അഞ്ചല്‍: ഏരൂരില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന രണ്ടാമനും മരിച്ചു. ഏരൂര്‍ സ്വദേശി സജു രാജ് (35) ആണ് മരിച്ചത്. തെക്കേവയല്‍ ഭാഗത്ത് കാടു വെട്ടിനീക്കുന്നതിനിടെ ഞായറാഴ്ചയാണ് സജുരാജിനു പാമ്പുകടിയേല്‍ക്കുന്നത്. പിന്നീട് സജുരാജിനെ അഞ്ചലിലെ സ്വകാര്യാശുപത്രിയിലും നില വഷളായതോടെ കൊട്ടിയത്തെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തിവന്നത്. എന്നാല്‍ ഇന്നലെ രാത്രിയോടെ മരണപ്പെടുകയായിരുന്നു. ഇതോടെ പ്രദേശത്ത് പാമ്പുകടിയേറ്റ് മരിച്ചവരുടെ എണ്ണം രണ്ടായി. ഏരൂർ തെക്കേവയൽ മായാ വിലാസത്തിൽ രാമചന്ദ്രൻ ( 65 ) കഴിഞ്ഞ ദിവസം പാന്പുകടിയേറ്റ് മരിച്ചിരുന്നു. ഇക്കഴിഞ്ഞ 24 ന് ഉച്ചയോടെ വീടിനുസമീപത്ത് റോഡില്‍ വച്ചായിരുന്നു പാമ്പുകടിച്ചത്. ഉടന്‍ നാട്ടുകാര്‍ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. താലൂക്കാശുപത്രിയിൽ ചികിത്സയില്‍ ഇരിക്കെ കഴിഞ്ഞ ദിവസം മരിച്ചു.
Read MoreCategory: Kollam
അടുത്ത വർഷത്തിൽ 200 വന്ദേ സ്ലീപ്പർ ട്രെയിനുകൾ; നടപടികൾ ആരംഭിച്ച് റെയിൽവേ മന്ത്രാലയം
കൊല്ലം: രാജ്യത്ത് അടുത്ത വർഷം 200 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ അവതരിപ്പിക്കാൻ റെയിൽവേ മന്ത്രാലയം നടപടികൾ ആരംഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ 10 റേക്കുകളുടെ നിർമാണം ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ ആരംഭിച്ചു കഴിഞ്ഞു. അതേ സമയം ചെന്നൈ ഐസിഎഫിൽ നിർമിച്ച വന്ദേ സ്ലീപ്പർ ട്രെയിനിൻ്റെ ആദ്യ റേക്ക് സിമുലേഷൻ പരിശോധകൾക്കായി പുറത്തിറക്കി. വിവിധ സെക്ഷനുകളിലെ ട്രാക്കുകളിൽ ഭാരം നിറച്ചുള്ള സിമുലേഷൻ പരീക്ഷണങ്ങൾ ഇപ്പോൾ നടന്നുവരികയാണ്. ഇത് വിജയകരമായി പൂർത്തിയാക്കിയ ശേഷം 130 മുതൽ 180 കിലോ മീറ്റർ വരെ വേഗതയിലുള്ള പ്രകടനം വിലയിരുത്തും. ട്രെയിനിൻ്റെ സ്ഥിരത, സ്പീഡ്, ഭാരം വഹിച്ചുള്ള സിമുലേഷൻ പരിശോധനകൾ എന്നിവ വിലയിരുത്തന്നതിൻ്റെ മേൽനോട്ട ചുമതല നൽകിയിരിക്കുന്നത് ലഖ്നൗവിലെ റിസർച്ച് ഡിസൈൻസ് ആൻ്റ് സ്റ്റാൻഡാർഡ് ഓർഗനൈസേഷനാണ് ( ആർഡിഎസ്ഒ). പരമാവധി 180 കിലോമീറ്റർ വേഗത്തിൽ ഓടുന്ന തരത്തിലാണ് ആദ്യ വന്ദേ സ്ലീപ്പർ ട്രെയിൻ രൂപകൽപ്പന…
Read Moreകശുവണ്ടി ഫാക്ടറിയുടെ ചിമ്മിനി തകര്‍ന്നുവീണ് വിദ്യാര്‍ഥി മരിച്ചു
കൊല്ലം: കശുവണ്ടി ഫാക്ടറിയുടെ ചിമ്മിനി തകര്‍ന്നുവീണ് വിദ്യാര്‍ഥി മരിച്ചു. ചാത്തിനാംകുളം പുത്തന്‍കുളങ്ങരയില്‍ ബിജു-അജിതകുമാരി ദമ്പതികളുടെ മകന് അനന്ദു (16) ആണ് മരിച്ചത്. ചാത്തിനാംകുളം അംബേദ്കര്‍ കോളനിയിലെ സ്വകാര്യ കശുവണ്ടി ഫാക്ടറിയിലാണ് സംഭവം. ഈ ഫാക്ടറി പൂട്ടികിടക്കുകയാണ്. ഇന്നലെ വൈകുന്നേരം ഇതിന്റെ പരിസരത്ത് സുഹൃത്തുക്കളായ അഞ്ച് പേര്‍ക്കൊപ്പം ഇരിക്കുകയായിരുന്നു അനന്ദു. ഇതിനിടെയാണ് ചിമ്മിനി തകര്‍ന്നുവീണത്. സംഭവം കണ്ട് ഇവർ ഓടിരക്ഷപ്പെട്ടു. അനന്ദുവും കൂടെയുണ്ടെന്നാണ് സുഹൃത്തുക്കള്‍ കരുതിയത്. രാത്രിയാണ് അനന്ദുവിനെ കാണാനില്ലെന്ന് സുഹൃത്തുക്കള്‍ മറ്റുള്ളവരെ അറിയിക്കുന്നത്. തുടര്‍ന്ന് ജെസിബി ഉള്‍പ്പടെയുള്ളവ എത്തിച്ച് നടത്തിയ തെരച്ചിലില്‍ രാത്രി 9.30ഓടെയാണ് അനന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്നു ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Read Moreമദ്യപാനത്തിനിടെ വാക്തർക്കം; പെയിന്റിംഗ് തൊഴിലാളികുപ്പിക്ക് അടിയേറ്റു മരിച്ചു: പ്രതി കസ്റ്റഡിയിൽ
കൊല്ലം: പെയിന്റിംഗ് തൊഴിലാളി അടിയേറ്റുമരിച്ചു. കണ്ണനല്ലൂരിൽ വാടകയ്ക്കു താമസിക്കുന്ന ആലപ്പുഴ സ്വദേശി വിനോദ് (45) ആണ് കൊല്ലപ്പെട്ടത്. പ്രതി അയത്തിൽ സ്വദേശി രാജു (52)നെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ പുലർച്ചെ ശാസ്താംകോട്ട ശ്രീ ധർമശാസ്താ ക്ഷേത്ര സദ്യാലയത്തിന് സമീപം ആയിരുന്നു സംഭവം. ക്ഷേത്ര സദ്യാലയത്തിലെ പെയിന്റിംഗ് പണികള്‍ക്ക് ദേവസ്വം ബോര്‍ഡ് കരാറുകാരന് കൊണ്ടുവന്ന തൊഴിലാളികളാണ് ഇരുവരും.മദ്യലഹരിയിൽ വിനോദും രാജുവും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ഇതിനടയിൽ പ്രതി വലിയ പൈപ്പുകൊണ്ട് വിനോദിന്റെ തലയിൽ അടിക്കുകയായിരുന്നു. വിനോദിനെ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദ്ദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകും.
Read Moreവ്യാജന്മാരെ തടയാൻ റെയിൽവേയിൽ ഇനി തെർമൽ പ്രിന്റർ ടിക്കറ്റുകൾ; ടിക്കറ്റ് വിതരണം ഇനി കൂടുതൽ കാര്യക്ഷമം
കൊല്ലം: അൺറിസർവ്ഡ് മേഖലയിൽ വ്യാപകമായ വ്യാജ ടിക്കറ്റുകൾ തടയുന്നതിന് പുതിയ സംവിധാനം പരീക്ഷിച്ച് റെയിൽവേ. നിലവിലെ ടിക്കറ്റ് വിതരണം പരിഷ്കരിച്ച് തെർമൽ പ്രിന്റർ വഴി ടിക്കറ്റ് നൽകുന്നതാണ് പുതിയ സംവിധാനം. ഇതുവഴി വ്യാജ ടിക്കറ്റുകൾ പൂർണമായും തടയാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. തിരക്കേറിയ നഗരങ്ങളിലെ സ്റ്റേഷനുകളിലാണ് ഈ സംവിധാനം നടപ്പിലാക്കി തുടങ്ങിയത്. അടുത്ത വർഷത്തോടെ പ്രധാന സ്റ്റേഷനുകളിലെല്ലാം തെർമൽ പ്രിന്റർ വഴിയുള്ള അൺറിസർവ്ഡ് ടിക്കറ്റുകൾ ലഭിക്കും.നിലവിൽ ഡോട്ട് മാട്രിക്സ് പ്രിന്റർ വഴിയുള്ള ടിക്കറ്റുകളാണ് കൗണ്ടറുകൾ വഴി നൽകുന്നത്. ഒരു ടിക്കറ്റ് നൽകാൻ വേണ്ടുന്നത് 20 സെക്കൻഡാണ്. എന്നാൽ തെർമൽ പ്രിന്ററിന് ടിക്കറ്റ് നൽകാൻ മൂന്ന് സെക്കൻഡ് മാത്രം മതിയെന്നതാണ് ഏറ്റവും വലിയ സവിശേഷത. മാത്രമല്ല ഇത് വഴി കൗണ്ടറുകളിൽ ടിക്കറ്റ് വിതരണം വേഗത്തിലാക്കാനും സാധിക്കും. തെർമൽ പ്രിന്ററുകൾ ഹീറ്റ് സെർവറുകൾ ഉപയോഗിച്ചാണ് ടിക്കറ്റുകൾ നൽകുന്നത്. ഇത്തരം ടിക്കറ്റുകൾ…
Read Moreട്രെയിൻ സ്റ്റോപ്പിൽ നിർത്താതെ പോയി; സ്വീകരിക്കാനെത്തിയ എംപിയും യാത്രക്കാരും നിരാശരായി
കൊല്ലം: സ്റ്റോപ്പ് അനുവദിച്ചിട്ടും കൊല്ലം – എറണാകുളം മെമു ഇന്ന് ചെറിയനാട് സ്റ്റേഷനിൽ നിർത്തിയില്ല. ട്രെയിനിനെ സ്വീകരിക്കാൻ ഇന്ന് രാവിലെ സ്റ്റേഷനിൽ എത്തിയ കൊടിക്കുന്നിൽ സുരേഷ് എംപിയും സംഘവും നൂറുകണക്കിന് യാത്രക്കാരും ഇതുകാരണം നിരാശരായി. ഇന്നു മുതൽ ട്രെയിനിന് ഇവിടെ സ്റ്റോപ്പ് അനുവദിച്ചതായി കേന്ദ്ര റെയിൽവേ മന്ത്രി കൊടിക്കുന്നിൽ സുരേഷ് എംപിയെ അറിയിച്ചിരുന്നു. പിന്നീട് എംപിയും ഇക്കാര്യം സ്ഥിരീകരിച്ച് വാർത്താക്കുറിപ്പും നൽകി. ഇതനുസരിച്ചാണ് എംപിയുടെ നേതൃത്വത്തിൽ ട്രെയിനിന് സ്വീകരണം നൽകാൻ തീരുമാനിച്ചത്. മാത്രമല്ല സ്റ്റേഷനിൽ നിന്ന് ഇന്ന് മേമു ട്രെയിനിന് ടിക്കറ്റും നൽകുകയുണ്ടായി. വണ്ടി നിർത്താതെ പോയത് സംബന്ധിച്ച് എംപി ഉടൻ ഉന്നത റെയിൽവേ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. ലോക്കോ പൈലറ്റിനും ഗാർഡിനും പുതിയ സ്റ്റോപ്പ് സംബന്ധിച്ച് ധാരണ ഇല്ലാതെ പോയതാണ് വണ്ടി നിർത്താത്തതിന് കാരണം. ഇരുവരോടും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വിശദീകരണം തേടിയിട്ടുണ്ട്. തിരികെയുള്ള സർവീസ് മുതൽ വണ്ടി…
Read Moreക്രിസ്മസ്-ന്യൂഇയർ: കെഎസ്ആർടിസി 38 അധിക അന്തർസംസ്ഥാന സർവീസുകൾ നടത്തും
ചാത്തന്നൂർ: ക്രിസ്മസ് പുതുവത്സര അവധികൾ പ്രമാണിച്ച് കെഎസ്ആർടിസി അധിക അന്തർ സംസ്ഥാന സംസ്ഥാനാന്തര സർവീസുകൾ നടത്തും. കേരളത്തിൽ നിന്നും ബംഗളൂരു , ചെന്നൈ, മൈസൂർ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള സ്ഥിരം 48 സർവിസുകൾക്ക് പുറമേ 38 ബസുകൾ കൂടി അധികമായി അന്തർ സംസ്ഥാന സർവീസുകൾക്ക് തയാറാക്കിയിട്ടുണ്ട്. 34 ബംഗളൂരു ബസുകളും 4 ചെന്നൈ ബസുകളുമാണ് അധികം സർവീസ് നടത്തുന്നത്. ഇത് ശബരിമല സ്പെഷൽ അന്തർസംസ്ഥാന സർവിസുകൾക്ക് ഉപരിയായി ആണ് ക്രമീകരിച്ചിട്ടുള്ളത്.എന്നാൽ കേരളത്തിനുള്ളിൽ യാത്രാ തിരക്ക് വർധിച്ചതിനെ തുടർന്ന് കേരളത്തിനുള്ളിലും തിരക്കൊഴിവാക്കി സുഗമ യാത്രക്കായി തിരുവനന്തപുരം – കോഴിക്കോട് ,കണ്ണൂർ റൂട്ടിലും 24 ബസുകൾ കൂടിഅധികമായി സർവീസ് നടത്തും.4 വോൾവോ കോഴിക്കോട് – തിരുവനന്തപുരം റൂട്ടിലും 4 ബസുകൾ കോഴിക്കോട് – എറണാകുളം റൂട്ടിലും അടക്കം 8 ബസുകൾ കോഴിക്കോട് നിന്നും അധികമായും ഓടിക്കും. 4 ലോഫ്ലോർ, 4…
Read Moreവ്യാജ ക്യൂആർ കോഡ് സ്കാനിംഗ് തട്ടിപ്പുകൾ ഇരട്ടിയായി; തട്ടിപ്പ് സംഘങ്ങളെ കുടുക്കാൻ ധനമന്ത്രാലയം
കൊല്ലം: രാജ്യത്ത് ക്യൂആർ കോഡ് സ്കാനിംഗ് വഴിയുള്ള സാമ്പത്തിക തട്ടിപ്പുകൾ കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ഇരട്ടിയായി വർധിച്ചുവെന്ന് കണക്കുകൾ. ഇക്കാര്യത്തിൽ റിസർവ് ബാങ്ക് ഒഫ് ഇന്ത്യയും നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഒഫ് ഇന്ത്യയും നൽകുന്ന മുന്നിയിപ്പുകളും ബോധവത്കരണ പരിപാടികളും ഫലപ്രദമാകുന്നില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2021-22 സാമ്പത്തിക വർഷത്തിൽ 14265 കേസുകളിലായി 19.35 കോടി രൂപയുടെ തട്ടിപ്പാണ് അരങ്ങേറിയത്. 2022-23 കാലയളവിൽ തട്ടിപ്പ് തുക 41.73 കോടി രൂപയായി ഉയർന്നു.കേസുകളുടെ എണ്ണവും 30340 ആയി വർധിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം (2023-24) 39368 കേസുകളിലായി 56.34 കോടി രൂപയും തട്ടിപ്പ് സംഘം കൈവശപ്പെടുത്തി. ഈ സാമ്പത്തിക വർഷം 2024 സെപ്റ്റംബർ വരെ 18167 കേസുകളിലായി 22. 22 കോടി രൂപയുടെ തട്ടിപ്പും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ചെക്ക് പോയിന്റ് സോഫ്റ്റ് വെയർ ടെക്നോളജീസിന്റെ കണക്കുകൾ…
Read Moreമൂടൽമഞ്ഞിലും സുഗമമായി ട്രെയിൻ ഓടിക്കാം; ഫോഗ് പാസ് സംവിധാനവുമായി റെയിൽവേ
കൊല്ലം: കനത്ത മൂടൽ മഞ്ഞിലും ട്രെയിനുകൾ സുഗമമായി ഓടിക്കുന്നതിന് എൻജിനുകളിൽ ഫോഗ് പാസ് സംവിധാനം ഏർപ്പെടുത്തി റെയിൽവേ. രാജ്യത്ത് ഉടനീളം മൂടൽമഞ്ഞ് സുരക്ഷാ സംവിധാനം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ഇത്തരത്തിലുള്ള 19,742 ഉപകരണങ്ങൾ എൻജിനുകളിൽ വിന്യസിച്ചതായി റെയിൽവേ മന്ത്രാലയം സമൂഹമാധ്യമമായ എക്സിൽ അറിയിച്ചു. ഇടതൂർന്ന മൂടൽമഞ്ഞിലൂടെ സുഗമമായും സുരക്ഷിതമായും ട്രെയിൻ ഓടിക്കാൻ ലോക്കോ പൈലറ്റുമാർക്ക് മാർഗനിർദേശം നൽകാൻ രൂപകൽപ്പന ചെയ്തിരിക്കുന്ന ജിപിഎസ് അധിഷ്ഠിത നാവിഗേഷൻ സംവിധാനമാണ് ഫോഗ് പാസ് ഉപകരണം. ഇവ വേഗപരിധി സംബന്ധിച്ചും ലെവൽ ക്രോസുകൾ, സിഗ്നൽ ലൊക്കേഷനുകൾ എന്നിവയെ കുറിച്ചും തത്സമയ വിവരങ്ങൾ ഡ്രൈവർമാർക്കു കൈമാറും. മാർഗതടസങ്ങൾ അടക്കം മറ്റ് അപകടകരമായ സാഹചര്യങ്ങൾ ഉണ്ടെങ്കിൽ അവ സംബന്ധിച്ച് മുന്നറിയിപ്പുകളും കൈമാറും. വെല്ലുവിളികൾ നിറഞ്ഞ കാലാവസ്ഥയിൽ സുരക്ഷ വർധിപ്പിക്കുന്നതിന് ഓഡിയോ മാർഗനിർദേശങ്ങളും ഉപകരണം വഴി ലഭിക്കും. ശൈത്യകാലത്ത് പല റൂട്ടുകളിലും ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്ന തരത്തിലാണ് മൂടൽ…
Read Moreപ്രതീക്ഷ സർക്കാരിൽ; പഴക്കം ചെന്ന ബസുകൾ നിരത്തിൽ നിന്ന് ഒഴിവാക്കാൻ വീണ്ടും ബസ് വാങ്ങാൻ കെഎസ്ആർടിസിയുടെ ശ്രമം
ചാത്തന്നൂർ: സർക്കാരിൽ പ്രതീക്ഷയർപ്പിച്ച് വീണ്ടും ബസ് വാങ്ങാൻ കെഎസ്ആർടിസിയുടെ ശ്രമം. ഇത്തവണ പ്ലാൻ ഫണ്ടിൽ നിന്നും കെഎസ്ആർടിസിക്ക് കിട്ടാനുള്ള 63 കോടി രൂപ വിനിയോഗിച്ച് 230 ബസുകൾ വാങ്ങാനാണ് നീക്കം. ഇതിനുള്ള ടെൻഡർ നടപടികൾക്ക് തുടക്കമിട്ടു കഴിഞ്ഞതായി അധികൃതർ പറഞ്ഞു. കഴിഞ്ഞ ഓണക്കാലത്ത് 200 പുതിയ ബസുകൾ നിരത്തിലിറക്കാൻ വേണ്ടി കെഎസ്ആർടിസി ടെൻഡർ നടപടികൾ പൂർത്തിയാക്കിയിരുന്നു. അന്നും സർക്കാരിൽ നിന്നും പ്ലാൻ ഫണ്ട് ഇനത്തിൽ 92 കോടി കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു നടപടികൾ പൂർത്തിയാക്കിയത്. സർക്കാരിൽ നിന്നും പണം കിട്ടാതെ വന്നതോടെ ടെൻഡർ നടപടികൾ റദ്ദ് ചെയ്യേണ്ടി വന്നു. 2016 ന് ശേഷം കെ എസ് ആർ ടി സി ഒറ്റ പുതിയ ബസുകൾ പോലും വാങ്ങിയിട്ടില്ല. ആകെയുള്ള 5300 പരം ബസുകളിൽ ഏറിയപങ്കും കാലഹരണപ്പെട്ടതാണ്. കെ.ബി. ഗണേഷ് കുമാർ ഗതാഗത വകുപ്പ് മന്ത്രി ആയത് മുതൽ പുതിയ…
Read More