ശബരിമല: തിരുവതാംകൂര് ദേവസ്വം ബോര്ഡുമായി സഹകരിച്ച് ശബരിമലയിലെത്തുന്ന ഭക്തര്ക്ക് കണക്ടിവിറ്റി നെറ്റ് വര്ക്ക് ഉറപ്പാക്കാന് ബിഎസ്എന്എല്.ഒരു സിമ്മില് അര മണക്കൂര് വീതം സൗജന്യമായി വൈഫൈ ഉപയോഗിക്കാനാണ് സൗകര്യമൊരുക്കിയത്. പദ്ധതിയുടെ ഉദ്ഘാടനം പമ്പയില് നടന്ന ചടങ്ങില് മന്ത്രി വി.എന്. വാസവന് നിര്വഹിച്ചു. ദേവസ്വം ബോര്ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, ബി.എസ്.എന്.എല്.ഡെപ്യൂട്ടി ജനറല് മാനേജര് കെ.ജ്യോതിഷ്കുമാര്, ജെ.ടി.ഒ അഭിലാഷ് എന്നിവര് പങ്കെടുത്തു. നിലയക്കല് മുതല് സന്നിധാനം വരെ 48 ഇടങ്ങളില് വൈ-ഫൈ ഹോട്ട് സ്പോട്ടുകള് സ്ഥാപിച്ചതായി ബിഎസ്എന്.ല് ശബരിമല ഓഫീസ് ഇന് ചാര്ജ് എസ്. സുരേഷ് കുമാര് പറഞ്ഞു. തിരുവതാംകൂര് ദേവസ്വം ബോര്ഡുമായി സഹകരിച്ചാണ് നെറ്റ് വര്ക്ക് വിപുലമായി ഒരുക്കിയിരിക്കുന്നത്. ഇതിനു പുറമെ ശബരിമല പാതയില് 4ജി ടവറുകളും ബിഎസ്എന്എല് ഒരുക്കിയിട്ടുണ്ട്. അതിവേഗ ഇന്റര്നെറ്റ് കണക്ഷന് വഴി ശബരിമലയിലെ വിവിധ സര്ക്കാര് വകുപ്പുകളെയും സേവനങ്ങളെയും കൂടുതല് ഏകോപിപ്പിക്കാനും ഇതുവഴി കഴിയും.
Read MoreCategory: Kottayam
സ്കൂള് കുട്ടികള്ക്കു നേരേ പാഞ്ഞടുത്ത് കാട്ടാന! ആക്രമണത്തില്നിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഇടുക്കി: പീരുമേട്ടില് സ്കൂള് കുട്ടികള്ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. തലനാരിഴയ്ക്കാണ് കുട്ടികള് ആനയുടെ ആക്രമണത്തില് നിന്നും ഓടി രക്ഷപ്പെട്ടത്. പീരുമേട് മരിയഗിരി പബ്ലിക് സ്കൂളിലെ കുട്ടികള്ക്ക് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് ഞെട്ടിക്കുന്ന സംഭവം. ബസ് കാത്ത് സ്റ്റോപ്പില് നിന്ന സ്കൂള് കൂട്ടികള്ക്കു നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. കുട്ടികള് സ്കൂള് പരിസരത്തേക്ക് ഓടിക്കയറി ഗേറ്റ് പൂട്ടിയതിനാലാണ് വലിയ അപകടം ഒഴിവായത്. ഈ സമയം റോഡിലൂടെ വാഹനങ്ങളും സഞ്ചരിക്കുന്നുണ്ടായിരുന്നു. ഓടിയെത്തിയ കാട്ടാന പിന്നീട് തട്ടാത്തിക്കാനം വനമേഖലയിലേക്കു പോയി. കഴിഞ്ഞ ഏതാനും ദിവസമായി കുട്ടിക്കാനം, പീരുമേട്, തട്ടാത്തിക്കാനം പ്രദേശത്ത് കാട്ടാനകള് തമ്പടിച്ചിട്ടുണ്ട്. എന്നാല് ഇവയെ തുരത്തുന്നതിനോ കാടു കയറ്റുന്നതിനോ വനം വകുപ്പ് ശ്രമം നടത്തിയിട്ടില്ല. പരാതി ഉയരുമ്പോള് മാത്രം പടക്കം പൊട്ടിച്ച് ആനയെ ഒരിടത്തു നിന്നു മറ്റൊരിടത്തേക്ക് മാറ്റുന്നതു മാത്രമാണ് ഇവര് ചെയ്യുന്നത്. ഇതിനിടെയാണ് ഇന്നലെ സ്കൂള്…
Read Moreശബരിമലയില് മൂന്ന് മണിക്കൂര് ഇടവിട്ട് പ്രത്യേക കാലാവസ്ഥ മുന്നറിയിപ്പ്; നാളെ ഇടിമിന്നലോട് കൂടിയ മഴ
തിരുവനന്തപുരം: ശബരിമല തീര്ഥാടകര്ക്കായി പ്രത്യേക കാലാവസ്ഥ പ്രവചനം. തിരുവനന്തപുരം കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് ശബരിമല തീര്ഥാടകര്ക്കായി പ്രത്യേക കാലാവസ്ഥ പ്രവചനവുമായി രംഗത്തെത്തിയിരിക്കുന്നത്. സന്നിധാനം, പമ്പ, നിലയ്ക്കല് എന്നിങ്ങനെ ശബരിമല തീര്ഥാടനകേന്ദ്രത്തെ മൂന്ന് സ്റ്റേഷനുകളായി തിരിച്ചാണ് പ്രവചനം.ഈ മൂന്നിടങ്ങളിലും ബുധന്, വ്യാഴം, ദിവസങ്ങളില് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ആദ്യ പ്രവചനം. അടുത്ത മൂന്നുമണിക്കൂറില് മഴയ്ക്ക് സാധ്യതയുണ്ടെങ്കില് അത് അറിയിക്കുന്ന തത്സമയ മഴ മുന്നറിയിപ്പും നല്കും.
Read Moreഎല്ലാവരും ഉറങ്ങിയെന്ന് ബോധ്യപ്പെടുന്പോൾ അവരെത്തും: രാത്രികാലങ്ങളില് അജ്ഞാതസംഘം വിലസുന്നു: കുറുവാസംഘമെന്നു സംശയം
ചേര്ത്തല: ചേര്ത്തലയില് തുടര്ച്ചയായുണ്ടാകുന്ന മോഷണശ്രമങ്ങളില് നഗരം ഭീതിയില്. മൂഖംമൂടിധാരികളായ അജ്ഞാതസംഘം മാരകായുധങ്ങളുമായി വിലസുന്നത് ചിലവീടുകളിലെ സിസിടിവി കാമറയില് പതിഞ്ഞതോടെയാണ് ജനങ്ങള് ഭീതിയിലായത്. മോഷണശ്രമങ്ങള്ക്കു പിന്നില് അക്രമകാരികളായ കുറുവസംഘമെന്നു സംശയമുയരുന്നതും ഇതു പ്രചരിക്കുന്നതും ജനങ്ങളെ ഭീതിയിലാക്കുന്നുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നഗരത്തില് പലയിടത്തായി മോഷണ ശ്രമങ്ങളുണ്ടായി. മണ്ണഞ്ചേരിയില് കുറുവ സംഘത്തിന്റെ മോഷണത്തില് പോലീസ് അന്വേഷണം നടക്കുകയാണ്. ഈ സാന്നിധ്യമാണ് ആശങ്കയാകുന്നത്. കഴിഞ്ഞ ദിവസമാണ് കുറുവ സംഘമെന്ന് തോന്നിപ്പിക്കുന്ന സംഘം നഗരസഭ 32-ാം വാര്ഡില് വീടിന്റെ പിന്വാതില് തകര്ത്ത് അകത്തുകടന്നത്. അര്ത്തുങ്കല് ബൈപ്പാസിനു സമീപം പണ്ടകശാലപറമ്പില് ശ്രീകേശന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. വീട്ടുകാര് ഉണര്ന്നതിനാല് സംഘം ഓടി രക്ഷപ്പെട്ടു. ഇവരുടെ ദൃശ്യങ്ങള് സിസിടിവി കാമറകളില് പതിഞ്ഞിട്ടുണ്ട്. സമീപത്തെ പലവീടുകളിലും മോഷണശ്രമമുണ്ടായി. തുടര്ന്ന് സൂര്യപള്ളി ജോസിയുടെ വീടിന് മുന്നിലും മോഷ്ടാക്കള് എത്തി. മൂന്നംഗസംഘം വീടിന് ഗേറ്റിന് വെളിയില് നില്ക്കുന്നത് സിസിടിവി കാമറയില്…
Read Moreഉരച്ചു നോക്കാൻ ഗ്യാപ്പ് തരും മുൻപേ വിശ്വാസ്യത പിടിച്ചു പറ്റും: മുക്കുപണ്ട മാഫിയ വ്യാപകം; കബളിപ്പിക്കപ്പെടുന്നത് ലക്ഷങ്ങൾ
കോട്ടയം: സംസ്ഥാനത്തു മുക്കുപണ്ട മാഫിയ വ്യാപകമെന്ന് ഓള് കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷന്. പ്രഫഷണല് സംഘമാണു മാഫിയയ്ക്കു പിന്നില് പ്രവര്ത്തിക്കുന്നത്. മുക്കുപണ്ടവുമായെത്തി പ്രൈവറ്റ് ബാങ്ക് ജീവനക്കാരെ കബളിപ്പിച്ചു പണവുമായി കടന്നുകളയുന്നവര്ക്കെതിരേ കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന രീതിയില് നിയമം ഭേദഗതി ചെയ്യണമെന്നു സംഘടന സര്ക്കാരിനോട് ആവശ്യപ്പെട്ടു. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് സ്വകാര്യ ബാങ്കുകള് നേരിടുന്നത്. ഇവരുടെ ഉറവിടം കണ്ടെത്തി നിയമത്തിന്റെ മുന്പിലെത്തിച്ചു ശിക്ഷിക്കാനുള്ള വ്യവസ്ഥകള് ഉള്പ്പെടുത്തി ഭാരതീയ ന്യായ സംഹിത പരിഷ്കരിക്കാന് നടപടികള് എടുക്കണമെന്ന് പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷന് കേന്ദ്ര-സംസ്ഥാന സര്ക്കാരുകളോട് ആവശ്യപ്പെട്ടു. അസോസിയേഷന്റെ 66ാമത് സംസ്ഥാന സമ്മേളനം കോടിമത സുമംഗലി ഓഡിറ്റോറിയത്തില് 10ന് നടക്കും. രാവിലെ 11ന് മന്ത്രി വി.എന്. വാസവന് ഉദ്ഘാടനം ചെയ്യും. സംസ്ഥാനപ്രസിഡന്റ് പി.എ. ജോസ് അധ്യക്ഷത വഹിക്കും. നിയമസഭ ഡെപ്യൂട്ടി സ്പീക്കര് ചിറ്റയം ഗോപകുമാര്, ചീഫ് വിപ്പ് ഡോ. എന്. ജയരാജ്,…
Read Moreശബരിമല തീർഥാടനം: കാനനപാത തെളിക്കുന്ന ജോലികൾ പുരോഗമിക്കുന്നു; വഴിയിൽ ഓക്സിജൻ പാർലർ സജ്ജമാക്കുമെന്ന് ആരോഗ്യ വകുപ്പ്
എരുമേലി: ശബരിമല തീർഥാടന കാലത്തിന് ഇനി ഒരാഴ്ച കൂടി. 16 നാണ് മണ്ഡല കാലം തുടങ്ങുക. അതിന് മുമ്പ് ഒരുക്കങ്ങൾ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് വകുപ്പുകൾ. അതേസമയം ചില വകുപ്പുകളിൽ ഇനിയും ഒരുക്കങ്ങൾ ആയിട്ടില്ല. അയ്യപ്പ ഭക്തർ എരുമേലിയിൽനിന്നു ശബരിമലയ്ക്ക് കാൽനടയായി സഞ്ചരിക്കുന്ന പരമ്പരാഗത കാനനപാത തെളിക്കുന്ന ജോലികൾ ആരംഭിച്ചിട്ടുണ്ട്. രാത്രിയിൽ പാതയിൽ യാത്ര അനുവദിച്ചിട്ടില്ല. രാവിലെ മുതൽ വൈകുന്നേരം വരെയാണ് യാത്രയ്ക്ക് അനുമതി. വന്യമൃഗ സാന്നിധ്യം മനസിലാക്കുന്നതിനും മുന്നറിയിപ്പും മുൻകരുതൽ, സുരക്ഷാ ക്രമീകരണങ്ങൾ സ്വീകരിക്കുന്നതിനും വനം വകുപ്പിന്റെ സ്ക്വാഡ് ഇത്തവണയും നിരീക്ഷണത്തിന് ഉണ്ടെന്ന് എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഹരിലാൽ അറിയിച്ചു. വനം വകുപ്പിന്റെ നേതൃത്വത്തിൽ വന സംരക്ഷണ സമിതി (വിഎസ്എസ്), എക്കോ ഡെവലപ്മെന്റ് കമ്മിറ്റി (ഇഡിസി) എന്നിവയുടെ പ്രവർത്തകരുടെ സഹായത്തോടെയാണ് കാനന പാതയിലെ കാടുകൾ വെട്ടിത്തെളിക്കുന്ന ജോലികൾ നടക്കുന്നത്. എരുമേലിയിൽ പേരൂർത്തോട് മുതലാണ് കാനനപാത തുടങ്ങുന്നതെങ്കിലും…
Read Moreഗോശാല കാണാൻ കുട്ടിക്കൂട്ടം, തൊട്ടും തലോടിയും മടക്കം; പഠന പ്രവര്ത്തനങ്ങളുടെ ഭാഗമായെത്തിയ കുട്ടികൾക്ക് ക്ലാസെടുത്ത് ഉടമ വി. ഹരി
പള്ളിക്കത്തോട്: മറ്റക്കര തച്ചിലങ്ങാട് ഗവൺമെന്റ് എല്പി സ്കൂള് കുട്ടികള്ക്ക് നവ്യാനുഭവമായി ഗോശാല സന്ദര്ശനം. പഠന പ്രവര്ത്തനങ്ങളുടെ ഭാഗമായാണ് കുട്ടികള് പള്ളിക്കത്തോട്ടിലെ മഹാലക്ഷ്മി ഗോശാല സന്ദര്ശിച്ചത്. ഗോശാല ഉടമ വി. ഹരിയും കുടുംബവും കുട്ടികളെ സ്വീകരിക്കുകയും വ്യത്യസ്തയിനം നാടന്പശുക്കളെ പരിചയപ്പെടുത്തുകയും ചെയ്തു. വിവിധ സംസ്ഥാനങ്ങളില്നിന്നുള്ള പതിനേഴ് ഇനങ്ങളിലുള്ള നാല്പതിലധികം നാടന്പശുക്കള് ഇവിടെ സംഗീതം ആസ്വദിച്ച് സസുഖം വാഴുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിപ്പമുള്ള കാംഗ്രജ്, ആന്ധ്ര കൃഷ്ണ, ഹൈറേഞ്ച് ഡ്വാര്ഫ്, കാസര്കോട് കുള്ളന്, താര്പാര്ക്കര്, ഗീര് റെഡ്, കങ്കയം, വെച്ചൂര് പശു, ചെറുവള്ളി പശു തുടങ്ങിയവ ഇവയില് ചിലതു മാത്രമാണ്. കേരളത്തിന് പുറത്തുനിന്നുള്ളവരും വിദേശിയരും ഉള്പ്പെടെ നിരവധിപേര് ഇവിടെ സന്ദര്ശകരാണ്. സ്കൂള് കുട്ടികള്ക്ക് വേണ്ടി നാടന്പശുക്കളെപ്പറ്റി ബോധവത്കരണ ക്ലാസുകളും നടത്തുന്നു. നാടന് പശുക്കളുടെ പാല്, തൈര്, നെയ്യ്, ചാണകം, മൂത്രം കൂടാതെ 300 ലധികം മൂല്യവര്ധിത ഉത്പന്നങ്ങളും ഇവിടെ…
Read Moreകായംകുളം താലൂക്ക് ആശുപത്രിയിൽ ഫോറൻസിക് സർജനെ നിയമിക്കണം
കായംകുളം: താലൂക്ക് ആശുപത്രിയിൽ ഫോറൻസിക് പോലീസ് സർജനെ നിയമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. എച്ച് എംസി യോഗങ്ങളിൽ നിരവധി തവണ വിഷയം ഉന്നയിക്കപ്പെട്ടെങ്കിലും പരിഗണിക്കപ്പെട്ടിട്ടില്ല. കുഴഞ്ഞുവീണ് മരിക്കുന്നവരെയും അപകടമരണത്തിൽപ്പെടുന്നവരെയും കായംകുളം താലൂക്കാശുപത്രിയിൽ എത്തിക്കുമ്പോൾ പോലീസ് സർജൻ ഇല്ലാത്തതിനാൽ ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് അയയ്ക്കുകയാണ് പതിവ്. ഇത് മരണപ്പെടുന്നവരുടെ ബന്ധുക്കളെ ഉൾപ്പെടെ ദുരിതത്തിലാക്കുകയാണ്. കഴിഞ്ഞ കുറച്ചുനാളുകളായി ഹൃദയസ്തംഭനം മൂലം കുഴഞ്ഞുവീണു മരിക്കുന്നവരുടെ എണ്ണം കായംകുളം മേഖലയിൽ കൂടിവരികയാണ്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ രോഗി മരണപ്പെട്ടാൽ മരണം സ്ഥിരീകരിക്കാൻ ആശുപത്രിയിൽ കൊണ്ടുപോകുക പതിവാണ്. ഇത്തരത്തിൽ താലൂക്ക് ആശുപത്രിയിൽ എത്തിക്കുന്ന മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കാൻ പരിശോധിക്കുന്ന ഡോക്ടർ വിസമ്മതിക്കുകയും പോലീസിനെ അറിയിക്കുകയും ചെയ്യും. പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കിയശേഷം മാത്രമേ മൃതദേഹം വിട്ടുകൊടുക്കാവൂ എന്നാണ് നിയമം. മരണത്തിൽ അസ്വാഭാവികത ഉണ്ടോ എന്ന് പരിശോധിക്കാൻ പോലീസ് സർജൻ പോസ്റ്റ്മോർട്ടം ചെയ്ത് എന്താണ് മരണകാരണമെന്ന് സാക്ഷ്യപ്പെടുത്തണമെന്നുമാണ്…
Read Moreമുറിയിൽ അതിക്രമിച്ചു കയറി ചീത്തവിളിച്ചു: ഇതര സംസ്ഥാന തൊഴിലാളികളെ ആക്രമിച്ച മൂന്നുപേർ അറസ്റ്റിൽ
കോട്ടയം: ഇതര സംസ്ഥാന തൊഴിലാളികളെ ആക്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി ചെമ്മരപ്പള്ളി ഇഞ്ചക്കാട്ടുകുന്നേൽ എസ്. കലേബ് (22), പട്ടാകുളം അഖില്കുമാര് (26), കറുകച്ചാൽ ഉമ്പിടി തച്ചുകുളത്ത് രാഹുൽമോൻ (23) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞദിവസം പുതുപ്പള്ളി ഭാഗത്തു വാടകയ്ക്കു താമസിക്കുന്ന ബിഹാർ സ്വദേശികളുടെ മുറിയിൽ അതിക്രമിച്ചു കയറി ഇവരെ ചീത്തവിളിക്കുകയും, ആക്രമിക്കുകയുമായിരുന്നു. ബിഹാർ സ്വദേശിയുടെ സുഹൃത്തിനെ ഇവർ മർദ്ദിച്ചപ്പോൾ സുഹൃത്ത് അന്യസംസ്ഥാന സ്വദേശികൾ താമസിക്കുന്ന മുറിയിലേക്ക് ഓടിക്കയറുകയും ഇയാളെ പിന്തുടർന്നുവന്ന സംഘം അവിടെയുണ്ടായിരുന്ന അന്യസംസ്ഥാന സ്വദേശികളെ ആക്രമിക്കുകയുമായിരുന്നു. ഇതിനുശേഷം അന്യസംസ്ഥാന സ്വദേശിയായ യുവാവ് ജോലി ചെയ്യുന്ന പുതുപ്പള്ളി ചാലുങ്കൽപ്പടി ഭാഗത്തു പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ഗ്ലാസ് കല്ലുകൊണ്ട് എറിഞ്ഞുതകർക്കുകയും ചെയ്തു. കലേബിനും, അഖിലിനും ഈസ്റ്റ് സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Read Moreനാലുമണിക്കാറ്റും ഇല്ലിക്കൽകല്ലും ഹരിത വിനോദ സഞ്ചാരകേന്ദ്രം
മണര്കാട്: പരിസ്ഥിതി സംരക്ഷണം, ശുചിത്വം, എന്നിവയ്ക്കു പേരു കേട്ട നാലുമണിക്കാറ്റ് ഗ്രാമീണ വഴിയോര വിനോദ സഞ്ചാര കേന്ദ്രത്തിനു ഹരിത വിനോദ സഞ്ചാരകേന്ദ്രം പദവി ലഭിച്ചു. നവകേരള മിഷൻ ഇരുപതോളം മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി, സംസ്ഥാന തലത്തില് അറുപതിലധികം കേന്ദ്രങ്ങള്ക്കാണു പദവി നല്കിയത്. നവംബര് ഒന്നിനു സംസ്ഥാനതല പ്രഖ്യാപനം നടന്നിരുന്നു. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഇല്ലിക്കല്കല്ലിനും ഹരിത അംഗീകാരം ലഭിച്ചിട്ടുണ്ട്. ജില്ലയിലെ ഏറ്റവും ഉയര്ന്ന സ്ഥലങ്ങളിലൊന്നായ ഇല്ലിക്കല്കല്ലിലേക്ക് അടുത്ത നാളില് ധാരാളം സഞ്ചാരികളാണ് എത്തുന്നത്. പ്ലാസ്റ്റിക് ഒഴിവാക്കിയും ഹരിതാഭ നിലനിര്ത്തിയുമാണ് ഇവിടെ സംരക്ഷിക്കുന്നത്. അംഗീകാരം രേഖപ്പെടുത്തിയ സര്ട്ടിഫിക്കറ്റ് മണര്കാട് പഞ്ചായത്തില് നടന്ന ചടങ്ങില് പ്രസിഡന്റ് കെ.സി. ബിജു, നാലുമണിക്കാറ്റിന്റെ സംഘാടകരായ എംഇബി റസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് ഡോ. പുന്നന് കുര്യന് വേങ്കടത്ത്, ട്രഷറര് കെ.കെ. മാത്യു കോലത്ത് എന്നിവര്ക്കു കൈമാറി. അറവുശാലാ മാലിന്യങ്ങള് ഉള്പ്പടെ നിക്ഷേപിച്ചിരുന്ന വഴിയോരം…
Read More