കൊല്ലം: അജ്ഞാത സംഘം ആക്രമിച്ച ശേഷം മുതുകിൽ പിഎഫ്ഐ (പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ) എന്ന് ചാപ്പ കുത്തിയെന്ന് പറഞ്ഞ് വ്യാജ പരാതി നൽകിയതിന് അറസ്റ്റിലായവരെ പോലീസും മിലിട്ടറി ഇന്റലിജൻസും കൂടുതൽ ചോദ്യം ചെയ്യും. ഇതിനായി ഇപ്പോൾ പുനലൂർ കോടതിയിൽ റിമാൻഡിൽ കഴിയുന്ന സൈനികൻ ഷൈൻ (35), സൃഹൃത്ത് ജോഷി (40) എന്നിവരെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാൻ പോലീസ് തീരുമാനിച്ചു. ഇതിന് അടുത്ത ദിവസം തന്നെ കോടതിയിൽ അപേക്ഷ നൽകും. ഈ സംഭവത്തിൽ മിലിട്ടറി ഇന്റലിജൻസ് നടത്തുന്ന അന്വേഷണവും തുടരുകയാണ്. ഒരു മാസം മുമ്പാണ് ഷൈൻ രാജസ്ഥാനിലെ ആർമി ക്യാമ്പിൽ നിന്ന് കടയ്ക്കലിലെ വീട്ടിൽ എത്തിയത്. തിങ്കളാഴ്ച മടങ്ങി പോകാൻ ടിക്കറ്റും ബുക്ക് ചെയ്തിരുന്നു. മടക്ക യാത്ര നിശ്ചയിച്ച് ഉറപ്പിച്ച സാഹചര്യത്തിൽ തിടുക്കത്തിൽ ഇങ്ങനെ ഒരു വ്യാജക്കഥ ഉണ്ടാക്കാൻ എന്താണ് പ്രേരണ എന്ന കാര്യത്തിൽ…
Read MoreCategory: Kollam
ചാപ്പകുത്തൽ നാടകം: സൈനികനെതിരേ ആർമി കടുത്ത നടപടി എടുത്തേക്കും
എസ്.ആർ. സുധീർ കുമാർകൊല്ലം: അജ്ഞാതസംഘം ആക്രമിച്ചശേഷം ശരീരത്തിൽ നിരോധിത സംഘടനയായ പിഎഫ് ഐ (പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ) എന്ന പേര് പച്ച കുത്തിയെന്ന സൈനികന്റെ പരാതി വ്യാജമെന്ന് പോലീസ് കണ്ടെത്തിയ സംഭവത്തിൽ സൈനികൻ കടയ്ക്കൽ സ്വദേശി ഷൈനിനെതിരേ ആർമി അച്ചടക്ക നടപടി എടുക്കും. കോടതിയുടെ അനുമതിയോടെ സൈനികന്റെ മിലിട്ടറി പോലീസ് കസ്റ്റഡിയിൽ വാങ്ങുമെന്നാണ് സൂചന. തുടർന്ന് ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വിശദമായ ചോദ്യം ചെയ്യൽ നടക്കും. കുറ്റക്കാരനെന്ന് ബോധ്യപ്പെട്ടാൽ കോർട്ട് മാർഷൽ നടപടികളിലേയ്ക്ക് കടക്കും. കേസിന്റെ ഗൗരവം പരിഗണിക്കുമ്പോൾ അതിനുള്ള സാധ്യതയാണ് കാണുന്നതെന്ന് വിരമിച്ച ആർമി ഉദ്യോഗസ്ഥർ പറയുന്നു. അങ്ങനെയെങ്കിൽ പിരിച്ചുവിടൽ അടക്കം കടുത്ത നടപടി തന്നെ വന്നേക്കാം. ഇയാളും സുഹൃത്ത് ജോഷിയും ചേർന്ന് വർഗീയ ലഹള സൃഷ്ടിക്കാനുള്ള ശ്രമമാണ് നടത്തിയതെന്ന് കൊല്ലം റൂറൽ പോലീസ് മേധാവി ഇന്നലെ വൈകുന്നേരം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നിരോധിത സംഘടനയോട്…
Read Moreആര്യങ്കാവില്‍ കഞ്ചാവ് വേട്ട: പിടിയിലായത് അന്തര്‍സംസ്ഥാന കഞ്ചാവുകടത്ത് സംഘത്തിലെ പ്രധാനി
ആര്യങ്കാവ്: ആര്യങ്കാവ് എക്സൈസ് ചെക്ക്പോസ്റ്റില്‍ അധികൃതര്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെ എഴുകിലോ കഞ്ചാവുമായി ഒരാളെ പിടികൂടിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി എക്സൈസ്. കഴിഞ്ഞ ദിവസമാണ് ആര്യങ്കാവ് എക്സൈസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെ കോഴഞ്ചേരി വള്ളിക്കോട് വാഴമുട്ടം കിഴക്ക് പാലയ്ക്കല്‍ ഹൗസില്‍ അനില്‍കുമാര്‍ എന്ന വിഷ്ണു (28) പിടിയിലായത്. രാവിലെ പത്തരയോടെ തെങ്കാശി കൊട്ടാരക്കര സര്‍വീസ് നടത്തുന്ന തിമിഴ്നാട് സര്‍ക്കാര്‍ ബസില്‍ നിന്നുമാണ് അനില്‍കുമാര്‍ പിടിയിലായത്. ബാഗില്‍ ഒളിപ്പിച്ച നിലയില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവാണ് പിടികൂടിയത്. തെങ്കാശിയില്‍നിന്നു പത്തനംതിട്ടയിലേക്ക് കടത്താന്‍ ശ്രമിക്കുകയായിരുന്നു. കഞ്ചാവ് ആര്‍ക്കുവേണ്ടിയാണ് കടത്തിയതെന്നതടക്കം വിവരങ്ങള്‍ ലഭിച്ചതായും അന്തര്‍സംസ്ഥാന കഞ്ചാവ് കടത്ത് സംഘത്തിലെ പ്രധാനിയാണ് പിടിയിലായ വിഷ്ണു എന്നും എക്സൈസ് സംഘം പറയുന്നു. ചെക്ക്പോസ്റ്റിലെ പരിശോധന കൂടുതൽ ശക്തമാക്കുമെന്നും കേസില്‍ കൂടുതല്‍ ആളുകള്‍ പിടിയിലാകുമെന്ന സൂചനയും അധികൃതര്‍ നല്കി. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. ഷിജു,…
Read Moreവിമാന ടിക്കറ്റിന് 50 ലക്ഷത്തിന്റെ ഇൻഷ്വറൻസുമായി ഐആർസിടിസി
എസ്.ആർ.സുധീർ കുമാർകൊല്ലം: ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ ലിമിറ്റഡിന്റെ (ഐആർസിറ്റിസി) പോർട്ടൽ വഴി ബുക്ക് ചെയ്യുന്ന ഓരോ വിമാന ടിക്കറ്റിനും 50 ലക്ഷം രൂപയുടെ യാത്രാ ഇൻഷ്വറൻസ്. കോർപറേഷന്റെ മൂല്യവർധിത സേവനം എന്ന നിലയിലാണ് ഇത് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ജോയിന്റ് ജനറൽ മാനേജർ ( ടൂറിസം )പി. സാം ജോസഫ് വ്യക്തമാക്കി. ഐആർസിടിസി എയർ എന്ന ആപ്പ് മുഖേന പ്രതിരോധ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് പ്രത്യേക വിമാന ടിക്കറ്റും സർക്കാർ ജീവനക്കാരുടെ അവധി യാത്ര ആനുകൂല്യ ( എൽടിസി) ടിക്കറ്റുകളും ലഭ്യമാണ്. ഐആർസിടിസിയുടെ 24-ാം വാർഷിക ആഘോഷത്തിന്റെയും ടൂറിസം ദിനാചരണത്തിന്റെയും ഭാഗമായി ഇന്നു മുതൽ 27 വരെ ബുക്ക് ചെയ്യുന്ന വിമാന ടിക്കറ്റുകൾക്ക് പ്രത്യേക ഇളവും കോർപറേഷൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ www.air.irctc.com എന്ന വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ബുക്ക് ചെയ്യുന്ന വിമാന…
Read Moreകൂടുതൽ പണം എടുക്കാൻ മറക്കേണ്ട; കെഎസ്ആർടിസി ശൗചാലയ നിരക്ക് ഇരട്ടിയായി വർധിപ്പിച്ചു
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെഎസ്ആർടിസി ബസ് സ്റ്റേഷനുകളിലെ പെയ്ഡ് ശൗചാലയനിരക്ക് ഇരട്ടിയിലധികമായി വർധിപ്പിച്ചു. ഒക്ടോബർ ഒന്നു മുതൽ ഇത് പ്രാബല്യത്തിൽ വരും. പൊതു ജനങ്ങൾക്കും യാത്രക്കാർക്കും കൂടുതൽ ഉപയോഗപ്രദമാക്കുന്നതിനും കൂടുതൽ ശുചിത്വത്തോടെയും കാര്യക്ഷമമായും പ്രവർത്തിപ്പിക്കുന്നതിനും എല്ലാ സ്റ്റേഷനുകളിലെയും നിരക്ക് ഏകീകരിക്കുന്നതിനുമാണ് നിരക്ക് വർധന എന്നാണ് വിശദീകരണം. യൂറിനലിന് 5 രൂപയും ലാട്രിന്‍ 10 രൂപയും കുളിക്കുന്നതിന് 10 രൂപയും ക്ലോക്ക് റൂമിന് ഒരു ദിവസത്തേയ്ക്ക് 20 രൂപയുമാണ് പുതിയ നിരക്ക്. നിലവിൽ യൂറിനലിന് 2 രൂപയും ലാട്രിന്‍ 3 രൂപയും കുളിക്കുന്നതിന് 5 രൂപയുമായിരുന്നു പല ബസ് സ്റ്റേഷനുകളിലെയും നിരക്ക്. ഇത് ഇരട്ടിയിലധികമായാണ് വർധിപ്പിക്കുന്നത്. സമീപകാലത്തായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സ്പോൺസർഷിപ്പിലൂടെ ബസ്സ്റ്റേഷനുകളിൽ ആധുനിക സൗകര്യങ്ങളോടെ ശൗചാലയം നിർമിക്കാൻ കെഎസ്ആർടിസി പദ്ധതിയും ശൗചാലയത്തിന്റെ പ്ലാനും തയാറാക്കിയിരുന്നു. ഇതിന് തണുത്ത പ്രതികരണമാണ് ലഭിച്ചത്.ശൗചാലയങ്ങളുടെ നിലവിലുള്ള ലൈസൻസികൾ സത്യവാങ്മൂലം നല്കിയ ശേഷം…
Read Moreരണ്ടാം വന്ദേഭാരത് എക്സ്പ്രസ് കൊച്ചുവേളിയിൽ; സമയക്രമത്തിൽ നേരിയ മാറ്റത്തിന് സാധ്യത
എസ്.ആർ. സുധീർ കുമാർകൊല്ലം: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ ഇന്ന് പുലർച്ചെ 3.31ന് കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ എത്തി. മെയിന്റനൻസിനും മറ്റുമായി വണ്ടി യാർഡിലേയ്ക്ക് മാറ്റി. തത്ക്കാലം തിരുവനന്തപുരം സ്റ്റേഷനിലേക്ക് കൊണ്ടുപോകില്ല. ഇതു സംബന്ധിച്ച് തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ ഇന്ന് ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. എട്ടുകോച്ചുകളാണ് ഇപ്പോൾ ഉള്ളത്. ഒരു കോച്ച് കൂടി സമീപ ദിവസങ്ങളിൽ കൊച്ചുവേളിയിൽ എത്തിക്കും. എന്തെങ്കിലും അടിയന്തിര ആവശ്യം വന്നാൽ ഉപയോഗിക്കുന്നതിനായി ഈ അധിക കോച്ച് കൊച്ചുവേളിയിൽ തന്നെ ഉണ്ടാകും. ഇന്ന് കൊച്ചുവേളിയിൽ എത്തിയ വന്ദേ ഭാരത് ട്രയിൻ 23 – ന് കാസർഗോഡിന് കൊണ്ടുപോകും. 24ന് അവിടുന്ന് തിരുവനന്തപുരത്തേയ്ക്ക് കന്നി ഓട്ടം നടക്കും. കഴിഞ്ഞ ദിവസം രാത്രി ചെന്നൈയിൽ നടത്തിയ ട്രയൽ റണ്ണും വിജയമായതോടെയാണ് ട്രെയിൻ പാലക്കാട് ഡിവിഷന് കൈമാറാനുളള തീരുമാനമായത്. ഔദ്യോഗിക അറിയിപ്പിന് പിന്നാലെ…
Read Moreകെഎസ്ആർടിസി: യൂണിറ്റുകൾക്ക് ടാർജറ്റ് നിശ്ചയിച്ചു; ലക്ഷ്യമിടുന്നത് പ്രതിദിനം 9 കോടി രൂപ വരുമാനം
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം 9 കോടിയായി ഉയർത്തുക എന്ന ലക്ഷ്യത്തോടെ യൂണിറ്റുകൾക്ക് ടാർജറ്റ് നിശ്ചയിച്ചു. വരുമാന വർധനയ്ക്കു വേണ്ടി മൂന്ന് ഘടകങ്ങളായി തിരിച്ചിട്ടുണ്ട്. ആകെ വരുമാനം നേടേണ്ടത്, ഓടുന്ന കിലോമീറ്റർ ദൂരം, ഓരോ കിലോമീറ്ററിനും നേടേണ്ട വരുമാനം എന്നിവയാണ് മാനദണ്ഡങ്ങൾ. കെഎസ്ആർടിസി ഏറ്റവും ശക്തമായി പ്രവർത്തിക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകൾ ഉൾപ്പെടുന്ന തെക്കൻ മേഖലയ്ക്കാണ് ആദ്യം ടാർജറ്റ് നിശ്ചയിച്ച് നല്‍കിയത്. 36 യൂണിറ്റുകളാണ് തെക്കൻ മേഖലയിൽ ഉള്ളത്. ഇതിൽ കോന്നി,ആര്യങ്കാവ്, പന്തളം എന്നീ യൂണിറ്റുകളാണ് തീരെ ദുർബലമായിട്ടുള്ളത്. തീരെക്കുറച്ച് കിലോമീറ്ററുകൾ മാത്രമാണ് ഈ യൂണിറ്റുകളിൽ നിന്നുള്ള സർവീസുകൾ ഓടുന്നത്. എന്നാൽ കിലോമീറ്റർ വരുമാനത്തിൽ ഈ യൂണിറ്റുകൾക്ക് മികച്ച യൂണിറ്റുകൾക്കൊപ്പം തന്നെയാണ് ടാർജറ്റ് നല്‍കിയിട്ടുള്ളത്. തിരുവനന്തപുരം സെൻട്രൽ യൂണിറ്റിനാണ് ഏറ്റവും വലിയ ടാർജറ്റ്. 4467800 രൂപ. 74170 കിലോമീറ്റർ സർവീസ് നടത്തണം. ഒരു കിലോമീറ്ററിന്…
Read Moreഅക്ഷയ സെന്ററിലെ കൊലപാതകം; നദീറയുടെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ; മക്കളുടെ സുരക്ഷ ഇനി ആരുടെ കൈകളിൽ…
ചാത്തന്നൂർ: കഴിഞ്ഞ ദിവസം പാരിപ്പള്ളിയിൽ അക്ഷയ സെന്ററിൽ വച്ച് ഭർത്താവ് തീ വച്ച് കൊന്ന നദീറയുടെ മാതാവും സഹോദരിയും സഹോദരി ഭർത്താവും കുടകിൽ നിന്നും ഇന്ന് പാരിപ്പള്ളിയിലെത്തും. നദീറയെ കൊലപ്പെട്ടുത്തിയശേഷം കഴുത്തറുത്തിട്ട് കിണറ്റിൽ ചാടി മരിച്ച റഹീമിന്റെ മൃതദേഹം ബന്ധുക്കൾ ആരും ഇതു വരെ ഏറ്റുവാങ്ങിയിട്ടില്ല. റഹീമിനന്റെ മൃതദേഹം ഇന്ന് ബന്ധുക്കൾ എത്തി ഏറ്റുവാങ്ങും എന്ന പ്രതീക്ഷയിലാണ് പോലീസ്. ഇന്നലെ രാവിലെ ഒമ്പതു മണിയോടെയാണ് നദീറ ജോലി ചെയ്യുന്ന പാരിപ്പള്ളിയിലെ അക്ഷയ കേന്ദ്രത്തിലെത്തിയ റഹീം പെട്രോൾ ഒഴിച്ച് നദീറയെ കത്തിച്ചു കൊന്നത്. റഹീം സ്വയം കഴുത്തറുത്ത ശേഷം തൊട്ടടുത്തുള്ള വീട്ടിലെ കിണറ്റിൽ ചാടി മരിക്കുകയായിരുന്നു. കർണ്ണാടകയിലെ കുടക് സ്വദേശിനിയായ നദീറയെ റഹീം വിവാഹം കഴിച്ച് പള്ളിക്കലിൽ കൊണ്ടുവരികയായിരുന്നു. ഇവർക്ക് രണ്ട് മക്കളുണ്ട്. നദീറയുടെ പിതാവിന്റെ ബന്ധുക്കൾ കല്ലമ്പലത്തിനടുത്ത് മുത്താന എന്ന സ്ഥലത്തുണ്ട്.പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം…
Read Moreലഹരിക്കടത്തിന് പുതുവഴികൾ; ഫാർമസികളുടെ അഡ്രസിൽ‘മരുന്ന്’ കടത്ത്; പുത്തൻരീതി പൊളിച്ചടുക്കി എക്സൈസ്
എസ്.ആർ. സുധീർ കുമാർകൊല്ലം: ലഹരിക്കടത്തിന് പുതുവഴികൾ തേടി മാഫിയാ സംഘങ്ങൾ. സംസ്ഥാനത്ത് സ്വകാര്യ ഫാർമസികളെയും മെഡിക്കൽ സ്റ്റോറുകളെയും മറയാക്കി വൻതോതിൽ ദ്രവരൂപത്തിലുള്ള ലഹരിമരുന്ന് വിപണനം നടക്കുന്നതായി എക്സൈസ് ഉന്നതർക്ക് വിവരം ലഭിച്ചു. ഈ മാഫിയാ സംഘങ്ങൾ കൊറിയർ സ്ഥാപനങ്ങൾ വഴിയാണ് മയക്കുമരുന്ന് കേരളത്തിൽ എത്തിച്ച് വിവിധ ജില്ലകളിൽ വിൽപന നടത്തുന്നത്. കഴിഞ്ഞ ദിവസം ആലപ്പുഴയിൽ ഈ സംഘത്തിൽപ്പെട്ട രണ്ട് യുവാക്കളെ എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മയക്കുമരുന്ന് കടത്തിന്റെ നൂതന വഴികളുടെ ചുരുളഴിഞ്ഞത്. മാരക മയക്കുമരുന്നായ ഡയസിപാം ഇൻജക്ഷനാണ് വ്യാവസായിക അടിസ്ഥാനത്തിൽ കൊറിയർ മുഖാന്തിരം വരുത്തി സംഘം വിപണനം നടത്തുന്നതെന്ന് എക്സൈസ് ഉന്നതൻ രാഷ്ട്രദീപികയോട് പറഞ്ഞു. ഫാർമസികളുടെയും മെഡിക്കൽ സ്റ്റോറുകളുടെയും മുന്നിൽ പ്രദർശിപ്പിച്ചിരിക്കുന്ന ലൈസൻസ് അടക്കമുള്ള വിവരങ്ങൾ സംഘം മൊബൈൽ ഫോണിൽ പകർത്തും. ഈ വിവരങ്ങൾ ഉൾപ്പെടുത്തി ഓൺലൈനിൽ പണം അടച്ച്…
Read Moreകൊല്ലം പാരിപ്പിള്ളിയിൽ ഭർത്താവ് ഭാര്യയെ അക്ഷയകേന്ദ്രത്തിൽ തീവച്ചുകൊന്നു; കൊലയ്ക്കുശേഷം ഭർത്താവ് സ്വയം കഴുത്തറുത്ത് കിണറ്റിൽ ചാടി മരിച്ചു
പാരിപ്പള്ളി(കൊല്ലം): അക്ഷയ കേന്ദ്രത്തിൽ കയറി യുവതിയെ ഭർത്താവ് പെട്രോൾ ഒഴിച്ച് കത്തിച്ചു കൊന്നു. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് കിണറ്റിൽ ചാടി ജീവനൊടുക്കി. തിരുവനന്തപുരം പള്ളിക്കൽ സ്വദേശിനിയും പാരിപ്പള്ളി കിഴക്കനേല കെട്ടിടം മുക്കിന് സമീപം വാടകയ്ക്ക് താമസക്കാരിയുമായ നദീറയാണ് പൊള്ളലേറ്റ് മരിച്ചത്. കൊല നടത്തിയശേഷം നദീറയുടെ ഭർത്താവ് റഹീം സ്വയം കഴുത്തറുക്കുകയും തൊട്ടടുത്തുള്ള ഒരു വീട്ടുമുറ്റത്തെ കിണറ്റിൽ ചാടി മരിക്കുകയുമായിരുന്നു. പാരിപ്പള്ളി-പരവൂർ റോഡിൽ പാരിപ്പള്ളി ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന അക്ഷയ കേന്ദ്രത്തിൽ ഇന്നു രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. രാവിലെ സ്ഥാപനം തുറന്ന് പ്രവർത്തിക്കാൻ തുടങ്ങുമ്പോഴായിരുന്നു റഹിം എത്തിയത്. നദീറ അക്ഷയ കേന്ദ്രത്തിലെ ജീവനക്കാരിയാണ്. സംഭവസമയത്ത് നദീറയെ കൂടാതെ മറ്റൊരു ജീവനക്കാരി മാത്രമേ സ്ഥാപനത്തിലുണ്ടായിരുന്നുള്ളൂ. സ്ഥാപനത്തിൽ കയറി കൈവശമുണ്ടായിരുന്ന പെട്രോൾ നദീറയുടെ ദേഹത്തേയ്ക്ക് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. നിലവിളിയും ബഹളവും കേട്ട് പരിസരത്തുണ്ടായിരുന്നവർ എത്തിയപ്പോഴേയ്ക്കും റഹീം കൈ…
Read More