കൊല്ലം: രാത്രിയാത്രകൾക്കായി രൂപകൽപ്പന ചെയ്ത വന്ദേ ഭാരത് സ്ലീപ്പർ കോച്ചുകൾ അനാഛാദനം ചെയ്തു. കമ്മീഷനിംഗ് ഉടൻ ഉണ്ടാകുമെങ്കിലും 2025 ജനുവരി മധ്യത്തോടെ സർവീസിന് സജ്ജമാകുമെന്നാണ് സൂചനകൾ.ചെന്നെയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിൽ കഴിഞ്ഞ ദിവസമാണ് സ്ലീപ്പർ പതിപ്പിന്റെ പ്രോട്ടോടൈപ്പ് അനാവരണം ചെയ്തത്. ഇതിന്റെ ചിത്രങ്ങൾ റെയിൽവേ മന്ത്രാലയം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു. കോച്ചുകൾ കർശന പരിശോധനയ്ക്കും സുരക്ഷാ പരീക്ഷണങ്ങൾക്കുമായി ലക്നൗവിലെ റിസർച്ച് ഡിസൈൻ ആൻ്റ് സ്റ്റാൻഡാർഡ് ഓർഗനൈസേഷനിൽ (ആർഡിഎസ്ഒ) അയക്കും. നവംബർ 15-നകം കമ്മീഷൻ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.കോച്ചുകളുടെ നിർമാണ ചുമതല ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡിനായിരുന്നു. ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിലെ എൻജിനീയർമാരാണ് ഇവ രൂപകൽപ്പന ചെയ്തത്. പൂർണമായും ശീതീകരിച്ച 16 കോച്ചുകളാണ് വന്ദേ സ്ലീപ്പറിൽ ഉള്ളത്. 11 ത്രീ ടയർ, നാല് ടൂ ടയർ, ഒരു ഫസ്റ്റ് ക്ലാസ് കോച്ച് എന്നിങ്ങനെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.823 പേർക്ക് യാത്ര ചെയ്യാനുള്ള സൗകര്യം…
Read MoreCategory: Kollam
സമയത്തു പണം കിട്ടുന്നില്ല ; ദയനീയാവസ്ഥ ഒഴിവാക്കാൻ കെഎസ്ആർടിസി ഇനി ചെക്കുകൾ സ്വീകരിക്കില്ല
ചാത്തന്നൂർ: ഇടപാടുകാർ നല്കുന്ന ചെക്കുകൾ മടങ്ങുന്നതിനാൽ ബാങ്കുകൾ ഈടാക്കുന്ന ബൗൺസിംഗ് ചാർജ് ഇനത്തിലും കെ എസ് ആർടിസിക്ക് നഷ്ടമുണ്ടാകുന്നു. ഇനി മേലാൽ ഇടപാടുകാരിൽ നിന്നും ചെക്കുകൾ സ്വീകരിക്കരുതെന്ന് യൂണിറ്റ് അധികൃതർക്ക് ഫിനാൻസ് അഡ്വൈസറുടെ കർശന നിർദ്ദേശം. ഡിമാൻ്റ് ഡ്രാഫ്റ്റ് ആയി മാത്രമേ തുകകൾ സ്വീകരിക്കാവൂ. ടിക്കറ്റിതര വരുമാനങ്ങളായ പരസ്യം, കെട്ടിട -കടമുറി വാടക, ബസുകൾ വിവിധാവശ്യങ്ങൾക്ക് വിട്ടുകൊടുക്കുന്നതിന്റെ ചാർജ് തുടങ്ങിയവയ്ക്കാണ് ഇടപാടുകാർ ചെക്കുകൾ നല്‍കുന്നത്. ഇത് ബാങ്കിൽ നല്ക്കുമ്പോൾ മതിയായ തുകയില്ലെന്ന കാരണത്താൽ മടങ്ങുന്നുണ്ട്.മടങ്ങുന്ന ചെക്കുകൾക്ക് ബൗൺസിംഗ് ചാർജ് എന്ന പിഴ ബാങ്കുകൾ കെ എസ് ആർടിസിയിൽ നിന്നും ഈടാക്കുന്നുണ്ട്. ചെക്ക് സ്വീകരിക്കുന്നത് മൂലം സമയത്ത് പണം കിട്ടാതിരിക്കുകയും പിഴ ഒടുക്കുകയും ചെയ്യേണ്ട ദയനീയാവസ്ഥ ഒഴിവാക്കാനാണ് തീരുമാനം ഇടപാട് പ്രക്രിയ ലഘൂകരിക്കാനും ക്ലിയറൻസിന്റെ പ്രോസസിംഗ് സമയം ലാഭിക്കാനും പിഴ ഉൾപ്പെടെയുള്ള ചാർജുകൾ ബാങ്കുകൾ ഈടാക്കുന്നത് ഒഴിവാക്കാനുമാണ് ചെക്കുകൾ…
Read Moreതിരക്ക് ഒഴിവാക്കാൻ തിരുവനന്തപുരം നോർത്ത്-ബംഗളൂരു ഏകദിന ദീപാവലി സ്പെഷൽ ട്രെയിൻ
കൊല്ലം: ദീപാവലി കഴിഞ്ഞുള്ള തിരക്ക് ഒഴിവാക്കാൻ തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി ) – ബംഗളൂരു റൂട്ടിൽ ഇരുദിശകളിലും റെയിൽവേ ഏകദിന സ്പെഷൽ ട്രെയിൻ സർവീസ് നടത്തും. അന്ത്യോദയ ദീപാവലി സ്പെഷൽ എന്നാണ് ട്രെയിനിൻ്റെ പേര്. 15 ജനറൽ കോച്ചുകൾ ഉണ്ടാകും. ഇതിൽ ഒരെണ്ണം അംഗ പരിമിതർക്കായി സംവരണം ചെയ്തതാണ്. ട്രെയിൻ നമ്പർ 06039 കൊച്ചുവേളി – ബംഗളുരു സ്പെഷൽ നവംബർ നാലിന് വൈകുന്നേരം 6.05 ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.55 ബംഗളുരുവിൽ എത്തും. തിരികെയുള്ള സർവീസ് (06040) നവംബർ അഞ്ചിന് ഉച്ചയ്ക്ക് 12.45 ന് ബംഗളുരുവിൽ നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ അഞ്ചിന് കൊച്ചുവേളിയിൽ എത്തും. കൊല്ലം, കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
Read Moreഅമൃത് ഭാരത് സൂപ്പർ ഫാസ്റ്റ് പാസഞ്ചർ ട്രെയിനുകൾ അവതരിപ്പിക്കാൻ റെയിൽവേ
കൊല്ലം: അമൃത് ഭാരത് സീരീസിൽ സൂപ്പർ ഫാസ്റ്റ് പാസഞ്ചർ ട്രെയിനുകൾ അവതരിപ്പിക്കാൻ റെയിൽവേ നടപടികൾ പുരോഗമിക്കുന്നു. ഇതിന്റെ ആവശ്യത്തിനായി കൂടുതൽ കാര്യക്ഷമതയുള്ള ആദ്യത്തെ ഏയ്റോ ഡൈനാമിക് ഇലക്ട്രിക് എൻജിനുകൾ ഇന്ത്യൻ റെയിൽവേ കഴിഞ്ഞ ദിവസം പുറത്തിറക്കി. പശ്ചിമ ബംഗാളിലെ ചിത്തരഞ്ജൻ ലോക്കോ മോട്ടീവ്സിലായിരുന്നു പ്രഥമ ജോഡി എൻജിനുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങ് നടന്നത്. ഇതിന്റെ ചിത്രങ്ങൾ റെയിൽവേ മന്ത്രാലയം എക്സിൽ പങ്കുവയ്ക്കുകയും ചെയ്തു.ഈ സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ അമൃത് ഭാരത് ട്രെയിനുകളുടെ എണ്ണം പരമാവധി കൂട്ടാനാണ് റെയിൽവേ ഉദ്ദേശിക്കുന്നത്. ഇതുവഴി സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്നതും കൂടുതൽ കാര്യക്ഷമതയുള്ളതുമായ യാത്രാ ഓപ്ഷനുകൾ ലഭ്യമാക്കും. ഇതിന്റെ ഭാഗമായാണ് സൂപ്പർ ഫാസ്റ്റ് പാസഞ്ചർ ട്രെയിനുകൾ അവതരിപ്പിക്കാൻ തീരുമാനിച്ചിട്ടുള്ളത്.പുഷ് പുൾ സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ എൽഎച്ച്ബി കോച്ചുകളാണ് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളിലുള്ളത്. മികച്ച പ്രകടനവും വേഗതയും ലക്ഷ്യമിട്ട് നോൺ ഏസി കോച്ചുകൾ…
Read Moreകേരളം വഴി ഒരു സ്പെഷൽ ട്രെയിൻ സർവീസ് കൂടി; കച്ച്ഗുഡ – മരുത്വേശ്വർ റൂട്ടിലാണ് സർവീസ്
കൊല്ലം: കേരളം വഴി ഒരു ദ്വൈവാര എക്സ്പ്രസ് സ്പെഷൽ ട്രെയിൻ സർവീസ് കൂടി ഓടിക്കാൻ റെയിൽവേ ബോർഡ് തീരുമാനം.കച്ച്ഗുഡ – മരുത്വേശ്വർ റൂട്ടിലാണ് സർവീസ്. സംസ്ഥാനത്ത് പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശേരി, കണ്ണൂർ, പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട്, കാസർഗോഡ് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. കച്ച്ഗുഡ – മരുതേശ്വർ ട്രെയിൻ നവംബർ ഒന്നുമുതൽ ചൊവ്വ, വെള്ളി ദിവസങ്ങളിൽ രാവിലെ 6.05 ന് കച്ച്ഗുഡയിൽ നിന്ന് പുറപ്പെട്ട് പിറ്റേ ദിവസം ഉച്ചകഴിഞ്ഞ് 2.05 ന് മരുതേശ്വറിൽ എത്തും.തിരികെയുള്ള സർവീസ് നവംബർ രണ്ടു മുതൽ ബുധൻ, ശനി ദിവസങ്ങളിൽ മരുതേശ്വറിൽ നിന്ന് ഉച്ചകഴിഞ്ഞ് 3.30 ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 11.40ന് കച്ച്ഗുഡയിൽ എത്തും. ഫസ്റ്റ് ക്ലാസ് ഏസി – ഒന്ന്, ടൂടയർ ഏസി – രണ്ട്, ത്രീ ടയർ ഏസി – ആറ്, സ്ലീപ്പർ ക്ലാസ് –…
Read Moreതിരുവനന്തപുരം നോർത്ത്-മുംബൈ ദീപാവലി സ്പെഷൽ ട്രെയിൻ; ഡ്വാൻസ് റിസർവേഷൻ ഉണ്ടായിരിക്കും
കൊല്ലം: ദീപാവലി പ്രമാണിച്ചുള്ള തിരക്ക് ഒഴിവാക്കാൻ തിരുവനന്തപുരം നോർത്ത് – (പഴയ കൊച്ചുവേളി ) മുംബൈ റൂട്ടിൽ പ്രതിവാര സ്പെഷൽ ട്രെയിൻ സർവീസ് നടത്താൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചു. ട്രെയിൻ നമ്പർ 01463 മുംബൈ ലോകമാന്യ തിലക് ടെര്‍മിനസ് -തിരുവനന്തപുരം നോര്‍ത്ത് ദീപാവലി സ്പെഷൽ ട്രെയിൻ 24 വ്യാഴാഴ്ച സർവീസ് ആരംഭിക്കും.നവംബർ 14 വരെ എല്ലാ വ്യാഴാഴ്ചയും വൈകുന്നേരം നാലിന് മുംബൈ ലോകമാന്യ തിലക് ടെര്‍മിനസ് സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ അടുത്ത ദിവസം രാത്രി 8.45 ന് തിരുവനന്തപുരം നോര്‍ത്ത് സ്റ്റേഷനില്‍ എത്തും. കൊങ്കണ്‍ റെയില്‍വേ, മംഗലാപുരം ജംഗ്ഷന്, ഷൊർണൂര്‍, കോട്ടയം, കൊല്ലം വഴി ആണ് സർവീസ്. തിരികെയുള്ള ട്രെയിൻ നമ്പർ 01464 തിരുവനന്തപുരം നോര്‍ത്ത് – ലോകമാന്യ തിലക് ടെർമിനസ് സ്പെഷൽ ട്രെയിൻ ശനിയാഴ്ച വൈകുന്നേരം 4.20 ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട്…
Read Moreവേണാട് എക്സ്പ്രസിലെ തിരക്ക്; കൊല്ലം-എറണാകുളം മെമു ശനിയാഴ്ചയും സർവീസ് നടത്തും
കൊല്ലം: വേണാട് എക്സ്പ്രസിലെ തിരക്ക് ഒഴിവാക്കാൻ ആരംഭിച്ച കൊല്ലം- എറണാകുളം മെമു ട്രെയിൻ ശനിയാഴ്ചയും സർവീസ് നടത്തും. ഇതു സംബന്ധിച്ച റെയിൽവേയുടെ ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നാണ് വിവരം. ഈ വണ്ടിയെ ആശ്രയിക്കുന്ന ആയിരക്കണക്കിന് യാത്രക്കാർക്ക് ഇത് ഏറെ ആശ്വാസം നൽകും. താത്കാലിക സംവിധാനം എന്ന നിലയിൽ ആഴ്ചയിൽ തിങ്കൾ മുതൽ വെള്ളി വരെയാണ് മെമു ഇപ്പോൾ സർവീസ് നടത്തുന്നത്. മാത്രമല്ല ഈ ട്രെയിൻ നവംബർ 29 വരെ മാത്രമാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിൻ്റെ കാലാവധിയും ദീർഘിപ്പിക്കും.മെമു റേക്കിന്റെ അഭാവമാണ് കൂടുതൽ ട്രെയിനുകൾ അനുവദിക്കുന്നതിന് തടസമാകുന്നതെന്ന് കഴിഞ്ഞ ദിവസം ന്യൂഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ കൊടിക്കുന്നിൽ സുരേഷ് എംപിയെ റെയിൽവേ സഹമന്ത്രി വി. സോമണ്ണ അറിയിക്കുകയുണ്ടായി. പുനലൂരിൽനിന്ന് കൊല്ലം വഴി എറണാകുളത്തേയ്ക്ക് മെമു സർവീസ് ആരംഭിക്കണമെന്നാണ് യാത്രക്കാരുടെയും ഫ്രണ്ട്സ് ഓൺ റെയിൽസ് അടക്കമുള്ള സംഘടനകളുടെയും പ്രധാന ആവശ്യം.ഇത് റെയിൽവേ ബോർഡിന്റെ…
Read Moreതിരുവനന്തപുരം-മംഗളുരു എക്സ്പ്രസും എൽഎച്ച്ബി കോച്ചിലേക്ക്; സ്റ്റേഷനുകളുടെ പേരുമാറ്റം പ്രാബല്യത്തിൽ
കൊല്ലം: തിരുവനന്തപുരം -മംഗളുരു എക്സ്പ്രസ് ട്രെയിനുകളും (16347/16348) ആധുനിക സൗകര്യങ്ങളുള്ള എൽഎച്ച്ബി കോച്ചുകളിലേയ്ക്ക് മാറുന്നു. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വണ്ടിയിൽ 16 മുതലും തിരികെയുള്ള സർവീസിൽ 17 മുതലും ഇത് പ്രാബല്യത്തിൽ വരും. നിലവിൽ ഈ വണ്ടികളിൽ 23 കോച്ചുകളാണ് ഉണ്ടായിരുന്നത്. എൽഎച്ച്ബിയിലേക്ക് മാറുമ്പോൾ 22 കോച്ചുകളേ ഉണ്ടാകൂ. സ്റ്റേഷനുകളുടെ പേരുമാറ്റം പ്രാബല്യത്തിൽകൊല്ലം: തിരുവനന്തപുരത്തെ രണ്ട് റെയിൽവേ സ്റ്റേഷനുകളുടെ പേരുമാറ്റം ഇന്നലെ മുതൽ പ്രാബല്യത്തിലായി.കൊച്ചുവേളി സ്റ്റേഷൻ തിരുവനന്തപുരം നോർത്ത് എന്ന പേരിലും നേമം സ്റ്റേഷൻ തിരുവനന്തപുരം സൗത്ത് എന്നുമാണ് മാറിയിട്ടുള്ളത്. ഇതു സംബന്ധിച്ച അറിയിപ്പ് റെയിൽവേ മന്ത്രാലയം ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥർക്കും കൈമാറിക്കഴിഞ്ഞു. അതേ സമയം റെയിൽവേയുടെ ഔദ്യോഗിക ആപ്പ് ആയ നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റത്തിൽ (എൻറ്റിഇഎസ്) പേരുമാറ്റം ഇതുവരെ അപ്ഡേറ്റ് ചെയ്തിട്ടില്ല.
Read Moreതപാൽ വകുപ്പിന്റെ പേരിൽ വ്യാജസന്ദേശം നൽകി തട്ടിപ്പ്; ജാഗ്രതാ നിർദേശവുമായി പോലീസ്
കൊല്ലം: തപാൽ വകുപ്പിന്റെ (ഇന്ത്യാ പോസ്റ്റ്) പേരിൽ വ്യാജസന്ദേശം നൽകി രാജ്യത്താകമാനം സൈബർ തട്ടിപ്പ് വ്യാപകം. തട്ടിപ്പ് സംഘത്തിന്റെ വലയിൽ കുടുങ്ങരുതെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. ഫേസ് ബുക്ക് പേജിലൂടെയാണ് പോലീസ് ജാഗ്രതാ നിർദേശം നൽകിയിട്ടുള്ളത്. നിങ്ങളുടെ പേരിൽ വന്ന പാഴ്സൽ ലഭിക്കാൻ വിലാസം അപ്ഡേറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തപാൽ വകുപ്പിന്റെ പേരിൽ വ്യാജസന്ദേശം എത്തും. സമൂഹമാധ്യമങ്ങൾ, എസ്എംഎസ് എന്നിവ വഴിയാണ് ഇത്തരം സന്ദേശങ്ങൾ വ്യാപകമായി പ്രചരിക്കുന്നത്. “നിങ്ങളുടെ പാഴ്സൽ തപാൽ വകുപ്പിന്റെ വെയർഹൗസിൽ എത്തിയിട്ടുണ്ട്. അത് നിങ്ങളിലെത്തിക്കാൻ രണ്ടുതവണ ശ്രമിച്ചു. എന്നാൽ മേൽവിലാസം തെറ്റായതിനാൽ പാഴ്സൽ കൈമാറാനായില്ല. അതിനാൽ 12 മണിക്കൂറിനകം വിലാസം അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ പാഴ്സൽ തിരിച്ചയയ്ക്കേണ്ടിവരും എന്നതാണ് തട്ടിപ്പുകാർ അയക്കുന്ന സന്ദേശത്തിലെ ഉള്ളടക്കം. വിലാസം അപ്ഡേറ്റ് ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക” എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റൽ വകുപ്പിന്റെ പേരിലുള്ള സന്ദേശം വ്യാപകമായി…
Read Moreഒരു സന്തോഷ വാര്‍ത്ത; ചെന്നൈ മലയാളികള്‍ക്ക് അവധിക്കാല യാത്രയ്ക്ക് സ്പെഷൽ ട്രെയിൻ
കൊല്ലം: ചെന്നൈ മലയാളികള്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുമായി റെയിൽവേ. പൂജ, ദീപാവലി, ക്രിസ്മസ് അവധികള്‍ക്ക് നാട്ടിലേക്കുള്ള യാത്ര സുഗമമാക്കാന്‍ ദക്ഷിണ റെയില്‍വേ പുതിയ സ്പെഷല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 11 മുതല്‍ എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരം 7.30ന് താംബരം സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11.30ന് കൊച്ചുവേളി എത്തുന്ന തരത്തില്‍ ആണ് പുതിയ സര്‍വീസ്. ട്രിച്ചി, മധുര, ശിവകാശി, ചെങ്കോട്ട, പുനലൂര്‍, കൊല്ലം വഴിയാണ് സര്‍വീസ്. മടക്ക യാത്ര ഞായറാഴ്ച്ച ഉച്ചക്ക് 3.25ന് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ 7.35നു താംബരത്ത് എത്തുന്ന തരത്തില്‍ ആണ് സമയം ക്രമീകരിച്ചിട്ടുള്ളത്. 14 എസി എക്കോണമി കോച്ചുകള്‍ ആണ് ഉണ്ടാകുക.
Read More