്കൽ പൂർത്തിയായി
കൊല്ലം: പരവൂർ മുനിസിഫ് മജിസ്ട്രേറ്റ് കോടതിയിലെ എപിപി ജീവനൊടുക്കിയ സംഭവത്തിൽ രണ്ട് അന്വേഷണങ്ങളും പുരോഗമിക്കുന്നു.ക്രൈംബ്രാഞ്ച് അന്വേഷണം രണ്ട് ദിവസമായി തുടരുകയാണ്. എസിപി എൻ.ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘം അനീഷ്യയുടെ ബന്ധുക്കളിൽ നിന്ന് മൊഴിയെടുക്കുന്നത് പൂർത്തിയാക്കി. പരവൂർ പോലീസ് കൈമാറിയ അനീഷ്യയുടെ ഡയറി കുറിപ്പുകളും വാട്സ് ആപ്പ് സന്ദേശങ്ങൾ അടങ്ങിയ മൊബൈൽ ഫോണും ക്രൈംബ്രാഞ്ച് സംഘം ശാസ്ത്രീയ പരിശോധനകൾക്ക് അയക്കും. അഭിഭാഷകർ, കോടതി ജീവനക്കാർ തുടങ്ങിയവരിൽ നിന്നും ഉദ്യോഗസ്ഥർ മൊഴികൾ ശേഖരിക്കും. സിറ്റി പോലീസ് കമ്മീഷണർ വിവേക് കുമാറിന്റെ നിർദേശാനുസരണം ആയിരിക്കും ആരോപണ വിധേയരായ ഉദ്യോഗസ്ഥരിൽ നിന്ന് സംഘം മൊഴിയെടുക്കുക. അസ്വാഭാവിക മരണത്തിനാണ് പരവൂർ പോലീസ് കേസ് എടുത്തിരുന്നത്. ഇതിന്റെ ചുവട് പിടിച്ചാണ് ക്രൈംബ്രാഞ്ചും അന്വേഷണം നടത്തുന്നത്. ആത്മഹത്യാ പ്രേരണ അടക്കമുള്ള വകുപ്പുകൾ ഉൾക്കൊള്ളിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ ഉദ്യോഗസ്ഥർക്ക് ആശങ്കയുണ്ട്. ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷന്റെ നിർദേശാനുസരണം ഡെപ്യൂട്ടി…
Read Moreഎപിപി അനീഷ്യയുടെ ആത്മഹത്യ: രാഷ്ട്രീയ വിവാദവും കൊഴുക്കുന്നു
കൊല്ലം: പരവൂർ മുനിസിഫ് മജിസ്ട്രേറ്റ് കോടതിയിലെ എപിപിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയത്തിൽ രാഷ്ട്രീയ വിവാദവും കൊഴുക്കുന്നു. സിപിഎം അനുകൂല സംഘടനയായ ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയനും പ്രസ്താവനയുമായി രംഗത്ത് വന്നതോടെയാണ് സംഭവത്തിന് രാഷ്ട്രീയ മാനം കൈവന്നിട്ടുള്ളത്. അനീഷ്യയുടെ സഹപ്രവർത്തകനായ എപിപിയുടെയും മറ്റൊരു ഉദ്യോഗസ്ഥന്റെ മാനസിക പീഡനവും പരസ്യ അവഹേളനവും സഹിക്കാതെയാണ് താൻ മരിക്കുന്നതെന്ന അനീഷ്യയുടെ വെളിപ്പെടുത്തൽ ഇതിനകം പുറത്ത് വന്നിട്ടുള്ളതാണെന്ന് ലോയേഴ്സ് യൂണിയൻ പ്രസ്താവനയിൽ പറയുന്നു. ഇവരെ സസ്പെൻഡ് ചെയ്ത് നീതിപൂർവക അന്വേഷണം നടത്തണമെന്നാണ് യൂണിയന്റെ ആവശ്യം. അനീഷ്യയുടെ ഡയറി കുറിപ്പുകളും മരണ മൊഴിയുടെ രൂപത്തിൽ പരവൂർ മജിസ്ട്രേറ്റിന് അയച്ച വാട്സ് ആപ്പ് സന്ദേശവും ഇവരുടെ പങ്കിലേക്ക് വിരൽ ചൂണ്ടുന്ന നിർണായക തെളിവുകളാണെന്നും യൂണിയൻ ചൂണ്ടിക്കാട്ടി. വസ്തുത ഇതായിരിക്കെ മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് അനീഷ്യയെ കൊല്ലത്തെ ഒരു പബ്ലിക് പ്രോസിക്യൂട്ടർ ഭീഷണിപ്പെടുത്തി എന്ന പ്രചാരണമുണ്ടായി. കൊല്ലത്തെ…
Read Moreസ്ത്രീ സുരക്ഷയ്ക്ക് മഹിളാമൈത്രി, യോധിനി പദ്ധതികൾ; തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ 13. 50 ശതമാനം വരുമാന വർധന
കൊല്ലം: തിരുവനന്തപുരം റെയിൽവേ ഡിവിഷന്റെ മൊത്ത വരുമാനത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 13.50 ശതമാനം വർധന. ഡിവിഷണൽ റെയിൽവേ മാനേജർ ഡോ. മനീഷ് തപ്ലയാലാണ് ഇക്കാര്യം വ്യക്തമാക്കിയത്. യാത്രക്കാരുടെ എണ്ണത്തിലും അതുവഴിയുള്ള വരുമാനത്തിലുമാണ് ഏറ്റവും കൂടുതൽ വർധന ഉണ്ടായിട്ടുള്ളത് – 16.90 ശതമാനം. 47 സ്റ്റേഷനുകളിൽ പാർക്കിംഗ് ഏരിയകൾ വിപുലീകരിച്ചു. 92104 ചതുരശ്ര മീറ്ററിലെ വികസനത്തിന് പുറമേ 50737 ചതുരശ്ര മീറ്റർ കൂടി പാർക്കിംഗിനായി ഏർപ്പെടുത്തിയപ്പോൾ അതുവഴിയും വരുമാനത്തിൽ വളർച്ച ഉണ്ടായതായി ഡിആർഎം ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷത്തിൻ്റെ തുടക്കത്തിൽ 11 സ്റ്റേഷനുകളിൽ എയർ കണ്ടീഷൻ ചെയ്ത വെയിറ്റിംഗ് ഹാളുകൾ ആരംഭിക്കുകയുണ്ടായി. നാല് സ്റ്റേഷനുകളിൽ കൂടി ഏസി വെയിറ്റിംഗ് ഹാളുകൾ ഉടൻ ആരംഭിക്കും. 37 സ്റ്റേഷനുകളിലായി 136 കാറ്ററിംഗ് സ്റ്റാളുകൾ പ്രവർത്തിക്കുന്നുണ്ട്. അടുത്ത ഘട്ടത്തിൽ വിവിധ സ്റ്റേഷനുകളിലായി 15 സ്റ്റാളുകൾ കൂടി പ്രവർത്തനം ആരംഭിക്കും.ശബരിമല സീസണിൽ 275 പ്രത്യേക…
Read Moreഎപിപിയുടെ ആത്മഹത്യ: ക്രൈംബ്രാഞ്ച് അന്വേഷണം ഉടൻ; ഫോണിലെ ഉള്ളടക്കം നിർണായകം
കൊല്ലം: പരവൂർ മുൻസിഫ് മജിസ്ട്രേട്ട് കോടതിയിലെ എപിപി എസ്. അനീഷ്യ ജീവനൊടുക്കിയ സംഭവത്തിലെ ക്രൈംബ്രാഞ്ച് അന്വേഷണം ഉടൻ ആരംഭിക്കും. സിറ്റി ക്രൈംബ്രാഞ്ച് എസിപി സക്കറിയ മാത്യുവിനാണ് അന്വേഷണ ചുമതല നൽകിയിട്ടുള്ളത്. അന്വേഷണ സംഘത്തിൽ ആരെയൊക്കെയാണ് ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് സിറ്റി പോലീസ് കമ്മീഷണർ വിവേക് കുമാറിന്റെ ഉത്തരവിൽ പറയുന്നില്ല. ഇക്കാര്യത്തിൽ കൂടി തീരുമാനം ഉണ്ടായ ശേഷമായിരിക്കും അന്വേഷണം തുടങ്ങുക. കേസ് സംബന്ധമായ ഫയലുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരവൂർ പോലീസ് ഇന്നു തന്നെ ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറും എന്നാണ് വിവരം. ഇതിൽ അനീഷ്യയുടെ ആത്മഹത്യാ കുറിപ്പ്, ഡയറിക്കുറിപ്പുകൾ, ബന്ധുക്കളുടെ മൊഴികൾ, മൊബൈൽ ഫോൺ എന്നിവയും ഉൾപ്പെടും. അതേ സമയം സംഭവത്തിൽ ആരോപണ വിധേയരായ എപിപി, ഡിഡിപി എന്നിവർക്കെതിരേ നടപടി വന്നേക്കും എന്ന സൂചനയുമുണ്ട്. ഇവരെ സസ്പെൻഡ് ചെയ്ത് അന്വേഷണം നടത്തണമെന്നാണ് കൊല്ലം ബാർ അസോസിയേഷന്റെ ആവശ്യം. ഇരുവരെയും ബഹിഷ്കരിക്കാനും അസോസിയേഷൻ ജനറൽ…
Read Moreകെഎസ്ആർടിസി ഡ്രൈവേഴ്സ് ദിനം ആഘോഷിക്കും: മികച്ച ഡ്രൈവർമാരെ ആദരിക്കും
ചാത്തന്നൂർ: കെഎസ്ആർടിസി 24 – ന് ഡ്രൈവേഴ്സ് ദിനം ആഘോഷിക്കും. റോഡ് സുരക്ഷ സംരംഭങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഓൾ സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് യൂണിയൻ കഴിഞ്ഞദിവസം ഇറക്കിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ആർടിസി റോഡ് സുരക്ഷാ ദിനാഘോഷം നടത്തുന്നത്. ദിനാഘോഷത്തിന്റെ ഭാഗമായി ഓരോ യൂണിറ്റുകളിലും മികച്ച മൂന്ന് ഡ്രൈവർമാരെ തെരഞ്ഞെടുത്ത് അനുമോദിക്കും. ഓരോ ലിറ്റർ ഡീസലിനും പരമാവധി കിലോമീറ്റർ നേടിയവർ ( കെ എം പി എൽ) ഓരോ കിലോമീറ്ററിനും പരമാവധി വരുമാനം (ഇ പി കെ എം) ഇപി എൽ, ഇപി ബി തുടങ്ങിയ മാനദണ്ഡങ്ങളാണ് പ്രധാനമായും മികച്ച ഡ്രൈവർമാർക്ക് വേണ്ടത്. കൂടാതെ സർവീസ് കാലയളവിലെ അപകടരഹിത ഡ്രൈവിംഗ്, അച്ചടക്ക നടപടി നേരിടാത്തവർ, യാത്രക്കാരിൽ നിന്നും യാതൊരു പരാതിയും ഉണ്ടായിട്ടില്ലാത്തവർ, പ്രതിമാസം കുറഞ്ഞത് 24 ഡ്യൂട്ടിയെങ്കിലും ചെയ്തിട്ടുള്ളവർ ഇവയും മികച്ച ഡ്രൈവർമാരെ തെരഞ്ഞെടുക്കുന്നതിന് പരിഗണിക്കും. ജില്ലാ ഓഫീസറുടെ…
Read More