അഞ്ചല്‍: വീട്ടുമുറ്റത്ത് ഫോണ്‍ ചെയ്തുകൊണ്ടുനിന്ന യുവാവിന് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഗുരുതര പരിക്ക്. കുളത്തുപ്പുഴ ഇഎസ്എം കോളനിയില്‍ മരുതിമൂട് ചതുപ്പില്‍ ബിജുവിന്റെ മകന് അജീഷിനെയാണ് കാട്ട്പോത്ത് ആക്രമിച്ചത്. ഇന്നലെ രാത്രിയിലാണു സംഭവം. വീട്ടുമുറ്റത്ത് ഫോണ്‍ വിളിച്ചു നിന്ന അജീഷിനുനേരേ കാട്ടുപോത്തു കൂട്ടമായി പാഞ്ഞടുക്കുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഒരു പോത്ത് ആക്രമിക്കുകയായിരുന്നു. വയറിനും നെഞ്ചിലും മുതുകിലും ഗുരുതരമായി പരിക്കേറ്റ അജീഷിനെ കുളത്തുപ്പുഴ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലേക്കും മാറ്റി. കാട്ടുപോത്ത് അടക്കം വന്യജീവികളുടെ ആക്രമണം ഭയന്ന് ജോലിക്കോ വീടിന് പുറത്തേക്കോ ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് എന്നു പരിക്കേറ്റ അജീഷിന്റെ പിതാവ് ബിജു പറയുന്നു. വന്യജീവികള്‍ ജനവാസ മേഖലയില്‍ ഇറങ്ങാതിരിക്കാന്‍ സ്ഥാപിച്ചിട്ടുള്ള സോളാര്‍ ഫെന്‍സിംഗുകള്‍ ഭൂരിഭാഗവും പ്രവര്‍ത്തനരഹിതമാണ് എന്നും ബിജു പറയുന്നു. സംഭവത്തില്‍ നാട്ടുകാര്‍ക്കിടയിലും വലിയ പ്രതിഷേധം ഉയര്‍ന്നുവരികയാണ്.
Read MoreCategory: Kollam
ഗ്രൂപ്പു തർക്കം നടുറോഡിലും; കരുനാഗപ്പള്ളിയിൽ യുഡിഎഫ് പദയാത്രയിൽ കോൺഗ്രസുകാരുടെ തമ്മിലടി
കരുനാഗപ്പള്ളി: യുഡിഎഫ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പദയാത്രയിൽ കോൺഗ്രസുകാർ തമ്മിൽ ഗ്രൂപ്പ് തിരിഞ്ഞ് പോർവിളിയും തമ്മിലടിയും. മണ്ഡലം പ്രസിഡന്റുമാരെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളിയിൽ നിലനിൽക്കുന്ന പ്രതിഷേധം ഇതോടെ തെരുവിലെ കയ്യാങ്കളിയിൽ എത്തി. യുഡിഎഫ് ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യുഡിഎഫ് ചെയർമാൻ ആർ.ദേവരാജൻ, മണ്ഡലം പ്രസിഡന്റ് ജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പദയാത്ര സംഘടിപ്പിച്ചത്. പദയാത്ര ആലുംതറ ജംഗ്ഷനിൽ എത്തുന്നതിന് മുമ്പ് തന്നെ ഇരു വിഭാഗങ്ങൾ തമ്മിൽ തർക്കം തുടങ്ങിയിരുന്നു. ജാഥ എത്തിയതോടെ ഇരു ചേരികളായി പോർവിളിയും ഉന്തും തള്ളും ആരംഭിച്ചു. ജാഥയിൽ എത്തിയ വനിതകൾ ഉൾപ്പെടെയുള്ളവർ ഇതോടെ നാലു ഭാഗത്തേക്കും ചിതറി ഓടി. ഒരു സംഘം കെ.സി.വേണുഗോപാലിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചാണ് പിരിഞ്ഞുപോയത്. ഏറെ പണിപ്പെട്ടാണ് പ്രവർത്തകർ ഇരുപക്ഷത്തെയും പിടിച്ചു മാറ്റിയത്. തുടർന്ന് ജാഥാസ്വീകരണം നടത്താതെ പരിപാടി പെട്ടെന്ന് അവസാനിപ്പിച്ച് പിരിഞ്ഞു പോവുകയായിരുന്നു. സംഘർഷം സംബന്ധിച്ച വീഡിയോ…
Read Moreപണി കണ്ട് പഠിക്കാൻ..! കെഎസ്ആർടിസി ജംബോസംഘം തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ വർക്ക് ഷോപ്പിലേക്ക്
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ വർക്ക് ഷോപ്പുകളിലെ പ്രവർത്തനം പഠിക്കുന്നതിനായി കെഎസ്ആർടിസിയുടെ ജംബോ സംഘം വീണ്ടും ചെന്നൈയിലേക്ക്. ഉന്നത ഉദ്യോഗസ്ഥരും അംഗീകൃത തൊഴിലാളി സംഘടനാ പ്രതിനിധികളും ഉൾപ്പെടുന്നതാണ് സംഘം. തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ഏറ്റവും പ്രധാന വർക്ക് ഷോപ്പുകളിലൊന്നാണ് ചെന്നൈയിലേത്. ഈ മാസം 16 മുതൽ 18 വരെയാണ് പഠനസന്ദർശനം. കഴിഞ്ഞ ഏപ്രിലിലും ഒരു സംഘം ചെന്നെയിലേയ്ക്ക് പോയി പഠനം നടത്തിയിരുന്നു. മെക്കാനിക്കൽ എൻജിനീയറുടെ ചുമതല വഹിക്കുന്ന തിരുവനന്തപുരം സെൻട്രൽ വർക്ക് ഷോപ്പിലെ വർക്സ് മാനേജർ എം. ഐസക്ക് മാത്യുവിന്റെ നേതൃത്വത്തിലാണ് 44 അംഗ സംഘത്തിന്റെ സന്ദർശനം. അഞ്ച് ഡിപ്പോ എൻജിനീയർമാർ , 21 അസിസ്റ്റന്റ് ഡിപ്പോ എൻജിനീയർമാർ , 11 അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർമാർ , മൂന്ന് അംഗീകൃത തൊഴിലാളി സംഘടനകളുടെ പ്രതിനിധികളായ ആറു പേർ എന്നിവരാണ് സംഘത്തിലുള്ളത്. കഴിഞ്ഞ ഏപ്രിലിലും…
Read Moreകുളത്തിൽ മുങ്ങിത്താണ യുവതിക്ക് രക്ഷകനായി പത്താം ക്ലാസുകാരൻ
പരവൂർ : കുളത്തിൽ വീണ് ആഴങ്ങളിലേയ്ക്ക് മുങ്ങി താഴ്ന്ന യുവതിക്ക് രക്ഷകനായി പത്താം ക്ലാസുകാരനായ അക്ഷയ് ചന്ദ്രൻ. ഈ പത്താം ക്ലാസ് വിദ്യാർഥിയുടെ ധീരതയും സമയോചിതമായ ഇടപെടലും കൊണ്ട് മരണത്തിന്റെ ആഴങ്ങളിലേയ്ക്ക് മുങ്ങി കൊണ്ടിരുന്ന യുവതിയ്ക്ക് കിട്ടിയത് പുതുജന്മം. ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. നെടുങ്ങോലം പാറയിൽ കാവ് കുളത്തിന് സമീപം യുവതി ബോധരഹിതയായി വീഴുകയായിരുന്നു. കുളത്തിൽ വീണ യുവതി മുങ്ങിത്താഴുന്നത് കണ്ട് അക്ഷയ് കുളത്തിലേയ്ക്ക് ചാടി. യുവതിയെ കരയിലേക്ക് വലിച്ചു കയറ്റി. തുടർന്ന് പ്രാഥമിക ശുശ്രൂഷ നൽകി. പിന്നീട് പരിസരവാസികളുടെ നേതൃത്വത്തിൽ 21 കാരിയായ യുവതിയെ പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെടുങ്ങോലം പാറയിൽ കാവ് ക്ഷേത്രത്തിന് സമീപം ശിവപുരിയിൽ സന്തോഷ് കുമാറിന്റെയും മഞ്ചു സന്തോഷിന്റെയും മകനായ അക്ഷയ് ചന്ദ്രൻ നെടുങ്ങോലം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ്.
Read Moreകെഎസ്ആർടിസിയിൽ ജീവനക്കാരെ കുറയ്ക്കാൻ നീക്കം; ഡെപ്യൂട്ടേഷനിൽ പോകാൻ അനുമതി
ചാത്തന്നൂർ: കെഎസ്ആർടിസി യിൽ ജീവനക്കാരെ താത്കാലികമായി കുറയ്ക്കാൻ ശ്രമം. ഇതിന്റെ ഭാഗമായി മറ്റ് കോർപറേഷനുകളിലേക്കും സ്ഥാപനങ്ങളിലേക്കും ഡപ്യൂട്ടേഷനിൽ പോകാൻ അനുമതി നല്‍കും. ബിവറേജസ് കോർപറേഷനിൽ നിലവിലുള്ള 263 എൽഡി ക്ലാർക്ക് തസ്തികയിലേക്കായിരിക്കും ആദ്യം നിയോഗിക്കുക. നേരത്തേ 175 പേരെ ഓഫീസ് അറ്റൻഡർ തസ്തികയിൽ ഡപ്യൂട്ടേഷൻ നിയമനം നടത്തിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് ജീവനക്കാരുടെ എണ്ണം താത്ക്കാലികമായെങ്കിലും കുറയ്ക്കാൻ മാനേജ്മെന്റിനെ പ്രേരിപ്പിക്കുന്നത്. ഡപ്യൂട്ടേഷനിൽ വ്യവസ്ഥയിൽ മറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ താത്പര്യമുള്ളവർക്ക് അനുമതി നല്‍കുകയും ദീർഘകാല അവധി അനുവദിക്കുകയും ചെയ്യുക എന്നതാണ് ഇതിന് കണ്ടെത്തിയ മാർഗം. ബീവറേജസ് കോർപറേഷനിൽ ഒഴിവുള്ള 263 തസ്തികകളിലാണ് ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നത്. ഒരു വർഷമോ അല്ലെങ്കിൽ പിഎസ് സി മുഖേന നിയമനം നടത്തുകയോ ചെയ്യുമ്പോൾ ഡപ്യൂട്ടഷൻ അവസാനിപ്പിക്കും എന്നാണ് ബിവറേജസ് കോർപറേഷൻ വ്യക്തമാക്കിയിട്ടുള്ളത്. മറ്റ് വകുപ്പുകളിലേയ്ക്കാ സ്ഥാപനങ്ങളിലേക്കോ ഡപ്യൂട്ടേഷനിൽ പോകാൻ താത്പര്യമുള്ള ജീവനക്കാർ…
Read Moreഅതിർത്തിയിൽ കൈക്കൂലിയിൽ നിരക്ക് വർധന! സഹിക്കാൻ പറ്റുന്നില്ലെന്ന് ഡ്രൈവർമാർ
എസ്.ആർ.സുധീർ കുമാർകൊല്ലം: കേരള-തമിഴ്നാട് അതിർത്തിയിലെ ചെക്ക് പോസ്റ്റുകളിൽ ഉദ്യോഗസ്ഥർ വാഹന ഡ്രൈവർമാരിൽനിന്ന് പടി (കൈക്കൂലി) നിരക്ക് വർധിപ്പിച്ചതായി റിപ്പോർട്ട്. ഈ മാസം ഒന്നു മുതൽ വൻ കൊള്ളയാണ് ഈ ചെക്ക് പോസ്റ്റിൽ നടക്കുന്നതെന്ന് ഡ്രൈവർമാർ പറയുന്നു. വിജിലൻസ് പരിശോധന പോലും ഇവിടെ നടക്കാറില്ല. പുളിയറ ചെക്ക് പോസ്റ്റിലെ പുതുതായി നിലവിൽ വന്ന കൈക്കൂലി നിരക്ക് ഇങ്ങനെ: തടി ലോറി -300 രൂപ. കോഴി ലോറി -200, പച്ചക്കറി ലോറി -200, സിമന്റ് ലോറി -700 മുതൽ ആയിരം വരെ. സമീപത്തെ ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ എല്ലാത്തരം ലോറികൾക്കും പടിയുടെ നിരക്ക് കുറവാണ്. കഴിഞ്ഞ ആഴ്ച ഇവിടെ രഹസ്യമായി റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥർക്കും ഇക്കാര്യം ബോധ്യപ്പെട്ടു. ആര്യങ്കാവിൽ ഏറ്റവും കൂടുതൽ പണപ്പിരിവ് മോട്ടോർ വാഹന വകുപ്പിന്റെ ചെക്ക് പോസ്റ്റിലാണെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. പ്രാദേശിക ഏജന്റുമാരെയാണ് ഈ ചെക്ക് പോസ്റ്റിലെ…
Read Moreദേശീയപാതയില്‍ ആസിഡ് കയറ്റിവന്ന ടാങ്കര്‍ ലോറിയില്‍ വന്‍ ചോര്‍ച്ച; നാട്ടുകാർക്ക് അസ്വസ്ഥത; കേസ് എടുത്ത് പോലീസ്
തെന്മല: കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ ആസിഡ് കയറ്റിവന്ന ലോറിയില്‍ ഉണ്ടായ ചോര്‍ച്ച മൂലം മണിക്കൂറുകള്‍ പൂര്‍ണമായി ഗതാഗതം മുടങ്ങി. ഇന്നലെ രാത്രി ഒന്‍പതോടെ പുനലൂരിന് സമീപം വെള്ളിമലയിലാണ് സംഭവം. കൊച്ചിയില്‍ നിന്നും തമിഴ്നാട്ടിലെ തിരിപ്പൂരിലേക്ക് ഹൈഡ്രോക്ലോറിക് ആസിഡുമായി പോയ ലോറിയിലാണ് ചോര്‍ച്ച ഉണ്ടായത്. ലോറിയുടെ ടയര്‍ പഞ്ചര്‍ ആയതിനെ തുടര്‍ന്ന് ടയര്‍ മാറ്റുന്നതിനായി നിര്‍ത്തവെയാണ് ലോറി ജീവനക്കാര്‍ ചോര്‍ച്ച കാണുന്നത്. ഉടന്‍ പോലീസിലും ഫയര്‍ ഫോഴ്സിലും അറിയിച്ചു. തെന്മല പോലീസ് സ്ഥലത്ത് എത്തി സ്ഥിതിഗതികള്‍ പരിശോധിച്ചതോടെ ഗുരുതരമാണന്നു കണ്ടെത്തുകയായിരുന്നു. ഇതോടെ പാതയിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടഞ്ഞു. അത്യാവശ്യ വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു. വലിയ രീതിയില്‍ ആസിഡ് ചോര്‍ന്നതോടെ ജെസിബി ഉപയോഗിച്ച് കുഴിയെടുത്ത് ആസിഡ് ഒഴുകുന്നത് അധികൃതര്‍ തടഞ്ഞു. മണിക്കൂറുകള്‍ക്ക് ശേഷം കൊല്ലം കെഎംഎംഎല്ലില്‍ നിന്നും എത്തിയ ലോറി ജീവനക്കാര്‍ വാഴയുടെ പിണ്ടി ഉപയോഗിച്ച് ചോര്‍ച്ച താല്‍ക്കാലികമായി ചോര്‍ച്ച അടച്ചു. ഇതോടെ…
Read Moreഇലക്ട്രിക് ബസുകളിലെ അഗ്നിബാധ; മുൻകരുതൽ സ്വീകരിക്കേണ്ടതെങ്ങനെ; കെഎസ്ആർടിസി ജീവനക്കാർക്ക് പരിശീലനം
പ്രദീപ് ചാത്തന്നൂർ ചാത്തന്നൂർ: കെഎസ് ആർടിസിയുടെ ഇലക്ട്രിക് ബസുകളിൽ തീപിടുത്തം പോലുള്ള അപകടങ്ങൾ ഉണ്ടായാൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും ജീവനക്കാർക്ക് സമഗ്രമായ പരിശീലനം നല്‍കും. 10, 11 തീയതികളിൽ ഡൽഹിയിൽ നടത്തുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ ഒമ്പതുപേരെ കെഎസ്ആർടിസി നിയോഗിച്ചു.\ സ്റ്റേഷൻ മാസ്റ്റർ, വെഹിക്കിൾ സൂപ്പർവൈസർ , ചാർജ്മാൻ, മെക്കാനിക്ക് തസ്തികയിലുള്ളവരാണ് ഇവർ.കേന്ദ്ര സർക്കാരിന്റെ ഹരിത വാഹന പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് ബസുകൾക്ക് പ്രാധാന്യം നല്‍കുന്നുണ്ട്. കേന്ദ്രസർക്കാർ തന്നെ ഇന്ത്യയിലെ നഗരങ്ങളിൽ സർവീസ് നടത്താൻ സൗജന്യമായി ഇലക്ട്രിക് ബസുകൾ വിതരണം ചെയ്യുന്നുണ്ട്. ഇത്തരം ബസുകളിലുണ്ടാകാൻ സാധ്യതയുള്ള അഗ്നിബാധ, തീപിടിത്തമുണ്ടായാൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്നിവയെ സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളിലെയും ട്രാൻസ്പോർട്ട് കോർപറേഷനുകളിലെ ജീവനക്കാർക്ക് പരിശീലനം നല്‍കാനാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ഹെവി ഇൻഡസ്ട്രീസ് മന്ത്രാലയം ജി ഐ ഇസഡ് ഇന്ത്യാ ട്രാൻസ്പോർട്ട് എന്ന സ്ഥാപനമായി സഹകരിച്ചാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്.…
Read Moreഎല്ലാവരെയും സ്നേഹിക്കുക എന്നതിനേക്കാൾ വലിയ ആഘോഷമോ ആഹ്ളാദമോ ഇല്ലെന്ന് മാതാ അമൃതാനന്ദമയി
കൊല്ലം: എല്ലാവരെയും ഒരുപോലെ കാണുക, സ്നേഹിക്കുക, സേവിക്കുക എന്നതിനേക്കാൾ വലിയ ആഘോഷമോ ആഹ്ലാദമോ ഇല്ലെന്ന് മാതാ അമൃതാനന്ദമയി പറഞ്ഞു. മാതാ അമൃതാനന്ദമയിയുടെ 70ാം ജൻമദിനാഘോഷത്തോടനുബന്ധിച്ച് ജന്മദിന സന്ദേശം നൽകുകയായിരുന്നു മാതാ അമൃതാനന്ദമയി. കോവിഡ് നമ്മളെ അനവധി പാഠങ്ങൾ പഠിപ്പിച്ചു. പഠിപ്പിക്കാൻ ശ്രമിച്ചു എന്ന് പറയുന്നതായിരിക്കും നല്ലത്. സൃഷ്ടിയുടെ ആരംഭം മുതൽക്കുതന്നെ ഈശ്വരശക്തി നമ്മളെ പല കാര്യങ്ങളും പഠിപ്പിക്കാൻ തുടങ്ങിയതാണ്. അവയൊക്കെ നമ്മൾ വേണ്ടവിധം പഠിച്ചിരുന്നെങ്കിൽ ഇന്ന് മനുഷ്യൻ നേരിടുന്ന പല സങ്കീർണ പ്രശ്നങ്ങളും ഒഴിവാക്കാമായിരുന്നു- മാതാ അമൃതാനന്ദമയി പറഞ്ഞു. അമൃത വിശ്വവിദ്യാപീഠം കാമ്പസിലെ പ്രത്യേക വേദിയിലാണ് ജൻമദിനാഘോഷ പരിപാടികൾ. ഇന്ന് രാവിലെ അഞ്ചിന് മഹാഗണപതി ഹോമം, ഏഴിന് സത്സംഗം, 7.45 ന് സംഗീതസംവിധായകൻ രാഹുൽരാജും സംഘവും അവതരിപ്പിക്കുന്ന നാദാമൃതം, ഒമ്പതിന് ഗുരുപാദപൂജ എന്നിവ നടന്നു. തുടർന്നാണ് മാതാ അമൃതാനന്ദമയി ജൻമദിന സന്ദേശം നൽകിയത്. ധ്യാനം, വിശ്വശാന്തി പ്രാർഥന…
Read Moreതിരുവനന്തപുരം ഡിവിഷനിൽ നാളെ മുതൽ 41 ട്രെയിനുകളുടെ സമയം മാറുന്നു
എസ്.ആർ. സുധീർ കുമാർകൊല്ലം: പുതിയ റെയിൽവേ ടൈം ടേബിൾ നാളെ മുതൽ പ്രാബല്യത്തിൽ വരുന്നതോടെ തിരുവനന്തപുരം ഡിവിഷനിൽ 41 ട്രെയിനുകൾക്ക് സമയമാറ്റം. പുറപ്പെടുന്ന സമയത്തിലും എത്തിച്ചേരുന്ന സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ദീർഘദൂര എക്സ്പ്രസ് ട്രെയിനുകളും പാസഞ്ചർ ട്രെയിനുകളും പ്രതിവാര വണ്ടികളും ഇതിൽ ഉൾപ്പെടും. മാത്രമല്ല നല്ലൊരു ശതമാനം വണ്ടികളുടെയും വേഗം അഞ്ച് മുതൽ 40 മിനിട്ട് വരെ വർധിപ്പിച്ചിട്ടുമുണ്ട്. സ്ഥിരം യാത്രക്കാർ കൂടുതലായി ആശ്രയിക്കുന്ന വഞ്ചിനാട്, മലബാർ, ഇന്റർസിറ്റി, ജയന്തി ജനത എക്സ്പ്രസ് ട്രെയിനുകളും ഇതിൽ ഉൾപ്പെടും. യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമാകുന്ന രീതിയിലാണ് പുതിയ സമയം ക്രമീകരിച്ചിട്ടുള്ളത്. കൊല്ലം-കോട്ടയം പാസഞ്ചർ, പുനലൂർ – കൊല്ലം പാസഞ്ചർ, ആലപ്പുഴ-കൊല്ലം പാസഞ്ചർ, പുനലൂർ-നാഗർ കോവിൽ പാസഞ്ചർ എന്നിവയുടെയും സമയവും നാളെ മുതൽ മാറുന്നു. ഇൻഡോർ – കൊച്ചുവേളി, പോർബന്തർ – കൊച്ചുവേളി, ഗോരഖ്പൂർ-കൊച്ചുവേളി, കോർബ- കൊച്ചുവേളി എന്നീ ദീർഘദൂര സർവീസുകളുടെയും…
Read More