കൊല്ലം: കൊല്ലത്തുനിന്ന് ലക്ഷദ്വീപിലേക്കു യാത്രാക്കപ്പൽ ആരംഭിക്കുന്നത് അധികൃതരുടെ സജീവ പരിഗണനയിൽ.ഇതുകൂടാതെ കൊല്ലം തുറമുഖത്തുനിന്ന് മാലിദ്വീപിലേക്കും ലക്ഷദ്വീപിലേക്കും ചരക്ക് കപ്പൽ സർവീസ് ആരംഭിക്കുന്ന കാര്യത്തിലും അധികൃതർ പ്രാരംഭ നടപടികൾ തുടങ്ങി. ചരക്ക് കപ്പൽ സർവീസിനായിരിക്കും പ്രഥമ പരിഗണന നൽകുക. കൊല്ലവും ലക്ഷദ്വീപുമായുള്ള അകലം കുറവും അനുകൂലമായ മറ്റ് ചില സാഹചര്യങ്ങളുമാണ് യാത്രാക്കപ്പൽ തുടങ്ങുന്ന കാര്യവും അതിനുള്ള സാധ്യതകൾ പരിശോധിക്കാനും അധികൃതരെ പ്രേരിപ്പിക്കുന്ന ഘടകം.ഇതുമായി ബന്ധപ്പെട്ടുള്ള അവസരങ്ങൾ പരിചയപ്പെടുക്കുന്നതിനും വിശദമായ ചർച്ചകൾക്കുമായി നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് നീണ്ടകരയിലെ മാരിടൈം ഇൻസ്റ്റിട്യൂട്ടിൽ പ്രത്യേക യോഗം ചേരും. ഉച്ചകോടി എന്നാണ് യോഗത്തിന് അധികൃതർ പേരിട്ടിരിക്കുന്നത്. തുറമുഖ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും വിവിധ മേഖലകളിലെ സംരഭകരും യോഗത്തിൽ പങ്കെടുക്കും. സംരഭകരുടെ സംശയങ്ങൾ ദുരീകരിക്കുന്നതിനും അവസരം ഏർപ്പെടുത്തിയിട്ടുണ്ട്.കൊല്ലത്ത് ഇമിഗ്രേഷൻ ചെക്ക് പോസ്റ്റ് യാഥാർഥ്യമായതോടെ ചരക്ക് കപ്പലുകൾക്കും യാത്രാ കപ്പലുകൾക്ക് ഇവിടെ എത്തി തിരികെ പോകുന്നതിനുള്ള തടസങ്ങൾ…
Read MoreCategory: Kollam
ഔദ്യോഗിക ഫ്ലാഗ്ഓഫ് ചടങ്ങ് ഇല്ലാതെ കൊല്ലം-എറണാകുളം മെമുവിനു തുടക്കം
കൊല്ലം: ഔദ്യോഗിക ഉദ്ഘാടന ചടങ്ങും ഫ്ലാഗ് ഓഫും ഇല്ലാതെ പുതുതായി ആരംഭിച്ച കൊല്ലം – മെമു ട്രെയിൻ സർവീസിന് തുടക്കമായി. എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, എൻ.കെ.പ്രേമചന്ദ്രൻ എന്നിവരുടെ ഹ്രസ്വ പ്രസംഗത്തിന് ശേഷം കൊല്ലം റെയിൽവേ സ്റ്റേഷനിലെ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്ന് കൃത്യസമയമായ രാവിലെ 5.55ന് തന്നെ വണ്ടി എറണാകുളത്തിന് പുറപ്പെട്ടു. ഉത്സവകാല സ്പെഷൽ എന്ന ലേബലിൽ താത്ക്കാലിക സർവീസായി മാത്രം ഓടുന്നതിനാലാണ് ഉദ്ഘാടന ചടങ്ങുകൾ റെയിൽവേ അധികൃതർ വേണ്ടെന്നുവച്ചത്. ഇതുകാരണം ഉന്നത റെയിൽവേ ഉദ്യോഗസ്ഥരാരും കൊല്ലത്ത് എത്തിയതുമില്ല. അതേ സമയം രണ്ട് എംപിമാരും വിവിധ സംഘടനാ ഭാരവാഹികളും നൂറുകണക്കിന് യാത്രക്കാരും ട്രെയിനിന് യാത്രയയപ്പ് നൽകാൻ നേരത്തേ തന്നെ കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തുകയും ചെയ്തു. ഫ്രണ്ട്സ് ഓൺ റെയിൽസിനെ പ്രതിനിധീകരിച്ച് സെക്രട്ടറി ജെ. ലിയോൺസ്, ബി. പ്രതീഷ് എന്നിവർ എംപിമാരെ ബൊക്കെ നൽകി സ്വീകരിച്ചു. റെയിൽവേ…
Read Moreമുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്: കൊല്ലം ചരുവിള വീട്ടിൽ സുധീഷ് പോലീസ് പിടിയിൽ
കൊല്ലം: മുക്കുപണ്ടങ്ങളിൽ 916 മുദ്ര വ്യാജമായി പതിപ്പിച്ച് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും പണം തട്ടുകയും സ്വർണാഭരണം പണയം വച്ചിരിക്കുന്ന ചില ആളുകളുമായി ചേർന്ന് അവർക്ക് ഇത്തരത്തിൽ വ്യാജ മുക്കുപണ്ടങ്ങൾ നൽകിയശേഷം അവരെക്കൊണ്ട് മുക്ക് പണ്ടം പണയം വച്ച് പകരം യഥാർഥ സ്വർണം ധനകാര്യ സ്ഥാപനത്തിൽ നിന്നും ‘കബളിപ്പിച്ച് എടുക്കുന്ന സംഘത്തിലെ പ്രധാനി പിടിയിൽ. കൊല്ലം അയത്തിൽ വടക്കേവിള ചരുവിള വീട്ടിൽ സുധീഷാണ് (30) അറസ്റ്റിലായത്. ഇയാൾക്കെതിരേ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ട്. ഇരവിപുരം പോലീസ് സ്റ്റേഷനിൽ തന്നെ നാല് കേസുകൾ നിലവിലുണ്ട്. സംഘത്തിലെ രണ്ട് സ്ത്രീകളെ ദിവസങ്ങൾക്കുമുമ്പ് ഇരവിപുരം പൊലീസ് പിടികൂടിയിരുന്നു.സംഘത്തിൽ ഇനിയും ആളുകളുണ്ട് എന്നാണ് ഇയാളിൽ നിന്നും അറിയാൻ കഴിഞ്ഞത്. സിറ്റി പോലീസ് കമ്മീഷണർ ചൈത്ര തെരേസ ജോണിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസിപി ഷെരീഫിന്റെ നിർദേശാനുസരണം ഇരവിപുരം ഇൻസ്പെക്ടർ രാജീവിന്റെ നേതൃത്വത്തിലാണ്…
Read Moreകൊല്ലം-എറണാകുളം മെമു നവംബർ 29 വരെ മാത്രം; താംബരം-കൊച്ചുവേളി പ്രതിവാര സ്പെഷൽ ട്രെയിൻ 11 മുതൽ
കൊല്ലം: കൊല്ലം -എറണാകുളം പാതയിൽ ഏഴു മുതൽ ആരംഭിക്കുന്ന അൺ റിസർവ്ഡ് സ്പെഷൽ ട്രെയിനിന്റെ സർവീസ് കാലാവധി വെട്ടിച്ചുരുക്കി റെയിൽവേ അധികൃതർ. തിങ്കൾ മുതൽ വെള്ളി വരെ ആഴ്ചയിൽ അഞ്ച് ദിവസം വീതം ഇരുദിശകളിലുമായി 2025 ജനുവരി മൂന്നുവരെ 73 ട്രിപ്പുകൾ നടത്തുമെന്നാണ് കഴിഞ്ഞ ദിവസം ദക്ഷിണ റെയിൽവേയുടെ അറിയിപ്പിൽ പറഞ്ഞിരുന്നത്. എന്നാൽ ഇന്നലെ ഈ മെമുവിന്റെ സ്റ്റോപ്പുകളും സമയക്രമവും നിശ്ചയിച്ചുള്ള അറിയിപ്പിലാണ് സർവീസുകൾ നവംബർ 29 വരെയെയുള്ളൂ വ്യക്തമാക്കിയിട്ടുള്ളത്. ഇരുദിശകളിലുമായി 40 ട്രിപ്പുകൾ മാത്രമാണ് നിശ്ചയിച്ചിട്ടുള്ളത്. പകുതിയോളം ട്രിപ്പുകളാണ് ഒറ്റ ദിവസം കൊണ്ട് കുറച്ചിട്ടുള്ളത്. മാത്രമല്ല അതിനു ശേഷം സർവീസ് നീട്ടുന്ന കാര്യം പരാമർശിക്കുന്നുമില്ല. ഉത്സവകാല സ്പെഷൽ ട്രെയിനിന്റെ ഗണത്തിലാണ് പുതിയ മെമുവിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല കൊല്ലത്തിനും എറണാകുളത്തിനും മധ്യേ എല്ലാ സ്റ്റേഷനുകളിലും പുതിയ മെമുവിന് സ്റ്റോപ്പും നൽകിയിട്ടില്ല. എക്സ്പ്രസ് ട്രെയിനിന് സമാനമായ സ്റ്റോപ്പുകളാണ് നിശ്ചയിച്ചിരിക്കുന്നത്.…
Read Moreപുതിയ മെമു ട്രെയിൻ സർവീസ്: തെറ്റായ സമയക്രമീകരണത്തിൽ ആശങ്കകളുമായി യാത്രികർ
കൊല്ലം: വേണാട് എക്സ്പ്രസിലെ തിരക്ക് ഒഴിവാക്കാൻ കൊല്ലം-എറണാകുളം റൂട്ടിൽ മെമു സർവീസ് പ്രഖ്യാപിച്ചെങ്കിലും ആശങ്കകൾ പങ്കുവച്ച് സ്ഥിരം യാത്രികർ. രാവിലെ 6.15 ന് കൊല്ലത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ 9.35 ന് എറണാകുളത്ത് എത്തും. തുടർന്ന് 9.50 നാണ് കൊല്ലത്തിന് തിരിക്കുക. ഇത് അശാസ്ത്രീയമാണെന്നാണ് യാത്രക്കാരുടെ നിലപാട്. ആവശ്യത്തിന് യാത്രക്കാർ ഈ സമയത്ത് ഉണ്ടാകില്ല. യാത്രക്കാരും വരുമാനവും ഇല്ലെന്ന് പറഞ്ഞ് ഈ സർവീസ് ഒടുവിൽ റദ്ദ് ചെയ്യാനുള്ള സാധ്യത ഏറെയാണെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നത്.വേണാടിലെ അനിയന്ത്രിതമായ തിരക്ക് ഒഴിവാക്കുകയാണ് ലക്ഷ്യമെങ്കിൽ തിരികെയുള്ള മെമുവും വൈകുന്നേരമാണ് സർവീസ് നടത്തേണ്ടതെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു. എറണാകുളത്ത് നിന്ന് 16649 മംഗലാപുരം -കന്യാകുമാരി പരശുറാം എക്സ്പ്രസ് പോയ ശേഷം കൊല്ലത്തേയ്ക്കുള്ള മെമു പുറപ്പെടും വിധം സമയം ക്രമീകരിക്കണം. എങ്കിൽ മാത്രമേ വേണാടിലെ വൈകുന്നേരത്തെ തിരക്ക് ഒഴിവാക്കാൻ ഉപകരിക്കുകയുള്ളൂവെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ് അടക്കമുള്ള സംഘടനകളും…
Read Moreജനശതാബ്ദി എക്സ്പ്രസിൽ എൽഎച്ച്ബി കോച്ചുകൾ: നീല നിറത്തിലുള്ള 20 വീതം കോച്ചുകളായിരിക്കും ഉൾപ്പെടുത്തുക
കൊല്ലം: തിരുവനന്തപുരം – കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസുകളിൽ എൽഎച്ച്ബി കോച്ചുകൾ ഏർപ്പെടുത്തുന്നത് പ്രാബല്യത്തിൽ വരുന്നത് ദീർഘിപ്പിച്ച് റെയിൽവേ. പുതിയ അറിയിപ്പ് അനുസരിച്ച് തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദിയിൽ ഒക്ടോബർ 16 മുതലും കണ്ണൂർ-തിരുവനന്തപുരം സർവീസിൽ 17 മുതലുമായിരിക്കും എൽഎച്ച്ബി കോച്ചുകൾ ഏർപ്പെടുത്തുക. ഇരു ട്രെയിനുകളിലും 20 വീതം കോച്ചുകൾ ഉണ്ടാകും. നേരത്തേ തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദിയിൽ നാളെ മുതലും കണ്ണൂർ – തിരുവനന്തപുരം സർവീസിൽ 30 മുതലും എൽഎച്ച്ബി കോച്ചുകൾ ഏർപ്പെടുത്തുമെന്നാണ് ദക്ഷിണ റെയിൽവേ അറിയിച്ചിരുന്നത്. തീയതി ദീർഘിപ്പിച്ചതിൻ്റെ കാരണം അധികൃതർ വ്യക്തമാക്കിയിട്ടില്ല. വണ്ടികളുടെ സ്റ്റോപ്പുകളുടെ എണ്ണത്തിലും സമയക്രമത്തിലും മാറ്റമൊന്നുമില്ല. കേരളത്തിൽ ഓടുന്ന എൽഎച്ച്ബി കോച്ചുകളിൽ ഭൂരിഭാഗവും ചുവപ്പ് നിറത്തിലുള്ളത്. എന്നാൽ അടുത്തിടെ നീല നിറത്തിലുള്ള എൽഎച്ച്ബി കോച്ചുകളും അടുത്തിടെ റെയിൽവേ പുറത്തിറക്കി. ജനശതാബ്ദിയിലും നീല നിറത്തിലുള്ള കോച്ചുകളായിരിക്കും ഉൾപ്പെടുത്തുക. ഇതിനായി പ്രസ്തുത നിറത്തിലുള്ള ഒഴിഞ്ഞ…
Read Moreപുനലൂർ-മധുര എക്സ്പ്രസ് വില്ലുപുരത്തിന് നീട്ടാൻ നിർദേശം; നിർദേശം നടപ്പിലായാൽ ട്രെയിൻ തിരുച്ചിറപ്പള്ളി, മധുര, തിരുവനന്തപുരം ഡിവിഷനുകൾ വഴി സഞ്ചരിക്കും
കൊല്ലം: പുനലൂർ – മധുര-പുനലൂർ (16729/ 16730) എക്സ്പ്രസ് ട്രെയിനുകൾ വില്ലുപുരം വരെ നീട്ടാൻ നിർദേശം. ഇതുസംബന്ധിച്ച തിരുച്ചിറപ്പള്ളി ഡിവിഷണൽ റെയിൽവേ മാനേജരുടെ നിർദേശം റെയിൽവേ ബോർഡിന്റെ സജീവ പരിഗണനയിലാണ്.ദക്ഷിണ റെയിൽവേ ട്രാൻസ്പോർട്ടേഷൻ ബ്രാഞ്ച് ഹെഡ് ക്വാർട്ടേഴ്സിൽ നിന്ന് വണ്ടിയുടെ സർവീസ് ദീർഘിപ്പിക്കുന്നത് സംബന്ധിച്ച സാധ്യതകൾ അടിയന്തിരമായി പരിശോധിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അറിയിപ്പ് നൽകി. പുതിയ നിർദേശം അനുസരിച്ച് 16729 മധുര-പുനലൂർ എക്സ്പ്രസ് വൈകുന്നേരം 6.30 ന് വില്ലുപുരത്ത് നിന്ന് പുറപ്പെടണം. തിരുച്ചിറപ്പള്ളിയിൽ രാത്രി 9.20 ന് എത്തി 9.25 ന് യാത്ര തിരിക്കും. മധുരയിൽ 11.20 ന് എത്തുന്ന വണ്ടി 11.20 ന് അവിടുന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ പത്തിന് പുനലൂരിൽ എത്തും. 16730 പുനലൂർ- മധുര എക്സ്പ്രസ് പുനലൂരിൽ നിന്ന് വൈകുന്നേരം 5.15 ന് പുറപ്പെടും. പിറ്റേ ദിവസം പുലർച്ചെ 2.55 ന് എത്തുന്ന…
Read Moreഎറണാകുളം – യെലഹങ്ക റൂട്ടിൽ യാത്രക്കാരില്ല: ഉത്സവകാല സ്പെഷൽ ട്രെയിൻ റദ്ദാക്കി
കൊല്ലം: മതിയായ യാത്രക്കാർ ഇല്ലാത്തതിനാൽ എറണാകുളം – യെലഹങ്ക റൂട്ടിൽ സർവീസ് നടത്തിയിരുന്ന സൂപ്പർ ഫാസ്റ്റ് സ്പെഷൽ ട്രെയിൻ സർവീസ് റെയിൽവേ റദ്ദാക്കി. 06101 എറണാകുളം – യെലഹങ്ക ട്രെയിൻ ഇന്ന്, 27, 29 തീയതികളിലാണ് റദ്ദ് ചെയ്തിട്ടുള്ളത്. തിരികെയുള്ള യെലഹങ്ക – എറണാകുളം (06102) സർവീസ് നാളെ, 28, 30 എന്നീ തീയതികളിലും കാൻസൽ ചെയ്തതായി തിരുവനന്തപുരം ഡിവിഷൻ അധികൃതർ അറിയിച്ചു. അതേ സമയം അമിത ടിക്കറ്റ് നിരക്കാണ് ഈ ട്രെയിനിൽ യാത്രക്കാർ കുറയാൻ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്പെഷൽ ഫെയർ സ്പെഷൽ ട്രെയിൻ എന്ന പേരിലാണ് ഉത്സവകാല വണ്ടികൾ ഓടിക്കുന്നത്. ഇത്തരത്തിലെ എക്സ്പ്രസ് ട്രെയിനുകൾക്ക് സാധാരണ നിരക്കിന്റെ മൂന്നിരട്ടിയാണ് ഈടാക്കുന്നത്. സൂപ്പർ ഫാസ്റ്റ് ആകുമ്പോൾ ടിക്കറ്റ് ചാർജ് അതിലും കൂടും. മാത്രമല്ല പാൻട്രി കാർ അടക്കമുള്ള സൗകര്യങ്ങൾ സ്പെഷൽ ട്രെയിനുകളിൽ ഉണ്ടാകാറില്ല. ബോഗികളിൽ എല്ലായ്പ്പോഴും വെള്ളവും…
Read Moreടെൻഡർ നടപടികൾ ഒരാഴ്ചക്കുള്ളിൽ പ്രഥമ ബുള്ളറ്റ് ട്രെയിൻ നിർമാണം ബംഗളുരുവിൽ
കൊല്ലം: രാജ്യത്തെ പ്രഥമ ബുള്ളറ്റ് ട്രെയിൻ നിർമാണം ബംഗളുരുവിലെ ഭാരത് ഹെവി എർത്ത് മൂവേഴ്സ് ലിമിറ്റഡിൽ (ബിഇഎംഎൽ.)നടക്കും. ഇതിനായുള്ള ധാരണാപത്രം ഒപ്പിടൽ ഒരാഴ്ചക്കുള്ളിൽ ഉണ്ടാകും.എട്ട് കോച്ചുകൾ ഉള്ള രണ്ട് സെറ്റ് ബുള്ളറ്റ് ട്രെയിനുകൾ നിർമിക്കുന്നതിന് ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറി ഈ മാസം അഞ്ചിന് ടെൻഡർ ക്ഷണിച്ചിരുന്നു. ബിഎച്ച്ഇഎൽ മാത്രമാണ് ഇതിനായി അപേക്ഷ നൽകിയിട്ടുള്ളത്. രണ്ട് ട്രെയിനുകൾ മാത്രമുള്ള ചെറിയ ഓർഡർ ആയതിനാൽ മറ്റ് പ്രമുഖ കമ്പനികൾ ഒന്നും ടെൻഡറിൽ അപേക്ഷ നൽകിയിട്ടില്ല. അതിനാലാണ് ബിഇഎംഎല്ലിന് നറുക്കു വീഴുന്നത്. കരാർ തുക സംബന്ധിച്ച വിവരങ്ങൾ വ്യക്തമല്ല. ടെൻഡർ നടപടികൾ പൂർത്തിയായാൽ രണ്ടര വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്ന് ഇൻ്റഗ്രൽ കോച്ച് ഫാക്ടറി ജനറൽ മാനേജർ യു. സുബ്ബറാവു പറഞ്ഞു. ട്രെയിനിൻ്റെ പരമാവധി വേഗത മണിക്കൂറിൽ 280 കിലോമീറ്ററും പ്രവർത്തന വേഗത 250 കിലോമീറ്ററും ആയിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.…
Read Moreട്രെയിനുകളിൽ ടിക്കറ്റ് പരിശോധന കർശനമാക്കാൻ നിർദേശം; പതിവ് പരിശോധനകൾക്ക് പുറമേ സർപ്രൈസ് ചെക്കിംഗുകളും
കൊല്ലം: ട്രെയിനുകളിൽ ടിക്കറ്റ് പരിശോധനകൾ കർശനമാക്കാൻ റെയിൽവേ ബോർഡ് ഉത്തരവ് ഇറക്കി. ഇത് സംബന്ധിച്ച റെയിൽവേ പാസഞ്ചർ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഡയറക്ടർ ശിവേന്ദ്ര ശുക്ലയുടെ അടിയന്തിര നിർദേശം എല്ലാ സോണുകളിലെയും ചീഫ് കൊമേഴ്സ്യൽ മാനേജർമാർക്ക് നൽകിക്കഴിഞ്ഞു. പതിവ് പരിശോധനകൾക്ക് പുറമേ സർപ്രൈസ് ചെക്കിംഗുകൾ നടത്തണമെന്നാണ് നിർദേശത്തിലെ പ്രധാന ഉള്ളടക്കം. ഇതിനായി രണ്ടു ഘട്ട സ്പെഷൽ ഡ്രൈവുകൾ നടത്തണം. ആദ്യഘട്ട പരിശോധനകൾ ഒക്ടോബർ ഒന്നു മുതൽ 15 വരെയാണ്. രണ്ടാം ഘട്ട പരിശോധന ഒക്ടോബർ 25 മുതൽ നവംബർ പത്ത് വരെയുമാണ് നിശ്ചയിച്ചിട്ടുള്ളത്. മുതിർന്ന ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലായിരിക്കണം പരിശോധനകൾ നടത്തേണ്ടതെന്നും നിർദേശത്തിലുണ്ട്. മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥരെ സോണൽ റെയിൽവേ അധികൃതർ നോമിനേറ്റ് ചെയ്യണം. സോണൽ ലവലിലും ഡിവിഷൻ തലത്തിലും നടത്തുന്ന പരിശോധനയുടെ വിശദമായ റിപ്പോർട്ട് നവംബർ 18-നകം പാസഞ്ചർ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഡയറക്ടർക്ക് നൽകുകയും വേണം. റിസർവ്ഡ് കോച്ചുകളിലെ…
Read More