കൊല്ലം: റെയിൽ യാത്രികർക്ക് ക്രിസ്മസ്-പുതുവത്സര സമ്മാനമായി കന്യാകുമാരി-ബനാറസ് റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് ആരംഭിക്കാൻ റെയിൽവേ ബോർഡ് തീരുമാനം. കാശി തമിഴ് സംഗമം എക്സ്പ്രസ് എന്ന് പേരിട്ടിരിക്കുന്ന ട്രെയിൻ പ്രതിവാര സർവീസാണ് നടത്തുക. കന്യാകുമാരി -ബനാറസ് റൂട്ടിൽ വ്യാഴവും തിരികെ ബനാറസ് -കന്യാകുമാരി റൂട്ടിൽ ഞായറും ആണ് സർവീസ് നടത്തുക. ബനാറസ് -കന്യാകുമാരി റൂട്ടിൽ ആദ്യ ട്രെയിൻ ( നമ്പർ 16368 ) 24 – ന് വൈകുന്നേരം 4.20 ന് പുറപ്പെട്ട് മൂന്നാം ദിവസം രാത്രി ഒമ്പതിന് കന്യാകുമാരിയിൽ എത്തും. കന്യാകുമാരി-ബനാറസ് റൂട്ടിലെ ആദ്യ ട്രെയിൻ ( നമ്പർ 16367) 28- മുതലാണ് സർവീസ് ആരംഭിക്കുക. രാത്രി 8.30 ന് കന്യാകുമാരിയിൽ നിന്ന് പുറപ്പെടുന്ന വണ്ടി മൂന്നാം ദിവസം രാത്രി 11.35 ന് ബനാറസിൽ എത്തും. ഒരു ഏസി ഫസ്റ്റ് ക്ലാസ്, രണ്ട് ഏസി ടൂടയർ,…
Read MoreCategory: Kollam
പൂരപ്പറമ്പിൽ ആനയെത്തിയാൽ ആളു കൂടുന്നതു പോലെയാണു ഗവർണറുടെ കാര്യമെന്ന് മന്ത്രി കെ. രാജൻ
കൊല്ലം: സംസ്ഥാനത്തെ ക്രമസമാധാനം തകർന്നെന്ന് വരുത്തി തീർക്കാനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ശ്രമമെന്നും അതിനാലാണ് ഗവർണർ കോഴിക്കോട് നഗരത്തിൽ ഇറങ്ങിയതെന്നും മന്ത്രി കെ.രാജൻ. സംസ്ഥാന സർക്കാരിനെ ഇല്ലാതാക്കാനാണ് ഗവർണർ ശ്രമിച്ചത്. പൂരപ്പറമ്പിൽ ആനയെത്തിയാൽ ആളു കൂടും. അതുപോലെയാണ് ഗവർണറുടെ കാര്യമെന്നും മന്ത്രി കെ.രാജൻ പറഞ്ഞു. കെഎസ്യു ഉൾപ്പെടെയുള്ള സംഘടനകൾ ഗവർണർക്കെതിരേ സമര രംഗത്തിറങ്ങണമെന്നും ഇല്ലെങ്കിൽ നാളെ കേരളം അവരെ ചോദ്യം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
Read Moreഇൻസ്റ്റഗ്രാം വഴി സൗഹൃദം, പിന്നെ പീഡനം, സ്വർണം വാങ്ങി തട്ടിപ്പ്; നിരവധി പെൺകുട്ടികളെ വലയിലാക്കിയ യുവാവ് റിമാൻഡിൽ
ചാരുംമൂട്: ഇൻസ്റ്റഗ്രാമിൽ ആകർഷകമായ ഫോട്ടോകൾ അപ്ലോഡ് ചെയ്തു പെൺകുട്ടികൾക്ക് മെസേജുകൾ അയയ്ക്കുകയും മറുപടി അയയ്ക്കുന്ന പെൺകുട്ടികളെ സൗഹൃദം നടിച്ച് വശത്താക്കുകയും അവരുടെ സ്വർണാഭരണങ്ങൾ കൈക്കലാക്കി ശാരീരികമായി പീഡിപ്പിക്കുകയും ചെയ്തതിന് അറസ്റ്റിലായ പ്രതി റിമാൻഡിൽ. പത്തനാപുരം പൂങ്കുളഞ്ഞി അയ്യപ്പൻ കണ്ടംഭാഗത്ത് ഷാ മൻസിലിൽ ഷാ (26 ) യെയാണ് മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് റിമാൻഡ് ചെയ്തത്. നൂറനാട് സ്വദേശിനിയായ 18 വയസുള്ള പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ നൂറനാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇൻസ്റ്റഗ്രാം വഴി നൂറനാട് സ്വദേശിനിയായ പെൺകുട്ടിയെ പരിചയപ്പെടുകയും സൗഹൃദത്തിൽ ആവുകയുമായിരുന്നു. തുടർന്ന് സൗഹൃദം മുതലാക്കി പെൺകുട്ടിയുടെ സ്വർണമാലയും കമ്മലും ഊരി വാങ്ങി പണയംവച്ചു. സ്വർണവും പണവും നഷ്ടപ്പെട്ടതിനാൽ പെൺകുട്ടിക്ക് സംഭവം വീട്ടിൽ പോലും പറയാൻ കഴിയാത്ത സ്ഥിതിയായി. കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെ…
Read Moreകൂടുതൽ ശബരിമല സ്പെഷൽ സർവീസുകളുമായി റെയിൽവേ
കൊല്ലം: തീർഥാടകരുടെ തിരക്ക് പ്രമാണിച്ച് വിവിധ റൂട്ടുകളിൽ കൂടുതൽ ശബരിമല സ്പെഷൽ സർവീസുകൾ ഇന്നു മുതൽ ആരംഭിക്കാൻ റെയിൽവേ തീരുമാനം. എല്ലാ സർവീസുകൾക്കും പ്രത്യേക യാത്രാ നിരക്കായിരിക്കും ഈടാക്കുക. ചെന്നെ എഗ്്മോർ-കോട്ടയം റൂട്ടിൽ ഇന്ന്, ജനുവരി ഒന്ന്, എട്ട്, 15, 22, 29 തീയതികളിലാണ് സർവീസ്. ചെന്നൈയിൽനിന്ന് രാത്രി 10.45 ന് പുറപ്പെടുന്ന വണ്ടി പിറ്റേദിവസം ഉച്ചയ്ക്ക് 1.10ന് കോട്ടയത്ത് എത്തും. തിരികെ കോട്ടയത്തുനിന്ന് ചെന്നൈ എഗ്മോർ സർവീസ് നാളെ , ജനുവരി രണ്ട്, ഒമ്പത്, 16, 23, 30 തീയതികളിലാണ്. കോട്ടയത്തുനിന്ന് രാത്രി ഏഴിന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.30 ന് ചെന്നെയിൽ എത്തും. പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം നോർത്ത് എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ. രണ്ട് എസി ഫസ്റ്റ് ക്ലാസ്, ഒമ്പത് സ്ലീപ്പർ, അഞ്ച് ജനറൽ സെക്കന്റ്, രണ്ട് അംഗപരിമിത എന്നിങ്ങനെയാണ് കോച്ചുകൾ…
Read Moreഗണ്മാന് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കണ്ടിട്ടില്ലെന്ന് മുഖ്യമന്ത്രി
കൊല്ലം: യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദിച്ച സംഭവത്തില്‍ വീണ്ടും ഗണ്‍മാനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. തന്റെ ഗണ്മാന് ആരെയും ആക്രമിക്കുന്ന നില ഉണ്ടായിട്ടില്ല. അതിന്റെ ദൃശ്യങ്ങള്‍ താന്‍ കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. കൊല്ലത്ത് നവകേരള സദസിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഞായറാഴ്ച പത്തനംതിട്ടയിൽവച്ച് ഗണ്‍മാന്റെ അതിക്രമത്തെക്കുറിച്ചുള്ള ചോദ്യത്തിനിടെ മൈക്ക് ഓഫ് ചെയ്ത സംഭവത്തിലും മുഖ്യമന്ത്രി വിശദീകരണം നല്കി. സമയം കഴിഞ്ഞാല്‍ താന്‍ വാര്‍ത്താസമ്മേളനം അവസാനിപ്പിക്കാറുണ്ട്. അത് എന്തോ വലിയ സംഭവമെന്ന രീതിയിലാണ് അവതരിപ്പിച്ചത്. സാധാരണ സമയം കഴിഞ്ഞ് ആര് ചോദ്യം ചോദിച്ചാലും താന്‍ മറുപടി പറയാറില്ല. അതാണ് താന്‍ സ്വീകരിച്ച് വരുന്ന പതിവ്. അത് മാത്രമാണ് കഴിഞ്ഞ ദിവസവും ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Moreകൊല്ലത്ത് വയോധികയെ മരുമകൾ മർദിച്ച കേസ്; നെഞ്ചിലും അടിവയറ്റിലും തൊഴിച്ചു, നിലത്തിട്ടു ചവിട്ടി; ആറരവർഷമായി തുടരുന്ന മർദനം
തിരുവനന്തപുരം/കൊല്ലം: കൊല്ലം തേവലക്കരയിൽ വയോധികയെ ക്രൂരമായി മർദിച്ച മരുമകളെ സംഭവത്തിൽ ഇന്ന് കോടതിയിൽ ഹാജരാക്കും. തേവലക്കര നടുവിലക്കരയിൽ വയോധികയായ ഭർതൃമാതാവിനെ ഉപദ്രവിച്ച സംഭവത്തിലാണ് ചവറയിലെ സ്വകാര്യ ഹയർസെക്കൻഡറി സ്കൂൾ അധ്യാപികയായ മരുമകൾ അറസ്റ്റിലായത്. തേവലക്കര നടുവിലക്കര കിഴക്കേ വീട്ടിൽ ഏലിയാമ്മ വർഗീസി(80)ന്റെ പരാതിയിലാണ് ചവറ തെക്കുംഭാഗം പോലീസ് മരുമകൾ മഞ്ജുമോൾ തോമസി (37)നെ അറസ്റ്റ് ചെയ്തത്. അതേസമയം ആറര വർഷമായി മരുമകൾ തന്നെ മർദിക്കുകയാണെന്ന് ഏലിയാമ്മ മാധ്യമങ്ങളോടു പറഞ്ഞു. വീട്ടിൽ പൂട്ടിയിടുമെന്നും മകൻ ജെയ്സിനേയും മർദിക്കുമെന്നും ഏലിയാമ്മ പറയുന്നു. മർദനമേറ്റ് താൻ നിലത്ത് വീണാലും ചവിട്ടും. വീടിനകത്ത് മക്കളുടെ മുന്നിൽ വച്ചായിരുന്നു മർദനം. ഇന്നലെ വൈകിട്ടും ആക്രമണമുണ്ടായി. മുടിക്ക് കുത്തിപ്പിടിച്ച് മുഖത്ത് ഇടിച്ചെന്നും നെഞ്ചിലും അടിവയറ്റിലും തൊഴിച്ചെന്നും ഷൂസിട്ട കാലുകൊണ്ട് കൈ ചവിട്ടിയെന്നും കമ്പി കൊണ്ടുള്ള മർദനത്തിൽ കൈയ്ക്ക് പൊട്ടലുണ്ടായെന്നുമാണ് പരാതി. വൃത്തിയില്ലെന്ന് പറഞ്ഞായിരുന്നു മർദ്ദനം. പഞ്ചായത്ത്…
Read Moreകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: സാക്ഷികളുടെ മൊഴിയെടുപ്പ് തുടരും
കൊല്ലം: ഓയൂർ ഓട്ടുമലയിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസിലെ പ്രതികളെ ഇന്ന് തിരികെ കോടതിയിൽ ഹാജരാക്കിയ ശേഷവും സാക്ഷികളുടെ മൊഴിയെടുപ്പ് തുടരുമെന്ന് ക്രൈബ്രാഞ്ച്. ചില കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിന് പ്രതികളെ ചോദ്യം ചെയ്യുന്നത് ഇന്നലെ രാത്രിയും തുടർന്നു. അവരുമായി ബന്ധപ്പെട്ട തെളിവെടുപ്പുകളും പൂർത്തിയായി. പ്രതികളെ ഇനി കസ്റ്റഡിയിൽ വാങ്ങേണ്ടതില്ല എന്നും അന്വേഷണ സംഘം തീരുമാനിച്ചു. തട്ടിക്കൊണ്ട് പോകലുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് സഹായകമാകേണ്ട സകല തെളിവുകളും ഇതിനകം ശേഖരിച്ച് കഴിഞ്ഞതായി അന്വേഷണ സംഘ തലവൻ റൂറൽ കൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം. ജോസ് പറഞ്ഞു. ഇവയുടെ ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ വരേണ്ടതുണ്ട്. അതു കൂടി ലഭിച്ച് കഴിഞ്ഞാൽ കുറ്റപത്രം തയാറാക്കുന്ന നടപടികളിലേക്കു കടക്കുമെന്നും ഡിവൈഎസ്പി വ്യക്തമാക്കി. ശാസ്ത്രീയ തെളിവുകൾ പോലെ തന്നെയാണ് സാക്ഷിമൊഴികളും. അതുകൊണ്ടാണ് ഇനിയും സാക്ഷികളുടെ മൊഴി വിശദമായി രേഖപ്പെടുത്താൻ തീരുമാനിച്ചിട്ടുള്ളത്. ഇതിനന്റെ ഭാഗമായാണ് ഒന്നാം പ്രതി…
Read Moreചെന്നൈ-കോട്ടയം വന്ദേഭാരത് സ്പെഷൽ നാളെ മുതൽ
കൊല്ലം: ശബരിമല തീർഥാടകർക്കായി നാളെ മുതൽ 25 വരെ ചെന്നൈ-കോട്ടയം റൂട്ടിൽ വന്ദേഭാരത് സ്പെഷൽ ട്രെയിനുകൾ ഓടിക്കുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. ചെന്നൈ എംജിആർ സെൻട്രലിൽ നിന്ന് 15, 17, 22, 24 തീയതികളിൽ രാവിലെ 4.30 ന് പുറപ്പെട്ട് വൈകുന്നേരം 4.15 ന് കോട്ടയത്ത് എത്തും. കോട്ടയത്ത് നിന്ന് 16, 18, 23, 25 തീയതികളിൽ രാവിലെ 4.40 ന് പുറപ്പെടുന്ന വണ്ടി വൈകുന്നേരം 5.15 ന് ചെന്നൈയിൽ എത്തും. എട്ട് റേക്കുകൾ ഉള്ള ട്രെയിനിന് പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം നോർത്ത്, കോട്ടയം എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
Read Moreകുട്ടികൾക്കു മുമ്പിൽ നഗ്നതാ പ്രദർശനം; മധ്യവയസ്കൻ അറസ്റ്റിൽ
ചാരുംമൂട്: സ്കൂൾ കുട്ടികൾക്കു മുമ്പിൽ നഗ്നതാ പ്രദർശനം നടത്തിയ മധ്യവയസ്കനെ നൂറനാട് പോലീസ് അറസ്റ്റ് ചെയ്തു. പാലമേൽ ആദിക്കാട്ടുകുളങ്ങര എള്ളും വിളകിഴക്കേതിൽ താമസിക്കുന്ന ചങ്ങനാശേരി ഫാത്തിമപുരത്ത് പുതുപറമ്പിൽ നവാസ് (54) ആണ് അറസ്റ്റിലായത്. ഇയാൾ ഉപയോഗിച്ചിരുന്ന വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ കുട്ടികൾ വരുന്ന വിജനമായ വഴികളിൽ കാത്തുനിന്ന് ലൈംഗിക പ്രദർശനം നടത്തുകയായിരുന്നു. ഇൻസ്പെക്ടർ പി. ശ്രീജിത്ത്, എസ്ഐമാരായ എസ്. നിതീഷ്, സുഭാഷ് ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിയെ പിടികൂടിയത്.
Read Moreകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതികൾക്ക് എഴുത്തുപരീക്ഷ
കൊല്ലം: ഓയൂർ ഓട്ടു മലയിൽ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികൾക്ക് ഇന്ന് എഴുത്തു പരീക്ഷ. പ്രതികൾ മൂന്നുപേരുടെയും കൈയക്ഷരം ഇന്ന് അന്വേഷണ സംഘം എഴുതി വാങ്ങും. ശാസ്ത്രീയ പരിശോധന നടത്തുന്നതിന് വേണ്ടിയാണിത്. പ്രതികളുടെ ചാത്തന്നൂർ മാമ്പള്ളിക്കുന്നത്തെ വീട്ടിൽ നടത്തിയ പരിശോധന നടത്തി കണ്ടെടുത്ത ഡയറിയിലും നോട്ടുബുക്കുകളിലും ഇവരുടെ കൈയക്ഷരം ഉണ്ട്. ഇന്ന് എഴുതി വാങ്ങുന്ന കൈയക്ഷരവും ബുക്കുകളിലെ കൈയക്ഷരവും ഒന്നു തന്നെ എന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് സ്ഥിരീകരിക്കേണ്ടതുണ്ട്. അതിനായി രണ്ട് കൈയക്ഷരങ്ങളും ശാസ്ത്രീയമായി പരിശോധിക്കണം. കോടതിയുടെ അനുമതിയോടെ ഇവ തിരുവനന്തപുരത്തെ ഫോറൻസിക് ലാബിൽ അയയ്ക്കുമെന്ന് അന്വേഷണ സംഘത്തിന് നേതൃത്വം നൽകുന്ന റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം. ജോസ് പറഞ്ഞു. പ്രതികളെ പുറത്ത് കൊണ്ടുപോയുള്ള തെളിവെടുപ്പുകൾ ഇന്നലെ പൂർത്തിയായി. ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാൽ പ്രതികളെ നാളെ രാവിലെ 11 -ന് കൊട്ടാരക്കര ഒന്നാം…
Read More