മൂവാറ്റുപുഴ: വീട്ടമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. ദേവികുളം പള്ളിവാസൽ അന്പഴച്ചാൽ കുഴുപ്പിള്ളിൽ അലി(50)യെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടമ്മ കുടുംബമായി താമസിക്കുന്ന വീട്ടിൽ കഴിഞ്ഞ ജൂലൈയിൽ അതിക്രമിച്ചു കയറി മാനഭംഗപ്പെടുത്താൻ ശ്രമിച്ചു എന്നാണ് കേസ്. വീട്ടമ്മ എതിർത്തതിനെ തുടർന്ന് ദേഹോപദ്രവം ഏൽപ്പിക്കുകയായിരുന്നു. പല പ്രാവശ്യം പ്രതി വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണി മുഴക്കുകയും റോഡിൽ വച്ച് അപമാനിക്കുകയും ചെയ്തതായും പരാതിയുണ്ട്. അന്വേഷണ സംഘത്തിൽ എസ്ഐമാരായ റോജി ജോർജ്, പി.കെ. സാബു, വി.സി. സജി, എസ്സിപിഒ എം.ആർ ലിജേഷ് എന്നിവരാണ് ഉണ്ടായിരുന്നത്.
Read MoreCategory: Kottayam
എംബിബിഎസ് വിദ്യാര്ഥി വാടകവീട്ടിൽ മരിച്ചനിലയില്; മൂന്നു ദിവസം മുമ്പ് അമ്മ വിദേശത്തേക്ക് പോയിരുന്നു
തൊടുപുഴ: തൊടുപുഴയിൽ സ്വകാര്യ മെഡിക്കല് കോളജിലെ എംബിബിഎസ് വിദ്യാര്ഥിയെ വീട്ടില് മരിച്ചനിലയില് കണ്ടെത്തി. കോഴിക്കോട് പേരാമ്പ്ര ഒറ്റക്കണ്ടമേത്തല് സുരേഷ്ബാബുവിന്റെ മകന് വിശാഖ് കൃഷ്ണ (23) ആണ് മരിച്ചത്. കോളജിനു സമീപത്തെ വാടക വീട്ടില് തൂങ്ങിമരിച്ച നിലയിലാണ് വിശാഖിനെ ഇന്നുരാവിലെ കണ്ടെത്തിയത്.മൂന്നാം വര്ഷ മെഡിക്കല് വിദ്യാര്ഥിയായിരുന്നു. പിതാവ് സുരേഷ് ബാബു ദുബായില് ജോലി ചെയ്യുകയാണ്. മാതാവും വിശാഖുമാണ് വാടക വീട്ടില് താമസിച്ചിരുന്നത്. ഇവര് മൂന്നു ദിവസം മുമ്പ് ദുബായില് ഭര്ത്താവിന്റെ അടുത്തേക്കു പോയതിനാല് വിശാഖ് തനിച്ചാണ് വീട്ടിലുണ്ടായിരുന്നത്. തൊടുപുഴ പോലീസ് സ്ഥലത്തെത്തി ഇന്ക്വസ്റ്റ് പൂര്ത്തിയാക്കിയ ശേഷം മൃതദേഹം ജില്ലാ ആശുപത്രി മോര്ച്ചറിയിലേക്കു മാറ്റി.
Read Moreമരണ വീട്ടിൽ പോയി തിരികെ മടങ്ങുന്ന വഴി കോട്ടയത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ചു: ഗൃഹനാഥനു ദാരുണാന്ത്യം
ചിങ്ങവനം: കോട്ടയം ചിങ്ങവനത്ത് കാര് പാര്ക്ക് ചെയ്യാന് ശ്രമിക്കുന്നതിനിടയിൽ സ്കൂട്ടര് കാറില് ഇടിച്ച് സ്കൂട്ടര് യാത്രക്കാരന് തത്ക്ഷണം മരിച്ചു. ഇന്നു രാവിലെ 7.30ന് കൊല്ലാട് കല്ലുങ്കല് കടവിലാണ് അപകടം. ചാന്നാനിക്കാട്, പുളിവേലില് മധുസൂദനന് (66) ആണ് മരിച്ചത്. കല്ലുങ്കല് കടവിനു സമീപമുള്ള മരണവീട്ടിലേക്കു വന്നതായിരുന്നു ഇരു വാഹനങ്ങളും. പള്ളം സ്വദേശിയുടെ മഹീന്ദ്ര എക്സ്യുവിയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.മരണവീട്ടില് ആളെ ഇറക്കിയതിനു ശേഷം, അടുത്തുള്ള തുറസായ സ്ഥലത്തു പാര്ക്ക് ചെയ്യാൻ റോഡിൽനിന്നു കാർ പ്രവേശിക്കുന്പോൾ എതിര്ദിശയില്നിന്നെത്തിയ സ്കൂട്ടര് ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തില് കാറിനടിയിലേക്ക് സ്കൂട്ടര് കയറി. അടുത്തുനിന്ന വൈദ്യുതി പോസ്റ്റില് ഇടിച്ചാണ് കാര് നിന്നത്. സംഭവത്തെത്തുടര്ന്ന് ഓടിക്കൂടിയ നാട്ടുകാര് മധുസൂദനനെ കാര് മറിച്ചിട്ടാണ് വെളിയിലെടുത്തത്. ഈസ്റ്റ് പോലീസും, ഫയര്ഫോഴ്സും സ്ഥലത്തെത്തി. മൃതദേഹം ജില്ലാ ആശുപത്രി മോര്ച്ചറിയിലേക്കു മാറ്റി. പനച്ചിക്കാട് പഞ്ചായത്ത് അഞ്ചാം വാര്ഡ് മെംമ്പര് പ്രിയാ…
Read Moreവാഹനം ഇടിപ്പിച്ചശേഷം മാല പൊട്ടിച്ചെടുത്തു; യുവതിയുടെ പരാതിയിൽ അറസ്റ്റിലായത് ഭർത്താവ്
നെടുങ്കണ്ടം: ഭാര്യയെ ആക്രമിച്ച് മാല പൊട്ടിച്ചു കട ന്ന ഭർത്താവ് അറസ്റ്റില്. കല്ലാര് പുളിക്കല് അഭിലാഷ് മൈക്കിളാണ് (43) അറസ്റ്റിലായത്. തിങ്കളാഴ്ച പകൽ നെടുങ്കണ്ടം കിഴക്കേ കവലയിലാണ് സംഭവം. വഴിയരികിൽ കൂടി നടന്നുവരികയായിരുന്ന യുവതിയെ അഭിലാഷ് കാറില് പിന്തുടര്ന്നെത്തി ഇടിച്ചിടാന് ശ്രമിച്ചു. രക്ഷപ്പെടാന് ശ്രമിക്കുന്നതിനിടെ നിലത്തു വീണ യുവതിയെ ആക്രമിച്ച ശേഷം ഇയാൾ സ്വര്ണമാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ പരാതിയെത്തുടർന്ന് കേസെടുത്ത നെടുങ്കണ്ടം എസ്ഐ ലിജോ പി. മാണിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതിയെ പിടികൂടുകയായിരുന്നു.
Read Moreശബരിമല പാതയിൽ അപകടം ഒളിപ്പിച്ച് അട്ടിവളവ്; കരിങ്കല്ലുംമൂഴിയും കണമലയും എരുത്വാപ്പുഴയും അപകടമേഖല
കണമല: ഏതു നിമിഷവും ദുരന്തം സംഭവിക്കാവുന്ന ഇടങ്ങളായി അട്ടിവളവും കരിങ്കല്ലുംമൂഴിയും കണമലയും എരുത്വാപ്പുഴയും. എരുമേലിയിൽനിന്ന് പന്പയിലേക്കുള്ള റോഡിലെ കൊടുംവളവുകളും അശാസ്ത്രീയ നിർമിതിയും അപകടസാധ്യത വർധിപ്പിക്കുന്നു.ശബരിമല സീസൺ ആരംഭിച്ച് ദിവസങ്ങൾ പിന്നിടുന്പോഴാണ് സീബ്രാലൈനുകൾ വരയ്ക്കുന്നത്. ഇവയാവട്ടെ വേണ്ടത്ര നിലവാരമില്ലാതെയും. രാവും പകലും പോലീസും ഗതാഗത വകുപ്പും എരുമേലിമുതൽ പന്പവരെ കൊടും വളവുകളിലും പാതയോരങ്ങളിലും ചിട്ടയായ നിർദേശങ്ങളുമായി നിലകൊള്ളുന്നതുകൊണ്ടാണ് യാത്ര ഇത്രയെങ്കിലും സുരക്ഷിതമാകുന്നത്. കണമല – നിലയ്ക്കൽ വനപാതയിൽ കൊടും വളവുകൾ നിരവധിയാണ്. ഇതോടകം പത്തിലേറെ വലിയ അപകടങ്ങളിലായി അന്പതിലേറെപ്പേരുടെ മരണത്തിനിടയാക്കിയ അപകടക്കെണിയായ അട്ടിവളവ് നിവർക്കാനോ വീതി കൂട്ടാനോ ശാസ്ത്രീയമായി പുനർനിർമിക്കാനോ യാതൊരു നടപടിയുമായിട്ടില്ല. കഴിഞ്ഞദിവസവും അയൽ സംസ്ഥാനത്തുനിന്നുള്ള തീർഥാടകരുടെ മിനി ബസ് അട്ടിവളവിൽ മറിഞ്ഞു. റോഡിന്റെ അശാസ്ത്രീയ നിർമിതിയാണ് തുടർച്ചയായ അപകടങ്ങൾക്കു കാരണമെന്ന് നാറ്റ്പാക്ക് ശാസ്ത്രീയ പഠനത്തിൽ കണ്ടെത്തിയിരുന്നു. കണമല കവലയിലേക്കുള്ള കുത്തിറക്കത്തിൽ വാഹനങ്ങൾക്കെടുക്കാവുന്ന പരമാവധി വേഗമോ ജാഗ്രതാ…
Read Moreതൊടുപുഴയിൽ 40 കിലോ കഞ്ചാവുമായി 2 യുവാക്കള് പിടിയില്; ഓടി രക്ഷപ്പെട്ടയാൾക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്
തൊടുപുഴ: വില്പനയ്ക്കായി കൊണ്ടു വന്ന 40 കിലോ കഞ്ചാവുമായി രണ്ടു യുവാക്കള് പോലീസ് പിടിയിലായി. ഒരാള് ഓടി രക്ഷപ്പെട്ടു. തൊടുപുഴ പെരുമ്പിള്ളിച്ചിറ കൊച്ചുപറമ്പില് നൗഫല് (25), ചൂരവേലില് റിന്സാദ് (29) എന്നിവരെയാണ് എസ്ഐ എന്.എസ്. റോയിയുടെ നേതൃത്വത്തില് പിടി കൂടിയത്. ഇവര്ക്കൊപ്പമുണ്ടായിരുന്ന പെരുമ്പിള്ളിച്ചിറ സ്വദേശി അനൂപ് ഓടി രക്ഷപ്പെട്ടു.സ്വകാര്യ മെഡിക്കല്കോളജ് ഉള്പ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള് പ്രവര്ത്തിക്കുന്ന പെരുമ്പിള്ളിച്ചിറ മേഖലയില്നിന്നാണ് ഇന്നു രാവിലെ 6.30 ഓടെ പ്രതികളെ കഞ്ചാവുമായി പിടികൂടിയത്. കഞ്ചാവ് വിവിധ പായ്ക്കറ്റുകളിലാക്കി കാറിന്റെ ഡിക്കിയില് ഒളിപ്പിച്ച നിലയിലായിരുന്നു. വിദ്യാര്ഥികള്ക്കിടയിലും മറ്റും വില്പന നടത്താനാണ് ഇവര് കഞ്ചാവ് എത്തിച്ചത്. പ്രതികള് നേരത്തെയും കഞ്ചാവ് കേസില് ഉള്പ്പെട്ടവരാണെന്നാണ് സൂചന. ഓടിരക്ഷപ്പെട്ട അനൂപിനായി പോലീസ് തെരച്ചില് ഊര്ജിതപ്പെടുത്തിയിട്ടുണ്ട്.
Read Moreവഴിവിളക്കുകൾ തെളിച്ചേ തീരൂ… ചൂട്ടുകറ്റ കത്തിച്ച് പ്രതിഷേധിച്ച് എലിക്കുളം പഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാട്ട്
എലിക്കുളം: വഴിവിളക്ക് തെളിക്കാത്ത പൊതുമരാമത്ത് അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് പഞ്ചായത്തംഗത്തിന്റെ ഒറ്റയാൾ പ്രതിഷേധം. എലിക്കുളം പഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാടാണ് ചൂട്ടുകറ്റ കത്തിച്ച് പ്രതിഷേധിച്ചത്. പുനലൂർ-മൂവാറ്റുപുഴ റോഡ് സംസ്ഥാനപാതയായി നവീകരിച്ചപ്പോൾ റോഡിന് ഇരുവശവുമായി നാനൂറിലധികം വഴിവിളക്കുകളാണ് സ്ഥാപിച്ചത്. എന്നാൽ, ഇപ്പോൾ രണ്ടുവർഷത്തിലേറെയായി ഒരെണ്ണം പോലും തെളിയുന്നില്ല. വാഹനങ്ങളിടിച്ച് കേടായ വിളക്കുകൾക്കെല്ലാം അമ്പതിനായിരം മുതൽ ഒരുലക്ഷം രൂപ വരെ വാഹനഉടമകളിൽനിന്ന് സർക്കാരിലേക്ക് നഷ്ടപരിഹാരം ഈടാക്കിയെങ്കിലും ഒന്നുപോലും പുനഃസ്ഥാപിച്ചില്ല. ഒടിഞ്ഞ് വഴിയിൽ വീണുകിടന്ന തൂണുകളിൽനിന്ന് ബാറ്ററികൾ മോഷണം പോവുകയും ചെയ്തു. ബാറ്ററിയുടെയും പാനലിന്റെയും തകരാർ മൂലം ബാക്കി വഴിവിളക്കുകളും പ്രവർത്തനരഹിതമായതോടെ നിരവധി ബാറ്ററികൾ മോഷ്ടിക്കപ്പെട്ടു. ഏതാനും സംഘങ്ങളെ പോലീസ് പിടികൂടുകയും ചെയ്തു. നാട്ടുകാരും തദ്ദേശസ്ഥാപനങ്ങളും നിരന്തരം പരാതി നൽകിയിട്ടും വഴിവിളക്കുകൾ നന്നാക്കാൻ പൊതുമരാമത്ത് വകുപ്പ് നടപടിയെടുത്തില്ല. കെൽട്രോൺ, അനർട്ട് തുടങ്ങിയ ഏതെങ്കിലും ഏജൻസിക്ക് പരിപാലന ചുമതല നൽകുന്ന കാര്യം ആലോചിച്ചെങ്കിലും തുടർനടപടിയുണ്ടായില്ല.…
Read Moreതെങ്ങണ ജംഗ്ഷനില് ടിപ്പര് കടയിലേക്ക് ഇടിച്ചുകയറി: മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾക്കു പരിക്ക്
ചങ്ങനാശേരി: വാഴൂര് റോഡില് തെങ്ങണ ജംഗ്ഷനില് മിനി ടിപ്പര് നിയന്ത്രണംവിട്ട് ട്രാവലറിലും കാറിലും ഇടിച്ചശേഷം കടയിലേക്ക് ഇടിച്ചുകയറി. ജോലിക്കു പോകുന്നതിനായി കാത്തുനിന്ന മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്ക്കു പരിക്കേറ്റു. ഇതിൽ ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഇയാളെ കോട്ടയം മെഡിക്കൽ കൗോളജിലേക്കു മാറ്റി. ഇന്നു രാവിലെ 7.30നാണ് അപകടം. ചങ്ങനാശേരി ഭാഗത്തുനിന്നു വന്ന ടിപ്പറാണ് അപകടത്തില്പ്പെട്ടത്. പരിക്കേറ്റവരെ ചങ്ങനാശേരി ജനറല് ആശുപത്രിയില് പ്രവേശിപ്പിച്ചു. വിവിധ സ്ഥലങ്ങളിലേക്കു ജോലിക്കു പോകുന്നതിനായി നൂറിലേറെ തൊഴിലാളികള് കൂടിനിന്ന സ്ഥലത്താണ് അപകടമുണ്ടായത്. ജംഗ്ഷനില് പ്രവര്ത്തിക്കുന്ന മാന്നില സ്വദേശി ജയിംസിന്റെ മൊബൈല് ഹട്ട് എന്ന കടയിലേക്കാണ് ടിപ്പര് ഇടിച്ചുകയറിയത്. തൃക്കൊടിത്താനം പോലീസ് മേല്നടപടികള് സ്വീകരിച്ചു.
Read Moreഇരുട്ടിൽ പതിയിരുന്ന് വീടുകളില് കയറി സ്വര്ണവും പണവും മോഷ്ടിക്കും; എതിര്ക്കാന് ശ്രമിക്കുന്നവരെ ആക്രമിക്കും;’കുറുവ’പ്പേടിയിൽ കോട്ടയം; ജാഗ്രതാനിര്ദേശം നല്കി പോലീസ്
കോട്ടയം: ആലപ്പുഴയില് കുറുവ സംഘമെത്തി നിരവധി മോഷണങ്ങള് നടത്തിയതോടെ കോട്ടയം ജില്ല അതീവജാഗ്രതയില്. ആലപ്പുഴയുമായി അതിര്ത്തി പങ്കിടുന്ന മേഖലയിലെ പോലീസ് സ്റ്റേഷനുകള്ക്കു ജില്ലാ പോലീസ് ചീഫ് എ. ഷാഹുല് ഹമീദ് ജാഗ്രതാനിര്ദേശം നൽകി. ഇതിനു പുറമെ രാത്രികാല പെട്രോളിംഗ്, വാഹന പരിശോധന എന്നിവ ശക്തിപ്പെടുത്തണമെന്ന് എല്ലാ എസ്എച്ച്ഒമാര്ക്കും ജില്ലാ പോലീസ് ചീഫ് നൽകിയ ഉത്തരവില് പറയുന്നു. ചങ്ങനാശേരി, തൃക്കൊടിത്താനം, ചിങ്ങവനം, കുമരകം, വൈക്കം, എന്നീ സ്റ്റേഷന് പരിധികളിലാണ് പ്രത്യേക പരിശോധന ഉള്പ്പെടെയുള്ള കാര്യങ്ങള് നടത്താന് ജില്ലാ പോലീസ് ചീഫ് നിര്ദേശിച്ചിരിക്കുന്നത്. ആലപ്പുഴയില് വിഹരിക്കുന്ന മോഷ്ടാക്കള് കോട്ടയം ജില്ലയിലേക്കു കടക്കാനുള്ള സാധ്യത കൂടുതലാണ്. ഇതു മുന്നില്കണ്ടാണ് പോലീസ് കരുതല്നടപടികൾ സ്വീകരിച്ചിരിക്കുന്നത്. കുറുവ സംഘത്തില്പ്പെട്ടവര്ക്ക് ആലപ്പുഴ ജില്ലയിലെ ഒളിത്താവളത്തില്നിന്നു പോലും അതിര്ത്തി പങ്കിടുന്ന സ്ഥലങ്ങളിലെത്തി മോഷണം നടത്തി മടങ്ങാന് സാധിക്കുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്. ഏത് ഇരുട്ടിലും ഒളിച്ചിരിക്കും. വീടുകളില് കയറി…
Read Moreശബരിമല ദര്ശനം: കുട്ടികള്ക്കും മുതിര്ന്നവര്ക്കും പ്രത്യേക പരിഗണനയ്ക്ക് നിര്ദേശം
ശബരിമല: സന്നിധാനത്തെത്തുന്ന മുതിര്ന്ന അയ്യപ്പന്മാര്ക്കും മാളികപ്പുറങ്ങള്ക്കും കുഞ്ഞുങ്ങള്ക്കും അംഗപരിമിതര്ക്കും പ്രത്യേക പരിഗണന നല്കാന് നിര്ദേശം. വലിയ നടപ്പന്തലില് ഒരു വരി അവര്ക്കായി ഒഴിച്ചിട്ടിട്ടുണ്ട്. കൂടാതെ പതിനെട്ടാംപടി കയറിയെത്തുമ്പോള് ഇവരെ ഫ്ളൈഓവര് വഴിയല്ലാതെ നേരിട്ട് ദര്ശനത്തിന് അനുവദിക്കുന്നുണ്ട്. കൊച്ചുകുട്ടികള്ക്കൊപ്പം മുതിര്ന്ന ഒരാളെയും നേരിട്ട് ദര്ശനത്തിനായി കടത്തിവിടുന്നുമുണ്ട്.സംഘമായി എത്തുന്ന ഭക്തര് കൂട്ടം തെറ്റിപ്പോകുമോ എന്ന ഭയത്താല് പലപ്പോഴും ഇങ്ങനെയുള്ള സൗകര്യങ്ങള് പ്രയോജനപ്പെടുത്താന് മടിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ചോറൂണിനുള്പ്പെടെ കൊച്ചുകുട്ടികളുമായി ഒട്ടേറെ ഭക്തരാണ് സന്നിധാനത്തിലെത്തുന്നത്. പതിനെട്ടാംപടി കയറുന്ന അവസരത്തിലും കുഞ്ഞുങ്ങള്ക്കും ഭിന്നശേഷിക്കാര്ക്കും പ്രായമായവര്ക്കും പോലീസ് ഇവര്ക്ക് പ്രത്യേക ശ്രദ്ധ നല്കുന്നു.പതിനെട്ടാംപടിയില് പരിചയ സമ്പന്നരായ പോലീസ് ഉദ്യോഗസ്ഥരെയാണ് ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്. ഒരു മിനിട്ടില് 80 പേരെയെങ്കിലും പടി കയറ്റിവിടുകയെന്നതാണ് ഇവരുടെ ചുമതല. തിരക്കും അപകടങ്ങളും ഒഴിവാക്കി പടി കയറാന് സഹായിക്കുന്ന ജോലിയില് ഓരോ 15 മിനിട്ടിലും പോലീസ് ഡ്യൂട്ടി മാറിക്കൊണ്ടേയിരിക്കും. വെര്ച്വല് ക്യൂവിലൂടെ…
Read More