പ്രദീപ്ചാത്തന്നൂർചാത്തന്നൂർ: കെഎസ്ആർടിസിയിൽ പുതിയ ഷെഡ്യൂൾ പരിഷ്കരണം ഒന്നുമുതൽ നടപ്പാക്കും. നിലവിൽ നെയ്യാറ്റിൻകര, നെടുമങ്ങാട് യൂണിറ്റുകളിൽ നടപ്പാക്കിയ മാതൃകയിലാണ് സംസ്ഥാനമാകെ ഷെഡ്യൂൾ പരിഷ്കരിക്കുന്നത്. നിലവിലെ അധിക സമയ സിംഗിൾ ഡ്യൂട്ടി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ജീവനക്കാർ അസംതൃപ്തരാണ്. പല ഘട്ടങ്ങളിലും ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാർ ഇതിനെ തിരെ പ്രതികരിച്ചിട്ടുമുണ്ട്. അധിക സമയ സിംഗിൾ ഡ്യൂട്ടി കൊണ്ട് ജീവനക്കാരെ ദ്രോഹിക്കാം എന്നതിനപ്പുറം വരുമാന വർധനവ് നേടാൻ കഴിയുന്നില്ല എന്നാണ് ജീവനക്കാരുടെ ആക്ഷേപം. കഴിഞ്ഞ 17 – ന് നടത്തിയ അംഗീകൃത തൊഴിലാളി സംഘടനകളുടെ യോഗത്തിൽ ഈ വിഷയം ഗൗരവമായ ചർച്ചയ്ക്ക് വഴിയൊരുക്കി.തൊഴിലാളിസംഘടനകൾ ഷെഡ്യൂൾ തയാറാക്കി സർവീസ് നടത്തി വരുമാന വർധനവ് നേടാം എന്നായിരുന്നു സംഘടനകളുടെ നിർദ്ദേശം. ഇതിനോട് മാനേജ്മെന്റ് യോജിക്കുകയും പരീക്ഷണാടിസ്ഥാനത്തിൽ രണ്ട് യൂണിറ്റുകളിൽ നടപ്പാക്കാനും അത് വിലയിരുത്തിയ ശേഷം മറ്റ് യൂണിറ്റുകളിൽ നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിക്കാം എന്നുമായിരുന്നു തീരുമാനം. ഇതിന്റെെ അടിസ്ഥാനത്തിൽ…
Read MoreCategory: Kollam
ട്രെയിനിന്റെ ബാത്ത് റൂമിൽ യാത്രക്കാരൻ അബോധാവസ്ഥയിലായി; വാതിൽ പൊളിച്ച് രക്ഷിച്ചു
കൊല്ലം: ട്രെയിന്റെ ബാത്ത് റൂമിൽ കയറിയ യാത്രക്കാരൻ അബോധാവസ്ഥയിലായി. മറ്റ് യാത്രക്കാർ വിവരം അറിയിച്ചതനുസരിച്ച് റെയിൽവേ പോലീസും ആർപിഎഫും ചേർന്ന് ബാത്ത് റൂമിന്റെ വാതിൽ പൊളിച്ച് അവശ നിലയിലായ യാത്രക്കാരനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു. നാഗർകോവിൽ – മംഗലാപുരം പരശുറാം എക്സ്പ്രസ് ഇന്ന് രാവിലെ കായംകുളം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് സംഭവം. എൻജിന് പുറകിലുള്ള ജനറൽ കമ്പാർട്ട്മെന്റിലെ ബാത്ത് റൂമിൽ കയറാൻ മറ്റ് യാത്രികർ ശ്രമിച്ചപ്പോൾ നടന്നില്ല. വാതിലിൽ നിരന്തരം മുട്ടി വിളിച്ചിട്ടും മറുപടി ഉണ്ടായില്ല. വാതിൽ അകത്ത് നിന്ന് കുറ്റി ഇട്ടിരിക്കുന്നതായി മനസിലാക്കിയ യാത്രക്കാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി വാതിലിൽ തട്ടിയിട്ടും പ്രതികരണം ഉണ്ടായില്ല. വാതിൽ തുറക്കാനും സാധിച്ചില്ല. തുടർന്നാണ് അവർ വാതിൽ പൊളിച്ചത്. ഉള്ളിൽ അബോധാവസ്ഥയിൽ കിടന്ന യാത്രികനെ അവർ പുറത്തെടുത്ത് അവർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇതുകാരണം പരശുറാം എക്സ്പ്രസ് 25 മിനിറ്റ്…
Read Moreടിക്കറ്റില്ലെന്ന കാരണം; കണ്ടക്ടർമാരിൽനിന്നു പിഴശിക്ഷ ഈടാക്കുന്ന നടപടി തടഞ്ഞ് കോടി
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെഎസ്ആർടിസി ബസുകളിൽ യാത്രക്കാർക്ക് ടിക്കറ്റില്ലെന്ന കാരണത്താൽ കണ്ടക്ടർമാരിൽനിന്നു പിഴശിക്ഷ ഈടാക്കാനുള്ള മാനേജ്മെന്റ് നടപടി കോടതി തടഞ്ഞു. ഫോറം ഫോർ ജസ്റ്റീസ് (എഫ്എഫ്ജെ) നല്കിയ ഹർജിയെ തുടർന്നാണ് പിഴ ഈടാക്കുന്നതിൽനിന്ന് രണ്ടു മാസത്തേക്ക് വിലക്ക് ഏർപ്പെടുത്തിയതെന്ന് എഫ്എഫ്ജെ സെക്രട്ടറി പി. ഷാജൻ അറിയിച്ചു. യാത്രക്കാർക്ക് ടിക്കറ്റില്ലാതിരുന്ന കാരണത്താൽ അടുത്തകാലത്ത് 22 കണ്ടക്ടർമാർക്ക് പിഴ ചുമത്തിയിരുന്നു. 500 രൂപ മുതൽ 5000 രൂപ വരെയായിരുന്നു പിഴ. ഓഗസ്റ്റ് മാസത്തെ ശമ്പളത്തിൽനിന്നു പിഴത്തുക ഈടാക്കാൻ ഉത്തരവിറക്കിയിരുന്നു. ഒരു കണ്ടക്ടർക്ക് 5000, നാല് പേർക്ക് 3000, ഏഴ് പേർക്ക് 2000, ആറ് പേർക്ക് 1000, നാല് പേർക്ക് 500 രൂപ വീതം എന്നിങ്ങനെയായിരുന്നു പിഴ ശിക്ഷ. പിഴ വിധിക്കപ്പെട്ടവരിൽ ഏഴു പേർ ബദലി കണ്ടക്ടർമാരാണ്. യാത്രക്കാരന് ടിക്കറ്റില്ലെങ്കിൽ കണ്ടക്ടർ പിഴ ഒടുക്കണമെന്ന സമീപകാലത്തെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പിഴ ഈടാക്കിയത്. ടിക്കറ്റില്ലാത്ത…
Read Moreകേരളത്തില്‍ കാലവര്‍ഷം കൂടുതല്‍ ശക്തമാകുന്നു;വടക്കൻ ജില്ലകളിൽ മഴ ശക്തമാകും
തിരുവനന്തപുരം: ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥ വകുപ്പ് . സംസ്ഥാനത്ത് ഒന്‍പത് വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ ലഭിക്കാനും സാധ്യതയുണ്ട്. വരുംദിവസങ്ങളില്‍ വടക്കന്‍ ജില്ലകളിലും കാലവര്‍ഷം ശക്തമാകും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി വരും ദിവസങ്ങളില്‍ കേരളത്തില്‍ കാലവര്‍ഷം കൂടുതല്‍ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ,പാലക്കാട്, മലപ്പുറം ജില്ലകളിലും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. കടലോര മേഖലയില്‍ ഇന്നും നാളെയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 55 കിലോമീറ്റര്‍…
Read Moreകെഎസ്ആർടിസി: ആഭ്യന്തര വിജിലൻസ് വിഭാഗത്തിന് പോലീസ് സ്റ്റൈൽ പരിശീലനം
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെഎസ്ആർടിസിയിലെ ആഭ്യന്തര വിജിലൻസ് വിഭാഗംശക്തിപ്പെടുത്തുന്നതിന് പോലീസ് സ്റ്റൈൽ പരിശീലനം നല്‍കും. ആഭ്യന്തര വിജിലൻസ് വിഭാഗത്തിലെ 45 ഇൻസ്പെകർമാർക്കും മിനിസ്റ്റീരിയൽ വിഭാഗത്തിൽപ്പെട്ട രണ്ട് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരും മൂന്ന് സൂപ്രണ്ടുമാരും ഒരു അസിസ്റ്റന്റും പരിശീലനത്തിൽ പങ്കെടുക്കാനാണ് ഉത്തരവ്. പ്രതിരോധ ജാഗ്രത ഉൾപ്പെടെയുള്ള പരിശീലനമാണ് നല്‍കുന്നത്. പോലീസ് വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ (വി ആന്റ് എ സി ബി ) യാണ് പരിശീലകർ. 14 – ന് തിരുവനന്തപുരത്തെ വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോയുടെ ഡയറക്ടറേറ്റിൽ വച്ചാണ് ഏകദിന പരിശീലനം. ബസുകളിലെ ടിക്കറ്റ് തട്ടിപ്പ് ഉൾപ്പെടെ യാത്രക്കാരും ചില ജീവനക്കാരും നടത്തുന്ന തട്ടിപ്പും ടിക്കറ്റ് പരിശോധനയുമാണ് ഇപ്പോൾ പ്രധാനമായും ആഭ്യന്തര വിജിലൻസ് നടത്തി കൊണ്ടിരിക്കുന്നത്. യാത്രക്കാരുടെ പരാതികളെക്കുറിച്ചും ഈ വിഭാഗമാണ് അന്വേഷണം നടത്തുന്നത്. പോലീസിൽ നിന്നും പരിശീലനം ലഭ്യമാകുന്നതോടെ ഈ വിഭാഗത്തെ കൂടുതൽ ചുമതലകളിലേയ്ക്ക്…
Read Moreമഴ കനക്കും; മലയോര മേഖലകളിൽ ജാഗ്രത തുടരണമെന്നു നിർദേശം; വെള്ളിയാഴ്ച 12 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് മുന്നറിയിപ്പ്. ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ടയിലും ഇടുക്കിയിലും ഓറഞ്ച് അലർട്ട് തുടരുകയാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പുണ്ട്. മലയോരമേഖലകളിൽ ജാഗ്രത തുടരണമെന്നാണ് നിര്‍ദ്ദേശം. ഇനി വടക്കൻ ജില്ലകളിലും മഴ പ്രതീക്ഷിക്കാം. മറ്റന്നാൾ 11 ജില്ലകളിലും വെള്ളിയാഴ്ച 12 ജില്ലകളിലും യെല്ലോ അലർട്ടാണ്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ അടുത്ത മണിക്കൂറുകളിൽ ന്യൂനമർദ്ദം രൂപപ്പെടും. ഇതിന്റെ സ്വാധീനഫലമായാണ് ഈ ദിവസങ്ങളിൽ കാലവർഷം സജീവമാകുന്നത്. മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Read Moreദീർഘദൂര സർവീസുകൾ നിർത്താൻ കെഎസ്ആർടിസി: എല്ലാം കെ സ്വിഫ്റ്റിന്
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെ എസ്ആർടിസിയുടെ അഭിമാനമായിരുന്ന ദീർഘദൂര സർവീസുകൾ അവസാനിപ്പിക്കുന്നു. വൻ വരുമാനം നേടികൊണ്ടിരുന്ന ഈ സർവീസുകൾ ഘട്ടംഘട്ടമായി കെ സ്വിഫ്റ്റിന് കൈമാറി കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി കെ എസ് ആർടിസിയുടെ ദീർഘ ദൂര ബുക്കിംഗ് സംവിധാനം നിർത്തലാക്കുകയാണ്. നാളെ മുതൽ ബുക്കിംഗ് കെ സ്വിഫ്റ്റിന്റെ വെബ്സൈറ്റായ https //online Ksrtcswift.com എന്നതിലൂടെയായിരിക്കും. ദീർഘകാലമായി കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങുകയോ 2016ന് ശേഷം ജീവനക്കാരെ നിയമിക്കുകയോ ചെയ്തിട്ടില്ല. കെ സ്വിഫ്റ്റ് എന്ന സ്വതന്ത്ര കമ്പനി രൂപീകരിച്ച ശേഷം, കെ എസ് ആർടിസിയുടെ ദീർഘ ദൂര സർവീസുകൾ ഉൾപ്പെടെയുള്ളവയുടെ പെർമിറ്റുകൾ കെ സ്വിഫ്റ്റിന് കൈമാറി കൊണ്ടിരിക്കുകയാണ്. പെർമിറ്റും സർവീസുകളും മാത്രമല്ല വർക്ക് ഷോപ്പ് സേവനങ്ങളും ഡീസലും കെ എസ് ആർടിസിയുടെതാണ്. കെ സ്വിഫ്റ്റിന്റെ ബസുകൾ സർവീസ് നടത്തുന്ന ദൂരത്തിന് കിലോമീറ്റർ വാടകയും കെ എസ് ആർ ടി സി…
Read Moreകൊല്ലം വാടിയിൽ വള്ളം മറിഞ്ഞു ! ആറ് തൊഴിലാളികളെ രക്ഷപ്പെടുത്തി
കൊല്ലം: വാടിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളം കനത്ത കാറ്റിലും തിരയിലും പെട്ട് മറിഞ്ഞു. വള്ളത്തിൽ ഉണ്ടായിരുന്ന ആറ് തൊഴിലാളികളെയും മറ്റ് വള്ളത്തിൽ ഉണ്ടായിരുന്നവർ രക്ഷപ്പെടുത്തി. റോബിൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഗിഫ്റ്റ് ഒഫ് ഗോഡ് എന്ന വള്ളമാണ് ഇന്ന് പുലർച്ചെ നാലോടെ തിരുമുല്ലവാരം തോപ്പ് ഭാഗത്ത് വച്ച് കനത്ത തിരയിലും കാറ്റിലും പെട്ട് മറിഞ്ഞത്. വിവരം അറിഞ്ഞ് കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്സ് മെന്റും സ്ഥലത്ത് എത്തി. മറിഞ്ഞ വള്ളം രാവിലെ ഒമ്പതോടെ കരയ്ക്ക് എത്തിച്ചു.
Read Moreകെഎസ്ആർടിസി സ്വകാര്യസുരക്ഷാ ജീവനക്കാരെ നിയമിക്കും; പ്രതിഫലത്തിനൊപ്പം ജിഎസ്ടിയും
പ്രദീപ് ചാത്തന്നൂർ ചാത്തന്നൂർ: കെഎസ്ആർടിസി രജിസ്ട്രേഡ് സെക്യൂരിറ്റി ഏജൻസികളിൽ നിന്ന് സുരക്ഷാ ജീവനക്കാരെ നിയമിക്കുന്നു. യൂണിറ്റ് അടിസ്ഥാനത്തിൽ പ്രാദേശികമായി പ്രവർത്തിക്കുന്ന ഏജൻസികളിൽ നിന്നും ദർഘാസ് ക്ഷണിച്ച് നിയമനം നടത്താൻ യൂണിറ്റ് മേധാവികൾക്ക് നിർദ്ദേശം നല്കി. നൂറു കണക്കിന് ബസുകൾ പാർക്ക് ചെയ്യുന്ന ജില്ലാ കോമൺ പൂളു (ഡി സി പി) കളിൽ പോലും സുരക്ഷാ ജീവനക്കാരില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. യാത്രക്കാരുടെ സുരക്ഷയ്ക്കും കെഎസ്ആർടിസിയുടെ സ്ഥാവര ജംഗമ വസ്തുക്കളുടെ സംരക്ഷണത്തിനും സുരക്ഷാ ജീവനക്കാരില്ലാത്തത് പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. എന്നാൽ സുശീൽ ഖന്ന റിപ്പോർട്ട് പ്രകാരം ജീവനക്കാരുടെ അനുപാതം കൂടുതലാണ്. അതിനാൽ പുതിയ നിയമനം പറ്റില്ലെന്നും സി എം ഡിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു. യൂണിറ്റ് തലത്തിൽ പ്രാദേശികമായി രജിസ്ട്രേഡ് സെക്യൂരിറ്റി സേവന ദാതാക്കളിൽ നിന്നും സുരക്ഷാ ജീവനക്കാരെ നിയമിക്കാം. 12 മണിക്കൂർ ഡ്യൂട്ടിയ്ക്ക് 495 രൂപയും ജി എസ് ടി യുമാണ്…
Read Moreകൊല്ലം റെയില്‍വേ സ്റ്റേഷനിലെ കൊലപാതകം: പ്രതി പിടിയിൽ; പിടിയിലായത് മാഹി എന്ന രാധാകൃഷ്ണൻ
കൊല്ലം: റെയില്‍വേ സ്റ്റേഷന് പരിസരത്തു കുത്തേറ്റ് ആനപാപ്പാന് മരിച്ച സംഭവത്തിലെ പ്രതി റെയില്‍വേ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം, കല്ലറ,കുറ്റിമൂട്, അനുമന്ദിരത്തില്‍ രാധാകൃഷ്ണന്(66)ആണ് പിടിയിലായത്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഇന്നലെ വൈകുന്നേരം കായംകുളം റെയില്‍വേ സ്റ്റേഷനില്‍ വച്ച് പൊലീസിന്റെ പിടിയിലായ പ്രതിയെ കൊല്ലം റെയില്‍വേ പൊലീസിന് കൈമാറി. അഞ്ചാലുംമൂട് തൃക്കരുവ സ്റ്റേഡിയത്തിന് സമീപം കളീലില്‍ ചിറയില്‍ അബ്ദുള്‍ അസീസിന്റെ മകന് അനീസ് (45) കൊല്ലപ്പെട്ട കേസിലെ പ്രതിയാണ് പിടിയിലായത്. ചൊവ്വാഴ്ച വൈകിട്ട് ആറോടെയായിരുന്നു സംഭവം. കൊല്ലം റെയില്‍വേ സ്റ്റേഷനന്റെ ഒന്ന് -എ പ്ലാറ്റ്ഫോമിന്റെ തുടക്ക ഭാഗത്ത് വച്ചാണ് അനീസിന് കുത്തേറ്റത്. കുത്ത് കൊണ്ട ശേഷം പ്ലാറ്റ്ഫോമിലൂടെ നടന്നു നീങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയുമായിരുന്നു. റെയില്‍വേയിലെ ശുചീകരണ തൊഴിലാളിയാണ് വിവരം റെയില്‍വേ പൊലീസില്‍ അറിയിച്ചത്. ഉ ടന്‍ ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്കി. ആരോഗ്യനില വഷളായതോടെ പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക്…
Read More