കോഴിക്കോട്: വെള്ളയില് പോലീസ് സ്റ്റേഷനു സമീപം നടുറോഡില് കാര് റേസിംഗ് റീല്സ് ചിത്രീകരിക്കുന്നതിനിടെ യുവാവ് കാറിടിച്ചു മരിച്ച സംഭവത്തില് പോലീസ് കസ്റ്റഡിയിലുള്ള രണ്ടുപേരുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തും. തൊണ്ടയാട്ടുള്ള ട്രിപ്പിള് നയന് ഓട്ടോമേറ്റീവ് എന്ന കാര് ആക്സസറീസ് -പോളിഷിംഗ് -ഡീറ്റെയിലിംഗ് സ്ഥാപനമുടമ സാബിത്ത് റഹ്മാന് കല്ലിങ്ങലിന്റെയും മുഹമ്മദ് റയിസിന്റെയും അറസ്റ്റ് ആണ് രേഖപ്പെടുത്തുന്നത്. ഇവരാണ് റേസിംഗ് നടത്തിയ കാറുകള് ഓടിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം ഇവരെ കോടതിയില് ഹാജരാക്കും. ഇന്ന് ഫോറന്സിക് സംഘം കാര് പരിശോധിക്കും.വടകര താഴെക്കുനി വീട്ടില് സുരേഷ് ബാബുവിന്റെയും ബിനുവിന്റെയും ഏക മകന് ടി.കെ. ആല്വിനാണ് (20) ഇന്നലെ രാവിലെ 7.30ന് കോഴിക്കോട്-പുതിയാപ്പ ബീച്ച് റോഡില് അപകടത്തില് മരിച്ചത്. സ്ഥാപനത്തിനുവേണ്ടി നുടുറോഡില്നിന്ന് റീല്സ് ചിത്രീകരിക്കുന്നതിനിടെ രണ്ടു കാറുകളിലൊന്ന് ആല്ബിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു.ഡിഫെന്ഡര് കാര് ഇടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് ഇവർ ആദ്യം പോലീസിനു നൽകിയ മൊഴി. മോട്ടോര്…
Read MoreCategory: Kozhikode
വയനാട് ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതി ഇനി സര്ക്കാര് ഉദ്യോഗസ്ഥ; റവന്യുവകുപ്പിൽ ക്ലാർക്കായി ചുമതലയേറ്റു.
കോഴിക്കോട്: വയനാട് ദുരന്തത്തിൽ വീടും ഉറ്റവരും പിന്നീടുണ്ടായ അപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി ഇനി സര്ക്കാര് ഉദ്യോഗസ്ഥ. രാവിലെ പത്തിന് കളക്ടറേറ്റിൽ എത്തി റവന്യുവകുപ്പിൽ ക്ലാർക്കായി ശ്രുതി ചുമതലയേറ്റു. ഉരുൾപൊട്ടൽ ദുരന്തത്തിനു പിന്നാലെ ശ്രുതിക്ക് സർക്കാർജോലി നൽകുമെന്ന് മുഖ്യമന്ത്രിയും റവന്യു മന്ത്രി കെ.രാജനും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മാസമാണ് റവന്യു വകുപ്പിൽ നിയമനം നൽകിയുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്.ജോലിയിൽ പ്രവേശിക്കുന്ന ശ്രുതിയെ ടി.സിദ്ദിഖ് ഇന്നലെ വീട്ടിലെത്തി അഭിനന്ദിച്ചിരുന്നു. കഴിഞ്ഞ ജൂലൈ 30നുണ്ടായ ഉരുൾപൊട്ടലിലാണ് ശ്രുതിക്ക് കുടുംബാംഗങ്ങളെയും വീടും നഷ്ടമായത്. തുടര്ന്ന് താങ്ങായി നിന്ന പ്രതിശ്രുത വരന് ജെന്സണെയും വാഹനാപകടത്തില് നഷ്ടമായി. വയനാട് കൽപ്പറ്റയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് ജെന്സണ് വിടപറഞ്ഞത്. ഉരുൾപൊട്ടലിനുശേഷം ബന്ധുവിനൊപ്പം കൽപ്പറ്റയിൽ കഴിയുന്ന ശ്രുതിയുടെ വിവാഹം കഴിഞ്ഞ മാസം നടത്താനിരിക്കെയായിരുന്നു വരന്റെ അപ്രതീക്ഷിത വിയോഗം.
Read Moreഅബ്ദുൽ റഹീമിന്റെ ജയില്മോചനം ഇനിയും വൈകും ; മൂന്നാം തവണയും കേസ് മാറ്റി
കോഴിക്കോട്: സൗദി ബാലന് കൊല്ലപ്പെട്ട കേസില് 18 വര്ഷമായി റിയാദിലെ ജയിലില് കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല് റഹീമിന്റെ മോചന ഹര്ജിയില് അന്തിമ വിധി പറയുന്നത് റിയാദ് കോടതി വീണ്ടും മാറ്റിവച്ചു. 12നാണ് ഇനി അടുത്ത സിറ്റിംഗ്. അന്ന് മോചന ഉത്തരവുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് റഹീമിന്റെ അഭിഭാഷകന് ഒസാമ അല് അമ്പറും റിയാദ് സഹായസമിതി ഭാരവാഹികളും അറിയിച്ചു. ഇന്നലെ റിയാദ് ക്രിമിനല് കോടതിയില് നടന്ന സിറ്റിംഗില് റഹീമിന്റെ മാതാവും കുടുംബാംഗങ്ങളും നാട്ടുകാരും ഏറെ പ്രതീക്ഷയിലായിരുന്നു. ഇത് മൂന്നാംതവണയാണ് റഹീമിന്റെ മോചന ഹര്ജിയില് തീരുമാനമെടുക്കാതെ സിറ്റിംഗ് മാറ്റിയത്.സൗദി ബാലന്റെ മരണത്തില് റഹീമിന്റെ പങ്ക് സംബന്ധിച്ച് പ്രോസിക്യൂഷന് നിലപാട് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യത്തില് റഹീമിന് പറയാനുള്ളതും കോടതിയില് സമര്പ്പിച്ചു. ഇവ സ്വീകരിച്ച ശേഷമാണ് അന്തിമ വിധിയിലേക്ക് കടക്കാതെ കോടതി കേസ് മാറ്റിയത്. സാങ്കേതിക കാരണങ്ങളാണ് കേസ്…
Read Moreഎലത്തൂരിലെ ഡീസല് ചോര്ച്ച: ഉന്നതസംഘം പരിശോധന തുടങ്ങി
കോഴിക്കോട്: ഹിന്ദുസ്ഥാന് പെട്രോളിയം കോര്പറേഷന്റെ എലത്തൂരിലെ ഡിപ്പോയില്നിന്ന് ഡീസല് ചോര്ച്ചയുണ്ടായ സാഹചര്യത്തില് മുംബൈയില്നിന്ന് എച്ച്പിസിഎലിന്റെ ഉയര്ന്ന ഉദ്യോഗസ്ഥരുടെ സംഘം എലത്തൂരിലെത്തി. സാങ്കേതിക തകരാറുകള് അടക്കമുള്ള കാര്യങ്ങളാണ് ഇവർ പരിശോധിക്കുന്നത്. ഡീസല് ചോര്ന്ന സാഹചര്യത്തില് ഡിപ്പോ ചുമതലയുള്ള ഗോവയിലെ സീനിയര് ഡിപ്പോ മാനേജർ, എലത്തൂര് ഡിപ്പോ മാനേജര് എന്നിവര്ക്ക് ഫാക്ടറീസ് ആന്ഡ് ബോയിലേഴ്സ് വകുപ്പ് കോഴിക്കോട് ജോയിന്റ് ഡയറക്ടര് കാരണം കാണിക്കല് നോട്ടീസ് നല്കിയിട്ടുണ്ട്. പതിനാലു ദിവസത്തിനകം മറുപടി നല്കാനാണ് നോട്ടീസ്. മറുപടി ലഭിച്ചശേഷം ഇവര്ക്കെതിരേ കേസെടുക്കുന്ന കാര്യം തീരുമാനിക്കും. നഷ്ടപരിഹാരത്തിനുള്ള നടപടികള്ക്ക് മലിനീകരണ നിയന്ത്രണബോര്ഡ് ഉടനെ തുടക്കം കുറിക്കും. ഇവിടെനിന്ന് ശേഖരിച്ച വെള്ളത്തിന്റെ സാമ്പിള് എറണാകുളത്തെ മലിനീകരണ നിയന്ത്രണബോര്ഡ് ലാബിലേക്ക് അയച്ചിട്ടുണ്ട്. റിസള്ട്ട് കിട്ടിയശേഷം റിപ്പോര്ട്ട് ജില്ലാ കളക്ടര്ക്കു നല്കും. ബോര്ഡ് ചെയര്മാനും കൈമാറും. ഒരാഴ്ചയ്ക്കകം റിസള്ട്ട് കിട്ടും. എച്ച്പിസിഎലിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെങ്കിലും സാങ്കേതിക തകരാറാണ്…
Read Moreകംബോഡിയയിലേക്ക് മനുഷ്യക്കടത്ത്; കൂടുതൽ പ്രതികൾക്കായി തെരച്ചിൽ
കോഴിക്കോട്: കംബോഡിയയിലേക്ക് മനുഷ്യക്കടത്തു നടത്തുന്ന സംഘത്തിലെ പ്രധാന പ്രതി കോഴിക്കോട് തോടന്നൂര് പിടികയുള്ളതില് തെക്കേമലയില് അനുരാഗിനെ (25) പോലീസ് കസ്റ്റഡിയില് വാങ്ങും. നിരവധി യുവാക്കളില് നിന്ന് പണംവാങ്ങി തൊഴില് തട്ടിപ്പു നടത്തിയ കേസിലാണ് ഇയാള് ഇന്നലെ അറസ്റ്റിലായത്. കംബോഡിയയില് സൈബര് തട്ടിപ്പ് സംഘത്തിലേക്ക് മലയാളികളെ റിക്രൂട്ട് ചെയ്യുന്നതിനു നേതൃത്വം കൊടുത്ത അനുരാഗിനെ നെടുമ്പാശേരി വിമാനത്താവളത്തില് നിന്നാണു പോലീസ് പിടികൂടിയത്. ഇയാള്ക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേസിലെ മറ്റു പ്രതികളെ പിടികൂടുന്നതിനുള്ള നടപടികള് പോലീസ് ഊര്ജിതമാക്കി. പേരാമ്പ്ര കൂത്താളി പനക്കാട് മാമ്പള്ളി അബിന് ബാബു (25), കിഴക്കന് പേരാമ്പ്ര കുന്നുമ്മല് രാജീവന് (46) എന്നിവരടക്കം പേരാമ്പ്ര, വടകര ഭാഗങ്ങളില് നിന്നായി നിരവധി പേരാണ് തട്ടിപ്പിനിരയായത്. അബിന്ബാബുവിന്റെ പരാതിയിലാണ് അറസ്റ്റ്. ഒരു ലക്ഷത്തോളം രൂപ ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്താണ് ഇവരെ സംഘം വലയിലാക്കിയത്. തട്ടിപ്പു സംഘത്തില് നിന്നു ദിവസങ്ങളോളം…
Read Moreബിജെപിയെ പിടിച്ചുലച്ച് വീണ്ടും കോഴ ആരോപണം; എം.ടി. രമേശ് ഒന്പത് കോടി വാങ്ങിയതിനു തെളിവുണ്ടെന്നു മുന് ബിജെപി നേതാവ്
കോഴിക്കോട്: ബിജെപിയെ പിടിച്ചുലച്ച് വീണ്ടും കോഴ ആരോപണം. സ്വകാര്യ മെഡിക്കല് കോളജിന് അനുമതി വാഗ്ദാനം ചെയ്ത് ബിജെപി നേതാവ് എം.ടി. രമേശ് ഒന്പതുകോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായി രംഗത്തെത്തിയത് മുന് ബിജെപി സംസ്ഥാന സെക്രട്ടറി എ.കെ. നസീറാണ്. മെഡിക്കല്കോഴ കേസില് പുനരന്വേഷണം നടത്തിയാല് ബിജെപി നേതാക്കള്ക്കെതിരേ തെളിവു കൈമാറാന് തയാറാണെന്നും നസീര് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല് ഇടത് സര്ക്കാരിന്റെ പോലീസ് അന്വേഷിച്ച് തള്ളിക്കളഞ്ഞ കേസില് ഇപ്പോള് വീണ്ടും ആരോപണം ഉന്നയിക്കുന്നത് ദുരുദ്ദേശ്യപരമാണെന്ന് എം.ടി. രമേശ് പ്രതികരിച്ചിട്ടുണ്ട്. മുമ്പ് വിജിലന്സ് അന്വേഷിച്ചപ്പോള് എന്തുകൊണ്ട് ഈ ആരോപണം ഉന്നയിക്കാന് നസീര് തയാറായില്ലെന്നും എം.ടി. രമേശ് ചോദിക്കുന്നു. കുമ്മനം രാജശേഖരന് പാര്ട്ടി സംസ്ഥാന പ്രസിഡന്റായിരുന്ന കാലത്താണ് ബിജെപി കേരള ഘടകത്തെ പിടിച്ചുലച്ച മെഡിക്കല് കോഴ വിവാദം ഉയര്ന്നത്. പാലക്കാട് ചെര്പ്പുളശേരിയിലുളള സ്വകാര്യ മെഡിക്കല് കോളജില് നിന്ന് എം.ടി. രമേശ് കോഴ വാങ്ങിയെന്നാണ്…
Read Moreഎലത്തൂര് ഹിന്ദുസ്ഥാന് പെട്രോളിയം ഡിപ്പോയിലെ ചോർച്ച നിലച്ചില്ല; പ്രതിഷേധവുമായി നാട്ടുകാര്
കോഴിക്കോട്: എലത്തൂരില് ഹിന്ദുസ്ഥാന് പെട്രോളിയം കോര്പറേഷന്റെ ഡിപ്പോയിൽ ഇന്നലെ വൈകുന്നേരം തുടങ്ങിയ ഡീസല്ചോര്ച്ച നിലച്ചില്ല. പ്രദേശത്തുകാരെ ആശങ്കയിലാക്കി ഇന്നു രാവിലെയും ചോർച്ച തുടരുകയാണ്. ഇന്ന് വിശദ പരിശോധന നടക്കും. ആരോഗ്യവകുപ്പും മലിനീകരണ നിയന്ത്രണബോര്ഡും ഫാക്ടറീസ് ആന്ഡ് ബോയിലേഴ്സ് വകുപ്പും ദുരന്തനിവാരണ അഥോറിറ്റി ഉദ്യോഗസ്ഥരും സംയുക്ത പരിശോധനയാണു നടത്തുക. കേന്ദ്ര ഏജന്സിയുടെ ഇന്സ്പെക്ഷന് നടത്തുന്നതിന്റെ ഭാഗമായി സുരക്ഷാ ക്രമീകരണങ്ങള് ഒരുക്കുന്നതിനിടെയാണ് ഡിപ്പോയില് ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെ ഡീസല് ചോര്ച്ച ഉണ്ടായത്. ഒന്നര കിലോമീറ്റര് ദൂരത്തിലാണ് ഡീസല് ഒഴുകിയെത്തിയത്. ഇന്നലെ രാത്രിയോടെ ഉദ്യോഗസ്ഥരെത്തി ചോര്ച്ച അടച്ചതായാണ് അറിയിച്ചിരുന്നത്. ഡെപ്യൂട്ടി കളക്ടര് അനിതകുമാരിയും സ്ഥലത്തെത്തിയിരുന്നു. നാട്ടുകാര് പരിഭ്രാന്തിപ്പെടേണ്ട അവസ്ഥയില്ലെന്നും പ്രശ്നം പരിഹരിച്ചുവെന്നും ഡെപ്യൂട്ടി കളക്ടര് അറിയിച്ചിരുന്നു. എന്നാല് ഇന്നു രാവിലെയും ഡീസല് ഒഴുകിയത് ജനങ്ങളെ ആശങ്കയിലാക്കി. ഓവുചാലിലേക്ക് ഡീസല് കിനിഞ്ഞിറങ്ങുകയാണ്. റോഡിലേക്കും ഇതു എത്തുന്നുണ്ട്.കോട്ടണ് തുണി ഉപയോഗിച്ച് ഡീസല് തുടച്ചുമാറ്റാനും ശ്രമം…
Read Moreകോഴിക്കോട്ട് ജയില് ചാടിയ പ്രതി മാസ്കിട്ട് അങ്ങാടിയിൽ ; ഓടിച്ചിട്ട് പിടികൂടി പോലീസ്
കോഴിക്കോട്: പോലീസിനെ വട്ടം കറക്കി ജയിലില് നിന്നു ചാടി രക്ഷപ്പെട്ട പ്രതി ഒടുവില് വലയില്. ഞായറാഴ്ച രാവിലെ ജില്ലാ ജയിലിന്റെ ഓടിളക്കി ചാടിരക്ഷപ്പെട്ട പ്രതിയെ കൺട്രോൾ റൂം പോലീസാണ് പിടികൂടിയത്. പന്നിയങ്കര പോലീസ് രജിസ്റ്റർചെയ്ത മോഷണക്കേസിലെ പ്രതി പുതിയങ്ങാടി നടുവിലകം വീട്ടിൽ മുഹമ്മദ് സഫാദിനെയാണ് (24) ചൊവ്വാഴ്ച രാത്രി വെസ്റ്റ്ഹിൽ അത്താണിക്കലിൽവച്ച് പിടികൂടിയത്. പോലീസ് കൺട്രോൾ റൂമിൽ രാത്രി 7.45ഓടെയാണ് അജ്ഞാതന്റെ ടെലിഫോണ് സന്ദേശമെത്തിയത്. ജയില്ചാടിയ പ്രതിയെന്ന് സംശയിക്കുന്ന ഒരാള് അത്താണിക്കല് അങ്ങാടിയില് മാസ്ക് ധരിച്ച് കറങ്ങി നടക് കുന്നുണ്ടെന്നായിരുന്നു സന്ദേശം. ഉടന്തന്നെ ആ ഭാഗത്ത് പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്ന പോലീസ് അവിടെയെത്തി. പോലീസ് സമീപത്തേക്ക് ചെന്നതോടെ അയാള് ഓടി. പതിനഞ്ചുമിനിറ്റോളം പോലീസിനെ ഓടിച്ചെങ്കിലും കാര് ഷോറൂമിന് പിന്വശത്തുവച്ച് എട്ടുമണിയോടെ പിടികൂടി. പ്രതിയെ കസബ പോലീസിന് കൈമാറി. ഞായറാഴ്ച 10 മണിക്ക് ജയില്വരാന്തയില് എല്ലാവരും ടിവിയില് സിനിമ കാണുന്ന…
Read Moreസൈബര് തട്ടിപ്പ്; മധ്യപ്രദേശില് രണ്ടുപേര് കൂടി അറസ്റ്റിൽ; രണ്ടുപേര്ക്കായി തെരച്ചില് ഊര്ജിതം
കോഴിക്കോട്: സൈബര് തട്ടിപ്പ് വഴി കോഴിക്കോട് സ്വദേശിയില് നിന്ന് നാലുകോടി കൈക്കലാക്കിയ സംഭവത്തില് പിടികിട്ടാന് ബാക്കിയുള്ള രണ്ടുപേര്ക്കായി കോഴിക്കോട് സൈബര് പോലീസ് തെരച്ചില് ഊര്ജിതമാക്കി. രാജസ്ഥാന് സ്വദേശികളായ രണ്ടുപേരെ കൂടിയാണ് ഇനി പിടികിട്ടാനുള്ളത്. നാലുപേരെ ഇതിനകം പിടികൂടിയിട്ടുണ്ട്. ഇതിൽ മുഖ്യപ്രതികളായ സുനില് ദംഗി, ശീതള് കുമാര് മേഹ്ത്ത എന്നിവരെ രാജസ്ഥാനില് വച്ച് ഒക്ടോബറിലാണ് സിറ്റി സൈബര് ക്രൈം പോലീസ് പിടികൂടിയത്.മധ്യപ്രദേശിലെ അലോട്ടില് വച്ച് രണ്ടു കൂട്ടു പ്രതികളെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടി. ഇവരില്നിന്ന് 1.60 കോടി രൂപ കണ്ടെടുത്തിട്ടുണ്ട്. മധ്യപ്രദേശിലെ അലോട്ട് സ്വദേശിയായ ഷാഹിദ് ഖാന് (52), ഉജ്ജയിന് സ്വദേശിയായ ദിനേഷ് കുമാര് ഫുല്വാനി (48) എന്നിവരാണ് അറസ്റ്റിലായത്.കോഴിക്കോട് സ്വദേശിയില് നിന്ന് ഓണ്ലൈന് സൈബര് തട്ടിപ്പ് വഴി 4,08,80,457 രൂപയാണ് സംഘം തട്ടിയെടുത്തിരുന്നത്. സോഷ്യല് മീഡിയ പ്ലാറ്റ്ഫോമായ വാട്സാപ് വഴിയും മൊബൈല്ഫോണ് വഴിയും ബന്ധപ്പെട്ടാണ്…
Read Moreകൊടുവള്ളിയിലെ സ്വര്ണക്കവര്ച്ച; പിന്നില് ക്വട്ടേഷന് സംഘം; അഞ്ചുപേര് കസ്റ്റഡിയില്
കോഴിക്കോട്: കൊടുവള്ളിയില് സ്വര്ണാഭരണ നിര്മാണ യൂണിറ്റ് ഉടമയിൽനിന്ന് സ്വര്ണം കവര്ന്ന സംഭവത്തിനു പിന്നിൽ ക്വട്ടേഷന് സംഘമെന്നു പോലീസ്. വ്യാപാര സംബന്ധമായ തർക്കത്തെത്തുടർന്നു കൊടുവള്ളി സ്വദേശി നല്കിയ ക്വട്ടേഷന് ഏറ്റെടുത്ത തൃശൂര്, പാലക്കാട് കേന്ദ്രീകരിച്ചുള്ള സംഘമാണ് കവര്ച്ചയ്ക്ക് പിന്നിലെന്നാണ് പോലീസ് നൽകുന്ന സൂചന. സ്വർണം തട്ടിയെടുക്കാനായിരുന്നു ക്വട്ടേഷൻ. സംഭവത്തിൽ അഞ്ചുപേരെ പോലീസ് കസ്റ്റഡിയിയെടുത്തു.കസ്റ്റഡിയിലുള്ളവരെ കൊടുവള്ളി പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയട്ടില്ല. ബുധനാഴ്ച രാത്രി പത്തോടെ കൊടുവള്ളി-ഓമശേരി റോഡില് മുത്തമ്പലത്തുവച്ചാണ് കടയടച്ച് വീട്ടില് പോകുകയായിരുന്ന മുത്തമ്പലം കാവില് “ദീപ’ത്തില് ബൈജുവില് നിന്ന് കാറിലെത്തിയ സംഘം 1.75 കിലോ സ്വര്ണം കവര്ന്നത്. ഇവരില് നിന്ന് 1.30 കിലോഗ്രാം സ്വര്ണം കണ്ടെടുത്തിട്ടുണ്ട്.ഇനിയും പ്രതികളെ കണ്ടെത്താനുണ്ട്. പ്രതികളെത്തിയത് വ്യാജ നമ്പര്പ്ലേറ്റ് ഘടിപ്പിച്ച വാഹനത്തിലാണെന്ന് പരിശോധനയില് കണ്ടെത്തിയിരുന്നു. സിസിടിവിയില് പതിഞ്ഞ വെള്ള കാറിന്റെ നമ്പര് പരിശോധിച്ചപ്പോഴാണ് വ്യാജമാണെന്ന് തെളിഞ്ഞത്. സ്കൂട്ടറില് സഞ്ചരിച്ച ബൈജുവിനെ…
Read More