ചേർത്തല: ഗുണ്ടാസംഘം വീടുകയറി ആക്രമണം നടത്തി. അറുപതുകാരിയായ ഗൃഹനാഥ ഉൾപ്പെടെ നാലു പേർക്കു പരിക്കേറ്റു. സംഘര്‍ഷത്തില്‍ ആക്രമിക്കാനെത്തിയ ഗുണ്ടാസംഘത്തിലെ രണ്ടു പേർക്കും പരിക്കേറ്റു. തണ്ണീർമുക്കം പഞ്ചായത്ത് 23-ാം വാർഡ് വാരനാട് പിഷാരത്ത് ആനന്ദവല്ലി (60), മക്കളായ സുധീരാജ്, ആനന്ദരാജ്, അജയ് രാജ് എന്നിവർക്കാണു പരിക്കേറ്റത്. ഇവരെ ചേർത്തല താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളജുകളിലേക്കും മാറ്റി. ആക്രമിക്കാൻ എത്തിയ ചെങ്ങണ്ട സ്വദേശി അഭിമന്യു ഉൾപ്പെടെ രണ്ടു പേർക്കും പരിക്കുണ്ട്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30 നായിരുന്നു സംഭവം. ഇരുചക്രവാഹനത്തിലെത്തിയ അക്രമിസംഘം ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അജയരാജനെ ആദ്യം വടിവാളുകൊണ്ട് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ഇത് തടയാൻ എത്തിയ ആനന്ദവല്ലിയെയും മറ്റ് സഹോദരങ്ങളേയും ഇവർ ആക്രമിച്ചു. അക്രമികളിൽ രണ്ടുപേരെ സുധിരാജും ആനന്ദരാജും ചേർന്ന് വീട്ടിൽ പൂട്ടിയിട്ടു. പിന്നീട് പോലീസ് എത്തിയാണ് ഇവരെ ഇവിടെനിന്നും മാറ്റിയത്. മുൻ വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്ന്…
Read MoreCategory: Kottayam
ശബരിമല തീർഥാടനം: കോന്നി, കോട്ടയം മെഡി. കോളജുകളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും
പത്തനംതിട്ട: ശബരിമല മണ്ഡല, മകരവിളക്ക് തീര്‍ഥാടനകാലത്തോടനുബന്ധിച്ച് കോന്നി, കോട്ടയം മെഡിക്കല്‍ കോളജുകളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ്. പമ്പയില്‍ ചേര്‍ന്ന ആരോഗ്യവകുപ്പ് ഉന്നതതലയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പത്തനംതിട്ട ജില്ലയില്‍ ശബരിമല പ്രത്യേക ആശുപത്രിയായി കോന്നി മെഡിക്കല്‍ കോളജിനെ തെരഞ്ഞെടുത്തിട്ടുണ്ട്. ഐസിയു, വെന്റിലേറ്റര്‍ സൗകര്യം ഉള്‍പ്പെടെ 30 കിടക്കകള്‍ കോന്നി മെഡിക്കല്‍ കോളജിലെ ശബരിമല വാര്‍ഡില്‍ ക്രമീകരിക്കും. അത്യാഹിത വിഭാഗത്തിലും പ്രത്യേകം ബെഡുകള്‍ സജ്ജീകരിക്കും. കോട്ടയം മെഡിക്കല്‍ കോളജില്‍ തീര്‍ഥാടകര്‍ക്കായി കിടക്കകള്‍ ക്രമീകരിക്കും. ഡോക്ടര്‍മാരുള്‍പ്പെടെ ജീവനക്കാരെ നിയോഗിച്ച് പ്രത്യേക ക്രമീകരണങ്ങള്‍ മെഡിക്കല്‍ കോളജുകളില്‍ ഉണ്ടാകും. പത്തനംതിട്ട ജില്ലയിലെ എല്ലാ പ്രധാനപ്പെട്ട സര്‍ക്കാര്‍ ആശുപത്രികളിലും അധികമായി കിടക്കകളും മറ്റും സംവിധാനങ്ങളും ക്രമീകരിക്കുകയും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. പമ്പയില്‍ ആരോഗ്യവകുപ്പ് കണ്ട്രോള് സെന്റര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ആരോഗ്യ പ്രവര്‍ത്തകരുടെയും വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യുന്നവരുടെയും സേവനം…
Read Moreമറക്കല്ലേ, മഴക്കാലമാണ്… തൊമ്മൻകുത്ത് വെള്ളച്ചാട്ടത്തിലേക്ക് മലവെള്ളം ഇരച്ചെത്തി; തുരുത്തിൽ കുടുങ്ങിയ സഞ്ചാരികളെ രക്ഷിച്ചു
തൊടുപുഴ: കനത്ത മഴയിൽ വെള്ളം കുത്തിയൊലിച്ചെത്തിയതിനെത്തുടർന്ന് തൊമ്മൻകുത്ത് വെള്ളച്ചാട്ടത്തിന് സമീപം സഞ്ചാരികൾ കുടുങ്ങി.ഇവരെ പിന്നീട് വനംവകുപ്പും ടൂറിസ്റ്റ് ഗൈഡുകളും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി.ഇന്നലെ വൈകുന്നേരം നാലരയോടെ തൊമ്മൻകുത്ത് ഏഴുനില കുത്തിന് സമീപമാണ് സംഭവം. അവധിദിനമായിരുന്നതിനാൽ വെള്ളച്ചാട്ടം കാണാൻ സഞ്ചാരികളുടെ വലിയ തിരക്കുണ്ടായിരുന്നു. അപകട സമയം നൂറിലധികം ആളുകൾ വെള്ളച്ചാട്ടത്തിന് സമീപമുണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. വെള്ളച്ചാട്ടത്തിന് സമീപം മഴയില്ലായിരുന്നെങ്കിലും ഇവിടേക്കുള്ള വെള്ളം ഒഴുകിയെത്തുന്ന മലനിരകളായ വെണ്മണി, പാൽക്കുളംമേട്, മനയത്തടം എന്നിവിടങ്ങളിൽ ശക്തമായ മഴ പെയ്തിരുന്നു. ഇവിടങ്ങളിൽനിന്നുള്ള മലവെള്ളം അപ്രതീക്ഷിതമായി കുത്തിയൊലിച്ച് വെള്ളച്ചാട്ടത്തിലേക്കെത്തി. ഈ സമയം വെള്ളച്ചാട്ടത്തിന് താഴെയുള്ള ചെറിയ തുരുത്തിൽ ഫോട്ടോ എടുക്കുന്നതിനും മറ്റുമായി നിരവധിസഞ്ചാരികളുണ്ടായിരുന്നു.മലവെള്ളത്തിന്റെ ശക്തി കൂടി വരുന്നതിനിടെ ചിലർ വസ്ത്രങ്ങൾ കൂട്ടിക്കെട്ടി മറുകരയിൽ നിന്നവരുടെ സഹായത്തോടെ രക്ഷപ്പെട്ടു. എന്നാൽ അവിടെയുണ്ടായിരുന്ന യുവാവും യുവതിയും കുടുങ്ങിപ്പോയി. ഉടൻ തന്നെ വനം വകുപ്പുദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്ന ടൂറിസ്റ്റ് ഗൈഡുകളും സ്ഥലത്തെത്തി…
Read Moreശരണമന്ത്രങ്ങളാൽ മുഖരിതമാകുന്ന എരുമേലി; തീര്‍ഥാടന കാലം 16ന് തുടങ്ങുമെന്നിരിക്കെ ക്രമീകരങ്ങളൊന്നുമായില്ല
എരുമേലി: സ്വാമി ശരണം വിളികളുമായി പതിനായിരക്കണക്കിന് അയ്യപ്പ ഭക്തര്‍ എരുമേലിയിലേക്കെത്താന് ഇനി 12 ദിനരാത്രങ്ങള്‍ മാത്രം. അടുത്ത മാസം16ന് തീര്‍ഥാടന കാലം തുടങ്ങുമെന്നിരിക്കെ സര്‍ക്കാരിന്റെയും പഞ്ചായത്തിന്റെയും ക്രമീകരണങ്ങള്‍ ഇനിയും ആരംഭിച്ചിട്ടില്ല. ദേവസ്വം ബോര്‍ഡില്‍ കട മുറികളും കുത്തക വ്യാപാരങ്ങളും ലേലം ചെയ്തതും ക്ഷേത്രത്തില്‍ പെയിന്റിംഗ് ജോലികള്‍ പൂര്‍ത്തിയാകാറായതും ഒഴികെ ഒരുക്കങ്ങള്‍ ആയിട്ടില്ല. തീര്‍ഥാടന പാതകളില്‍ അപകടനിരക്ക് കുറയ്ക്കുന്നതിന് സഹായകമായ പ്രവര്‍ത്തനങ്ങള്‍ ഇനിയും ആരംഭിച്ചില്ല. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് മുന്നിലെ തകര്‍ന്ന റോഡിലെ കുഴികളില്‍ മെറ്റല്‍ പാകിയിട്ട് ആഴ്ചകള്‍ കഴിഞ്ഞിട്ടും ടാര്‍ ചെയ്യാന്‍ നടപടികളായിട്ടില്ല. സീബ്ര വരകള്‍, സെന്റര്‍ ലൈന്‍ വരകള്‍, റിഫ്ളക്ടറുകള്‍, അപകട സാധ്യതാ അറിയിപ്പ് ബോര്‍ഡുകള്‍ , ദിശാ ബോര്‍ഡുകള്‍ തുടങ്ങിയവയൊന്നും സ്ഥാപിച്ചിട്ടില്ല. പഴയ ബോര്‍ഡുകളും ലൈനുകളും മിക്കയിടത്തും ചെളിയും അഴുക്കും മൂലം മറഞ്ഞ നിലയിലാണ്. പ്രധാന ശബരിമല പാതകളുടെ നവീകരണം, കുഴികള്‍ നികത്തല്‍, മുന്നറിയിപ്പ് ബോര്‍ഡുകള്‍,…
Read Moreസിഎച്ച്ആർ: സംസ്ഥാനം നിസംഗത തുടർന്നാൽ കേന്ദ്ര ഭേദഗതി നിയമത്തിന്റെ പരിരക്ഷയും നഷ്ടമാകും
കട്ടപ്പന: ഇടുക്കിയിലെ ഭൂമി, സിഎച്ച്ആർ കേസുകളിൽ കേരളം ഇതുവരെ തുടർന്നിട്ടുള്ള നിസംഗത തുടർന്നാൽ കേന്ദ്ര വന സംരക്ഷണ ഭേദഗതി നിയമത്തിന്റെ പരിരക്ഷയും ഇടുക്കിക്കു നഷ്ടമാകും. സിഎച്ച്ആർ കേസിൽ 2007ൽ കേരളം നൽകിയ സത്യവാങ്മൂലത്തിൽ തുടർനടപടികൾ സ്വീകരിക്കുന്നതിൽ കേരളം വരുത്തിയ നിസംഗതയാണ് കഴിഞ്ഞ 24നു സിഎച്ച്ആറിൽ പട്ടയം നൽകുന്നതു വിലക്കിക്കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിനു കാരണം. 2007ൽ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയ കേരളം പിന്നീട് ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിച്ചില്ല. പിന്നീട് 2023ലാണ് സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച് കേരള റവന്യു പ്രിൻസിപ്പൽ സെക്രട്ടറി സത്യവാങ് മൂലം നൽകിയത്. പിന്നീട് കഴിഞ്ഞ 23ന് ചീഫ് സെക്രട്ടറിയും സത്യവാങ്മൂലം നൽകി. കേസ് ഡിസംബറിൽ പരിഗണിക്കാമെന്നാണ് സുപ്രീം കോടതി വാക്കാൽ പറഞ്ഞിരിക്കുന്നത്. 1964ലെ ഭൂപതിവു കേസുമായി ബന്ധപ്പെട്ട കാര്യത്തിലും കേരള സർക്കാർ മെല്ലപ്പോക്കു തന്നയാണ് നടത്തിയത്. അതിനാലാണ് ജില്ലയിൽ നിർമാണ നിരോധം…
Read Moreസ്കൂട്ടര്‍ അപകടം: ചികിത്സയില്‍ കഴിഞ്ഞിരുന്ന ഗൃഹനാഥന് മരിച്ചു
കോട്ടയം: സ്കൂട്ടർ അപകടത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഗൃഹനാഥന് മരിച്ചു. കോട്ടയം ഇല്ലിക്കല്‍ പുളിക്കമറ്റം കോതേടത്തില് ഷാജി (63)യാണു മരിച്ചത്. ജൂലൈ 20നു രാത്രി 8.30ന് കോട്ടയം തിരുനക്കര ക്ഷേത്രത്തിന്റെ തെക്കേ ഗോപുരത്തിനു സമീപമായിരുന്നു അപകടം. കോട്ടയത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഷാജി. ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുമ്പോള്‍ റോഡ് മുറിച്ച് കടക്കുന്ന കാൽനടയാത്രക്കാരനെ രക്ഷിക്കാന്‍ സ്കൂട്ടർ നിര്‍ത്തുന്നതിനിടെ നിയന്ത്രണം വിട്ടുമറിയുകയായിരുന്നു. വീഴ്ചയില്‍ ഗുരുതര പരിക്കേറ്റ ഷാജിയെ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പാലായിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ട്രോമ സ്റ്റേജില്‍ കഴിഞ്ഞിരുന്ന ഷാജിയെ പിന്നീടു വീട്ടിലേക്കു മാറ്റുകയായിരുന്നു. വീട്ടില്‍ കഴിയവേ ഇന്നു പുലര്‍ച്ചെയോടെയാണ് അന്ത്യം സംഭവിച്ചത്. സംസ്കാരം ഇന്ന് വൈകുന്നേരം അഞ്ചിന് വേളൂര്‍ എസ്എന്‍ഡിപി ശ്മശാനത്തില്‍. ഭാര്യ: മിനിമോള്‍, മക്കള്‍: അവിനാശ്, അഭിരാമി. മരുമകള്‍: ഷീജ അവിനാശ്.
Read Moreടിപ്പര്‍ നിയന്ത്രണംവിട്ട് കാറിലിടിച്ചശേഷം ട്രാന്‍സ്ഫോര്‍മറിൽ ഇടിച്ചുമറിഞ്ഞു: രണ്ട് പേർക്ക് പരിക്ക്
കോട്ടയം: എം സാൻഡ് കയറ്റിവന്ന ടിപ്പര്‍ ലോറി നിയന്ത്രണംവിട്ട് കാറിലിടിച്ചശേഷം ട്രാന്‍സ്ഫോര്‍മറിലിടിച്ചു തലകീഴായി മറിഞ്ഞു. അപകടത്തില്‍ രണ്ടു പേര്‍ക്കു പരിക്കേറ്റു. ഇന്നു രാവിലെ 10.30നു ടിബി റോഡില്‍ കല്യാണ്‍ സില്‍ക്സിനു സമീപമാണ് അപകടമുണ്ടായത്. ടിബി റോഡിലുടെ വരികയായിരുന്നു ലോറി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് കഴിഞ്ഞുള്ള ഇറത്തിൽ നിയന്ത്രണംവിട്ടു മുന്നില്‍ പോയ കാറിലിടിച്ചശേഷം ട്രാന്‍സ്ഫോര്‍മറിലേക്കു ഇടിച്ചു തലകീഴായി മറിയുകയായിരുന്നു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read Moreതീർഥാടകർക്കു കുടിവെള്ളമില്ല: മുൻ നിലപാടിൽ മാറ്റംവരുത്താതെ ജല അഥോറിറ്റി
ചെങ്ങന്നൂർ: ചെങ്ങന്നൂരിലെത്തുന്ന ആയിരക്കണക്കിന് ശബരിമല തീർഥാടകർ ശുദ്ധജലം കിട്ടാതെ വലയും. എല്ലാ ദിവസവും കുടിവെള്ളവിതരണം ഇല്ലാത്തതാണ് കാരണം. ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും ജലവിതരണം നടത്തുക. അവലോകനയോഗങ്ങളിൽ തീർഥാടകർക്ക് എല്ലാ ദിവസവും കുടിവെള്ളം വിതരണം ചെയ്യണമെന്ന ആവശ്യമുയർന്നിരുന്നുവെങ്കിലും ജല അഥോറിറ്റിയുടെ മുൻ നിലപാടിൽ മാറ്റംവരുത്താൻ അധികൃതർ തയാറാകുന്നില്ല. കുന്നത്തുമല ഉന്നതതല ജലസംഭരണിയിൽനിന്ന് ചെങ്ങന്നൂർ നഗരസഭയുടെ രണ്ടു ഭാഗങ്ങളിലേക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ വെള്ളം വിതരണം ചെയ്യുന്ന തരത്തിലാണ് വാൽവ് ക്രമീകരണം നടത്തിയിരിക്കുന്നതെന്നാണ് ജല അഥോറിറ്റി അധികൃതരുടെ വിശദീകരണം. ടൗൺ ഭാഗത്തേക്ക് വിതരണം നടത്തുന്ന ദിവസം മാത്രമേ റെയിൽവേ സ്റ്റേഷനിലെത്തുന്ന തീർഥാടകർക്ക് കുടിവെള്ളം ലഭിക്കുകയുള്ളൂ. റെയിൽവേ സ്റ്റേഷനിൽ ജല അഥോറിറ്റി അഞ്ചു പൈപ്പുകളാണ് സജ്ജമാക്കുന്നത്. ടൗൺ, റെയിൽവേ സ്റ്റേഷൻ, ബഥേൽ, തിട്ടമേൽ, നന്ദാവനം, ഐടിഐ ജംഗ്ഷൻ, പുത്തൻവീട്ടിൽപ്പടി, മുണ്ടൻകാവ്, മങ്കുഴിച്ചാൽ ഭാഗങ്ങളിലേക്ക് ഒരു ദിവസവും കിഴക്കേനട, കോടിയാട്ടുകര, മിത്രപ്പുഴ, ശാസ്താംകുളങ്ങര, ആൽത്തറ ഭാഗങ്ങൾ…
Read Moreകണക്ഷൻ സ്ഥിരമാക്കാൻ കൈക്കൂലി; കെഎസ്ഇബി ഓവർസിയർ വിജിലൻസ് പിടിയിൽ
കുറവിലങ്ങാട്: താത്കാലിക വൈദ്യുതി കണക്ഷൻ സ്ഥിരപ്പെടുത്തി നൽകാൻ വീട്ടുടമയിൽനിന്ന് കൈക്കൂലി വാങ്ങുന്നതിനിടയിൽ കെഎസ്ഇബി ഓവർസിയർ വിജിലൻസ് പിടിയിൽ. കുറവിലങ്ങാട് കെഎസ്ഇബി സെക്ഷൻ ഓഫീസിലെ ഓവർസിയർ കീഴൂർ കണ്ണാർവയൽ എം.കെ. രാജേന്ദ്രനെ (51)യാണ് വിജിലൻസ് സംഘം അറസ്റ്റുചെയ്തത്. വീട്ടുടമയിൽനിന്നു 10,000 രൂപയാണ് കൈക്കൂലി വാങ്ങിയത്. പകലോമറ്റത്ത് വീട് നിർമാണം പൂർത്തീകരിച്ച പ്രവാസിയുടെ കുടുംബത്തിൽ നിന്നാണ് പണം ആവശ്യപ്പെട്ട് വാങ്ങിയത്.വിജിലൻസ് കിഴക്കൻമേഖല എസ്പി വി. ശ്യാംകുമാറിന്റെ നിർദേശാനുസരണം ഡിവൈഎസ്പി നിർമൽ ബോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ ഒന്നോടെ ഓവർസിയറെ പിടികൂടിയത്. രണ്ടുവർഷം മുമ്പ് പകലോമറ്റത്ത് സ്ഥലം വാങ്ങിയ സ്ഥലത്ത് വീടിന്റെ നിർമാണ ജോലികൾ പൂർത്തീകരിച്ചതോടെ താത്കാലിക കണക്ഷൻ മാറ്റി സ്ഥിരപ്പെടുത്താൻ ആവശ്യപ്പെട്ട് അപേക്ഷ നൽകിയിരുന്നു. ത്രീഫേസ് കണക്ഷൻ ആവശ്യപ്പെട്ടായിരുന്നു അപേക്ഷ. എന്നാൽ ത്രീഫേസ് ലൈൻ കടന്നുപോകുന്നത് വീടിനു 500 മീറ്റർ അകലെക്കൂടിയാണെന്നും ഇതിൽനിന്നു ലൈൻ വലിക്കാൻ 65,000 രൂപ ചെലവഴിക്കേണ്ടിവരുമെന്നും…
Read Moreകിണറിനു സമീപം മാലിന്യംതള്ളൽ; പരാതിയുമായി നാട്ടുകാര്‍
പാലാ: നിരവധി കുടുംബങ്ങള്‍ക്ക് ആശ്രയമായ കുടിവെള്ള പദ്ധതിയുടെ കിണറിനും മോട്ടോര്‍ ഹൗസിനും സമീപം സാമൂഹ്യവിരുദ്ധര്‍ മത്സ്യ-മാംസ മാലിന്യങ്ങള്‍ തള്ളുന്നതു പതിവായി. മാലിന്യങ്ങള്‍ കുടിവെള്ളത്തില്‍ കലരുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. വെള്ളഞ്ചൂര്‍ തെരുവുംകുന്ന് കുടിവെള്ള പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്കാണ് ഈ ഗതികേട്. രണ്ടു ദിവസമായി പമ്പിംഗ് നിര്‍ത്തിവച്ചിരിക്കുകയാണ്. ഗുണഭോക്തൃസമിതി ഭാരവാഹികള്‍ നഗരസഭയിലും പോലീസിലും പരാതി നല്‍കിയിട്ടുണ്ട്. സിസിടിവി കാമറ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമായി. പദ്ധതിയുടെ കിണര്‍ ളാലം തോടിനു തൊട്ടുസമീപമാണുള്ളത്. രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധര്‍ വാഹനങ്ങളില്‍ മാലിന്യമെത്തിച്ച് ഇവിടെയുള്ള പാലത്തില്‍നിന്നു തോട്ടിലേക്കു തള്ളുകയാണ്. കഴിഞ്ഞ ദിവസം കോഴിക്കടകളില്‍നിന്നുള്ള മാലിന്യമാണ് കാണപ്പെട്ടതെങ്കില്‍ ഇന്നലെ മത്സ്യങ്ങളാണ് വന്‍തോതില്‍ തള്ളിയത്. ഇവിടെയുള്ള കുളിക്കടവും മലിനമായി. കല്‍പ്പടവുകള്‍ കെട്ടിയുണ്ടാക്കിയ കുളിക്കടവ് നിരവധി ആളുകള്‍ കുളിക്കാനും അലക്കാനും ഉപയോഗിക്കുന്നതാണ്. സാമൂഹ്യവിരുദ്ധര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Read More