കോഴിക്കോട്: മലപ്പുറം പെരിന്തല്മണ്ണയില് സ്കൂട്ടറില് വീട്ടിലേക്കു പോകുകയായിരുന്ന ജ്വല്ലറി ഉടമകളായ സഹോദരങ്ങളെ ആക്രമിച്ച് മൂന്നര കിലോഗ്രാം സ്വര്ണം കവര്ന്നു. ഇതുമായി ബന്ധപ്പെട്ട് നാലുപേര് പിടിയിലായി. അഞ്ചുപേരെകൂടി കിട്ടാനുണ്ട്. കവര്ച്ചചെയ്ത സ്വര്ണം കണ്ടെടുക്കാന് കഴിഞ്ഞിട്ടില്ല. പെരിന്തല്മണ്ണ-ഊട്ടി റോഡില് കെ.എം. ജ്വല്ലറി നടത്തുന്ന കിണാത്തിയില് യൂസഫ്, സഹോദരന് ഷാനവാസ് എന്നിവരാണ് ആക്രമിക്കപ്പെട്ടത്. പെരിന്തല്മണ്ണ-പട്ടാമ്പി േറാഡില് അലങ്കാര് തിയറ്റിനുസമീപം ഇന്നലെ രാത്രി ഒമ്പതിനാണ് സംഭവം. പതിവുപോലെ ജ്വല്ലറി അടച്ചശേഷം സ്കൂട്ടറില് വീട്ടിലേക്ക് പോകുകയായിരുന്നു ഇവര്. പിതാവിന്റെ കാലത്തുള്ള ജ്വല്ലറിയാണ്. ഓടിട്ട കെട്ടിടമായതിനാല് സ്വര്ണാഭരണങ്ങള് കടപൂട്ടി പോകുമ്പോള് ബാഗിലാക്കി വീട്ടിലേക്ക് കൊണ്ടുപോകുന്നതാണ് ഇവരുടെ പതിവ്. കാറില് ഇരുവരെയും പിന്തുടര്ന്നെത്തിയ സംഘം ആദ്യം കാർകൊണ്ടു സ്കൂട്ടര് ഇടിച്ചിടുകയായിരുന്നു. അലങ്കാര് കയറ്റത്തിലെ വളവില് ഇവരുടെ വീടിന് മുന്നിലെ ഗേറ്റില് സ്കൂട്ടര് എത്തിയ ഉടനെയായിരുന്നു ആക്രമണം. കാര് ഇടിച്ചതോടെ സ്കൂട്ടര് മറിഞ്ഞു. കാറിലുണ്ടായിരുന്നവര് യൂസഫിന്റെ മുഖത്ത് കുരുമുളക്…
Read MoreCategory: Kozhikode
സംസ്ഥാനത്ത് ലൈസന്സില്ലാത്ത ഭക്ഷ്യസ്ഥാപനങ്ങള്ക്ക് എതിരേ പരിശോധന കടുപ്പിക്കുന്നു
കോഴിക്കോട്: സംസ്ഥാനത്ത് ഭക്ഷണ സാധനങ്ങള് നിര്മിക്കുകയും വില്ക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളില് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കുന്നു. ലൈസന്സില്ലാതെ പ്രവര്ത്തിക്കുന്ന സ്ഥാപനങ്ങളെ കണ്ടെത്തുന്നതിനാണ് പരിശോധന.കഴിഞ്ഞ ദിവസം കോഴിക്കോട് ഫറോക്കില് ലൈസന്സില്ലാതെ പ്രവര്ത്തിച്ച മെട്രോ ബേക്കറി സ്ഥാപനത്തിന് ആര്ഡിഒ കോടതി ഒരു ലക്ഷം രൂപ പിഴശിക്ഷ വിധിച്ചിരുന്നു. ബേപ്പൂര് ഭക്ഷ്യസുരക്ഷാ ഓഫീസര് കഴിഞ്ഞ ഓഗസ്റ്റ് മാസത്തില് നടത്തിയ പരിശോധനയിലാണ് ലൈസന്സ് ഇല്ലാതെയാണ് സ്ഥാപനം പ്രവര്ത്തിക്കുന്നതെന്ന് കണ്ടെത്തിയത്. അതിന്റെ അടിസ്ഥാനത്തില് ആര്ഡിഒ കോടതിയില് കേസ് ഫയല് ചെയ്യുകയായിരുന്നു. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ലൈസന്സ് ഇല്ലാതെ സ്ഥാപനങ്ങള് നടത്തുന്നത് 10 ലക്ഷം രൂപ വരെ ഫൈന് ലഭിക്കാവുന്ന കുറ്റമാണ്. ഹോട്ടലുകള് മാത്രമല്ല ഭക്ഷ്യവസ്തുക്കള് വില്പന നടത്തുന്ന സ്ഥാപനങ്ങളും അവ സംഭരിച്ച് വിതരണം നടത്തുന്ന സ്ഥാപനങ്ങളും പഴം, പച്ചക്കറി, മത്സ്യം, മാംസം മുതലായ സാധനങ്ങള് വില്ക്കുന്ന സ്ഥാപനങ്ങളും ലൈസന്സ് കരസ്ഥമാക്കേണ്ടതാണ്. ഉന്തുവണ്ടികള്, തട്ടുകടകള്, തെരുവ് കച്ചവടം…
Read Moreപാണക്കാട് തങ്ങള്ക്കെതിരായ പരാമര്ശം ആസൂത്രിതം; തിരിച്ചടിക്കാൻ മുസ് ലിം ലീഗ്
കോഴിക്കോട്: മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെയും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെയും വിമർശനം ആസൂത്രിതമെന്ന വിലയിരുത്തലില് മുസ് ലിം ലീഗ്. മുഖ്യമന്ത്രിക്കെതിരേ തുടര് ദിവസങ്ങളില് ആക്രമണം കൂടുതല് ശക്തമാക്കാനാണ് ലീഗ് തീരുമാനം. ബിജെപി വിട്ട് കോണ്ഗ്രസില് ചേക്കേറിയ സന്ദീപ് വാര്യര് പാണക്കാട് എത്തിയതുമാത്രമല്ല മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും പ്രകോപിപ്പിച്ചതെന്നാണ് മുസ് ലിം ലീഗ് വിലയിരുത്തുന്നത്. മുസ് ലിം ലീഗിന്റെ മുന്നണി മാറ്റത്തിനായി ചില ചരടുവലികൾ സിപിഎമ്മിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. സമസ്തയിലെ ഒരുവിഭാഗത്തെയും ഇതിനായി സിപിഎം കൂട്ടുപിടിച്ചു. എന്നാൽ, ഇതിന് ശക്തമായ തടയിടുന്ന നിലപാടാണ് സാദിഖലി തങ്ങളുടെ ഭാഗത്തുനിന്നുണ്ടായത്. തുടർന്നാണ് സാദിഖലി തങ്ങളെ ഉന്നമിടുന്ന രീതിയിലേക്ക് സിപിഎം ചുവടുമാറ്റിയിരിക്കുന്നത്.സാദിഖലി തങ്ങൾക്കെതിരായ നീക്കത്തിനെതിരേ പാലക്കാട് ഉപതെരഞ്ഞെടുപ്പിന് ശേഷം ശക്തമായ പ്രതിരോധത്തിന് ഒരുങ്ങുകയാണ് ലീഗ്. ലോക്സഭാതെരഞ്ഞെടുപ്പില് ഉള്പ്പെടെ ഇടതുമുന്നണിക്കേറ്റ തിരിച്ചടിക്ക് കാരണമായത് മുസ്…
Read Moreമലപ്പുറത്ത് വഴിയാത്രക്കാർക്കുമേൽ ടിപ്പര് ലോറി പാഞ്ഞുകയറി; യുവതിക്ക് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്നയാൾക്കു പരിക്ക്
കോഴിക്കോട്: മലപ്പുറം പാണ്ടിക്കാട്ട് വഴിയാത്രക്കാരുടെ നേര്ക്ക് ടിപ്പര് ലോറി പാഞ്ഞുകയറി യുവതി മരിച്ചു. ഒരാള്ക്ക് പരിക്കേറ്റു. മേലാറ്റൂര് സ്വദേശി ഹേമലത (40) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സിന്ധുമോള്ക്കാണ് പരിക്കേറ്റത്. ഇന്നു രാവിലെ ഏഴിനാണ് അപകടം. ഹേമലതയുടെ മകള് സ്വകാര്യ ആശുപത്രിയില് പ്രസവിച്ചുകിടക്കുകയാണ്. അവര്ക്ക് ചായ വാങ്ങാന്വേണ്ടി പുറത്തിറങ്ങിയതായിരുന്നു ഹേമലത. സിന്ധുമോളും ഹേമലതയും റോഡരികിലൂടെ നടന്നുപോകുമ്പോള് പിന്നില് നിന്ന് ചീറിപ്പാഞ്ഞുവന്ന ടിപ്പര്ലോറി ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഹേമലത സംഭവ സ്ഥലത്തുവച്ച് മരിച്ചു. സാരമായി പരിക്കേറ്റ സിന്ധുമോളെ പെരിന്തല്മണ്ണ മൗലാന ആശുപത്രിയില് പ്രവേശിപ്പിച്ചു. ഇവര് സുഖം പ്രാപിച്ചുവരുന്നു.
Read Moreഉപതെരഞ്ഞെടുപ്പ്; അവസാനവട്ട വോട്ടുറപ്പിക്കൽ തിരക്കിൽ സ്ഥാനാർഥികൾ; വയനാടും ചേലക്കരയും നാളെ മനസ് തുറക്കും
കൽപ്പറ്റ, ചേലക്കര: വയനാട് ലോക്സഭാ മണ്ഡലവും ചേലക്കര നിയമസഭാ മണ്ഡലവും നാളെ പോളിംഗ് ബൂത്തിലേക്ക്.ആവേശം വിതറിയ ഉപതെരഞ്ഞെടുപ്പ് പ്രചാരണ ങ്ങൾക്കൊടുവിൽ അവസാനവട്ട വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണു മുന്നണികള്. പോളിംഗ് സാമഗ്രികളുടെ വിതരണം രണ്ടിടത്തും ഇന്നു രാവിലെ ആരംഭിച്ചു. സംസ്ഥാന രാഷ്ട്രീയത്തില് മാത്രമല്ല, ദേശീയ രാഷ്ട്രീയത്തിലും വയനാട് ചര്ച്ചയാണ്. 14 ലക്ഷത്തോളം വോട്ടര്മാരാണ് മണ്ഡലത്തിലുള്ളത്. സ്ത്രീ വോട്ടര്മാരാണു കൂടുതല്. കഴിഞ്ഞ തവണ പോളിംഗ് ശതമാനം കുറഞ്ഞിരുന്നു. വോട്ടര്മാരെ കൂടുതല് പോളിംഗ് ബൂത്തിലേക്ക് എത്തിച്ച് റിക്കാര്ഡ് ഭൂരിപക്ഷം നേടാനാണ് യുഡിഎഫ് ക്യാമ്പിന്റെ ശ്രമം. യുഡിഎഫ് സ്ഥാനാര്ഥി പിയങ്കാഗാന്ധിയും സഹോദരന് രാഹുല് ഗാന്ധിയും തീര്ത്ത ഓളത്തിനിടയിലും എല്ഡിഎഫ്, എന്ഡിഎ മുന്നണി സ്ഥാനാര്ഥികള് ഇന്നലെ കൊട്ടിക്കലാശത്തില് ഒരു തരത്തിലും പിന്നിലായിരുന്നില്ല. എല്ഡിഎഫ് സ്ഥാനാര്ഥി സത്യന് മൊകേരിക്കൊപ്പം മന്ത്രി പി. പ്രസാദും മറ്റ് നേതാക്കളും കൊട്ടിക്കലാശത്തിന് ആവേശം പകര്ന്നു.സത്യന് മൊകേരിയുടെ കൊട്ടിക്കലാശത്തില് വിദേശികള് അണിനിരന്നതും ശ്രദ്ധേയമായി.…
Read Moreകോഴിക്കോട് റെയില്വേ സ്റ്റേഷനിൽ വിദേശ വനിതയ്ക്ക് തെരുവുനായയുടെ കടിയേറ്റു; നായശല്യം രൂക്ഷമെന്ന് യാത്രക്കാർ
കോഴിക്കോട്: കോഴിക്കോട് റെയില്വേ സ്റ്റേഷനിൽവച്ച് വിദേശ വനിതയ്ക്കു തെരുവുനായയുടെ കടിയേറ്റു. കോഴിക്കോടുനിന്ന് വന്ദേഭാരത് ട്രെയിനിൽ കൊച്ചിയിലേക്കു പുറപ്പെടാന് ഒരുങ്ങുകയായിരുന്ന 14 അംഗ ജര്മന് വിനോദയാത്രാ സംഘത്തിലെ ആസ്ട്രിച്ച് എന്ന വനിതയ്ക്കാണു തെരുവുനായയുടെ കടിയേറ്റത്. ഇന്നലെ വൈകിട്ട് 4.20ന് ആണു സംഭവം. റെയില്വേ പോലീസ് പ്രാഥമിക ശുശ്രൂഷ നല്കിയശേഷം അവരെ ആശുപത്രിയില് പ്രവേശിപ്പിച്ചു. കോഴിക്കോട് റെയില്വേ സ്റ്റേഷനിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് യാത്രക്കാർ പറഞ്ഞു. പ്ലാറ്റ്ഫോമിലൂടെ തലങ്ങും വിലങ്ങും പായുന്ന നായ്ക്കളെ തട്ടി നടക്കാന് കഴിയാത്ത സ്ഥിതിയാണെന്നും യാത്രക്കാര്.
Read Moreഡെപ്യൂട്ടി തഹസില്ദാരുടെ തിരോധാനം; പിന്നിൽ ബ്ലാക്മെയിലിംഗ്; മൂന്ന് പേര് കസ്റ്റഡിയില്
മലപ്പുറം: തിരൂരിലെ ഡെപ്യൂട്ടി തഹസില്ദാർ പി.ബി. ചാലിബിന്റെ തിരോധാനത്തിന് പിന്നില് ബ്ലാക്മെയിലിംഗെന്ന് പോലീസ്. സംഭവത്തില് മൂന്ന് പേരെ തിരൂര് പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം സ്വദേശികളായ ഷെഫീക്, ഫൈസല്, അജ്മല് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പോക്സോ കേസില്പ്പെടുത്തി കുടുംബം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ പ്രതികള് തട്ടിയെടുത്തെന്നാണ് ചാലിബ് മൊഴി നൽകിയിരിക്കുന്നത്. ഭീഷണി തുടർന്നപ്പോൾ ഉണ്ടായ മാനസിക പ്രയാസത്തിലാണ് നാടുവിട്ടതെന്നും ഇയാൾ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ച മുതലാണ് ചാലിബിനെ കാണാതായത്. വൈകുന്നേരം ഓഫീസിൽ നിന്ന് ഇറങ്ങിയ ചാലിബ് വീട്ടിലെത്താൻ വൈകുമെന്ന് ഭാര്യയെ അറിയിച്ചിരുന്നു. രാത്രി എട്ടിന് വീണ്ടും അന്വേഷിച്ചപ്പോൾ വളാഞ്ചേരി ഭാഗത്താണെന്നും പോലീസും എക്സൈസുമൊത്ത് പരിശോധനയുള്ളതിനാൽ വീട്ടിലെത്താൻ വൈകുമെന്നും മെസേജ് അയച്ചു. പിന്നീട് വിളിച്ചപ്പോഴൊന്നും ഫോണിൽ കിട്ടിയില്ല. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് അന്വേഷണം ശക്തമാക്കുന്നതിനിടെ അദ്ദേഹം…
Read Moreഇതരസംസ്ഥാനക്കാരിയായ പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി: പോക്സോ കേസ് പ്രതി ട്രെയിനില്നിന്നു രക്ഷപ്പെട്ടു
കോഴിക്കോട്: പോക്സോ കേസ് പ്രതി പോലീസ് കസ്റ്റഡിയില്നിന്ന് ചാടി രക്ഷപ്പെട്ടു. ഇതരസംസ്ഥാനക്കാരിയായ പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി അസം സ്വദേശി നസീബി ഷെയ്ക്കാണ് ബിഹാര് അതിര്ത്തിയില് ട്രെയിനില്നിന്നു ചാടി രക്ഷപ്പെട്ടത്. അസമില്നിന്നു പിടികൂടി കോഴിക്കോട് നല്ലളം പോലീസ് കൊണ്ടുവരികയായിരുന്നു. നാലുമാസം മുമ്പാണ് കേസിന്നാസ്പദമായ സംഭവം. കോഴിക്കോട്ട് ജോലി തേടി എത്തിയതായിരുന്നു നസീബി ഷെയ്ക്ക്. പെണ്കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് ഇയാള്ക്കെതിരേ പോക്സോ കേസ് രജിസ്റ്റര് ചെയ്തിരുന്നു. പോലീസ് തെരച്ചില് തുടങ്ങിയപ്പോള് അസമിലേക്കു കടന്നു. അസം പോലീസിന്റെ സഹായത്തോടെയാണ് സാഹസികമായി പിടികൂടിയത്.
Read Moreകലോത്സവ വേദി കായികശേഷി തെളിയിക്കൽ വേദിയായി; മുക്കം ഉപജില്ലാ സ്കൂള് കലോത്സവത്തിൽ കൂട്ടത്തല്ല്
കോഴിക്കോട്: ആദ്യം വിദ്യാര്ഥികള് തമ്മിലായിരുന്നു ഏറ്റുമുട്ടിയത്. പൊരിഞ്ഞ അടി ഒടുവില് അധ്യാപകരും ഏറ്റെടുത്തു. ഏതാനും സമയത്തേക്ക് മുക്കം ഉപജില്ലാ സ്കൂള് കലോത്സവ വേദി കൂട്ടത്തല്ലിന്റെ വേദിയായി. കലോത്സവമായിരുന്നുവെങ്കിലും കായികശേഷി തെളിയിക്കലായിരുന്നു ഏറ്റവും ഒടുവിലത്തെ ഇനം. സാംസ്കാരിക കേരളത്തിനു അപമാനമായി കൂട്ടത്തല്ല് നടന്നത് ഇന്നലെ രാത്രി വൈകിയായിരുന്നു. കലോത്സവത്തിന്റെ തുടക്കം മുതല് തന്നെ വിധി നിര്ണയത്തില് പരാതികളേറെ ഉണ്ടായിരുന്നു. ഹയര് സെക്കന്ഡറി വിഭാഗം ഓവറോള് ചാമ്പ്യന്ഷിപ്പ് പങ്കുവെച്ചതാണ് തര്ക്കത്തിന് കാരണമായത്. നീലേശ്വരം ഗവ. ഹയര്സക്കന്ഡറി സ്കൂളും ആതിഥേയരായ കൊടിയത്തൂര് പിടിഎം ഹയര് സെക്കന്ഡറി സ്കൂളുമാണ് ട്രോഫി പങ്കിട്ടത്. എന്നാല് തങ്ങളാണ് യഥാര്ത്ഥ ചാമ്പ്യന്മാരെന്നും പിടിഎം അനധികൃതമായി മത്സരാര്ഥികളെ തിരുകി കയറ്റിയും വിധി നിര്ണയത്തില് കൃത്രിമം കാണിച്ചുമാണ് ട്രോഫിക്ക് അര്ഹത നേടിയതെന്നും ആരോപിച്ചു നീലേശ്വരം സ്കൂള് അധികൃതര് ട്രോഫി വാങ്ങാന് വിസമ്മതിച്ചത്തോടെയാണ് പ്രശ്നങ്ങള് ആരംഭിച്ചത്. വാക്കുതര്ക്കം കയ്യാങ്കളിലേക്ക് നീങ്ങുകയായിരുന്നു. വിദ്യാര്ത്ഥികള്…
Read Moreപ്രായപൂര്ത്തിയാകാത്ത മകന് ബൈക്കോടിച്ചു; 25,000 രൂപ പിഴയും കോടതി പിരിയും വരെ തടവും പിതാവിന്
നാദാപുരം: പ്രായപൂര്ത്തിയാവാത്ത മകന് ബൈക്ക് ഓടിച്ച കേസില് പിതാവിനു കിട്ടിയതിന് എട്ടിന്റെ പണി. 25,000 രൂപ പിഴ അടക്കേണ്ടി വന്നതിനു പിന്നാലെ കോടതി പിരിയും വരെ തടവും ലഭിച്ചു. നാദാപുരത്താണ് സംഭവം. പുളിയാവ് സ്വദേശി പാലക്കൂല് വീട്ടില് അബ്ദുള് അസീസി (45) നെയാണ് നാദാപുരം കോടതി ശിക്ഷിച്ചത്. മെയ് അഞ്ചിന് ചെക്യാട് – പുളിയാവ് റോഡില് വാഹന പരിശോധനക്കിടെയാണ് അസീസിന്റെ മകന് ഓടിച്ച ബൈക്ക് നാദാപുരം കണ്ട്രോള് റൂം സിഐയും സംഘവും പിടികൂടിയത്. വളയം പോലീസാണ് കേസ് രജിസ്റ്റര് ചെയ്തത്. പിഴ തുക അസീസ് കോടതിയില് അടച്ചു. പ്രത്യേക അദാലത്തിലാണ് കേസ് പരിഗണിച്ച് ശിക്ഷ നടപ്പാക്കിയത്.
Read More