കൊല്ലം: ആര്യങ്കാവ് അമ്പനാട് എസ്റ്റേറ്റില്‍ ഷെഡിന് മുകളില്‍ മരം വീണ് തൊഴിലാളി മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. തമിഴ്നാട് സ്വദേശി മണിയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം. ഗ്രാമ്പൂ, കുരുമുളക് വിളവെടുക്കാന്‍ എത്തിയ തൊഴിലാളികള്‍ താമസിക്കാന്‍ എസ്റ്റേറ്റിനുള്ളില്‍ താല്കാലികമായി നിര്‍മിച്ച ഷെഡിന് മുകളിലേക്കാണ് ശക്തമായ കാറ്റില്‍ മരം പിഴുതു വീണത്. ഉറക്കത്തിലായിരുന്ന മണിയുടെ പുറത്താണ് മരം പതിച്ചത്.ഗുരുതര പരിക്കേറ്റ മണി പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുവരവേ മരിച്ചു. പരിക്കേറ്റ മറ്റുള്ളവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read MoreCategory: Kollam
സ്കൂൾ വിദ്യാർഥിനിയെ ആക്രമിച്ച് കമ്മൽ കവർന്നു; ആക്രമണം നടത്തിയത് ബൈക്കിലെത്തിയ രണ്ടംഗസംഘം
കൊട്ടാരക്കര: ട്യൂഷനു പോവുകയായിരുന്ന സ്കൂൾ വിദ്യാർഥിനിയെ അക്രമിച്ച് കമ്മൽ കവർന്നു.പരിക്കേറ്റ വിദ്യാർഥിനി ചികിൽസയിലാണ്. ഇന്ന് രാവിലെ 6.30 ന് കൊട്ടാരക്കര – ഓയൂർ റോഡിൽ കുരിശിൻമൂടിന് സമീപമാണ് സംഭവം. ഒൻപതാം ക്ലാസിൽ പഠിക്കുന്ന 14 കാരിക്കു നേരെയാണ് ആക്രമണമുണ്ടായത്. നടന്നു പോകുമ്പോൾ ബൈക്കിൽ പിന്നാലെയെത്തിയ രണ്ടു പേരാണ് ആക്രമണം നടത്തിയത്. പരിക്കുപറ്റി നിലത്തു വിണപ്പോൾ കമ്മലുകൾ ഊരിയെടുത്ത് മോഷ്ടാക്കൾ കടന്നു കളഞ്ഞു.റോഡിൽ കിടന്ന കുട്ടിയെ അതു വഴി വന്നവരാണ് ആശുപത്രിയിലെത്തിച്ചത്. പെൺകുട്ടിയുടെ മുഖത്തും കൈകളിലും ആക്രമിച്ചതിന്റെയും റോഡിൽ വീണതിന്റെയും പാടുകളുണ്ട്. കുട്ടിയുടെ മൊഴി ശേഖരിച്ചും സിസിടിവി കാമറകൾ കേന്ദ്രീകരിച്ചും പൂയപ്പള്ളി പോലീസ് പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
Read Moreട്രെയിനുകളിൽ കോച്ചുകൾ കൂട്ടാൻ മുന്നൊരുക്കം; കൊല്ലം-ചെങ്കോട്ട റൂട്ടിൽ ട്രയൽ റൺ ഇന്നുമുതൽ
എസ്.ആർ. സുധീർ കുമാർകൊല്ലം: ചെന്നൈയിൽനിന്ന് പുനലൂർ വഴി കൊല്ലത്തിന് എത്തുന്ന ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള ട്രയൽ റൺ ഇന്ന് മുതൽ 12 വരെ നടക്കും. ചെങ്കോട്ട- കൊല്ലം റൂട്ടിലാണ് ട്രയൽ റൺ നടക്കുന്നത്. ഇന്ന് അഞ്ച് തവണയും നാളെയും മറ്റന്നാളും എട്ട് തവണയുമാണ് ഇരു ദിശകളിലായി പരീക്ഷണ ഓട്ടം ക്രമീകരിച്ചിരിക്കുന്നത്. 22 എൽഎച്ച്ബി കോച്ചുകളും മുമ്പിലും പിന്നിലും എൻജിനുകളുമുള്ള വണ്ടിയാണ് പരീക്ഷണ ഓട്ടം നടത്തുന്നത്. റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡാർഡ് ഓർഗനൈസേഷനിലെ ലക്നൗവിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് പരീക്ഷണ ഓട്ടത്തിന് നേതൃത്വം നൽകുന്നതെന്ന് മധുര റെയിൽവേ ഡിവിഷൻ അധികൃതർ അറിയിച്ചു. പരീക്ഷണ ഓട്ടം നടത്തുന്ന വണ്ടിയിൽ യാത്രക്കാർ ഉണ്ടാകില്ല. കോച്ചുകളിൽ അനുവദനീയമായ യാത്രക്കാരുടെ എണ്ണത്തിന്റെ ഭാരത്തിന് ആനുപാതികമായി മണൽച്ചാക്കുകൾ നിറച്ചാണ് വണ്ടി ഓടിക്കുന്നത്. റെയിൽവേയുടെ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഓപ്പറേറ്റിംഗ്, ടെലികമ്യൂണിക്കേഷൻസ്, സിഗ്നലിംഗ് വിഭാഗങ്ങളിലെ സാങ്കേതിക വിദഗ്ധർ പരീക്ഷണ…
Read Moreപോലീസ് ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ചനിലയിൽ; അവധികഴിഞ്ഞ് ജോലിക്കുപോയ സിജുവിനെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു
കൊട്ടിയം: പോലീസ് ഉദ്യോഗസ്ഥനെ സ്വകാര്യ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൂയപ്പള്ളി പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് സി പി ഒ, മുഖത്തല കീഴവൂർ സ്മിത മന്ദിരത്തിൽ എ.സിജു (37) വാണ് മരിച്ചത്. കഴിഞ്ഞ നവംബർ 3 മുതൽ സിജു അവധിയിലായിരുന്നു. അവധി കഴിഞ്ഞ് ശനിയാഴ്ച ജോലിയിൽ പ്രവേശിക്കുന്നതിനായി വീട്ടിൽനിന്നിറങ്ങിയതായിരുന്നു. അതിന് ശേഷം സിജുവിനെക്കുറിച്ച് വിവരമൊന്നുമില്ലായിരുന്നു. ഭാര്യ പൂയപ്പള്ളി പോലീസ് സ്റ്റേഷനിൽ വിളിച്ച് അന്വേഷിച്ചപ്പോൾ ജോലിക്ക് എത്തിയിട്ടില്ലെന്നറിഞ്ഞു. തുടർന്ന് സൈബർ സെൽ മുഖേന സിജുവിന്റെ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ കൊല്ലം ടൗണിലാണെന്നറിഞ്ഞു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് കൊല്ലം പായിക്കടയിലെ ഒരു ലോഡ്ജ്മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റിയ മൃതദേഹം ഇന്ന് പോസ്റ്റ്മോമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംസ്കാരം ഇന്ന്. ഭാര്യ ഹരിത. പന്ത്രണ്ടും ഏഴും വയസുള്ള രണ്ട് പെൺമക്കളുണ്ട്.
Read Moreമദ്യപിച്ചെത്തി ഭാര്യയെ ക്രൂരമായി മർദിച്ച് വധിക്കാൻ ശ്രമം; കൊല്ലം രതീഷ് പോലീസ് പിടിയിൽ
മാന്നാർ: മദ്യപിച്ചെത്തി ഭാര്യയെ ക്രൂരമായി മർദിച്ച് വധിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ പോലീസ് പിടികൂടി. കൊല്ലം കുളത്തൂര്‍ കരിക്കകം സന്തോഷ് ഭവനത്തില്‍ ഷൈനുവിനെ (രതീഷ്-39) യാണ് മാന്നാര്‍ പോലീസ് അറസ്റ്റു ചെയ്തത്. ഇയാളുടെ ഭാര്യയായ തൃപ്പെരുന്തുറ കൊറ്റോട്ടുകാവില്‍ രാജിയെ ക്രൂരമായി മർദിച്ചതിനും കൊലപ്പെടുത്താൻ ശ്രമിച്ചതിനുമാണ് ഇയാള്‍ക്കെതിരേ കേസെടുത്തത്. മാവേലിക്കര എഫ്സിഐ ഗോഡൗണിലെ തൊഴിലാളിയായ ഇയാള്‍ കാറില്‍ മദ്യവുമായി വീട്ടിലെത്തിയത് രാജി ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതനായി ഇയാള്‍ രാജിയെ ക്രൂരമായി മര്‍ദിച്ചു. ബഹളം കേട്ട് പരിസരവാസികളും ബന്ധുമിത്രാദികളും എത്തിയപ്പോള്‍ വെട്ടുകത്തിയുമായി ഇവര്‍ക്ക് നേരെ അടുത്തു. കൂടാതെ വെട്ടുകത്തി രാജിയുടെ കഴുത്തില്‍വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. സംഭവം അറിഞ്ഞത്തിയ പൊലീസ് സംഘം ഇയാളെ കീഴ്പ്പെടുത്തി വെട്ടുകത്തിയും ഹുക്കും വീട്ടില്‍ നിന്നും കണ്ടെടുത്തു. സ്ഥിരം മദ്യപാനിയായ ഇയാള്‍ക്കെതിരെ മുമ്പും പരാതി ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. മാന്നാര്‍ എസ് എച്ച് ഒ ജോസ് മാത്യു,…
Read Moreശബരിമല സ്പെഷൽ വന്ദേഭാരത് വീണ്ടും
കൊല്ലം: ശബരിമല സ്പെഷലായി ചെന്നൈ-കോട്ടയം -ചെന്നൈ റൂട്ടിൽ ഓടിയ വന്ദേ ഭാരത് എക്സ്പ്രസ് വീണ്ടും സർവീസ് നടത്താൻ റെയിൽവേ. ഈ മാസം ഏഴ്, 14ന് ചെന്നൈയിൽനിന്ന് കോട്ടയത്തേയ്ക്ക് സർവീസ് നടത്തും. കോട്ടയത്ത് നിന്നു തിരികെ ചെന്നൈയിലേയ്ക്കുള്ള സർവീസ് എട്ട്, 15ന് ആണ്. ചെന്നൈ-കോട്ടയം സർവീസ് പുലർച്ചെ 4.30 ന് പുറപ്പെട്ട് വൈകുന്നേരം 4.15 ന് കൊല്ലത്ത് എത്തും. മടക്ക സർവീസ് പുലർച്ചെ 4.40 ന് കോട്ടയത്ത് നിന്ന് പുറപ്പെട്ട് വൈകുന്നേരം 5.15ന് ചെന്നെയിൽ എത്തുന്ന രീതിയിലാണ് സമയക്രമം. പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം നോർത്ത് എന്നിവിടങ്ങളിലാണ് കേരളത്തിൽ സ്റ്റോപ്പുള്ളത്. റിസർവേഷൻ ആരംഭിച്ചതായി ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു.
Read Moreലോറികൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കൊല്ലം: കൊല്ലം ബൈപ്പാസിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ട്രെയിലർ ലോറിയും മിനിലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മിനി ലോറി ഡ്രൈവർ അയത്തിൽ സ്വദേശി നിഷാദാണ് (34) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.45ന് കൊല്ലം ബൈപ്പാസിൽ മങ്ങാട് ഭാഗത്താണ് അപകടമുണ്ടായത്. കടവൂർ ഭാഗത്ത് നിന്നു വന്ന ട്രെയിലർ ലോറി എതിരെ വന്ന മിനി ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ മുൻഭാഗം പൂർണമായും തകർന്ന മിനിലോറിയിൽ കുടുങ്ങിയ നിഷാദിനെ കിളികൊല്ലൂർ പോലീസും കടപ്പാക്കടയിൽ നിന്ന് എത്തിയ ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Moreനിയന്ത്രണം വിട്ട ആംബുലൻസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
കൊല്ലം: കുഞ്ഞുമായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് പോയ ആംബുലൻസ് നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രികനായ കുമ്പളം കുന്നത്തുവീട്ടിൽ ആൽബിൻ (57) മരിച്ചു. ഇന്നലെ രാത്രി ഒമ്പതിന് കൊല്ലം – തിരുവനന്തപുരം ദേശീയപാതയിൽ കേരളപുരം ജംഗ്ഷനിലായിരുന്നു അപകടം. കേരളപുരം മണ്ഡലം ജംഗ്ഷൻ ബിബിൻ നിവാസിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ആൽബിൻ. അപകടത്തിന് ശേഷം ആംബുലൻസ് നിരവധി തവണ കരണം മറിഞ്ഞ് ഓട്ടോകളും കൈവരികളും ഇടിച്ച് തകർത്ത് മറിയുകയുണ്ടായി. ആംബുലൻസിലുണ്ടായിരുന്നവർക്കും ആംബുലൻസ് ഡ്രൈവർ പെരുമ്പുഴ മുണ്ടയ്ക്കൽ സ്വദേശി അഭിഷേകിനും (24) പരിക്കേറ്റു. ഇവരെ കൊല്ലത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്നു ആംബുലൻസ്. നിർമലയാണ് ആൽബിന്റെ ഭാര്യ. മക്കൾ: -സീബ, സിബിൻ.
Read Moreരാജ്യത്തെ പ്രഥമ അമൃത് ഭാരത് എക്സ്പ്രസ് 30 മുതൽ സർവീസ് തുടങ്ങിയേക്കും
കൊല്ലം: വന്ദേ ഭാരതിന് ശേഷം റെയിൽവേ അവതരിപ്പിക്കുന്ന അമൃത് ഭാരത് എക്സ്പ്രസിന്റെ രാജ്യത്തെ ആദ്യ സർവീസ് 30 ന് ആരംഭിക്കുമെന്ന് സൂചന. ഡൽഹിയിൽ നിന്ന് അയോധ്യ വഴി ബിഹാറിലെ ദർഭംഗയിലേയ്ക്കാണ് ആദ്യ ടെയിൻ. ഇതിന്റെ ഫ്ലാഗ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. അമൃത ഭാരത് എക്സ്പ്രസിന്റെ രണ്ട് റേക്കുകളുടെ നിർമാണം പൂർത്തിയായി എന്നാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. അങ്ങനെയെങ്കിൽ രണ്ടാമത്തെ റേക്ക് ദക്ഷിണ റെയിൽവേയ്ക്ക് ആയിരിക്കും എന്നാണ് വിവരം. ഇതിന്റെ റൂട്ട് കൂടി നിശ്ചയിച്ചാൽ രണ്ട് വണ്ടികളുടെയും ഉദ്ഘാടനം ഒരു ദിവസം തന്നെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനുള്ള സാധ്യതയുമുണ്ട്. ചെലവ് കുറഞ്ഞ ദീർഘ ദൂര യാത്ര എന്നതാണ് അമൃത് ഭാരത് എക്സ്പ്രസിലൂടെ റെയിൽവേ വിഭാവന ചെയ്യുന്നത്.വന്ദേ ഭാരതിന്റെ പുഷ്പുൾ- സ്ലീപ്പർ പതിപ്പാണ് അമൃത് ഭാരത്. രണ്ട് അറ്റത്തും ഒരോ എൻജിൻ വീതം…
Read Moreകെഎസ്ആർടിസിയിൽ 2024 മുതൽ മലയാള ഭാഷ മാത്രം
ചാത്തന്നൂർ : പുതിയ വർഷം മുതൽ കെഎസ്ആർടിസിയിൽ കേരളത്തിന്റെ ഔദ്യോഗിക ഭാഷയായ മലയാളം മാത്രം. സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷ പൂർണമായും മലയാളമായിരിക്കണമെന്ന പ്രഖ്യാപിതലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഭരണ രംഗത്ത് 2022 ലെ ലിപിപരിഷ്കരണനിർദ്ദേശപ്രകാരമുള്ള ഫോണ്ടുകൾ ഉപയോഗിക്കേണ്ടതാണ്. ഇത് സംസ്ഥാന സർക്കാരിന്റെ വെബ് പോർട്ടലിൽ ലഭ്യമാണ് എന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. മലയാളം ദിനപത്രങ്ങൾക്ക് നല്കുന്ന പരസ്യം, ടെൻഡർ തുടങ്ങിയവ പോലും പൂർണമായും മലയാളത്തിലായിരിക്കണം. ഓഫീസ് മുദ്രകൾ, ഉദ്യോഗസ്ഥരുടെ പേരും ഔദ്യോഗിക പദവികളുമടങ്ങുന്ന തസ്തിക മുദ്രകൾ എന്നിവയും മലയാളത്തിൽ തയാറാക്കണം. ഹാജർ പുസ്തകം, റൂട്ട് രജിസ്റ്ററുകൾ, തുടങ്ങി എല്ലാ ഓഫീസ് രജിസ്റ്ററുകളും മലയാളത്തിൽ തയാറാക്കി മലയാളത്തിൽ തന്നെ രേഖപ്പെടുത്തണം. ബസുകളിലെ എല്ലാ ബോർഡുകളും ആദ്യ നേർ പകുതി മലയാളത്തിലും രണ്ടാം നേർപകുതി ഇംഗ്ലീഷിലുമായിരിക്കണം. കെഎസ്ആർടിസിയുടെ ഔദ്യോഗിക വാഹനങ്ങളുടെ മുൻ വശത്ത് മലയാളത്തിലും പിൻഭാഗത്ത്ഇംഗ്ലീഷിലും ഒരേ വലിപ്പത്തിൽ എഴുതിയ…
Read More