കൊല്ലം: ഡിസംബർ ഒന്നു മുതൽ 22 ശബരിമല സ്പെഷൽ ട്രെയിനുകൾ കൂടി ഓടിക്കാൻ സൗത്ത് സെൻട്രൽ റെയിൽവേയുടെ തീരുമാനം. വിജയവാഡ – കോട്ടയം, സെക്കന്ദരാബാദ് – കൊല്ലം റൂട്ടുകളിലാണ് ഈ സർവീസുകൾ. വിജയവാഡ – കോട്ടയം റൂട്ടിൽ ഇരുദിശകളിലുമായി മൂന്ന് ട്രെയിനുകൾ വിവിധ ദിവസങ്ങളിൽ 16 സർവീസുകൾ നടത്തും. സെക്കന്ദരാബാദ് – കൊല്ലം – സെക്കന്ദരാബാദ് റൂട്ടിൽ ആറ് സർവീസുകളുമാണ് നിശ്ചയിച്ചിട്ടുള്ളത്. ഉത്സവകാല സ്പെഷൽ ആയതിനാൽ ഉയർന്ന ടിക്കറ്റ് നിരക്ക് ആയിരിക്കും ഈടാക്കുക. റിസർവേഷൻ ആരംഭിച്ച് കഴിഞ്ഞു. എല്ലാ ക്ലാസുകളിലുമുള്ള കോച്ചുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
Read MoreCategory: Kollam
ഭർത്താവ് ആത്മഹത്യ ചെയ്തു; സംസ്കാരത്തിനു മുൻപ് ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; സംഭവം കൊല്ലത്ത്
കൊല്ലം: ഭർത്താവ് ആത്മഹത്യ ചെയ്ത നടുക്കം മാറുന്നതിനു മുൻപ് ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതായി പരാതി. കൊല്ലം ജില്ലയിലാണ് സംഭവം. രണ്ട് വയസുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ചാണ് കാമുകനൊപ്പംയുവതി പോയത്. ആ സമയം ഭർത്താവിന്റെ മൃതദേഹം അഞ്ചലിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. വർഷങ്ങളായി യുവതിയും കാമുകനും തമ്മിൽ ഇഷ്ടത്തിലായിരുന്നു. ഗൾഫിലായിരുന്ന ഭർത്താവ് നാട്ടിലെത്തിയിട്ട് അഞ്ച് ദിവസം ആയിട്ടുള്ളു. തന്റെ ഭാര്യക്ക് മറ്റൊരാളുമായുള്ള ബന്ധമറിഞ്ഞ ഇയാൾ ഇതിനെ കുറിച്ച് ചോദിച്ചിരുന്നു. ഇതിനെ തുടർന്ന് അവർ തമ്മിൽ ചില അസ്വാരസ്വങ്ങൾ ഉണ്ടായി. ഇതുമായി ബന്ധപ്പെട്ട് ബന്ധുക്കളുടേയും ജനപ്രതിനിധികളുടേയും നേതൃത്വത്തിൽ ഒത്തുതീർപ്പ് ചർച്ചകൾ നടന്നിരുന്നു. പക്ഷേ യുവതി കാമുകനൊപ്പം പോകണമെന്ന ഉറച്ച തീരുമാനത്തിലായിരുന്നു. മാനസികമായി തകർന്ന ഭർത്താവ് തൂങ്ങി മരിക്കുകയായിരുന്നു.
Read Moreആർ. രാമചന്ദ്രൻ സൗമ്യനായ പൊതുപ്രവർത്തകൻ; വിടവാങ്ങിയത് കറകളഞ്ഞ കമ്യൂണിസ്റ്റുകാരനും
കൊല്ലം: കറകളഞ്ഞ കമ്യൂണിസ്റ്റുകാരനും സൗമ്യനായ പൊതുപ്രവർത്തകനുമായിരുന്നു അന്തരിച്ച സിപിഐ നേതാവ് ആർ. രാമചന്ദ്രൻ. കൊല്ലം ജില്ലയിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയിലും ഇടതുപക്ഷ ഐക്യം ഊട്ടിയുറപ്പിക്കുന്നതിലും അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്. മിതമായ സംഭാഷണ രീതിയായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. പാർട്ടി കമ്മിറ്റികളിലടക്കം ശക്തമായ വിമർശനങ്ങൾ നേരിടേണ്ടി വന്നപ്പോൾ പോലും ഒരിക്കലും അദ്ദേഹം ആരോടും ക്ഷോഭിച്ച് സംസാരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ആകസ്മിക വിയോഗം കൊല്ലത്ത് സിപിഐയെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണ്. 1952 ഒക്ടോബർ 15ന് കരുനാഗപ്പള്ളി താലൂക്കിൽ കല്ലേലിഭാഗത്ത് കളത്തിൽ വീട്ടിൽ രാഘവൻ ഉണ്ണിത്താന്റെയും ഈശ്വരി യമ്മയുടെയും രണ്ടാമത്തെ മകനായി ജനിച്ചു. വിദ്യാഭ്യാസ കാലത്ത് തന്നെ ഇടതുപക്ഷ രാഷ്ട്രീയ ആദർശങ്ങളിൽ ആകൃഷ്ടനായി. എഐഎസ്എഫിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുന്നത്. എഐ എസ്എഫ് ജില്ലാ ഭാരവാഹിയും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായിരുന്നു. 1978ൽ സിപിഐ കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി സെക്രട്ടറിയായി. 1982ൽ താലൂക്ക്…
Read Moreചെന്നൈ- കോട്ടയം ശബരിമല സ്പെഷൽ ട്രെയിൻ അനുവദിച്ചു
കൊല്ലം: ശബരിമല തീർഥാടന വേളയിലെ തിരക്ക് പ്രമാണിച്ച് ചെന്നൈയിൽ നിന്ന് കോട്ടയത്തേയ്ക്കും തിരികെയും സ്പെഷൽ ട്രെയിൻ അനുവദിച്ചു. പ്രത്യേക ടിക്കറ്റ് നിരക്കിലായിരിക്കും ഇവ സർവീസ് നടത്തുക. ചെെന്നെയിൽ നിന്ന് നവംബർ 26, ഡിസംബർ മൂന്ന്, 10, 17, 24, 31 തീയതികളിൽ ( എല്ലാം ഞായർ ) രാത്രി 11.30 ന് പുറപ്പെടുന്ന വണ്ടി അടുത്ത ദിവസം ഉച്ചയ്ക്ക് 1.10 ന് കോട്ടയത്ത് എത്തും. തിരികെ കോട്ടയത്തുനിന്ന് നവംബർ 27, ഡിസംബർ നാല്, 11, 18, 25, ജനുവരി ഒന്ന് എന്നീ തീയതികളിൽ ( എല്ലാം തിങ്കൾ ) രാത്രി ഏഴിന് പുറപ്പെടുന്ന വണ്ടി അടുത്ത ദിവസം രാവിലെ 10.30 ന് ചെന്നൈയിൽ എത്തും. രണ്ട് ഏസി ടൂ ടയർ, ആറ് ഏസി ത്രീടയർ, നാല് ഏസി ത്രീ ടയർ എക്കണോമി, ആറ് സ്ലീപ്പർ, രണ്ട് ജനറൽ…
Read Moreപതിനാലുകാരനു ക്രൂരപീഡനം: 5 പേർക്കെതിരേ കേസ്
കൊല്ലം: പതിനാലുകാരന് ക്രൂരപീഡനമേറ്റെന്ന് പരാതി. പത്തനാപുരം മാങ്കോട് ആണ് സംഭവം. അമ്പലത്തിലേക്ക് പോയ 14കാരനെ അഞ്ച് പേർ ചേർന്ന് ആക്രമിക്കുകയായിരുന്നു. വസ്ത്രം അഴിപ്പിച്ച ശേഷം ജനനേന്ദ്രിയത്തിൽ കത്തി വച്ചതായി പരാതിയിൽ പറയുന്നു.മാങ്കോട് സ്വദേശികൾ ആയ അഞ്ചു പേരാണ് ആക്രമണം നടത്തിയത്. പ്രതികൾ മദ്യലഹരിയിൽ ആയിരുന്നുവെന്ന് പരാതിക്കാരൻ പോലീസിനോട് പറഞ്ഞു. സംഭവത്തിൽ പത്തനാപുരം പോലീസ് പോക്സോ വകുപ്പ് പ്രകാരം കേസ് എടുത്തു. അജിത്ത് (26), രാജേഷ് (31), അഖിൽ (25), അനീഷ് (25), അജിത്ത് (30) എന്നിവർക്കെതിരേയാണ് കേസ് എടുത്തിട്ടുള്ളത്. ചിലർ കസ്റ്റഡിയിലായതായും സൂചനയുണ്ട്.
Read Moreശബരിമല ഡ്യൂട്ടിക്ക് ജീവനക്കാരുമായി പോയ ഫയർഫോഴ്സ് ബസിന്റെ ടയറുകൾ ഊരിത്തെറിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് ജീവനക്കാർ
ആറ്റിങ്ങൽ: ശബരിമല ഡ്യൂട്ടിക്ക് ജീവനക്കാരെ കൊണ്ടു പോയ ഫയർഫോഴ്സ് ബസിന്റെ ടയർ ഉൗരിത്തെറിച്ചു. ബസിലുണ്ടായിരുന്ന 32 ഫയർഫോഴ്സ് ജീവനക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ അഞ്ചരയോടെ ആറ്റിങ്ങൽ ആലംകോട് വെയിലൂരിൽ ആണ് അപകടം ഉണ്ടായത്. ശബരിമല ഡ്യൂട്ടിക്കു പോകാനായി തിരുവനന്തപുരത്ത് നിന്നും യാത്ര തിരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. കൊല്ലത്ത് നിന്നുള്ള ജീവനക്കാരെ ബസിൽ കയറ്റി കൊണ്ട് പോകുന്പോണ് വഴിമധ്യേ ബസിന്റെ ടയറുകൾ ഊരിത്തെറിച്ചത്. ബസിന്റെ പിറക് വശത്തെ ഇടത് സൈഡിലെ രണ്ട് ടയറുകളാണ് ഉൗരിത്തെറിച്ച് പോയത്. ഇതേത്തുടർന്ന് വലിയ ശബ്ദത്തോടെ ബസ് റോഡിൽ ഇരുന്നൂറ് മീറ്ററോളം സഞ്ചരിച്ച് നിരങ്ങി നിൽക്കുകയായിരുന്നു. ഊരിത്തെറിച്ചുപോയ ഒരു ടയർ കണ്ടെത്താനായില്ല. അതിനായി തെരച്ചിൽ നടക്കുകയാണ്.ബസിലുണ്ടായിരുന്ന ആർക്കും പരിക്ക് പറ്റിയിട്ടില്ല. അതേ സമയം ഈ ബസിൽ ഫയർഫോഴ്സിലെ പ്രധാനപ്പെട്ട ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ല. അപകടത്തെത്തുർന്ന് ബസിൽ നിന്നു പുറത്തിറങ്ങിയ ജീവനക്കാർ ഏറെ…
Read Moreഒടുവിൽ റെയിൽവേയ്ക്ക് മനംമാറ്റം; കേരളത്തിന് രണ്ട് ശബരിമല സ്പെഷലുകൾ അനുവദിച്ചു
എസ്.ആർ. സുധീർ കുമാർ കൊല്ലം: ഒടുവിൽ റെയിൽവേ അധികൃതർക്ക് മനം മാറ്റം. കേരളത്തിലേക്ക് അടിയന്തിരമായി രണ്ട് ശബരിമല സ്പെഷൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ ബോർഡ് ഇന്നലെ അടിയന്തിര ഉത്തരവ് ഇറക്കി. വണ്ടികൾ അനുവദിച്ചുള്ള സൗത്ത് സെൻട്രൽ റെയിൽവേയുടെ സെക്കന്തരാബാദ് ട്രാൻസ്പോർട്ടേഷൻ ബ്രാഞ്ചിന്റെ അറിയിച്ച് ഇന്നലെ തന്നെ ബന്ധപ്പെട്ട ഡിവിഷണൽ മാനേജർമാർക്കും സാങ്കേതിക വിഭാഗം മേധാവികൾക്കും കൈമാറുകയും ചെയ്തു. സെക്കന്തരബാദിൽ നിന്നു കൊല്ലത്തേക്കും നരാസ്പുരിൽ നിന്ന് കോട്ടയത്തേക്കുമാണ് ശബരിമല സ്പെഷൽ സർവീസ് അനുവദിച്ചിട്ടുള്ളത്. ട്രെയിൻസ് ഓൺ ഡിമാൻഡ് എന്ന ഗണത്തിൽ പെടുത്തിയാണ് ഇവ ഓടിക്കുന്നത്. യാത്രക്കാർ കൂടുതൽ ഉണ്ടങ്കിൽ അതിന് അനുസരിച്ച് അധികം വണ്ടികൾ ഓടിക്കാനാണ് റെയിൽവേയുടെ തീരുമാനം.സെക്കന്തരാബാദ് – കൊല്ലം റൂട്ടിലെ ആദ്യ സർവീസ് 19 – ന് തുടങ്ങും. കൊല്ലത്ത് നിന്ന് തിരികെ സെക്കന്തരാബാദിലേക്ക് 21-നും സർവീസ് നടത്തും. ജനറൽ, സ്ലീപ്പർ, സെക്കൻഡ് ഏസി, തേർഡ്…
Read Moreകുളത്തൂപ്പുഴയിലെ കവര്‍ച്ച: അന്വേഷണം ഊര്‍ജിതമാക്കി പോലീസ്
അഞ്ചല്‍ : അടുത്ത ദിവസങ്ങളിലായി രണ്ടു കവര്‍ച്ചകളിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. തട്ടുകട നടത്തുന്ന ഹോട്ടല്‍ ഉടമയായ വീട്ടമ്മയുടെ മൂന്നുപവന്‍ തൂക്കം വരുന്ന മാല പോട്ടിച്ചതും പട്ടാപ്പകല്‍ സ്കൂട്ടര്‍ കവര്‍ച്ച ചെയ്ത സംഭവങ്ങളാണ് കുളത്തുപ്പുഴ പോലീസിനെ കുഴക്കുന്നത്. കഴിഞ്ഞ മാസം 30 നാണ് കുളത്തുപ്പുഴ മുസ്ലീം പള്ളിക്ക് എതിര്‍വശത്ത് ഹോട്ടല്‍ നടത്തുന്ന ഷാഹിദ ബീവിയുടെ മാല അപഹരിച്ചത്. പുലര്‍ച്ചയോടെ ബൈക്കില്‍ എത്തിയ സംഘം അല്‍പ്പം മാറി ബൈക്ക് നിര്‍ത്തി. ഇതില്‍ നിന്നും ഒരു യുവാവ് എത്തി സിഗരറ്റ് ആവശ്യപ്പെട്ടു. എന്നാല്‍ ഇയാള്‍ ചോദിച്ച കമ്പനിയുടെ സിഗരറ്റ് ഇല്ലാന്ന് ഷാഹിദ പറഞ്ഞു. സുഹൃത്തുക്കളോട് ചോദിച്ചിട്ട് വരാം എന്ന് പറഞ്ഞു പോയ യുവാവ് പിന്നീട് തിരികെ എത്തി വീണ്ടും സിഗരറ്റ് ആവശ്യപ്പെടുകയും എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കടയില്‍ കയറി യുവാവ് ഷാഹിദയുടെ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചെടുത്ത് ഓടുകയായിരുന്നു. ഓട്ടത്തിനിടെ കടയ്ക്ക്…
Read Moreകെഎസ്ഇബിയിലെ കരാർ ജോലിക്കാരനായ കോൺഗ്രസ് നേതാവ് തൂങ്ങിമരിച്ച നിലയിൽ
പത്തനാപുരം : കോൺഗ്രസ് പട്ടാഴി വടക്കേക്കര മണ്ഡലം സെക്രട്ടറിയും വിമുക്ത ഭടനുമായ കോയിക്കൽ മുക്ക് വൈഷ്ണവത്തിൽ ബി. ആർ. സുരേഷ് കുമാറി(52)നെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കരാർ അടിസ്ഥാനത്തിൽ കെഎസ്ഇബിയിൽ സെക്യൂരിറ്റിയായി ജോലി ചെയ്തുവരികയായിരുന്നു. ഇന്നലെ ഉച്ചമുതൽ കാണാതിരുന്നതിനെ തുടർന്ന് മകനും സുഹൃത്തും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ രാത്രി ഏഴോടെ കല്ലടയാറ്റിലെ കോയിക്കൽ കടവിനോട് ചേർന്ന മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. പത്തനാപുരം പോലീസ് സ്ഥലത്തെത്തി പരിശോധന നടപടികൾ പൂർത്തിയാക്കി മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Read Moreറോഡിന്റെ അശാസ്ത്രീയ നിര്‍മാണം;വെളിവയല്‍പടി ഇറക്കത്തില്‍ വീണ്ടുംഅപകടം: അഞ്ചല്‍ സ്വദേശി മരിച്ചു; മൂന്നു പേർക്ക് പരിക്ക്
പത്തനംതിട്ട: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ ഉതിമൂടിനും മണ്ണാരക്കുളഞ്ഞിക്കും മധ്യേ വെളിവയല്‍പടി ഇറക്കത്തില്‍ വീണ്ടും അപകടം. ഇന്നലെ രാത്രി കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചല്‍ ഏറം തടിക്കാട് രതീഷ് ഭവനില്‍ രതീഷാണ് (42) മരിച്ചത്. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ആസാം റൈഫിള്‍സ് ഉദ്യോഗസ്ഥനാണ് മരിച്ച രതീഷ്. ഒപ്പമുണ്ടായിരുന്ന അഞ്ചല്‍ പാര്‍വതി മന്ദിരത്തില്‍ അഭിജിത്തിനും (30) എതിരേ വന്ന കാറിലുണ്ടായിരുന്ന പത്തനംതിട്ട മേരിമാത കോണ്‍വന്റിലെ സിസ്്റ്റര്‍ റോസിറ്റ, സിസ്റ്റര്‍ ഡോണ, സിസ്റ്റര്‍ മരിയ എന്നിവര്‍ക്കും പരിക്കേറ്റു. അഞ്ചലില്‍നിന്നു കട്ടപ്പനയ്ക്കു പോകുകയായിരുന്നു രതീഷും അഭിജിത്തും. കന്യാസ്ത്രീകള്‍ സഞ്ചരിച്ച കാര്‍ കൂത്താട്ടുകുളത്തുനിന്നു പത്തനംതിട്ടയ്ക്കു വരികയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഭിജിത്തിനെയും സിസ്റ്റര്‍ ഡോണയെയും കോട്ടയം മെഡിക്കല്‍ കോളജിലും മറ്റു രണ്ടുപേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിഎം റോഡിനന്റെ പുനര്‍നിര്‍മാണത്തിനുശേഷം ഈ ഭാഗത്ത് അപകടങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്. വളവും ഇറക്കവും നിറഞ്ഞ ഭാഗത്ത് മണ്ണാരക്കുളഞ്ഞിയില്‍ നിന്നു വരുന്ന…
Read More