കോഴിക്കോട്: ബാലുശേരിയിൽ വിദ്യാർഥിനിയെയും ബന്ധുവായ യുവാവിനെയും മർദിച്ച പരാതിയിൽ സിപിഎം നേതാവ് ഒളിവില്. സിപിഎം കോക്കല്ലൂർ ബ്രാഞ്ച് സെക്രട്ടറി പി.എം. രതീഷാണ് പോലീസ് കേസ് എടുത്തേതാടെ ഒളിവില് പോയത്. സദാചാര ആക്രമണത്തിന് ഇരയായ കോക്കല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനിയും ബന്ധുവുമാണ് പരാതി നല്കിയത്. രതീഷിന് ഒപ്പമുണ്ടായിരുന്ന ഏഴുപേര്ക്കെതിരേയും കേസ് എടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം സ്കൂള് വിട്ടശേഷം വിദ്യാർഥിനി സഹപാഠികൾക്കൊപ്പം ബസ് സ്റ്റോപ്പിലേക്ക് നടന്നു പോകുമ്പോൾ ബന്ധുവായ യുവാവിനെ കണ്ട് സംസാരിച്ചു. തുടർന്ന് രതീഷിന്റെ നേതൃത്വത്തിലെത്തിയ സംഘം അസഭ്യം പറയുകയും മർദിക്കുകയുമായിരുന്നു. അക്രമത്തിൽ നിന്നു വിദ്യാർഥിനിയെ രക്ഷിക്കാൻ ശ്രമിച്ച ബന്ധുവിനെ കൂടുതൽ ആളുകൾ എത്തി ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ബന്ധുവിനെ കൈ പുറകിൽ കെട്ടി വടികൊണ്ട് തലയ്ക്കും കഴുത്തിനു പുറകിലും അടിച്ചതായി പരാതിയിൽ പറയുന്നു. പരിക്കേറ്റ യുവാവിനെ ബാലുശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read MoreCategory: Kozhikode
തൊഴില്തട്ടിപ്പ്; കംബോഡിയയില് കുടുങ്ങിയ 7 മലയാളികള് ഇന്നു വീട്ടിലെത്തും; എല്ലാ പിൻതുണയുമായി ഷാഫി പറമ്പില് എംപിയും
കോഴിക്കോട്: തൊഴില്ത്തട്ടിപ്പിനിരയായി കംബോഡിയയില് കുടുങ്ങിയ ഏഴുമലയാളികള് ഇന്നു വീട്ടിലെത്തും. വടകര മണിയൂര് എടത്തുംകര ചാത്തോത്ത് അഭിനവ് സുരേഷ്, കുറുന്തോടി പൂളക്കൂല്താഴ അരുണ്, പിലാവുള്ളതില് സെമില്ദേവ്, പതിയാരക്കരയിലെ ചാലുപറമ്പത്ത് അഭിനന്ദ്, എടത്തുംകര കല്ലായിമീത്തല് അശ്വന്ത്, മലപ്പുറം എടപ്പാള് സ്വദേശി അജ്മല്, ബംഗളൂരുവിലെ റോഷന് ആന്റണി എന്നിവരാണ് നാട്ടിലേക്കു തിരിച്ചത്. ഇന്നലെ രാത്രി വൈകി മലേഷ്യയില് നിന്നു കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില് ഇവര് എത്തിച്ചേര്ന്നു. ഒക്ടോബര് മൂന്നിനാണ് ഇവര് കംബോഡിയയില് തട്ടിപ്പുസംഘത്തിന്റെ കൈയില് അകപ്പെട്ടത്. അവരുടെ ക്രൂരമര്ദനത്തിന് ഇരയായി മറ്റൊരു കേന്ദ്രത്തിലേക്കു മാറ്റുന്നതിനിടെ ടാക്സിഡ്രൈവറുടെ സഹായത്തോടെ രക്ഷപ്പെട്ട് കംബോഡിയയിലെ ഇന്ത്യന് എംബസിയില് എത്തുകയായിരുന്നു. തുടന്നാണ് നാട്ടില് വിവരമറിഞ്ഞത്. ഷാഫി പറമ്പില് എംപി, എംഎല്എമാരായ കെ.പി. കുഞ്ഞമ്മദ്കുട്ടി, കെ.കെ. രമ എന്നിവര് വിഷയം സംസ്ഥാന സര്ക്കാരിന്റെയും കേ ന്ദ്രസര്ക്കാരിന്റെയും ശ്രദ്ധയില്പെടുത്തി. സംസ്ഥാനസര്ക്കാര് വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ട് ഇന്ത്യന് എംബസിയില് വേണ്ട ഇടപെടലുകള് നടത്തി.…
Read Moreബംഗളുരുവിലേക്ക് സര്വീസ് പോയ കെഎസ്ആര്ടിസി ബസ് ഡിവൈഡറിൽ ഇടിച്ചുകയറി; ഡ്രൈവർക്ക് ദാരുണാന്ത്യം
കോഴിക്കോട്: മലപ്പുറത്തുനിന്ന് ബംഗളുരുവിലേക്ക് സര്വീസ് പോയ കെഎസ്ആര്ടിസി ബസ് നഞ്ചന്കോടിന് സമീപം മധൂരില് അപകടത്തില്പെട്ട് ഡ്രൈവര് മരിച്ചു.മലപ്പുറം ഡിപ്പോയിലെ ഡ്രൈവര് തിരൂര് വൈലത്തൂര് സ്വദേശി പാക്കര ഹബീബ് ആണ് മരിച്ചത്. യാത്രക്കാര് എല്ലാവരും സുരക്ഷിതരാണ് എന്നാണ് ലഭിക്കുന്ന വിവരം. മലപ്പുറം ഡിപ്പോയില് നിന്ന് ഇന്നലെ വൈകിട്ട് ബംഗളൂരുവിലേക്ക് പുറപ്പെട്ട കെഎസ്ആര്ടിസിയുടെ സൂപ്പര് ഡീലക്സ് ബസാണ് ഇന്നു പുലര്ച്ചെ നാലോടെ മധൂരില് നിയന്ത്രണം വിട്ടു ഡിവൈഡറില് ഇടിച്ചു കയറി അപകടം സംഭവിച്ചത്. മുന്നില് പോവുകയായിരുന്ന കാര് പെട്ടെന്ന് ബ്രേക്ക് ഇട്ടതുമൂലം കൂട്ടിയിടി ഒഴിവാക്കാന് ബസ് വെട്ടിക്കവേ നിയന്ത്രണം നഷ്ടപെട്ടു ഡിവൈ ഡറിൽ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില് ഡ്രൈവര് സീറ്റില് നിന്നു ബസിനുള്ളിലേക്ക് തന്നെ തെറിച്ചു വീണാണ് മരണം സംഭവിച്ചത്. വീഴ്ചയില് ബസിന്റെ മെയിന് ഗ്ലാസിലടിച്ചു തലയ്ക്കും വാരിയെല്ലിനും ഏറ്റ ഗുരുതരമായ പരിക്കാണ് മരണത്തിലേക്ക് നയിച്ചത്. മലപ്പുറത്തുനിന്ന് കെഎസ്ആര്ടിസിയുടെ ഉയര്ന്ന…
Read Moreമകനേ നിനക്കായ്… സൗദി ജയിലില് കഴിയുന്ന അബ്ദുള്റഹീമിനെ കാണാൻ അമ്മ റിയാദിലേക്ക്
കോഴിക്കോട്: കോടിക്കണക്കിനു രൂപ ദയാധനമായി നല്കിയിട്ടും സൗദി ജയിലില് കഴിയുന്ന കോഴിക്കോട് രാമനാട്ടുകര കോടമ്പുഴ സ്വദേശി അബ്ദുള് റഹീമിന്റെ മോചനം നീളുന്ന സാഹചര്യത്തില് മകനെ കാണാൻ അമ്മ റിയാദിലേക്ക് പോകുന്നു. പരാതിക്കാരനായ സൗദി പൗരന്റെ കുടുംബം മാപ്പുനല്കുകയും കോടതി വധശിക്ഷ റദ്ദാക്കുകയും ചെയ്തിരുന്നു. എന്നിട്ടും മോചനം അനിശ്ചിതമായി നീളുമ്പോഴാണ് അമ്മ ഫാത്തിമ റിയാദിലേക്ക് പോകുന്നത്. മോചനം വൈകുന്ന സാഹചര്യത്തില് റഹീമിനെ കാണണമെന്നുള്ള അമ്മയുടെ ആഗ്രഹം നിറവേറ്റാനായി റഹീമിന്റെ സഹോദരനും അമ്മാവനും ഫാത്തിമയ്ക്കൊപ്പം പോകുന്നുണ്ട്. റിയാദിലേക്കുള്ള വിസയും നടപടിക്രമങ്ങളും പൂര്ത്തിയായാല് ഉടന് പുറപ്പെടുമെന്ന് സഹോദരന് നസീര് പറഞ്ഞു. വധശിക്ഷക്ക് വിധിക്കപ്പെട്ട് കഴിഞ്ഞ പതിനെട്ട് വര്ഷമായി റഹീം ജയിലിലാണുള്ളത്. കഴിഞ്ഞ തിങ്കളാഴ്ച നടന്ന കോടതി സിറ്റിംഗില് റഹീമിന്റെ മോചന ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, കേസിന്റെ വിശദ വിവരങ്ങള് പരിശോധിച്ച കോടതി വധ ശിക്ഷ റദ്ദാക്കിയ ബഞ്ച് തന്നെ വിധി…
Read Moreകത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തിയ മൃതദേഹം ബംഗ്ലാദേശ് സ്വദേശിയുടേത്? സംഭവം 7വർഷം മുമ്പ് കോഴിക്കോട്ട്;ബ്ലാക്ക് നോട്ടീസ് നടപടി തുടങ്ങി
കോഴിക്കോട്: ഏഴു വര്ഷം മുമ്പ് കോഴിക്കോട്ടെ പോലൂരില് കത്തിക്കരിഞ്ഞനിലയില് കണ്ടെത്തിയ മൃതദേഹം ബംഗ്ലാദേശ് സ്വദേശിയുടേതെന്നു സംശയം. മൃതദേഹവുമായി ബന്ധപ്പെട്ട കേസില് ബ്ലാക്ക് നോട്ടീസ് പുറപ്പെടുവിക്കുന്നതിനു ക്രൈംബ്രാഞ്ച് നടപടികള് ആരംഭിച്ചു. കോഴിക്കോട് ക്രൈംബ്രാഞ്ച് സംഘം സിബിഐയുടെ സഹായത്തോടെയാണ് ഇന്റര്പോള് വഴി ബ്ലാക്ക് നോട്ടീസ് പുറത്തിറക്കാന് നടപടികള് ആരംഭിച്ചിട്ടുള്ളത്. ഇതിനായി ഹൈക്കോടതിയില് അപേക്ഷ സമര്പ്പിച്ചിട്ടുണ്ട്. തിരിച്ചറിയാന് കഴിയാത്ത മൃതദേഹങ്ങള് വിദേശപൗരന്മാരുടേതാണെന്നു സംശയം തോന്നിയാല് അതതു രാജ്യങ്ങള്ക്ക് ഇതുസംബന്ധിച്ച വിശദവിവരങ്ങള് കൈമാറുന്നതിനുള്ളതാണ് ബ്ലാക്ക്നോട്ടീസ്. അന്വേഷണത്തിന്റെ ഭാഗമായി കാണാതായവരെക്കുറിച്ചുള്ള വിവരങ്ങള് ശേഖരിക്കുന്നതിനിടെയാണ് ബംഗ്ലാദേശ് സ്വദേശിയായ യുവാവിന്റെ ഇന്സ്റ്റഗ്രാം, ഫേസ്ബുക്ക് പോസ്റ്റുകള് ശ്രദ്ധയില്പ്പെട്ടത്. ബംഗ്ലാദേശില്നിന്ന് ഭൂട്ടാന് വഴി അരുണാചല്പ്രദേശിലൂടെ കേരളത്തില് എത്തുകയും ഹോട്ടല്ജോലി ചെയ്യുകയുമായിരുന്ന അമ്മാവന് ജമാലുദ്ദീനെ 2017 സെപ്റ്റംബര് മുതല് കാണാനില്ലെന്നായിരുന്നു പോസ്റ്റ്. കുടവയറുള്ള തടിച്ച ശരീരപ്രകൃതമായിരുന്നെന്നും മറ്റുമുള്ള ചില വിവരവും ഇതിനൊപ്പം പങ്കുവച്ചിരുന്നു. ഇക്കാര്യങ്ങള് പരിശോധിച്ചതോടെയാണ് മരിച്ചത് ബംഗ്ലാദേശ് സ്വദേശിയാണെന്ന സംശയം…
Read Moreനവീന് ബാബുവിന്റെ ആത്മഹത്യ; റവന്യൂ വകുപ്പിന്റെ റിപ്പോര്ട്ടിലുള്ളത് പച്ചയ്ക്ക് പറയുമെന്ന് മന്ത്രി കെ. രാജൻ
കോഴിക്കോട്: നവീന് ബാബുവിന്റെ ആത്മഹത്യയില് കുറ്റക്കാരെ ആരെയും വെറുതെ വിടില്ലെന്നു റവന്യൂ മന്ത്രി കെ. രാജന്. ലാന്ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോര്ട്ട് ലഭിച്ചിട്ടില്ലെന്നും ഇന്ന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കുറ്റകാര്ക്കെതിരേ എതറ്റം വരെയും പോകും. എഡിഎം വഴിവിട്ട് എന്തെങ്കിലും ചെയ്യുമെന്ന് തോന്നുന്നില്ലെന്ന് ആദ്യം പറഞ്ഞ വ്യക്തിയാണ് ഞാന്. എന്റെ അഭിപ്രായത്തില് മാറ്റമില്ല. അതനുസരിച്ച് റവന്യൂ വകുപ്പ് ഏറ്റവും വലിയ അന്വേഷണത്തിലേക്കാണ് പോയിട്ടുള്ളത്. അതിന്റെ റിപ്പോര്ട്ട് കിട്ടിയാല് അതിലുള്ളത് പച്ചയ്ക്ക് മാധ്യമങ്ങളോട് പറയും. അതിൽ ഒരു പ്രയാസവുമുണ്ടാവില്ല. ഫയല് നീക്കത്തിലെ നടപടിക്രമങ്ങള് ഉള്പ്പെടെ ആണ് അന്വേഷിക്കുന്നതെന്നും മാധ്യമങ്ങളോടു സംസാര ിക്കവേ മന്ത്രി പറഞ്ഞു.
Read Moreലോക്സഭാ ഉപതെരഞ്ഞെടുപ്പ്; പ്രിയങ്ക ഗാന്ധി 27 മുതല് മൂന്ന് ദിവസം വയനാട്ടില്; നവംബറിൽ വീണ്ടുമെത്തും
കോഴിക്കോട്: വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പില് പത്രിക സമര്പ്പിച്ച് യുഡിഎഫ് സ്ഥാനാര്ഥി പ്രിയങ്കാ ഗാന്ധി മടങ്ങിയതോടെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തേക്ക് കൂടുതല് സജീവമായി കോണ്ഗ്രസ്. പ്രവര്ത്തകരില് പ്രിയങ്ക സൃഷ്ടിച്ച ആവേശം തുടര്ന്നുകൊണ്ടുപോകുകയെന്ന ലക്ഷ്യമാണ് യുഡിഎഫ് നേതൃത്വത്തിനുള്ളത്. പത്രികാ സമർപ്പണത്തിനുശേഷം മടങ്ങിയ പ്രിയങ്ക ഗാന്ധി 27, 28, 29 തീയതികളിൽ മണ്ഡലത്തിൽ പ്രചാരണത്തിന് എത്തും. നവംബർ മൂന്ന് മുതൽ തുടർച്ചയായി ഏതാനും ദിവസം മണ്ഡലത്തിൽ ഉണ്ടാകും. ഈ ദിവസങ്ങളില് രാഹുല് ഗാന്ധിയും വയനാട്ടില് എത്തുമെന്ന് ഡിസിസി നേതൃത്വം അറിയിച്ചു. പത്രിക സമര്പ്പണത്തിന് മുന്നോടിയായി നടത്തിയ റോഡ് ഷോയും അതിനുശേഷം നടത്തിയ പൊതുസമ്മേളനവും മികച്ച സംഘാടനത്തിലൂടെ മികവുറ്റതാക്കാന് കഴിഞ്ഞുവെന്നാണ് വിലയിരുത്തല്. അതേസമയം ബിജെപി സ്ഥാനാര്ഥി നവ്യഹരിദാസും എല്ഡിഎഫ് സ്ഥാനാര്ഥി സത്യന് മൊകേരിയും മണ്ഡലത്തില് തമ്പടിച്ച് പ്രചാരണം തുടരുകയാണ്.
Read Moreസൗദി ജയിലില് കഴിയുന്ന മലയാളി അബ്ദുള്റഹീമിന്റെ മോചനം നീളുന്നു
കോഴിക്കോട്: വധശിക്ഷ റദ്ദ് ചെയ്തു കിട്ടിയെങ്കിലും സൗദി ജയിലില് തുടരുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല് റഹീമിന്റെ മോചനം അനന്തമായി നീളുന്നു. ഇന്നലെ മോചന ഉത്തരവ് പ്രതീക്ഷിച്ചിരുന്നെങ്കിലും കേസ് മാറ്റിവയ്ക്കുകയായിരുന്നു. കേസ് രാവിലെ പരിഗണിച്ച കോടതി വിശദവിവരങ്ങള് പരിശോധിച്ചശേഷം വധശിക്ഷ റദ്ദാക്കിയ അതേ ബെഞ്ചാണ് വിധി പറയേണ്ടതെന്നും ചീഫ് ജസ്റ്റിസിന്റെ ഓഫീസ് ഇക്കാര്യം തീരുമാനിക്കുമെന്നും അറിയിക്കുകയായിരുന്നു. പബ്ലിക് പ്രോസിക്യൂഷന് ഉള്പ്പെടെയുള്ള വകുപ്പുകളുടെ നടപടി ക്രമങ്ങളെല്ലാം പൂര്ത്തിയാക്കിയതിനാല് ഇന്നലെ മോചന ഉത്തരവ് ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. മോചന ഉത്തരവ് പ്രതീക്ഷിച്ച് റഹീമിന്റെ അഭിഭാഷകന് ഒസാമ അല് അമ്പര്, ഇന്ത്യന് എംബസി ഉദ്യോഗസ്ഥന് യൂസഫ് കാക്കഞ്ചേരി, റഹീമിന്റെ കുടുംബ പ്രതിനിധി സിദ്ധിഖ് തുവ്വൂര് എന്നിവര് േകാടതിയില് എത്തിയിരുന്നു. ഏത് ബെഞ്ചാണ് കേസ് പരിഗണിക്കുകയെന്ന കാര്യത്തില് ഇന്ന് തീരുമാനമുണ്ടാകും. അടുത്ത സിറ്റിംഗ് തീരുമാനിക്കേണ്ടതും പുതിയ ബെഞ്ചാണ്. പുതിയ ബെഞ്ചിന് കേസ് കൈമാറിയാലും…
Read Moreവ്യാജ ഷെയർ ട്രേഡിംഗ് വെബ്സൈറ്റ് ഉപയോഗിച്ച് തട്ടിപ്പ്: പ്രതികൾ പിടിയിലെന്ന് പോലീസ്
കോഴിക്കോട്: വ്യാജ ഷെയർ ട്രേഡിംഗ് വെബ്സൈറ്റ് ഉപയോഗിച്ച് ആർട്ടിഫിഷൽ ഇന്റലിജൻസ് സംവിധാനം വഴി കോഴിക്കോട് സ്വദേശിയിൽനിന്നു 48 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ മുഴുവന് പ്രതികളും പിടിയിലായതായി പോലീസ്. ഒരു മാസത്തോളം നീണ്ട അന്വേഷണത്തിലാണ് കേസില് ഉള്പ്പെട്ട മൂന്നുപേരും പിടിയിലായത്. മലപ്പുറം കാളികാവ് സ്വദേശിയായ സാബിക്കിനെ പോലീസ് ഇന്നലെ പിടികൂടിയിരുന്നു. കമ്മീഷൻ സ്വീകരിച്ചുകൊണ്ട് സാന്പത്തിക തട്ടിപ്പു സംഘങ്ങൾക്ക് ബാങ്ക് അക്കൗണ്ടുകൾ എടുത്തു നൽകുകയും അക്കൗണ്ടുകളിൽ എത്തുന്ന തുക പണമായി പിൻവലിക്കാൻ നേതൃത്വം കൊടുക്കുകയും ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് സാബിക്ക്. മറ്റുപ്രതികളായ മുജീബ്, ജാബിറലി എന്നിവര് ദിവസങ്ങള്ക്കു മുന്പു പിടിയിലായിരുന്നു. ഇവരില് നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സാബിക്കു പിടിയിലായത്. സർവീസിൽ നിന്നു വിരമിച്ച് വിശ്രമജീവിത നയിക്കുകയായിരുന്ന കോഴിക്കോട് സ്വദേശിക്ക്, ഷെയർ ട്രേഡിംഗ് രംഗത്തു പരിചയവും പ്രാഗത്ഭ്യവുമുള്ള വ്യക്തികളുടെ പേരിലുള്ള വ്യാജ വാട്സാപ്പ് അക്കൗണ്ടുകൾ ഉപയോഗിച്ച് ഷെയർ…
Read Moreചൂരല്മലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; സെല്ഫിയെടുക്കാനും ഗ്രൂപ്പ് ഫോട്ടോയെടുക്കാനുമുള്ള തിരക്ക്; പ്രതിഷേധിച്ച് നാട്ടുകാർ
കോഴിക്കോട്: വയനാട് ചൂരല്മലയിലെ ഉരുള്പൊട്ടല് ദുരന്തഭുമിയിലേക്ക് സന്ദര്ശക പ്രവാഹം. കുടുംബ സമേതവും ഗ്രൂപ്പുകളായും എത്തുന്നവര് സെല്ഫിയെടുക്കാനും ഗ്രൂപ്പ് ഫോട്ടോ എടുക്കാനും തിക്കും തിരക്കും കൂട്ടുകയാണ്. പോലീസുകാര് ഇവരെ തടയാത്തത് ഈ പ്രദേശത്ത് പ്രതിഷേധത്തിനു വഴിവച്ചു. നൂറുകണക്കിനു വിനോദസഞ്ചാരികളാണ് ശനിയും ഞായറുമായി ചൂരല്മലയിലെത്തിയത്. ഒരു പ്രദേശമാകെ വേദനയില് കഴിയുന്പോഴാണ് കൂട്ടത്തോടെയുള്ള സന്ദര്ശകരുടെ ഒഴുക്ക്. സെല്ഫിയെടുക്കാനും ഗ്രൂപ്പ് ഫോട്ടോയെടുക്കാനുമുള്ള തിരക്കാണ് ചുരല്മലയില്. വയനാട് കളക്ടറേറ്റില് നിന്നടക്കമുള്ള അധികൃതര് നല്കിയ പാസുമായാണ് വിനോദ സഞ്ചാരികള് ചൂരല്മലയിലേക്ക് എത്തുന്നത്. ശനിയാഴ്ചയാണ് കൂടുതല് വിനോദസഞ്ചാരികള് എത്തിയത്. ഇത്രയും പേര്ക്ക് എങ്ങനെയാണ് പാസ് നല്കിയതെന്നു വ്യക്തമല്ല. പ്രദേശവാസികളുടെ പേരില് വീടുകള് സന്ദര്ശിക്കാനെന്ന വ്യാജേനയാണു പലരുമെത്തിയത്. ശനിയാഴ്ച മുന്നൂറോളം പേര് ഇത്തരത്തില് സന്ദര്ശനം നടത്തിയിരുന്നു. ഞായറാഴ്ചയും ഏറെപേര് എത്തി. സഹികെട്ട നാട്ടുകാര് ഒടുവില് ഇവരെ തടയുകയായിരുന്നു. ജില്ലാ കളക്ടര് ഉള് പ്പെടെയുള്ളവരെ ഫോണിലൂടെ പരാതി അറിയിച്ചിട്ടുണ്ട്. പാസ്…
Read More