കൊല്ലം; നവകേരള സദസിന്റെ ഭാഗമായി കൊല്ലം ജില്ലയിൽ എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ തട്ടിക്കൊണ്ടുപോകലിന് ഇരയായ അറുവയസുകാരിയെയും സഹോദരനെയും നേരിൽ കണ്ട് സംവദിക്കും. ഇരുവരെയും കാണണമെന്നുള്ള മുഖ്യമന്ത്രിയുടെ ആഗ്രഹം നവകേരള സദസിന്റെ സംഘാടക സമിതി ഭാരവാഹികൾ കുട്ടിയുടെ രക്ഷിതാക്കളെ അറിയിച്ചു. തീർച്ചയായും എത്താമെന്ന് അവർ മറുപടിയും നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലവും സമയവും പിന്നീട് അറിയിക്കാമെന്ന് സംഘാടകർ കുട്ടിയുടെ പിതാവ് റെജിയോട് പറഞ്ഞു. നവകേരള സദസ് കൊല്ലം ജില്ലയിൽ നടക്കുന്നത് 18 മുതൽ 20 വരെയാണ്. ചാത്തന്നൂരിലോ ചടയമംഗലത്തോ സദസ് എത്തുമ്പോൾ മുഖ്യമന്ത്രി കുട്ടികളെ നേരിൽ കണ്ട് അഭിനന്ദിക്കുമെന്നാണ് വിവരം.
Read MoreCategory: Kollam
കാമുകനെത്തേടി കൊല്ലത്തെ യുവതി പഴയങ്ങാടിയിൽ എത്തി; ഒടുവിൽ പോലീസും….
പഴയങ്ങാടി: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്ത കാമുകനെ തേടി കൊല്ലം സ്വദേശിനി പഴയങ്ങാടിയിൽ എത്തി. രാമപുരം സ്വദേശിയായ യുവാവിനെ തേടിയാണ് 34 കാരി ഇന്നലെ എത്തിയത്. അപരിചിതയായ യുവതി ഏറെ നേരം റോഡരികിൽ നിൽക്കുന്നതിൽ സംശയം തോന്നിയ നാട്ടുകാർ ഇടപെട്ടപ്പോഴാണ് യുവതി സംഭവം വിവരിച്ചത്. തുടർന്ന് യുവതി യുവാവിന്റെ വീട്ടിൽ എത്തുകയായിരുന്നു. സംഭവം പോലീസ് സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് പോലിസ് എത്തി യുവതിയിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു. പരാതി ഉണ്ടെങ്കിൽ സ്റ്റേഷനിൽ എത്താൻ നിർദേശിച്ചു. ഇതിനിടയിൽ യുവാവ് യുവതിയെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു.
Read Moreലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറി വിദ്യാർഥിയെ കൊള്ളയടിച്ചു; യുവാവ് പിടിയിൽ
കൊട്ടിയം: ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറിയ ശേഷം വിദ്യാർഥിയുടെ കഴുത്തിൽ കത്തിവച്ച് പണം പിടിച്ചുപറിച്ച മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി.ഇന്നലെ രാത്രി എട്ടരയോടെ അയത്തിൽ ആയിരുന്നു സംഭവം. പരീക്ഷ ഫീസടയ്ക്കുന്നതിന് കൈയിൽ കരുതിയിരുന്ന 3,000 രൂപ ഇയാൾ വിദ്യാർഥിയെ ഭീഷണിപ്പെടുത്തി തട്ടിയെടുത്തതായി പറയുന്നു. നാട്ടുകാർ തടഞ്ഞുവച്ചതോടെ മറ്റൊരു യുവാവും സമാനമായ അക്രമത്തിനിരയായതായി പറഞ്ഞ് സ്ഥലത്തെത്തി.കൺട്രോൾ റൂം പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.
Read Moreകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; ഫാം ഹൗസ് ജീവനക്കാരിക്ക് വധഭീഷണി; പോലീസ് അന്വേഷണം തുടങ്ങി
കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിലെ ഒന്നാം പ്രതി കെ.ആർ.പദ്മകുമാറിന്റെ ഉടമസ്ഥതയിലെ ഫാം ഹൗസിലെ ജീവനക്കാരിക്ക് വധഭീഷണി വന്ന സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പോളച്ചിറയിലെ ഫാം ഹൗസ് ജീവനക്കാരി ഷീബയ്ക്ക് നേരേയാണ് വധ ഭീഷണി ഉയർന്നിട്ടുള്ളത്. ഇവരുടെ ഭർത്താവ് ഷാജിയെ ഫോണിൽ വിളിച്ചാണ് ഭീഷണിപ്പെടുത്തിയത്. വിളി വന്ന ഫോൺ നമ്പർ സഹിതം ഷാജി പരവൂർ പോലീസിൽ പരാതി നൽകി. പദ്മകുമാറിന്റെ സുഹൃത്താണ് ഭീഷണിപ്പെടുത്തിയതെന്നും പരാതിയിൽ പറയുന്നു. ഇയാളുടെ പേരും പരാതിയിൽ സൂചിപ്പിക്കുന്നുണ്ട്. പദ്മകുമാറും കുടുംബവും അറസ്റ്റിലായ ശേഷം ഷീബ ഫാംഹൗസ് പ്രവർത്തനവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും പോലീസിനോടും മാധ്യമങ്ങളോടും പറഞ്ഞിരുന്നു. ഇതിലുള്ള വിരോധമാണ് ഭീഷണിക്ക് കാരണമെന്ന് കരുതുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് ഇക്കാര്യം അന്വേഷിക്കുന്നത്. കേസ് എടുത്തിട്ടില്ല. അതേ സമയം കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ…
Read Moreഇസ്രേലി യുവതിയുടെ മരണം കൊലപാതകം? കൃഷ്ണചന്ദ്രന്റെ മൊഴി മുഖവിലയ്ക്കെടുക്കില്ല
ചാത്തന്നൂർ : ഇസ്രേലി സ്വദേശിനി സത്വവയുടെ മരണം കൊലപാതകമാണെന്ന് പോലീസ്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കൃഷ്ണചന്ദ്രനെതിരേ കൊലക്കുറ്റത്തിന് കേസെടുത്ത് ഇന്ന് ആശുപത്രിയിലെത്തി അറസ്റ്റ് രേഖപ്പെടുത്താനുമാണ് പോലീസ് നീക്കം. സത്വവ സ്വയം കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്തതാണെന്നും ഒന്നിച്ച് ജീവനൊടുക്കാൻ ദിവസങ്ങൾക്ക് മുമ്പേ തീരുമാനമെടുത്തതാണെന്നും ആശുപത്രിയിൽ കഴിയുന്ന കൃഷ്ണചന്ദ്രൻ മൊഴി നല്കിയതായി പോലീസ് പറഞ്ഞിരുന്നു. എന്നാൽ ഈ മൊഴി പോലീസ് മുഖവിലയ്ക്കെടുക്കുന്നില്ല. കൃഷ്ണചന്ദ്രന്റെ രോഗങ്ങളാണ് ഒന്നിച്ച് ജീവനൊടുക്കാനുള്ള തീരുമാനത്തിന് കാരണമെന്നാണ് കൃഷ്ണചന്ദ്രൻ പറഞ്ഞത്. ഇന്നലെ സത്വവ മരിച്ചു കിടന്നതും കൃഷ്ണചന്ദ്രൻ മുറിവേറ്റു കിടന്നതുമായ മുറി ഫോറൻസിക് വിഭാഗവും പോലീസും വിശദമായ പരിശോധന നടത്തി. സത്വയുടെ കഴുത്തിലെ ആഴത്തിലുള്ള മുറിവ് സ്വയം ഉണ്ടാക്കാനാവില്ലെന്ന നിഗമനത്തിലാണ് പോലീസ് . സത്വവയുടെ ദേഹത്ത് വേറെയും മുറിവുകളുണ്ടായിരുന്നു. സത്വവയെ കൊലപ്പെടുത്തിയ ശേഷം കൃഷ്ണചന്ദ്രൻ സ്വയം മുറിവുണ്ടാക്കുകയായിരുന്നു എന്നാണ് പോലീസ് നിലപാട്. മുഖത്തല…
Read Moreപുത്തൻകുളത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്നു പരാതി; അന്വേഷണം ആരംഭിച്ച് പോലീസ്
ചാത്തന്നൂർ: സ്കൂളിൽനിന്നു വീട്ടിലേക്ക് പോവുകയായിരുന്ന അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമമെന്ന് പരാതി. ഇടറോഡിലൂടെ നടന്നു പോവുകയായിരുന്ന കുട്ടിയെയാണ് പിന്നാലെ എത്തിയ ആൾ ബലമായി കൈയ്ക്ക് പിടിച്ച് വലിച്ചത്. കുട്ടി കൈവെട്ടിച്ച് നിലവിളിച്ചു കൊണ്ട് ഓടി അടുത്ത വീട്ടിൽ കയറി രക്ഷപ്പെട്ടു. കുട്ടിയുടെ കൈയിൽ ബലമായി പിടിച്ചു വലിച്ചതിന്റെ ക്ഷതങ്ങളുണ്ട്.ബുധനാഴ്ച വൈകിട്ട് അഞ്ചു മണിയോടെ പാരിപ്പള്ളിക്കടുത്ത് പുത്തൻകുളത്താണ് സംഭവം. പ്ലാവിള ദേവീ ക്ഷേത്രത്തിന് സമീപം പ്രധാന റോഡിൽനിന്നും ഇടറോഡിലൂടെ കുട്ടി നടന്നു പോകുകയായിരുന്നു. പിന്നാലെ പരിചയമില്ലാത്ത ഒരാൾ വരുന്നത് കണ്ട് കുട്ടി വേഗതയിൽ നടക്കാൻ ശ്രമിച്ചു. അപ്പോൾ അയാൾ വേഗത്തിൽ എത്തി കുട്ടിയുടെ കൈയ്ക്ക് പിടിക്കുകയായിരുന്നു. സംഭവമറിഞ്ഞ് നാട്ടുകാർ തടിച്ചു കൂടുകയും പരവൂർ പോലീസിനെ അറിയിക്കുകയും ചെയ്തു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംശയമുള്ള നാലോളം പേരെ രാത്രി തന്നെ ചോദ്യം ചെയ്തു. ആളിനെ കണ്ടാൽ…
Read Moreമുൻ കായികതാരം വാഹനാപകടത്തിൽ മരിച്ചു; നിയന്ത്രണം വിട്ട് ബൈക്ക് മരത്തിലിടിച്ചായിരുന്നു ദാരുണാന്ത്യം
കൊല്ലം: പുനലൂർ വാളക്കോട് നിയന്ത്രണം വിട്ട ബൈക്ക് മരത്തിൽ ഇടിച്ച് മുൻകായിക താരമായ യുവാവിന് ദാരുണാന്ത്യം. പുനലൂർ വാളക്കോട് ഓംകാർ നിവാസിൽ ഓംകാർനാഥ് (26) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റൊരു യുവാവിനെ ഗുരുതരമായ പരിക്കുകളോടെ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ഇന്നലെ രാത്രി 11.15ന് കൊല്ലം-തിരുമംഗലം ദേശീയപാതയിൽ പുനലൂർ വാളക്കോട് പാലത്തിന് സമീപം ബൈക്ക് മരത്തിലിടിച്ചാണ് സംഭവം. ബൈക്കിലുണ്ടായിരുന്ന സുഹൃത്ത് അമലിനാണ് പരിക്കേറ്റത്. റിലേയിൽ ദേശീയതലത്തിൽ പങ്കെടുത്തിട്ടുണ്ട്. എംഎ കോളേജ് മുൻ കായികതാരവുമാണ് ഓംകാർ നാഥ്. തിരുവനന്തപുരം എസ്എപി ക്യാമ്പിലെ ഹവിൽദാറാണ്. പിതാവ്-രവീന്ദ്രനാഥ്, മാതാവ്-മിനി, സഹോദരി-പൂജ.മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
Read Moreഞെട്ടൽ മാറാതെ വീണ്ടും കൊല്ലം; മറ്റൊരു കുട്ടിയെ കൂടി തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്നു പരാതി
കൊല്ലം: ഇന്നലെ ആറു വയസുകാരി അബിഗേൽ സാറയെ അജ്ഞാതസംഘം തട്ടിക്കൊണ്ടു പോകുന്നതിനു മണിക്കൂറുകൾക്കു മുന്പ് അതേ മേഖലയിൽ മറ്റൊരു കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായും പരാതി. ഓയൂരിൽനിന്ന് പത്ത് കിലോമീറ്റർ അകലെ സൈനികനായ ബിജുവിന്റെ വീട്ടില് കുട്ടിയെ തട്ടിക്കൊണ്ടു പോവുകയെന്ന ഉദ്ദേശത്തോടെ ഒരു സ്ത്രീയും പുരുഷനുമെത്തിയെന്നാണ് വീട്ടുകാർ പറയുന്നത്. ഇന്നലെ രാവിലെ 8.30 നായിരുന്നു സംഭവം. മകള് വീടിന് പുറത്തേക്ക് വന്നപ്പോള് മുഖം മറച്ചൊരു സ്ത്രീയും ഒരു പുരുഷനും വീടിന് പരിസരത്ത് നിൽക്കുന്നത് കണ്ടെന്ന് വീട്ടമ്മ പറയുന്നു. ആരാണ് എന്ന് ഉറക്കെ ചോദിച്ചപ്പോള് അവര് ഓടിപ്പോയെന്നും ഉടന്തന്നെ നാട്ടുകാരെയും പോലീസിനെയും വിവരം അറിയിച്ചെന്നും വീട്ടമ്മ പറഞ്ഞു. രണ്ടര വയസുള്ള ഇളയ മകനെ തട്ടിക്കൊണ്ടുപോകാനാണ് സംഘം എത്തിയതെന്നാണ് കരുതുന്നതെന്നും ഇവര് പറയുന്നു.
Read Moreവന്ദേഭാരതിന്റെ സമയം മാറ്റില്ല, വേണേൽ റൂട്ട് മാറ്റാം; വിചിത്ര വിശദീകരണവുമായി റെയിൽവേ
കൊല്ലം: ആലപ്പുഴ വഴി സർവീസ് നടത്തുന്ന 20631, 20632 കാസർഗോഡ് -തിരുവനന്തപുരം വന്ദേ ഭാരത് ട്രെയിനുകളുടെ സമയം മാറ്റാനാകില്ലെന്ന് റെയിൽവേ. വേണമെങ്കിൽ ഈ വണ്ടികളുടെ റൂട്ട് മാറ്റുന്ന കാര്യം ആലോചിക്കാമെന്ന് അധികൃതർ. ജനപ്രതിനിധികളും യാത്രക്കാരും ആവശ്യപ്പെട്ടാൽ ഈ വണ്ടികൾ കോട്ടയം വഴി സർവീസ് നടത്തുന്നത് പരിഗണിക്കാമെന്ന് സതേൺ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ബി. ഗുഗണേശൻ. അദ്ദേഹം ഇന്നലെ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമായി സൂചിപ്പിച്ചിട്ടുള്ളത്. വന്ദേ ഭാരത് കടന്നുപോകുന്നത് കാരണം 06451 നമ്പർ എറണാകുളം-കായംകുളം പാസഞ്ചറും 06452 നമ്പർ ആലപ്പുഴ -എറണാകുളം പാസഞ്ചറും സ്ഥിരമായി വൈകുന്നു എന്ന പരാതിയിൽ കഴമ്പില്ലന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വന്ദേ ഭാരത് സർവീസ് ആരഭിക്കുന്നതിന് മുമ്പ് എറണാകുളം -കായംകുളം പാസഞ്ചറിന്റെ സമയ ക്ലിപ്തത 96 ശതമാനമായിരുന്നു. ഇപ്പോൾ അത് 94.73 ശതമാനമാണ്. വന്ദേ ഭാരത് ഓടിത്തുടങ്ങുന്നതിന് മുമ്പ് ആലപ്പുഴ-എറണാകുളം പാസഞ്ചറിന്റെ…
Read Moreഡിസംബർ ഒന്ന് മുതൽ വീണ്ടും 22 ശബരിമല സ്പെഷലുകൾ
കൊല്ലം: ഡിസംബർ ഒന്നു മുതൽ 22 ശബരിമല സ്പെഷൽ ട്രെയിനുകൾ കൂടി ഓടിക്കാൻ സൗത്ത് സെൻട്രൽ റെയിൽവേയുടെ തീരുമാനം. വിജയവാഡ – കോട്ടയം, സെക്കന്ദരാബാദ് – കൊല്ലം റൂട്ടുകളിലാണ് ഈ സർവീസുകൾ. വിജയവാഡ – കോട്ടയം റൂട്ടിൽ ഇരുദിശകളിലുമായി മൂന്ന് ട്രെയിനുകൾ വിവിധ ദിവസങ്ങളിൽ 16 സർവീസുകൾ നടത്തും. സെക്കന്ദരാബാദ് – കൊല്ലം – സെക്കന്ദരാബാദ് റൂട്ടിൽ ആറ് സർവീസുകളുമാണ് നിശ്ചയിച്ചിട്ടുള്ളത്. ഉത്സവകാല സ്പെഷൽ ആയതിനാൽ ഉയർന്ന ടിക്കറ്റ് നിരക്ക് ആയിരിക്കും ഈടാക്കുക. റിസർവേഷൻ ആരംഭിച്ച് കഴിഞ്ഞു. എല്ലാ ക്ലാസുകളിലുമുള്ള കോച്ചുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
Read More