അഞ്ചല്‍: കുളത്തുപ്പുഴ പോലീസ് സ്റ്റേഷന് പരിധിയില്‍ ഭാരതീപുരം മറവന്ചിറയില് സന്ദീപിന്റെ ഉടമസ്ഥതയിലുള്ള ടിപ്പര്‍ലോറി കത്തിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ഭാരതീപുരം രജനി വിലാസത്തില്‍ അഴിമതി ബിനു എന്ന ബിനു തങ്കപ്പന് ആണ് പിടിയിലായത്. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് എന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയിലാണ് ബിനു മറവന്‍ചിറ സ്വദേശി സന്ദീപിന്റെ ഉടമസ്ഥതിയിലുള്ള ടിപ്പര്‍ലോറിക്ക് തീയിട്ടത്. തീ പിടുത്തത്തില്‍ ലോറിയുടെ ഡ്രൈവര്‍ കാബിന് പൂര്‍ണ്ണമായും കത്തി നശിച്ചു, സീറ്റുകള്‍, വയറിംഗ്, ബാറ്ററി, മുന്‍വശത്തേയും പിന്‍വശത്തെയും ഗ്ലാസുകള്‍ അടക്കം തകര്‍ന്നിട്ടുണ്ട്. രാത്രി പതിനൊന്നരയോടെ ശബ്ദംകേട്ട് വീട്ടുകാര്‍ എത്തിയതോടെ ഒരാള്‍ ലോറിക്ക് സമീപത്ത് നിന്നും ഓടി പോകുന്നത് കണ്ടതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് വേഗത്തില്‍ തന്നെ പ്രതിയെ തിരിച്ചറിയുകയായിരുന്നു. വീട്ടുകാരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് തീ ലോറിക്ക് പുറത്തേക്ക് വ്യാപിച്ചില്ല. കുളത്തുപ്പുഴ…
Read MoreCategory: Kollam
ടിപ്പര്‍ലോറി കത്തിച്ച സംഭവം; പ്രതി അഴിമതി ബിനു പിടിയില്‍
അഞ്ചല്‍: കുളത്തുപ്പുഴ പോലീസ് സ്റ്റേഷന് പരിധിയില്‍ ഭാരതീപുരം മറവന്ചിറയില് സന്ദീപിന്റെ ഉടമസ്ഥതയിലുള്ള ടിപ്പര്‍ലോറി കത്തിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ഭാരതീപുരം രജനി വിലാസത്തില്‍ അഴിമതി ബിനു എന്ന ബിനു തങ്കപ്പന് ആണ് പിടിയിലായത്. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് എന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയിലാണ് ബിനു മറവന്‍ചിറ സ്വദേശി സന്ദീപിന്റെ ഉടമസ്ഥതിയിലുള്ള ടിപ്പര്‍ലോറിക്ക് തീയിട്ടത്. തീ പിടുത്തത്തില്‍ ലോറിയുടെ ഡ്രൈവര്‍ കാബിന് പൂര്‍ണ്ണമായും കത്തി നശിച്ചു, സീറ്റുകള്‍, വയറിംഗ്, ബാറ്ററി, മുന്‍വശത്തേയും പിന്‍വശത്തെയും ഗ്ലാസുകള്‍ അടക്കം തകര്‍ന്നിട്ടുണ്ട്. രാത്രി പതിനൊന്നരയോടെ ശബ്ദംകേട്ട് വീട്ടുകാര്‍ എത്തിയതോടെ ഒരാള്‍ ലോറിക്ക് സമീപത്ത് നിന്നും ഓടി പോകുന്നത് കണ്ടതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് വേഗത്തില്‍ തന്നെ പ്രതിയെ തിരിച്ചറിയുകയായിരുന്നു. വീട്ടുകാരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് തീ ലോറിക്ക് പുറത്തേക്ക് വ്യാപിച്ചില്ല. കുളത്തുപ്പുഴ…
Read Moreവിരുദ നഗർ-ചെങ്കോട്ട സെക്ഷനിൽ ഇലക്ടിക് ട്രെയിനുകൾ ആരംഭിക്കുന്നു; ആദ്യ സർവീസ് നാളെ മുതൽ
എസ്.ആർ. സുധീർ കുമാർകൊല്ലം: തമിഴ്നാട്ടിലെ വിരുദ നഗർ-തെങ്കാശി – ചെങ്കോട്ട സെക്ഷനുകളിൽ ഇലക്ട്രിക് ട്രെയിനുകൾ ഓടിക്കാൻ റെയിൽവേ തീരുമാനം. ഈ റൂട്ടിൽ വൈദ്യുതീകരണം പൂർത്തിയായ സാഹചര്യത്തിലാണ് നടപടി. ആദ്യ സർവീസ് നാളെ ആരംഭിക്കും. ചെന്നൈ എഗ്മോർ-ചെങ്കോട്ട എക്സ്പ്രസ് ആണ് ആദ്യ സർവീസ് നടത്തുക. ഈ വണ്ടി തിരികെ നവംബർ ഒന്നു മുതലും ഓടിത്തുടങ്ങും. ചെന്നെ എഗ്മോർ -ചെങ്കോട്ട ശിലമ്പ് എക്സ്പ്രസാണ് വൈദ്യുതി ലൈനിലെ രണ്ടാം ട്രെയിൻ. ഇതും നവംബർ ഒന്നിന് ആരംഭിക്കും. തിരികെയുള്ള സർവീസ് മൂന്നിനും ഓട്ടം തുടങ്ങും. മയിലാടുംതുറ -ചെങ്കോട്ട എക്സ്പ്രസാണ് മൂന്നാമത്തെ സർവീസ്. ഇതും നവംബർ ഒന്നിന് സർവീസ് ആരംഭിക്കും. തിരിച്ചുള്ള സർവീസ് നവംബർ രണ്ടിനും തുടങ്ങും. ഈ മൂന്ന് വണ്ടികളും വൈദ്യുതി ലൈനിൽ ഓടിത്തുടങ്ങുമ്പോൾ അതിന്റെ കൂടുതൽ പ്രയോജനം ലഭിക്കുന്നത് കേരളത്തിനാണ്. ഈ വണ്ടികളുടെ അവസാന സ്റ്റോപ്പായ ചെങ്കോട്ട തമിഴ്നാട് -കേരള അതിർത്തിയിലാണ്.…
Read Moreകേരളത്തിന് ദീപാവലി സമ്മാനം; അന്തർ സംസ്ഥാന വന്ദേ ഭാരത് വരുന്നു
കൊല്ലം: കേരളത്തിന് ദീപാവലി സമ്മാനമായി മൂന്നാമതൊരു വന്ദേ ഭാരത് എക്സ്പ്രസ് കൂടി. ചെന്നൈ-ബംഗളൂരു- എറണാകുളം റൂട്ടിലാണ് പുതിയ വന്ദേ ഭാരതിന് റെയിൽവേ മന്ത്രാലയം അനുമതി നൽകിയിട്ടുള്ളത്. കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സർക്കുലാർ അടിസ്ഥാനത്തിൽ സർവീസ് നടത്തുമെന്നാണ് വിവരം. ചെന്നൈയിൽ നിന്ന് വ്യാഴാഴ്ചകളിൽ സർവീസ് നടത്താനാണ് ആലോചിക്കുന്നത്. അവിടുന്ന് ബംഗളൂരു വഴി എറണാകുളത്ത് എത്തും. പിന്നീട് എറണാകുളത്ത് നിന്ന് ബംഗളൂരുവിന് പോയി തിരികെ വീണ്ടും എറണാകുളത്ത് എത്തും. അതിനുശേഷം എറണാകുളത്ത് നിന്ന് ബംഗളൂരു വഴി ചെന്നൈയ്ക്ക് പോകുന്ന രീതിയിലാണ് സർവീസ് ക്രമീകരിക്കുന്നത്. ഇത്തരത്തിൽ എട്ട് സർവീസുകളാണ് റെയിൽവേ മന്ത്രാലയം പരിഗണിക്കുന്നത്. ദീപാവലി സ്പെഷലായി ഓടിച്ചശേഷം സ്ഥിരം സംവിധാനമാക്കുമെന്നാണ് സൂചന. എട്ട് കോച്ചുകൾ ഉണ്ടാകും. കേരളത്തിൽ നിന്നുമുള്ള അന്തർ സംസ്ഥാന യാത്രക്കാരെ പ്രധാനമായും ലക്ഷ്യമിട്ടാണ് പുതിയ വന്ദേ ഭാരത് സർവീസ് നടത്തുക. റെയിൽവേ…
Read Moreഅശ്വിൻ പരവൂരിന് മാജിക്കിൽ മെർലിൻ പുരസ്കാരം
കൊല്ലം: സാമൂഹിക അവബോധത്തിനായി മാജിക് ഉപയോഗിച്ചതിന് മലയാളി മാന്ത്രികന് അശ്വിന് പരവൂര മാജിക് രംഗത്തെ പ്രശസ്തമായ മെര്ലിന് പുരസ്കാരത്തിന് അർഹനായി. ഇന്ത്യയിലെ ഏറ്റവും മികച്ച ബോധവത്കരണ മാജിക് പെര്‍ഫോര്‍മര്‍’ എന്ന പുരസ്കാരമാണ് ലഭിച്ചത്. മാജിക്കിലെ ഓസ്കാര്‍ എന്നറിയപ്പെടുന്ന മെര്ലിന് പുരസ്കാരങ്ങള്‍ അമേരിക്ക ആസ്ഥാനമായ ഇന്റര്‍നാഷല്‍ മജീഷ്യന്‍സ് സൊസൈറ്റിയാണ് നല്‍കുന്നത്. തായ്ലന്ഡില് നടന്ന ഇന്റര്‍നാഷണല്‍ മാജിക് എക്സ്ട്രാവഗന്സയുടെ വേദിയിലാണ് പുരസ്കാരദാനം നടന്നത്. ഇന്റര്‍നാഷണല്‍ മജീഷ്യന്‍സ് സൊസൈറ്റി ചെയര്മാന് ടോണി ഹസിനിയാണ് അശ്വിന് പരവൂരിന് പുരസ്കാരം സമ്മാനിച്ചത്. പരവൂര്‍ സ്വദേശിയായ അശ്വിന് 15 വര്‍ഷമായി മാജിക്കിലൂടെ ബോധവത്കരണം നടത്തിവരുന്നു.
Read Moreഇത്തിക്കരയാറ്റിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു
ചാത്തന്നൂർ: കഴിഞ്ഞ ദിവസം ഇത്തിക്കരയാറ്റിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കുട്ടി കുളിക്കാനിറങ്ങിയ കടവിൽ നിന്നുമാണ് ഫയർഫോഴ്സ് സ്കൂബാ ടീം ഇന്ന് രാവിലെ പത്തു മണിയോടെ മൃതദേഹം കണ്ടെടുത്തത്. ഇന്ന് രാവിലെ മുതൽ തന്നെ ഫയർഫോഴ്സ് സ്കൂബാ ടീമും പോലീസും നാട്ടുകാരും ചേർന്ന് തെരച്ചിൽ രാവിലെ പുനരാരംഭിച്ചിരുന്നു. ഇന്നലെ പകൽ രണ്ടു മണിയോടെ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ മീനാട് പടിഞ്ഞാറ് കൊടിയാട്ട് (എം എസ് ഭവൻ) സന്തോഷിന്റെയും ആതിരയുടെയും മകൻ അദ്വൈത് (അപ്പു – 13 ) ആണ് മരിച്ചത്. ഇന്നലെ പകൽ ആരംഭിച്ച തെരച്ചിൽ രാത്രി എട്ടുമണിയോടെ നിർത്തിവച്ചു. ഇന്ന് രാവിലെ വീണ്ടും ആരംഭിച്ച് മണിക്കൂറുകൾക്കകം തന്നെ കുട്ടിയെ ചെളിയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ചാത്തന്നൂർ ഗവ. വി എച്ച് എസ് എസ്സിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് അദ്വൈത്. ഇന്നലെ പകൽ രണ്ടു മണിയോടെയാണ് സംഭവം. മീനാട്ട്…
Read Moreകോൺക്രീറ്റ് മതിൽ തകർന്നുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; മഴവെള്ളം ഒഴുക്കിവിടാനായി പുറത്തിറങ്ങിയപ്പോഴായിരുന്നു അപകടം
ചാത്തന്നൂർ: വീടിന് സമീപത്ത് കെട്ടിനിന്ന മഴവെള്ളം ഒഴുക്കിവിടുന്നതിനായി വീടിന് പുറത്തിറങ്ങിയ വീട്ടമ്മ സമീപത്തെ കോൺക്രീറ്റ് മതിൽ തകർന്നു ദേഹത്തു വീണ് മരിച്ചു.കോൺക്രീറ്റിനും സ്ലാബിനും അടിയിൽപ്പെട്ട ഇവരെ ഫയർഫോഴ്സും നാട്ടുകാരും പോലീസും ചേർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നെടുമ്പന മുട്ടക്കാവ് മുസ് ലിം ജമാഅത്ത് പള്ളിക്കടുത്ത് പള്ളി വടക്കതിൽ അബ്ദുൽ ഗഫൂറിന്റെ ഭാര്യ ആമിന(42) യാണ് മരിച്ചത്.ഇന്നലെ വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. സംഭവം കണ്ട പ്രദേശവാസികൾ വിവരം അറിയിച്ചതനുസരിച്ച് കൊല്ലത്തു നിന്നും ഫയർഫോഴ്സ് സംഘവും കണ്ണനല്ലൂർ പോലീസും ചേർന്ന് മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ കോൺക്രീറ്റിനും സ്ലാബുകൾക്കും അടിയിൽപ്പെട്ട ഇവരെ പുറത്തെടുക്കുകയായിരുന്നു. ഫയർഫോഴ്സ് സംഘവും നാട്ടുകാരും ചേർന്ന് ഒരു മണിക്കൂറിലധികം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവരുടെ മൃതദേഹം പുറത്തെടുക്കാനായത്. കനത്തമഴയും, പ്രദേശത്ത് വൈദ്യുതി ഇല്ലാതിരുന്നതും രക്ഷാപ്രവർത്തനത്തിന് തടസമായി. തുടർ നടപടികൾക്കായി മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.ഇവരുടെ…
Read Moreമാരക ലഹരി ഗുളികകളും കഞ്ചാവുമായി ദമ്പതികൾ പിടിയിൽ
കൊട്ടാരക്കര: മാരക ലഹരി ഗുളികകളും കഞ്ചാവുമായി ദന്പതികളെ കൊട്ടാരക്കര എക്സൈസ് സംഘം പിടികൂടി. ചക്കുവരക്കൽ കോക്കാട് വാടകയ്ക്കു താമസിക്കുന്ന സുധി ബാബു (35 ) ഭാര്യ ജിൻസി (33) എന്നിവരാണ് പിടിയിലായത്. അഞ്ചു സ്ട്രിപ്പുകളിലായി 47 നിട്രോസപാൻ എന്ന ലഹരി ഗുളികകളും 10 ഗ്രാം കഞ്ചാവും ഇവരിൽ നിന്നും കണ്ടെടുത്തു.ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മയക്കുമരുന്ന് ഉപയോക്താക്കളെയും വിപണനക്കാരെയും പിടികൂടാൻ എക്സൈസിലെ ഷാഡോ വിഭാഗത്തെ എല്ലാ സ്ഥലത്തും വിന്യസിച്ചിട്ടുള്ളതായി സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി.ശ്യാംകുമാറിന്റെ നേതൃത്വത്തിലുള്ള റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ രാജേഷ്. കെ. എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ സുനിൽ ജോസ്, ദിലീപ് കുമാർ, നിഖിൽ. എം. എച് , കൃഷ്ണരാജ്. കെ. ആർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ അർച്ചന കുമാരി, എക്സൈസ് ഡ്രൈവർ…
Read Moreഐലൻഡിന്റെ മൂന്ന് സ്റ്റോപ്പുകൾ റദ്ദാക്കുന്നു; എട്ട് ട്രെയിനുകൾക്ക് സമയമാറ്റം
എസ്.ആർ. സുധീർ കുമാർകൊല്ലം: ബംഗളൂരു-കന്യാകുമാരി ഐലൻഡ് എക്സ്പ്രസിന്റെ മൂന്ന് സ്റ്റോപ്പുകൾ നിർത്തലാക്കാൻ റെയിൽവേ ബോർഡ് തീരുമാനം. ധനുവച്ചപുരം, കുഴിത്തുറ വെസ്റ്റ്, പള്ളിയാടി എന്നീ സ്റ്റേഷനുകളിലെ സ്റ്റോപ്പുകളാണ് ഒഴിവാക്കുന്നത്. ഇതുസംബന്ധിച്ച് റെയിൽവേ ബോർഡിന്റെ ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. 2024 ജനുവരി ഒന്നു മുതൽ ഇത് പ്രാബല്യത്തിൽ വരും. സ്റ്റോപ്പുകൾ റദ്ദ് ചെയ്യുന്നതിന്റെ കാരണം ഉത്തരവിൽ സൂചിപ്പിക്കുന്നില്ല. യാത്രക്കാർ കാര്യമായി ഇല്ലാത്തതിനാൽ വരുമാനത്തിലെ കുറവാണ് സ്റ്റോപ്പുകൾ നിർത്തലാക്കാൻ റെയിൽവേയെ പ്രേരിപ്പിച്ചതെന്നാണ് സൂചനകൾ. ഇത് കൂടാതെ ദക്ഷിണ റെയിൽവേ എട്ടു ട്രെയിനുകളുടെ സമയത്തിലും നേരിയ മാറ്റം വരുത്തി. തൃശൂർ-കണ്ണൂർ എക്സ്പ്രസ്, എറണാകുളം-ഷൊർണൂർ മെമു, ചെന്നൈ-കോയമ്പത്തൂർ വന്ദേ ഭാരത് എക്സ്പ്രസ്, തിരുപ്പതി-കാമരാജ് നഗർ എക്സ്പ്രസ്, തിരുപ്പതി-വില്ലുപുരം എക്സ്പ്രസ് എന്നിവയുടെ സമയമാറ്റം ഈ മാസം 23 മുതൽ നിലവിൽ വരും. തിരുപ്പതി-ബംഗളൂരു സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിന്റെ സമയം 24 മുതൽ മാറും.ബംഗളൂരു-കണ്ണൂർ എക്സ്പ്രസിന്റെ…
Read Moreമാരക ലഹരിമരുന്നുമായി കാപ്പ കേസ് പ്രതി പിടിയിൽ
ചാത്തന്നൂർ: ലോഡ്ജിൽ താമസിച്ചു രാസലഹരി കച്ചവടം നടത്തി വന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ചിറയിൻകീഴ് പെരുംകുഴി നാലുമുക്ക് വിശാഖത്തിൽ ശബരി നാഥി( 42) നെയാണ് പാരിപ്പള്ളി ജംഗഷന് സമീപമുള്ള ലോഡ്ജിൽ നിന്നു കഴിഞ്ഞ ദിവസം പിടികൂടിയത്. 2.060 ഗ്രാം എംഡി എംഎയും അളവ് തൂക്ക ഉപകരണങ്ങളും ഇയാളുടെ കൈയിൽനിന്നു പിടിച്ചെടുത്തു.ചിറയിൻകീഴ് പോലീസ് കാപ്പ ചുമത്തിയിരിക്കുന്ന പ്രതിയാണ് പോലീസിനെ വെട്ടിച്ചു ലോഡ്ജുകളിൽ മുറി എടുത്തു താമസിച്ച് മയക്കുമരുന്ന് വ്യാപാരം നടത്തി വന്നിരുന്നത്. തിരുവനന്തപുരം റൂറൽ ഷാഡോ ടീം അംഗങ്ങൾ പാരിപ്പള്ളി പോലീസിനെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. ശബരിനാഥ് കടയ്ക്കാവൂർ, ചിറയിൽ കീഴ്പോലീസ് സ്റ്റേഷനുകളിലും നിരവധി ലഹരിക്കേസുകളിൽ പ്രതിയാണ്. പാരിപ്പള്ളി എസ്എച്ച്ഒ ഡി.ദിപു , എസ്ഐമാരായ അശോകൻ, രാമചന്ദ്രൻ എഎസ്ഐ മാരായ ബിജു, ജയൻ സിപിഒമാരായ അജീഷ്, മനു, മനോജ് നാഥ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
Read More